തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, July 4, 2011

278.പപ്പനാവന്റെ കോണോന്‍ വിറ്റിട്ടു വേണോ റോഡും പാലവും പണിയാന്‍..!?

തിരുവനന്തപുരം പദ്മനാഭ ക്ഷേത്രത്തിലെ നിധി കണ്ടപ്പോള്‍ മുതല്‍ ഇതെന്നോ ചെയ്യണം എന്ന് കേരളത്തില്‍ ആലോചന തുടങ്ങി. അതിന്റെ ഓരോ സാധ്യതകളും
കണക്കു കൂട്ടലും ദിനം ദിനം പെരുകി. ഓരോ ദിനവും വരവുവെച്ച കണക്കുകള്‍ അരലക്ഷം കോടി , തൊണ്ണൂറായിരം കോടിയെന്നൊക്കെ കണ്ടപ്പോള്‍ അമേരിക്കന്‍ ഡോളറില്‍ കണക്കുക്കൂട്ടി ഫോര്‍ബ്സിന്റെ ലിസ്റ്റില്‍ ബില്‍ ഗേറ്റ്സിനെയും കാര്‍ലോസ് സ്ലിമ്മിനേയും വരേന്‍ ബഫെറ്റിനെയും പോലെ നമ്മുടെ പാവം പപ്പനാവന്‍ സാമിയെയും ഒപ്പം കൂട്ടി. അവരെല്ലാം പണം ദാനം കൊടുക്കുന്നതുപോലെ പപ്പനാവന്‍ സാമി ദാനം കൊടുക്കാന്‍ കഴിയില്ലത്തതുകൊണ്ട് കഴിയുന്ന അച്ചായന്മാരും ഇക്കാക്കമാരും ചില ഡാഷ് മക്കളും ഈ പണം എടുത്തു ചിലവാക്കാന്‍ പദ്ധതിയും പ്ലാന്‍ ചെയ്യുന്നു. ഇത്രയും കാലം എടുക്കഞ്ഞ പണം അവിടെ കിടന്നതുകൊണ്ടു എന്തുപ്രയോജനം എന്ന് കരുതുന്നു ചിലര്‍. ചിലരാവട്ടെ ഈ പണം കൊണ്ട് റോഡും പാലവും പണിഞ്ഞു അതിന്റെ ടോള്‍ പപ്പനാവന്‍ സാമിക്ക് തിരികെ കൊടുത്ത് പുള്ളിക്കാക്കാരനെ ഒരു കോര്‍പ്പറേറ്റ് മുതലാളി ആക്കിയാലോ എന്നും കരുതുന്നു.. നമ്മുടെ നാട്ടിലെ പണം കൊടുത്ത് പണം ഉണ്ടാക്കുമ്പോള്‍ ജപ്പാന്‍കാരും വടക്കേ ഭാരതത്തിലെ പണക്കാരും കീശവീര്‍പ്പിക്കെണ്ടാന്നു അവരുടെ മതം..

അതിനു മുമ്പേ ചില കാര്യങ്ങള്‍ മനസ്സിലാക്കണം.. ഒരുപക്ഷെ ജനങ്ങളുടെയും പഴയ സര്‍ക്കാരിന്റെയും പണം ബ്രിട്ടീഷ് ചെകുത്താന്മാര്‍ കൊണ്ടുപോകെണ്ടെന്നു കരുതി അന്നത്തെ ഭരണാധികാരികള്‍ സൂക്ഷിച്ചതാകും ഈ പണം. എന്നാല്‍ ഈ പണം ജനങ്ങള്‍ക്ക്‌ തിരികെകൊടുക്കണോ.. അല്ല വേണോ.. ഇത് പറയുന്നതിന് മുമ്പേ ചില കാര്യങ്ങള്‍ ഒന്ന്‍ മനസിലാക്കുക.

1.ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നവരില്‍ ചിലര്‍ , അല്ലെങ്കില്‍ അവരുടെ മുന്‍ഗാമികള്‍ ബോഫോഴ്സ് തോക്കിടപാടില്‍ ഉണ്ടാക്കിയ കോടികള്‍ എവിടെ..? അത് ജന നന്മയ്ക്ക് ഉപയോഗിച്ചോ..?

2.ഡി ബി റിയാല്‍റ്റി കനിമോഴിയ്ക്ക് കൊടുത്ത ഇരുനൂറു കോടിയുടെ കൈക്കൂലി ജനനന്മയ്ക്ക് ഉപയോഗിക്കുമോ..?

3.ടൂ.ജി.. സ്പെക്ട്രം കുംഭ കൊണത്തിന്റെ രണ്ടു ലക്ഷം കോടി പിടിച്ചു റോഡും പാലവും പണിയാന്‍ കൊടുക്കുമോ... (പാവം പപ്പനാവന്‍ സാമി ഇതിന്റെ മൂന്നിലോന്നെ ഇത്രയും കാലമായി കൈവശം വെച്ചുള്ളൂ..)

4.അടുത്തിടെ പിടിയിലായ പ്രസിദ്ധ (സോറി കുപ്രസിദ്ധ ) ചൂതാട്ട , കുതിരപന്തായക്കാരന്‍ ഹസ്സന്‍ അലി കടത്തിയത് അമ്പതിനായിരം കോടി രൂപയാണ്.. ഭാരതത്തില്‍ മറ്റൊരു പതിനായിരം കോടിയുടെ ആസ്തിയും .. ഈ കള്ളപ്പണം പിടിച്ചു കൈവശം വെച്ച് റോഡും പാലവും പണിയുമോ..?

5.ഇപ്പോള്‍ ജയിലില്‍ ഉള്ള നമ്മുടെ അബുസലീം ചേട്ടന്‍ ( മോണിക്ക ബേദിയുടെ കെട്ടിയവന്‍... ദാവൂദിന്റെ പഴയ ദോസ്ത്) അയ്യായിരം കോടിയുടെ ആസ്തിക്കാരന്‍ ആണ്.. മൊത്തം ക്രിമിനല്‍ പണം.. എന്താ അതില്‍ ചൊറിയാന്‍ പറ്റുമോ...? ആള് ജയിലില്‍ ആണല്ലോ.. ഒന്ന് ഞൊട്ടി നോക്കുന്നോ...?

6.ഏഴുലക്ഷം കോടി സ്വിസ്സ് ബാങ്കില്‍ ഉണ്ടെന്നു വെയ്പ്പ്.. അതല്ല എഴുപതു ലക്ഷം കോടിയെന്ന് മറ്റൊരു കണക്കു. എന്താ അതിനെക്കുറിച്ച് മിണ്ടാന്‍ പോലും "മൌനി ബാബ"
സര്‍ദാര്‍ജിയ്ക്ക് കഴിയുന്നില്ല. നമ്മുടെ ദേശീയ കടം വീടാനും , അടുത്ത പഞ്ചവല്‍സര പദ്ധതി നടപ്പിലാക്കാനും അത് മതി.. ചോദിച്ചാല്‍ വിവരം തരാന്‍ ബാങ്ക് റെഡി.. ഇതാ മന്മോഹനന്‍ അമ്മാവന്‍ റെഡി ആണോ..?

7.അതേപോലെ കോമണ്‍ വെല്‍ത്ത് ആറാട്ട മഹോത്സവത്തില്‍ മുക്കിയതും ആയിരക്കണക്കിന് കോടിയാണ്.. അത് പിടിച്ചെടുത്തു ഉപയോഗിക്കാന്‍ മന്മോഹനത്തിനു മനോമോഹം ഉണ്ടോ..

ഇതെല്ലാം വിട്.. പപ്പനാവന്‍ സാമി ദൈവം ആണല്ലോ.. ജനങ്ങള്‍ ദൈവത്തിന്റെ മക്കള്‍ അപ്പോള്‍ വീതം കിട്ടാന്‍ അവകാശം ഉണ്ടല്ലോ അല്ലെ.. കൊള്ളാം.. ശബരിമലയിലെ അയ്യപ്പന്‍ പൊട്ടനായതുകൊണ്ട് പുള്ളിയെ കളിപ്പിക്കാം .. നമ്മുടെ ഗുരുവായൂരപ്പനെ പോലെ അല്‍പ്പം ബുദ്ധിമാനാക്കാന്‍ പപ്പനാവന്‍ സാമിയെ അനുവദിക്കില്ല അല്ലെ.. അടുത്തിടെ വടിയായ പുട്ടപര്‍ത്തിയിലെ സാമിയുടെ സമ്പാദ്യവും ഏകദേശം നാല്‍പതിനായിരം കോടി വരും. നമ്മുടെ പപ്പനാവന്‍ സാമിയുടെ പകുതിയോളം.. എന്നാല്‍ ആ പണത്തില്‍ കൈവെക്കാന്‍ പറ്റില്ലെന്ന് ആന്ധ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ട്. വെറുതെ വയ്യാവേലി എടുക്കെണ്ടല്ലോ.. ഇന്ത്യ ഒരു അമ്പലങ്ങളുടെയും പള്ളികളുടെയും നാടാണ്.. ഇവിടെ ജനങ്ങള്‍ തെണ്ടികള്‍ ആണെങ്കിലും ദൈവങ്ങള്‍ കോടീശ്വരന്മാര്‍ ആണ്.. അതെല്ലാം എടുക്കാന്‍ ചെന്നാല്‍ തീക്കൊള്ളി കൊണ്ട് പുറം ചൊറിയുന്നത് പോലെയാകും..

കേരളത്തില്‍ തന്നെ കഴിഞ്ഞ വര്‍ഷം പുണ്യാളത്തി ആയ ഭരണങ്ങാനം അല്‍ഫോന്‍സാമ്മചിയുടെ നടവരുമാനം കോടികള്‍ കവിയും.. പരുമല , ചെന്നീര്‍ക്കരയിലെ മഞ്ഞനിക്കര, തുടങ്ങി പാണ്ടി നാട്ടിലെ വേളാങ്കണ്ണി അമ്മച്ചിവരെ കോടികള്‍ കൊയ്യുന്നവരാണ്. പാളയം പള്ളിയിലും കേരളത്തിലെ ചില മുസ്ലീം പള്ളിയിലും വരുമാനം നല്ലവണ്ണം ഉണ്ട്.. ഗുരുവായൂരപ്പന്‍ , കൊടുങ്ങലൂരമ്മ , പറശ്ശിനിക്കടവ് മുത്തപ്പന്‍ മുതലായവരും കാശുണ്ടാക്കുന്നവരില്‍ മിടുക്കുള്ളവരാണ്. അതേപോലെ ശബരിമലയിലെ നടയില്‍ നിന്നും അല്ലാതെയും കിട്ടുന്ന സ്വര്‍ണ്ണം സൂക്ഷിക്കുന്ന ആറമ്മുള സ്ട്രോങ്ങ്‌ റൂമിലും ടണ്‍ കണക്കിന് സ്വര്‍ണ്ണം ഉണ്ട്. അല്ലാതെയും ആറമ്മുള അപ്പന്‍ പണക്കാരന്‍ തെന്നെയാണ്.. അപ്പോള്‍ ഇവരെയെല്ലാം ജപ്തിചെയ്തു റോഡും പാലവും ഉണ്ടാക്കണോ..

കേരളത്തിലും ഇന്ത്യയിലും കണക്കില്ലാതെ ശത സഹസ്രം കോടികള്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ ഉണ്ട്.. വിദേശ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്നത് വേറെ.. ആദ്യം അതെല്ലാം എടുത്തു ജനനന്മ ചെയ്യട്ടെ.. എന്നിട്ടാകാം പാവം പപ്പനാവന്‍ സാമിയുടെ കോണകം പറിച്ചു റോഡു പണിയുന്നത്..

ഓണ്‍ ടോപ്പിക് : ഒരു തിരുപ്പതി സാമിയുടെ ആസ്തിമാത്രം മതി ആന്ധ്രപ്രദേശത്തെ ( തെലുങ്കാന അടര്‍ത്തിയ ആന്ധ്ര അല്ല.. തെലുങ്കാനയും നിസാമും റായല്‍ സീമയും എല്ലാം ഉള്ള) ഒരു അമേരിക്ക ആക്കാന്‍.. പക്ഷെ അവിടെ ഞൊട്ടാന്‍ ചെന്നാല്‍ ഞൊട്ടിയവനെ തട്ടും..)

4 comments:

സീഡിയൻ. said...

തിരുമേനിയുടെ വീടിന്റെ വടക്കേപുറത്ത് കക്കുസിന് ഒരു കുഴിയെടുത്തെന്നും,ഒരു കുടം സ്വർണ്ണനാണയം കിട്ടിയെന്നും കരുതുക.എന്തു ചെയ്യും..?എന്റെ പറമ്പിൽ നിന്നു കിട്ടിയത് എന്റെയാണന്നു പറയുമോ..? എങ്കിൽ വാസം അകത്തും,തീറ്റ ഗോതമ്പുണ്ടയും.ഈ മൊതലൊന്നും ഈ പറയുന്ന പപ്പനാവൻ ദേഹണ്ഡിച്ച് ഒണ്ടാക്കിയതൊന്നുമല്ല.രാജാക്കന്മാർ കരം പിരിച്ചും,അയൽ നാടുകളെ കൊള്ളയടിച്ചും,വെട്ടിപിടിച്ചും ഒണ്ടാക്കിയതുതന്നെ.തിരുവിതാംകൂറിൽ 110-ഇനങ്ങളിലാണ് നികുതി പിരിച്ചിരുന്നത്.വയലിനൊരു കരം,പുരയിടത്തിന് കരം,അതിലെ വൃഷത്തിന് കരം.തലക്കും,മുലക്കും,തലേകെട്ടുന്നതിനും,മീശവെക്കുന്നതിനും എന്നുവേണ്ട..കാണുന്നതിനെല്ലം കരം.കൊട്ടാരത്തിലേയും അമ്പലങ്ങളിലേയും പണി ഊഴിയം വേല(കൂലിയില്ലാത്ത വേല).മനസാക്ഷിയില്ലാതിരുന്ന ഈ രാജാക്കന്മാരെ വൈകുണ്ഠസ്വാമി വിശേഷിപ്പിച്ചത് ‘കരിനീചന്മാർ’എന്നായിരുന്നു.1855-ൽ മാത്രമായിരുന്നു അടിമ കച്ചവടം നിരോധിച്ചത്.അവർണ്ണ ജനതയുടെ വിയർപ്പാണ് ഈ കണ്ട മുതലത്രയും.അതിനു മുകളിലാണ് പപ്പനാവൻ നീണ്ടുനിവർന്ന് ഇക്കാലമത്രയും കിടന്നത്.

jayaharig said...

തിരുവതാംകൂറില്‍ നടന്നത് അമേരിക്കയില്‍ നടക്കാന്‍ പിന്നെയും ഒരു എട്ടു വര്ഷം

Pony Boy said...

ഇന്ത്യ ഒരു അമ്പലങ്ങളുടെയും പള്ളികളുടെയും നാടാണ്.. ഇവിടെ ജനങ്ങള്‍ തെണ്ടികള്‍ ആണെങ്കിലും ദൈവങ്ങള്‍ കോടീശ്വരന്മാര്‍ ആണ്.. ...

ഇന്ത്യയിലെ ദരിദ്രപ്പരിഷകളെ മുതലെടുത്ത് പതിറ്റാണ്ടുകളായി പുഴുക്കളെപ്പോലെ ജീവിപ്പിച്ചതിന് പ്രധാനകാരണവും മതത്തിന്റെ ഇൻഫ്ലുവെൻസ് ഒന്ന് കൊണ്ട് മാത്രമാണ്..മോക്ഷം തേടി പാതി വെന്ത ശവങ്ങളെക്കൊണ്ട് നിറയുന്ന ഗംഗയും, ഫോറസ്റ്റ് ഗാർഡ്സ് കത്തിക്കുന്ന വെളിച്ചത്തിന്റെ മിന്നലാട്ടം കാണാനായി തിക്കിത്തിരക്കി മ്യത്യുവിനെ വേട്ട് മോക്ഷം പുൽകുന്ന ഭക്തന്മാരും എല്ലാം ചേർന്ന് ബില്യണേഴ്സാക്കി വച്ചിരിക്കുന്ന ഭക്തി ട്രസ്റ്റുകൾ, അമ്മ,സ്വാമി, അമ്മൂമ്മ ലൈനിലുള്ള ആൾദൈവങ്ങൾ,

ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യം അർഹിക്കുന്നത് ഡിക്ടേറ്റർഷിപ്പാണ്...എത്ര കൊണ്ടാലും പഠിക്കാത്ത ജനതയ്ക്ക് അത് തന്നെയാണാവശ്യവും...

പിന്നെ ആ പണം ...
അത് കേരളത്തിൽ ചിലവഴിക്കപ്പെടേണ്ട പണമാനൂ..ഏതാനും ആന്റിക്ക് പീസുകൾ മാത്രം മ്യൂസിയത്തിലേക്ക് സംഭാവൻ ചെയ്തിട്ട് ബാക്കിയുള്ളവ അൺകണ്ടീഷനലി ഇന്വെസ്റ്റ് ചെയ്യണം..പലിശയ്ക്ക് കൊടുക്കട്ടെ...

എന്നിട്ട് വയനാട്ടിലെയും അട്ടപ്പാടിയിലേയും ഒരു കവിൾ ചാരായത്തിനും ഒരു പിടി അരിയ്ക്കും വേണ്ടിഉടുതുണിയഴിക്കുന്ന നമ്മുടെ സഹജീവികളായ സ്ത്രീകൾക്ക് വേണ്ടി...തഴയപ്പെട്ട അനേകം മനുഷ്യജന്മാങ്ങൾക്ക് വേണ്ടീ...മാഫിയകൾക്ക് വേണ്ടി തെരുവിലലയുന്ന ആയിരക്കണക്കിനു കുട്ടികളുടെ പുനരധിവാസത്തിന് വേണ്ടി...
ഈ 1ലക്ഷം കോടിയുടെ പലിശയുടെ ഒരംശം പോലും അവരെ ഒക്കെ രക്ഷപെടുത്താൻ...

ദൈവത്തിന്റെ കൊട്ടാരംവീചാരിപ്പുകാർക്കും സുപ്രീംകോടതിക്കും ഒക്കെ മനസ്സുണ്ടായാൽ മതി...അല്ലെങ്കിൽ 24കാരറ്റ് ഗോൾഡ് വിഗ്രഹത്തിന്റെ രൂപത്തിൽ അനന്തശയനത്തിൽ കിടക്കുന്ന സാക്ഷാൽ ഭഗവാൻ തന്നെ എണ്ണീറ്റ് പറയട്ടെ...ടാ ഗഡ്യേ...നുമ്മടെ പുള്ളാരും ഒരു 2 നേരം എങ്കിലും ഫുഡ്ഡഡ്ഡിക്കട്രാ.. നീയൊക്കെ കൈയ്യിട്ട് വാരീട്ടാണെങ്കിലും കൊറച്ച വർക്കും കൊടുട്ത്തേകാ‍ാ‍ാ‍ാ‍ാ‍ാ....എന്ന്

sankalpangal said...

പരിശോധന കൈയിട്ടുവാരല്‍ തുടങ്ങി ,കലാപരിപാടകള്‍ നടക്കട്ടെ....