തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, September 20, 2011

305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.കോലഞ്ചേരി പള്ളിയുടെ കേസും പ്രശ്നങ്ങളും കൂതറ തിരുമെനിയെയോ കേരളത്തിലെ ഇതര മത , ക്രിസ്ത്യന്‍ സഭകളെയോ, ഇസ്ലാം വിശ്വാസികളെയോ ബാധിക്കുന്ന വിഷയമല്ല. പാര്‍ത്രീയാര്‍ക്കീസ് കുഞ്ഞാടുകളോ ഓര്‍ത്തോഡോക്സ് വിശ്വാസികളോ തമ്മില്‍ തല്ലി തലകീറുകയോ ചാവുകയോ എന്തുവേണമെങ്കിലും ആയിക്കോ. അതൊക്കെ നിങ്ങളുടെ വിഷയം. ഈ സഭകളുടെ ചരിത്രമോ വിശ്വാസമോ കൂതറ തിരുമേനിയെ ബാധിക്കുന്ന വിഷയമല്ലെങ്കിലും ഓര്‍ത്തോഡോക്സ് കാരുടെ ഇന്ത്യന്‍ ചായ് വിനോട് ഒരു ഭാരതീയന്‍ എന്നാ നിലയില്‍ കൂതറ തിരുമേനിക്ക് ബഹുമാനം ഉണ്ട്.

ഇനി പറയാനുദ്ദേശിക്കുന്ന കാര്യം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണെന്നത് പോലെ ഒരു സര്‍വ്വ മതങ്ങള്‍ക്കും ഒരേപോലെ അധികാരവും അവകാശവും നല്‍കുന്ന രാജ്യമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ചില കാര്യങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി പറയട്ടെ. ഈ പറയുന്ന ഓര്‍ത്തോഡോക്സ് സഭയിലെ കുഞ്ഞാടുകള്‍ ഏകദേശം ഇരുപതുലക്ഷം കാണും. പാര്‍ത്രിയാര്‍ക്കീസ്കാര്‍ ഏകദേശം പത്തുലക്ഷവും. എന്നുവെച്ചാല്‍ ആകെയുള്ള മലയാളികളുടെ ( മൂന്നുകോടി നാല്‍പ്പതു ലക്ഷം ) പതിനൊന്നില്‍ ഒന്നേ വരൂ. അല്ലെങ്കില്‍ അതില്‍ കുറവേ വരൂ. ഒരു കോടി എണ്‍പത് ലക്ഷം ഹിന്ദുക്കളും എഴുപതു ലക്ഷത്തോളം മുസ്ലീങ്ങളും കേരളത്തില്‍ ഉണ്ട്. ഈ അടികൂടുന്ന ആടുകളുടെ എണ്ണം വളരെ കുറവാണ് എന്ന് പറയാന്‍ വേണ്ടിയാണു ഇവിടെ ഈ കണക്കു വെച്ചത്.

കേരളത്തിലെ മന്ത്രിമാരെയും , മുഖ്യമന്ത്രിയെയും , എന്തിനു എല്ലാവരെയും തെറി വിളിച്ചു എതിര്‍കക്ഷിക്കാരായ ( ദശലക്ഷം മാത്രമുള്ള ) കുഞ്ഞാടുകള്‍ കോടതിവിധിയെ മാനിക്കുന്നില്ല എന്നാ രീതിയിലാണ്‌ പ്രസംഗിച്ചത്. ഏതാണ്ട് ഈ സംസാരം ഇവന്റെയൊക്കെ ദമാസ്കസില്‍ ചെന്ന് പറഞ്ഞാല്‍ ചന്തിക്ക് നല്ല പെട കിട്ടും. കോടതി വിധിയെ മാനിക്കുന്നില്ലെന്നും തെക്ക് നിന്നുള്ള ഡാഷ് പയ്യന്മാര്‍ വന്നു ഇവരെയൊക്കെ അങ്ങ് ക്ഷൌരം ചെയ്യുമെന്നും ഒരു പാതിരി പറയുന്നുണ്ട്. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുവിന്റെ അനുയായി നേതാവാണ്‌ ഇങ്ങനെ പറഞ്ഞത്. ഇവരൊക്കെ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്. ഇവരുടെയൊക്കെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സമൂഹത്തില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ട്. തെക്കുനിന്നും വരുന്ന നാലും മൂന്നും ഏഴു പേരുടെ എണ്ണം വേണ്ട മറ്റുള്ളവര്‍ക്ക് പ്രതിരോധിക്കാന്‍. എന്നുവെച്ചാല്‍ ക്രിസ്ത്യന്‍ ഇതര സഭകള്‍ തന്നെ ഏറെയുണ്ട് എന്നര്‍ത്ഥം. സമൂഹത്തിലെ ന്യൂനപക്ഷമായ ഇവര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടിയവരാണ്. ഇന്ത്യയില്‍ താമസിക്കുന്ന ഏവരും ഇവിടുത്തെ നിയമവും പോലീസും എന്നുവേണ്ട എന്നാ ഭരണ സംവിധാനവും അംഗീകരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണ്. എന്നുവെച്ചാല്‍ നിയമം കയ്യിലെടുത്താല്‍ തിരുമേനിയുടെ വരെ വരിയുടയ്ക്കാന്‍ ഇവിടുത്തെ പോലീസിനു കഴിവും മിടുക്കുമുണ്ട്. പിന്നീട് ഇവിടെ നിന്നും രക്ഷിക്കാന്‍ അങ്ങ് സിറിയയിലെ ഉമ്മാക്കികള്‍ വരില്ല. സാക്ഷാല്‍ കര്‍ത്താവ് ഒരിക്കലും വരില്ല. കാരണം ഇവിടുത്തെ സഭകളുടെ തര്‍ക്കങ്ങള്‍ മൂലം പാവം നേരത്തെ ഭൂമി വിട്ടു പോയതാണ്.. ഈ കുരിശുകള്‍ നല്‍കുന്ന തിരുമുറിവുകള്‍ തമ്പുരാന്‍ എങ്ങനെ മറക്കും.

കോടതി വിധിയ്കെതിരെ പോകണമെങ്കില്‍ വീണ്ടും അപ്പീല്‍ പോകണം. അല്ലാതെ റോഡ്‌ ഷോ നടത്തിയാല്‍ ഒരുപക്ഷെ പ്രതികരിക്കുന്നത് മറ്റുള്ളവര്‍ ആയിരിക്കും. ബന്തും സമരവും കണ്ടു പൊരുതി മുട്ടിയ ജനങ്ങളുടെ പ്രതികരണം ഒരുപക്ഷെ ഈ കുഞ്ഞാടുകള്‍ക്ക് താങ്ങാന്‍ കഴിയുമോ ആവോ. പള്ളിയും പട്ടക്കാരും ജനങ്ങളുടെ മുമ്പില്‍ ഇങ്ങനെ അപഹാസ്യര്‍ ആവാതെ നോക്കേണ്ടത് അവര്‍ തന്നെയാണ്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു രക്തം കുടിക്കുന്ന ചെന്നായുടെ റോളാണ് ഇപ്പോള്‍ മീഡിയയ്ക്ക്. നിയമം കയ്യിലെടുക്കാന്‍ പിതാക്കന്മാരും തിരുമെനികളും ശ്രമിച്ചാല്‍ ഒന്ന് മനസ്സിലാക്കുന്നത്‌ നല്ലതാണു. നിങ്ങളുടെ സഭയിലുള്ള കുഞ്ഞാടുകളെ നിയന്ത്രിക്കാനെ നിങ്ങള്‍ക്കാവൂ. ഭൂരിപക്ഷം ഇവിടെ കുഞ്ഞാടുകള്‍ അല്ലെന്നു പിതാക്കന്മാര്‍ മനസിലാക്കുക. തെറി വിളിക്കുന്ന വിശ്വാസികളെ നിയന്ത്രിക്കാന്‍ അറിയാത്ത ഇത്തരം തിരുമേനി ,അച്ചന്മാര്‍ എങ്ങനെ ഒരു സഭയെ നിയന്ത്രിക്കും. പദ്മനാഭന്റെ അറ തുറക്കാന്‍ കോടതി മതിയെങ്കില്‍ ഈ പള്ളിയുടെ തീരുമാനം നടപ്പിലാക്കാന്‍ കോടതിയ്ക്ക് കഴിയില്ലേ. കോടതിയെ ലംഘിച്ചു പോലീസിനെ തെറിവിളിച്ചു ഭരണ സംവിധാനങ്ങളെ മൊത്തത്തില്‍ അവഹേളിക്കാന്‍ സഭ ശ്രമിച്ചാല്‍ പക്ഷെ പൊതുജനത്തെ എങ്ങനെ തിരുമേനിമാര്‍ നിയന്ത്രിക്കും എന്ന് കണ്ടറിയണം.

കുറിപ്പ്. നാണമില്ലാത്ത പരിഷകള്‍ മനസ്സിലാക്കേണ്ട ഒന്ന് .. മലര്‍ന്നു കിടന്നു തുപ്പരുത്. പാര്‍ത്രിയാര്‍ക്കീസ് , ഓര്‍ത്തോഡോക്സ് എന്നിങ്ങനെ ഓരോന്നോരോന്നായി പിളര്‍ന്നാല്‍ നാളെ കേരള കോണ്ഗ്രസ്സിന്റെ ഗതി തന്നെ നിങ്ങള്‍ക്കും വരും. അന്ന് തമ്മിലടിച്ചു ചാവുന്ന ഒരു സമൂഹത്തെ നോക്കി മറ്റുള്ളവര്‍ ചിരിക്കും.. ബാക്കിവരുന്നവരെ രക്ഷിക്കാന്‍ നോഹയ്ക്ക് പെട്ടകം കൊണ്ടുവരേണ്ടി വരും.. കാരണം ഇങ്ങനെ ഒരു സമൂഹം ഉണ്ടായിരുന്നു എന്നതിന് തെളിവ് വേണ്ടേ..

10 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

വിബിച്ചായന്‍ said...

പള്ളിയിലച്ചനെയും സഭയും കുറ്റം പറയുന്ന ക്രിസ്തിയാനിയെ കമ്മ്യൂണിസ്റ്റ്‌ എന്ന് വിളിക്കും..( അങ്ങനെ വിളി കേട്ട ഒരാള്‍ ആണ് ഞാന്‍)... പിന്നെ പള്ളി പ്രശ്നം.... അവന്മാര്‍ക്ക് ഒകെ മൂത്ത കടിയാ....

The Pony Boy said...

ഹമ്പട...ഇനി ഞങ്ങൾ ഹിന്ദുക്കളോക്കെ ചത്തൊടുങ്ങിയിട്ട് മതി പുതിയ പള്ളി ഒക്കെ പണിയുന്നത്...

കൂതറ തിരുമേനി said...

അച്ചന്മാരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇത് ക്രൈസ്തവ രാജ്യമാണെന്ന് തോന്നും. ഇവരുടെ വിവരക്കേട് സഹിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ട ഗതികേട് പാവം കുഞ്ഞാടുകള്‍ക്കെ ഉള്ളൂ. എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കേറിയൊരു നിരങ്ങു നിരങ്ങും.. അല്ലാതെ പിന്നെ.. നിയമവും കാര്യവും അങ്ങ് മെത്രന്മാര്‍ അരമനയില്‍ നിന്നും ഉണ്ടാക്കുമെന്ന് പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ ------------------- കേള്‍ക്കും..

Anonymous said...

>>>""അച്ചന്മാരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇത് ക്രൈസ്തവ രാജ്യമാണെന്ന് തോന്നും. ""<<<
******
അല്ല മോനേ കൂതറേ...
പിന്നെ ഇത്‌ ഹൈന്ദവ രാജ്യമാണോ !?
ഇസ്ളാമിക രാജ്യമാണോ !?
അല്ല...
എല്ലാരും ഒത്തൊരുമിച്ച്‌ കഴിയുന്നിടത്ത്‌ എന്തിനാചേട്ടാ വര്‍ഗ്ഗീയത !!?

Anonymous said...

ഓള്ള കാര്യം പറയാല്ലൊ.... ഞാന്‍ ഓര്‍ത്തഡോക്സാ....
പക്ഷെ ഈ വഴക്കില്‍ ഞാന്‍ 2 പക്ഷത്തിനും എതിരാണ്‌....
ഞാന്‍ നന്നായി അലോചിച്ച്‌ മന്‍സ്സില്‍ തട്ടി തന്നെ പറഞ്ഞതാ...
ഇത്രേമൊക്കെ ബഹളമുണ്ടാക്കി പിടിച്ചുവാങ്ങേണ്ട ഒന്നാണോ ഒരു പരിശുദ്ധ ദേവാലയം....
ഞാന്‍ പ്രാര്‍ഥിക്കുന്ന നല്ല വിശ്വാസി തന്നെയാ.... ഇങ്ങനെയൊക്കെ ഞാന്‍ വായിച്ചിട്ടുള്ള ബൈബിളില്‍ പറഞ്ഞിട്ടില്ല....
മുഖ്യമന്ത്റീടെ വീടിനു മുന്നില്‍ സമരം നടത്തി ഉള്ള വില പിന്നേം കളഞ്ഞു.... നാണക്കേട്‌ !
അല്ല അപ്പുറത്തെ ടീമും മോശമല്ല !! പ്രകടനം നടത്തുന്നു...,തിരുമേനിയുടെ കാര്‍ അക്രമിക്കുന്നു....ലജ്ജാവഹം....
ഒത്തുതീര്‍പ്പാണ്‌ ഏക പോംവഴി....
ഇപ്പൊ തന്നെ പുറത്തുള്ളവര്‍ ഈ സമരം ചെയ്യുന്നവരെ വിഢികളായി ചിത്രീകരിച്ചു കഴിഞ്ഞു....
ഞാന്‍ അറിഞ്ഞൊ അറിയാതെയോ ഏതെങ്കിലും വിശുദ്ധനെ കുറ്റപ്പെടുത്തിയതല്ല.... അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം...
ഇത്‌ ഒരു എളിയ വിശ്വാസിയുടെ ചിന്തകളാണ്‌.....വേണമെങ്കില്‍ ചെവിക്കൊള്ളാം....

കൂതറ തിരുമേനി said...

ചങ്ങാതി..
ഈ കാര്യത്തില്‍ കൂതറ തിരുമേനി ഒരു വിശ്വാസിയും കുറ്റം പറയുകയില്ല. കാരണം അവര്‍ സാധാരണ മനുഷ്യരാണ്. വികാരവും വിചാരവും പ്രകടിപ്പിക്കും. അത് നിയന്ത്രിക്കാന്‍ പ്രത്യേക പഠനമോ പരിശീലനമോ നേടിയിട്ടുമില്ല അതിന്റെ കാര്യവുമില്ല. തെക്കുനിന്നു കുറെ മറ്റവന്‍മാര്‍ പുറപ്പെട്ടിട്ടുണ്ട് എന്നമട്ടിലുള്ള പ്രസ്താവന നടത്തുന്ന തിരുമേനിമാരെ കുറിച്ച് എന്ത് പറയുന്നു. അവരാകട്ടെ ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കാനും മനുഷ്യരോടും വിശിഷ്യ പ്രതിയോഗികളോട് പോലും സൌമ്യമായി മറ്റുള്ളവരോട് മാതൃകയായി ജീവിക്കാന്‍ ശീലിച്ചവരും അതിനു കടപ്പെട്ടിരിക്കുന്നവരുമാണ്. അവര്‍ കേവലം ചന്തപ്പിള്ളാരെ പോലെ പ്രതികരിച്ചാല്‍ . പിന്നെ ഇതുകേട്ട് ഏതെങ്കിലും പുണ്യവാളന്‍ വിഷമിച്ചാല്‍ മൈ....... ണ്..

മതേതരം.. ഇന്ത്യ അല്ലെ.. അതെ അതെ... പക്ഷെ പ്രതിക്ഷേധം പ്രകോപനം പ്രകടനം എന്നിവ നടന്നപ്പോള്‍ എന്തൊക്കെയാണ് ഈ ഭാരത ഭൂമിയില്‍ സംഭവിച്ചതെന്ന് അറിയുന്നതിന് ചരിത്രം സാക്ഷി. സംഭവാമി യുഗേ യുഗേ...!!

അനില്‍ഫില്‍ (തോമാ) said...

ഓള്ള കാര്യം പറയാല്ലൊ.... ഞാന്‍ ഓര്‍ത്തഡോക്സാ....
പക്ഷെ ഈ വഴക്കില്‍ ഞാന്‍ 2 പക്ഷത്തിനും എതിരാണ്‌....
ഞാന്‍ നന്നായി അലോചിച്ച്‌ മന്‍സ്സില്‍ തട്ടി തന്നെ പറഞ്ഞതാ...
ഇത്രേമൊക്കെ ബഹളമുണ്ടാക്കി പിടിച്ചുവാങ്ങേണ്ട ഒന്നാണോ ഒരു പരിശുദ്ധ ദേവാലയം....
ഞാന്‍ പ്രാര്‍ഥിക്കുന്ന നല്ല വിശ്വാസി തന്നെയാ.... ഇങ്ങനെയൊക്കെ ഞാന്‍ വായിച്ചിട്ടുള്ള ബൈബിളില്‍ പറഞ്ഞിട്ടില്ല....

ചീരാമുളക് said...

ഏറ്റവും നല്ല മാർഗ്ഗം ഒരു കർസേവ നടത്തുന്നതാ. പിന്നെ പൊളിഞ്ഞ പള്ളിയുടെ പേരിൽ ഒരു പതിനഞ്ച വർഷം കേസ്. അവസാനം കല്ലും മണ്ണും മൂന്നായി വിഭജിച്ച് കക്ഷികൾ പോലുമല്ലാത്ത നാല് വിഭാഗക്കാർക്ക് അഞ്ചായി നൽകാം. അങ്ങനെ അവസാനം, സോമനാരായി?

കൂതറ തിരുമേനി said...

thats it......!!