തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, January 4, 2011

253. അല്ല എന്ത് പറയാനാ...!

അടുത്ത സുഹൃത്ത് ബൈക്കാക്സിഡന്റില്‍ മരിച്ചപ്പോള്‍ മാത്രമാണ് കേരളത്തിലെ ബൈക്കപകടങ്ങളെ പറ്റി ഇത്ര തീവ്രമായി ചിന്തിച്ചത്. അടുത്ത സുഹൃത്തുകളോ ബന്ധുക്കളോ ഇത്തരം അപകടത്തില്‍ മരിച്ചെങ്കില്‍ സംയമനത്തോട് കൂടി മാത്രം വായിക്കുക.

ഇരുചക്രം അപകടമാണ് കാറ് വാങ്ങി ഒട്ടീരെടെ... എന്ന് കൂതറ തിരുമേനി പറയില്ല. കാറ് വാങ്ങി ഓടിക്കാന്‍ ശേഷിയില്ലാഞ്ഞപ്പോള്‍ ബൈക്കില്‍ യഥേഷ്ടം തേരാപ്പാരാ നൂറു കണക്കിന് കിലോമീറ്റര്‍ ഓടിച്ചിട്ടും ഉണ്ട്. എന്നാല്‍ അപകടങ്ങള്‍ പറ്റാഞ്ഞത്‌ കഴിവ് മാത്രം ആണെന്ന് പറയില്ല. ഭൂരിപക്ഷം ഭാഗ്യം കൂടിയാണെന്ന് സമ്മതിക്കാം. എന്നാലും ചില കാര്യങ്ങള്‍ ഒന്ന് ഓര്‍ക്കെണ്ടേ..

കേരളത്തില്‍ അങ്ങോളം ഇങ്ങോളം റോഡിന്റെ സ്ഥിതി മോശമാണെന്ന് മാത്രമല്ല വെള്ളമടിയില്‍ കേരളം വളരുന്നതുപോലെ റോഡിന്റെ മോശം സ്ഥിതിയിലും നമ്മള്‍ മറ്റെല്ലാവരെയും പിന്നിലാക്കും. ഓരോരുത്തന്മാരെ തെരഞ്ഞെടുത്തു ഭരിക്കാന്‍ വിടുന്നവന്‍ അടുത്ത തവണയെങ്കിലും ആലോചിക്കുക.. അതുവിട്‌..! റോഡിന്റെ ശോചനീയ അവസ്ഥമാത്രമല്ല ഇവിടെ അപകടത്തിനു കാരണം.

കേരളത്തിലെ ഇരുചക്ര അപകടത്തിന്റെ തോത് പരിശോധിച്ചാല്‍ കൂടുതലും ബൈക്കുകള്‍ ആണെന്ന് കാണാം. (ഹോണ്ടാ ആക്ടീവാ പോലെയുള്ള സ്കൂട്ടറുകള്‍ താരതമ്യേന കുറവാണ്. ഒരുപക്ഷെ സ്ത്രീകളും മുതിര്‍ന്നവരും ഉപയോഗിക്കുന്നത് കൊണ്ടാവാം..) ഈ ബൈക്കുകളില്‍ സഞ്ചരിക്കുന്നവരുടെ ഭൂരിപക്ഷ പ്രായം അതായതു ബൈക്ക് അപകടങ്ങളില്‍ മരിച്ചവരുടെ പ്രായം പതിനേഴിനും ഇരുപത്തി അഞ്ചിനും ഇടയില്‍ ആണെന്നും കാണാം.. ഇരുപത്തി അഞ്ചു കഴിയുന്നവര്‍ മരിക്കുന്നില്ല എന്നല്ല ഇതിന്റെ അര്‍ഥം. മരണ ശതമാനം കുറവാണെന്ന് മാത്രം അറിഞ്ഞാല്‍ മതി. ഒരുപക്ഷെ ഷൈന്‍ ചെയ്യുന്നതിനേക്കാള്‍ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് കൊണ്ടാവാം ഇതിനു കാരണം..

ഗള്‍ഫില്‍ കഷ്ടപ്പെടുന്ന അപ്പനോ അല്ലെങ്കില്‍ അപ്പനും അമ്മയും ഉണ്ടാക്കുന്ന പണത്തില്‍ പള്‍സറും സ്റ്റണ്ണറും വാങ്ങിക്കുന്ന പയ്യന്‍ കേരളത്തിന്റെ റോഡിന്റെ അവസ്ഥയോ മുന്നില്‍ ഒരുപക്ഷെ വന്നുപെട്ടെക്കാവുന്ന ടിപ്പറോ കെ.എസ്.ആര്‍.ടി.സി. ബസോ വരുന്നതിനെക്കുറിച്ചോ ചിന്തിച്ചില്ലെങ്കിലും ഇവരുടെ കണ്ണില്‍ നോക്കി ഇരിക്കുന്ന തന്തയുടെയും തല്ലയുടെയും മുഖമെങ്കിലും ഒന്നാലോചിക്കുക. കേരളത്തിലെ പഞ്ച നക്ഷത്ര ആശുപത്രികളില്‍ ചികില്സിപ്പിക്കുന്നതിന്റെ ചിലവ് ആലോചിക്കേണ്ട.. പക്ഷെ അവിടെ അനുഭവിക്കേണ്ടി വരുന്നതിന്റെ വേദനയോ ഒരുപക്ഷെ അംഗ ഭംഗം സംഭവിക്കേണ്ട അവസ്ഥയോ ആലോചിക്കുക.. മരിക്കുന്നവന്‍ ഭാഗ്യമാവാന്‍. എന്നാല്‍ ചെറുപ്പത്തില്‍ ക്രെച്ചസ് കക്ഷത്തില്‍ കയറിയാല്‍ പിന്നെ എന്ത് അടിപൊളി. എന്ത് സ്പീഡ്.. ങാ..തെണ്ടാന്‍ പിന്നെ കാരണം നോക്കേണ്ട.. ഒരിക്കല്‍ ഇമ്പ്രെസ്സ് ചെയ്യാന്‍ ഉദ്ദേശിച്ച പെണ്ണിന്റെ മുഖത്തും പുച്ഛമോ സഹതാപമോ കാണൂ..

കുട്ടികളെ കയറൂരി വിട്ടിട്ടു പയ്യന്റെ സ്റ്റൈല്‍ കാണുന്ന അപ്പനും അമ്മയും പിന്നീട് ഉണ്ടായേക്കാവുന്ന ഭവിഷ്യത്തും ആലോചിക്കണം.. നല്ല ചെറുപ്പത്തില്‍ ചെറുക്കന്റെ അടിയന്തിരം കാണുന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല.. കൂട്ടുകാര്‍ക്കും ഇത് കണ്ടുനില്‍ക്കാന്‍ അല്പം വിഷമമാണ്..

കൂടുതല്‍ എഴുതാന്‍ തോന്നുന്നില്ല. അടുത്തിടെ അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം .. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട... ജീവിതം അമൂല്യമാണ്‌.. ചെറുപ്പത്തിന്റെ തിളപ്പില്‍ പാഴാക്കാതെ നോക്കുക..

7 comments:

Pony Boy said...

കേരളത്തിൽ റോഡ് നിയമങ്ങൾ എന്നൊന്ന് ഇല്ലല്ലോ...ലെഫ്റ്റ് ഡ്രൈവ് എന്നല്ലാതെ ലൈൻ ചേഞ്ചിങ്ങോ ഒന്നുമില്ല..അല്ല ഒരു വണ്ടിക്ക് മാത്രം പോകാൻ വീതിയുള്ളവയാണ് മിക്ക റോഡുകളും...ഒരു പരിധിവരെ ഹൌവ് ടു ഡ്രൈവ് എന്നറിയാത്തതിന്റെ അഭാവമാണ് അപകടകാരണം..

Pony Boy said...

വിദേശങ്ങളിലുള്ള പോലെ പകലും ലൈറ്റ് കത്തിച്ച് ടൂവീലറുകൾ ഓടിക്കാൻ നിയമം വേണം..

Junaiths said...

പോണീ അങ്ങനൊരു നിയമം നാട്ടിലും വന്നിട്ടുണ്ട്,പക്ഷെ ആര്‍ .ടി.ഒയെ കളിയാക്കി അതിനു പലരും പോസ്ടിയത് മാത്രം മിച്ചം..നമ്മുക്ക് ലംഘിക്കാനുള്ളതാണല്ലോ നിയമങ്ങള്‍ !!!

കൂതറ തിരുമേനി said...

അതിന്റെ കാരണം ഖ ഞ ച പഠിച്ചു "സാച്ചരനായ" - അല്ലെങ്കില്‍ നൂറു ശതമാനത്തിനും മലയാളത്തില്‍ ഒപ്പിടാന്‍ അറിയാവുന്നതുകൊണ്ടുള്ള വിവരക്കേടാണ്. എന്തിനും ഏതിനും എതിര്‍ക്കുന്ന സ്വഭാവം..
"ടിപ്പര്‍ ലാറിയുടെ മുമ്പില്‍ വയറും വീര്‍പ്പിച്ചു നില്‍ക്കുന്ന തവള പറയുന്ന ഡയലോഗ് പോലെ - വാടാ ചുണയുണ്ടെങ്കില്‍ കാണിച്ചു തരാം "

ഷൈജൻ കാക്കര said...

സുഹൃത്തിന്റെ വേർപ്പാട്‌... അതൊരു നഷ്ടം തന്നെയാണ്‌...
---
പ്രായപൂർത്തിയാകാത്ത കുട്ടികൾ ഡ്രൈവ്‌ ചെയ്ത്‌ അപകടമുണ്ടാക്കിയാൽ മാതപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞിരുന്നു... നല്ല കാര്യം... പ്രായത്തിന്റെ തിളപ്പും മറ്റൊരു കാര്യം...
---
നമ്മുടെ നാട്ടിൽ ആരുടെ തലയിലും കേറാത്ത ഒരു നിയമം ആരെങ്ങിലും എവിടെയെങ്ങിലും കണ്ടെന്ന്‌ പറഞ്ഞ്‌ ഒരു നിയമമാക്കി ഇറക്കിയാൽ... അത്‌ ലംഘിക്കപ്പെടും... ആ നിയമം ലംഘിക്കപ്പെടാനുള്ളതാണ്‌... എല്ലാവരും നോക്കി നില്ക്കും...

ഏതെങ്ങിലും ഒരു നിയമം പരിഹസിക്കപ്പെടുന്നുണ്ടെങ്ങിൽ... ആ നിയമത്തേക്കാൽ പരിഹരിക്കപ്പെടേണ്ടതായ മറ്റു ചില കാര്യങ്ങൾ മനസ്സിലുണ്ടാകും... അതും നാം കാണാതെ പോകരുത്‌...

പകൽ സമയത്ത്‌ ബൈക്കിൽ ലൈറ്റ്‌ ഇടണം എന്ന്‌ പറയുന്നതിന്‌ മുൻപായി...

രാത്രിയിൽ സഞ്ചരിക്കുന്ന വണ്ടികൾക്ക്‌ ലൈറ്റ് ഉണ്ടോ എന്ന്‌ ചെക്ക്‌ ചെയ്യണം... ഹൈഹ് ബീമ്‌ ഇട്ട്‌ കണ്ണ്‌ മഞ്ഞളിപ്പിക്കുന്നവരെ പൊക്കണം... പോലിസ് വണ്ടികൾ പോലും ഇൻഡിക്കേറ്റേർസ് ഇടാറില്ല...

റോഡിൽ കാണുന്ന ഒരടി വലിപ്പമുള്ള കുഴികളെങ്ങിലും നികത്തണം... പെട്ടെന്ന്‌ കാണുന്ന കുഴിയിൽ വീഴാതിരിക്കാനായി വെട്ടിക്കുമ്പോളുണ്ടാകുന്ന അപകടം കൂടുതലാണ്‌...

റോഡിലേക്ക്‌ കയറി നിൽക്കുന്ന കൊടി മരം മുതൽ റോഡിൽ തന്നെ നിറുത്തി ആളെ കയറ്റുന്ന ബസ്സുകൾ...

എന്തിന്‌ N.H 47 പണി നടക്കുന്നു... ഒന്ന്‌ ശ്രദ്ധിച്ച്‌ നോക്കു... നല്ല റോഡാണല്ലോ എന്ന്‌ കരുതി അല്പം സ്പീഡ്‌ എടുത്ത്‌ മുന്നേറുന്നു... ഉടനെ വരുന്നു ദൈവേർഷൻ ബ്ലോക്ക്... മൂന്ന്‌ നാല്‌ ചെറിയ കല്ലുകൾ... ചിലപ്പോൾ കറുത്തിരുണ്ട രണ്ട്‌ മൂന്ന്‌ ടാർ വീപ്പകൾ...

നിരക്ഷരൻ said...

പറയാൻ തുടങ്ങിയാൽ അങ്ങനെ ഒരുപാടുണ്ട്. സ്വന്തം സുഹൃത്ത് നഷ്ടപ്പെട്ട വിഷമത്തിൽ പങ്കുചേരുന്നു.

@ പോണി ബോയ് - നല്ല കഥയായി. പകലത്തെ കാര്യമൊക്കെ വിട്. രാത്രി ഓടുന്ന വാഹനങ്ങളിൽ, അതിനി 2 വീൽ 4 വീൽ ആയാലും...ലൈറ്റൊക്കെ കത്തിച്ച് ഓടിച്ചാൽ മതിയായിരുന്നു.

എം.എസ്. രാജ്‌ | M S Raj said...

സുഹൃത്തിനെ നഷ്ടപ്പെട്ട അനുഭവം എനിക്കും ഉണ്ടായി.... കഷ്ടം തന്നെ എന്നല്ലാതെ എന്തു പറയാന്‍..
http://olapeeppi.blogspot.com/2010/10/blog-post_09.html