തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Tuesday, March 16, 2010

226.ബ്ലോഗറെ കൊല്ലുന്ന ഫേസ്ബുക്കിലെ കളികള്‍..

ഫേസ്ബുക്കിന്റെ വളര്‍ച്ച ഗൂഗിളിന്റെ ഓര്‍ക്കുട്ടിനെ ഞെട്ടിച്ചുവെങ്കില്‍ ഫേസ്ബുക്കിലെ കളികള്‍ ഇപ്പോള്‍ പല പ്രമുഖ ബ്ലോഗെഴുത്തുകാരെയും തന്റെ നീരാളിപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. മലയാളത്തിലെ പല പ്രമുഖ ബ്ലോഗര്‍മാരും ഇപ്പോള്‍ ഫേസ്ബുക്കിന്റെ ഫാംവില്ലെ, ഫിഷ്‌വില്ലെ , മാഫിയ, കഫെ വില്ലെ തുടങ്ങിയ കളികളുടെ ഇരകളാണ്..

ആദ്യം എന്താണു ഇത്തരം കളികളുടെ പ്രശ്നം എന്ന് നോക്കാം.. സിംഗ എന്നാ പട്ടിയുടെ പടമുള്ള ഗേം കമ്പനിയാണ് ഫേസ് ബുക്കിനു വേണ്ടി ഈ കളികള്‍ തയ്യാറാക്കുന്നത്.. ആളുകളുടെ ഓണ്‍ലൈന്‍ സാന്നിധ്യം കണക്കിലെടുത്ത് പരസ്യവരുമാനം കിട്ടുന്നതുകൊണ്ട് ഫേസ് ബുക്കിനു കിട്ടുന്നത് കോടിക്കണക്കിനു ഡോളര്‍ ആണ്. ഏകദേശം ഒന്‍പതു കോടി സജീവ കളിക്കാരാണ് ഫാം വില്ലെ ഗെമിനുള്ളത്‌. മറ്റുള്ള ഫേസ് ബുക്ക്‌ സുഹൃത്തുകളും കൂടി കളിക്കാനുള്ള സൌകര്യമുള്ളത് കൊണ്ട് ഒരുതരം അഡിക്ഷന്‍ ഈ ഗെമിനുണ്ട്.. സ്വയം ഓരോ സ്റ്റേജില്‍ എത്തുന്നത് പോലെ അത് മറ്റുള്ളവരെ അറിയിക്കാനുമുള്ള സൌകര്യവും ഉണ്ട്.. അതുകൊണ്ട് തന്നെ കൂട്ടുകാരോട് ഒരു മത്സരം ഉണ്ടാവുന്നു.. ഒപ്പം തന്റെ ഫാം കൂടുതല്‍ മികച്ചതാക്കാനും സുന്ദരമാക്കാനും ശ്രമിക്കുന്നു.. നമ്മുടെ ആത്മാവ് ഗ്രാമത്തില്‍ ആണെന്ന് കൂതറ തിരുമേനി വിശ്വസിക്കുന്നത് കൊണ്ടുതന്നെ കൃഷിയെ അങ്ങേയറ്റം ബഹുമാനിക്കുന്നുമുണ്ട്.. എന്നാണ് നമ്മുടെ വിലയേറിയ സമയം ഈ വിര്‍ച്ച്വല്‍ കൃഷിയ്ക്ക് ചിലവഴിക്കുന്നത് കൂതറ തിരുമേനി അംഗീകരിക്കുന്നില്ല.

ജോലികഴിഞ്ഞ് വരുന്ന ഭാര്യയും ഭര്‍ത്താവും വീട്ടിലെത്തി ആദ്യം തന്റെ ഗെമിലെ കൃഷി എവിടെ വരെയെത്തി എന്ന് നോക്കുന്നത് വരെയെത്തുമ്പോള്‍ കാര്യം വഷളാവുന്നു. അടുത്തിടെ ഇതേപോലെ ഒരു ഗെമില്‍ കുട്ടിയെ വളര്‍ത്തുന്ന ഗേം കളിച്ചു ഭാര്യയും ഭര്‍ത്താവും സ്വന്തം കുട്ടിയെ നോക്കാതെ കുട്ടി മരിച്ച സംഭവം ഇതിന്റെ ഏറ്റവും മോശം അനുഭവത്തില്‍ ഒന്നാണ്. ജോലികഴിഞ്ഞ് വരുന്ന ഭാര്യ കുപ്പായം പോലും മാറാതെ നേരെ ലാപ്ടോപ്പില്‍ ഗേം കളിക്കാനിരിക്കുന്ന രീതിയില്‍ അമര്‍ഷം പൂണ്ട ഭര്‍ത്താവ് ഇന്ന് ഇതിന്റെ ഏറ്റവും അഡ്വാന്‍സ് സ്റ്റേജില്‍ കളിക്കുന്ന ആളായി പോയ കേസും കൂതറ തിരുമെനിയ്ക്കറിയാം.. ഒരിക്കല്‍ കളിച്ചു ഇതിന്റെ ടെക്നിക് പഠിച്ചാല്‍ പിന്നെ തിരിച്ചുവരവ് അസാധ്യം ആണെന്ന് വേണം പറയാന്‍.. രാത്രിയില്‍ ടൈം പീസില്‍ അലാറം വെച്ച് കൃഷിയില്‍ നിന്ന് വിളവെടുക്കുന്ന ഭാര്യമാരും ഭര്‍ത്താക്കന്മാരും തങ്ങളുടെ ദാമ്പത്ത്യത്തില്‍ വിള്ളല്‍ വീഴുന്നത് അറിയുന്നില്ല.. കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ ഗെമില്‍ തിരക്കവുംപോള്‍ തങ്ങളെ ശ്രദ്ധിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവില്‍ ഉണ്ടാവുന്ന മാനസിക പ്രശ്നങ്ങള്‍ ആരും തിരിച്ചറിയുന്നില്ല..

ഇത്രയും പ്രശ്നങ്ങള്‍ മാത്രമല്ല നല്ലപോലെ ബ്ലോഗ്‌ എഴുതിക്കൊണ്ടിരുന്നവര്‍ പലരും ഇന്ന് ഈ ഗെമില്‍ സജീവമാണ്.. ബ്ലോഗ്‌ എഴുതാനോ ബ്ലോഗ്‌ വായിക്കാനോ സമയം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഈ സമയം കൊല്ലി കളിയില്‍ തങ്ങളുടെ നൈസര്‍ഗ്ഗീകമായ സര്‍ഗ്ഗശേഷി നിശ്ശേഷം ഇല്ലാതാവുന്നത് ഇവര്‍ തിരിച്ചറിയണം.. ഒരുഗുണവും ചെയ്യാത്ത ( കമ്പനി കോടികള്‍ ഉണ്ടാക്കുമെന്നല്ലാതെ ) ഈ കളികള്‍ ഉപേക്ഷിച്ചു പ്രൊഡക്ടീവ് ആയ വല്ലതും ചെയ്യുന്നതാവും നല്ലത്.. അഡിക്ഷന്‍ മാറ്റാന്‍ വളരെ പ്രയാസം ആണ്. പക്ഷെ ഒരിക്കല്‍ ആ അഡിക്ഷന്‍ മാറിയാല്‍ വീണ്ടും അതിലേക്കു പോവാതെ ഇരിക്കാനും ശ്രദ്ധിക്കണം..

നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ..

1.നിങ്ങളുടെ ആകെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ തൊണ്ണൂറു ശതമാനവും ഈ ഗെമിന് വേണ്ടി ചിലവാക്കുന്നുണ്ടോ..
2.നിങ്ങള്‍ കൂട്ടുകാരെ വിളിക്കാതെ ഗെമില്‍ മുഴുകുന്നുണ്ടോ..
3.നിങ്ങള്‍ ഭക്ഷണം കുളി പ്രാര്‍ത്ഥന വായന തുടങ്ങിയ മുടക്കി ഗേം കളിക്കുന്നുണ്ടോ..
4.ജോലിയില്‍ നിന്ന് വന്നാല്‍ ആദ്യം ഗേം കളിയ്ക്കാന്‍ തോന്നുന്നുണ്ടോ..
5.ഇടയ്ക്കിടെ ഗേം കളിച്ചില്ലെങ്കില്‍ വിഷമവും വെപ്രാളവും തോന്നുന്നുണ്ടോ..

ഇതെല്ലാം നിങ്ങള്‍ അതെയെന്നു ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ഈ കളിയുടെ അഡിക്റ്റ് ആണെന്ന് പറയാം.. ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുത്തുന്ന ഈ കളികള്‍ ഒരു ചെറിയ സമയം വളരെ നല്ലതാണു.. എന്നാല്‍ അഡിക്ഷന്‍ ആയാല്‍ ഒരുപക്ഷെ ചികിത്സ വരെ വേണ്ടിവന്നേക്കാം.. ദിവസം പതിനാറു മണിക്കൂര്‍ വരെ കളിക്കുന്നവര്‍ മുതല്‍ ഭക്ഷണം കഴിക്കാതെ വരെ ഗേം കളിക്കുന്നവര്‍ വരെയുണ്ട്.. ട്രാക്ടര്‍ വാങ്ങാനും വസ്തു കൂടുതല്‍ വാങ്ങുവാനും വേണ്ടി അഹോരാത്രം ഗേം കളിക്കുന്നവര്‍ തങ്ങളുടെ പ്രീയപ്പെട്ടവരില്‍ നിന്നും അകലുകയാണ് എന്ന് മനസ്സിലാക്കുന്നില്ല.. തോട്ടത്തില്‍ അയല്‍ വക്കക്കാര്‍ ഇല്ലാത്തതിനാല്‍ അനോണിയായി പത്തോളം പേരില്‍ കളി തുടങ്ങി ഗേം കളിക്കുന്നവര്‍ വരെയുണ്ട്.. അവസാനം ഈ ഓരോ ഐഡികളും എന്നും ഓണാക്കി കളിച്ചു കമ്പ്യൂട്ടറിന്റെ മുമ്പില്‍ നിന്ന് മാറാന്‍ പോലും സമയമില്ലാതെ ചിലര്‍ വിഷമിക്കുന്നു..

കളികള്‍ മാനസികോല്ലാസത്തിനു വേണ്ടിയാണു.. നമ്മളെ അടിമ ആക്കാന്‍ അല്ല. കളികളില്‍ സ്വന്തം ജീവിതവും ബന്ധങ്ങളും മറക്കാതെ ഇരിക്കാന്‍ ശ്രമിക്കുക.

16 comments:

jayanEvoor said...

അപ്പോ ഇതാണല്ലേ ഈ ഫാം ഹൌസ് കളി!

സംഗതി പരമ സത്യം!

പല ബ്ലോഗർ/ബ്ലോഗ്ഗിണീ സുഹൃത്തുക്കളും ഫാമിൽ പശുവിനെ വളർത്താൻ എന്നെ ക്ഷണിച്ചിരുന്നു.

അതിന്റെ കിടുപിടികൾ കാര്യമായി മനസ്സിലാകാഞ്ഞതു കൊണ്ട് ഇതുവരെ അതിൽ വീണില്ല!

നമുക്കു പയ്യും ഇല്ല കാളയും ഇല്ല!

ഭാഗ്യം!

അഖില ലോക ബ്ലോഗ്ഗർ സുഹൃത്തുക്കളേ വിട്ടുപിടിക്കൂ‍....! മലയാളം ബ്ലോഗിനെ രക്ഷിക്കൂ!!!

Junaiths said...

blogare adi..adi..

കനല്‍ said...

ഇതെന്തൂട്ട് കുന്ത്രാണ്ടാന്ന് ഞാനുമൊന്ന് ട്രൈ ചെയ്ത് നോക്കി,

എന്തോ എനിക്ക് വലിയ താല്പര്യമൊന്നും തോന്നിയില്ല..
ഹോ ഞാന്‍ രക്ഷപെട്ടു.

കൂതറ പറഞ്ഞപോലെ ഞാനും പല പുലി ബ്ലോഗറുമാരുടെയും ക്യഷി അവിടെ കണ്ടാരുന്നു..

ഹ മ്പമ്പോ എന്തോരം ക്യഷികളാ?

അയ്യയ്യേ ഛെ ഛെ ഛേ

ബൂലോക ബ്ലോഗര്‍മാരുടെ ഈ അനാവശ്യ ക്യഷിയിറക്കലിനെതിരെ പ്രതിക്ഷേധം നമുക്ക് ശക്തമാക്കണം.

ബ്ലോഗ് കറുപ്പിക്കലും, ലോഗോ പതിക്കലും നടത്താന്‍ ഞാനെപ്പഴേ റെഡി

OAB/ഒഎബി said...

ഒന്നുമറിയാത്ത/സമയമില്ലാത്ത എന്നെപോലുള്ളവര്‍ക്ക് അതിലൊന്ന് കേറി നോക്കനുള്ള ഒരു പ്രചോദനം ആവും ഈ പോസ്റ്റും എന്ന് എനിക്ക് ആശങ്ക.

ഹല്ല കാലം അങ്ങനെയാണെയ്..ഏത് കാര്യത്തെ കുറിച്ചാണൊ കൂടുതല്‍ വിമര്‍ശനം വരുന്നത് അതിനെ പിന്തുടരാനാണ് ജനത്തിന് ഹരം.

എന്തൊക്കെ ആയാലും അതിന് മെനക്കെടാന്‍ ഞാനില്ല.

Kvartha Test said...

ജീവിതത്തിലും കമ്പ്യൂട്ടറിലും ഫേസ്ബുക്കിലും മറ്റും ഇതുവരെ ഗെയിം കളിച്ചിട്ടില്ല, സമയം കളഞ്ഞിട്ടില്ല. പക്ഷേ പ്രിയ കൂതറയുടെ ഈ ലേഖനം വായിച്ചപ്പോള്‍, പ്രത്യേകിച്ചും കൃഷി സംബന്ധം എന്ന് പറഞ്ഞപ്പോള്‍, ഒന്നു കൃഷി ചെയ്തു നോക്കിയാലോ എന്നൊരു ചിന്ത! ഈയുള്ളവന്‍ അഡിക്റ്റ് ആയാല്‍ അതിനുത്തരവാദി കൂതറയാണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു!

ബഷീർ said...

എനിക്കും കിട്ടിയിരുന്നു അപേക്ഷകൾ .. സപ്പോർട്ട് ചോദിച്ച് കൊണ്ട്. ഫാ‍ാം വലുതാക്കാൻ..

ഞാൻ ഈ നാട്ടുകാരനല്ല മാഷേ /മാഷീ എന്ന് മറുപടി (മനസിൽ‌) പറഞ്ഞ് മിണ്ടാതിരുന്നത് നന്നായി :)

ഈ ലേഖനത്തിന് നന്ദി

Salim PM said...

പോസ്റ്റ് അസ്സലായിട്ടുണ്ട് തിരുമേനീ..

ചാര്‍ളി (ഓ..ചുമ്മാ ) said...

എന്റെ തിരുമേനീ
എങ്ങനെയറീഞ്ഞു എന്റെ കാര്യങ്ങള്‍ ഇത്ര കൃത്യമായി..
ഇപ്പോ ലെവല്‍ 47 ആയി..നിറുത്താന്‍ പറ്റണില്ല..
ലെവല്‍ 50-ല്‍ നിറുത്താം എന്ന് കെട്ടിയോളോട് വാക്ക് കൊടുത്തിട്ടുണ്ട്..
എന്താണേലും..ഇന്നത്തെ വിളവെടുപ്പോടെ ഞാന്‍ നിറുത്താമോ എന്ന് നോക്കട്ടെ..!!
താങ്കസ്...

Robin Jose K said...

തിരുമേനി എത്ര ലെവല്‍ ആയി..... ഇ പോസ്റ്റ്‌ കൂടുതല്‍ Neighbours - നെ ചേര്‍ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ....തിരുമേനി......

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തിരുമേനീ,

ഞാന്‍ ഈ അടുത്ത കാലത്താണു ഇതിനെപറ്റി അറിയുന്നത്..പലരും ഇപ്പോള്‍ ഇതിന്റെ അടിമകളായി.എന്തായാലും ഞാന്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല.
വിവരങ്ങള്‍ പങ്കു വച്ചതിനു നന്ദി

Ashly said...

Correct. Lots of ppl get carried away.

Good post

ഹന്‍ല്ലലത്ത് Hanllalath said...

:)

ഹോ ഞാന്‍ അതില്‍ കളി തുടങ്ങാത്തത് എത്ര നന്നായി...
വല്ലപ്പോഴും ഫ്രണ്ട്സ് റിക്വസ്റ്റിന് മറുപടി കൊടുക്കാന്‍ മാത്രമാണ് ഫേസ് ബുക്കില്‍ കേറുന്നത് തന്നെ...

തക്ക സമയത്തുള്ള നല്ല കുറിപ്പ്

.
കമ്പനിക്കാരുടെ പോക്കറ്റ് വീര്‍പ്പിക്കാന്‍
നമ്മള്‍ ജോലി ചെയ്യാതെ,
ക്രിക്കറ്റ് കാണണം ഗെയിം കളിക്കണം..
യുവാക്കളുടെ ക്രിയേറ്റിവിറ്റിയെ വല്ലാതെ ബാധിക്കുന്ന ക്രിക്കറ്റൊക്കെ നിരോധിക്കേണ്ട കാലം കഴിഞ്ഞു
എന്നെ ആരും തല്ലാന്‍ വരല്ലെ...
:)

നിരക്ഷരൻ said...

ഫാം വില്ല അപേക്ഷ തന്നവരെയൊക്കെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ആട്ടിയോടിച്ചതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ശരിക്കും അഡിക്‍റ്റഡ് ആക്കുന്ന കളിയാണത്. വെളിയില്‍ പോകുമ്പോള്‍ സമയത്തിന് വിളവെടുപ്പ് നടത്താന്‍, പാസ്സ്‌വേര്‍ഡ് മറ്റൊരാള്‍ക്ക് കൊടുത്തിട്ട് പോകുന്നവരെ എനിക്കറിയാം.

hi said...

സോറി. കമന്റ്‌ ഇടാന്‍ ടൈം ഇല്ല പശുവിനെ കറക്കാന്‍ ടൈം ആയി :P

മാണിക്യം said...

അബ്‌കാരി യുടെ കമന്റ്! അതാണു ശരി .. ഞാന്‍ ഇവിടെ കമന്റ് ഇട്ട് നേരം കള്യു‍ന്നില്ല എല്ലാദിവസവും വായനയുടെ കൂട്ടത്തില്‍ ഇതും ഒരു രസമാണെ എനിക്ക് ഫാം വില്ല പരിചയപ്പെടുത്തിയത് ആചാര്യന്‍ ആണു [അചാര്യന്റെ പോസ്റ്റ്]നല്ല ക്യാല്‍ക്കുലേഷന്‍ വേണം റ്റൈം മാനെജ്മെന്റ് അതു ശരിക്ക് വിനയോഗിക്കണം,എല്ലാ‍ം ആവാം അതില്‍ അടിമയാവാതെ നോക്കണം :( തിരുമേനി ഞാന്‍ തിരുമേനിയെക്കാള്‍ 17 ലെവല്‍ മുകളിലാ :) എന്നാല്‍ പൊട്ടെ എനിക്ക് 8000 XP കൂടി വേണം അടുത്ത ലെവല്‍ എത്താന്‍ അപ്പോള്‍ കാണാം....

latha said...

ഹ ഹ ഹ... കൊള്ളാം...
ഞാന്‍ നല്ലൊരു ക്രിഷിക്കാരി ആയിരുന്നു... കൂടാതെ കെട്ടിയൊനെം ബാങ്കളൂര്‍ ജൊലി ചെയ്യുന്ന അനിയത്തിയെയും.. നാട്ടില്‍ സ്കൂളില്‍ പടിക്കുന്ന കസിന്‍സ് എല്ലാത്തിനെയും പിടിച്ച് അയവല്‍ക്കക്കാരക്കി.... കുറച്ച് കഴിഞ്ഞ് ലെവല്‍ ഒക്കെ കൂടി വന്നപ്പൊള്‍ എന്നിലെ വയനാടന്‍ ക്രിഷിക്കാരി പുറത്ത് വന്നു.... കുരുമുളക് കാലാ പെറുക്കാന്‍ പറഞ്ഞാല്‍ (അതായതു കൊഴിഞ്ഞു വീഴുന്ന കുരുമുളക്) മനൊരെമ എടുത്ത് വായിക്കന്‍ ഇരിക്കുന്ന ഞാന്‍ ലാസ്റ്റ് ആപ്പിളും ഓറഞും പറിക്കാതെ ആയി.... എന്റെ മീനുകള്‍ എല്ലാം പട്ടിണി കിടന്ന് ചത്ത് കാണും.... മത്തങ്ങാ പാടം എല്ലാം ചീഞ്ഞൂ നാറീക്കാണ്‍ഊം.....