ഈ പോസ്റ്റിന്റെ ആവശ്യം ഉണ്ടോന്നു വായനക്കാര്‍ തീരുമാനിക്കുക. സ്വയരക്ഷ ഭരണഘടന ഒരു പൗരന് നല്കുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ സ്വയം രക്ഷയ്ക്ക് എടുക്കുന്ന എല്ലാ മുന്‍കരുതലും നിയമപരമായി സാധുതയുള്ളതാണ്. എന്നാല്‍ ഈ മുന്‍കരുതല്‍ മറ്റൊരു പൌരനോ സമൂഹത്തിനോ അപകടമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ അത് നിയമപരമായി കുറ്റകൃത്യവും ആണ്. ഇനി മുന്‍കരുതലില്‍ പ്രമുഖമാണ് തോക്ക്. ചില രാജ്യങ്ങളില്‍ തോക്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചാല്‍ സ്വയരക്ഷയ്ക്കു എന്ന് പറഞ്ഞു കാര്യം നേടാന്‍ കഴിയില്ല. പൌരന്റെ ജീവനും സ്വത്തിനും രക്ഷ നല്കാന് പോലീസോ ചില അവസരത്തില്‍ പട്ടാളമോ ഉണ്ടെന്നു പറഞ്ഞു ആ അപേക്ഷ നിരസിക്കും. എന്നാല്‍ നൂറെകാല്‍ കോടി ജനസംഖ്യയുള്ള ഭാരതത്തില്‍ സ്വയരക്ഷയ്ക്കു പോലീസുണ്ടെന്നു പറഞ്ഞു അപേക്ഷ നിരസിക്കില്ല. അതുകൊണ്ട് സ്വയരക്ഷ തോക്കിനു അപേക്ഷിക്കാന്‍ കാരണം ആയി കാണിക്കാം.
ഇനി നേരെ പ്രശ്നത്തിലേക്ക്, നേരെചൊവ്വേ ഒരു തോക്കിന്റെ (റൈഫിള്‍ , ഷോട്ട്ഗണ്‍) /കൈത്തോക്കിന്റെ (പിസ്റ്റളോ റിവോള്‍വറോ) ലൈസന്‍സ് എടുക്കാന്‍ ചെന്നാല്‍ പോലീസിന്റെ സര്‍ട്ടിഫിക്കെറ്റും (ആള് കുഴപ്പക്കാരന്‍ അല്ല എന്ന് കാണിക്കാന്‍) എ.എഡി.എമ്മിന്റെ (ചിലയിടത്ത് ഡിസ്റ്റിക്ട് കളക്ടറോ) അനുവാദവും കിട്ടിയാല്‍ മാത്രമേ ഈ തോക്ക് വാങ്ങാന്‍ കഴിയുകയുള്ളൂ. അമേരിക്കയെപോലെയുള്ള രാജ്യങ്ങളില്‍ (ചില സ്റ്റേറ്റുകളില്‍ വെത്യാസം ഉണ്ട്) നിരോധിക്കാത്ത ബോറിലുള്ള തോക്കുകള്‍ വാങ്ങിയിട്ട് ലൈസന്‍സിന് അപേക്ഷിച്ചാല്‍ മതി. എന്നാല്‍ ഈ ലൈസന്‍സ് ഇന്ത്യയില്‍ ഒരു കടമ്പ തന്നെയാണ്. കൈയില്‍ പത്തു പുത്തനുണ്ടെങ്കില്‍ ലൈസന്‍സ് കിട്ടുമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് പള്ളിയില്‍ പറഞ്ഞാല്‍ മതി. അടുത്തിടെ ഇന്ത്യന്‍ ക്രിക്കെറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ലൈസന്‍സ് നിഷേധിച്ചത് ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. അതായതു പോലീസിനോ അധികാരിയ്ക്കോ ഒരു പണി തരണമെങ്കില്‍ ആവാം എന്ന് സാരം.
എന്തുകൊണ്ട് തരില്ലെന്ന് പറയുന്നതിലെ കാരണം ഒന്ന് പരിശോധിക്കാം.. അര്‍ഹിക്കാത്ത കൈയില്‍ ലൈസന്‍സ് കിട്ടിയാല്‍ അവര്‍ തോക്ക് വാങ്ങുകയും സമൂഹത്തിനു അപകട സാധ്യതയും ഉണ്ടാവും. ഇനി ഇതിലെ പതിരൊന്നു നോക്കാം. ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ (വാഹനാപകടം ഒഴിവാക്കി) ഒരുശതമാനത്തില്‍ താഴെമാത്രമേ ലൈസന്‍സ് ഉള്ള തോക്കുപയോഗിച്ച് നടക്കുന്നുള്ളൂ. അതില്‍ തന്നെ ആത്മഹത്യയും ഉള്‍പ്പെടുന്നു. അപ്പോള്‍ സമൂഹത്തിനു ഈ തോക്കുധാരികള്‍ ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് കാണാം. തന്നെയുമല്ല നൂറ്റി നാല്പ്പത്തിനാല് (നിരോധനാജ്ഞ) തെരഞ്ഞെടുപ്പു തുടങ്ങിയവ നടക്കുമ്പോള്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് വാലും മടക്കി തിരികെ വരണം. ഇനി വല്ല കഞ്ഞി കോവാലന് ഈ തോക്കുധാരി എന്നെ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്നു കള്ളക്കേസ് കൊടുത്താല്‍ അതും പുലിവാല്. തോക്കുള്ള കൈയില്‍ പത്തു പുത്തനുള്ള ആളിനെതിരെ കള്ള സാക്ഷി പറയാന്‍ നൂറു പേരെ കിട്ടുന്ന കേരളത്തിലെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക. ജീവിക്കാന്‍ മാര്‍ഗ്ഗം ഉള്ളവനെ തോക്കുവാങ്ങൂ.. (ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന ചാത്തന് റിവോള്‍വര്‍/പിസ്റ്റള്‍ ഏകദേശം എഴുപതിനായിരം മുതല്‍ വില വരുമ്പോള്‍ സാധാരണക്കാരന് തോക്ക് വാങ്ങുമോ?) ഈ തോക്ക് ഉണ്ടാക്കുന്നത് തന്നെ കൊള്ളവിലയ്ക്ക് വില്ക്കാന് വേണ്ടിയാണു. ഈ വിലകൊടുക്കമെങ്കില്‍ സ്മിത്ത് ആന്‍ഡ് വെസന്‍, വെബ്ലി ആന്‍ഡ് സ്കോട്ട് , ഗ്ലോക്, ബ്രൌനിംഗ് തുടങ്ങിയ മേല്‍ത്തരം തോക്ക് വാങ്ങാം. അല്ല കുറഞ്ഞവിലയ്ക്ക് ടോറസ് പോലെയുള്ള നല്ല തോക്കുകളും കിട്ടും. നേരെചൊവ്വേ ലൈസന്‍സ് എടുത്താലും തോക്ക് വിദേശത്തു നിന്ന് കൊണ്ടുവരാന്‍ നൂറു കടമ്പകള്‍ ഉണ്ട്.
ജീവിക്കാന്‍ വകയുള്ള മനം മര്യാദയ്ക്ക് ജീവിക്കുന്നവര്‍ തോക്ക് വാങ്ങി ആളുകളെ വെടിവെച്ചു കൊല്ലാന്‍ ഇറങ്ങുമെന്ന് സാധാരണ ബുദ്ധിയുള്ളവര്‍ പോലും കരുതുകയില്ല. ലിംഗം ഉണ്ടെങ്കില്‍ ഒരുപക്ഷെ ടിയാന് ആരെയെങ്കിലും ബലാല്‍സംഗം ചെയ്യുമെന്ന് കരുതി മുറിച്ചു കളയാന്‍ നിയമമില്ലല്ലോ.. ഒരാളെ കൊല്ലണമെങ്കില്‍ നിയമപ്രകാരമുള്ള തോക്ക് വേണമെന്നില്ല. ചെരവത്തടി മുതല്‍ വെട്ടുകത്തി, കറിക്കത്തി എന്നിവയോ മതി. ഇതൊക്കെ ഉപയോഗിച്ചുള്ള കൊലപാതകങ്ങളാണ് ഇന്ത്യയില്‍ ഭൂരിപക്ഷവും നടക്കുന്നത്. ഇതൊക്കെ നിരോധിക്കാന്‍ കഴിയുന്നുണ്ടോ.. അല്ലെങ്കില്‍ അതിനു നിയമമുണ്ടോ. തോക്കുവെച്ചുള്ള കൊലപാതകങ്ങളില്‍ ഭൂരിഭാഗവും കള്ളത്തോക്ക് കൊണ്ടുള്ളതാണ്. കള്ളതോക്ക് നിയന്ത്രിക്കാനും കൈവശം വെയ്ക്കുന്നവനെ ശിക്ഷിക്കാന്‍ നിയമമുണ്ടല്ലോ.. എന്നിട്ടോ..? അടുത്തിടെ ഒരു പോലീസ് ഓഫീസറെ കള്ളത്തോക്ക് വെച്ച് വെടിവെച്ചു കൊന്നത് നമ്മള് മറന്നുകാണില്ല. എന്നാല്‍ ഇത്തരം സംഭവം നിയമപരമായി തോക്കുള്ളവര്‍ ചെയ്തത് തുലോ അപൂര്‍വ്വം തന്നെ ആയിരിക്കും.
കേരളത്തില്‍ പ്രത്യേകിച്ചും വീടുകയറിയുള്ള ആക്രമണങ്ങള്‍/ കൊലപാതകങ്ങള്‍ വളരെയേറെ കൂടി. അവിടെയൊക്കെ പോലീസ് സംരക്ഷണം നല്‍കുക അസംഭവ്യം തന്നെ.. എന്നാല്‍ സ്വയരക്ഷയ്ക്കു തോക്കെടുത്തല്‍ ഒരു പരിധിവരെ ഇതൊഴിവാക്കാന്‍ കഴിയുമെന്നാണ് കൂതറ തിരുമേനിയുടെ വിശ്വാസം. അതേപോലെ ചെറിയ ഉണ്ടയുള്ള തോക്കെ ഉപയോഗിക്കാന്‍ കഴിയൂ, ഇത്ര വെടിവരെ മാത്രം വെയ്ക്കാന്‍ കഴിയുന്ന തോക്കെ ഉപയോഗിക്കാന്‍ കഴിയൂ എന്നുവേണ്ട നിയമത്തില്‍ തന്നെ നൂലാമാലകള്‍ ഏറെ.. ( വലിയ ബോറുള്ള കൈത്തോക്കുകള്‍ക്കാന് വിദേശത്തു ഡിമാണ്ട്..) ഉണ്ട ചെറുതായാലും വലുതായാലും കൊണ്ടാല്‍ ആള് വടിയകുമെന്നത് വേറെ കാര്യം.. അതേപോലെ ഗ്ലോക്ക് പോലെയുള്ള പിസ്റ്റലുകളില്‍ മുപ്പത്തിമൂന്നുവരെ വെടിവേയ്ക്കാനുള്ള മാഗസിന് ഉപയോഗിക്കാം.. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം കൂടിയ വെയ്ക്കാന്‍ ശേഷിയുള്ള തോക്കുകള്‍ ഉപയോഗിക്കാന്‍ നിയമം അനുവദിക്കുന്നില്ല. ( ആദ്യം ഉപയോഗിക്കാന്‍ അനുവാദമുള്ള ഏറ്റവും വലിയ ബോറ് ഉപയോഗിച്ച് ലൈസന്‍സ് നേടിയശേഷം പിന്നീട് ചെറിയ ബോറും കൂടിയ ശേഷിയുള്ള മാഗസിനും ഉപയോഗിച്ചാല്‍ നിയമത്തെ കബളിപ്പിക്കമെന്നതു വേറെ കാര്യം.. പോലീസ് ഇപ്പോഴും തോക്ക് ചെക്ക് ചെയ്യില്ലല്ലോ. അല്ലെങ്കില്‍ തന്നെ ബോറ് അളക്കാന്‍ വേര്‍ണിയര്‍ കാലിപ്പര്‍ കൊണ്ടല്ലോ പോലീസ് നടക്കുന്നത്..) ഈ കുറഞ്ഞ ബോറിന്റെ ബാരലും കൂടിയുള്ള ശേഷിയുള്ള മാഗസിനും മാറാന്‍ അഞ്ചു മിനിട്ട് മാത്രം മതി. എന്നാല്‍ ഇതുവരെ ഇതുപയോഗിച്ച് ആരെയെങ്കിലും കൊല്ലുന്നതായി കേട്ടിട്ടില്ല.
ഇനി ഷൂട്ടിംഗ് പ്രാക്ടീസ് നടത്താന്‍ റേഞ്ച്കളോ, ക്ലബുകളോ ഇന്ത്യയില്‍ കുറവാണ്. അതുകൊണ്ട് പരിശീലനം നടത്താനുള്ള അവസരവും നന്നേ കുറവ്. പിന്നെ ഒളിപ്പിക്സില്‍ എങ്ങനെ മെഡല്‍ കിട്ടും.. അഭിനവ് ബിന്ദ്രയ്ക്ക് കിട്ടിയെങ്കില്‍ ഞെട്ടണ്ട..! അയാളുടെ അപ്പന്റെ കൈയില്‍ കാശുമാത്രമല്ല അമേരിക്കന്‍ തോക്കായ വാള്‍ട്ടറിന്റെ ഇന്ത്യയിലെ ഏക ഡീലറും കൂടിയാണ് സീനിയര്‍ ബിന്ദ്ര.. എന്നാല്‍ ഇടത്തരക്കാരന് പോലും ഒരു വാള്‍ട്ടര്‍ തോക്കോ അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഇന്ത്യന്‍ നിര്‍മ്മിത തോക്കോ വാങ്ങാന്‍ പ്ലാന്‍ ഇട്ടാല്‍ ഉണ്ടാവുന്ന നിയമനടപടികള്‍/നൂലാമാലകള്‍ വളരെ വലുതാണ്.. സ്വന്തം നില അറിയുള്ള ഉത്തരവാദിത്തമുള്ള ഒരാളുടെ കൈയില്‍ തോക്കിരുന്നാല്‍ അത് സമൂഹത്തിനു ഭയക്കേണ്ട കാര്യമില്ല. പകരം ഒരു വ്യക്തിയ്ക്ക് സമാധാനമായി ഉറങ്ങാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്.. മനസ്സമാധാനത്തോടെ കാശുള്ളവര്‍ കേരളത്തില്‍ കള്ളന്മാരെ പേടിക്കാതെ ഉറങ്ങാന്‍ കഴിയുമോ എന്നതാണ് യഥാര്‍ത്ഥ പ്രശ്നം..ചോദ്യവും..
Saturday, September 25, 2010
Subscribe to:
Post Comments (Atom)
5 comments:
ഈ സാധനം രണ്ട്മൂന്നു തവണ...റിവോൾവറും റൈഫിളും വച്ച് ടാർജറ്റിൽ വെടിവെയ്ക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്..
എന്നാലും ഇത്ര പോപ്പുലേറ്റഡ് ആയ കേരളത്തിൽ തോക്ക് ലൈസൻസ് ഇളവുനൽകിയാൽ ദുർവിനിയോഗം ചെയ്യും എന്നുറപ്പ്..ഒരു ദേഷ്യത്തിനു തോക്കെടുത്ത് താങ്ങിയാൽ തീർന്നില്ലേ കാര്യം..പിന്നെ ധൈര്യമുണ്ടേൽ കള്ളത്തോക്ക് ഇഷ്ടം പോലെ കിട്ടും.. 5 -10 ഇരട്ടി വില കൊടുത്താൽ വിദേശിയും കിട്ടും...പക്ഷേ പൊക്കിയാൽ നോൺ ബെയ്ലബിളാണ്...
ലൈസെൻസിനായി എസ്പിയുടെം ജില്ലാ ജഡ്ജിന്റേം എനോസി വേണം എന്ന് കേട്ടിട്ടുണ്ട്..
പിന്നെ ഈ നാടു വിട്ട് നോർത്തിലോട്ടൊക്കെ പോയാൽ യുപി ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗൺ കൾച്ചറാണ്..ഒറ്റ വെടിക്ക് ബാരൽ പൊട്ടിപ്പോകുന്ന നാടൻ മുതൽ നല്ല ഉഗ്രൻ പമ്പാക്ഷൻഷോട്ട്ഗൺ വരെ ഗ്രാമങ്ങളിലെ കാശുകാർ പുല്ലുപോലെ കൈയ്യിൽ കൊണ്ടു നടക്കുന്നു..
ചില പഴയ ആനവേട്ടക്കാർ ഇരുമ്പ്കമ്പി ഉപയോഗിക്കുന്ന നാടൻ തോക്കുകൾ കാട്ടിൽ യൂസ് ചെയ്തതായി സുഹ്രിത്തിൽ നിന്നും കേട്ടിട്ടുണ്ട്...അറിയാത്തവൻ ഉപയോഗിച്ചാൽ തിരിച്ചടിക്കുന്ന ഡേഞ്ചർ നാടൻ തോക്കുകൾ....
വെടി വെക്കാന്‍ അത്ര മുട്ടുന്നുണ്ടെങ്കില്‍ നല്ല ഒരു കള്ള തോക്ക് വാങ്ങാം ..
തോക്ക് ലൈസന്‍സ് കൊടുത്താലും ഇല്ലെങ്കിലും വെടിക്കും വെടിവയ്പ്പിനു ഒരു കുറവുമില്ല.
ഇതേ കാര്യം തോക്ക് വാങ്ങാന്‍ ഒരു പ്ലാനുമീല്ലെങ്കിലും ഞാനും ആലോചിച്ചിരിക്കുന്നു . പക്ഷെ തോക്കിന് ലൈസന്‍സ് കൊടുത്താല്‍ പിന്നെ പുലിവാലാകുമെന്ന് ഉറപ്പുള്ളത് കൊണ്ടാകും കൊടുക്കാത്തത് .
ഹിമവല്‍ ഭദ്രാനന്ദക്ക് കൊടുത്തിട്ട് പിന്നീടെന്തുണ്ടായി ..നല്ല ഒന്നാന്തരം “സന്യാസി” മാര്‍ക്ക് പോലും തോക്ക് ലൈസന്‍സ് കൊടുത്താല്‍ കൊടുക്കുന്നവന് പണി കിട്ടും
An interesting post.
Most of us do not know that "Right to bear arms" was considered as a fundamental right in 1931 Karachi Congress of INC.
Even Mahatma was known to have supported this right to bear arms.
Post a Comment