തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 14, 2010

248.ആര് ജീവിക്കണം.. മനുഷ്യനോ അതോ മൃഗങ്ങളോ.?

ഈ ചോദ്യം കൂതറ തിരുമേനിയുടെ മാത്രമല്ല.. കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ലക്ഷക്കണക്കിന്‌ പാവപ്പട്ട കൃഷിക്കാരുടെയാണ്. ഭക്ഷ്യ ശൃംഖലയുടെ ഏതെങ്കിലും ഭാഗത്തെ ഒരു തകര്‍ച്ച ആ ഘടനയെ ആകെമാനം തകര്‍ക്കാറുണ്ട്. അതിന്റെ പരിണിതഫലമായി ഉണ്ടായിരിക്കുന്ന ഒരു പ്രത്യാഘാതമാണ് ഈ പോസ്റ്റിനാധാരം.

പ്രഭുക്കളുടെയും രാജാക്കന്മാരുടെയും കാലശേഷം ഭാരതത്തില്‍ ജനാധിപത്യം വന്നപ്പോള്‍ ഇല്ലാതായ ഒന്നാണ് നായാട്ട് അഥവാ വേട്ടയാടല്‍. ഇതിന്റെ ധാര്‍മികതയെപ്പറ്റി ചിലര്‍ക്ക് സംശയം ഉണ്ടാവാം. ജീവിക്കാനുള്ള അധികാരവും അവകാശവും മനുഷ്യര്‍ക്കുള്ളതുപോലെ മൃഗങ്ങള്‍ക്കും ഉണ്ടെന്നു കൂതറ തിരുമേനി സമ്മതിക്കുന്നു. എന്നാല്‍ വേട്ടയാടല്‍ നിയമപരമായി തടഞ്ഞതുകൊണ്ടു ചിലപ്രത്യേക മൃഗങ്ങള്‍ പെരുകുന്നത് മനുഷ്യവാസത്തിനും കൃഷിയ്ക്കും ഒരുപോലെ ദോഷകരമായി ഭാവിച്ചു. ഇതില്‍ ഒരു തരത്തില്‍ പെട്ടതെന്നോ അല്ലെങ്കില്‍ പ്രത്യേക തരത്തില്‍ പെട്ടതെന്നോ പറയാന്‍ കാരണം അത്തരം മൃഗങ്ങള്‍ക്ക് അന്തകരായി അല്ലെങ്കില്‍ അവയെ കൊല്ലാന്‍ അവയുടെ സ്വാഭാവിക ജീവിത സാഹചര്യത്തില്‍ ശത്രുക്കള്‍ ഇല്ലെന്നത് തന്നെയാണ്.. കേരളത്തെ സംബന്ധിച്ച് കാട്ടുപന്നികള്‍ തന്നെ മികച്ച ഉദാഹരണം. കേരളത്തിലെ മിക്ക ജില്ലകളിലും ഈ കാട്ടുപന്നി ശല്യം മൂലം കൃഷിക്കാര്‍ വളരെ ബുദ്ധിമുട്ടുന്നുണ്ട്.

ഇന്ത്യയില്‍ ഫയര്‍ ആം ലൈസന്‍സ് കൊടുക്കുന്നുണ്ടെങ്കിലും അത് ടാര്‍ഗെറ്റ് ഷൂട്ടിംഗ്/ സെല്‍ഫ് ഡിഫെന്‍സ് എന്നീ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഇനി ഏതെങ്കിലും മൃഗങ്ങളെയോ ജീവികളെയോ കൊല്ലണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ കാക്ക ,എലി , പെരുച്ചാഴി എന്നിവയെ മാത്രമേ കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ. അല്ലാത്ത ഏതു ജീവികളെയും കൊന്നാല്‍ പിഴയും ജയില്‍വാസവും ഉറപ്പ്. ഇനി വിളനാശം ഉണ്ടാക്കുന്ന മൃഗങ്ങള്‍ക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്നും നിയമം പറയുന്നുണ്ട്.
വിളകള്‍ മൃഗങ്ങള്‍ നശിപ്പിക്കുന്ന സാഹചര്യവും ഗണ്‍ ലൈസന്‍സ് നേടാന്‍ ഒരു കാരണം ആണെന്നിരിക്കെ അത്തരം ഒരു സാഹചര്യത്തില്‍ അവയെ വെടിവെയ്ക്കാന്‍ കഴിയില്ലെന്നത്‌ ഒരു വിരോധാഭാസം തന്നെ. വിളനശീകരണം നടന്നാല്‍ ഫോറെസ്റ്റ് റേഞ്ചറെ അറിയിച്ചു പരാതി കൊടുത്ത് അദ്ദേഹത്തിനു ബോധ്യം വന്നാല്‍ പിന്നീട് ഇത്തരം ആക്രമണം ഉണ്ടാകുമ്പോള്‍ മൃഗങ്ങളെ വെടിവെയ്ക്കാന്‍ കൃഷിക്കാരനോ അല്ലെങ്കില്‍ വേട്ടക്കാരനോ അധികാരം കൊടുക്കുന്ന രീതി നിലവിലുണ്ട്.. (കേരളത്തില്‍ നടന്നാതായി അറിവില്ല.) ഈ ഇറച്ചി പക്ഷെ വില്‍ക്കാന്‍ സമ്മതിക്കില്ല.. വേട്ടക്കാരനോ വെടിവെച്ച ആളോ കഴിക്കുകയോ സംസ്കരിക്കുകയോ വേണം...( പഞ്ചാബില്‍ പന്നി വില നശിപ്പിക്കുമ്പോള്‍ ഇങ്ങനെ നടക്കുന്നത് അറിയാം)

യൂറോപ്യന്‍ ,അമേരിക്കന്‍ ,കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഇങ്ങനെ മാന്‍ മൂസ് തുടങ്ങിയ മൃഗങ്ങള്‍ എണ്ണത്തില്‍ അധികമായെന്നു സര്‍ക്കാരിന് തോന്നിയാല്‍ വേട്ടക്കാര്‍ക്ക് അതിനെ വെടിവെച്ചു കൊല്ലാന്‍ അനുവാദം കൊടുക്കാറുണ്ട്.. ഒരു ഹന്ടിംഗ് സീസന്‍ തന്നെ മിക്കയിടത്തും ഉണ്ട്. എന്നാല്‍ കൂട്ടത്തോടെ ഇതിനെ കൊന്നോടുക്കാതിരിക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കേരളത്തില്‍ എത്രമൃഗങ്ങള്‍ ഉണ്ടെന്നോ എത്ര എണ്ണം അധികം ആയുണ്ടെന്നും ഒരു സര്‍വേ ഇടയ്ക്കിടെ നടത്താറില്ല. ഇനി എത്ര മൃഗങ്ങള്‍ ജീവിക്കണം എന്ന് നമ്മള്‍ തീരുമാനിക്കാന്‍ ആരാണ് അധികാരം കൊടുത്തതെന്ന് ചോദിക്കരുത്. കാരണം മനുഷ്യരുടെ സ്വാഭാവികമായ ജീവിതത്തിനും കൃഷിയ്ക്കും വേണ്ടിയാണു നിയമങ്ങള്‍ മിക്കവയും ഉണ്ടാക്കിയിരിക്കുന്നത്.. മൃഗങ്ങള്‍ക്ക് വേണ്ടി നിയമം ഉണ്ടെങ്കിലും ഉണ്ടാക്കിയത് മൃഗമല്ലല്ലോ..! കുറേനാളുകള്‍ക്ക് മുമ്പേ കൂതറ തിരുമേനി കാറില്‍ സ്വന്തം ഗ്രാമത്തില്‍ യാത്രചെയ്തപ്പോള്‍ (രാത്രിയില്‍ ) അറിയാതെ ഒരു മൃഗത്തിനെ ഇടിച്ചു.. പട്ടിയാണോ എന്ന് നോക്ക്യപ്പോള്‍ ഞെട്ടിപ്പോയി.. ഒരു പന്നി.. പുറത്തിറങ്ങി നോക്കിയപ്പോള്‍ ഒന്നല്ല ആരെഴെണ്ണം ഉണ്ട്.. എന്നാല്‍ ഒന്നും ചെയ്യാതെ കാറില്‍ കയറി ഹോണ്‍ മുഴക്കുക മാത്രമേ ചെയ്യാനായുള്ളൂ. ഈ പന്നികള്‍ മിക്കവയും അടുത്തുള്ള കൃഷിക്കാര്‍ക്ക് ഉണ്ടാക്കുന്ന ശല്യം ഒരുപക്ഷെ പറഞ്ഞാല്‍ തീരാത്തതാണ്.. ഇവയെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് മാത്രമേ ഫോറെസ്റ്റ് അധികാരികളും പറയുകയുള്ളൂ. ഇനി വിളകള്‍ക്ക് ഇന്‍ഷുറന്‍സ്
എടുത്തു പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്ന് തീരുമാനിച്ചാലും ഈ പ്രശ്നത്തിന് ഒരു പരിഹാരം ഇല്ല.

പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ മൃഗങ്ങളുടെ സ്വാഭാവിക വളര്‍ച്ച വളരെയധികം ആവുമ്പോള്‍ സ്വാഭാവിക വാസസ്ഥലത്ത് സ്വാഭാവിക ശത്രുക്കള്‍ ഇല്ലാത്തപ്പോള്‍ അവയുടെ എണ്ണം നിയന്ത്രണം നടത്താന്‍ സര്‍ക്കാരിനു നിയമം മൂലം കഴിയുന്നതാണ്.. ടെമ്പററി ഹന്ടിംഗ് ലൈസന്‍സ് കൊടുത്ത് അവയുടെ എണ്ണം നിയന്ത്രിക്കാം.. അല്ലെങ്കില്‍ സര്‍ക്കാര്‍ ശിക്കാരി തന്നെ കാര്യം നടത്തിയാലും മതിയല്ലോ.. ഇനി ഇതിനൊക്കെ ആര്‍ക്കു സമയം എന്നാണു ചിന്തയെങ്കില്‍ സുല്ല്..!!!

4 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

പക്ഷെ കേരളത്തിലെ മൃഗങ്ങളെല്ലാം രാഷ്ട്രിയത്തില്‍ ഇറങ്ങിയില്ലേ അവരെ വെടിവച്ചു കൊല്ലാന്‍ ചെന്നാല്‍ black cats നമ്മളെ വെടി വച്ച് കൊല്ലത്തില്ലേ??????

Anees Hassan said...

ഇനി ഏതെങ്കിലും മൃഗങ്ങളെയോ ജീവികളെയോ കൊല്ലണം എന്ന് നിര്‍ബ്ബന്ധം ഉണ്ടെങ്കില്‍ കാക്ക ,എലി , പെരുച്ചാഴി എന്നിവയെ മാത്രമേ കൊല്ലാന്‍ നിയമം അനുവദിക്കുന്നുള്ളൂ..........സര്‍ക്കാര്‍ ശിക്കാരി

ഇത് ചെയ്യേണ്ടി വരും ha ha

Junaiths said...

fenil lols..

Pony Boy said...

എന്തിന് ഇന്ത്യയുടെ സാമ്പത്തികതലസ്ഥാനമായ ബോംബേയിൽ ആളൂകളേക്കാൾ കൂടുതൽ പട്ടികളാണ്..രാത്രി റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്..മേനക എന്നെ മ്രിഗസ്നേഹി വരുത്തിവച്ച ദുരന്തം..പട്ടികളേ കൊന്നൊടുക്കാൻ കോർപ്പറേഷൻ റേഡിയാണ് .അതിനെതിരേ ഇവർ കോടതിയിൽ നിന്നും ഉത്തരവു വാങ്ങി..പട്ടിയെ കൊല്ലുന്നത് ഇപ്പോ കേസ്സാണവിടെ..മനുഷ്യരെ ചുട്ടുകൊന്നാൽ പരാതിയില്ലാത്ത ഇന്ത്യയിൽ ഉപദ്രവകാരികളായ മ്രിഗങ്ങളേക്കൊല്ലാൻ നിരോധനം..