തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, July 30, 2011

287. മോണ്‍ അമോര്‍ : പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം.

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ ഈ പോസ്റ്റില്‍ നിന്നും സ്ഥലം വിടുക.. ഇതൊരു സിനിമയെ പരിചയപ്പെടുത്തലാണ് .. ഇറോട്ടിക് ജെനെറില്‍ ഉള്ള പലസിനിമകള്‍ ഹോളിവുഡിലും യൂറോപ്പിലും വന്നിട്ടുണ്ട്. ഇതേ കാറ്റഗറിയില്‍ വരുന്ന മലയാള / മറ്റു ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ സോഫ്റ്റ്‌ പോര്‍ണോ ബി ഗ്രേഡ് എന്നൊക്കെ പറഞ്ഞു രണ്ടാംകിടസിനിമകളില്‍ ഉള്‍പ്പെടുത്തി പിന്നീട് ആരുമറിയാതെ കാണുന്നതാണ് നമ്മുടെയൊക്കെ രീതി.. എന്നാല്‍ വിദേശികള്‍ കാണേണ്ട പടം കാണൂമെന്നതുകൊണ്ട് തന്നെ ഇതിനെ കാണാതിരിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡും പതിവില്ല.. അതുകൊണ്ട് തന്നെ ഇത്തരം സിനിമയെക്കുറിച്ച് വായിച്ചാല്‍ അറിഞ്ഞാല്‍ കണ്ടാല്‍ പിഴച്ചുപോകുന്ന അപ്പാവി പൈയ്യന്മാരും / പയ്യത്തികളും ഇത്രയും വായിച്ചതിനു ഒരു പരിഹാരമെന്നോണം ഒന്ന് ദൈവത്തോട് കുമ്പസരിച്ചു തണുത്ത വെള്ളത്തില്‍ കുളിച്ചു ഉറങ്ങുന്നത് നല്ലതായിരിക്കും..

അപ്പോള്‍ പറഞ്ഞുവന്നത് മോണ്‍ അമോര്‍ എന്നാ ഇറ്റാലിയന്‍ സിനിമയെ പറ്റിയാണ്. 2005 ഇല്‍ ആണിപ്പടം റിലീസ് ആയതു. എന്നാല്‍ ബ്ലൂറേ ഡിസ്ക് റിലീസ് ആയത് ഈ മാസമായതുകൊണ്ട് ഇപ്പോഴാണ് ഇത് കണ്ടത്.. ഈ പടത്തിന്റെ ഇംഗ്ലീഷ് സബ്ടൈറ്റില്‍ സെലക്ട്‌ ചെയ്‌താല്‍ കഥാപാത്രങ്ങള്‍ പറയുന്നത് മനസ്സിലാക്കാം... ഇത്തരം പടങ്ങളില്‍ എന്ത് തേങ്ങാക്കൊല മനസ്സിലാക്കാണെന്നു വിചാരിക്കുന്നവര്‍ക്ക് പുറകാലെ മനസ്സിലാക്കാം.. ഇതിന്റെ ഇതിവൃത്തം ലൈംഗികമായി അസംതൃപ്തയായ ഒരു ഭാര്യയുടെയാണ് .. ലൈംഗിക ശേഷിയില്ലാത്ത വൃദ്ധന്മാര്‍ വിവാഹം കഴിച്ചുകൊണ്ടുവരുന്ന ആറ്റം ബോംബ്‌ ചേച്ചിയുടെ കഥയല്ല.. ( മലയാളം കമ്പി സംവിധായകര്‍ക്ക് അതെ അറിയൂ .. അല്ലെങ്കില്‍ ഭര്‍ത്താവ് ഷണ്ഡന്‍ ആയിരിക്കും ) ഇതിലെ നായകന്‍ ലൈംഗിക ശേഷി ആവശ്യത്തില്‍ കൂടുതല്‍ ഉള്ള ആളുതന്നെയാണ് എന്നാല്‍ സ്വന്തം കാര്യം മാത്രമേ നോക്കൂ എന്ന് മാത്രം.. കാര്യം സാധിച്ചു കിടന്നുറങ്ങുന്ന ഭര്‍ത്താവെന്നു സാരം.. ഈ ഇതിവൃത്തവും ഇന്ത്യന്‍ സിനിമയില്‍ പുത്തരിയല്ല.. എന്നാല്‍ ഇതിന്റെ ആഖ്യാന രീതിയാണ്‌ ഈ പടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..

അന്ന ജിംസ്കിയയെന്ന ഉസ്ബെകിസ്ഥാന്‍ മുന്‍ ജിംനാസ്റ്റും സര്‍ക്കസ്താരവുമായിരുന്ന നായികയുടെ ശരീര സൗന്ദര്യവും വടിവും ഫ്ലെക്സിബിലിറ്റിയും ഈ സിനിമയില്‍ ആവോളം കാണാം.. ടിന്റോ ബ്രാസ്സാനു ഈ പടത്തിന്റെ സംവിധായകന്‍.. കമ്പിപടം ചെയ്യാന്‍ വേണ്ടിമാത്രം ജനിച്ച ഈ മഹാനായ ഇറ്റാലിയന്‍ സംവിധായകന്റെ റോമന്‍ സെക്സ് സങ്കല്‍പ്പങ്ങളും സങ്കേതങ്ങളും ഈ ചിത്രത്തിലും വേണ്ടും വിധമുണ്ട്.

നായിക എന്നാല്‍ തന്റെ അസംതൃപ്ത ലൈംഗിക ജീവിതത്തില്‍ വേറൊരാളെ കണ്ടെത്തുന്നതും ആ ജീവിതം തന്റെ ഡയറിയില്‍ കുറിച്ചുവെയ്ക്കുന്നതും ഇതിന്റെ ഒരു പ്രധാനവഴിത്തിരിവ് ആണ്. ഒടുവില്‍ ഭര്‍ത്താവെന്നു പറയുന്ന പുംഗവന്‍ ഈ ഡയറി കാണുന്നതോടെ കഥ മാറുന്നു.. ഇന്ത്യന്‍ സിനിമയില്‍ നിന്ന് വെത്യസ്തമായി ഭാര്യയെ കൊല്ലാതെ ( അല്ല കൊന്നു അതിന്റെ പേരില്‍ ജയില്‍ പോവുമ്പോള്‍ ഇന്ത്യന്‍ സിനിമ തീരുന്നു... ഇയാള്‍ ജയിലില്‍ നിന്ന് വരുമ്പോള്‍ കിളവനായി എന്ത് ചെയ്യുമെന്ന് എങ്ങും പറയുന്നില്ല ) ഭാര്യയെ തൃപ്ത്തിപ്പെടുത്തുന്നതിലൂടെ സിനിമയുടെ എന്‍ഡ് ആവുന്നു. എക്സിബിഷനിസം ഭാര്യ സ്വീകരിക്കുന്നതും ബാല്‍ക്കണിയില്‍ പരസ്യമായി രാത്രിയില്‍ സ്വയംഭോഗം ചെയ്യുന്ന നായികയെ അയല്‍ക്കാരന്‍ ബൈനോക്കുലാറില്‍ നോക്കി സന്തോഷിക്കുന്നതും പരസ്യമായി കാമുകനുമൊത്ത് ബന്ധപ്പെടുന്നതും ഒക്കെ ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ട്.. ഇച്ചിചിയായ അപ്പിയിടല്‍ / മുള്ളല്‍ എന്നുവേണ്ട എല്ലാം ഇതിലുണ്ട്.. എന്നാല്‍ സെക്സ് മനോഹരമായി ചിത്രീകരിച്ചാല്‍ അതൊരു മഹാകാവ്യമാവും എന്നിടത്താണ് ഈ ചിത്രത്തിന്റെ മികവ്.. നമ്മുടെ പത്മരാജനും ഭരതനുമൊക്കെ ഇത്രയും മികവോടെയോ അതിലേറെയോ ചെയ്യുമായിരുന്നില്ലേ എന്നുചോദിച്ചാല്‍ തീര്‍ച്ചയായും.. എന്നാല്‍ നമ്മുടെ സെന്‍സറിംഗ് നിയമം അതിനു സമ്മതിക്കില്ലത്തതിനാല്‍ നടക്കില്ലെന്നു പറയാനേ കഴിയൂ..

ഈ ചിത്രം ഒട്ടേറെ എക്പ്ലിസിറ്റ് സീനുകള്‍ കൊണ്ട് നിറഞ്ഞതാണ്‌.. ആമസോണില്‍ ഇതിന്റെ ബ്ലൂറെ ഡിസ്ക് ലഭ്യമാണ് ( monamour ) ആണ് ഇതിന്റെ പേര്.. avaxhome.ws എന്നീ സൈറ്റില്‍ ഇതിന്റെ ബ്ലൂ റെ കോപ്പി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.. ഓണ്‍ലൈന്‍ ആയും ഇത് ലഭ്യമാണ്.. ഈ സംവിധായകന്റെ പുതിയ ചിത്രം ഈ വര്‍ഷം റിലീസ് ആയി.. കാണുക.. എന്നിട്ട് തീരുമാനിക്കുക..

മുന്നറിയിപ്പ്

ഈ ചിത്രം പ്രായപൂര്‍ത്തി ആയവര്‍ക്കുള്ളതാണ്.. കുട്ടികളും മന്ദ ബുദ്ധികളും ഇത് കാണരുത്.. ഡൌണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായ നിയമമുള്ള രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ അതിനു ശ്രമിക്കാതിരിക്കുക. ആമസോണ്‍ ഇന്ത്യയില്‍ ചിത്രം എത്തിച്ചു തരുമോ എന്നറിയില്ല.. അതും ആദ്യം തിരക്കിയതിനു ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക.. ലൈംഗികത പാപമല്ല എങ്കിലും ഇത്തരം ചിത്രങ്ങള്‍ നിയമപരമായി കാണാന്‍ വിലക്കുള്ള ചില ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ളവര്‍ സ്വയം തീരുമാനിക്കുക.. ഒരു പ്രശ്നങ്ങള്‍ക്കും കൂതറ തിരുമേനി ഉത്തരവാദി ആയിരിക്കുകയില്ല.. പടം കണ്ടാല്‍ ഇഷ്ടപ്പെടാന്‍ സാധ്യതകൂടുതല്‍ ആണെന്ന് മാത്രമേ കൂതറ തിരുമെനിയ്ക്ക് പറയാന്‍ കഴിയൂ.. അപ്പോള്‍ ശരി ..

No comments: