പ്രിയപ്പെട്ട തിരുമേനിമാരെ,
എന്റെ പൊന്നു തിരുമേനിമാരെ ഒരു വിവാഹം കഴിക്കാന്‍ ഫെബ്രുവരിയില്‍ നാട്ടില്‍ വരാനിരിക്കുന്ന ഒരു ഗള്‍ഫ് പ്രവാസിയാണ് ഞാന്‍. എണ്ണിച്ചുട്ട അപ്പം പോലെ 30 ദിവസത്തെ അവധിക്ക് വന്ന് ഒരു അച്ചായത്തിയേയും അതും ഗള്‍ഫിലോ, യൂറോപ്പിലോ, അല്ലെങ്കില്‍ അമേരിക്കയിലോ ജോലിയുള്ള ഒരു നസ്രാണിച്ചിയേയും കൊത്തിയെടുക്കാനുള്ള എന്റെ ജീവിതാഭിലാഷത്തിലാണ് നിങ്ങള്‍ ഈ കാരിരുബാണിയായ തീരുമാനം അടിച്ചേല്‍പ്പിച്ചത്. ലോകത്തില്‍ ഇന്ന് നിലവിലുള്ള സകല കല്ല്യാണ സൈറ്റിലും ഞാന്‍ എന്റെ പരസ്യം കൊടുത്തിരുന്നു. ഞാന്‍ ഒരു സ്വകാര്യം പറയാം, നമ്മുടെ അച്ചായന്മാര് കൂടുതല്‍ പരസ്യം കൊടുക്കാറുള്ള ദീപിക, മനോരമ, ബേത് ലഹേം തുടങ്ങിയവയിലും ഞാന്‍ പരസ്യം കൊടുത്തു, അതില്‍ നിന്നും എനിക്ക് ഒരു രണ്ടാം കെട്ടുകാരിയുടെ പോലും അന്വേഷണം വന്നില്ല. ഇപ്പോള്‍ നമ്മുടെ അച്ചന്മാര് നടുത്തുന്ന ചാവറ മാട്രിമോണിയലില്‍ അവസാന പരീക്ഷണം നടത്തിയിട്ട് കാത്തിരിക്കുന്ന, അതും ഇതുവരെ പുരുഷത്വം കളങ്കപ്പെടുത്താത്ത ഒരു നസ്രാണി പയ്യന്റെ ദീനരോദനമാണ് ഈ കത്തിലൂടെ ഞാന്‍ തിരുമനസ്സുകളുടെ മുമ്പില്‍ വയ്ക്കുന്നത്. ഇങ്ങനെയുള്ള കണ്ണില്‍ ചോരയില്ലാത്ത കല്പനകള് പുറപ്പെടുവിച്ചിട്ടാണ് അവസാനം പള്ളികളില്‍ ലൌ ജിഹാദിനെ പറ്റി വേവലാതിപ്പെട്ടുകൊണ്ട് ഇടയലേഖനങ്ങള്‍ ഇറക്കേണ്ടി വരുന്നത്.
ഗള്‍ഫ് ജോലിക്ക് പണ്ടത്തെ ഗമയില്ലാത്തതിനാല്‍ എന്റെ തലയില്‍ ഇടിത്തീയായിട്ടാണാണ് പൊന്നുതിരുമേനിമാര്‍ ചേര്‍ന്നെടുത്ത തീരുമാനം ടീവിയില്‍ സ്റ്റീഫനച്ചന് പറയുന്നത് കണ്ടത്. ഞായറാഴ്ചകളില്‍ വിവാഹം ഒഴുവാക്കണമെന്നും, അതും നിര്‍ബന്ധമായും മൂന്ന് ഞായറാഴ്ച പള്ളിയില്‍ വിളിച്ച് ചൊല്ലിയിട്ടേ വിവാഹം നടത്തുള്ളുവെന്നുള്ളുവെന്നുള്ള കല്ലെല്പിളര്‍ക്കുന്ന കല്‍പ്പനയും കണ്ടു.
നമ്മള് എന്തെല്ലാം പുതിയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു അല്മായന്മാരെ നേരെയാക്കാന്‍, പ്രത്യേകിച്ച് വിവാഹം കഴിക്കാന്‍ പോവുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രീ-മരിറ്റല് കോഴ്സ് എന്നോരു പരിപാടി നമ്മള് നടത്താറുണ്ടല്ലോ, പണ്ടത് കത്തോലിക്കാ സഭാവിശ്വാസികളില്‍ ആയിരുന്നു ആ പരിപാടി, ഇപ്പോഴത് യാക്കോബായ ഓര്‍ത്തോഡോക്സ് വിശ്വാസികളിലും ഒരു കല്പനയായി വരുന്നുവെന്ന് കേള്‍ക്കുന്നു. പത്താം ക്ലാസ് വരെ സണ്‍ഡേ സ്കൂള്‍ പടിക്കണമെന്ന തിട്ടൂരവും നിങ്ങള്‍ വിവാഹം കഴിക്കാന്‍ കഴിക്കാന്‍ പോവുന്നവര്‍ക്കായി ഏര്‍പ്പെടുത്തി. പിന്നെ ആകെയുള്ള ഒരു ആശ്വാസം ജോര്‍ജുകുട്ടിയുമായി ബിഷപ്പിനെയോ, തിരുമേനിയെയോ കാണാന്‍ വന്നാല്‍ എല്ലാം ശരിയാവുമെന്ന ഒരു വിശ്വാസമാണ്. ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് ഞാന്‍ നാട്ടില്‍ കല്യാണം കഴിക്കാന്‍ വരുന്നത്. ഞാന്‍ ഗള്‍ഫില്‍ വച്ച വിവാഹം കഴിച്ചിട്ടിലെന്ന് എവിടെയാണ് ബോധിപ്പിക്കേണ്ടത്. തരം കിട്ടിയാല്‍ അച്ചന്മാര് ചുറ്റിക്കളി നടത്തുന്നു. പിന്നെയാണ് ഞങ്ങള്‍ പാപികളായ അല്മായരുടെ കാര്യം. അല്ലെങ്കില്‍ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ വിവാഹത്തിനായി വരുന്ന എന്റെ ഒരു മുപ്പത് ദിവസത്തെ ടൈം ടേബിള്‍,
ഞാന്‍ ജനുവരി ഒന്നാം തിയ്യതി നാട്ടില്‍ വരും, വീട്ടുകാര്‍ ഗള്‍ഫിലും, യുറോപ്പിലും ജോലിയുള്ള കിടിലന്‍ 5 അച്ചായത്തിമാരെ കണ്ടുവച്ചിട്ടുണ്ട്, ഈ അഞ്ചെണ്ണത്തിനെ കാണാന്‍ പോവുമ്പോഴെക്കും എന്റെ കുറഞ്ഞത് ഏഴ് ദിവസം പോവും. ഇനി അവരില്‍ ആര്‍ക്കെങ്കിലും എന്നെയിഷ്ടപ്പെട്ടാല്‍ അവരുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വരും, പിന്നെ എന്റെ വീട്ടുകാര്‍ അങ്ങോട്ട് പോയി കാണും. അതിലും പോവും കുറഞ്ഞത് ഒരു 5 ദിവസം. അങ്ങിനെ 30 ദിവസത്തില്‍ 12 ദിവസം പോയികിട്ടി, ബാക്കി 18 ദിവസം. നമ്മുക്ക് നമ്മുടെ റബ്ബര്‍ പോലെ ഇത് വലിച്ച് നീട്ടാന്‍ കഴിയില്ലല്ലോ, അടുത്ത 2-3 ദിവസത്തിനകം മനസമ്മതം നടത്തിയാല്‍ തന്നെ, ആകെയുള്ള 15 ദിവസം പോയിക്കിട്ടി. എന്റെ പൊന്നച്ചന്മാരെ പിന്നെയുള്ള 15 ദിവസത്തില്‍ എങ്ങിനെയെനിക്ക് മൂന്ന് ഞായറാഴ്ചകളില്‍ എന്റെ വിവാഹം പള്ളിയില്‍ വിളിച്ച് ചോല്ലി എന്റെ വിവാഹം നടത്താന്‍ പറ്റും. പിന്നെയുള്ള ഒരാഴ്ച ഡ്രസ് എടുക്കല്‍, സ്വര്‍ണ്ണമെടുക്കല്‍, അങ്ങിനെ അതിനും ദിവസം പോവും, പിന്നെ ഇതിനിടയില്‍ ഞാന്‍ അരമനയില്‍ പോയി പ്രീ-മെരിറ്റല്‍ കോഴ്സിനു പങ്കെടുത്തുവെന്നുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങണം, ഇത് കാണിച്ചാലാണല്ലോ കല്യാണം നടത്തി തരിക. (വേറെ വല്ലതും കാണിച്ച്, വിവാഹത്തിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍ പറയാത്തത് നന്നായി). അങ്ങിനെ പേരിന് ഒരു ഞായറാഴ്ച വിളിച്ച് ചോല്ലി അടുത്ത ദിവസം വിവാഹം നടത്തിയാല്‍ മിനിമം അതിലും പോയി, കുറഞ്ഞത് 4-5 ദിവസം. അങ്ങിനെ ചുരുങ്ങിയത് 20 ദിവസം പോയി. പിന്നെ ആകെ ബാക്കിയുള്ളത് 10 ദിവസം. പിന്നെ ആകെ തേന്‍ നുകരാന്‍ കിട്ടുന്നത്, ആ 10 ദിവസമാണ്, അതില്‍ തന്നെ തിരിച്ച് പോരുന്ന ദിവസം കൂടി കുറച്ചാല്‍ പിന്നെയും അത് 8 ദിവസമായി. ഈ 8 ദിവസത്തില്‍ വേണം ഞാന്‍ 64 വിദ്യകള്‍ പരീക്ഷിക്കാന്‍. അപ്പോള്‍ ദിവസം 8 വിദ്യകള്‍, അങ്ങിനെ ആകെ 8 ദിവസം കൊണ്ട് 64 കലകള്‍. ഇനി ഈ ദിവസത്തിടയിലെങ്ങാനും ആ നശിച്ച ദിവസം വന്നാല്‍ മേം ക്യാ കരൂംഗാ. പ്രഷര്‍, ഷുഗര്‍, കോളസ്ടോള്‍ തുടങ്ങിയവയുള്ള ഞാന്‍ ദിവസവും 8 എണ്ണം വച്ച് നോക്കിയാല്‍ എന്താവും എന്റെ ഗതി. പിന്നെ നമ്മുക്ക് വേണ്ടി കുന്നത്ത് ചേട്ടന് വികസിപ്പിച്ചെടുത്ത ആ മരുന്നുള്ളപ്പോള്‍ ഇതോന്നും ഒരു പ്രശ്നമായി ഞാന്‍ കാണുന്നില്ല.
എന്തായാലും, ഞാന്‍ കൂടുതല്‍ എഴുതി ശല്യം ചെയ്യുന്നില്ല. ഒരു പക്ഷെ ഞങ്ങളുടെ ആ ബെര്‍ളിചേട്ടന്‍ മെത്രാന്മാര്ക്കും, തിരുമേനിമാര്‍ക്കും ഒരു കിടിലന്‍ കത്തെഴുതുമായിരിക്കും. അപ്പോഴെ ഞങ്ങളുടെ വേദന നിങ്ങള്‍ക്ക് ശരിക്കും മനസ്സിലാവുകയുള്ളു.
എന്നാലും എനിക്കൊരു സംശയം ഉണ്ട്, സെമസ്റ്റിക്ക് മതങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ തങ്ങളുടെ കുട്ടികളെ മതപരമായ ചിട്ടകളില്‍ വളര്‍ത്തുന്നു, മാത്രമല്ല കടുപ്പമേറിയ ദൈവീകവിശ്വാസങ്ങളില്‍ അല്മായരുടെ ജീവിതത്തെ ബന്ധപ്പെടുത്തുന്നു. എന്നിട്ടും, ഹിന്ദുമതവിശ്വാസികളെക്കാള്‍, കുടുംബത്തില്‍ മൂല്യശോഷണവും, വിവാഹമോചനവും ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളില്‍ കൂടുന്നു. എന്തായിരിക്കും ഇതിന് കാരണം?
സെമിത്തേരിയിലെ ആറടി മണ്ണിന്റെ ബലത്തിലാണ് നിങ്ങള്‍ വിശ്വാസികളെ പേടിപ്പിച്ച് നിര്‍ത്തുന്നത്, മാത്രമല്ല നിങ്ങള്‍ പുരോഹിതര്‍ തന്നെ, ദൈവീകമായ ആദ്യകല്പനകളെ അനുസരിക്കാതെ, അല്മായരെ നേരെ നടത്താന്‍ ശ്രമിക്കുന്നു. ആ കല്പന ഉല്പത്തിപുസ്തകം 1ന്റെ 27-28 ഇങ്ങനെ പറയുന്നു.
“ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, തന്റെ സ്വരൂപത്തില്‍ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി, ഭൂമിയില്‍ നിറഞ്ഞു, അതിനെ അടക്കി, സമുദ്രത്തിലെ മത്സ്യത്തിന്മേലും, ആകാശത്തിലെ പറവയിന്മേലും, സകല ഭൂചരജന്തുക്കളിന്മേലും വാഴ്വീന്‍ എന്ന് അവരോട് കല്പിച്ചു”.
പുരോഹിതരെ, കന്യാസ്തീകളെ, നിങ്ങള്‍ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിച്ചാല്‍ തന്നെ ക്രിസ്ത്യാനിറ്റിയുടെ 75% പ്രശ്നങ്ങള്‍ തീരും. മാത്രമല്ല ഇത്തരം വിടുവായിത്തരങ്ങള് പറയാന്‍ നിങ്ങള്‍ ഒന്ന് അറയ്ക്കുകയും ചെയ്യും.
ഇനി അതല്ല......മൂന്ന് നേരവും വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, വെടിപറഞ്ഞിരിക്കുമ്പോള്‍ ചോറ് എല്ലില്‍ കുത്തുമ്പോള്‍ ഇത്തരം വങ്കത്തരങ്ങള്‍ പറയാന്‍ തോന്നുന്നുവെങ്കില്‍ പറയുക.
ഇനി വേറോരു കൂട്ടര് ഉണ്ട്, തന്നെ പോലെ തന്റെ അയല്‍ക്കാരെയും സ്നേഹിക്കുക എന്ന് മത്ബഹയില്‍ നിന്ന് വീമ്പ് പറഞ്ഞ്, പുറത്തിറങ്ങി അധികാരത്തിനും സ്വത്തിനും പടവെട്ടുകയും, കേസു നടത്തുകയും, കൊല നടത്തുകയും ചെയ്യുന്ന യാക്കോബായ-ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍.
മറ്റോരു കൂട്ടര് ആണ്, കോട്ടും സൂട്ടും ഇട്ട്, ഡി.റ്റി.എസ്. ഡോള്‍ബി സിസ്റ്റത്തില്‍ വചനശിശ്രൂഷയും, രോഗശാന്തിയും നടത്തി, പാവപ്പെട്ട മനുഷ്യരെ ഒരു തരം മനസീകവിഭ്രാന്തിയിലേക്ക് നടത്തുന്ന പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകള്‍......
ഇവര്‍ക്കെല്ലാമുള്ള മറുപടിയും യേശുക്രിസ്തു തന്റെ വചനകാലത്ത് പറഞ്ഞിട്ടുണ്ട്. അതിപ്രകാരം (മത്തായി 23: 1-7) പറയുന്നു.
അനന്തരം യേശു തന്റെ ശിക്ഷ്യരോടും പുരുഷാരത്തോടും പറഞ്ഞത്: ശാസ്തിമാരും പരീശന്മാരും മോശയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകെയാല്‍ അവര്‍ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു കൊള്ളുവിന്‍, അവരുടെ പ്രവര്‍ത്തികള്‍ പോലെ ചെയ്യരുതുതാനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമലുകളെ കെട്ടി മനുഷ്യന്റെ ചുമലില്‍വയ്ക്കുന്നു. ഒരു വിരല്‍ കൊണ്ടു പോലും അവയെ തൊടാന്‍ അവര്‍ക്ക് മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യന് കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല് വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും, പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും, മനുഷ്യന് റബ്ബി എന്ന് വിളിക്കുന്നതും അവര്‍ക്ക് പ്രിയമാവുന്നു.
എന്ന്
40 comments:
അച്ചോ വല്യ ചതിയായി കേട്ടോ ഈ കല്പന
ആ ഹാ .. ഒന്നു കൂടി കെട്ടാനുള്ള പരിപാടിയാണല്ലേ.. അച്ചായത്തിയെ കണ്ട് കൈയ്യോടെ വിവരം അറിയിക്കണമല്ലോ കര്‍ത്താവേ :)
ETHU VENDAYIRUNNU, ACHANMARODANO KALI
സത്യം പറയാമല്ലോ മൊട്ടേ, ഈ അച്ചന്മാര്ക്കു ആരെങ്കിലും ഉടനെ ഇത്തിരി വിവരം ആ വൈനിനു പകരം കൊടുത്തില്ലെങ്കില്‍ കൃസ്ത്യാനികള്‍ എന്ന വര്‍ഗ്ഗം തന്നെ ഇല്ലാതായി പോകും.
നാലു പേരെ വിളിച്ച് ഒരു കല്യാണം നടത്താം എന്നു വെച്ചാല്‍ ഞായറാഴ്ച വെക്കാന്‍ സമ്മതിക്കില്ല. എന്തായാലും എന്തെങ്കിലും താമസിയാതെ നടക്കും, കാലിന്റെ അടിയിലെ മണ്ണൊലിച്ചു പോകുന്നത് ഇവര്‍ അറിയുന്നില്ല.
ആഹാ സന്തൊഷായി ഒരു ആങ്കുട്ടിയെങ്കിലും ഉണ്ടല്ലൊ ഇതെല്ലാം ഒന്നുറക്കെ പറയാൻ
അടിപൊളി മോട്ടേ... അച്ഛനമാര്‍ക്കു കളി ഈയിടെ കുറെ കൂടിയിട്ടുണ്ട് . കല്യാണം കഴിക്കാതെ പ്രകൃതി വിരുദ്ധരായി നടക്കുന്ന ഇവര്‍ക്ക് നമ്മളോട് അസൂയയാ മോനെ....
മൊട്ടെ കുറച്ച് കാശ് കൈയിൽ കൊടുത്താൽ ഏത് റൂളും പുറം തിരിക്കുമല്ലോ?...
വരുമാനം കുറയുമ്പോൾ അതിനു ഒരു പുതിയ പദ്ധതി അത്രമാത്രം :)
അച്ചന്മാരുടെ കല്യാണം ഇതുമായി എന്ത് ബന്ധം?
“മാത്രമല്ല നിങ്ങള്‍ പുരോഹിതര്‍ തന്നെ, ദൈവീകമായ ആദ്യകല്പനകളെ അനുസരിക്കാതെ, അല്മായരെ നേരെ നടത്താന്‍ ശ്രമിക്കുന്നു”
:)
എങ്കിലും അവര്‍ പുറപ്പെടുവിച്ച തീട്ടൂരത്തിലെ ഒരു കാര്യത്തെ പിന്തുണയ്ക്കുന്നു. “വിവാഹ വേളയിലെ ധൂര്‍ത്ത് ഒഴിവാക്കുക” എന്നത്. ഈ വാചകം ദീപകയിലും മറ്റും പത്ര തലകെട്ടിന് വേണ്ടി മാത്രമാകാതെയിരുന്നാല് മതി....
നട്ട്സ്,
വേറെ ചില സംഗതികളൊപ്പിച്ചാൽ ഇതിൽ നിന്നും ഒഴിവാക്കിക്കൊടുക്കുമെന്ന് രഹസ്യ വിവരം കിട്ടിയിട്ടുണ്ട്. രഹസ്യമായതുകൊണ്ട് പറയാൻ പറ്റില്ല. :)
--അങ്ങിനെ ആകെ 8 ദിവസം കൊണ്ട് 64 കലകള്‍. ഇനി ഈ ദിവസത്തിടയിലെങ്ങാനും ആ നശിച്ച ദിവസം വന്നാല്‍ മേം ക്യാ കരൂംഗാ.
ഒരോരൊ എടങ്ങേറുകൾ ഉണ്ടാകുന്നത് അല്ല ഉണ്ടാക്കുന്നതേയ്..ചിരിക്കാതെന്തു ചെയ്യാനെന്റെ ചങ്ങാതീ
-
നട്ടപ്പി,
ഉത്തരീയം താഴവീണതു കൊണ്ട് ഉടുമുണ്ടു കൂടി കളഞ്ഞേക്കാം എന്നു പറഞ്ഞതു പോലെയായില്ലേ ഈ അരോപണങ്ങള്‍?
ഗള്‍ഫു കാരന്റെ പ്രശ്നങ്ങള്‍ വേരെ അഡ്രസ്സ് ചെയ്താല്‍ (കുറെക്കാലമായി ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ) തൃപ്പതിയാകുമോ??
പുരോഹിതരെ, കന്യാസ്തീകളെ, നിങ്ങള്‍ വിവാഹം കഴിച്ച് ഒരു കുടുംബജീവിതം നയിച്ചാല്‍ തന്നെ ക്രിസ്ത്യാനിറ്റിയുടെ 75% പ്രശ്നങ്ങള്‍ തീരും.
മൊട്ടേട്ടാ കലക്കി.....
വാസ്തവം...എന്റെ ഒരു ചങ്ങാതി ഇതുപോലെ 30 ദിവസവും കണക്കുകൂട്ടി കല്യാണം കഴിക്കാൻ നാട്ടിൽ ചെന്നു. പെണ്ണും ചെക്കനും നേരത്തെ തന്നെ പരിചയക്കാരായിരുന്നതുകൊണ്ട് പെണ്ണുകാണൽ ചടങ്ങ് ഒഴിവായി.പക്ഷെ നമസ്കാരങ്ങൾ (പ്രാർത്ഥനകൾ) മന:പാഠമക്കി ചൊല്ലി കേൾപ്പിക്കാതെ കല്യാണം നടത്തിത്തരില്ലെന്ന് ഇടവക വികാരി.ഒടുവിൽ 15000 രൂപയിൽ പ്രശ്നം തീർന്നു..ഇതാകുന്നു ഇടയ സ്നേഹം....ചില്ലറ കൊടുത്താൽ എല്ലാം സംഭവ്യം
തിരുവനന്തപുരം: വിദേശത്തുളളവരുമായി വിവാഹ ബന്ധത്തിലേര്‍പ്പെടുന്നത് ദോഷകരമല്ലെങ്കിലും ചതിയില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്ന് പോലീസ്.
ടെലിഫോണ്‍, ഇ-മെയില്‍ മുഖേന വരുന്ന ആലോചനകളെക്കുറിച്ചു വിശദമായി അന്വേഷിക്കണം. വിദേശ വിവാഹക്കാര്യത്തില്‍ വിശദവിവരം അന്വേഷിക്കാതെ ധൃതിപിടിച്ച് തീരുമാനം എടുക്കാതിരിക്കുക. വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാകയാല്‍ വിദേശവിവാഹം നടത്തുമ്പോള്‍ മറ്റുള്ളവരുടെ പ്രേരണയ്ക്കു വശംവദരാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിവാഹംവഴി വിദേശത്തു കുടിയേറാമെന്നോ ഗ്രീന്‍ കാര്‍ഡ് നേടാമെന്നോ ഉള്ള വാഗ്ദാനങ്ങള്‍ക്ക് ഇരയാകാതിരിക്കുക. വിവാഹ ആലോചന വരുന്ന സമയം വരന്റെ/വധുവിന്റെ വിവാഹസ്ഥിതി, ജോലി, പദവി, ശമ്പളം, ഇമിഗ്രേഷന്‍ സ്ഥിതി, വിസയുടെ തരം, പങ്കാളിയെ വിദേശത്തു കൊണ്ടുപോകാനുളള അര്‍ഹത, കുടുംബപശ്ചാത്തലം, കുറ്റകൃത്യചരിത്രം എന്നിവയെപ്പറ്റിയുളള മുഴുവന്‍ വിവരങ്ങളും അന്വേഷിച്ച് അറിയേണ്ടതാണ്. വിവാഹ ആലോചന ഒരിക്കലും രഹസ്യമായി സൂക്ഷിക്കരുത്. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ വിവരം അറിയിക്കുകയും അവരില്‍നിന്ന് ആവശ്യമായ വിവരങ്ങള്‍ നേടാന്‍ ശ്രമിക്കേണ്ടതുമാണ്. വിവാഹം നടത്തേണ്ട സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഇന്ത്യയില്‍വച്ച് മതിയായ പരസ്യത്തോടുകൂടിയും മതാചാരപ്രകാരവും ഫോട്ടോ, വീഡിയോ മുതലായ തെളിവുകളോടുകൂടിയും നടത്തേണ്ടതാണ്. ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വന്നാല്‍ സഹായത്തിന് എംബസിയുടെ വിലാസം, ഫോണ്‍ നമ്പര്‍, ഹെല്‍പ്പ് ലൈനുകള്‍, ബന്ധുക്കളുടെ വിവരങ്ങള്‍ എന്നിവ കൈവശം കരുതേണ്ടതാണ്. വിവാഹത്തിനു മുമ്പോ, പിമ്പോ ഏതെങ്കിലും വ്യാജരേഖകളിലോ വ്യാജ ഇടപാടുകളിലോ അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഒപ്പുവയ്ക്കാന്‍ പാടുളളതല്ല.
വിവാഹിതര്‍ അവരവരുടെ പാസ്പോര്‍ട്ട്, വിസ മുതലായ രേഖകള്‍ സ്വയം സൂക്ഷിക്കേണ്ടതും ഓരോന്നിന്റെയും ഓരോ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതേണ്ടതുമാണ്. വിദേശ രാജ്യങ്ങളുമായി എന്തെങ്കിലും നടപടിക്രമങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ രേഖകള്‍ സ്വയം തയാറാക്കി സമര്‍പ്പിക്കേണ്ടതും പകര്‍പ്പുകള്‍ സൂക്ഷിക്കേണ്ടതുമാണ്.
http://mangalam.com/index.php?page=detail&nid=249328&lang=malayalam
kollam
....
SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....
Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...
നാട്ടുസേ....എനിക്കങ്ങട് ഇഷ്ടപ്പെട്ടു ഈ അലക്ക്....
ഇത് ഒന്ന് രണ്ടു പേര്‍ക്ക് എനിക്ക് ലിങ്ക് അയച്ചു കൊടുക്കുവാനുണ്ട്...
അല്ല പിന്നെ
ശ്ശൊ..സന്തോഷം സഹിക്കാന്‍ വയ്യ..
ഇതാണ് മാഷേ അവലോകനം. കൊള്ളാം...കാര്യ മാത്ര പ്രസക്തം ആയ പോസ്റ്റ്..മാതൃ ഭൂമിയുടെ ബ്ലോഗനക്ക് അയച്ചു കൊടുത്തൂടെ, ഇത് ബൂലോകര്‍ക്ക് മാത്രം കിട്ടിയാല്‍ പോര.
ക്രൈസ്തവ സഭയെ ഇകഴ്ത്തി കാണിക്കാ നുള്ള ഭ്രാന്തമായ ഒരു ത്വരയാണ് ഈ എഴുത്തുകാരനെ മെത്രാന്മാരുടെ തീരുമാനങ്ങളിലെ ഇരുട്ടു മാത്രം കാണുന്ന ഒറ്റക്കണ്ണനാക്കുത്. അതു പ്രസിദ്ധീകരിക്കുവര്ക്കും വായിക്കുവര്ക്കും കിട്ടുന്നത് ഒരു തരം "സാഡിസ്റ്" സുഖമല്ലാതെ വായനക്കാരെ യാതൊരു വിധത്തിലും ഇത്തരം ബ്ലോഗുകള്‍ പ്രബുദ്ധരാക്കുകയോ വായനക്കാരുടെ നിലവാരം ഉയര്‍ത്തുകയോ ചെയ്യുന്നില്ല.
എഴുതുന്ന വിഷയത്തില്‍ കുറച്ചു അറിവെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ് ..ഉദാഹരണത്തിന് പ്രസ്തുത ബ്ലോഗിന്റെ വിഷയം കഴിഞ്ഞ ദിവസത്തെ kcbc തീരുമാനമാണ് ...വിവാഹതോടനുബംതിച്ചുള്ള അറിയുപ്പുകളെല്ലാം തന്നെ കത്തോലിക്കരെ മാത്രം ഉദ്ദേശിച്ചുള്ളവയാണ് .. യാക്കോബായ, ഓര്‍ത്തോഡോക്സ്, പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകളെ ഇതിനിടയിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല ..എല്ലാ സഭകളെയും ഉള്‍പ്പെടുതിയാല്‍ ബ്ലോഗ് എഴുതിയ ആള് ഒരു rss കാരനാണെന്ന് തോന്നലുണ്ടാക്കും ...
"പ്രിയപ്പെട്ട തിരുമേനിമാരെ" എന്ന് തുടങി "ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ ഒരു അന്തേവാസി" എന്നവസാനിപ്പിക്കുമ്പോള്‍ തന്നെ എഴുത്തുകാരന്റെ ക്രസ്തവ സഭകളെക്കുറിച്ചു ഒന്നും തന്നെ അറിവില്ല എന്ന് മനസിലാകാം ...ഇടയ്ക്കു "നസ്രാണി " എഴുതുന്നതായി പറയുന്നുണ്ട് ,അതും തമാശയാണ് ..എഴുതുകാരന് "തമാശ" കൈകാര്യം ചെയ്യുന്ന രീതി വളരെ "സഹതാപം" അര്‍ഹിക്കുന്നു ...
കത്തോലിക്കാ മെത്രാന് സമിതിയുടെ തീരുമാനങ്ങലെല്ലാം തന്നെ "നല്ലത് " മാത്രം ലക്ഷ്യം വച്ച് കൊണ്ടുള്ളതാണ് ...ബ്ലോഗ് എഴുതിയാ ആള് തന്റെ വെറുപ്പ് മുഴുവന്‍ കുത്തി നിറച്ചു ലെഘണം മുഴുവന്‍ വര്‍ഗീയതയാക്കി മാറ്റി ..വെറുപ്പ് അടിസ്ഥാനമാക്കി "തമാശ " വിളബുമ്പോള്‍ വര്‍ഗീയത ആകാതെ നോക്കുന്നത് നാടിനു നല്ലതാണ് ...ക്രൈസ്തവ സഭ ബ്ലോഗ് എഴുതിയ ആളെ വളരെയദികം അസ്വോസ്തനാക്കുന്നു ...വെറുപ്പ് ഒരു ബ്ലോഗ് കൊണ്ട് തീരുകയാനെങ്കില് കുഴപ്പമില്ല ...
ഞായറാഴ്ചകളില്‍ വിവാഹം ഒഴുവാക്കണമെന്നും, അതും നിര്‍ബന്ധമായും മൂന്ന് ഞായറാഴ്ച പള്ളിയില്‍ വിളിച്ച് ചൊല്ലിയിരിക്കനമെന്നുമുള്ള തീരുമാനം ഒരു "മോശം" തീരുമാനമാണെന്ന് ആര്‍ക്കും അഭിപ്രായം കാണില്ല ..ചില സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകാം ....
പ്രീ-മരിറ്റല് കോഴ്സ് കത്തോലിക്കാ സഭയില്‍ മാത്രമല്ല SNDP യിലും ഇപ്പോള്‍ ഉണ്ട് ...
പോയി പ്രീ-മെരിറ്റല്‍ കോഴ്സ വിവാഹം ഉറപ്പിച്ചതിനു ശേഷം നടത്തുന്ന കോഴ്സ് അല്ല ...അത് ഗള്‍ഫില്‍ വച്ചുതന്നെ നടത്തിയിട്ട് വരാം ...
"അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ"(ഉല്പത്തിപുസ്തകം 1:27-28)
ഉല്പത്തി പഴയ നിയമ പുസ്തകമാണ് ..പഴയ നിയമം അപൂര്‍ണമാണ് അതിന്റെ പൂര്‍ണത പുതിയ നിയമത്തിലാണ് ..പഴയ നിയമവും പുതിയ നിയമവും ഒരുമിച്ചാണ് ബൈബിലാക്കിയിരിക്കുന്നത് ...
"യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ വിവാഹം ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ചവരില്‍നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്ക്കു തുല്യരും ദൈവമക്കളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മരിക്കാന്‍ സാധിക്കുകയില്ല."(ലൂക്കാ :20 :34 -36 )
വിവാഹത്തിനും വൈവാഹിക ജീവിതത്തിനും ഈ ലോകത്തില്‍ മാത്രമേ പ്രസക്തിയൊള്ളൂ . വരാനിരിക്കുന്ന ലോകത്തില്‍ ഇത് അപ്രസക്തമാണ് . അതുകൊണ്ടീ ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകതിന്റെതായി ജീവിക്കുന്നവരാണ് ബ്രഹ്മചാരികള്‍ . അതുപോലെ വരാനിരിക്കുന്ന നിത്യജീവിതത്തിന്റെ ഈ ലോകത്തിലെ പതിപ്പും മുന്നസ്വാതനവും സാക്ഷ്യവുമാണ് ബ്രഹ്മചര്യജീവിതം...
അനന്തരം യേശു തന്റെ ശിക്ഷ്യരോടും പുരുഷാരത്തോടും പറഞ്ഞത്: ശാസ്തിമാരും പരീശന്മാരും മോശയുടെ പീഠത്തില്‍ ഇരിക്കുന്നു. ആകെയാല്‍ അവര്‍ നിങ്ങളോട് പറയുന്നതൊക്കെയും പ്രമാണിച്ചു കൊള്ളുവിന്‍, അവരുടെ പ്രവര്‍ത്തികള്‍ പോലെ ചെയ്യരുതുതാനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. അവര്‍ ഘനമുള്ള ചുമലുകളെ കെട്ടി മനുഷ്യന്റെ ചുമലില്‍വയ്ക്കുന്നു. ഒരു വിരല്‍ കൊണ്ടു പോലും അവയെ തൊടാന്‍ അവര്‍ക്ക് മനസ്സില്ല. അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യന് കാണേണ്ടതിനത്രേ ചെയ്യുന്നത്. തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല് വലുതാക്കുന്നു. അത്താഴത്തില്‍ പ്രധാനസ്ഥലവും, പള്ളിയില്‍ മുഖ്യാസനവും, അങ്ങാടിയില്‍ വന്ദനവും, മനുഷ്യന് റബ്ബി എന്ന് വിളിക്കുന്നതും അവര്‍ക്ക് പ്രിയമാവുന്നു.
1 യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടും അരുളിച്ചെയ്തു:2 നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു.3 അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍, അവരുടെ പ്രവൃത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്. അവര്‍ പറയുന്നു; പ്രവര്‍ത്തിക്കുന്നില്ല.4 അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലില്‍ വച്ചുകൊടുക്കുന്നു. സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല.5 മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ്അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവര്‍ തങ്ങളുടെ നെറ്റിപ്പട്ടകള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു;6 വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാനപീഠവും7 നഗരവീഥികളില്‍ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.
ഇത് യേശു യഹൂദ മതത്തിലെ "നിയമജ്ഞരും ഫരിസേയരും" പറയുന്നതാണ് അല്ലാതെ കത്തോലിക്കരോടോ യാക്കോബായ-ഓര്‍ത്തോഡോക്സ് സഭാക്കാരോടോ ,പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകളോടോ പറയുന്നതല്ല ...
പ്രിയപ്പെട്ട നസിയാസന്‍,
പ്രസ്തുത പോസ്റ്റിലെ വിഷയത്തിലുള്ള വിമര്‍ശനങ്ങളെ അതിന്റെ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു.മാത്രമല്ല താങ്കളുടെ മറുപടിയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. നല്ല ചര്‍ച്ച നടക്കട്ടെ.
പിന്നെ...എനിക്ക് ഇതിനെക്കുറിച്ച് ഇപ്പോള്‍ വിശദമായി ഒരു മറുപടി എഴുതാനുള്ള സമയം ഇല്ല, എങ്കിലും 1-2 ദിവസത്തിനകം എന്റെ മറുപടി എഴുതാം.
ആദ്യാമായി എന്നെ ഒരു ആര്. എസ്സ്. എസ്സ് കാരനെന്ന് വിളിച്ചത് താങ്കളാണ്. സത്യത്തില്‍ എനിക്കത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
എന്തായാലും ബൈബിള്‍ വിഷയത്തില്‍ താങ്കളുടെ അറിവും, അവഗാഹവും അറിയാന്‍ കാത്തിരിക്കുന്നു.
യഹൂദരെക്കുറിച്ച് ഭീതിയും വിദ്വേഷവും പടര്‍ത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കലായിരുന്നു നാസികള്‍ ജര്‍മനിയില്‍ ആദ്യം ചെയ്തതെന്ന് വായിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണം തുടര്‍ന്ന് സാമുദായിക ധ്രുവീകരണത്തിലേക്കും യഹൂദരുടെ വംശഹത്യയിലേക്കും നയിക്കപ്പെട്ടു. യഹൂദരെ ക്രൂരമായി വേട്ടയാടുകയും വധിക്കുകയും ചെയ്ത നാസി പീഡനങ്ങളുടെ ആരംഭം ദുഷ്പ്രചാരണങ്ങളായിരുന്നു
ഇവിടെ ഇടകലര്‍ന്ന് ജീവിക്കുന്ന വ്യത്യസ്ത മതവിശ്വാസികള്‍ അയല്‍വാസിയായ മറ്റ് മതവിശ്വാസികളുടെ നേരും നന്മകളും അനുഭവിച്ചറിയുന്നവരാണ്; നോവും നൊമ്പരങ്ങളും പങ്കുവെക്കുന്നവരാണ്; സമൃദ്ധിയും ദാരിദ്ര്യവും പങ്കുവെച്ചനുഭവിക്കുന്നവരാണ്..
കേരളത്തിന്റെ പൊതുനന്മയ്ക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും വേണ്ടി സമുദായങ്ങള്‍ ഒരുമിച്ച് പൊരുതിയ ചരിത്രമാണ് നമ്മുടേത്. മലയാളി മെമ്മോറിയലും നിവര്ത്തനപ്രക്ഷോഭവും സര് സി.പി.ക്കെതിരായ സമരങ്ങളും വിമോചന സമരവുമെല്ലാം അതിന് സാക്ഷ്യങ്ങളാണ്.
വിദ്യാഭ്യാസരംഗത്താണ് ക്രൈസ്തവ സഭകള്‍ തങ്ങളുടെ സാമ്പത്തിക, മാനുഷിക വിഭവങ്ങളില്‍ വളരെനല്ല പങ്കും നിക്ഷേപിച്ചിരിക്കുന്നത്. ബുദ്ധിമാന്ദ്യമുള്ളവര്ക്കായുള്ള വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, എയ്ഡഡ് സ്കൂളുകളും കോളേജുകളും സ്വാശ്രയകോളേജുകളും വിദ്യാലയങ്ങളും ഇങ്ങനെ പലതലങ്ങളിലായിട്ടാണ് ഈ വിദ്യാഭ്യാസമേഖല നിലകൊള്ളുന്നത്. സര്‍ക്കാരിന്റെ വിദ്യാലയങ്ങള്‍ പിന്നാക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി തുറന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ അവര്‍ക്കുവേണ്ടി വിദ്യാലയങ്ങള്‍ തുറന്നുകൊടുത്തത് ക്രൈസ്തവ സഭകളാണ്.
ക്രൈസ്തവ സഭകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏതാണ്ട് 85 ശതമാനം എയ്ഡഡ് വിദ്യാലയങ്ങളാണ്. അവിടെയെല്ലാം വിദ്യാഭ്യാസം സൗജന്യമാണ്. അവിടെ പഠിക്കുന്നവരില്‍ നല്ല പങ്കും മറ്റു മതസ്ഥരായ വിദ്യാര്‍ഥികളാണ്. ഇന്ന് എല്ലാ മതസമുദായങ്ങളിലെയും സമുന്നതരായ നേതാക്കന്മാരില് നല്ല പങ്കും ഈ വിദ്യാലയങ്ങളില്‍ പഠിച്ചിറങ്ങിയവരാണ് എന്നതും ശ്രദ്ധേയമാണ്. മതസൗഹാര്‍ദ്ദത്തിന് ഈ വിദ്യാലയങ്ങള്‍ നല്കുന്ന സംഭാവനകള്‍ എക്കാലവും അനുസ്മരിക്കപ്പെട്ടിട്ടുണ്ട്.
ഇതെല്ലാം മറന്നുകൊണ്ട് ക്രൈസ്തവ വിരുദ്ധത വളര്‍ത്താന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മറ്റുള്ള മതാധ്യക്ഷന്മാരെയും സമുദായങ്ങളെയും ആദരിക്കാനാണ് ക്രൈസ്തവസഭയില്‍ പഠിക്കുന്നത്; മറ്റുള്ളവരെ താഴ്ത്തിക്കെട്ടാനല്ല.
പ്രിയപ്പെട്ട നസിയാസന്‍,
സത്യമാണ് എനിക്ക് ബൈബിളിനെക്കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള അറിവോ, വിവേകമോ ഇല്ല....എന്നെ ബൈബിള്‍ വായിപ്പിച്ചത് എന്റെ ഭാര്യയാണ്, പിന്നെ എന്റെ ഒരു സുഹ്രുത്തും എനിക്ക് ബൈബിള്‍ സംബന്ധമായ അറിവുകള്‍ പകര്‍ന്ന് നല്‍കാറുണ്ട്. അത് തുലോം തുച്ചമാണെന്നെനിക്കറിയാം. ബൈബിള്‍ സംബന്ധമായ വിഷയത്തില്‍ എനിക്ക് താങ്കളോട് സംസാരിച്ച് ജയിക്കാന്‍ സാധിക്കില്ല.
പക്ഷെ ഒന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. യേശുക്രിസ്തുവാണ് ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എന്ന്...ആ തിരിച്ചറിവ് തന്നെ എനിക്ക് ധാരാളമാണ്.
ആദ്യാമായി എന്നെ ഒരു ആര്. എസ്സ്. എസ്സ് കാരനെന്ന് വിളിച്ചത് താങ്കളാണ്. സത്യത്തില്‍ എനിക്കത് കേട്ടപ്പോള്‍ ചിരിയാണ് വന്നത്.
"എല്ലാ സഭകളെയും ഉള്‍പ്പെടുതിയാല്‍ ബ്ലോഗ് എഴുതിയ ആള് ഒരു rss കാരനാണെന്ന് തോന്നലുണ്ടാക്കും ..." എന്നാണ് ഞാന്‍ പറഞ്ഞത് ..
kcbc യുടെ തീരുമാനത്തെ താങ്കള്‍ എങ്ങനെയൊക്കെ വ്യാക്യാനിച്ചോ അത്രയും മോശമല്ല ഈ പരാമര്‍ശം ..താങ്കളെ ഞാന്‍ rss കാരന് എന്ന് വിളിച്ചിട്ടില്ല എന്നത് എന്റെ sentence വായിച്ചാല്‍ മതിയാകും ..അനുമാനും ഉറപ്പിന്റെ ലക്ഷണമല്ലല്ലോ ...
ഇത് യേശു യഹൂദ മതത്തിലെ "നിയമജ്ഞരും ഫരിസേയരും" പറയുന്നതാണ് അല്ലാതെ കത്തോലിക്കരോടോ യാക്കോബായ-ഓര്‍ത്തോഡോക്സ് സഭാക്കാരോടോ ,പെന്തക്കോസ്റ്റല്‍/ബ്രദറണ്‍ സഭകളോടോ പറയുന്നതല്ല ...
അപ്പോള്‍, ബൈബിളില്‍ പറഞ്ഞിരിക്കുന്നത്, മുകളില്‍ പറഞ്ഞവര്‍ക്ക് ബാധകമല്ലല്ലേ..., ഞാന്‍ തെറ്റിദ്ധരിച്ചു.
Nasiyansan ന്റെ മിക്ക വാദങ്ങളോടും പൂര്‍ണ്ണമായി യോചിക്കുന്നു.
പണ്ടൊക്കെ രജിസ്റ്റര്‍ ആപ്പിസില് വധൂവരന്മാര് ചെന്നാല്‍ ഉടന്‍ തന്നെ വിവാഹം രജിസ്റ്റെര്‍ ചെയ്തു കൊടുക്കുമായിരുന്നു.
പക്ഷേ, ഇപ്പോള്‍ ചില ആഴ്കള്‍ക്ക് മുന്‍പേ, രജിസ്റ്റെര്‍ ആപ്പിസില് വിവരം അറിയിക്കുകയും, നോട്ടീസ് പതിപ്പിക്കുകയും വേണമെന്നു അറിയുന്നു,
ഗള്‍ഫുകാരനായാലും അമേരിക്കക്കരനായാലും അതില്‍ ആര്‍ക്കും ഒരു പരാതിയുമില്ല.
അച്ചന്മാര് വിശ്വാസികള്‍ക്കു മാത്രമായി ഒരു നിബന്ധന വയ്ക്കുന്നതില്‍ എന്തിനാണ് ഇത്ര രോഷം കൊള്ളുന്നത് എന്നു മനസിലാവുന്നില്ല.
ഏതു പ്രസ്ഥാനത്താണ് ഒരു ചട്ടക്കൂട് ഇല്ലാത്തത്?
പക്ഷെ ഒന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. യേശുക്രിസ്തുവാണ് ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് എന്ന്...ആ തിരിച്ചറിവ് തന്നെ എനിക്ക് ധാരാളമാണ്.
അത് തിരിച്ചറിവല്ല, തെറ്റിധാരണയാണ്..
.. താങ്കളുടെ കാഴ്ചപ്പാടുകള്‍ക്കു ചേരുംവിധം വരച്ചെടുത്ത ക്രിസ്തു കംമുനിസ്ടുകാരന്റെ "ചില" ലകഷണങ്ങള്‍ കാണിക്കുന്നുണ്ടായിരിക്കും ..അത് അപൂര്‍ണമാണ്.. ഇത്തരം പരാമര്‍ശങ്ങള്‍ ആര്‍ക്കും നടത്താവുന്നതാണ് .. "യേശുക്രിസ്തുവാണ് ലോകത്തിലെ ഏറ്റവും വലിയ കോണ്ഗ്രസുകാരന് എന്ന് " കൊണ്ഗ്രസുകാര്ക്ക് വേണമെങ്കില്‍ പറയാം ...
"ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്രവും"(ലൂക്കാ 4:18) പ്രഖ്യാപിക്കുന്ന യേശുവിന്റെ സുവിശേഷം ദൈവരാജ്യതിന്റെതായിരുന്നു. ദൈവരാജ്യത്തിലേക്കുള്ള ഏക മാര്‍ഗമായി യേശു പ്രഖ്യാപിച്ചത് സ്നേഹമാണ്.വര്‍ഗ ഭിത്തികളുടെ അടിര്ത്തികളില്ലാത്ത സ്നേഹം. "ഞാന്‍ നിങളോടു പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിന്‍"(മത്താ 5:44) .ഒരു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടിക്കൊടുക്കുവാന്‍ പഠിപ്പിച്ച യേശു സ്നേഹത്തിന്റെ ചക്രവാളം ചൂണ്ടിക്കാണിച്ചു. "സ്നേഹിതര്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല" (യോഹ 15:13).
കമ്മുനിസ്റ്റു പറുദീസാ തീര്‍ക്കാന്‍ മാര്‍ക്സിസം - ലെനിനിസം അനുധാവനം ചെയ്തത് സ്നേഹത്തിന്റെ മാര്‍ഗമല്ല.ഇങ്ങനെയൊരു അദര്‍ശ ലോകത്തിന്റെ സൃഷ്ടിക്കു സ്നേഹം പ്രായോഗികമല്ല എന്ന നിലപാടാണ് മാര്‍ക്സ് സ്വീകരിച്ചത്.അദ്ദേഹം എഴുതി "കഴിഞ്ഞ 1800 വര്‍ഷങള്‍ ഈ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ലെന്നും സാമൂഹ്യ വ്യവസ്ഥിതികളെ മാറ്റാന്‍ അത് പര്യാപ്തമായിട്ടില്ലെന്നും അനുഭവം പഠിപ്പിക്കുമ്പോള്‍, വിരോധതെത കീഴടക്കാന്‍ കഴിയാത്ത ഈ സ്നേഹത്തിനു സാമൂഹ്യ വ്യവസ്ഥിതികളെ പരിഷ്കരിക്കാന്‍ വേണ്ട വീര്യമുള്ള ഊര്‍ജം നല്കാന് കഴിയില്ല എന്ന് തീര്‍ച്ചയായും തെളിയുന്നു". ചുരുക്കത്തില്‍, മാര്‍ക്സ് സ്നേഹത്തില്‍ വിശ്വസിക്കുന്നില്ല ...
സജിമാഷെ,
ഈ ചട്ടക്കൂട് “ജോര്‍ജ്ജ്കുട്ടിയുമായി” ചെന്നാല്‍ അരമനയില്‍ നിന്നും മാറ്റാന്‍ കഴിയുന്നു. അപ്പോള്‍ ഈ ചട്ടക്കൂടിന്റെ പ്രസക്തി എന്താണ്.
ഏത് പ്രസ്ഥാനത്തിന്റെതായാലും, ചട്ടക്കൂടുകള്‍ പണത്തിന്റെ ശബളിമയില്‍ മാറ്റപ്പെടുന്നത് ആശാസ്യമല്ല.
ശ്രീ. നസിയാന്സാന്,
സമ്മതിച്ചു, കമ്മ്യൂണിസത്തിന് ലോകത്തിനെ മാറ്റിമറിക്കാനുള്ള ഊര്‍ജ്ജവും സ്നേഹവും നല്ക്കാന് കഴിഞ്ഞില്ല.
പക്ഷേ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെന്ന് പരിഹസിക്കുന്ന ഹിന്ദുവിശ്വാസസംഹിതകളെപ്പോലെ എന്തിനാണിത്ര ആയിരക്കണക്കിന് സഭ കൂട്ടായ്മകള്‍ യേശുവിന്റെ പേരില്‍. എന്റെ അറിവ് ശരിയാണെങ്കില്‍ ഏഴ് സഭകള്‍ ആണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്. അപ്പോള്‍ കിടക്കട്ടെ എന്റെ പേരില്‍ ഒരു സഭ അതായത് “മൊട്ടത്തലയന്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ച്”
ദന്തഗോപുരത്തില്‍ ഇരുന്ന് സംസാരിക്കാതെ, താഴെ വന്ന് വിശ്വാസികളോട് ഒന്ന് സംവദിച്ചുനോക്കൂ, അപ്പോള്‍ അറിയാം മെത്രാന്മാരുടെയും, തിരുമേനിമാരുടെയും തിരുശേഷിപ്പുകള്‍ എന്തോക്കെയാണ് അല്മായരുടെ മനസ്സില്‍ ഉള്ളതെന്ന്.
കിസ്ത്യാനികള്‍ മക്കളെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ മാത്രമേ പടിപ്പിക്കാവൂ എന്ന് പറയുന്ന മെത്രാന്മാരും സഭകളില്‍ ഉണ്ട്. അവരെയൊന്നും പഴയ സ്വാധികളായിരുന്ന പുരോഹിതന്മാരുമായി കൂട്ടിക്കെട്ടികെട്ടേണ്ട. അത് നാറും.....
ഞാന്‍ വീണ്ടും പറയുന്നു. സെമിത്തേരിയിലെ 6 അടി മണ്ണിന്റെ മുകളില്‍ ആണ് നിങ്ങള്‍ അല്മായരെ കൂടെനിര്‍ത്തുന്നത്, അല്ലാതെ ക്രിസ്തുവിന്റെ സ്നേഹം വിളമ്പിയല്ല.
എന്തായാലും ചര്‍ച്ച നടക്കട്ടെ
പള്ളിയില്‍ വിളിച്ചുചൊല്ലുന്നത് ആര്‍ക്കെങ്കിലും വിയോജിപ്പോ, എതിരഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ പ്രകടിപ്പിയ്ക്കുവാനും ഉചിതമല്ലാത്ത വിവാഹബന്ധങ്ങള്‍ ഉണ്ടാകാതിരിയ്ക്കാനും വേണ്ടിയാണ്. ഏതാണ്ട് ഇതേ രീതിതന്നെയാണ് രജിസ്റ്റര്‍ വിവാഹത്തിലും സംഭവിയ്ക്കുന്നത്. ഈ രീതി കാലങ്ങളായി കത്തോലിയ്ക്കാ സഭയില്‍ നിലനിന്നിരുന്നതും ഒട്ടുമിക്ക കല്യാണങ്ങളിലും പാലിച്ചിരുന്നതുമാണ്.
ഞായറാഴ്ചത്തെ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നത് പള്ളിയിലെ മറ്റു കര്‍മ്മങ്ങളും ഞായറാഴ്ച വേദപഠവും സുഗമമായി നടക്കുന്നതിനു വേണ്ടിയായിരിയ്ക്കാം.
നട്ടപ്രാന്തുകള് എഴുതിപ്പിടിപ്പിയ്ക്കുന്നതിനു മുന്‍പ് കുറച്ചുകൂടി ഹോംവര്‍ക്കു ചെയ്താല്‍ വായിക്കുന്നവര്‍ക്കും ഗുണമുണ്ടാകും, കുറച്ചു തെറ്റിദ്ധാരണകള്‍ മാറിക്കിട്ടുകയും ചെയ്യും.
"ഈ ചട്ടക്കൂട് “ജോര്‍ജ്ജ്കുട്ടിയുമായി” ചെന്നാല്‍ അരമനയില്‍ നിന്നും മാറ്റാന്‍ കഴിയുന്നു. അപ്പോള്‍ ഈ ചട്ടക്കൂടിന്റെ പ്രസക്തി എന്താണ്."
മനുഷ്യന് നിയമത്തിനു വേണ്ടീയല്ല, നിയമം മനുഷ്യനു വേണ്ടിയാണ്. എന്തുകൊന്ട് ഇങ്ങനെയൊരു കീഴ്വഴക്കത്തിലേക്ക് എത്തുന്നു എന്നു മനസിലാക്കുമ്പോള്‍ അതിലെന്തുകൊണ്ട് ഏതൊക്കെ സാഹചര്യത്തില്‍ ഇളവ് അനുവദിയ്ക്കാം എന്നും മനസിലാകും.
ജോര്‍ജുകുട്ടിയുടെ ബലത്തിലല്ല അരമനയില്‍ നിന്നു മൂന്നുപ്രാവശ്യം വിളിച്ചു ചൊല്ലാതെയുള്ള വിവാഹം അനുവദിയ്ക്കുന്നത്. ആരോപിയ്ക്കേണ്ടവര്ക്ക് എന്തും ആരൊപിയ്ക്കാമല്ലോ.
"കിസ്ത്യാനികള്‍ മക്കളെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ മാത്രമേ പടിപ്പിക്കാവൂ എന്ന് പറയുന്ന മെത്രാന്മാരും സഭകളില്‍ ഉണ്ട്."
ക്രിസ്ത്യാനികള്‍ മക്കളെ ക്രിസ്ത്യാന്‍ വിദ്യാലയത്തില്‍ മാത്രമേ പഠിപ്പിയ്ക്കാവൂ എന്ന് ഏതെങ്കിലും മെത്രാന് പറഞ്ഞതായി അറിയില്ല.
കത്തോലിയ്ക്കര്‍ കഴിവതും തങ്ങളുടെ കുട്ടികളെ കത്തോലിയ്ക്കാസഭ (കത്തോലിയ്ക്കാ സഭാംഗങ്ങളായ ഏതെങ്കിലും വ്യക്തികളല്ല) നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിപ്പിയ്ക്കണമെന്ന കാനോന്‍ നിയമം ഏതോ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വിവാദത്തിലകപ്പെട്ടത് മാര്‍ ജോസഫ് പൌവ്വത്തിലാണ്. അദ്ദേഹം അതിന്റെ കാരണവും വിശദീകരിച്ചിട്ടൂണ്ട്. എന്തുകൊന്ട് കത്തോലിയ്ക്കാസഭ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്നു എന്നു മനസിലാക്കുന്നവര്‍ക്ക്, എന്തുകൊന്ട് ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളൂന്നു എന്നു മനസിലാക്കുന്നവര്‍ക്ക്, മതന്യൂനപക്ഷങ്ങളെ എന്തുകൊന്ട് ഭരണഘടന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിയ്ക്കുന്നു എന്നു മനസിലാകുന്നവര്‍ക്ക് അദ്ദേഹം പറഞ്ഞത് മനസിലാകും. അതല്ലാതെ കക്ഷിരാഷ്ട്രീയവും അരാഷ്ട്രീയതയും അരാജകത്ത്വവും വര്‍ഗ്ഗീയതയും താത്പര്യമുള്ളവര്‍ക്ക് അത് മനസിലാകണമെന്നില്ല .
സര്‍ക്കാരിന്റെ വിദ്യാലയങ്ങള്‍ പിന്നാക്കക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി തുറന്നതിനും വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ അവര്‍ക്കുവേണ്ടി വിദ്യാലയങ്ങള്‍ തുറന്നുകൊടുത്തത് ക്രൈസ്തവ സഭകളാണ്.
പ്രിയ്യപ്പെട്ട സത്യക്രിസ്ത്യാനി നസിയാൻ സാൻ
താങ്കളുടെ അറിവിലേക്ക് ഒരു കാര്യം..ബോധിപ്പിക്കട്ടെ ഇക്കഴിഞ്ഞ നവമ്പരിൽ നാട്ടിൽ അവധിക്കു പോയതാണ്
ഗൽഫിൽ എന്റെ അയൽ വാസിയായ സാലി ആന്റിയും ബെന്നിച്ചേട്ടന്റെയും കുടുംബം...ഒരേ ഒരു മകൻ ബെൻസിലിന്റെ അടുത്ത വർഷത്തെ സ്കൂൾ പ്രവേശനം അതായിരുന്നു മുഖ്യ വിഷയം. തികഞ്ഞ സത്യ ക്രിസ്റ്റ്യാനികളും എല്ലാ ഞായറാഴ്ചകളിലും സമീപത്തുള്ള ക്രിസ്ത്ത്യാനികളെ വിളിച്ച് വീട്ടിൽ പ്രാർത്ഥന നടത്തുന്നതുമായ സാലി ആന്റി മകന്റെ അഡ്മിഷനു വേണ്ടി പീരുമേടുള്ള ഒരു പ്രമുഖ ക്രിസ്ത്യൻ വിദ്യാലയതിൽ പോയി പയ്യന്റെ കാലിനു
അപ്പം വലിവുള്ള കൂട്ടത്തിലാണു..പിന്നെ ഹാന്റ് റൈറ്റിങ്ങൂം അലപ്പം മോശം. പ്രിൻസിപ്പാൾ അച്ഛൻ
കൊച്ചനെ ആദ്യം നടത്തിച്ചു നോക്കി എവിടേ ചെക്കൻ ഏന്തി വലിഞ്ഞൂ നടന്നു...പിന്നെ ഹാന്റ് റൈറ്റിങ്ങ് അതും ശ്ശീ മോശം..പിന്നെ അഡ്മിഷൻ തരണമെങ്കിൽ ഒരു ലക്ഷം കൂടി അധികം വേണമെന്ന് അച്ഛന്മ്മാറ് കൊന്തകൂട്ടിപ്പിടിച്ച് ഈ പാപികൾക്കു മാപ്പുകൊടൂക്കണമേ എന്നു പറയാനേ അവിടുന്നു തിരിച്ചു പോകുമ്പൊൾ സാലിയാന്റിക്കും ബെന്നിച്ചേട്ടനും പറയാൻ ഉണ്ടായിരുന്നുള്ളൂ...പാവപ്പെട്ടവനോടുള്ള ക്രിസ്ത്യൻ സഭാംഗങ്ങളുടേ...ഉദാര മനസ്ക്ത കണ്ടു ചോദിച്ചു പോയതാണേ...പിന്നെ സ്വാതന്ത്ര സമര കാലഘ്ട്ടത്തിൽ ചെയ്തതൊന്നും പറയല്ലെ അച്ചായാ..വിമോചനം എന്നതിന്റെ പേരിൾ കാട്ടി കൂട്ടീയ രാഷ്ട്രീയ യൂദാസു കളിയൊന്നും ജനങ്ങൾ മറന്നിട്ടുണ്ടാവില്ല....ദോശക്കല്ലേൾ കൈ വെക്കണ്ട
സ്വന്ത കൈ തന്നെ പൊള്ളും.
:D
എന്റെ കര്‍ത്താവേ..
ഈ കൊച്ചന് എന്നതാ ഈ പറയുന്നത്.
ഈ പാപിയോടു ക്ഷമിക്കേണമേ.!!!
ആമേന്‍...!!!
എന്റെ കര്‍ത്താവേ.. ഈ കുഞ്ഞാടിന്റെ പൊറത്തു മാപ്പാക്കി കൊടുക്കേണമേ.. !
ഐമീന്‍ .. !! :)
പ്രിയപ്പെട്ട നസിയാന്സന്, ശ്രീ. ജോജു.
കത്തോലിക്കരും, യാക്കോബായ-ഓര്‍ത്തോഡോക്സ് സഭക്കാരും, ക്നാനായക്കാരും എല്ലാം ആരാധിക്കുന്നത്, യേശുക്രിസ്തുവിനെയാണ്. എന്നിട്ടും എന്തു കൊണ്ട്, കത്തോലിക്കര്‍ക്ക് യാക്കോബായ-ഓര്‍ത്തോഡോക്സ് സഭയിലുള്ളവരെ വിലക്കുകളിലാതെ വിവാഹം കഴിക്കാന്‍ പറ്റുന്നില്ല. ഇനി വിവാഹം കഴിക്കുകയാണെങ്കില്‍ പുതിയതായി മാമ്മോദീസ മുങ്ങണം. യാക്കോബായക്കാരും പുണ്യവാന്മാരല്ല അവരും ഇത് തിരിച്ചും ചെയ്യുന്നു. ഇതെല്ലാം ഏത് ബൈബിളിനെ ഉദ്ദരിച്ചാണ് ന്യായികരിക്കുക. ഇതില്‍ വര്ഗീയമായതൊന്നും നിങ്ങള്‍ കാണുന്നില്ലേ. ക്നനായക്കാര്, ശുദ്ധരക്തം കാത്തുകൊള്ളാന്‍ ക്നാനായസഭയില് നിന്നും വിവാഹം നിഷ്കര്‍ഷിക്കുന്നു.അല്ലെങ്കില്‍ അവരെ സഭയില്‍ നിന്നും പുറത്താക്കുന്നു. ഇത് വര്‍ഗ്ഗീയമല്ലേ. കണ്‍വേര്‍ട്ടഡ് ആയ എതെങ്കിലും ഒരു പുലയ-കീഴാള വിഭാഗത്തില്‍പെട്ടവര്‍ ഏതെങ്കിലും പൌരോഹിത്യത്തിന്റെ കല്‍പ്പടവുകള്‍ കയറിയിട്ടുണ്ടോ. അതില്‍ പെന്തക്കോസ്തല്‍-ബ്രദണല് സഭകള്‍ എത്രയോ ഭേതം.
ബ്രഹ്മചാരിയായ പുരുഷനും, കന്യകയായ സ്ത്രീയ്ക്കും വേണ്ടിയുള്ളതാണ് വിശുദ്ധ വിവാഹകൂദാശ. അത് ഉറപ്പിക്കുന്നുണ്ടോ പള്ളിയില്‍ വച്ച്.
"എന്നിട്ടും എന്തു കൊണ്ട്, കത്തോലിക്കര്‍ക്ക് യാക്കോബായ-ഓര്‍ത്തോഡോക്സ് സഭയിലുള്ളവരെ വിലക്കുകളിലാതെ വിവാഹം കഴിക്കാന്‍ പറ്റുന്നില്ല."
this is not correct.. as long as they convert to RC.. they will agree...
basically it comes down to members/money... more members.. more money.. all problems solved:
losing one member means one generation of people buddy..:)
പൊതു അവധി ദിവസം തന്നെ വിവാഹം നടത്തണം. വേദപാഠവും കുർബാനയും കാലത്ത് നടത്തി ഉച്ചക്ക് ശേഷം വിവാഹം നടത്താമല്ലോ.
വിവാഹങ്ങളിലെ ചിലവ് ചുരുക്കലിനെ കുറിച്ച് വേവലാതി പൂണ്ട മെത്രാൻമാർ ഒരു തീരുമാനം കൂടി എടുക്കണം. ഇനി മേലിൽ ഒരു വിവാഹവും ആശീർവദിക്കാൻ ഒരു മെത്രാനും വരില്ലെന്നും, ഒന്നിൽ കൂടുതൽ പുരോഹിതരും ഉണ്ടാവില്ലെന്നും.
നട്ടപിരാന്ത,
വർഗ്ഗീയതയും അടക്കിഭരിക്കാനുള്ള ശ്രമവും വേർതിരിച്ച് കാണുക. മാമോദീസ മുങ്ങണം എന്നു പറയുന്നത് വർഗ്ഗീയത എങ്ങനെയാവും.
"മ്യൂലചുതി ക്രിസ്ത്യൻ മുസ്ലിം കുടുംബങ്ങളിൽ കൂടുതൽ"
ഭയങ്ങര കണ്ടുപിടിത്തം, അതിന്റെ കാരണവും!!
പിന്നെ ടെസ്റ്റ്... കമന്റ് എഴുതുമ്പോളും പോസ്റ്റ് എഴുതുന്നപോലെ ആലോചിക്കണം, അല്ലെങ്ങിൽ ചർച്ച ഗോപിയാവും, കമന്റുകളുടെ എണ്ണവും കൂടും!
this post copied here by saran
സമാധാനമായി, കുഞ്ഞാടുകളില്‍ ഒരു മുട്ടനാടെങ്കിലും ഉണ്ടായല്ലോ ഇതൊക്കെ പറയാന്‍ . അല്ലെങ്കിലും ഈ അഛന്മാര് എല്ലാം ഇങ്ങിനെയാ. മറ്റുള്ളവര്‍ തിന്നാന്‍ സമ്മതിക്കത്തുമില്ല, അവര്‍ കട്ടു തിന്നുകയും ചെയ്യും, സര്‍വ്വരാജ്യ കുഞ്ഞാടുകളെ സംഘടിക്കുവിന്‍ അല്ലെങ്കില്‍ ഈ ഇടയന്മാരെല്ലാം കൂടി നിങ്ങളുടെ ജീവിതം കുളമാക്കും.
Post a Comment