തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, July 10, 2011

281. ഇവനല്ലേ ബ്രൂസ്‌ലിദാസ് ..

സില്‍സില , സന്തോഷ്‌ പണ്ഡിറ്റ്‌ എന്തൊക്കെ പുകിലായിരുന്നു.. സത്യം പറഞ്ഞാല്‍ രണ്ടും രണ്ടു സാധാരണ പാട്ടുകാര്‍ ആയിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടാലെന്റ്റ് എന്ന് പറയുന്നത് അവര്‍ ആരുമല്ല.. ഇവരൊക്കെ ചെയ്തതിനു ഒരുപടി മുകളില്‍ ആക്ഷന്‍ (സംഘട്ടനം) കൂടി നടത്തി ഒരു പാട്ടുകാരന്‍ രംഗത്ത് എത്തിയിരിക്കുന്നു. പ്രശാന്ത് അതാണ്‌.. ബ്രൂസ് ലിയുടെയും യേശുദാസിന്റെയും മിശ്രിതം.. ഇവന്‍ ക്ലിക്ക് ചെയ്‌താല്‍ സുരേഷ് ഗോപി വീട്ടിലിരിക്കും.. കിടിലന്‍ എട്ടു പാക്ക് ശരീരവും മനോഹരമായ ശബ്ദവുമാണ് ഇവന്റെ സമ്പത്ത് .. അഭിനയശേഷി ഉഗ്രന്‍..

എനിക്ക് കൂടുതല്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദം ഉണ്ട്... ഇവനെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്...

6 comments:

junaith said...

ഇതാവന്മാര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് തോന്നുന്നു...ഇപ്പോള്‍ എങ്ങനെങ്കിലും പ്രസിദ്ധരാകണമെന്നല്ലെയുള്ളൂ...അത് കു ആണെങ്കിലും സു ആണെങ്കിലും...

Pony Boy said...

ഓരോത്തരും ഓരോ രീതിയിൽ പ്രശസ്തി പിടിച്ചുവാങ്ങുന്നു..ചില രാഷ്ട്രീയക്കാർ വിവാദപ്രസ്താവനകൾ നടത്തി പ്രശസ്തിയിലേക്കെത്തുന്നു..

കറണ്ടടിപ്പിച്ചാലും അഭിനയം വരാത്ത ചില നടികൾ ഇറോട്ടിക് ഗ്ലാമറിന്റെ പച്ചപ്പിൽ നായികമാരാകുന്നു..

യാതൊരു പിൻബലവും ഇല്ലാതിരുന്ന ഹരിശങ്കർ ഇന്നൊരു സിനിമയിൽ മുഖം കാണിച്ചു...

അത് പോലെ തന്നെ സന്തോഷ് പണ്ഡിറ്റ് ഇന്നൊരു വികാരമാണ്..മലയാളിയുടെ ആക്ഷേപഹാസ്യത്തിന്റെ മുഖമുദ്രയാണ്..

തന്നിൽ താണ മനുഷ്യൻ നിലം പറ്റി കിടക്കണം..അവനൊന്ന് മൂരിനിവർന്നാൽ അത് കുറ്റം..അവനോട് ആ വകയിൽ തോന്നുന്ന ഒരു പ്രത്യേക തരം വിലകുറഞ്ഞ ജെലസിയോ മേധാവിത്വ മനോഭാവമോ ഒക്കെയാണ് സന്തോഷ് സാറിനെ ഏറ്റെടുക്കാൻ മലയാളികളെ പ്രേരിപ്പിക്കുന്നത്..
അല്ലെങ്കിൽ ഏതാനും ചില വിമർശനങ്ങൾ കൊണ്ട് ഈ തീ കെട്ടടിങ്ങിയേനെ..

സന്തോഷ് പൺദിറ്റ് ബോധപൂർവമോ അല്ലാതെയോ ആയിരിക്കം അത് ചെയ്തത് പക്ഷേ ഈ കങ്ഫൂ ആൽബം ബോധപൂർവം മാത്രം ചെയ്തതാണ്...

എങ്കിലും ഉപ്പോളം വരില്ല ഉപ്പിലിട്ടത്..തറപ്പണി കാട്ടിയാലും അതിലൊരു സ്റ്റാൻഡേർഡ് വേണം..അത് ഇതിനില്ല..ഇവൻ പോര..അതായത് പണ്ഡിതന്റെ അത്രയും ഗുമ്മില്ല.....അതാണ് എനിക്ക് തോന്നിയത്..

tholiyan Ӝ തൊലിയന്‍ said...

തിര്‍മേനീ പ്രസസ്തനാവാന്‍ എത്രമാര്‍ക്കങ്ങള് വേറേ കെടക്കണ് ഈ ബെടക്ക് പരിപാടീല് ബെര്‍തെ നേരം മെനക്കട്ത്തണ്ടീര്ന്നോ?

സീഡിയൻ. said...

വട്ടാണല്ലേ..?

കൂതറ തിരുമേനി said...

സില്‍സിലയ്ക്കും പണ്ഡിറ്റിനും പൊതുവായ ഒന്നുണ്ട്.. തങ്ങളുടെ സൃഷ്ടിയുടെ നിലവാരത്തെക്കുറിച്ച് ബോദ്ധ്യമില്ല. അതുകൊണ്ടുതന്നെ അതിന്റെ വിമര്‍ശിക്കുന്നതിലര്‍ത്ഥം ഇല്ല. എന്നാല്‍ ഒരു സംഘട്ടനം കൂടി ഉള്‍പ്പെടുത്തിയും തന്റെ ശരീരം ( കൊള്ളാം അതിനെ അങ്ങനെ വിളിക്കണോ) കാട്ടിയും അറിഞ്ഞുകൊണ്ട് തന്നെ കൊമാളികളിച്ചു അങ്ങനെയെങ്കില്‍ അങ്ങനെ പത്തുപേര്‍ എന്നെ അറിയട്ടെ എന്ന ശ്രമം.. അത്ര തന്നെ..

sankalpangal said...

എന്താടോ നന്നാവാത്തെ...?