രണ്ടു ദശാബ്ദക്കാലം മനുഷ്യക്കുരുതിയുടെ മൊത്ത കച്ചവടക്കാരനായി മത തീവ്രവാദത്തിന്റെ ആള്‍രൂപമായി ,ലോകത്തെ ഏറ്റവും വെറുക്കപ്പെട്ടവനായി മാറിയ ഒസാമ ബിന്‍ ലാദന് വധിക്കപ്പെട്ടു. ഒബാമ V /S ഒസാമ അല്ലെങ്കില്‍ സാമ്രാജ്യത്വ തീവ്രവാദം V /S മത തീവ്രവാദത്തിന്റെ അനിവാര്യമായ ഒന്നാം ഘട്ടം അവസാനിച്ചുഎന്ന നിലയില്‍ വേണം ലാദന് വധത്തെ കാണാന്‍. ലോകത്തെ സമാധാന കാംഷികളായ എല്ലാവര്ക്കും ആശ്വാസം പകരുന്നതാണ് ലാദന്റെ അന്ത്യം എന്നതില്‍ തര്‍ക്കമില്ല. എങ്കിലും ഒബാമയും ബുഷും പറയുന്നത് പോലെ വലിയ ആഹ്ലാദം തരുന്ന ഒന്നായി ഇതിനെ കാണുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ഭീകരവാദം ഇന്ന് പല വ്യത്യസ്ത മാനങ്ങള്‍ കൈവരിച്ചു കഴിഞ്ഞു.ലാദന് ഇല്ലാതകുന്നതോടു കൂടി ഭീകരവാദം തന്നെ ലോകത്തുനിന്ന് അപ്രത്യക്ഷമാകും എന്ന് കരുതാന്‍ തക്ക വിഡ്ഢികളല്ല ലോക ജനത.
സോവിയറ്റ് റഷ്യക്കെതിരെ അഫ്ഗാനില്‍ നിന്ന് പടനയിക്കാന്‍ അമേരിക്ക നിയോഗിച്ച ലാദന് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും സംസ്കാരത്തിനു എതിരെ വിശിഷ്യ അമേരിക്കക്കെതിരെ ജിഹാദിന്നു നേതൃത്വം നല്കി ഫലത്തില്‍ ആധുനീക കാലത്തെ ഒരു ഭസ്മാസുരന് ആയി പരിണമിക്കുകയായിരുന്നു എന്ന് വേണം കാണാന്‍. അതായത് അമേരിക്ക തുറന്നു വിട്ട ഭൂതം അമേരിക്കക്ക് തന്നെ വിനയായി ഫലത്തില്‍ അമേരിക്കയെ ഭ്രാന്തു പിടിപ്പിച്ചു എന്നതും അതിനെ അമേരിക്ക തന്നെ നിഗ്രഹിച്ചു നാണക്കേടില്‍ നിന്ന് തലയൂരി എന്നതാണ് വസ്തുത.ഇതിനിടയില്‍ ഇരു പക്ഷവും കൊന്നു തള്ളിയ ലക്ഷകണക്കിന്നു മനുഷ്യ ജീവിതങ്ങള്‍ ഇവിടെ സ്മരിക്കപ്പെടുന്നില്ല. മത തീവ്രവാദത്തിന്നു പുതിയ മാനങ്ങള്‍ നല്കിയ , ലക്ഷകണ ക്കിന്നു നിരപരാധികളെ കൊന്നൊടുക്കിയ ,കുടുമ്പങ്ങളെ അനാഥമാക്കിയ ഒട്ടേറെ ചെറുപ്പക്കാരെ വഴിതെറ്റിച്ച ഒരു മതത്തെയും മതവിസ്വസികളെയും ലോകത്തിനു മുന്നില്‍ തെറ്റായി ചിത്രീകരിക്കാന്‍ കാരണക്കാരനായ ലാദന് തരിമ്പും മാപ്പര്‍ഹിക്കുന്നില്ല.
മതതീവ്ര വാദത്തിനു പുതിയ മാനങ്ങള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീവ്രവാദം ഒരു വലിയ വ്യവസായമായി മാറി എന്നാതാണ് വസ്തുത. അതിന്റെ പിന്നില്‍ ഒഴുകുന്ന സമ്പത്ത് ,ആയുധങ്ങള്‍ , ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ദു:സ്വാധീനം ഇവയെല്ലാം ലോകത്തെമ്പാടും ചെറുതും വലുതുമായ ഒട്ടേറെ ഭീകരവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുവാന്‍ കാരണമായിട്ടുണ്ട് . ആയുധ കമ്പോളത്തിലും സുരക്ഷ സാമഗ്രികളുടെ വിപണനത്തിലും ഉണ്ടായ വന്‍ വ്യവസായ സാധ്യതകള്‍ U .S ഉം . ഇസ്രയേലുമടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ക്ക് വന്‍ സഹായമായി എന്ന് വേണം കാണാന്‍. അതുകൊണ്ട് തന്നെ തീവ്രവാദം ലോകത്ത് ഇല്ലാതാകണമെന്ന് മുതലാളിത്ത ചേരി തന്നെ ആഗ്രഹിക്കുമെന്നു കരുതേണ്ടതില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലാദന് വധിക്കപ്പെടുന്നതും അത് പാകിസ്ഥാനില്‍ വച്ചായതും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പാകിസ്ഥാന്റെ തീവ്രവാദത്തോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഒരു അവസരം കൂടു ലഭിച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍. മറ്റൊന്ന് ലാദന്റെ
ദു :സ്വാധീനം കൊണ്ടും പാകിസ്ഥാന്റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായം കൊണ്ടും ഇന്ത്യയിലും തീവ്രവാദം ഗ്രൂപ്പുകള്‍ ശക്തിപ്പെടാനും എന്തെനേറെ കേരളത്തില്‍ പ്പോലും താലിബാനിസത്തിന്റെ വിത്തുമുളപ്പിക്കാനും മതത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് കഴിഞ്ഞു. പാകിസ്താനാണ് ലോകത്തിന്റെ തന്നെ നാശത്തിലേക്ക് നയിക്കാവുന്ന ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്നതിന് കൂടുതല്‍ ശക്തമായ തെളിവുകള്‍ ലോകത്തിനു മുന്നില്‍ ഇന്ത്യ അവതരിപ്പിച്ചു അങ്ങിനെ മത സാമ്രാജ്യത്വ തീവ്രവാദങ്ങള്‍ക്ക് എതിരായ ഒരു ബദല്‍ ചേരിക്ക് ഇന്ത്യ നേതൃത്വം നല്‍കേണ്ടതുണ്ട്. മത തീവ്രവാദത്തിന്നും , സാമ്രാജ്യത്വ ഭീകരതക്കും ബദല്‍ യഥാര്‍ഥ തൊഴിലാളി വര്‍ഗം നേതൃത്വം കൊടുക്കുന്ന സോഷ്യലിസ്റ്റു ചേരി ശക്തി പ്രാപിക്കേണ്ടതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം എന്ന തിരിച്ചറിവാണ് വളര്‍ന്നു വരേണ്ടത്.
സത്യമേവജയതേ
6 comments:
ആരാന്റെ മുതൽ തട്ടിപ്പറിച്ചും കൊന്നും കൊലവിളിച്ചും സമാധാനത്തിന്റെ പേരിൽ ഇത്രനാളും ജീവിച്ചു(ഇനിയും അങ്ങിനെ തന്നെ ജീവിക്കുകയുള്ളു).വർഷങ്ങളോളം ജീവിക്കാനു വിഭവൺഗൾ ഇതിനകം സംഭരിച്ചു കഴിഞ്ഞു.ടൺ കണക്കിന് ക്രൂഡോയിൽ ഫ്രീസ് ചെയ്ത് ദിനം പ്രതി പ്രത്യേക വിമാനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നു. ഏതെങ്കിലും ഒരു സാധു രജ്യം ഏതെങ്കിലും ധാന്യം വിപണനം ചെയ്യുന്നുണ്ടെങ്കിൽ അതിന് പാറ്റന്റ് ഉണ്ടാക്കി അതും കൈവശപ്പെടുത്തി ധാന്യങ്ങളാൽ സംഭരണി നിറക്കുന്നു.
ചുരുക്കി പറഞ്ഞാൽ ഓരോ അമേരിക്കൻ പൗരനും അഭിമാനത്തോടെ തിന്നുന്നത്.അന്യന്റെ ചോരയുടെയും വിയർപ്പിന്റേയും വിലയാണ്...
നാം തട്ടിപ്പ് രാഷ്ട്രീയത്തിന്റെ ഇരകൾ.
തീവ്രവാദത്തിന് നേരിട്ടോ അല്ലാതെയോ വളം വെയ്ക്കുക പിന്നീട് വിലപിക്കുക. ഇതാണ് അമേരിക്കന്‍ നയം. ഈ നയത്തിന് മറുപുറം കോടികളുടെ ആയുധകച്ചവടവും.. തങ്ങളെ വണങ്ങാത്ത ആണുങ്ങളെ കൊല്ലുക. പണം കിട്ടുന്ന കേസില്‍ മാത്രം തലവെയ്ക്കുക. പട്ടിണി പരിവട്ടമായി കഴിയുന്ന ആഫ്രിക്കന്‍ രാജ്യത്തെ നോക്കാത്ത അമേരിക്ക പക്ഷെ ലിബിയയില്‍ മനുഷ്യത്ത ധ്വംസനം കാണുന്ന. സിറിയയില്‍, ബഹറനില്‍ നടന്നത് കാണാതെ പോകുന്നു. സദ്ദാമിനെ കൊന്നിട്ട് അവസാനം സോറി പറഞ്ഞിട്ട് അബദ്ധം എന്ന് ആണയിടുന്നു. പാകിസ്താന്റെ അണ്ടര്‍ വെയറില്‍ കഴിഞ്ഞ ലാദനെ കൊല്ലാന്‍ നടന്ന അമേരിക്കയുടെ ഭ്രാന്തമായ ആക്രമണങ്ങളില്‍ മരിച്ചത് ആയിരക്കണക്കിന് പാവം അഫഗാനികള്‍. എന്നിട്ടും കേമത്തം കൊട്ടിയാഘോഷിക്കുന്ന ഇന്റെലിജെന്‍സ് നെറ്റ് വര്‍ക്ക് പോലും. കെഴങ്ങന്മാര്‍. ലോകതീവ്രവാദത്തിന്റെ അച്ചുതണ്ട് പാകിസ്താന് ആണെന്ന് പറയാന്‍ അമേരിക്കക്ക് കഴിയില്ല. അതിനു തന്തയില്ലാത്തവന്മാരുടെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ തന്തയ്ക്കു മുമ്പുണ്ടായ ബുഷും ഈ കഞ്ഞിക്കൊവാലന് ഒബാമയും ഇനിയും ജനിച്ചു വളരണം.. ഇന്ത്യ ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ മനസ്സിയിലായില്ല. ഇന്ന് ഐ.എസ്.ഐയുടെ കോണകവാലില്‍ ലാദനെ ഒളിപ്പിച്ച പാകിസ്ഥാനെ എന്തുകൊണ്ട് ഒന്നും പറയുന്നില്ല. തങ്ങള്‍ ഇസ്ലാമിനെതിരല്ല എന്ന് പറയുന്ന ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു വിളിച്ചുപറയുന്ന അമേരിക്ക ചുണയുണ്ടെങ്കില്‍ ഇസ്രയേലിനെ ഒന്ന് തൊടട്ടെ.. !! അതാണ് .. അതാണ് ഇരട്ടത്താപ്പ് നയം..
"മുസ്ലീം ജനതയുടെ രക്ഷകൻ എന്ന ലേബലിൽ മുസ്ലീം ജനതയെ കുരുതികൊടുത്ത ഒരു ഭീകരൻ"...
ലാഭം കിട്ടുന്നിടത്തെ അവര്‍ നില്ക്കൂ. പിന്നെ ഇസ്ലാമിനെതിരല്ല എന്ന് പറഞ്ഞാലുടന്‍ ഇസ്രയേലിനെ കാച്ചിക്കൊള്ളണം എന്നാണോ?
അല്ല സഹോദരാ.. ഇസ്രയേല്‍ പാലസ്തീന് പ്രശ്നത്തില്‍ പരസ്യമായി ഇടപെടുകയോ നിലപാട് വ്യക്തമാക്കുകയോ ചെയ്യുന്നില്ലെന്നതോ നിരൂപിച്ചാല്‍ മതി.. അവിടെ പക്ഷെ നിരൂപിച്ചാല്‍ ചൊറിയും അതാണ്..
ഇവിടെ
Post a Comment