നിര്‍ണായകമായ കേരള നിയമ സഭ തിരഞ്ഞെടുപ്പില്‍ 68 MLA മാരെ LDF നു സമ്മാനിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. 72 സീറ്റ് നേടിയ UDF വിജയം അങ്കീകരിക്കുംമ്പോള്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തിനു അനൂകൂലവും എന്നാല്‍ അഴിമതിക്കും ഇതര മൂല്യച്യുതികള്‍ക്കെതിരെ കേരള ജനതയുടെ ക്രിയാത്മക പ്രതികരണമായിരുന്നു ഈ തിരെഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തിന്റെ വര്‍ധനവും LDF നു ലഭിച്ച 68 സീറ്റും എന്ന് വിലയിരുത്താം.
എന്നാല്‍ ഈ തിരെഞ്ഞെടുപ്പു ഫല പ്ര ഖ്യപന ത്തിനിടയില്‍ ശ്രദ്ധി ക്ക പ്പെടാതെ പോയ ചില വിപത്തുകള്‍ എടുത്തുപറയുവനാണ് ഈ പോസ്റ്റു .
LDF സര്‍ക്കാര്‍ 2006 ല്‍ അധികാരത്തില്‍ വന്നത് മുതല്‍ കേരളത്തില്‍ നിശബ്ദമായി നടന്നു വരുന്ന രണ്ടാം വിമോചന സമരത്തിന്റെ ഉല്‍പ്പന്നമാണ് UDF നു ലഭിച്ച 72 സീറ്റ്. ഇത് ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായി വേണം കാണാന്‍. നായര്‍ ,ക്രിസ്ത്യന്‍ ,മുസ്ലീം വിഭാഗത്തില്‍ അന്ധമായ ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ നടത്തിയ അഞ്ചു വര്‍ഷത്തെ പ്രയത്നമാണ് UDF വിജയം. സുകുമാരന്‍ നായര്‍ ഒരു വിടുവായനും എട്ടുകാലി മംമുഞ്ഞിന്റെ ജന്മവുമായതുകൊണ്ട് അത് തുറന്നു പറഞ്ഞു എന്നാല്‍ മറ്റു പല മത സാമുദായിക നേതാക്കളും വളരെ ചിട്ടയായി തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പാക്കി എന്നതാണ് വസ്തുത.ഉദാ: കേരള കൊണ്ഗ്രസ്സു ലയനം മുതല്‍ ഉള്ള പാതിരി മാരുടെ ഇടപെടലുകള്‍,ആലപ്പുഴ മുന്‍ എം പി മനോജ് അനുഭവിച്ചു എന്ന് പറയപ്പെടുന്ന വിശ്വാസ പ്രശ്നം,മഞ്ഞളാം കുഴി അലി ഒടുവില്‍ സിന്ധു ജോയ് , മതമില്ലാത്ത ജീവന് വിഷയംതുടങ്ങി ഒട്ടേറെ നടപടികള്‍ അവര്‍ വളരെ തന്മയത്ത്വത്തോടെ കേരള ജനതക്ക് മുന്നില്‍ അവതരിക്കപ്പെട്ടു .
കുഞ്ഞാലികുട്ടിയുടെ ചെയ്തികളെ ഒരു മത നേതാവ് പോലും വിമ്മര്‍ശിക്കാന്‍ മിനക്കെട്ടില്ല എന്നത് തന്നെ ഇത്തരം ഒരു ദ്രുവീകരണം നേരെത്തെ ആസൂത്രണം ചെയ്തതാണ് എന്ന് വേണം അനുമാനിക്കാന്‍. ,
ഇടതു പക്ഷം മത ന്യുന പക്ഷങ്ങള്‍ക്ക് എതിര് എന്ന പ്രചാര ണം അഴിച്ചുവിട്ടാണ് മുസ്ലീം ക്രിസ്ത്യന്‍ മത നേതാക്കള്‍ വിശ്വാസി കളെ തെറ്റിദ്ധരിപ്പിച്ചത് .ലക്ഷ്യം വിദ്യാഭ്യാസ ആരോഗ്യ രംഗത്തെ കച്ചവട താല്‍പ്പര്യങ്ങള്‍ എന്നത് വ്യക്തം .കൈയും കഴുത്തും വെട്ടുന്ന ഒരു വിഭാഗം മത തീവ്ര വാദി കള്‍ക്കെതിരെ നടപടിയെടുത്ത LDF സര്‍ക്കാരിനെ മുസ്ലീം വിരോധികളായി ചിത്രീകരിക്കുന്നതില്‍ മുസ്ലീം ലീഗ് വിജയം കണ്ടതാണ് അവര്‍ക്ക് ലഭിച്ച 20 സീറ്റ്. മലപ്പുറത്ത് മാത്രമല്ല കേരളത്തിലെങ്ങും അത്തരം ജാതി തിരിഞ്ഞുള്ള ഒരു കാഴ്ചപ്പാടോടുകൂടി ലീഗ് പ്രചാരണം നടത്തി അതിന് കൊണ്ഗ്രസ്സു ഒത്താശ ചെയ്തു എന്നതാണ് വസ്തുത., ഇതിന് വ്യക്തമായ ഉദ: ആലുവ കളമശ്ശേരി സീറ്റുകളിലെ ലീഗ് കൊണ്ഗ്രസ്സു വിജയം. കേരളത്തിന്റെ വ്യവസായ മേഖലയായ കളമശ്ശേരി ആലുവ പ്രദേശത്തിന്റെ വളര്‍ച്ച അവിടെത്തെ തൊഴിലാളി കളുടെ ഉയര്‍ന്ന ജീവിത നിലവാരമാണ്. എന്നിട്ടും ആ ആനുകൂല്യങ്ങള്‍ കൈപ്പ റ്റിയവര്‍ തന്നെ രണ്ടുട്രേഡു യുനിയന് നേതാക്കളെ പരാജയപ്പെടുത്തി. കാരണം വോട്ടു ചെയ്യുമ്പോള്‍ ജാതിനോക്കിയെ ചെയ്യാവൂ എന്ന നിലപാടാണ് ഇവിടെ നിലനില്‍ക്കുന്ന പ്രമാണം. വര്‍ഗ്ഗ ബോധം പരാജപ്പെടുന്നു സ്വത ബോധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നത് കേരളവും വടക്കെ ഇന്ത്യയിലെ ജാതി രാഷ്ട്രിയത്തിന്റെ വിളനിലമാകുന്നു എന്നതിന്റെ ചൂണ്ടു പലകയാണ്. എറണാകുളം കോട്ടയം ജില്ലകളിലെ മറ്റു മണ്ഡലങ്ങളിലെ UDF വിജയവും ഈ നിലക്ക് വേണം കാണാന്‍.ലെത്തീന്‍ കത്തോലിക്കാ വിഭാഗത്തി ന്റെ നോമിനി ഹൈബി ഈഡന് വിജയിച്ചു എന്ന് മാത്രമല്ല ലത്തീന്‍ സമുദായത്തിന്നു ഒരു മന്ത്രി വേണം അതും ഷിബു ബേബി ജോണ്‍ പോരാ കൊണ്ഗ്രസ്സായി ജയിച്ച ഹൈബി തന്നെ വേണം എന്ന് ടി വി ക്ക് മുന്നില്‍ ഒരു ഉളുപ്പുമില്ലാതെ പറയാന്‍ മത ജാതി ശക്തികള്‍ തയ്യാറാകുന്ന കാഴ്ചയാണ് കേരള കാണുന്നത് . മതേതര പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കൊണ്ഗ്രസ്സു ആണ് ഇതിനു വളം വച്ച് കൊടുക്കുന്നത് എന്നത് ഇവിടെ എടുത്തുപരയെണ്ടാതുണ്ട്. കേന്ദ്ര മന്ത്രി മാരെ പ്പോലും തീരുമാനിക്കുന്നത് നായരുടെ തീട്ടുരം നോക്കിയാണെന്നത് മലയാളിക്ക് അപമാനകരമാണ് . ചെന്നിത്തല മത്സരിക്കാന്‍ ഉരുങ്ങിയ കാലയളവില്‍ കെ പി സി സി പ്രസിഡന്റിന്റെ തത്കാലിക ചുമതല ക്ക് പോലും ജാതി സമവാക്യം പരിഗണിച്ച കൊണ്ഗ്രസ്സു ഈ രാജ്യത്തെ എങ്ങോട്ട് നയിക്കും എന്നതാണ് ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ആശങ്കകുലരാക്കുന്നത്
രണ്ടാം വിമോചന സമരത്തില്‍ സവിശേഷമായ ഒരു പങ്കു വഹിച്ചത് കേരളത്തിലെ ചില വലതു പക്ഷ മാധ്യമങ്ങളാണ് . മനോരമ, മാതൃഭൂമി ഏഷ്യ നെറ്റ് എന്നിവ ഇതില്‍ പേരെടുത്തു പറയേണ്ടവയാണ്. വാര് ത്തകളില് അസത്യവും അര്‍ദ്ധസത്യവും ഇടകലര്‍ത്തി വളച്ചൊടിക്കല്‍ നടത്തി അന്ധമായ കമ്യു ണി സ്റ് വിരോധം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഈ മാധ്യമ രംഗത്തെ കൂട്ടികൊടുപ്പുകാരക്ക് കഴിഞ്ഞു എന്നത് UDF ന്റെ തിരെഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിച്ചു .
വേങ്ങര- കൊട്ടാരക്കര ഫലങ്ങള്‍.
ഈ തിരെഞ്ഞെടുപ്പില്‍ ആകാംഷയോടെ ജനാധിപത്യ വിശ്വാസികള്‍ ഉറ്റു നോക്കിയ രണ്ടു മണ്ഡലങ്ങളാണ് വേങ്ങരയും കൊട്ടാരക്കരയും. അഴിമതിയുടെയും ,മറ്റു എല്ലാ മൂല്യച്യുതികളുടെയും രണ്ടു ആള് രൂപങ്ങള്‍ക്ക് സവിശേഷ സ്വാധീനമുള്ള മണ്ഡലങ്ങളാണ് ഇവ രണ്ടും കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചു ജനങ്ങള്‍ അഴിമതിക്കും മൂല്യച്യുതിക്കുമെതിരായി വിധിയെഴുതിയപ്പോള്‍ ബാലകൃഷണ പിള്ളക്ക് ലഭിച്ച ശിക്ഷ ജാതി പരിഗണന കൂടാതെ ശരി വയ്ക്കയപ്പെട്ടു എന്ന് വേണം കാണാന്‍. മുന്നോക്ക കാരാനാനെങ്കിലും കട്ടാല്‍ കയ്യാമം വീഴണം എന്നതായിരുന്നു ജനാഭിലാഷം . NSS ന്റെ ശരി ദൂരം പോലും ജനങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി .എന്നാല്‍ പിള്ളയെക്കാള്‍ ആരോപണ വിധേയനായ കുഞ്ഞാലികുട്ടിയുടെ കാര്യത്തില്‍ ജാതിപരിഗണന മാത്രമാണ് വോട്ടര്‍മ്മാര്‍ കണക്കിലെടുത്തത് എന്നത് ഖേദകരമാണ്. ബീഹാറിലും യൂ പിയിലും ഒക്കെ നിലനിലക്കുന്ന ക്രിമിനല്‍ രാഷ്ട്രി യത്തിന്നു വളം നല്കുന്ന ജാതി രാഷ്ട്രിയത്തിന്റെ തനിയാവര്‍ത്തനം കേരളത്തിലും സാധ്യമാകും എന്ന് തെളിയിക്കപ്പെട്ടു. രാജ്യം നേരിടുന്ന അഴിമതി ഇതര മൂല്യച്യുതികള്‍ ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും. മാത്രമല്ല രാജ്യത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന്നു അത് വന്‍ ഭീഷിണി ഉയര്‍ത്തും എന്നതാണ് മതങ്ങളുടെയും ജാതിയുടെയും ആധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ , പ്രദേശ ങ്ങളില്‍ ഇന്ന് കണ്ടു വരുന്നത്. ഇത് ജനാധിപത്യ വിശ്വാസികളെ ആലോസരപ്പെടുത്തും. ഒറീസ്സ , ഗുജറാത്ത് ,പാക്കിസ്ഥാന്, തുടങ്ങി സമീപ കാല ഇജിപ്ഷ്യന്‍ സംഭവ വികാസങ്ങള്‍ വരെ ഇതിനു ഉദാഹരണങ്ങളാണ്.
ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ മതേതര മൂല്യങ്ങളോട് കുറച്ചു കൂടി അത്മാര്‍ഥത പുലര്‍ത്തെണ്ടതിന്റെ ആവശ്യകത ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം .മതേതര മൂല്യങ്ങള്‍ ഒരു തിരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നു എന്ന ചിന്ത താഴെ കിടയിലുള്ള സാധാരണ പ്രവര്‍ത്തകര്‍ തുടങ്ങി അരമനയുടെയും പെരുന്നയുടെയും മറ്റു സാമുദായിക നേതാക്കളുടെയും തിണ്ണയും നിരങ്ങുന്ന നേതാക്കള്‍ ക്ക് വരെ ഉണ്ടാകണം. അമിതമായ പാര്‍ലമെന്ററി വ്യാമോഹം ഇതിനു വിലങ്ങുതടിയാകും എന്താണ് വസ്തുത.
മറ്റൊന്ന് ബംഗാള്‍ തിരഞ്ഞെടുപ്പ് ഫലം നല്കുന്ന പാഠം കമ്യുണിസ്റ്റു നേതാക്ക ലും പ്രവര്‍ത്തകരും അവലംഭിക്കേണ്ട ചില പ്രവര്‍ത്തന ശൈലിയെ കുറിച്ചാണ്. ഇത് കേരളത്തിലും ബാധകമാണ് . ജീവിതത്തിലും, പ്രവര്‍ത്തന ശൈലിയിലും അല്‍പ്പം വിനയവും ലാളിത്യവും സത്യസന്തതയും ഒരു കുറച്ചിലായി കാണുന്നവര്‍ അത് തിരുത്താന്‍ തയാറാകണം. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടെണ്ട സമയമായി .പാര്‍ട്ടി ഒറ്റ കെട്ടായി മേല്‍ പ്പറഞ്ഞ സാമൂഹിക വിപത്തുകളെ നേരിടേണ്ടത് ഈ അവസരത്തില്‍ അനിവാര്യമാണ് .അഴിമതിയും വിലക്കയറ്റവും ഒക്കെ കേന്ദ്രത്തിലെ UPA സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തിയപ്പോഴും 5 സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ UPA നേട്ടമുണ്ടാക്കി എന്നത് ഗൌരവമായി തന്നെ കാണണം. ഇടതു പക്ഷം ഒരു ബദല്‍ ആയി വളര്‍ന്നു വരേണ്ട കാലയളവിലാണ് അത് ജന ഹൃദയങ്ങളില്‍ നിന്ന് അകന്നു പോകുന്നത് എന്നത് വേദനാ ജനകമാണ് .
സത്യമേവജയതേ.
7 comments:
നല്ല നിരീക്ഷണങ്ങൾ.ചവറയിലെ ജനങ്ങൾ,പ്രേമചന്ദ്രനോടു കാണിച്ച തെണ്ടിത്തരത്തെ എങ്ങനെയാണ് മൻസ്സിലാക്കുക.മുല്ലപെരിയാർ വിഷയത്തിൽ കാണിച്ച ചങ്കുറപ്പ്,കേരളത്തിലെ നാലു ജില്ലകളിലെ മനുഷ്യരുടെ ജീവിതമാണുറപ്പാക്കിയത്.അതുപോലെ ശാസ്താംകോട്ട ശുദ്ധജല തടാകം.
തോൽക്കേണ്ടുന്ന പലരും ജയിച്ചു വന്നത് പൊറുക്കവുന്നതല്ല.
ഇടതുപക്ഷത്തിന് സ്വയം നവീകരണത്തിനുള്ള ഒന്നാം തരം അവസരമാണിത്.
(പ്രേമചന്ദ്രൻ, ബി.ഇക്ബാൽ എന്നിവർ ജയിച്ചു വരേണ്ടവരായിരുന്നു.....)
എന്‍.കെ.പ്രേമചന്ദ്രന് തോറ്റതില്‍ തമിഴ് ജനത ആഘോഷിച്ചു.. ഒപ്പം യൂ. ഡി..എഫും.... യൂ ഡി.എഫിന്റെ കേരളത്തോടുള്ള പ്രേമത്തിന്റെ തെളിവ് ഒരിക്കല്‍ കൂടി കിട്ടി.. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നാമൊക്കെ അത് മുമ്പേ കണ്ടതാണ്.. കുറഞ്ഞപക്ഷം ഷിബു ബേബി ജോണിനെ തോല്പ്പിചിരുന്നെങ്കില് മന്ത്രിയാവാനുള്ള കടിപിടിയില്‍ ഒരാളെ കുറയ്ക്കാമായിരുന്നു.. എം.വി.ആറും. ഗൗരിയമ്മയും തോറ്റ സമാധാനം ഇപ്പോഴാണ് യൂഡിഎഫിന് കിട്ടിയത്.. അല്ലെങ്കില്‍ രണ്ടു മന്ത്രിമാര്‍ അവര്‍ക്കും വന്നുചേര്‍ന്നു പോയേനെ..
ഇപ്പോഴത്തെ അവസ്ഥ...
കെ.ബി.ഗണേഷ് കുമാറും കേരള കണ്ഗ്രെസ് ബിയും ... അപ്പന് ജയിലില്‍ ആയതുകൊണ്ട് അല്പം സഹിക്കും. എന്നാലും നല്ല ഒന്ന് രണ്ടു വകുപ്പ് കിട്ടണം..
ആര്. എസ്.പി..
ഷിബു ബേബി ജോണ്‍ .. ഒരു ജനപ്രിയ മന്ത്രിയെ തോല്‍പ്പിച്ചതാണ്.. ഒപ്പം അപ്പന് ആനപ്പുറത്ത് കയറിയ തഴമ്പ് മകന്റെ ആസനത്തിലും ഉണ്ട്.. നല്ല വകുപ്പ് വേണം..
മോഹനന് ... ജനത..
അല്ല.. വീരന് പറയുന്നത് ആപ്തവാക്യം.. ഇനി ആജീവനാന്ത കൂറ് അവിടെത്തന്നെ.. കിട്ടിയാല്‍ എന്ത് പോര്ട്ടിഫോളിയോയും ചെയ്യാം..
മാണി.. കേരളത്തിന്റെ നടുക്കല്ലേ ജീവിതവും പാര്‍ട്ടിയും.. നടുക്കഷണം കൊണ്ടേപോകൂ. യൂഡി എഫിന്റെ ഏറ്റവും വല്ല്യ തലവേദന.. മുസ്ലീം ലീഗിനേക്കാള്‍ വല്ല്യ മത വര്‍ഗ്ഗീയ പാര്‍ട്ടി .. യൂ എഡി എഫിനെ ബ്ലാക്ക് മെയില്‍ ചെയ്യും എന്നത് ജീവിത ലക്ഷ്യം..
ലീഗ്. ഭാഗ്യത്തിന് തങ്ങളും ഐസ്ക്രീമും പറയുന്നത് അനുസരിക്കും.. മാണിയേക്കാള്‍ ഭേദവും മാന്യരും....
യൂ എഡി..എഫ് എം.എല്‍.എ മാര്‍ ഇനി പോയി അനുഭവിക്കട്ടെ.. എല്ലും മുറ്റവും കിട്ടുമെങ്കില്‍ ഞണ്ണി സായൂജ്യം അടയട്ടെ...
രാജ്യം നേരിടുന്ന അഴിമതി ഇതര മൂല്യച്യുതികള്‍ ഇവക്കെതിരെ പ്രതികരിക്കുക എന്നത് ന്യുനപക്ഷ സമുദായങ്ങളുടെ ഉത്തര വാദിത്വമില്ല എന്ന വികാരം ഭൂരിപക്ഷ വര്‍ഗീയതക്ക് കരുത്തു പകരാന്‍ കൂടുതല്‍ സഹായകരമാകും
ഇന്ത്യയില്‍ ബി ജെ പിയുടെ ഏറ്റവും വലിയ പ്രതീക്ഷ കേരളം ആണ് . കാരണം ഇന്ത്യയില്‍ ബി ജെ പി അധികാരത്തില്‍ വരുന്നതിനു പ്രധാനമായും കേരളം ആകും കാരണം . പക്ഷെ കേരളത്തില്‍ നിന്നും ഒറ്റ ബി ജെ പി എം പി പോലും കാണുകയില്ല താനും . പിന്നെ എങ്ങനെ എന്നല്ലേ ..? കാത്തിരിക്കൂ ..കൂടി വന്നാല്‍ 2021 ..!!!
Post a Comment