തലക്കെട്ട് കണ്ടു ആഘോഷിക്കാന്‍ എത്തിയവര്‍ ക്ഷമിക്കുക. കേരളത്തിലെ അപൂര്‍വ്വം ചില മനുഷ്യ സ്നേഹികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ബസ്സപകടം കൂടി കഴിഞ്ഞുപോയി. അപൂര്‍വ്വം ചിലരെന്നു പറഞ്ഞതില്‍ പരിഭവിക്കേണ്ട.. മറ്റുള്ളവര്‍ക്ക് ഇതൊരു വാര്‍ത്തയോ ആഘോഷമോ മറ്റൊരു അപകടമോ മാത്രം. ഇതിനിടയില്‍ ചില തന്തയ്ക്കു പിറക്കാത്തവര്‍ക്ക് മൊബൈല്‍ ഫോണിന്റെ സ്റ്റില്‍, വീഡിയോ കാമറകളുടെ പ്രവര്‍ത്തന മികവ് പരിശോധിക്കാനൊരു അവസരവും.. മുമ്പൊരിക്കല്‍ അതിനെപ്പറ്റി പോസ്റ്റ് ഇട്ടിരുന്നതിനാല്‍ വീണ്ടും ആവര്‍ത്തനവിരസത ഉണ്ടാക്കുന്നില്ല.. പറഞ്ഞാലോ അറിഞ്ഞാലോ കൊണ്ടാലോ കണ്ടാലോ പഠിക്കാത്തവരെ എഴുതി പഠിപ്പിക്കാന്‍ ഞാനാര് കുഞ്ഞന്‍ നമ്പ്യാരോ..?
ഇത്തരം അപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നാണു ചിന്തിക്കേണ്ടത്. സ്വാഭാവികമായും റോഡ് വികസനത്തിനോ അപകടം ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ നടത്താനോ കാശില്ലാത്ത സര്‍ക്കാരില്‍ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടു കാര്യമില്ല.. വിദേശത്തും സ്വദേശത്തും അധ്വാനിച്ചുണ്ടാക്കുന്ന കോടികള്‍ കൊട്ടാരം കെട്ടിപ്പൊക്കാന്‍ മാത്രം ചിലവഴിക്കുന്ന പ്രജകള്‍ താമസിക്കുന്ന കേരളത്തിലെ ജനങ്ങളും വല്ലതും ചെയ്യുമെന്ന് കരുതേണ്ട. എന്നാല്‍ ജീര്‍ണ്ണിച്ചതും ജീര്‍ണ്ണിച്ചു കൊണ്ടിരിക്കുന്നതുമായ ഉപഭോക്തൃ സംസ്കാരത്തിന്റെ ഉടമകളായ കേരളമക്കളെ വീണ്ടും തങ്ങളുടെ വിഭവങ്ങള്‍ കൊണ്ട് മൂടിപ്പുതപ്പിക്കുന്ന കമ്പനികളുടെ കൈയില്‍ നിന്ന് പണം കണ്ടെത്തി വേണമെങ്കില്‍ ഒരുപരിധിവരെ ഇതിനു പരിഹാരം ചെയ്യാമെന്ന് കരുതുന്നു..
ദൂരം കാണിക്കാന്‍ വെയ്ക്കുന്ന ബോര്‍ഡുകളില്‍ പരസ്യം സ്ഥാപിക്കാന്‍ നടക്കുന്നവന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു കാശുമുടക്കി ദൂരം, റോഡിന്റെ തിട്ട , വരാന്‍ പോകുന്ന അപകടങ്ങള്‍ വളവുകള്‍ മുതലായവ കാണിക്കുന്ന ബോര്‍ഡുകള്‍ വെയ്ക്കാന്‍ കമ്പനികളില്‍ നിന്ന് ക്യാന്‍വാസ് ചെയ്തു കാര്യം നടത്തുക.. ഒരു സൈഡില്‍ അവര്‍ പരസ്യം കാണിക്കട്ടെ മറു വശത്ത് അവരുടെ പരസ്യവും ആകാമല്ലോ.. കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മാറുമെങ്കില്‍ അതാവട്ടെ..!
അതേപോലെ ഗര്‍ത്തങ്ങളുടെ മുകളില്‍ വേലിക്കല്ല്, കൈവരി തുടങ്ങിയ സ്ഥാപിക്കാനും ഇതേ മാര്‍ഗ്ഗം തന്നെ ഉപയോഗിക്കാം. പരസ്യം കാണിക്കാന്‍ കമ്പനികള്‍ മടിക്കുമെന്നു കരുതേണ്ട.. എന്നാല്‍ അമിതാബ് ബച്ചന്റെ കാര്യത്തില്‍ കേന്ദ്രത്തില്‍തീരുമാനം എടുത്തപോലെ പോ.ബ്യൂറോ.ക്കാര്‍ ഇതിനെ നേരിടാതെ ഇരുന്നാല്‍ മതിയാരുന്നു.. അടുത്ത കടമ്പ മറ്റാവശ്യത്തിനു പ്രത്യേകിച്ചും ഫയര്‍ ഫോഴ്സ് , പോലെയുള്ള സേനകളെ സുസജ്ജം ആക്കുക എന്നതാണ്.. ഇപ്പോള്‍ തന്നെ ആവശ്യത്തിലേറെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സേനയ്ക്ക് ഫണ്ട് അനുവദിക്കുകയാണ് ഏറ്റവും അത്യാവശ്യം..
സ്വാഭാവികമായും ഇല്ലായ്മ പാടുന്ന സര്‍ക്കാര്‍ എങ്ങനെ പണം കണ്ടെത്തും എന്നതാണ് അടുത്ത വിഷയം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കുന്ന കേരളത്തില്‍ ഓരോ കുപ്പി മദ്യത്തിലും ഒരു രൂപയെങ്കിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയാല്‍ ഈ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല.. കുടിയന്മാരുടെ അല്പം പണം ഈ കാര്യത്തിലെങ്കിലും ഉപയോഗിക്കാം. ഇത് ഭരണഘടനാ വിരുദ്ധം ഒന്നുമല്ല.. തെലുങ്കന്റെ നാട്ടില്‍ ഇതൊക്കെ പരീക്ഷിച്ചു വിജയിച്ച കാര്യമാണ്. വേണമെങ്കില്‍ സിഗരട്ടിലും ഈ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താം. അങ്ങനെ കിട്ടുന്ന പണം റോഡിന്റെ ഇത്തരം പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും ഫയര്‍ഫോഴ്സ് പോലെയുള്ള സേനകളുടെ നവീകരണത്തിനും ഉപയോഗിക്കാം.. ഒപ്പം ടെറരിട്ടരി ആര്‍മി പോലെ അവശ്യ ഘട്ടങ്ങളില്‍ അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കാനുള്ള ഓരോ പരിശീലനം നേടിയ ആളുകളുടെ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും നല്ലതായിരിക്കും.. ഈ ഗ്രൂപ്പുകള്‍ സര്‍ക്കാര്‍ ഉണ്ടാക്കണം എന്നില്ല രാഷ്ട്രീയ പാര്‍ട്ടികള്‍ , മതസ്ഥാപാനങ്ങള്‍ തുടങ്ങി ആരും ചെയ്‌താല്‍ മതിയാവും..
അടുത്ത ഏറ്റവും കൂതറ പരിപാടിയാണ് അല്പം താമസിക്കുന്ന രക്ഷാപ്രവര്‍ത്തകരുടെ നെഞ്ചത്ത് കുതിര കയറുന്ന പ്രവണത.. കേരളത്തിലെ റോഡിന്റെ അവസ്ഥ അറിയാവുന്നവര്‍ ഈ കുതിരകയറ്റം നടത്തുന്നതിനു മുമ്പേ മൂന്നുവട്ടം ആലോചിക്കണം.. ആളുകളെ വിമാനത്തില്‍ കൊണ്ടിറക്കാന്‍ തല്‍ക്കാലം നടക്കുമെന്ന് തോന്നുന്നില്ല. ഒപ്പം പാഴായ സമയം തിരിച്ചെടുക്കാന്‍ കഴിയില്ല. വരുമ്പോള്‍ കശപിശ നടത്തി വീണ്ടും ദീര്‍ഘിപ്പിച്ചാല്‍ ആളുകളുടെ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തുകയെ ഉള്ളൂ.. അടിക്കണം, തെറിവിളിക്കണം എങ്കില്‍ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞിട്ട് പോരെ.. കാഴ്ചക്കാര്‍ ഉപകാരം ചെയ്തില്ലെങ്കിലും കാഴ്ച കാണുകയും ഫോറ്റൊഎടുക്കുകയും ചെയ്യുന്നത് ആളുകളെ രക്ഷിക്കുന്നവര്‍ക്ക് പാര ആവുന്ന രീതിയില്‍ ആവരുത്..
ആളുകളുടെ മരണത്തിന്റെ വില അറിയണം എങ്കില്‍ സ്വന്തം വീട്ടില്‍ ആരെങ്കിലും മരിക്കണം.. മരണം ആഘോഷം, വാര്‍ത്ത ആക്കുന്നവര്‍ നാളെ സ്വന്തം വീട്ടില്‍ മരണം നടക്കുമ്പോള്‍ പഠിക്കും. കാരുണ്യം കാണിക്കണം എന്ന് പറയില്ല. കഠിനഹൃദയന്‍ ആവാതെയിരുന്നുകൂടെ....
Friday, March 26, 2010
Subscribe to:
Post Comments (Atom)
6 comments:
#കാരുണ്യം കാണിക്കണം എന്ന് പറയില്ല. കഠിനഹൃദയന്‍ ആവാതെയിരുന്നുകൂടെ#
സത്യം.ഇത്രയെങ്കിലും ചെയ്‌താല്‍ തന്നെ വലിയ കാര്യം.
ഷാജി ഖത്തര്‍.
ശരിയാണ്, പക്ഷെ നാട്ടില്‍ ഒന്നും നടക്കില്ല. നിലവിലെ രാഷ്ട്രീയസംവിധാനങ്ങള്‍ ആകെ തച്ചുതകര്‍ക്കാന്‍ കഴിയുമെന്ന് ആരെങ്കിലും കരുതുമോ? ഇല്ലല്ലോ. നടന്നു പോകുന്ന പോലെയേ എന്തും നാട്ടില്‍ നടക്കുകയുള്ളൂ.
We want to build airports in each Taluk, but we don't have enough money to maintain the roads.
മനസ്സ് മടുത്ത് പോവുകയേ ഉള്ളൂ...
എന്തെങ്കിലും മാറ്റം പ്രതീക്ഷിച്ചിരുന്നാല്‍...
ഒരു തരാം മരവിച്ച മനസോടെ പത്ര വാര്‍ത്ത വെറുതെ വായിച്ചു പോവുകയാണ് ഇപ്പോള്‍ പതിവ്.
തെറ്റാണെന്ന് അറിയാം എങ്കിലും.. അങ്ങനെ ആയി പോയി
good
Post a Comment