തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, February 11, 2011

255."UDF ന്‍റെ ടൈം, നല്ല ബെസ്റ്റ് ടൈം".


  കഷ്ടകാല  സമയത്ത്  ലിംഗവും  പാമ്പാകും  എന്ന ചൊല്ല്  പോലെയാണ് UDF ന്  തിരഞ്ഞെടുപ്പ്  അടുത്തു നില്‍ക്കുന്ന സമയത്ത് വരുന്ന ഓരോ പൊല്ലാപ്പും. ഐസ് ക്രീം കേസ്സ് പുതിയ വെളിപ്പെടുത്തലുകള്‍ കൊടുത്ത ആഘാതം മാറുന്നതിനു മുന്‍പേ ഇതാ വരുന്നു  ഇടമലയാര്‍ അഴിമതി കേസ്സില്‍ UDF നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളക്ക് പൊതുമുതല്‍ ദുര്‍വിനിയോഗം    അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ക്ക് കഠിനതടവ് ലഭിച്ചിരിക്കുന്നത്  . മുന്‍ ഭരണ കാലങ്ങളില്‍ ചെയ്തു കൂട്ടയ കൊടും പാപങ്ങള്‍ക്ക്‌ ഒന്നൊന്നായ് UDF നെ വരിഞ്ഞു മുറുക്കുന്ന കാഴ് ചയാണ് ഇപ്പോള്‍ കേരളം കാണുന്നത്  . കഴിഞ്ഞ ആറു മാസമായി കേന്ദ്ര സര്‍ക്കാരിന്റെയും ,കോണ്‍ ഗ്രസിന്റെയും  അഴി മതി കഥകള്‍ മാത്രം കേട്ട് നെടുവീര്‍പ്പിടുന്ന  ജനത്തിന്നു  ഒരു ആശ്വാസ  മഴ  പോലെ ലഭിച്ച ഈ സുപ്രീം കോടതി വിധി തികച്ചു പ്രശംസനീയമാണ്. കേരളത്തില്‍ ഒരു നിര്‍ണായക തിരഞ്ഞെടുപ്പിന്നു  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒന്നേ പറയാനാകൂ "UDF ന്‍റെ ടൈം നല്ല ബെസ്റ്റ് ടൈം".
                                       കൂനിന്‍ മേല്‍ കുരു പോലെ വന്ന രണ്ടു പ്രഹരങ്ങളും പ്രബലരായ രണ്ടു UDF നേതാക്കളെയാണ് ഇനി  പൂജപ്പുരക്കോ അതോ വിയ്യൂര്‍ക്കോ പോകേണ്ടത്   എന്നാ ആശങ്കയിലേക്ക്   തള്ളി വിട്ടിരിക്കുന്നത്.ഈ വിധി ക്ക് സവിശേഷ പ്രാധാന്യമുണ്ട് കാരണം പൊതുമുതല്‍ ദുര്യോപയോഗം  ചെയ്യുന്ന എല്ലാവര്ക്കും അത് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രിയ നേതാക്കലാണെങ്കിലും  നിയമ വ്യവസ്ഥക്ക് കീഴടങ്ങേണ്ടി  വരും enn  തിരിച്ചറിവ്    സാധാരണ നികുതി ദായകന് ആശ്വാസം നല്‍കുന്നു. രണ്ടു, കോടതികളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലയളവിലാണ് ഇങ്ങിനെ ഒരു സു പ്രധാന വിധി രാഷ്ട്രിയ നേതാവിന്റെ അഴി മതിയുമായി ബന്ധപ്പെട്ടു പുറത്തു വന്നിരിക്കുന്നത്.നഷ്ട്ടപ്പെടുമെന്നു  ഭയപ്പെട്ട അന്തസും പ്രതാപവും ഇന്ത്യന്‍ കോടതികള്‍ക്ക് വീണ്ടെടുക്കാന്‍    കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
                                   "കഷ്ടകാലം പിടിച്ചവന്‍ തല മൊട്ട യടിച്ചപ്പോള്‍ കല്ല് മഴ പെയ്തു" എന്ന പോലായി ഉമ്മന്‍ ചാണ്ടി യുടെ അവസ്ഥ . കഴിഞ്ഞ അഞ്ചു വര്‍ഷമായി മുഖ്യമന്ത്രി കുപ്പായവും തുന്നി  കാത്തിരിക്കുന്ന  അദ്ദേഹത്തിന്‍റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കുന്ന വാര്‍ത്തകളാണ്  ഓരോ ദിവസവും പുറത്തു വരുന്നത് .ഓരോന്നിനോടും എങ്ങിനെ പ്രതികരിക്കണമെന്ന് പോലും അറിയാതെ  ഒരു സ്ഥല ജല വിഭ്രാന്തി വന്ന മട്ടാണ്  ഈ സ്വപ്ന ലോകത്തെ ബാലഭാസ്ക്കാരന്. അല്ലെങ്കില്‍ ഉത്തരവധിത്വമുള്ള  ഒരു പൊതു പ്രവര്‍ത്തകന്‍ കുഞ്ഞാലികുട്ടിയെ ന്യയീകരിക്കുമോ  ? കുഞ്ഞാലികുട്ടി താന്‍ "വഴി വിട്ടു പലതും പലര്‍ക്കും ചെയ്തു കൊടുത്തിട്ടുണ്ട്" എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അതിനകത്തെ ഭരണഘടനാ ലംഘനം പോലും അറിയാതെ കുഞ്ഞാലികുട്ടിയെ അഭിനന്ദിച്ച  കുഞ്ഞുകുഞ്ഞിന്‍റെ   നില പരുങ്ങലിലാണ് ."വിനാശകാലേ വിപരീത ബുദ്ധി".  പിന്നെ പാര്‍ട്ടിക്കും  ജനങ്ങള്‍ക്കും വേണ്ടാത്ത പി ശശിയെ ഉയര്‍ത്തി പിടിക്കാന്‍  വിവരമുള്ള  ആരെങ്കിലും തയാറാകുമോ?ഇനി ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ കൂടുതല്‍ ഒന്ന് പറയാനില്ലാതെ  തലക്കു കയ്യും കൊടുത്തിരിക്കുന്ന ചിത്രംമാണ് മനോരമക്ക് പോലും കൊടുക്കേണ്ടി വന്നത്.
                       കുഞ്ഞാലികുട്ടി ബാലകൃഷ്ണപിള്ള  തിരിച്ചടികളില്‍ ഏറ്റവും വലിയ വിജയം മതേതര വിശ്വാസികള്‍ക്കാണ്  . കാരണം ഇവര്‍ രണ്ടു പേരും കേരളത്തിലെ രണ്ടു പ്രബല ജാതി രാഷ്ട്രിയത്തിലെ  മാടമ്പി മാരായി ജനത്തെ കാലങ്ങളായി കബിളിപ്പിക്കുന്നവരാന് . തങ്ങളുടെ പിന്നില്‍ ശക്തമായ വോട്ടു ബാങ്കുകള്‍ ഉണ്ട് എന്ന ധിക്കാരവും ധാര്ഷ്ട്യവുമാണ് ഇവര്‍ക്കൊക്കെ അഴി മതി നടത്താനും , നിയമ വ്യവസ്ഥയെ പ്പോലും വിലക്കെടുക്കാനും കഴി യുന്ന നിലയില്‍ വളര്‍ത്തിയത്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം  ചതിക്കും എന്നാ പോലെയാണ്  ഈ രണ്ടു വോട്ടു ബാങ്ക് രാഷ്ട്രി യാക്കാര്‍ക്കും    തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് അടക്കമുള്ള ശിക്ഷ  വരാന്‍ പോകുന്നത്.
                                താന്‍ "വാലുള്ള" നായരാണ് എന്ന് പറഞ്ഞു കേരളത്തിലെ സകല നായന്മാരെയും ഇക്കിളി പെടുത്തിയ പിള്ളയുടെ വോട്ടു ബാങ്ക് തന്ത്രം പൊളിഞ്ഞ വ്യസനത്തിലാണ് എന്‍ എസ് എസ് വിശിഷ്യാ സുകുമാരന്‍ നായര്‍ . UDF ന് ഏറ്റ രണ്ടു പ്രഹരത്തിലും ഉള്ളില്‍ ചിരിക്കുന്ന  മാണി യും ഒന്നോര്‍ക്കുന്നത്‌ നന്ന് . കേരള കോണ്ഗ്രസ്സിന്റെ സ്ഥാപക ജനറല്‍ സെക്രടറി കൂടി രാഷ്ട്രിയ കളം വിട്ടു പോകുന്നതോടെ(ജോസ്സെഫിനെ നേരത്തെ മാണി വീട്ടില്‍ ഇരുത്തിയത് ഓര്‍ക്കുമല്ലോ)   കേരള കോണ്ഗ്രസ്സിന്റെ തന്നെ പ്രസക്തി  ഇല്ലാതാകുന്നു. പ്രാദേശിക പാര്‍ട്ടികള്‍  ഇന്ത്യന്‍ രാഷ്ട്രിയമെന്നും   മലീമസമാക്കിയിട്ടെയുള്ളൂ  .അഴി മതി നടത്തുക എന്നത് അവരുടെ പാര്‍ട്ടി പരിപാടി പോലെയാണ് എന്ന്  ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
                                                 UDF നെ ഈ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ത് ആരെന്നു ചോതിക്കെണ്ടതില്ല  , സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ    പോലെ വണ്‍ ഡേ   ക്രിക്കറ്റില്‍ ഡബിള്‍ സെഞ്വ് റി   നേടിയ ഫോമിലാണ് അച്യുതാനന്ദന്‍ . തികച്ചു അഭിനന്ദനാര്‍ഹാമായ  നേട്ടം . ഒരു രണ്ടാം ഇന്നിങ്ങ്സിനുള്ള സാധ്യത കൂടി   ഇതുവഴി രൂപപെട്ടു  വരുന്നു എന്നതാണ് മറ്റൊരു സവിശേഷത  ഒപ്പം പോളിറ്റ് ബ്യുറോയിലേക്കുള്ള  പുനപ്രവേശന സാദ്ധ്യതയും.
തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തില്‍ UDF ന് കൂടുതല്‍ കാള രാത്രികള്‍ സമ്മാനിക്കാന്‍ പോന്ന  തെളിവുകള്‍ ഇന്ത്യ വിഷന്‍ മുഖ്യ മന്ത്രി ക്ക്  കൈമാറി ക്കഴിഞ്ഞു എന്നാണു  അറിയാന്‍ കഴിയുന്നത്‌. ആവനാഴിയില്‍  കയ്യാമം ഇനിയും ബാക്കി എന്ന് സാരം. അതില്‍ കോതമംഗലം പെണ്‍വാണിഭ കേസടക്കം ഒതുക്കി തീര്‍ക്കാന്‍ ഒരു UDF ലെ ഒരു സമുന്നത നേതാവ് ഇടപെട്ടു എന്നാണു കേള്‍വി .അത്  ആരെന്നു അറിയാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ കാതോര്‍ത്തിരിക്കുന്നു  . 

സത്യമേവജയതേ

http://satyamevajayatepravasi.blogspot.com/

5 comments:

പട്ടേപ്പാടം റാംജി said...

സത്യം എന്നായാലും പുറത്ത്‌ വരും എന്ന് പറയുന്നത് നെരായിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കോടതികളുടെ ഭാഗത്ത്‌ നിന്ന് ആരു ആശ്വാസത്തിനെ മര്‍മ്മരം കേള്‍ക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നെങ്കിലും ആശ്വസിക്കാം.
ഇത്രയൊക്കെ ആയിട്ടും കേരളത്തിലെ ഓരോ കുഞ്ഞിനും ക്ര്യത്യമായി അറിയാവുന്ന ഒരു വൃത്തികെട്ട വ്യക്തിയെ ന്യായികരിച്ച് മുന്നോട്ട്‌ പോകുന്നതിലെ നേതാക്കളുടെ യുക്തിയാണ് കഷ്ടം.
ലേഖനത്തില്‍ പറഞ്ഞത്‌ പോലെ രണ്ടു പ്രബല സമുതായത്ത്തിലെ വലിയവര്‍ ഞങ്ങടെ ജാതിക്കാര്‍ ഞങ്ങളുടെ കയ്യിലാണ് എന്ന് വീമ്പിളക്കുന്നതിനു കിട്ടിയ പ്രഹരം തന്നെയാണ്.

kARNOr(കാര്‍ന്നോര്) said...

സത്യമേവജയതേ

Pony Boy said...

ഇവന്മാരെല്ലാം തമ്മിലടിച്ച് ചാകട്ടെ...അവസാനം നല്ല ചെറുപ്പക്കാർ എം.എൽ.എയും മന്ത്രിയും ഒക്കെയാകട്ടെ..

ശാന്ത കാവുമ്പായി said...

'പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.'എന്നാശ്വസിക്കാമല്ലേ.

Mathews said...

ee kallanmare okke jayilil idenda kalam kazhinju. samadhanam undu. kuranjapaksham sakhav achuthanandan enkilum undu evarkkethire pada nayikkan