നെറ്റില്‍ തെണ്ടി തിരിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട ഒന്നാണ് വെബ് ബ്രൌസര്‍.. എന്തൊക്കെ നെറ്റില്‍ ഉണ്ടെന്നു കണ്ടെത്താന്‍ ഇവനെ കൂടിയേ തീരൂ.. ഇന്റര്‍നെറ്റ് എക്സ്പ്ലോററിനെ പരസ്യമായി തെറി പറയുകയും രഹസ്യമായി ഉപയോഗിക്കുകയും ചെയ്യുന്ന ഫ്രീ സോഫ്റ്റ്വെയര് പ്രേമികള്‍ മുതല്‍ മോസില്ല കണ്ടില്ലെങ്കില്‍ കക്കൂസില്‍ പോകുമ്പോള്‍ "ആസി"ല്ലാതവനെ പോലെ പെരുമാറുന്നവര്‍ വരെ ഉണ്ട്. എന്നാല്‍ ഈ രണ്ടു കക്ഷികളെയും ഒന്ന് മാറ്റി പിടിക്കാനാണ് ഈ പോസ്റ്റ് ഇടുന്നത്. ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മലയാളികള്‍ക്ക് ഏറ്റവും പ്രയോജനം ചെയ്യുമന്ന് കരുതുന്നു..
ഗൂഗിള്‍ ബ്രൊസര്‍ യുദ്ധത്തില്‍ ഇറങ്ങിയപ്പോള്‍ ഇറക്കിയ തുറുപ്പാണ് ഗൂഗിള്‍ ക്രോം. ഇപ്പോഴും മാക്രി കരയുന്നപോലെ ക്രോം ക്രോം എന്ന് ഒച്ചവക്കനല്ലാതെ കാര്യമായ ഒരു ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല.. ക്രോമിന്റെ ആരാധകര്‍ ക്ഷമിക്കുക.. ഒള്ളത് പറയുമ്പോള്‍ അംഗീകരിക്കണം കേട്ടോ.
ടാറ്റാ സഫാരിയും ആഫ്രിക്കയിലെ കെനിയ സഫാരിയും മാത്രം കേട്ടിട്ടുള്ളവര്‍ക്ക് പരീക്ഷിക്കാന്‍ ആപ്പിളിന്റെ (നമ്മുടെ സില്‍ക്ക് സ്മിത കടിച്ച അപ്പിളല്ല) ബ്രൌസര്‍ ആണ് ആപ്പിള്‍ സഫാരി.. നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടി വരെ ഇവന്റെ വലിയ ആരാധകന് ആണ്..
ഓപ്പറ പാടി നടന്നു അധികം പെരെടുത്തെങ്കിലും പിന്നീട് അടിഞ്ഞുകൂടിയ ആളാണ് ഓപറ.. എന്നാല്‍ പുതിയ ഓപ്പറ വല്ല്യ കുഴപ്പം ഇല്ലെന്നു തോന്നുന്നു.
ഇനിയും ചില പിള്ളേരെ പരിചയപ്പെടാം..
1. അവന്ത് ബ്രൌസര്‍ (വല്ല്യ തരക്കേടില്ല.. ഉപയോഗിക്കാറുണ്ട്..)
2.ഗ്രീന്‍ ബ്രൌസര്‍ (അണ്ടര്‍ വെയര്‍ വരെ പച്ച വേണം എന്ന് വാശിയുള്ളവര്‍ വിടല്ലേ.. ഇത് തന്നെ ഉപയോഗിച്ചോ..)
3.)സ്ലീപ്നിര് (എനിക്കിഷ്ടമാണ് .. നിങ്ങള്‍ ഉപയോഗിച്ച് പറ...)
4)മക്സ്തോന് (ശരാശരി..)
5)കെ മെലോണ്‍ (നമ്മുടെ മോസിലയുടെ സഹോദരന്... അപ്പോള്‍ അവരുടെ ഫാന്‍സ് ഇഷ്ടപ്പെടും)
6)ഫ്ലോക് (കുഴപ്പമില്ല )
7)സ്ലിം ബ്രൌസര്‍ (സിസ്റ്റത്തില്‍ വല്ല്യ ലോഡ് കൊടുക്കില്ല. ഡയറ്റിംഗ് ചെയ്യുന്നവര്‍ നോക്കണേ..)
Friday, March 12, 2010
Subscribe to:
Post Comments (Atom)
3 comments:
'ഓസിനു കിട്ടിയാല്‍ ആസിഡും കുടിക്കുന്ന മലയാളികള്‍'
എന്ത് ഉദ്ദേശിച്ചാണാവോ തിരുമേനി ഇത് കാച്ചിയത്..??
ഓസിനു കിട്ടിയ സ്പെയ്സും എന്തിന് ഡൊമൈന്‍ വരെ ഓസിനു കിട്ടണതു കോണ്ടല്ലേ ഞാനും തിരുമേനിയും ഒക്കെ ഇങ്ങനെ വളവളാന്ന് ബ്ലോഗണത്!!
എന്നിട്ടിപ്പോ ഓസിന് കിട്ടിയാ ആസിഡും കുടിക്കുന്നവരാണത്രേ മലയാളികള്‍, അല്ല മാഷെ ആരാ ഈ മലയാളികള്‍...??
(അല്ല...മലയാളികളെ ഒന്നടങ്കം കുറ്റം പറയണതാണല്ലോ ഇപ്പോഴത്തെ ട്രെന്റ്)
ഇവയില്‍ ഏതെങ്കിലും ലിനക്സ് സപ്പോര്‍ട്ട് ചെയ്യുന്നതാണോ?
ഓസിനു കിട്ടിയാ ആസിഡും കുടിക്കുന്ന മലയാളി തന്നെയല്ലേ കൂതറ തിരുമേനിയും കാരണം അങ്ങ് ഉപയോഗിക്കുന്ന ബ്രൌസര്‍ ഫയര്‍ഫോക്സ് ആണല്ലോ എന്നിട്ട മറ്റുള്ള പാവപെട്ട മലയാളിയുടെ മുതുകത്തു . കൂതറ ഹാഷിം പറഞ്ഞ പോലെ ഫ്രീ ആയിട്ടു കിട്ടിയ കുറച്ചു സ്പേസ് , ഒരു ഫ്രീ ഡൊമൈന്‍ . ഇവ കൊണ്ട് കളിക്കുവ എന്നിട്ട വലിയ വര്‍ത്തമാനം പറയണേ . ഓസിനു ഇഷ്ടം അല്ല എങ്കില്‍ കൂതറ വര്‍ത്തമാനം .കോം ഇല് ചെയ്തു കാണിക്കു എന്നിട്ട് ഓസിനു കമന്റ് വാരി കൂട്ട്
Post a Comment