തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 28, 2011

296.ബൂലോകം മോസ്റ്റ്‌ വാണ്ടഡ് ടോപ്‌ 10 ..ബൂലോകത്ത് എത്രപേര്‍ വരുന്നു പോവുന്നു.. ആരു ശ്രദ്ധിക്കുന്നു ..അല്ലെ..! എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചിരുന്ന ശ്രദ്ധിക്കുന്ന ചിലരുടെ അഭാവം അല്ലെങ്കില്‍ തിരോധാനം ബൂലോകത്ത് ചര്‍ച്ചാ വിഷയം ആകേണ്ടത് തന്നെയാണ്. ഇവരാണോ ബൂലോകത്തിന്റെ തണ്ടെല്ല് എന്ന് ചോദിക്കുന്നവര്‍ ഉണ്ടാവാം. എന്നാല്‍ ഇവരൊക്കെ കൂടെ ഉണ്ടാക്കിയെടുത്തതാണ് ഇന്ന് കാണുന്ന ബൂലോകം. ഇന്ന് കാണുന്ന ബൂലോക സൗഹൃദവും ബൂലോക സെറ്റപ്പും ആദിയില്‍ മലയാള യൂണിക്കോഡുണ്ടായി.. യൂണിക്കോഡ് അഞ്ജലി ഓള്‍ഡ്‌ ലിപിയായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപി മലയാളമായിരുന്നു. അഞ്ജലി ഓള്‍ഡ്‌ ലിപിയും മലയാളവും ബൂലോകമായിരുന്നു .. വാഴ്ത്തപ്പെട്ടവര്‍ അതിലേക്കു പോസ്റ്റുകള്‍ ഒഴുക്കിവിട്ടു.. മലയാള ബൂലോകത്തെ ബെര്‍ളി തോമസെന്ന സാത്താന്‍ നാണമേന്തെന്നു പഠിപ്പിച്ചു. പിന്മോഴിക്കരെന്ന അപ്പോസ്തോലന്മാര്‍ ബെര്‍ലിതോമസെന്ന സാത്താനെ ദൈവരാജ്യമെന്ന ബൂലോകത്തില്‍ നിന്നിറക്കി വിട്ടു . വളരെപ്പെട്ടെന്നു തന്നെ ബെര്‍ളി തോമസിന്റെ പൂങ്കാവനം വളര്‍ന്നു വലുതാകുകയും ദൈവത്തിന്റെയും അപ്പോസ്തോലന്മാരുടെയും സ്റ്റോക്ക് തീര്‍ന്നപ്പോള്‍ ദൈവരാജ്യത്തുനിന്നു തലയില്‍ മുണ്ടിട്ടു സാത്താന്‍ ബെര്‍ളി തോമസിന്റെ ലോകത്ത് വട്ടം ചുറ്റുന്നതും നാമെല്ലാം കണ്ടു.. എന്നാല്‍ ഇനി അല്‍പ്പം കാര്യമായി പറയാം.. ബൂലോകം ഇങ്ങനെയങ്ങു വളരുകയയിരുന്നില്ല.. ഇതിനെ വളരെയധികം ബ്ലോഗെഴുത്തുകാരുടെ ശ്രമഫലമായി വളര്‍ത്തിയെടുക്കുകയായിരുന്നു. അതില്‍ ചിലര്‍ ഇന്ന് മരിച്ചു മണ്ണടിഞ്ഞോ അതോ ജീവനോടെ ഉണ്ടോ എന്ന് നോക്കുകയാണ്.

1 .. മരമാക്രി.

കൂതറ തിരുമേനി എന്നും അതിശയത്തോടെ നോക്കിയിരുന്ന ഒരു ബ്ലോഗ്ഗര്‍ . വിദേശവാസിയായ (പ്രവാസിബ്ലോഗ്ഗര്‍ ) ഈ ബ്ലോഗര്‍ കൂതറ ഐറ്റം മുതല്‍ റെഫറന്‍സിന് ഉതകും വരെയുള്ള പോസ്റ്റുകള്‍ എഴുതാന്‍ അതികേമന്‍ . എന്നാല്‍ ബ്ലോഗുകളും പോസ്റ്റുകളും അപ്പാടെ കത്തിച്ചു കളയുന്ന ഒരു ദുഷ് പ്രവണതയും ഇയാള്‍ക്കുണ്ട്. ഇത്രയും വിവാദം പിടിച്ച ചരിത്രമുള്ളവര്‍ വേറെയുണ്ടോ എന്നും പറയേണ്ടിയിരിക്കുന്നു. ഇഞ്ചിപ്പെണ്ണ് , എതിരന്‍ തുടങ്ങിയ ബൂലോകം പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ ഇയാള്‍ പെട്ടിരുന്നു. " മാക്രിയുമല്ല , ജീവിതം മരത്തേലും അല്ല" എന്നാ ഈരടിയോളം ശക്തമായ ഒന്ന് ബൂലോകത്ത് ആര്‍ക്കുമില്ല. ബ്ലോഗ്‌ മീറ്റുകളുടെ പിതാവ് ഹരീഷ് തൊടുപുഴയുടെ ഉറ്റ ചങ്ങാതിയായ ഇയാളുടെ ബ്ലോഗില്‍ കഴിഞ്ഞ ഡിസംബര്‍ പോസ്റ്റാണ് അവസാനത്തേത്. ആ ഫോട്ടോയില്‍ കാണുന്ന പരുന്തു മരമാക്രിയെ ഭക്ഷിച്ചുകാണുമോ എന്നസംശയം എല്ലാവര്‍ക്കുമെന്നപോലെ കൂതറ തിരുമെനിയ്ക്കുമുണ്ട്.. മരമാക്രി ജീവനോടെ ഉണ്ടെങ്കില്‍ വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നെറ്റ് പുതിയ പോസ്റ്റുകളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. അതല്ല ആള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പരേതന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

2 . ശിഹാബ് അഥവാ അഞ്ചല്‍കാരന്‍

ശിഹാബിനെ അറിയുമോയെന്നു ചോദിച്ചാല്‍ ഏതു ശിഹാബെന്നു ചോദിക്കേണ്ടി വരും. എന്നാല്‍ അഞ്ചല്‍ക്കാരനെ അറിയുമോയെന്നു ചോദിച്ചാല്‍ അറിയില്ലയെന്നു പറയുന്നവര്‍ ഈ പഞ്ചായത്തുകാരന്‍ അല്ലെന്നു പറയേണ്ടി വരും. "“ശരി : എന്റെ ചെയ്തികളെല്ലാം. തെറ്റ് : അന്യന്റെ ചെയ്തികളെല്ലാം” ഈ പ്രശസ്ത വാചകം മലയാളം ബൂലോകത്തിലും സാഹിത്യത്തിനും ഭാഷയ്ക്കും സമ്മാനിച്ച വ്യക്തിയാണ് അഞ്ചല്‍കാരന്‍ . അഞ്ചല്‍ക്കാരന്റെ ബ്ലോഗ്‌ വായിക്കാന്‍ കൂതറ അവലോകനത്തിന്റെ വശത്ത്‌ ഉള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി. സമകാലീന ബ്ലോഗ്‌ , സാമൂഹ്യ , സാംസ്കാരിക വിഷയങ്ങളെ ഇഴകീറി വിശകലനം ചെയ്യുന്ന രീതിയായിരുന്നു ശിഹാബ് എന്നാ അഞ്ചല്‍ക്കാരന്റെത്. വിമര്‍ശകരെ സൗമ്യമായി നേരിട്ട് തന്റെ വാദങ്ങളും കാഴ്ചപ്പാടുകളും കൊണ്ട് കീഴടക്കാനുള്ള അഞ്ചല്‍ക്കാരന്റെ കഴിവ് അനന്ന്യം തന്നെയായിരുന്നു. കൂതറ തിരുമേനിയുടെ തിരച്ചിലില്‍ ഇദ്ദേഹം ജീവനോടെ ഉള്ളതായി അറിയാന്‍ കഴിഞ്ഞു. വീണ്ടും തന്റെ മനോഹരങ്ങളായ പോസ്റ്റുകള്‍ കൊണ്ട് ബൂലോകത്ത് നിറസാന്നിധ്യം ആവുമെന്ന് തന്നെ വിശ്വസിക്കുന്നു.

3 . ചാണക്യന്‍

ചാണക്യന്‍ എന്നാ പേരും അതേപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള കഴിവും മാത്രമല്ല ചാണക്യനെ വേറിട്ട്‌ നിര്‍ത്തുന്നത്. ഹിഹിഹിഹി എന്നാ ചാണക്യഹാസം ബൂലോകം സഹര്‍ഷം കയിലെന്തിയതാണ്.. എന്നും ഹിഹിഹിഹി എന്നാ ചിരി ആരെങ്കിലും ഉപയോഗിക്കുമ്പോള്‍ ചാണക്യനെ ഓര്‍ക്കാതെ പോകാറില്ല. മനോഹരങ്ങളായ അതേപോലെ ജ്ഞാന സമ്പൂര്‍ണ്ണമായ പോസ്റ്റുകളും അദ്ദേഹത്തിന്റെതായുണ്ടായിരുന്നു. ചാണു എന്നാ ഓമനപ്പേരില്‍ നിരവധി ബ്ലോഗ്‌ കൂട്ടായ്മകളില്‍ ഉണ്ടായിരുന്ന ഈ ബ്ലോഗര്‍ തന്റെ എക്കാലത്തെയും ഇഷ്ടമായിരുന്നു യോഗയ്ക്ക് വേണ്ടി സമയം നീക്കിവെച്ചു ബ്ലോഗിനെ മറന്നതാണോ എന്നും സംശയമുണ്ട്‌.. നിരവധി വിവാദങ്ങലായ വാര്‍ത്തകള്‍ എഴുതി ശത്രുക്കളുടെ കണ്ണിലെ നോട്ടപ്പുള്ളി ആയതുകൊണ്ട് അവര്‍ അപകടപ്പെടുത്തിയതാകാനും ഇടയുണ്ട്.. ഒരു ബ്ലോഗ്‌ മീറ്റില്‍ കരിമീന്‍ കടിച്ചുകീറുന്ന ചാണക്യന്റെ മുഖം ഇന്നും നമ്മുടെ മനസ്സില്‍നിന്നു മായാതെ നില്‍ക്കുന്നു. അതേപോലെ ശത്രുക്കളുടെ കൈകളാല്‍ കടിച്ചുകീറപ്പെട്ടതല്ല ചാണക്യന്‍ എന്നുവിശ്വസിക്കാനാണ് കൂതറ തിരുമെനിയ്ക്കും ഇഷ്ടം.

4 . നട്ടപിരാന്തന്‍

സാജു ജോണ്‍ .. ഇതാണ് ഈ മുടിയനായ പുത്രന്റെ പേര്. പമ്മനു ശേഷം അയ്യനെത്തിനു ശേഷം ഇത്ര കണ്ടു ആഭാസം കൈകാര്യം ചെയ്ത ഒരാളില്ല. പ്രിന്റ്‌ മീഡിയത്തിലും ബ്ലോഗിലും. ലാസറിന്റെ ചന്തിയിലെ തിരുവെഴുത്തുകള്‍ , ഖമറൂന്നിസയുടെ ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിവാദ പോസ്റ്റുകള്‍ എഴുതി ബ്ലോഗിലെ സദാചാരകാവല്‍ഭടന്മാരുടെ കണ്ണിലെ കരടായിരുന്ന മൊട്ടത്തലയന്‍ നട്ടപിരാന്തന്‍ കൂട്ടമെന്ന സാംസ്കാരിക നെറ്റ് കൂട്ടായ്മയിലൂടെ എഴുതി നോക്കിയെങ്കിലും സദാചാരവാദികളുടെ എതിര്‍പ്പുമൂലം നാടുവിടേണ്ടി വന്നു. ഏറെ വായനക്കാരുണ്ടായിരുന്ന നട്ടപിരാന്തന്‍ ഇടയ്ക്ക് ഡൊമൈന്‍ രേജിസ്റെര്‍ ചെയ്തപ്പോള്‍ ഏറെ പ്രതീക്ഷ തോന്നിയെങ്കിലും മുടിയോടൊപ്പം എഴുതാനുള്ള ശേഷിയും ഭാവനയും കൊഴിഞ്ഞുപോയെന്നു അറിയാന്‍ കഴിഞ്ഞു. മുടിയനായ പുത്രനെപ്പോലെ കുടുംബത്തിലേക്ക് തിരികെചെന്ന് മാനസാന്തരപ്പെട്ടു ഇപ്പോള്‍ കുര്‍ബ്ബാനയും കുമ്പസാരവും കഴിഞ്ഞു നല്ലൊരു കുഞ്ഞാടായി കഴിയുകയാണെന്ന് അറിയാന്‍ കഴിഞ്ഞു.. ഈ മനം മാറ്റത്തില്‍ സന്തോഷപ്പെട്ടു കഴിയുന്ന സാജു ജോണിന് എഴുത്തുകാരന്റെ മരണമെന്ന നിലയില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.

5 . കൃഷ്ണ തൃഷ്ണ..

ഈ ബ്ലോഗറെപ്പോലെ അനോണിമിറ്റി കാത്തുസൂക്ഷിച്ച മറ്റൊരു ബ്ലോഗറില്ല. ഇത്ര മികവാര്‍ന്ന പോസ്റ്റുകള്‍ ഇട്ട ബ്ലോഗര്‍മാരും നന്നേ കുറവ്. മിക്ക പോസ്റ്റുകളും പ്രിന്റ്‌ എടുത്തു പിന്നീട് പുനര്‍വായനയ്ക്ക് ഉതകും വിധം എഴുതാന്‍ ഇയാള്‍ക്ക് കഴിഞ്ഞിരുന്നു. മലയാള ബൂലോകത്തെ ഒട്ടു മിക്ക പ്രശസ്ത ബ്ലോഗ്ഗര്‍മാരും ബഹുമാനിച്ചിരുന്ന ഇദ്ദേഹം ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്നറിയില്ല. ഡേങ്കൂപ്പനി , എലിപ്പനി , പന്നിപനി , ചിക്കന്‍ ഗുനിയ തുടങ്ങിയവ ധാരാളം വരുന്ന സ്ഥലമല്ലേ ദൈവത്തിന്റെ സ്വന്തം നാടായ കേരളം .. ഇനി ഇതെലോക്കെയോ ഇതിലോന്നോ വന്നു ആള് കാഞ്ഞു പോയോ എന്നുമറിയില്ല. എന്നാലും ടിയാന്റെ പോസ്റ്റുകള്‍ക്കായി ബൂലോകം കാത്തിരിക്കുന്നു.. ഇനി പോസ്റ്റുകള്‍ വന്നാല്‍ അതും മലയാളം ബൂലോകത്തിന് മുതല്‍ക്കൂട്ടാവും എന്നതിന് സംശയമില്ല. പ്രായപൂര്‍ത്തിയയവര്‍ക്ക് വായിച്ചു വിവരം വയ്ക്കാന്‍ നിരവധി സംഗതികള്‍ ഇയാള്‍ എഴുതിയിരുന്നു.. ഇത്തരം ബ്ലോഗര്‍മാര്‍ക്ക് മരണമില്ല വായനക്കാരുടെ മനസ്സില്‍ എന്നും ജീവസ്സൊടെ നില്ക്കാന്‍ ഇവരുടെ എഴുത്തുകള്‍ക്കാവുന്നു..

ഈ ലിസ്റ്റ് ഇവിടെ തീരുന്നില്ല.. ടോപ്പ് ടെന്നിലെ അടുത്ത അഞ്ചുപേര്‍ അടുത്ത പോസ്റ്റില്‍ ..

14 comments:

കൂതറHashimܓ said...

കുറച്ച് പേരെ വായിച്ചിട്ടുണ്ട്, ബാക്കി ആളുകളെ ഒന്നു നോക്കട്ടെ

The Pony Boy said...

പഴയ ബെർളിയെപ്പോലെ തന്നെ എനിക്കിഷ്ടമായ എഴുത്തായിരുന്നു ഭരണങ്ങാനം സുനീഷ് കുമാറിന്റെത്.വിശാലനെക്കാളും ആരെക്കാളും നർമ്മം നിറഞ്ഞ് നിന്നിരുന്നത് ഭരണങ്ങാനത്തായിരുന്നു..പുള്ളി ഫേസ്ബുക്കിലുണ്ട്...നട്ടപ്രാന്തൻ ആക്ടീവായി ഗൂഗിൾ ബസിലുണ്ട്..

എന്റെനുഭത്തിൽ ഫേസ്ബുക്കിന്റെ സുഖം പിടിച്ചുകഴിഞ്ഞാൽ ബ്ലോഗ് എഴുതാൻ തോന്നില്ല..

എങ്കിലും എനിക്കിപ്പോൾ തോന്നുന്നു നേരത്തെ തന്നെ ഒരു പെണ്ണിന്റെ പേരിൽ ബ്ലോഗിയിരുന്നെങ്കിൽ ഒരു ആയിരം ഫോളോവേഴ്സിനെ എങ്കിലും ഒപ്പിക്കമായിരുന്നു എന്ന്....:))...പിന്നെ ഒരൊറ്റ ക്ലാസിക് കൊണ്ട് ഭൂലോകത്തിൽ കസേര വലിച്ചീട്ടിരുന്ന കുറുമാനെയും...സൌദിയിലെ കഥയാകുന്ന ഒരൊറ്റ നോവൽ കൊണ്ട് ഹിറ്റായ പുതിയ എഴുത്തുകാരൻ ബിജുകുമാർ ആലക്കോടിനെയും ഓർക്കുക....

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ബ്ലോഗിൽ ചില പുതിയ പുലികൾ ഇറങ്ങി എന്നു കേട്ടിട്ടുണ്ട്.. അപ്പോൾ പഴയ പുപ്പുലികൾ ഒതുങ്ങിക്കൊടുത്തതായിരിക്കുമോ..??

മാണിക്യം said...

തിരുമേനി നല്ലത് പഴയ പുലികളെവിടെയെന്ന് ഒന്ന് തിരക്കണം
ചാണക്യന്‍ വിവാഹം കഴിച്ചു തിരുമേനി അറിഞ്ഞില്ലേ?
ബാക്കിയുള്ളവരെ കൂടിയുള്ള അന്വേഷണങ്ങള്‍ തുടരുക.

sankalpangal said...

ഹായ് നന്നായി.... ഇനിയ്യും പോരട്ടെ......

Manoraj said...

തിരുമേനീ.. ഇതില്‍ മരമാക്രി, ചാണക്യന്‍, നട്ടപ്പിരാന്തന്‍ എന്നിവരെ വായിച്ചിട്ടുണ്ട്. അഞ്ചല്‍ കാരനെ വായിച്ചിട്ടില്ലെങ്കിലും നേരില്‍ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷെ, കൃഷ്ണ തൃഷ്ണ എന്ന കക്ഷിയെ ഒരു പിടിയുമില്ല. ഒന്ന് ലിങ്ക് തരുമോ? ചാണക്യന്റെ പോസ്റ്റുകള്‍ തിരുമേനി പറഞ്ഞപോലെ വ്യത്യസ്തമായിരുന്നു. നട്ട്സിനെയും ഏറെ ഇഷ്ടം. മരമാക്രിയെ പറ്റി ഒരു അഭിപ്രായം പറയാന്‍ മാത്രമുള്ള വായന ഞാന്‍ നടത്തിയിട്ടില്ല. പക്ഷെ, ഹരീഷ് ഉള്‍പ്പെടെയുള്ള പഴയ ബ്ലോഗര്‍മാര്‍ പറഞ്ഞ് ആളുടെ എഴുത്ത് മനോഹരമെന്ന് കേട്ടിട്ടുണ്ട്. എന്തായാലും എനിക്ക് കൃഷ്ണ തൃഷ്ണയുടെ കൂടെ ലിങ്ക് ഒന്ന് തരണേ

അപ്പു said...

ഇതിൽ ചിലരെയൊക്കെ ഇപ്പോഴും മെയിൽ വഴി പരിചയം പുതുക്കിവയ്ക്കുന്നുണ്ട്. സത്യം പറഞ്ഞാൽ ഗൂഗിൾ ബസ് ആണ് മലയാളം ബ്ലോഗിന്റെ അന്തകനായി മാറിയത് എന്നാണ് എന്റെ അഭിപ്രായം. ലൈവ് ചാറ്റ് റൂമിന്റെ സുഖം വളരെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടം എഴുത്തുകാർ അങ്ങോട്ട് ചേക്കേറി. വായനക്ക് ആർക്കും സമയമില്ലാതായി. ബ്ലോഗ് വഴി പരിചയപ്പെട്ട ഒട്ടേറെ ആൾക്കാരെ നഷ്ടപ്പെട്ടു. വർഗ്ഗീയതയും പർദയും ഒഴിഞ്ഞ നേരമില്ലതാനും... :-) ബ്ലോഗിൽനിന്നു പരിചയപ്പെട്ട പല സ്നേഹിതരുടെയും "തനിസ്വഭാവങ്ങളും ഉള്ളിലിരുപ്പുകളും" നേരിൽ കാണാനും ബസ് വഴി സാധിച്ചു.

നട്ടപ്പിരാന്തന്‍ said...

ഭാവന വറ്റി എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല;

തിരുമേനി........ ഈ സ്നേഹത്തിന് നന്ദി

അനില്‍@ബ്ലോഗ് // anil said...

അപ്പുമാഷ് പറഞ്ഞതാണ് കാര്യം. മൊട്ടത്തല ബസിൽ ഇടക്ക് കാണാറൂണ്ട്, അഞ്ചലിനെയും ഫേസ് ബുക്കിലും ഒക്കെ കാണുന്നു. ചാണക്യൻ പെണ്ണുകെട്ടി ലോകമെ മടുത്തു നടക്കുകയാണ്, പിന്നല്ലെ ബൂലോകം. :)
മരമാക്രിയെ കാണാറില്ല എന്ന് തോന്നുന്നു.

അനില്‍@ബ്ലോഗ് // anil said...

കൃഷ്ണ തൃഷ്ണ വേറിട്ട ഒരു ബ്ലോഗർ ആയിരുന്നു എന്ന് തന്നെ പറയാം, കൈകാര്യം ചെയ്ത വിഷയങ്ങൾ കൊണ്ട്. പുള്ളിക്കാരനെയാണ് തീരെ കാണാത്തത്, വിഷയം മടുത്തതാണോ ബ്ലോഗ് മടുത്തതാണോ എന്ന് ഒരു പിടിയും ഇല്ല. കിഷോറും അതുപോലെ തന്നെ അല്ലെ?

കൂതറ തിരുമേനി said...

@ പോണി
കുറുമാന്‍ അടുത്ത ലിസ്റ്റില്‍ ഉണ്ട്.. സുനീഷിനെ വായിച്ചിട്ടുണ്ട്. കമ്പ്ലീറ്റ് ബ്ലോഗ്‌ നോക്കിയിട്ടില്ല.. നോക്കണം.

@മനോരാജ്
വശത്തുള്ള ലിങ്കില്‍ ക്ലിക്കിയാല്‍ മതി.

@അപ്പു മാഷ്
ആദ്യം ഫാം വില്ല.. ഫേസ് ബുക്ക്‌ ഗേമുകള്‍ , ഗൂഗിള്‍ പ്ലസ്‌ , ബസ് , പിന്നെ ട്വീട്ടര്‍ .. അമ്മാവന്‍ ഏതു മദ്യമടിച്ചിട്ടു വന്നാലും അമ്മായിക്ക് ഉറങ്ങണ്ട എന്നാണ് ഇവിടെയും നിയമം. വര്‍ഗ്ഗീയത അതൊരു പ്രശ്നം തന്നെയാണ്. വിദ്യാഭാസം കൂടും തോറും അതും കൂടുന്നു.

@ നട്ട് ഭായ്
നമ്മളൊന്നല്ലേ..

@ അനില്‍ @ബ്ലോഗ്‌
കിഷോറിനെ അധികം വായിച്ചിട്ടില്ല. കൃഷ്ണ തൃഷ്ണയെ ഫേസ് ബുക്ക്‌ , ഓര്‍ക്കുട്ട് എന്നിങ്ങനെ പോലും വായിക്കാന്‍ കഴിയാത്തത് കൊണ്ട് എന്താണ് കാരണമെന്നു അറിയാന്‍ കഴിഞ്ഞില്ല. പക്ഷെ ആശാന്‍ എഴുതിയിരുന്നെങ്കില്‍ അത് ബൂലോകത്തിന് മുതല്‍ കൂട്ടവും എന്നതില്‍ ഒരു സംശയവുമില്ല.

Anonymous said...

അനോണി മാഷ് എവിടെ ? :( :(

കൂതറ തിരുമേനി said...

അനോണിമാഷിനെ വിട്ടു കളഞ്ഞതല്ല .. ടോപ്‌ ടെന്നില്‍ ഇടം പിടിച്ചില്ല എന്നേയുള്ളൂ. സഹീര്‍ സാഹിബും അനോണി മാഷും മറക്കാന്‍ കഴിയില്ല. ഗുപ്തന്‍ എന്നാ ബ്ലോഗറെയും വിട്ടതല്ല..

Anonymous said...

ഓക്കെ. അപ്പോ ഇതും ഒരു കൂതറ അവലോകനമായി :( - അനോണി്മാഷ് ഫാന്‍സ്