തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, September 1, 2011

298.ഫേസ് ബുക്കിലെ പുറം ചൊറിയല്‍

പുറം ചൊറിയല്‍ ഒരു സുഖം തന്നെയാണ്. ഏറ്റവും ആദ്യം ഇത് കണ്ടുപിടിച്ചത് പറമ്പില്‍ പുല്ലു തിന്നുന്ന കന്നുകാലികളാണ് . കാക്കയുടെ കടിയും മാറും കന്നുകാലികളുടെ ചൊറിച്ചിലും മാറും. എന്നാല്‍ ഈ പുറം ചൊറിയല്‍ ബ്ലോഗില്‍ ഏറെപ്പേര്‍ കൊണ്ടുനടന്നിട്ടുള്ളതാണ് . നടക്കുന്നതുമാണ്. ( അതുമിതു മവിഹിതം പലതും നടന്നിട്ടല്ലേ , ഇന്നും നടക്കുന്നില്ലേ.ഇനിയും നടക്കുകില്ലേ എന്നാ ദുബായ്പ്പാട്ടിനു മറുപടിയ്ക്ക് കടപ്പാട് ). ഇപ്പോള്‍ ഇതിന്റെ വളരെ മ്ലേച്ച ഭാവം ഫേസ് ബുക്കില്‍ കാണുവാന്‍ ഇടയായി. പൊതുവേ കമന്റുകള്‍ ഫേസ് ബുക്കിലും കൊടുക്കാറില്ല. എന്നാല്‍ വളരെ അടുപ്പമുള്ള അതോടൊപ്പം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ചിലരുടെ പേജില്‍ കമന്റാറുണ്ട്. അതേപോലെ സൗഹൃദമുള്ള ചിലര്‍ മറ്റുള്ളവരുടെ ഫോട്ടോയുടെ അടിയില്‍ കമന്റിയത് ഷെയര്‍ ചെയ്തപ്പോള്‍ കൂട്ടുകാരന്റെത് എന്നുകരുതി അബദ്ധവശാല്‍ കമന്റിയത്. ഇതില്‍ ഷെയര്‍ ചെയ്ത കൂട്ടുകാരന്റെ കമന്റ് കാണുമ്പോള്‍ തിരക്കുമൂലം കൂട്ടുകാരന്റെ തന്നെ പ്രൊഫൈല്‍ ആണെന്നും കരുതിപ്പോയി. അതേപോലെ കമന്റ് ഇടാനുള്ള സ്ഥലം തുറന്നുമിരിക്കുന്നു. ( ഓപ്പണ്‍ ഫോര്‍ ഓള്‍ ). ഇനി വിഷയം ..

ഒരു മാന്യ ദേഹത്തിനു മുന്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ മകനും എസ്. എന്‍. ഡി. പ്പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയുമൊത്ത് ഗുരുവായൂര്‍ ദര്‍ശനം നടത്തിയതിലെ വിരോധാഭാസം എന്ന് തോന്നി ഉല്‍ക്കണ്ഠാകുലനായി ഇനിയെന്തൊക്കെ കാണണം വ്യാകുലമാതാവേ എന്ന് വിലപിക്കുന്നു. മറ്റൊരു മാടമ്പി നാളെ ഇരുവരുടെയും അപ്പന്മാര്‍ വേണമെങ്കില്‍ ഗുരുവായൂര്‍ ദര്‍ശനം നടത്തിയേക്കാമെന്ന് ഓര്‍ത്ത്‌ വിലപിക്കുന്നു. അതോടൊപ്പം ആദ്യ മാടമ്പിയുടെ ഒരു അവതരണരീതിയെ "ഒന്നാക്കുകയും " ചെയ്തിരിക്കുന്നു. അതായതു ഒന്നാമന്‍ വി.എസ്. അച്ചുതാനന്ദന്‍ എന്നാ മുന്‍ മുഖ്യമന്ത്രിയെ ജനകീയ നേതാവ് എന്ന് വിളിച്ചത് സുഖിച്ചിട്ടില്ല. അല്ലെങ്കില്‍ വി.എസ്.അച്ചുതാനന്ദന്‍ ജനകീയനല്ല എന്നരീതിയിലാണ് പുള്ളിയുടെ പ്രതികരണം. ഈ വ്യകുലമാതവും ജനകീയ വിദ്വേഷവും കാണുമ്പൊള്‍ ഇരുവരുടെയും മതവും രാഷ്ട്രീയവും വായനക്കാര്‍ക്ക് മനസ്സിലായി കാണും. ഇവിടെ മതവും രാഷ്ട്രീയവും പറയുകയല്ല ലക്‌ഷ്യം. ഒപ്പം വെള്ളപ്പള്ളിയെ കേവലം ഒരു കള്ള് കച്ചവടക്കരനായും സംബോധനം ചെയ്തിരിക്കുന്നു.

കൂതറ തിരുമേനി അവിടെ കമന്റിയത് ഇവിടെ കുറിക്കുന്നു. വി.എസ്.അച്ചുതാനന്ദന്‍ എന്നാ വ്യക്തിയെ കൂതറ തിരുമെനിയ്ക്ക് വ്യക്തിപരമായി അറിയില്ല. ഇനി സ്വന്തം ഇസത്തിന്റെ പേരില്‍ ആണെങ്കില്‍ ഇടതുപക്ഷ ചായവു വ്യക്തമായി ഉണ്ടെങ്കിലും വി.എസിനെക്കാള്‍ പിണറായി പക്ഷത്തോടാണ് പഥ്യം കൂടുതല്‍ . അതിന്റെയര്‍ത്ഥം വി.എസിനെ ഇഷ്ടം ഇല്ലെന്നല്ല. ഇന്ന് കേരളത്തില്‍ വി.എസിനെ ജനകീയനായ നേതാവല്ലെന്നു പറയുന്നവന് കുതിരവട്ടത്തോ ഊളമ്പാറയിലോ സ്ഥിരതാമസം കിട്ടും. ഇങ്ങേയറ്റം പിണറായി പക്ഷക്കാര്‍ പോലും അങ്ങനെ ഒരു ആരോപണം ഉന്നയിക്കില്ല. തന്നെയുമല്ല കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിന്റെ മുന്നോടിയായി നടന്ന പ്രകടങ്ങളിലും സര്‍വ്വെകളിലും വി.എസിന്റെ ജനപിന്തുണയും ജനസമ്മതിയും വ്യക്തമായി തെളിഞ്ഞതാണ്. ഇനി വി.എസിനെ ജനകീയനല്ല എന്ന് പറയാന്‍ വ്യാകുലമാതാവിനോട് മുട്ടിപ്പോയി പ്രാര്‍ത്ഥന നടത്തിയാല്‍ അവരും ഓടി സ്ഥലം വിടും. അടുത്തത്‌ വെള്ളാപ്പള്ളി .. വെള്ളാപ്പള്ളി ബാര്‍ നടത്തിയിട്ടില്ലെന്ന് ആരും പറയുന്നില്ല. എന്നാല്‍ കേരളത്തിലെ അറിയപ്പെടുന്ന വ്യവസായിയും റെയില്‍വേയുടെ എ ഗ്രേഡ് കോണ്‍ട്രാക്ടറും ആയ വെള്ളപ്പള്ളിയെ വെറുമൊരു കള്ളുകച്ചവടക്കാരന്‍ ആക്കിയാല്‍ പണ്ട് മരിച്ചുപോയ മണര്‍കാട് പാപ്പന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. വെള്ളാപ്പള്ളി തറവാടിനെ കുറിച്ച് അല്‍പ്പമെങ്കിലും അറിയുന്നവര്‍ ഈ വങ്കത്തരം എഴുന്നള്ളികയുമില്ല.

അതെല്ലാം അപ്പന്മാര്‍ . കേരളത്തില്‍ ഇന്‍കം ടാക്സ് കൊടുക്കുന്ന വിദ്യാഭാസമുള്ള രണ്ടു വ്യക്തികളാണ് ശ്രീ അരുണ്‍ കുമാറും തുഷാര്‍ വെള്ളാപ്പള്ളിയും . രാഷ്ട്രീയ പ്രേരിതമായ കേസുകള്‍ മാത്രമാണ് ( അന്വേഷണം ) അരുണ്‍ കുമാറിനുള്ളത്. അതേപോലെ അരുണ്‍കുമാര്‍ മാര്‍ക്സിസ്റ്റ്‌ നേതാവല്ല. അപ്പന്‍ മാര്‍ക്സിസ്റ്റ്‌ ആയാല്‍ മകനും അങ്ങനെ വേണമെന്നും അല്ലെങ്കില്‍ മകന്‍ തന്റെ രാഷ്ട്രീയം പിന്തുടരണം എന്നും ബോധമുള്ള അപ്പന്‍ നിര്‍ബ്ബന്ധിക്കില്ല. തുറന്നു പറഞ്ഞാല്‍ എല്ലാ അപ്പന്മാരും കെ.എം.മാണിയോ കരുണാകരനോ അല്ല.. അതേപോലെ എസ്.എന്‍.ഡി.പി യോ യൂത്ത് മൂവ്മെന്റോ നിരീശ്വര പ്രസ്ഥാനമല്ല. അതൊകൊണ്ട് തന്നെ തുഷാറിനു ഗുരുവായൂര്‍ പോകുന്നതിനു ഒരു കുഴപ്പവുമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. ഇവര്‍ ഇരുവരും അഹിന്ദുക്കള്‍ ആണെന്ന് ഈ ഫേസ് ബുക്കില്‍ " ഒണ്ടാക്കിയ " അഹിന്ദുക്കള്‍ തീരുമാനിച്ചോ.? ഇനി ഇവിടെയോന്നുമല്ല രസം.

അവിടെ ഇത്തരത്തില്‍ ഒരു കമന്റ് വീണപ്പോള്‍ പേജിന്റെ ഉടമ വിമര്‍ശിക്കപ്പെട്ടവന്റെ സഹായത്തിനെത്തി. " സാറേ .. സാര്‍ ആ വൃത്തികെട്ടവനോട് സംസാരിക്കാന്‍ പോണ്ട.. ( മോന്‍ ചിച്ചി പിള്ളാരോട് കൂടണ്ട..) നമ്മുടെയൊക്കെ റേഞ്ച് നമ്മുക്കറിയില്ലേ.. നമുടെ സുഖകരമായ അന്തരീക്ഷത്തില്‍ നമുക്ക് ഇങ്ങനെ ചൊറികുത്തി പുറം ചൊറിഞ്ഞ് ഇരിക്കാം. അയാളെ വിട്ടുകള .." എങ്ങനുണ്ട്.. അതായതു റേഡിയോ പോലെ പാടും. അത് കേള്‍ക്കാന്‍ കഴിയുന്ന കഞ്ഞികള്‍ കേട്ട് റാന്‍ മൂളി , ലൈക് ചെയ്തു പോയാല്‍ മതി. അല്ലാത്തവന്‍ പോടെ എന്ന്..

ഇനി കൂതറ തിരുമേനി ഒന്ന് ചോദിക്കട്ടെ ,, വിമര്‍ശനവും പ്രതികരണവും കേള്‍ക്കാന്‍ വയ്യാത്തവന്‍ എന്തിനു കമന്റ് ബുക്ക്‌ തുറന്നു ഇരിക്കുന്നു. ഇനി പുറം ചൊറിഞ്ഞ് തരാത്തവന് കമന്റ് ഇടാന്‍ എന്തിനു അവസരം കൊടുക്കുന്നു. കമന്റ് ഇടാന്‍ വരുന്നവന്‍ അടിയാന്‍ ആണെന്ന് കരുതുന്ന വിഡ്ഢികള്‍ ഒരുപക്ഷെ ഫേസ് ബുക്കിലെ കാണൂ.. രാഷ്ട്രീയ മത അന്ധത ബാധിച്ചാല്‍ ബാധിച്ചു കമന്റിയാല്‍ തിരികെ ആ അന്ധത തുരപ്പിക്കുന്നവര്‍ കമന്റും എന്ന് മനസ്സിലാക്കുക..

ഓഫ് : ഇതേപോലെ കൂട്ടുകാര്‍ മറ്റുള്ളവരുടെ കമന്റുകള്‍ ഷെയര്‍ ചെയ്യുന്നത് എന്റെ പ്രൊഫൈലില്‍ വരാതെയിരിക്കാന്‍ എന്ത് ചെയ്യണം. എന്റെ ഫ്രെണ്ടിന്റെ ഫ്രെണ്ട് എന്ത് ചെയ്യുന്നു എന്നറിയാന്‍ ഒരു കൊതിയും ഇല്ല.. ഫ്രണ്ട് വരെ മതി.. അറിയുന്നവര്‍ പറയുക.

5 comments:

അനില്‍@ബ്ലോഗ് // anil said...

ചൊറിഞ്ഞു തരുന്നവർക്ക് മാത്രമുള്ള സ്ഥലമാണ് കമന്റ് കോളം എന്ന് കരുതുന്നവർ ധാരാളം ഉണ്ട്, അല്ലാത്തവരെ അൺഫ്രണ്ട് ചെയ്യുകയും ചെയ്യും. ബ്ലോഗ് പോസ്റ്റ് പോലെയല്ല ഫേസ്ബുക്ക്, അവിടെ ഫ്രണ്ട്സാണ് ഉള്ളത്, ഞാൻ ചെയ്യുന്നതിനെ എതിർക്കുന്നവർ എന്റെ ഫ്രണ്ട്സ് ആവില്ലല്ലോ, സിമ്പിൾ ലോജിക്.
:)

The Pony Boy said...

ഒരു പെണ്ണോ ..പെൺ ഫെയ്ക്കോ ആകട്ടെ ചുമ്മ...‘അ‘ എന്നൊന്ന് പറഞ്ഞാൽ ചാടി വീഴാൻ ആയിരം പേരുണ്ട്..എന്റെയൊരു കൂട്ടുക്കാരന്റെ ഫെയ്ക്കിന് വന്ന് റിക്വസ്റ്റ് മാത്രം ആയിരത്തിഒരുനൂറോളമാണ്..മെസേജുകൾ മൂവായിരം...

ഇതൊക്കെയാണെങ്കിലും ഫേസ്ബുക്കിൽ നല്ല ഗ്രൂപ്പുകളും ഉണ്ട് ഉദാ: ശ്രീ രാജരാജേശ്വരി അധോലോകം..250ൽ താഴെ അറിയുന്ന അംഗങ്ങൾ മാത്രം മതി എന്ന് നിശ്ചയിച്ച് തുടങ്ങിയ സീക്രട്ട് ഗ്രൂപ്പ്...ഒരു കലുങ്കിലിരുന്നു കൂട്ടുകാരുടെയൊപ്പം കൊച്ചുവർത്താനം പറയുന്നതിന്റെ സുഖം വിർച്വലായി കിട്ടുകയും ചെയ്യും.....പെണ്ണുങ്ങൾക്ക് ചുറ്റും ഭ്രമണം ചെയ്യുന്ന മറ്റുഗ്രൂപുകളിൽ നിന്നും തികചും വ്യത്യസ്ഥം..

പഞ്ചാരകുട്ടന്‍-malarvadiclub said...

ഇതൊക്കെ ഇവിടെ സര്‍വ്വ സാധാരണമല്ലേ

sankalpangal said...

കമന്റാനാള്ള അവകാശത്തില്‍ തെട്ടാല്‍ പൊള്ളും സൂക്ഷിച്ചോ...

khadu said...

ഫേസ് ബുക്ക്‌ = ഫേക്ക് ബുക്ക്‌ ......