തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, August 21, 2010

239.ഗാമോ ഹണ്ടര്‍ എക്സ്ട്രീം എയര്‍ ഗണ്‍ റിവ്യൂ..(.22)

ഒരു റിവ്യൂ എഴുതാന്‍ വേണ്ടി ഉപയോഗിച്ച് നോക്കിയതല്ല.. അവസരം കിട്ടിയത് വിടാതെ ഉപയോഗിച്ചതില്‍ നിന്ന് തോന്നിയത് കുറിക്കുന്നു..
ഫയര്‍ ആം അല്ലാത്ത കൈത്തോക്ക്/റൈഫിള്‍ രംഗത്ത് ഏറ്റവും പ്രമുഖമാണ് എയര്‍ഗണ്‍ . പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ സോഫ്റ്റ്‌ തോക്കുകളും ലോഹ പെല്ലറ്റുകള്‍ ഉപയോഗിക്കുന്ന എയര്‍ഗണ്‍ വിഭാഗവും ഉണ്ട്. ഇവിടെ റിവ്യൂ ചെയ്യുന്നത് എയര്‍ സോഫ്റ്റ്‌ അല്ല.. എയര്‍സോഫ്റ്റ്‌ തോക്കുകള്‍ താരതമ്യേന അപകടകാരികള്‍ അല്ലെങ്കില്‍ മെറ്റല്‍ പെല്ലറ്റുകള്‍ ഉപയോഗിക്കുന്നവ കാലക്കേടിന് ആളെ കൊല്ലാന്‍ പര്യാപ്തമാണ്.

ഞാന്‍ ഉപയോഗിച്ച(എന്റെ അല്ല...ഓസിനു കിട്ടിയതാണ്) ഇന്ന് മാര്‍ക്കെറ്റില്‍ കിട്ടുന്ന ഏറ്റവും ശക്തിയേറിയ എയര്‍ഗണ്‍ ആണ്. (വാള്‍ട്ടര്‍ പ്രേമികള്‍ ക്ഷമിക്കുക.. അതാകട്ടെ ഇതിന്റെ അറുപതു ശതമാനം പോലും ശക്തിയുള്ളതല്ല.. കേട്ടറിവല്ല...!!!). യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാക്കുന്ന ഗാമോയുടെ ഹണ്ടെര്‍ എക്സ്ട്രീം ആണ് ഞാന്‍ റിവ്യൂ ചെയ്യുന്നത്. ഇത് മൂന്നു ബോര്‍ സൈസില്‍ മാര്‍ക്കെറ്റില്‍ കിട്ടും. എല്ലാം തന്നെ ഏകദേശം അഞ്ഞൂറ് അമേരിക്കന്‍ ഡോളറിനു മുകളില്‍ വിലയുള്ളതാണ്.. വേണമെങ്കില്‍ ഒരു പട്ടിയെയോ,പന്നിയെയോ കുറുക്കനെയോ വേണമെങ്കില്‍ ഇത് വെച്ച് കൊല്ലാം.. കമ്പനി അവകാശപ്പെടുന്നില്ലെങ്കിലും മാനിനെ നിയമപരമായി കൊല്ലാന്‍ അവസരം കൊടുക്കുന്ന രാജ്യങ്ങളില്‍ ഇതിന്റെ ൦.22 ബോര്‍ കൊണ്ട് മാനിനെ കൊന്നവരും കൊല്ലുന്നവരും ഉണ്ട്.. ഞാന്‍ ഉപയോഗിച്ചത് ൦.22 ബോര്‍ ആണ്.



ഇതിന്റെ ഏറ്റവും പ്രശസ്തമായ മോഡല്‍ ആണ്.. സ്കൊപ്പോട്‌ കൂടെ ഏകദേശം അഞ്ചു കിലോയോളം ഭാരം ഉണ്ട്. കൈയില്‍ പിടിക്കാന്‍ തന്നെ ഒരു സുഖം ഉണ്ടെന്നു പറയണം. പക്ഷെ ഇതിന്റെ ശക്തി വളരെ കൂടുതല്‍ ആണെന്നതുപോലെ തന്നെ ഇതിന്റെ ശബ്ദം അല്പം കൂടുതല്‍ ആണ്. സാധാരണ എയര്‍ഗണ്‍ പോലെയല്ല ഇതിന്റെ രൂപവും ശബ്ദവും. ശബ്ദത്തിലെ ഗാംഭീര്യം ഇതിന്റെ പ്രകടനത്തിലും ഉണ്ട്. ഇതിന്റെ ചെറിയ ബോറുള്ള മോഡലിനെക്കാള്‍ വേഗത അല്പം കുറവാണെങ്കിലും ഉന്നവും ഗുണവും (ഇമ്പാക്റ്റ്) ഇതിനു തന്നെ കൂടുതല്‍. സ്കോപ് എനിക്ക് വളരെ ഈസിയായി തന്നെ തോന്നി.. ശരാശരി ഉപയോഗിക്കാന്‍ അറിയാവുന്ന എനിക്ക് സ്കോപ് ഉപയോഗിച്ചപ്പോള്‍ നല്ല റിസള്‍ട്ട് കിട്ടി. ഇതിന്റെ വില കൂടുതല്‍ ആണെന്ന ആക്ഷേപം ഉണ്ടെങ്കിലും ഉപയോഗവും പെര്‍ഫോര്‍മന്‍സും മികച്ചതാണു. ഇതിന്റെ വേഗതയോ ഇമ്പാക്റ്റിനെയോ വെല്ലുന്ന വേറെ എയര്‍ഗണ്‍ ഉണ്ടെന്നു തോന്നുന്നില്ല. (ഉണ്ടെന്നു അറിയിക്കുക.)

ഞാന്‍ ഉപയോഗിച്ച പെല്ലറ്റുകള്‍ ഗാമോ കമ്പനിയുടെ തന്നെയാണ്.. അല്പം വിലകൂടുതല്‍ ആണെങ്കിലും കമ്പനിയുടെ പെല്ലറ്റുകള്‍ തന്നെ ഉപയോഗിക്കുക. കിളികള്‍, മുയല്‍, ചെറിയ (വേണമെങ്കില്‍ വലിയതും) പട്ടികള്‍, ചെറിയ മൃഗങ്ങള്‍ വേണമെങ്കില്‍ ഇതുകൊണ്ട് കൊല്ലാം.. തോക്കുകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഒരിക്കലും ഇത് ഇഷ്ടമാവില്ലാ എന്ന് തോന്നുന്നില്ല.

നിയമപരമായ അറിയിപ്പ്.

ഇന്ത്യയില്‍ തോക്കുകള്‍ ഇമ്പോര്‍ട്ട് ചെയ്യാന്‍ ചില നിയമ തടസങ്ങള്‍ ഉണ്ട്. എയര്‍ഗണ്‍ ആണെങ്കില്‍ പോലും. ഗണ്‍ ക്ലബുകളില്‍ അംഗത്വം ഉണ്ടെങ്കില്‍ പെട്ടെന്ന് ഇറക്കുമതി ചെയ്യാം എന്ന് കരുതുന്നു. പൊതുവേ എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനു ലൈസന്‍സ് വേണ്ട എങ്കിലും ൦.177 ബോറില്‍ കൂടുതല്‍ ആണെങ്കില്‍ പ്രത്യേക പെര്‍മിറ്റ്‌ വേണ്ടി വരും എന്ന് അറിയുന്നു. (ഓരോ സ്റ്റേറ്റിലും ചെറിയ വെത്യാസം ഉണ്ട്.) ചിലരാജ്യങ്ങളില്‍ ഒരു ജൂള്‍വരെയുള്ള എയര്‍ ഗണ്‍ ഉപയോഗിക്കാന്‍ അനുവാദം തരുകയുള്ളൂ. ചിലയിടത്ത് എത്ര ഫീറ്റ്‌/സെക്കന്റ്‌ വരെയാണ് ലിമിറ്റ്. ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ ഏതു എയര്‍ ഗണ്ണും കൈവശം വെക്കണം എങ്കില്‍ ലൈസന്‍സ് വേണം. ഇന്ത്യയില്‍ കിളികളെയും മൃഗങ്ങളെയും വേട്ടയാടുന്നത് സൂക്ഷിച്ചു വേണം. ചിലപ്പോള്‍ അകത്താകും. വംശനാശം നേരിടുന്ന മൃഗങ്ങള്‍/പക്ഷികള്‍ ആണെങ്കില്‍ പിഴയും തടവും ആവും ഫലം. മൃഗങ്ങള്‍ എണ്ണം കൂടി മനുഷ്യരെ ഉപദ്രവിച്ചാലും കൊന്നാലും സര്‍ക്കാരിന് ഒരു വാഴക്കയുമില്ല.. മൃഗങ്ങളെ കൊല്ലരുത്.. അല്ല പുഴുക്കളെ പോലെ പെരുകുന്ന ജനസംഖ്യ കൊണ്ട് സര്‍ക്കാരും മടുത്തുകാണും.. ഏകദേശം മുപ്പത്തിഅയ്യായിരം വരെ വിലമാത്രമേ ഞാന്‍ ഉപയോഗിച്ച ഗാമോ എയര്‍ഗണ്ണിനു ഇന്ത്യയില്‍ ഉള്ളെങ്കിലും മിക്ക കടക്കാരും അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ഈടാക്കാറുണ്ട്.. (എന്താണ് കാരണം എന്നറിയില്ല. ) ഈ ഗമോ ബ്രേക്ക് ബാരല്‍ എയര്‍ ഗണ്‍ ആണ്.. അയ്യായിരം മുതല്‍ സാധാരണ എയര്‍ ഗണ്‍ കിട്ടുമെങ്കിലും മാരുതി ആള്‍ട്ടോയും ബെന്‍സും തമ്മിലുള്ള വെത്യാസം ഈ രണ്ടു തോക്കുകളിലും ഉണ്ട്..

അപ്പോള്‍ ഹാപ്പി ഷൂട്ടിംഗ്..

3 comments:

നിസ്സാരന്‍ said...

ആശംസകള്‍

Unknown said...

നല്ല ഒരു വെടിവെപ്പുകാരന്‍ ആകാന്‍ ഞാനും ശ്രമിക്കാം തിരുമേനി

നന്ദി ഈ തോക്കിന്റെ റിവ്യൂ നല്‍കിയതിന്‌

Pranavam Ravikumar said...

നല്ല വിവരണം....വെടിവെക്കുമ്പോള്‍ സൂക്ഷിക്കണട്ടോ....

ആശംസകള്‍!

കൊച്ചുരവി