തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, September 8, 2010

240.എന്താ ഇവന്റെ കൈവെട്ടുന്നോ..?



ഏതു മതത്തിനെതിരെ പ്രവര്‍ത്തനം ഉണ്ടായാലും അതിനെ ചെറുക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം ആ മതവിശ്വാസികള്‍ക്കുണ്ട്. പൊതുവേ ഇസ്ലാം വൈരികള്‍ എന്ന് പേരെടുത്ത ജൂതന്മാരെക്കാള്‍ ഇസ്ലാമിനെ വെറുക്കുന്ന ഒരു ഫിലോസെമിറ്റിക് രാഷ്ട്രീയക്കാരനെക്കുറിച്ചാണ് ഈ പോസ്റ്റ്‌.

ജൂതന്മാരോട് അനുഭവം കാട്ടുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇസ്ലാമിനെ വെറുക്കുന്നവര്‍ ജൂതന്മാര്‍ മാത്രമല്ല. ഏതൊക്കെയെന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഒന്നോ ഒന്നിലധികമോ മതങ്ങള്‍ തന്നെയുണ്ട്‌. എന്നാല്‍ പി.വി.വി. എന്ന പാര്‍ട്ടി ഫോര്‍ ഫ്രീഡത്തിന്റെ നേതാവായ ഗീര്‍ട്ട് വില്‍ഡ്രസ് ഇസ്ലാമിന്റെ യൂറോപ്പിലെ ഏറ്റവും വലിയ ശത്രു വന്നു വേണമെങ്കില്‍ പറയാം. ഒരുത്തന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയക്കാരന്‍ തങ്ങളെ വെറുത്താല്‍ തേങ്ങാക്കുല എന്നുപറയാന്‍ വരട്ടെ, നെതര്‍ലന്‍ഡ്സിലെ മിക്ക രാഷ്ട്രീയക്കാരും ഇതുതന്നെയാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് എത്തിയ കക്ഷിയെ കൂടാതെ ഇപ്പോള്‍ മന്ത്രിസഭ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടാണ്. ഒരുപക്ഷെ ചിലപ്പോള്‍ പ്രധാനമന്ത്രി ആയെന്നും വന്നേക്കാം.. വന്നാല്‍ ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് പറയുന്നതിന് മുമ്പേ എന്താണ് ഇഷ്ടന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും നോക്കുക.

ഇപ്പോള്‍ രാജ്യത്തുള്ള മുസ്ലീം ജനസംഖ്യയില്‍ പൌരത്വം ഇല്ലാത്തവര്‍ക്ക് പൌരത്വം കൊടുക്കാതിരിക്കുക.
പര്‍ദ്ദ/ബുര്‍ഖ അണിയുന്നതില്‍ വിലക്കെര്‍പ്പെടുത്തുക.
ഇനി അണിഞ്ഞേ പറ്റൂ എങ്കില്‍ അതിനു വന്‍കരം (ഏകദേശം ആയിരം യൂറോ) ഏര്‍പ്പെടുത്തുക.
രാജ്യത്തെ ഇസ്ലാം മതപഠന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക.
ഇസ്ലാം പള്ളികള്‍ കര്‍ശന നിരീക്ഷണത്തില്‍ ആക്കുക.
പുതുതായി ഒരു മുസ്ലീം പള്ളികളും തുറക്കാന്‍ സമ്മതിക്കാതിരിക്കുക.
ഇസ്ലാം രാജ്യത്ത് നിന്ന് സന്ദര്‍ശന വിസ കടുത്ത നിയന്ത്രണത്തില്‍ മാത്രം നല്‍കുക.
ഇസ്ലാം രാജ്യത്ത് നിന്നുള്ള കുടിയേറ്റം നിയമം മൂലം നിരോധിക്കുക.

ഇതില്‍ ഇസ്ലാം രാജ്യത്ത് നിന്നുള്ളതിനു വീണ്ടും ഒരു വ്യവസ്ഥയുണ്ട്. പാകിസ്ഥാനെപ്പോലെയുള്ള ഭൂരിപക്ഷ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ നിന്നുവരുന്ന ഇതര മതക്കാരെയും നിയന്ത്രിക്കണം എന്നാണു പുള്ളിയുടെ ആവശ്യം. കാരണം മുല്ലപ്പൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാ ഒരു സൌരഭ്യം എന്നാണല്ലോ കവി വചനം.. അല്ലാ ഈ കവിത ഡച്ച് ഭാഷയിലും ഉണ്ടോ.. ആദ്യമൊക്കെ ഈ വേന്ദ്രന്റെ വാക്കുകള്‍ക്ക് ആര് വിലകൊടുക്കും എന്നായിരുന്നു സംശയം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നെതര്‍ലന്‍ഡിലെ ജനങ്ങളുടെ വിശ്വാസം നേടാന്‍ ഇയാള്‍ക്ക് കഴിഞ്ഞു എന്നതാണ് സത്യം.

ഇദ്ദേഹം ഒരു റോമന്‍ കത്തോലിക്കനായി ജനിച്ചു എങ്കിലും ഇപ്പോള്‍ നിരീശ്വരവാദിയാണ്. നിരീശ്വരവാദികള്‍ ഇസ്ലാം വിശ്വാസികളെക്കാള്‍ നല്ലവരാണ് എന്നാണ് പുള്ളിയുടെ ഭാഷ്യം. ജബ്ബാര്‍ മാഷുടെ ഫ്രണ്ട് ആണോ ആവോ..? എന്തായാലും ഇസ്രായേലില്‍ രണ്ടുവര്‍ഷം താമസിച്ചിട്ടുള്ള വില്‍ഡ്രെസ് നാല്‍പ്പതിലേറെ തവണ ഇസ്രയേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. വിശാലമായ യൂറോപ്പ് സൌഹൃദവും ഒപ്പം ഇസ്ലാംരഹിത യൂറോപ്പുമാണ് ആശാന്റെ സ്വപ്നം. ഇതിനിടയില്‍ നിരവധിതവണ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട ചരിത്രവും ഇയാള്‍ക്കുണ്ട്. ഇനി വധിക്കാന്‍ ശ്രമിച്ചത് ആരെന്നു പറയുന്നില്ല.

ഇതിനിടയില്‍ ഇസ്ലാമിനെ ആക്ഷേപിച്ചു നിര്‍മ്മിച്ച സിനിമയുടെ പേരില്‍ ബ്രിട്ടനില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു. എന്നമാത്രമല്ല ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. എന്നാല്‍ വിലക്ക് പോയതോടെ സിനിമാപ്പെട്ടിയും തൂക്കി ആശാന്‍ ബ്രിട്ടനില്‍ എത്തി സമാന ചിന്താഗതിക്കാരുടെ ഇടയില്‍ പ്രദര്‍ശനവും നടത്തി.
ഇയാളെക്കുറിച്ച് ക്രിസ്ത്യന്‍ മത പ്രചാരകര്‍ നിര്‍മ്മിച്ച സിനിമയും ഹിറ്റാണ്. എന്തായാലും യൂറോപ്പില്‍ മുസ്ലീങ്ങങ്ങളുടെ ഏറ്റവും വല്യ ശത്രു ഇയാള്‍ തന്നെ. ഇടയ്ക്കിടെ മാത്രമല്ല എന്നും മുഹമ്മദ്‌ നബിയേയും ഖുര്‍ ആനെയും വിമര്‍ശിക്കുന്ന വില്‍ഡ്രെസ് ഹിറ്റ്ലറുടെ മെയിന്‍ കേംഫ് എന്ന ആത്മകഥയും ഖുര്‍ ആനും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നുപോലും പ്രഖ്യാപിച്ചു കഴിഞ്ഞു. ഖുര്‍ ആനെ ഒരു മോശപ്പെട്ട പുസ്തകമെന്നു പോലും പ്രസംഗിക്കുന്ന പതിവ് വില്‍ഡ്രെസ്സിനുണ്ട്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണത്തിനും, ബ്രിട്ടനിലെ സബ്‌വേ ബോംബ്‌ ആക്രമണത്തിനു ശേഷവും ഈ രണ്ടു രാജ്യത്തും ഉണ്ടായ ഇസ്ലാം വിരോധം വില്‍ഡ്രെസ്സിനു ആ നാട്ടിലും ആരാധകര്‍ ഉണ്ടാക്കി കൊടുത്തു.

വില്‍ഡ്രസ്സ്‌ ഒരു മത പ്രചാരകന്‍ അല്ല. ഒപ്പം മത പ്രവര്‍ത്തകനും. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനും ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനും ആകയാല്‍ അധികാരത്തില്‍ വന്നാല്‍ പറഞ്ഞെതെല്ലാം പ്രവര്‍ത്തിച്ചെന്നും വരാം. ഇസ്ലാം വിരോധികളുടെ മൌന പിന്തുണയുള്ള ഇയാള്‍ ഒരുപക്ഷെ നെതര്‍ലന്‍ഡിലെ സാമൂഹിക സ്ഥിതി തന്നെ മാറ്റിയെന്നും വരാം. ഇസ്ലാം വിശ്വാസികള്‍ ഇന്ന് വില്‍ഡ്രസ്സ്‌ പ്രധാന മന്ത്രിയാകുമെന്ന് ചിന്തിക്കുന്നത് ഒരു പേടിയോടെയാണ്. ഒരുപക്ഷെ പ്രധാനമന്ത്രി ആയാല്‍ ഇസ്ലാം മത വിശ്വാസകളുടെ നെതര്‍ലണ്ടിലെ വാസം മാത്രമല്ല ജീവിതം തന്നെ ബുദ്ധിമുട്ടാകും. രാജ്ഞിയ്ക്കു അധികാരം കടലാസില്‍ മാത്രം ആയതുകൊണ്ട് രാജ്ഞി എന്തെങ്കിലും ചെയ്യും എന്ന് കരുതുക വയ്യ.

എന്തായാലും കടുത്ത വിരോധം സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വരുന്നുണ്ട്. ചിലരൊക്കെ നിയമ നടപടികളും തുടങ്ങി കഴിഞ്ഞു. എന്നാല്‍ പൊതുധാരയില്‍ പ്രവര്‍ത്തിക്കുന്ന ജനസംഖ്യയില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികള്‍ ഉള്ള നാട്ടില്‍ എന്ത് നടക്കും എന്ന് കണ്ടറിയണം.

9 comments:

കൂതറ തിരുമേനി said...

കൂതറ തിരുമേനിയ്ക്ക് ഇയാളെപ്പറ്റി എന്താണ് പറയാനുള്ളത് എന്നചോദ്യത്തിന്:

ഇയാളെന്നല്ല ആരായാലും ഇസ്ലാമെന്നല്ല ഏതു മതത്തിനെതിരെയായാലും നിന്ദ്യവും നിരോധനപരമായ സമീപനമോ
പ്രവര്‍ത്തനമോ നടത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കേണ്ടത് ആവശ്യമാണ്.

chithrakaran:ചിത്രകാരന്‍ said...

കലക്കി...
കൂതറ തിരുമേനി !!!

പര്‍ദ്ദക്ക് നികുതി ഏര്‍പ്പെടുത്തിയാല്‍ വിദേശകടം അടച്ചുതീര്‍ക്കന്‍ പറ്റ്വോന്ന് ഐസക്ക് കണക്കു കൂട്ടി നോക്കട്ടെ :)

ജോ l JOE said...

തയ്യല്‍ക്കാരന്‍ കൈ വെട്ടിയാലോ ? :)

സന്തോഷ്‌ said...

:)

ഷംസീര്‍ melparamba said...

ayaaloru koothara thanne
samshayamilla..

eallathinum oru thudakkamund
athu pole thanne avasaanavum..
ayaalkum..
ayaale pinthunakunnavarkkum..
avaasanamalla..oru naasham thanne..theercha,,

പ്രതികരണൻ said...

ഗിർട്ട് വിൽഡ്രസ് നെ കുറിച്ച് എഴുതിയത് നന്നായി.താങ്കളുടെ അഭിപ്രായത്തിനോടും യോജിക്കുന്നു. തീവ്രവാദം ഏതു ഭാഗത്തു നിന്നാ‍യാലും എതിർക്കപ്പെടേണ്ടതാണ്. അതിനു ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഭേദമില്ല.

മൂപ്പരുടെ കോൺസൺ‌ട്രേഷൻ ക്യാമ്പിൽ കിടക്കാൻ ബിൻ ലാദന്മാരെ കിട്ടുമോ? ഓടിപ്പോകാൻ വയ്യാത്ത കുറേ മുസ്ലീങ്ങളെ കിട്ടുമായിരിക്കും.

(ഇനിയിപ്പം ഇവിടെ, കാക്കി ട്രൌസറിന്റെ പാളപ്പോക്കറ്റിൽ മൂപ്പരുടെ ചിത്രവും സ്ഥാനം പിടിക്കുമോ?)

Pony Boy said...

നെതർലണ്ടിൽ എന്തു നടക്കണമെന്ന് അവിടുത്തെ ഗവണ്മെന്റാണ് തീരുമാനിക്കേണ്ടത്..അല്ലാതെ പുറത്തുള്ളവരല്ല..മുസ്ലിം രാജ്യങ്ങളുടെ പ്രവർത്തനത്തിൽ എത്ര പേർ ഇടപെടുന്നുണ്ട്?

yousufpa said...

ബൂലോഗത്തെ ഇസ്ലാം വിരുദ്ധർക്ക് ഇതൊരു സന്തോഷ വാർത്തയാണല്ലോ?.

sathyadarsanam said...

13 nootandukalayi saudi arabia-yi nila nilkunna samvidhanam netherlandilum kondu varanamenne ayaal parayunnullu. oru ambalamo churco synagogo budha viharamo islaminte eetillathil undo? saudiyile nyoona pakshangalkkum avakaasangalille? gulf raajyangalil poyittullavarodu chodichaal avar parayum ingane oru niyamam india-yilum kondu varanamennu.