തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, September 4, 2011

301.കൂതറ അവലോകനം ട്രിപ്പിള്‍ സെഞ്ച്വറി

ബൂലോകത്ത് ആയിരം ബ്ലോഗ്‌ പോസ്റ്റ്‌ തികച്ചിട്ടുള്ളവര്‍ ഉണ്ടെങ്കിലും കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞു തന്നെ. കഴിഞ്ഞ പോസ്റ്റോടെ കൂതറ അവലോകനം മുന്നൂറു പോസ്റ്റുകള്‍ തികച്ചിരിക്കുകയാണ്. ഈ ചെറു ബ്ലോഗ്‌ വന്‍വിജയം ആക്കിത്തീര്‍ത്ത നിങ്ങളേവര്‍ക്കും നന്ദി. ഈ സഹകരണം ഇനിയും ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നു.. നന്ദി. നമസ്കാരം.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിയെന്ന നിലയിലുള്ള അകാല ചരമത്തിനു ശേഷം അടുത്തതാരെന്ന ചോദ്യത്തിന് തിളയ്ക്കുന്ന രക്തവും കാച്ചിക്കുറുക്കിയ കാവ്യശേഷിയും ഭാഷാവരത്തിന്റെ തീച്ചൂളയില്‍ ഒരുക്കിയയെടുത്ത തൂലികയുമായി മലയാളം ബൂലോകത്തിന്റെ അഭിമാനവും ബൂലോകകവിതയിലെ മുന്‍നിരയിലെ കാവ്യരത്നവുമായ യുവകവികളുടെ രാജകുമാരന്‍ ശ്രീ. ജുനൈത്ത് അബുബക്കറിന്റെ ചെറുകവിത ഇവിടെ ചേര്‍ക്കുന്നു. കൂതറ അവലോകനത്തിന്റെ ഈ അഭിമാനനിമിഷത്തില്‍ അദ്ദേഹത്തിന്റെ കവിത ശകലം ലഭ്യമായതില്‍ കൂതറ തിരുമേനി തന്റെയും സഹ അംഗങ്ങളുടെയും അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു.

നന്ദി.

"ബ്ലോഗുലകത്തിലെ സേവാഗെ
കൂതറയായൊരു തിരുമേനി..
പോസ്റ്റുകളങ്ങനെ മുന്നൂറായ്
നൂറുകളങ്ങനെ കൂടട്ടെ
ഇനിയും ഇനിയും പോന്നോട്ടെ..."
............ജുനൈത്ത്

11 comments:

Manoraj said...

കൂതറ തിരുമേനിക്കും അംഗങ്ങള്‍ക്കും കവി ജുനൈദിനും 300ന്റെ നിറവില്‍ അഭിനന്ദനങ്ങള്‍. ഇനിയും പോസ്റ്റുകള്‍ പിറക്കട്ടെ.

junaith said...

:)

The Pony Boy said...

അങ്ങനെ കൂതറയും 300ആയി....ജുനൈത് മണിക്കൂറുകൾ മുന്നേ നമ്മൾ സംസരിച്ചപ്പ്ഴും ഇങ്ങനൊരു സംഭവം പറഞ്ഞുല്ലാല്ലോ...ഹാപ്പി ബെർത്ത് ഡേ കൂതറ തിരുമേനി..

സങ്കല്‍പ്പങ്ങള്‍ said...

ആശംസകള്‍

പഞ്ചാരകുട്ടന്‍-malarvadiclub said...

കൂതറക്ക് ഒരായിരം കൂതറ ആശംശകള്‍

സത്യമേവജയതേ said...

ആശംസകള്‍!

പടാര്‍ബ്ലോഗ്‌, റിജോ said...

എന്റെ കൂതറ ആശംസകൾ. ഒപ്പം കുക്കൂതറ  ഓണാശംസകളും.... (കൂതറ ഇനിയും തകർക്കട്ടെ...)

മാണിക്യം said...

കൂതറ തിരുമേനിക്ക് 300 അഭിനന്ദനങ്ങള്‍. :) :) :)

premanandan said...
This comment has been removed by the author.
premanandan said...

300ആയിരം ആശംസകള്‍‍.......300- റാം പോസ്റ്റ്‌ ഇവിടെ കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ... തിരുമേനിക്ക് ഓണാശംസകളും....

കുമാരന്‍ | kumaran said...

ശുഭാശംസകൾ..