തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, May 31, 2011

271.ശിഹാബ് തങ്ങളെ കേരള ഗവര്‍ണ്ണറാക്കണം!


വരുന്ന UDF ഭരണകാലത്ത് ഗുരുതരമായ ഭരണഘടന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കേരള ഗവര്‍ണ്ണറായി മുസ്ലീം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ഷിഹാബു തങ്ങളെ നിയമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു.മുസ്ലീം ലീഗ് മുന്‍ അദ്ധ്യക്ഷന്‍ അന്തരിച്ച മുഹമ്മദാലി ഷിഹാബു തങ്ങളോടു വ്യക്തിപരമായിഎനിക്ക് വലിയ ബഹുമാനമായിരുന്നു, എന്നാല്‍ ഇന്ന് ലീഗിന്നു നേതൃത്വം കൊടുക്കുന്ന തങ്ങളുടെ പേര് അദ്ദേഹത്തിന്‍റെ അറിവോടെയോ അല്ലാതെയോ പലയിടത്തും പലരും പ്രയോഗിച്ചു പല സമ്മര്‍ദ്ധ തന്ത്രങ്ങളും നടത്തുമ്പോള്‍ അല്‍പ്പം നീരസവും ആശങ്കയും തോന്നുന്നു.ഈ കേരളം ഇത് എങ്ങോട്ടാണ് എന്ന് ഭീതിയോടെയും വ്യസനത്തോടെയും ഓര്‍ത്ത്‌ പോകുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72 സീറ്റ് നേടി UDF ഭരണം പിടിച്ചെടുത്തു ,അതില്‍ ലീഗ് നേടിയ 20 സീറ്റ് വളരെ നിര്‍ ണായകവുമാണ്. അതുകൊണ്ട് മാത്രം വരുന്ന അഞ്ചു വര്‍ഷക്കാലം ലീഗും തങ്ങളും പറയുന്നതു കേരളത്തിലെ മുഴുവന്‍ ജനങ്ങളും അങ്കീകരിച്ചേ മതിയാകൂ എന്ന ധിക്കാരം കലര്‍ന്ന ലീഗ് ഭാഷ ജനാധിപത്യ സംവിധാനത്തില്‍ വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നു.UDF നു ജനങ്ങള്‍ കൊടുത്ത നേരിയ വിജയം നാട്ടിലെ ജാതിമത ശക്തികള്‍ക്ക് വരുന്ന അഞ്ചു വര്‍ഷക്കാലം എന്ത് ചെയ്യാനുള്ള
ലൈസന്‍സായി കാണുന്നത് അപലപനീയമാണ്.

കഴിഞ്ഞ ദിവസം കുഞ്ഞാലികുട്ടി നടത്തിയ പത്ര സമ്മേളനത്തില്‍ ലീഗിനു അഞ്ചു മന്ത്രിമാരെ വേണം എന്ന ആവശ്യം ഉന്നയിച്ചു. അത് UDF ല്‍ എടുത്ത മുന്‍ ധാരണകള്‍ക്ക് വിരുദ്ധമായാണ് എന്നാണു നമുക്ക് പത്ര വാര്‍ത്തകലൂടെയും ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന്‍റെയും പ്രസ്താവനകളില്‍ നിന്നും മനസ്സില്ലായത്.എന്നാല്‍ "സിസ്സ്റ്റമാറ്റിക്ക്" ആയി പ്രവര്‍ത്തിക്കുന്നു ലീഗ് UDF അങ്കീകാരമില്ലാതെ ഇങ്ങിനെ ഏക പക്ഷീകമായി പ്രഖ്യാപിക്കുന്നതും അതില്‍ നിന്ന് പിറകോട്ടു പോകാന്‍ കഴിയില്ലാ എന്ന് ശഠിക്കുന്നതും നീതിക്ക് നിരക്കുന്നതല്ല , പറയുന്ന ന്യായം "അത് ഷിഹാബു തങ്ങള്‍ പ്രഖ്യാപിച്ച കാര്യമാണ്, അത് പിന്‍വലിക്കാന്‍ കഴിയൂല്ലാ" എന്നാതാണ് .കുഞ്ഞാലികുട്ടിയുടെ ഈ വാക്കുകള്‍ അത്യന്തം ദാര്‍ഷ്ട്യം നിറഞ്ഞതാണ്‌ . അല്‍പ്പ സമയം കഴിഞ്ഞു മുനീറും ഇതേ നിലപാട് ആവര്‍ത്തിച്ചു. ഇത് UDF ന് വോട്ടു ചെയ്ത ലീഗ് കാരല്ലാത്ത കേരളത്തിലെ ലക്ഷ കണക്കിനു വരുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

അതിലും ഗൌരവമായ വിഷയമാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ടതാണ്. ലീഗിന് ലഭിച്ച വകുപ്പുകള്‍ കുഞ്ഞാലികുട്ടിയുടെ താല്‍പ്പര്യം കണക്കിലെടുത്ത് വിഭജിക്കുന്നതും പ്രഖ്യാപനം നടത്തുന്നതും ഷിഹാബു തങ്ങളാനെന്നിരിക്കെ പിന്നെ കേരളത്തില്‍ ഒരു മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും എന്ത് പ്രസക്തി എന്നത് കൊണ്ഗ്രസ്സു അനുഭാവികളില്‍ പ്പോലും അതൃപ്തി ഉണ്ടാക്കി എന്ന് വ്യക്തം.അഴിമതിക്ക് വഴി വെക്കുന്ന , ജനങ്ങള്‍ക്ക്‌ ദുരിതം വിതക്കുന്ന ഇത്തരം "തുഗ്ളക്ക്" പരിഷ്ക്കാരങ്ങള്‍ ഷിഹാബു തങ്ങളുടെ ഭാഗത്തുനിന്നല്ല ആരില്‍ നിന്നായാലും എതിര്‍ക്ക പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ജാതി മത സംഘടനകളെയും അവയുടെ പിന്തുണയുള്ള നേതാക്കാളെയും വിമ്മര്‍ശിക്കാന്‍ രാഷ്ട്രിയ കേരളം മടിച്ചു നില്‍ക്കുന്നു. കോടിയേരി എന്തോ ഒന്ന് പറഞ്ഞു എന്ന് വരുത്തി അവസാനിപ്പിച്ചു .കടലാസ് പുലി വീ ഡീ സതീശനും, സുധീരനും വകുപ്പ് വിഭജനത്തെ എതിര്‍ത്തു കയ്യടി നേടാന്‍ ശ്രമിച്ചു എങ്കിലും ലീഗില്‍ നിന്നുണ്ടായ ഇത്തരം നടപടിയെ അപലപിക്കാന്‍ ധൈര്യം കാണിച്ചില്ല.
തിരെഞ്ഞെടുപ്പു കാലത്ത് വിരുന്നു കാരനായി കേരളത്തില്‍ എത്തുന്ന ആദര്‍ശത്തിന്‍റെ ആള്‍ രൂപം (?) ആന്റെണി പിന്നെ പണ്ടും ഇത്തരം വിഷയങ്ങളില്‍ "ഞാന്‍ ഈ നാട്ടുകാരനെയല്ല" എന്ന നിലപാടെടുക്കൂ. കൊണ്ഗ്രസ്സു ഒരു ജനാധിപത്യ മതേതര പ്രസ്ഥാനെമെന്നു വിശ്വസിക്കുന്ന ആരെങ്കിലും ഇന്ന് ആ പാര്‍ട്ടിയിലോ അത് നേതൃത്വം കൊടുക്കുന്ന മുന്നണിയിലോ വിശ്വസിക്കുന്നുണ്ടെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ ജാതിമത കോമരങ്ങളുടെ പ്രകടനം അവരെ വേദനിപ്പിചിട്ടുണ്ടാകും എന്ന് തീര്‍ച്ച.


ഷിഹാബു തങ്ങളുടെ പേര് ഉപയോഗിച്ച് ലീഗ് നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങളെ അതിജീവിക്കാന്‍ കൊണ്ഗ്രസ്സിന്നു കഴിഞ്ഞില്ലെങ്കില്‍ തങ്ങളെ കേരളത്തിന്‍റെ ഗവര്‍ണ്ണറായി നിയമിക്കാന്‍ സത്വര നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗവ: ശുപാര്‍ശ ചെയ്യണം.കുഞ്ഞാലികുട്ടിക്കും ലീഗിനും ഭരണഘടനയില്‍ വലിയ വിസ്വസമൊന്നുമില്ലെങ്കിലും ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക്‌ ഇന്നും അത് ഒരു പിടി വള്ളിയാണ് എന്നത് വിസ്മരിച്ചു കൂടല്ലോ. സ്ഥാനത്തെ ഗവര്‍ണ്ണറാകുന്ന വ്യക്തി ആ സംസ്ഥാനത്തിനു പുറത്തുനിന്നാകണമെന്നു ഭരണഘടന അനുശാസിക്കുന്നു എന്നത് കൊണ്ട് ഭരണ ഘടന ഭേദഗതിയടക്കമുള്ള നടപടി ഉടന്‍ സ്വീകരിക്കാന്‍ സോണി യാ മാഡാത്തോടും, അന്തോണി ച്ചായനോടും അഭ്യര്‍ഥിച്ചു കൊണ്ട് നിറുത്തുന്നു.

സത്യമേവജയതേ!

2 comments:

Mathews said...

അല്ല കേരളത്തിലെ കൊണ്ക്രെസ്സ് മതേതര പ്രസ്ഥാനം ആണെന്ന് ആരെങ്കിലും കരുതുമോ... വര്‍ഗ്ഗീയ വാദികളുടെ തടവിലുള്ള ഊര്‍ദ്ധന്‍ വലിക്കുന്ന ഒരു പാഴ് പ്രസ്ഥാനം.. അഴിമതി , വര്‍ഗ്ഗീയത ..അതല്ലേ ആഭരണം... മുസ്ലീങ്ങളെ പിണക്കാതിരിക്കാന്‍ പാര്ലമെന്റ്റ് ആക്രമിച്ച അഫ്സല്‍ ഗുരുവിനെ കൊല്ലാത്ത നാണം കേട്ടവര്‍... ആ നാല് സീറ്റ് കൊടുത്ത ജനങ്ങളുടെ കാര്യം സഹതാപം ജനിപ്പിക്കുന്നു..

ആറാമന്‍ said...

എന്താ ഉദ്ദേശം ?? കൂടുതല്‍ ഒന്നും പറയാനില്ല ..കണ്ടു കേട്ട് അനുഭവിക്കാം