തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, October 3, 2010

245.എന്തിരന്‍ യെന്തിരാ... എന്തരോ... റിവ്യൂ..

ഇതിനെ റിവ്യൂ എന്ന് വിളിക്കാന്‍ കഴിയുമോ എന്നറിയില്ല. പണ്ടുമുതലേ ഒരു രജനീകാന്തിന്റെ ഫാന്‍ ആയതുകൊണ്ട് എങ്ങനെ അണ്ണന്‍ അഭിനയിച്ചാലും കൂതറ തിരുമേനി ഇഷ്ടപ്പെടും. അത് വേറെ കാര്യം.. കുസേലന്‍ അല്ല ബാബ ആയാലും കൈയും അടിയ്ക്കും ചൂളവും അടിക്കും.. അല്ലാ പിന്നെ.. അല്ലെങ്കില്‍ പിന്നെന്തു രജനി പടത്തിന്റെ ആരാധകന്‍.

അപ്പോള്‍ കഥ ആവട്ടെ ആദ്യം..
യന്ത്രമനുഷ്യനെ നിര്‍മ്മിക്കുന്നതിനിടയില്‍ പ്രേമം വരെ മറക്കുന്ന നായകന്‍... (ഐശ്വര്യാരായിയെപ്പോലെ ഒരു കിടിലന്‍ പീസിനെ മറക്കുന്ന നായകനെ സമ്മതിക്കണം.).. ഹ്യൂമനോയിഡായ യന്ത്രമനുഷ്യന്‍ കിടിലന്‍ തന്നെ.. നായകന്‍ ഉണ്ടാക്കുന്ന യന്ത്രമനുഷ്യനു വികാരം ഇല്ലെന്നു പറഞ്ഞു അല്ലെങ്കില്‍ മനുഷ്യനെ പോലെ ചിന്തിക്കാന്‍ ശേഷിയില്ലെന്ന് പറഞ്ഞു പ്രൊജക്റ്റ്‌ ഓക്കേ. ആക്കാത്ത ചെറിയ വില്ലന്‍.. ഹം എന്നാ അമിതാബ് സിനിമയിലൂടെ വില്ലത്തരത്തിന്റെ ഉദാത്ത ഭാവങ്ങള്‍ കാണിച്ച ഡാനി ഡെന്‍ഗോസ്പ സിക്കിംകാരനായ ബോളിവുഡ് താരം തന്റെ വേഷം മനോഹരമാക്കി. നായകന്റെ ലാബിലെ സഹായികള്‍ തമിഴിലെ സ്ഥിരം വിവരദോഷ ഹാസ്യങ്ങള്‍ കാണിക്കുന്നു.. സഹിക്കാം. ഇടയ്ക്ക് മലയാളിയായ കലാഭവന്‍ മണി, മരിച്ചുപോയ കൊച്ചിന്‍ ഹനീഫ (ഡബ്ബിംഗ് നടത്തിയ കോട്ടയം നസീര്‍ സൂപ്പര്‍..) തുടങ്ങിയവരും ഇടയ്ക്കിടെ വരും.. യന്ത്രമനുഷ്യനു വികാരങ്ങള്‍ വച്ചപ്പോള്‍ നായികയെ പ്രേമിക്കുന്നതും വില്ലനാവുന്നതും തീര്‍ത്തും പരിചയമുള്ള കഥാരീതി അല്ലെങ്കിലും കണ്ടിരിക്കാം.. ശങ്കറിന്റെ കഴിവ് സമ്മതിക്കണം.. ഒടുവില്‍ സെന്റി അടിച്ചു യന്ത്രമനുഷ്യന്‍ കൈയടി വാങ്ങുന്നതും മറ്റും പ്രമേയം..

അപ്പോള്‍ റിവ്യൂ/വിമര്‍ശനം

ടെക്നോളജി കാണിക്കാന്‍ ജെയിംസ് കാമറൂണ്‍ കാണിച്ച അവതാറിനേക്കാള്‍ കണ്ടിരിക്കാന്‍ സുഖമുള്ള കഥ.. ഒഴുക്കുണ്ടെന്നു വേണം പറയാന്‍. അഭിനയം അതീവ ഗംഭീരം എന്ന് പറയാന്‍ കഴിയില്ല.. പക്ഷെ സാധാരണ കാണാറുള്ള അമിതാഭിനയം കുറവ്.. ഗാനങ്ങള്‍ ആവറേജ്.... എ.ആര്‍.. റഹ്മാന്‍ എന്ന് പെരുവേച്ചാല്‍ നല്ല സംഗീതം വരില്ലെന്ന് കോമന്‍വെല്‍ത്ത് ഗെയിംസും പിന്നെ ഇപ്പോള്‍ ഈ സിനിമയും തെളിയിച്ചു.. ഷെയറിനു വിലകൂടിയതും സ്പൈസ് ജെറ്റ് വാങ്ങിയതിന്റെ ഗട്സും കൂടി ആയപ്പോള്‍ കലാനിധി മാരന്‍ നൂറ്റമ്പതു കോടി മുടക്കിയത് കാണാന്‍ തരക്കേടില്ല..

ക്യാമറ അടിപൊളി.. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നല്ലത്.. എന്നാല്‍ ഇതിനെക്കാള്‍ നല്ല ഗ്രാഫിക്സ് അടുത്തിടെ ഇറങ്ങിയ മഗധീരയെന്ന തെലുഗ് ചിത്രത്തിന്‍റെ അല്ലെ എന്ന് തോന്നുന്നു.. (ഈ ചിത്രമായിരുന്നു തെലുങ്കിലെ ഏറ്റവും മുതല്‍ മുടക്കിയതും പണം നേടിയതും ആയ ചിത്രം ..അഭിനയിച്ചത് ചിരഞ്ജീവി പുത്രന്‍ രാം ചരന്‍ തേജയും കജോള്‍ അഗര്‍വാളും).. ശിവാജിയിലെ ഗാനങ്ങളുടെ എഴയല്‍വക്കത്ത് വരില്ല ഇതിലെ ഗാനങ്ങള്‍.. മഴയിലും വല്ലതും നനഞ്ഞ നായികയുടെ ശരീരം കാണിക്കുന്ന രീതി ഇതിലില്ല.. ആകെപ്പാടെ ഉണങ്ങി കൊട്ടനടിച്ച ഐശ്വര്യാ റായിയെ നനയിച്ചിട്ടും അധികമൊന്നും കാണിക്കാനില്ലാ എന്ന് ഒരുപക്ഷെ ശങ്കറിന് തോന്നിയിരിക്കാം..

എഡിറ്റിംഗ് കൊള്ളാം. ലൊക്കേഷന്‍ ഗംഭീരം... ദശാവതാരത്തില്‍ പത്തു മുഖം കാണിച്ച കമലിന്റെ ആരാധകര്‍ ആവേശം കൊണ്ടിരിക്കുമ്പോള്‍ ഇതില്‍ നൂറും ആയിരവും ആയിട്ടാണ് അണ്ണന്‍ മുഖം കാട്ടിയിരിക്കുന്നത്.. സൂപ്പര്‍... സുസൂപ്പര്‍....അല്ലാതെ.. അണ്ണന്‍ ആരാ മോന്‍.. അല്ല ആരുടെയാ മോന്‍...

ആദിനാദ് ശിവശങ്കരന്‍ അഭിനയിച്ച ടെര്‍മിനേറ്റര്‍ ഒന്ന്, രണ്ടു എന്നിവ ഇതില്‍ നല്ലപോലെ സ്വാധീനം ചെലുത്തിയിരിക്കുന്നത് കാണാം.. കണ്ണ് മാറ്റി വേറെ കൃത്രിമ കണ്ണ് വെക്കുന്നതും മറ്റും മാത്രമല്ല ആ സിനിമകള്‍ കണ്ടവര്‍ അതിന്റെ സ്വാധീനം ഒട്ടും മറക്കില്ല.. തന്നെയുമല്ല ബാറ്റ്മാന്‍, ഗോഡ്സില്ല്ല എന്നിവ മാത്രമല്ല അന്നകൊണ്ടയും ശങ്കര്‍ പലതവണ കണ്ടിട്ടുണ്ടെന്ന് മനസ്സിലായി..എന്തായാലും നല്ല ഹോം വര്‍ക് ചെയ്ത പടമാണ് എന്നത് മനസ്സിലായി. കോടികള്‍ മുതല്‍ മുടക്കി (ഹിന്ദി ഫിലിം ബ്ലൂ പോലെ ) നായികയുടെ നനഞ്ഞതും നനയാത്തതുമായ ചന്തികാണിച്ച ചീപ് പണിയല്ല ഈ കോടികള്‍ മുടക്കിയ ചിത്രത്തില്‍.. സായിപ്പന്മാരുടെ മുമ്പില്‍ നമ്മള്‍ക്കും നല്ല പടം ഉണ്ടാക്കാന്‍ കഴിയും എന്ന് കാണിച്ച ചിത്രം..

ഒരു കാര്യം മാത്രം ഉറപ്പിച്ചു പറയാം.. പണം മുടക്കിയാല്‍ കരയേണ്ടി വരില്ല.. കാശുമുടക്കുന്നവന് എന്ത് വേണമെന്ന് ശങ്കറിന് അറിയാം.. അണ്ണനും.

8 comments:

junaith said...

kandu alle..

junaith said...

kandu alle..

poor-me/പാവം-ഞാന്‍ said...

ഓകെ.ഞാനുമൊന്ന് കണ്ട് നോക്കട്ടെ.വിപരീത അഭിപ്രായമെങ്കില്‍ പൈസ വാപ്പസ്

Anonymous said...

ഇതില്‍ പറഞ്ഞ ഒന്നിനോടു മാത്രം ഞാന്‍ യോജിക്കുന്നില്ല. എ ആര്‍ റഹ്മാന്റെ സംഗീതത്തെക്കുറിച്ച് പറഞ്ഞത്‌. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഗാനം നിലവാരമില്ലെന്ന് വെച്ച് ഇതിനെയും അങ്ങനെ പറയല്ലേ. ഈ പടത്തിന് ചേര്‍ന്ന ഗാനങ്ങള്‍ തന്നെയാണ് ഇതിലുള്ളത്

കൂതറ തിരുമേനി said...

@ ഫണ്ണി നെറ്റിസന്‍
റഹ്മാന്റെ മുന്‍ ശങ്കര്‍/രജനി ചിത്രമായ ശിവാജിയിലെ ഗാനങ്ങള്‍ കാതിനിമ്പമുള്ളതും സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റുമായിരുന്നു.. അതേപോലെ നൂറ്റമ്പതു കോടി മുടക്കിയ യെന്തിരനിലെ ചിത്രങ്ങള്‍ സത്യത്തില്‍ ശരാശരി മാത്രം ആയിരുന്നു.. പ്രതീക്ഷകള്‍ കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ആ മികവ് പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതേ ഉദ്ദേശിച്ചുള്ളൂ.

Anoop said...

അല്ലെങ്കിലും ഈ കോമണ്‍ വെല്‍ത് ഗെയിംസിന്‍റെ പാട്ടിന് എന്താണ് കുഴപ്പം? കുറെ പറയാനുണ്ട്‌, പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല, അതാണ് കാലം. പിന്നെ ഈ സംഗീതം എല്ലാവര്‍ക്കും ആസ്വദിക്കാം, പക്ഷെ കുറച്ചു പടിച്ചിരുന്നാല്‍ കൊള്ളാം...

Pony Boy said...

തിരുമേനീ എന്തൊക്കെയായാലും മഗധീരയുടെ ഗ്രാഫിക്സ് അന്യായമാണ്..പടവും ത്രില്ലിംങ്ങാണ്....

യന്തിരന്റെ ട്രൈലർ കണ്ടതിൽ നിന്നും മനസ്സിലായത് ഐ റോബോട്ട്, ജഡ്ജ്മെന്റ് ഡേ തുടങ്ങിയവയുടെ സ്വാധീനം ഇത്തിരിയേറെ ഉണ്ട് എന്നാണ്..ഇനിയിപ്പം എന്നാ മാങ്ങാത്തൊലിയായാലും അണ്ണന്റെ പടം നമുക്ക് ഒരു ഉത്സവമാക്കണം..

സുജിത് കയ്യൂര്‍ said...

Entaro.vasthavam.kanendath thanne