തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, September 9, 2010

241.എന്നാപ്പിന്നെ പര്‍ദ്ദ ഊരിക്കൂടെ..!

പര്‍ദ്ദ എന്നാല്‍ മൂടുപടം എന്നാണു കൂതറ തിരുമേനി പഠിച്ചിരിക്കുന്നത്. പര്‍ദ്ദ ഇടാന്‍ കാരണം തന്നെ സ്ത്രീകള്‍ തങ്ങളുടെ ശരീരവടിവ് പ്രദര്‍ശിപ്പിക്കാതെ മാന്യമായി പൊതുസ്ഥലത്ത് സഞ്ചരിക്കാനുള്ള ഉപാധിയാണ്. അതോലൊന്നും കൂതറ തിരുമേനിക്ക് യാതൊരു പരാതിയുമില്ല. തന്നെയുമല്ല അത്തരമൊരു സൗകര്യമോ അല്ലെങ്കില്‍ വ്യവസ്ഥിതിയോ ഉണ്ടാക്കിയവരെ ബഹുമാനിക്കുകയും ചെയ്യുന്നു.

അടുത്തിടെ കണ്ട ഒരു പര്‍ദ്ദധാരിയാണ് ഈ പോസ്റ്റ്‌ എഴുതാന്‍ പ്രേരണ തന്നത്. ലിനന്‍ തുണിയില്‍ ഒരു ഉറപോലെയുണ്ടാക്കിയ പര്‍ദ്ദയില്‍ തന്റെ ശരീരം കുത്തിത്തിരുകി നില്‍ക്കുമ്പോള്‍ തന്റെ മാംസളമായ മുന്‍പിന്‍ ഭാഗങ്ങളുടെ മുഴുപ്പ് വ്യക്തമായി വെളിയില്‍ കാണുന്നതും അത് കണ്ടു മറ്റുള്ളവര്‍ ആസ്വദിക്കുന്നതും ഈ യുവതി ആനന്ദിക്കുന്നത് പോലെ തോന്നി. എന്തായാലും കണ്ണില്‍ വച്ചിരിക്കുന്ന കോണ്ടാക്റ്റ് ലെന്‍സിന്റെ നീലിമയില്‍ കണ്ണുകള്‍ കൂടുതല്‍ ആകര്‍ഷകമോ അതോ വശ്യമോ ആയി തോന്നി. തലയിലെ മഫ്തയില്‍/ശിരോ വസ്ത്രത്തില്‍ മുഖം കൂടുതല്‍ സെക്സി ആയി തോന്നിയതേയുള്ളൂ. എന്തായാലും ഇതെല്ലാം കണ്ടപ്പോള്‍ കൂതറ തിരുമേനിയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്.

ശരീരം മൂടാന്‍ അല്ലെങ്കില്‍ മാന്യമായി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാനല്ലേ പര്‍ദ്ദ ധരിക്കുന്നത്.?
ഇതിനെ ഒരു ഗതികേടായി കാണുന്നുണ്ടെങ്കില്‍ ഒഴിവാക്കുന്നതല്ലേ നല്ലത്. മനസ്സോടെ ധരിക്കുന്നവരോട് ബഹുമാനമേയുള്ളൂ. പക്ഷെ ഇത്തരത്തിലുള്ള പ്രദര്‍ശനം വേണോ.?
തങ്ങളുടെ ശരീരം കണ്ടു മറ്റുള്ളവര്‍ക്ക് ലൈംഗികാര്‍ഷണം തോന്നുന്ന ഒരുക്കങ്ങള്‍, കോണ്ടാക്റ്റ് ലെന്‍സ്‌ ഉണ്ടെങ്കില്‍ പിന്നെ എന്തിനീ പര്‍ദ്ദ...?

ഇസ്രായേലിലെ വിവാഹിതരായ ജൂതസ്ത്രീകള്‍ തങ്ങളുടെ മുടി മറ്റുള്ളവരില്‍ നിന്ന് മറയ്ക്കാറുണ്ട്. മുടി കണ്ടിട്ട് ആകര്‍ഷണം കണ്ടിട്ട് ആര്‍ക്കെങ്കിലും ഇഷ്ടം തോന്നിയാല്‍ അതൊഴിവാക്കാന്‍ വേണ്ടിയാണു ഇത്. എന്നാല്‍ മുടി മറച്ചു നടക്കുമ്പോള്‍ തങ്ങള്‍ വിവാഹിതരാണെന്നും മറ്റുള്ളവര്‍ക്ക് തങ്ങളെ ഒഴിവാക്കിക്കൂടെയെന്നുമുള്ള സൂചന കൂടിയാണിത്. എന്നാല്‍ അടുത്തിടെ വളരെ മനോഹരമായ വിഗ്ഗുകള്‍ വെച്ച് ഈ ശിരോവസ്ത്രം സ്ത്രീകള്‍ ഒഴിവാക്കുകയാണ്. അതുകൊണ്ട് ചിലരുടെയെങ്കിലും കാണാന്‍ ഭംഗിയില്ലാത്ത മുടിമറച്ചു ഭംഗിയുള്ള വിഗ്ഗുകള്‍ വെച്ച് കൂടുതല്‍ ആകര്‍ഷകമായി നടന്നു ഈ നിയമത്തെ പരിഹസിക്കുകയാണ്. എന്നാല്‍ വിഗ്ഗുകള്‍ മിക്കപ്പോഴും കണ്ടു സ്ത്രീകള്‍ വിവാഹിതരാണെന്ന് കണ്ടു പുരുഷന്‍മാര്‍ കൂടുതല്‍ അടുക്കാന്‍ പോകാറില്ല.

ഇതേപോലെ തന്നെ, മാന്യമായി പര്‍ദ്ദ ധരിച്ച സ്ത്രീകളെ നമ്മളെല്ലാം ബഹുമാനിക്കുകയെ ഉള്ളൂ. ആരും അവരെ ഉപദ്രവിക്കാന്‍ പോകുമെന്ന് തോന്നുന്നില്ല. എന്നാല്‍ ശരീരത്തിന്റെ അളവും വളവും എടുത്തുകാട്ടുന്ന പര്‍ദ്ദ ധരിക്കുന്നവളെ കൂടുതല്‍ ആളുകള്‍ നോക്കുകയെ ഉള്ളൂ. ബഹുമാനം കൊടുക്കുകയല്ല വേണ്ടിവന്നാല്‍ കമന്റടിക്കാനും ആളുകള്‍ മടിക്കില്ലെന്ന് ചുരുക്കും. ഒരേ ഒരു ചോദ്യം മാത്രം... ഇങ്ങനെ ധരിക്കുന്നതിനതിനെക്കാള്‍ ഭേദം ഊരിക്കൂടെ..എന്തിനീ പ്രഹസനം.

5 comments:

chithrakaran:ചിത്രകാരന്‍ said...

മൈ ഭഗവാ‍ന്‍ !!!
കൂതറ ഇത്രയും നിഷ്ക്കളങ്കനോ ????
കാള വാലുപൊക്കുന്നത് എന്തിനാണെന്നുപോലും അറിയാത്ത പൈതലോ കൂതറ !!! ഹൈ.. ലജ്ജാവഹം :)

ഇരുകിയ പര്‍ദ്ദ പര്‍ദ്ദാചരിത്രത്തിലെ വഴിത്തിരിവുകളാണു കൂതറെ. പ്രായോഗിക ബുദ്ധികളായ സ്ത്രീത്വത്തിന്റെ മധുരതരമായ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളാണ് ഇറുകിയ പര്‍ദ്ദകള്‍. മതഗുണ്ടായിസത്തേയും ശരീരത്തേയും ഒരുപോലെ സുഖിപ്പിച്ചു ബഹുമാനിക്കാനുള്ള ആ ബുദ്ധിയെ പ്രശംസിക്കേണ്ടിയിരിക്കുന്നു ! പര്‍ദ്ദ ഊരിയെറിയുന്നതിനു മുന്‍പുള്ള സുന്ദര മുഹൂര്‍ത്തമാണത്.

ഇഷ്ടമുള്ള വേഷം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം പരമ പ്രധാനം തന്നെ.ചിത്രകാരന്റെ പോസ്റ്റ് :മത ഗുണ്ടകളില്‍ നിന്നും പെണ്‍കുട്ടികളെ രക്ഷിക്കാന്‍...

Anonymous said...

ഇറുകിയ പര്‍ദ്ദ ഒരു നിശബ്ദ വിപ്ലവമാണ്, അബലയെന്നു മുദ്രകുത്തിയ സമൂഹത്തോടുള്ള, സമുദായത്തോടുള്ള പ്രതിഷേധമാണ്.
മുട്ട് വരെ സ്ലിറ്റുള്ള പര്‍ദയാണിപ്പോള്‍ ബാംഗളൂരില്‍ ഫാഷന്‍. എല്ലാ സ്ത്രീകള്‍ക്കും ഹൈക്കോടതിയില്‍ പോവാന്‍ പറ്റില്ലല്ലോ .

പണ്ടൊരു ഭൂതത്തിന്റെ ഭാര്യ ഭൂതത്തോട് പകരം വീട്ടിയ കഥ ഓര്‍മ്മ വരുന്നു ഈ പോസ്റ്റ് വായിക്കുമ്പോള്‍.

vipin said...

അറബി സ്ത്രീകളുടെ ഇടയില്‍ ഇത്തരം ഇറുകിയ പര്‍ദ്ദകള്‍ ധരിക്കുന്ന പ്രവണത കൂടി വരുന്നതായി കാണുന്നു , പ്രത്യേകിച്ചും യുവതികളുടെ ഇടയില്‍ . ഇതൊരു നിശ്ശബ്ദ വിപ്ലവത്തിന്റെ തുടക്കമാണെന്ന് തോന്നുന്നു !

hi said...

you said it

NILGIRIS said...

മാറ് മറക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത തമ്ബ്രാന്റെ മനസ്സ് ഇപ്പോഴും കൊണ്ട് നടക്കുന്നത് കൊണ്ടാണ് മാന്യമായി വസ്ത്രം ധരിക്കുന്ന മുസ്ലിം പെണ്ണിന്റ പരധ ഒരു അപരാധമായി തോന്നുന്നത്