തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, October 15, 2010

249.ഏതു പട്ടിയ്ക്കും വരും ഒരുദിവസം.....മരണം...!!!

പോണി ബോയിയുടെ കമന്റ് കണ്ടപ്പോള്‍ തന്നെ മറുപടി ഒരുപോസ്റ്റായി തന്നെ ഇടണം എന്ന് കരുതിയിരുന്നു. പോണിയുടെ കമന്റ് സത്യത്തില്‍ ഒരു ചെറിയ വിഷയമല്ല ഇന്ത്യ കണ്ടില്ലെന്നു നടിക്കുന്ന കാണേണ്ട ഒരു വിപത്താണ്.. മേനകാ ഗാന്ധിയെപ്പോലെയുള്ള വിവരദോഷികള്‍ നടത്തുന്ന മൃഗസ്നേഹം ഇന്ത്യയില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളിലേക്ക് ചെറിയ ഒരു വെളിച്ചം വീശുകമാത്രമാണ് ഈ പോസ്റ്റ്‌ കൊണ്ട് ഉദ്ദേശിക്കുന്നത്.

നായകളെ മക്കളെ പോലെ സ്നേഹിക്കുന്നവര്‍ ഏറെയുണ്ട്. എന്തിനു ബ്ലോഗില്‍ പോലും നായകള്‍ക്ക് വേണ്ടി പോസ്റ്റുകളും ബ്ലോഗുകളും ഉണ്ടാക്കിയവരുണ്ട്. എന്നാല്‍ ഈ നായകളുടെ മറ്റൊരു വശം കൂടി കാണേണ്ടതുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ത്തപ്പെടുന്ന മൃഗങ്ങളില്‍ നായകളും പെടും. അതേപോലെ ഗൈഡ് ഡോഗുകള്‍ ചെയ്യുന്ന ഉപകാരം പറഞ്ഞറിയിക്കാനും വയ്യാ. എന്നാല്‍ ഭാരതത്തില്‍ ഒരു വര്‍ഷം കാല്‍ ലക്ഷത്തോളം ആളുകള്‍ പേവിഷം ബാധിച്ചു മരിക്കാറുണ്ട് എന്നുകൂടി അറിയണം. യഥാര്‍ത്ഥ സംഖ്യാ മിക്കപ്പോഴും ഇതിലും വളരെയേറെ കൂടുതലാണ്. ഐസലേഷന്‍ സെല്ലുകളില്‍ നടക്കുന്ന മരണങ്ങളെപോലെ വെളിയിലും മരണങ്ങള്‍ നടക്കുന്നുണ്ട്.

കുരങ്ങില്‍നിന്നും ,പശുവില്‍ നിന്നും എന്തിനു വവ്വാലില്‍ നിന്നുപോലും പേവിഷം ബാധിക്കാറുണ്ട് എങ്കിലും എഴുപതു ശതമാനവും പട്ടികളുടെ കടിയില്‍ നിന്നാണ് റെബീസ് പകരുന്നത്. നൂറു കോടിയില്‍ കൂടുതല്‍ രൂപ പ്രതിവര്‍ഷം പട്ടികടിച്ച ആളുകളെ ചികിത്സിക്കാന്‍ ഇന്ത്യയില്‍ ചിലവഴിക്കാറുണ്ട്. ഇന്ത്യയില്‍ ഏകദേശം മൂന്നുകൊടിയോളം നായകളുണ്ട് എന്നാണ് കണക്കു. ഇതില്‍ എണ്‍പത് ശതമാനം തെരുവ് നായകളാണ്. ഇതില്‍ നിന്നും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ട്.
നായകളുടെ കടിയേറ്റു മരിക്കുന്നവരും ഗുരുതരമായി പരിക്കെല്‍ക്കുന്നവരും ഏറെയുണ്ട്. അതുകൊണ്ട് തന്നെ റെബീസ് മാത്രമല്ല ഈ നായകളെ കൊണ്ടുള്ള പ്രശ്നം. മിക്കപട്ടണങ്ങളിലും ഈ പ്രശ്നം ഗുരുതരമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗൌരവും മനസ്സിലാക്കി സര്‍ക്കാര്‍ വേണ്ടനടപടി എടുക്കേണ്ടത് അത്യാവശ്യമാണ്.

നായകളില്‍ വന്ധ്യകരണം നടത്തി ഒരു പരിധിവരെ ഇതിനു പരിഹാരം ഉണ്ടെന്നു കരുതുന്നവരുണ്ട്. എന്നാല്‍ റെബീസ് മാത്രമല്ല നായകളില്‍ നിന്നുള്ള ഭീഷണി. കടിക്കുന്നതും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും നാം കാണേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഇവയുടെ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് ആവശ്യമാണ്. നായകളുടെ രക്ഷയെപ്പറ്റി പ്രസംഗം നടത്തുന്നവര്‍ അവയെ തെരുവുകളില്‍ നിന്നും രക്ഷിച്ചു അഡോപ്ഷന്‍ സെന്റര്‍ നിര്‍മ്മിച്ച്‌ അവിടെ പാര്‍പ്പിച്ചു ജനങ്ങളെ നായകളുടെ ഭീഷണിയില്‍ നിന്നും രക്ഷിക്കാനും ബാധ്യസ്തര്‍ ആണ്.. അല്ലെങ്കില്‍ ജനങ്ങള്‍ക്ക്‌ സ്വന്തം രീതിയില്‍ നായകളുടെ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ അനുവാദം കൊടുക്കേണ്ടതും അത്യാവശ്യം തന്നെ. ചത്തപട്ടിയെ എന്തുചെയ്യണം എന്ന് മുന്‍സിപ്പാലിറ്റി തീരുമാനിച്ചോട്ടെ..!!

2 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

ജനങ്ങള്‍ക്ക്‌ സ്വന്തം രീതിയില്‍ നായകളുടെ നിര്‍മ്മാര്‍ജ്ജനം നടത്താന്‍ അനുവാദം കൊടുത്താല്‍ മാത്രം മതി. ചത്തപട്ടിയെ എന്തുചെയ്യണം എന്ന് നാട്ടുകാര് തീരുമാനിച്ചോളും

Pony Boy said...

Yup...