തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, February 16, 2011

258.Titanic ലേക്ക് കാലിടുത്ത് വയ്ക്കുന്ന മുരളീധരന്‍ ?


മുരളി തിരിച്ചെത്തി. ഭരണമാറ്റം അടക്കം UDF ന്‌ അനുകൂലമായ കാലാവസ്ഥ കണ്ട്‌ കഴിഞ്ഞ 24 മാസമായി മുരളി നടത്തിയ ശ്രമ ഫലമാണ് ഒടുവില്‍ "മദാമ്മ" കടാക്ഷിച്ചത് പക്ഷെ കേരളത്തിലെ "കാലബോധമില്ലാത്ത (രാഷ്ട്രിയ) കാലാവസ്ഥ" ഇത്രയേറെ പ്ര്തികൂലമാകുമെന്നു മുരളി സ്വപ്നേപി വിചാരിച്ചിട്ടുണ്ടാവില്ല. ഊര്‍ദ്ധന്‍ വലിക്കുന്ന കൊണ്ഗ്രസ്സു എന്ന കപ്പലിലാണ് അറിഞ്ഞോ അറിയാതെയോ മുരളി കാലെടുത്തു വച്ചിരിക്കുന്നത്. ടൈട്ടനിക്കിലാണ് കാലെടുത്ത് വൈക്കുന്നതെന്ന് സാരം. തലേലെഴുത്ത് അമക്കി ചെരച്ചാലും പോകില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

കുരുത്തം കെട്ടവന്‍(*****) ചാണകം ചവിട്ടിയത് പോലായി ജയിലിലേക്ക് പോകാന്‍ താറുടുത്തു നില്‍ക്കുന്ന ബാലകൃഷ്ണ പിള്ളക്ക് UDF നല്‍കിയ കൊട്ടാരക്കരയിലെ സ്വീകരണം. അതിനു സുധാകരന്നെ പ്പോലെ ഒരു ഇടനിലക്കാരനെ തന്നെ പ്രസംഗം പഠിപ്പിച്ചു പറഞ്ഞു വിട്ടത് വി.എസ്സ് K.P.C.C യെ . സ്വാധീനിച്ചിട്ടാണെന്ന് നാളെ ടെലിവിഷന്‍ ചരച്ചയില്‍ തലക്കു വെളിവില്ലാത്തവര്‍ ആരെങ്കിലും തട്ടിവിടും .തീര്‍ച്ച. എന്തായാലും സുധാകരന്റെ കാര്യം "കട്ടപൊക". മഹാഭാരതത്തിലെ ഇരവാന്‍റെ ജന്മമാണ് ഓര്‍മ വരുന്നത്.യോഗത്തില്‍ പങ്കെടുത്തു കൈയടിച്ചവര്‍ക്കും കിട്ടും പണി എന്നാണു അറിവുള്ളവര്‍ പറയുന്നത് . ശേഷം മദ്യ വ്യവസായി ഇല്ലിക്കല്‍ ജോസ്സിന്‍റെ വെളിപ്പെടുത്തലാണ് കൊണ്ഗ്രസ്സിനെ കൂടുതല്‍ നഗ്നമാക്കുന്നത്. സുധാകരന്‍ കഴ്ചക്കരനെന്നു പറഞ്ഞതാണ് ജോസ്സ് ഇടനിലക്കാരനെന്നു തിരുത്തിയത്. കേരളത്തില്‍ "കൊളോക്യലി" പറഞ്ഞാല്‍ ഇത് രണ്ടും ഒന്നാണ്. അതൊരു പുതിയ കാര്യമല്ല. ജനത്തിന്നു ഇപ്പോള്‍ വരികള്‍ക്കിടയിലൂടെ വായിക്കാനറിയാം. പക്ഷെ വയലാര്‍ രവിക്കും ,പത്മജക്കും റോസ്സകുട്ടി ടീച്ചര്‍ക്കും മേല്‍ ചാണകം തെറിപ്പിച്ച നിലയിലേക്ക് ഇത് വരുംമെന്നുപറഞ്ഞ സുധാകരനും കൈയ്യടിച്ച നേതാക്കളും അണികളും കരുതിയില്ല. കരുണാകരന്‍ എല്ലാവര്ക്കും ഒരു കറവ പ്പശുവായിരുന്നു എന്നത് സത്യം . പ്രത്യേകിച്ച് മക്കള്‍ക്ക്‌. അതുകൊണ്ടാണ് മച്ചുനനെ ഇത്രകാലം കൊണ്ഗ്രസ്സില്‍ അടുപ്പിക്കാന്‍ പത്മജ "ചുട്ടിക്കു" സമ്മതിക്കതിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ് . രാഷ്ട്രപിതാവ് ഗാന്ധിജിയുടെ പേരില്‍ ഊറ്റം കൊള്ളുന്ന പാര്‍ട്ടി, ഖദര്‍ ധരിച്ചു കള്ള് കച്ചവടത്തിന്നു ലക്ഷങ്ങള്‍ കോഴ വാങ്ങി ബാര്‍ ലൈസന്സ് കൊടുത്തു . പിന്നെ ജഡ്ജിയെ വിലക്ക് വാങ്ങി അത് നടത്തിയെടുത്തു . മക്കളെ നിങ്ങള്‍ ആ വലിയ മനുഷ്യനെ ഇങ്ങിനെ അവഹേളിക്കരുതെ. ഇഞ്ചിഞ്ചായി കൊല്ലരുതെ എന്നൊരു അപേക്ഷയുണ്ട് .മദ്യത്തിനെതിരെ ഇടയലേഖനം ഇറക്കിയ കത്തോലിക്കാ സഭയുടെ ഈ വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കും എന്നറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. അടുത്ത കാലത്ത് 35 വര്‍ഷമായി കള്ള് കച്ചവടം നടത്തിയിരുന്ന കോണ്‍ ഗ്രസ്സ് M .L .A അച്യുതനെ കള്ള് കച്ചവടത്തില്‍ നിന്നു പിന്തിരിപ്പിച്ചത് ഈ നമ്മുടെ വയലാര്‍ രവി സാറാണ് എന്ന് വായിച്ചു. അന്ന് എന്‍റെ രോമം എഴുന്നേറ്റു നിന്നത് നിങ്ങളുമായി ഞാന്‍ പങ്കു വയ്ക്കട്ടെ. അത് പോട്ടെ ഒരു പറ്റ് എനിക്കും പറ്റും, ഏത് അച്യുതനും പറ്റും. ഇനി മുരളിയുടെ പെങ്ങള് "കുട്ടി" കേരളത്തില്‍ തന്നെയല്ലേ മത്സരിക്കാന്‍ പോകുന്നത്. അല്ലാതെ അറബി കടലില്‍" ഒന്നും അല്ലാല്ലോ . ജനം കാത്തിരിക്കുകയാണ്. പത്രിക കൊടുക്കുന്ന ദിവസം തന്നെ ഫലം അറിയാം.എപ്പടി .

കള്ളനോട്ടും കള്ളപ്പണവും ഉപയോഗിച്ച് പെണ്ണ് പിടിച്ചവരെ വരെ ന്യായീകരിച്ചത് വച്ച് നോക്കുമ്പോള്‍ ബാര്‍ ലൈസ്സന്‍സ്സിനു ലക്ഷങ്ങള്‍ കോഴ വാങ്ങിയത് കൊണ്ഗ്രസ്സിനെ സമ്പന്തിച്ചു ഒരു മഹാ അപരാധമൊന്നുമല്ല. എങ്കിലും എന്‍റെ സുധാകരാ, ഈ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഹാലിളകി ഇങ്ങിനെ ഒരു നളിനി (മനുഷ്യബോംമ്പ് ) യായി മാറേണ്ടതില്ലായിരുന്നു . എത്ര പേരുടെ കഞ്ഞി കലത്തിലാണ് നിങ്ങള്‍ കാര്‍ക്കിച്ചു തുപ്പിയത് .

ഗാന്ധിജിയെ അവഹേളിക്കുന്നതിന്നു മറ്റൊരു തെളിവാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥക്ക് കൊണ്ഗ്രസ്സു കൊടുക്കുന്ന ഓരോ പ്രഹരവും . ഗാന്ധിജിയുടെ വലിയ സ്വപ്നമായിരുന്നു ഇന്ത്യയുടെ പരോമോന്നത നീതി പീOത്തില്‍ ഒരു അധ:സ്ഥിതന്‍ എന്നെങ്കിലും ഉപവിഷ്ടനാകണമെന്നത്. കുറ്റം പറയരുതല്ലോ , ആ ആഗ്രഹം കൊണ്ഗ്രസ്സു പൂര്‍ത്തിയാക്കി കൊടുത്തു . ഇനി മേലില്‍ ഗന്ധ്ജിയെന്നല്ല ഒരു കുഞ്ഞു പോലും ഇങ്ങിനെയുള്ള വൃത്തികെട്ട സ്വപ്നം കണ്ടേക്കരുതെന്ന് കൊണ്ഗ്രസ്സു ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചു . നമോവാകം . എന്നാലും എന്‍റെ ബാലേഷനാ........... സ്വത്ത് വിവരം ചോദി ചോദിച്ചെത്തുന്ന ജീവിതത്തില്‍ ഒന്നും നേടാനറിയാത്തവര്‍ക്ക് പാന്‍ നമ്പരും ബാങ്ക് അകൌണ്ട് നമ്പരും കൊടുക്കരുത് എന്നാണു ഉദ്ദേശിച്ചത് എന്ന് പറയാന്‍ മാത്രമുള്ള തൊലികട്ടി നിങ്ങള്‍ക്ക് എവിടെ നിന്നു കിട്ടി. അതിനെ ക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ വീരപ്പ മൊയ് ലി നിങ്ങളിലെ ഗാന്ധിയനെ നമുക്ക് പെരുത്തു ഇഷ്ടപ്പെട്ടു കേട്ടോ. ഇത്രയൊക്കെയായിട്ടും മന്‍മോഹന്‍ സിംഗ് കെ ജി ബാലകൃഷ്ണന്‍ വിഷയത്തില്‍ പ്രതികരിക്കാത്തത് ഈ പുകിലൊന്നും അറിയാഞ്ഞിട്ടാണോ എന്തോ . എന്നാണാവോ അദ്ദേഹം കൃഷ്ണയ്യരെ ഒരു പാതിരാത്രി ഫോണില്‍ വിളിച്ചു ഖേദം പ്രകടിപ്പിക്കുക എന്ന് കാത്തിരുന്നു കാണാം. പക്ഷെ ബാലകൃഷ്ണനെ തൊടാന്‍ ഇന്ത്യയിലെ കോര്‍പരെറ്റുകള്‍ സമ്മതിക്കില്ല എന്നതാണ് സത്യം. തൊട്ടാല്‍ വിവരം അറിയും. ബാലകൃഷ്ണനും മറ്റൊരു റൌഫ് ആയി മാറിയാല്‍ ശേഷം ചിന്ത്യം.

ഇന്ത്യയിലെ സാധാരണ ജനങ്ങളെ വേദനിപ്പിക്കുന്നത് മന്‍മോഹന്‍ സിംഗ് ന്‍റെ ഭരണത്തില്‍ ഇന്ത്യയുടെ തകരുന്ന ജനാധിപത്യമൂല്യങ്ങലെ ഓര്‍ത്താണ്. ഇന്ത്യയെ മുതലാളിത്തത്തിന്‍റെ പകല്‍ കൊള്ളക്ക് പരുവപ്പെടുത്താന്‍ അമേരിക്കയുടെ ക്വട്ടേഷന്‍ എടുത്തിട്ടു പ്രവര്‍ത്തിക്കുന്നത് പോലെയാണ് UPA സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് . നരസിംഹറാവു മുതല്‍ 3 G വരെയുള്ള അഴികഥകള്‍ .കെ ജി ബി വിഷയം, കള്ള പണത്തെ കുറിച്ചുള്ള കേന്ദ്ര നയം കുഞ്ഞാലികുട്ടി റൌഫ് വെളിപ്പെടുത്തലുകള്‍ സുധാകരന്‍റെ വെളിപ്പെടുത്തലുകള്‍ ഒക്കെ ജനതയെ രോക്ഷാകുലരാക്കുന്നു. ജനാധിപത്യത്തെ കൊന്നു കൊലവിളിച്ച പാകിസ്ഥാനിലെ മുഷരഫിന്നെ മുട്ട് കുത്തിച്ചത്‌ അവിടത്തെ അഭിഭാഷകരും ജ്യുഡീഷറിയുമാണ്. ഇവിടെ ഭരണാധികാരികള്‍ അത് മുന്‍കൂട്ടി കണ്ട്‌ ജ്യുഡീഷറിയെപ്പോലും " കുളിപ്പിച്ച് കിടത്തിയിരിക്കുന്നു" എന്ന് വേണം അനുമാനിക്കാന്‍ . ഇതിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ഇജിപ്റ്റിലെ പ്പോലെ ഇവിടെയും ഏറെ വൈകില്ല എന്ന് പ്രത്യാശിക്കാം.

ഇനി അബ്ദുള്ളകുട്ടി . ഇത് ഭാവിയില്‍ ഒരു "ഒന്നൊന്നര" കുട്ടിയാകാന്‍ എലാ സാദ്ധ്യതയും തെളിഞ്ഞു വരുന്നു. ചുമ്മാതിരുന്ന കൂതിയില്‍ ചുണ്ണാമ്പു വച്ച് പൊള്ളിച്ചു എന്ന് പറഞ്ഞ പോലാണ്‌ ഈ സുധീരന്‍ വിവാദം . മോങ്ങാനിരുന്ന സുധീരന്‍റെ തലയില്‍ തേങ്ങ വീണു എന്ന് ഞാന്‍ പറയില്ല .കാരണം സുധീരന്‍ ഇപ്പോഴും ആന്‍റണിയേക്കാള്‍ "മാന്യനായ" ആന്‍റണി കോണ്‍ഗ്രസ്സ് കാരനാണ് , ഒടുവിലത്തെ ഉദാഹരണം കുഞ്ഞാലികുട്ടി വിഷയത്തില്‍ ആന്‍റണി ഒരു മാതിരി "ഞ്ഞ" "ഞ്ഞ" പിഞ്ഞ പറഞ്ഞു ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ സുധീരന്‍ മിണ്ടിയില്ല , കാരണം ചുമക്കുന്നവര്‍ ഒക്കെ നാറുമെന്നു മുന്‍ കൂടി കാണാന്‍ ഉള്ള കഴിവ് സുധീരനുണ്ട് . ഈ ജനുസ്സില്‍ പെടുന്ന ഒരാളാണ് ആര്യാടന്‍ . വഴി തെറ്റി കോണ്‍ഗ്രസ്സില്‍ എത്തിപ്പെട്ട മൂന്ന് പാവങ്ങള്‍ . പക്ഷെ ഇവര്‍ കോണ്‍ ഗ്രസ്സില്‍ എന്നും ഒറ്റപ്പെടും എന്നതാണ് ഇപ്പോള്‍ അബ്ദുള്ള കുട്ടി വിഷയത്തിലും സമ്പവിച്ചത്‌ . ചെന്നിത്തലയും ചാണ്ടിയും ഒക്കെ അബ്ദുള്ള കുട്ടിയെയാണ് ഹരിഷ്‌ ചന്ദ്രനായി കണ്ടത് . മുരളിയുടെ പുനപ്രവേശനത്തിന്നു ആത്മാര്‍ഥമായി വാദിച്ച സുധീരനോപ്പം മുരളി പോലും നിലക്കില്ല എന്നതാണ് ആ പാര്‍ട്ടിയുടെ ഒരു സെറ്റപ്പ് . വികസനത്തിന്‍റെ പേരില്‍ വന്‍ ലോബികള്‍ കേരളത്തില്‍ വന്നു കേരളത്തിന്‍റെ സമ്പത്ത് കൊള്ളയടിക്കുമ്പോള്‍ അതിന്‍റെ ഒരു വിഹിതം കൈനീട്ടി വാങ്ങുകയാണ് യഥാര്‍ഥ വികസന "നയം" . ഇതാണ് ധീര വീര വി എം സുധീരാ.......... നിങ്ങള്ക്ക് മനസ്സിലാകാതെ പോകുന്നത് . അല്ലേലും നിങ്ങള്‍ പണ്ടും ഇങ്ങിനെയാ . തിന്നുകയുമില്ല തീറ്റിക്കുകയുമില്ല. പക്ഷെ ഒന്ന് ഓര്‍ത്താല്‍ നന്ന്
ചീഞ്ഞതിന്‍റെ പുറകിലെ ഈച്ച പോകൂ എന്ന് കേട്ടിട്ടില്ലേ . അതുകൊണ്ട് നിങ്ങള്‍ ഇതിലും ഒറ്റ പ്പെടും. പക്ഷെ ഇത് കൊണ്ട് ഒരു ഗുണം കിട്ടി അബ്ദുള്ള കുട്ടിയും ഇനി നിയമസഭ കാണില്ല. D .C .C . പ്രസിഡണ്ട് പി.രാമകൃഷ്ണനും കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് കെ എസ് യൂ പ്രവര്‍ത്തകരുടെയുമൊക്കെ നട്ടെല്ലിനു പച്ച ഈര്‍ക്കിലിയുടെ യെങ്കിലും "ആവതു" ഉണ്ടെങ്കില്‍ ഇത്തവണ പച്ച തൊടില്ല. പോരഞ്ഞതിനു അബ്ദുള്ളകുട്ടിയുടെ ഗോഡ്ഫാദര്‍ സുധാകരന്‍റെ കാര്യം വെടി തീര്‍ന്നു വഴിയില്‍ കിടക്കുന്ന വണ്ടിയുടെ അവസ്ഥയുമാണല്ലോ.

പക്ഷെ സുധീരന്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ നന്ന്. ഇതിന്‍റെ പിന്നില്‍ ഒരു കളിയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇലക്ഷന് മുന്‍പൊ ശേഷമോ ഹൈക്കമാണ്ട് ഇടപെട്ടു കേരളത്തില്‍ കൊണ്ഗ്രസ്സു നേതൃത്വത്തില്‍ ഒരു വന്‍ അഴിച്ചുപണി നടത്തും . അതിനു മുന്‍പ് ഒരു അനാവശ്യ വിവാദത്തില്‍ ചാടിക്കുകയല്ലേ ചാണ്ടിയും ചെന്നിത്തലയും അബ്ദുള്ള കുട്ടി വഴി നടത്തുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഉടനെ സുധീരനെ വീണ്ടും ഡല്‍ഹിക്ക് വിളിപ്പിക്കും എന്ന് നമുക്ക് തീര്‍ച്ച. ഈ കാട്ടുകള്ളന്മാരുടെ കെണിയില്‍ അകപ്പെടാതെ, സംയമനം വിടാതെ സൂക്ഷിച്ചു കളിച്ചാല്‍ നന്ന് . ഓര്‍ക്കുക കിട്ടിയാല്‍ ഊട്ടി പോയാല്‍ ചട്ടി .

ടൈറ്റാനിക്കില്‍ കാലെടുത്തു വച്ചിട്ടുള്ളവര്‍ മുരളി മാത്രമല്ല .കേരളത്തിലെ ലക്ഷ കണക്കിനു വീടുകളില്‍ എന്ടോ സള്‍ഫാന്‍ തളിക്കുന്ന ഒരു മാ- പത്രത്തിന്‍റെ മൊയലാളി യും മകനും ഇങ്ങിനെ പെട്ടിരിക്കുന്ന അവസ്ഥയാണ് . പിന്നെയുമുണ്ട് നേതാക്കള്‍ വേറെ . "മതി" ആയിട്ട് പോയ മഞ്ഞളാം കുഴി അങ്ങിനെ പോകുന്നു ആ ലിസ്റ്റ് . അമ്പതു ഓവറുള്ള മാച്ചില്‍ വിജയം ഉറപ്പിച്ചു ബാറ്റിങ്ങ് തിരഞ്ഞെടുത്ത UDF ന്‌ കളിയുടെ തുടക്കം മുതലേ പിഴച്ചു. എതിര്‍ ടീമില്‍ ഓള്‍ റൌണ്ടറായി അച്യുതാനന്ദന്‍ ഈ മല്ത്സരത്തിലും ഇറങ്ങുമെന്ന് അവര്‍ സ്വപ്നേപി നിനച്ചില്ല. അതുകൊണ്ട് വേണ്ട ഗൃഹ പാഠം ചെയാതെയാണ് ചാണ്ടിയും സംഘവും എത്തിയത് എന്ന് അവരുടെ ബോഡി ലാംഗ്വേജ് കണ്ടാല്‍ അറിയാം. ആദ്യത്തെ ഓവറില്‍ തന്നെ മൂന്ന് വിക്കറ്റ് (കുഞ്ഞാലികുട്ടി , ബാലകൃഷ്ണപിള്ള, കേന്ദ്ര അവഗനനാ വിവാദം ) എടുത്ത് ഉജ്വല ഫോമില്‍ നിലക്കുന്ന
അച്യുതാനന്ദന് മുന്നിലേക്ക്‌ വിറ കൈകളുമായി ബാറ്റിങ്ങിനിറങ്ങുന്ന UDF ന്‍റെ സ്കോര്‍ ഈ നിലക്ക് പോയാല്‍ മുപ്പതിനും നാല്പ്പതിന്നും ഇടയില്‍ മാത്രം എന്ന് കണക്കുകള്‍ പിച്ചില്‍ "മൂതവിസര്‍ജനം" നടത്തി കളി അലങ്കോലമാക്കുന്ന പണി മനോരമയും ചില "വോട്ടു ബാങ്ക്" പ്രമാണിമാരും എടുത്തില്ലെങ്കില്‍ കപ്പ് ഇത്തവണയും LDF ന്‌ തന്നെ .
ആ നിലവാരം കുറഞ്ഞ പണിക്കു ആരും നില്‍ക്കില്ലെന് കരുതാം കാരണം രാജ്യം നേരിടുന്ന വെല്ലുവിളിക്ക് പരിഹാരം കാണേണ്ട കര്‍ത്തവ്യം മലയാളിക്കുണ്ട്‌ . ബാക്കി കളി ലൈവ് ആയി കാണാം എന്നത് കൊണ്ട് ഞാന്‍ തല്‍ക്കാലം നിറുത്തുന്നു.
വൈകിയെങ്കിലും കേരളത്തിലെങ്കിലും സത്യം ജയിച്ചു കാണുമെന്ന പ്രത്യാശയോടെ .

സത്യമേവജയതേ .

4 comments:

Pony Boy said...

ഇത്തവണയെങ്കിലും കേരളത്തിൽ ആ അത്ഭുതം നടക്കുമോ..?

എന്നാലും ആരും അത്ര നല്ലതൊന്നുമല്ല എന്നാണ് അനുഭവം...ജനങ്ങളൂടെ നന്മയ്ക്കായിട്ട് പ്രവർത്തിക്കുന്ന ഏതെങ്കിലും പാർട്ടിയുണ്ടോ കേരളത്തിൽ എന്ന് സംശയം..

തുടർച്ചയായി കമ്മ്യൂണിസ്റ്റുകാർ ഭരിച്ചാൽ കണ്ണൂരിലെ പാർട്ടിഗ്രാമങ്ങൾ പോലെയാകുമോ കേരളം എന്നൊരു ഭീതിയുമുണ്ട്..വെള്ളയുടുപ്പിട്ട കൊടുംകള്ളന്മാർ കയറുമോ എന്ന ശങ്ക അതിലും കഷ്ടം...

എനിവേ കയ്ചിട്ട് എറക്കാനും വയ്യ..മധുരമുണ്ടേലുമില്ലേലും ഒറ്റ തുപ്പങ്ങ് കൊടുത്താലോ എന്നൊരു ചിന്ത...ഫൂ..

പടാര്‍ബ്ലോഗ്‌, റിജോ said...

മുരളി പോയപ്പോള്‍ കീരിക്കാടന്‍ ചത്തേ എന്നു വിളിച്ചു കൂവിയ പലരും കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസ്സുകാരെ സംബന്ധിച്ചിടത്തോളം തമ്മില്‍ തല്ലുന്നതും, പാര വെക്കുന്നതും മുറുക്കു കൊറിക്കുന്നത് പോലെ 'ലിക്ക്തേ ലിക്ക്തേ ലാവോ ജായ്' ആണ്...

സത്യമേവജയതേ said...

പോണി ബോയ്‌ പറഞ്ഞതിന്നോട് യോജിക്കുന്നു. ജീര്‍ണത ഇടതുപക്ഷത്തില്‍ ഇല്ലേയില്ല എന്ന് പറയുന്നത് സത്യത്തിന്നു നിരക്കാത്തതാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളിലും അഴിമതിക്കാരെയും മാഫിയാ ബന്ധമുള്ളവരെയും അനധികൃത സ്വത്ത് സമ്പാദി ച്ചവരെയും ഒക്കെ കൊടിയുടെ നിറം നോക്കാതെ ഒറ്റപ്പെടുത്തണം ,തോല്‍പ്പിക്കണം.ബന്ധപ്പെട്ട പാര്‍ട്ടികള്‍ ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ആ പാര്‍ട്ടിക്ക് തന്നെ പിന്നീട് ഭാരമായി വരും എന്നാതാണ് പി ശശിയുടെ തന്നെ ഉദാഹരണം ഇന്ന് നമ്മുടെ മുന്നില്‍ ഉള്ളത്. പൊതു പ്രവര്‍ത്തകര്‍ സമൂഹത്തോട് കടപ്പാടുള്ള സുതാര്യമായ ജീവിതം നയിക്കുന്നവരുമായിരിക്കണം. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു കോടിയുടെ നിറം നോക്കാതെ കാറ്റ് കള്ളന്‍ മാരെയും മാഫിയാ ബന്ധമുള്ളവരെയും ജാതി മത ശക്തികളുടെ തിണ്ണ നിരങ്ങുന്നവരെയും പരാജയപ്പെടുത്തുക തന്നെ വേണം. അല്ലേല്‍ പിന്നെ എന്ത് സത്യാമേവജയതേ?

ജയരാജ്‌മുരുക്കുംപുഴ said...

sangathy nannayi...... aashamsakal......