തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, October 6, 2010

247.കോമണ്‍വെല്‍ത്ത് ഗെയിംസും കോമണ്‍ സെന്‍സും..!

ഗെയിംസിന്റെ തുടക്കത്തിലും തയ്യാറെടുപ്പിലും നടന്ന പാളിച്ചകളെ അതീവ നിന്ദ്യമായി ചിത്രീകരിക്കാന്‍ സായിപ്പന്മാരും സായിപ്പന്മാരുടെ നാട്ടിലെ മലയാളി കുട്ടി സായിപ്പന്മാരും ഏറെ മുമ്പിലായിരുന്നു. ഇന്ത്യന്റെ വൃത്തി, കഴിവില്ലായ്മ, അഴിമതി എന്നുവേണ്ട എല്ലാം ഇവര്‍ക്ക് ചവച്ചു തുപ്പാന്‍ ഉണ്ടായിരുന്നു.. എന്നാല്‍ ഗെയിംസ് തുടങ്ങി കഴിഞ്ഞപ്പോള്‍ വാലും ചുരുട്ടി മിക്കവരും ഉറങ്ങി അല്ലെങ്കില്‍ ഉറക്കം നടിക്കുന്നു.

ആദ്യം തന്നെ കൂതറ തിരുമേനിയുടെ അഭിപ്രായത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നല്ല കോമണ്‍വെല്‍ത്ത് എന്ന ആശയമേ വേണ്ട.. കാരണം പണ്ട് രാജ്ഞിയുടെ കീഴില്‍ കഴിഞ്ഞിരുന്ന കോളനിയിലെ പുഴുക്കളെയും അവരുടെ മേല്‍ ഇന്നും ഇല്ലെങ്കിലും ഉണ്ടെന്നു തോന്നുന്ന വിധേയത്വവും കാണിക്കാന്‍ ഒരു വേദി മാത്രമാണ് ഇത്. കോമണ്‍ വെല്‍ത്തിനെ ആരീതിയില്‍ കാണണോ എന്നചോദ്യത്തിനു കാണണം എന്നുതന്നെ ഉത്തരം. അന്താരാഷ്ട്ര താരങ്ങളുമായി മാറ്റുരയ്ക്കാന്‍ കായികതാരങ്ങള്‍ക്ക് വേദി എന്നതാണ് ഗെയിംസിന്റെ ഉദ്ദേശം എങ്കില്‍ സാര്‍ക്ക് ഗെയിംസ്, ആഫ്രോ ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, വേള്‍ഡ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റ്, ഒളിമ്പിക്സ് അങ്ങനെ എന്തോരം വേദികള്‍ വേറെ..! പണ്ട് റാണിയുടെ കീഴില്‍ കേവലം "വൃത്തിയില്ലാത്ത തോട്ടികള്‍" കഴിഞ്ഞിരുന്ന കോളനികളുടെ പുതിയ മുഖം കാണിക്കാന്‍ വേണ്ടിയാണോ ഈ ആഘോഷം.. അങ്ങനെ ഒരു മേല്‍ക്കോയ്മ അംഗീകരിക്കാന്‍ അല്ലെങ്കില്‍ ഇപ്പോഴും റാണിയുടെ ഇണ്ടാസ് തന്നെ ഉത്ഘാടനത്തിന്റെ തുടക്കം.. റാണി തന്നെ ഉത്ഘാടിക്കും.

കോമണ്‍വെല്‍ത്ത് ഒരു സമാന ദുഖിതരുടെ വേദി ആണെങ്കിലും ചില കാര്യങ്ങളില്‍ എല്ലാവരും സമന്‍മാരെന്ന് ആരും അംഗീകരിക്കുന്നില്ല. ചെറിയ ഉദാഹരണ സഹിതം പറയാം. ഒരു ഓസ്ട്രേലിയന്‍ ലൈസന്‍സുള്ള ഒരാള്‍ക്ക്‌ സൌത്ത് ആഫ്രിക്കയില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ കൂടാതെതന്നെ ലൈസന്‍സ് നല്‍കുന്ന രീതിയിലുള്ള ഏര്‍പ്പാട് ഈ കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ തങ്ങളില്‍ ഇല്ല. അതേപോലെ കോമണ്‍വെല്‍ത്തില്‍ അംഗം ആയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക് പ്രത്യേക വിസാ നിയമങ്ങളോ നിലവിലില്ല(എല്ലാ രാജ്യങ്ങളും തമ്മില്‍)
. പിന്നെ എന്തോന്ന് കോമണ്‍വെല്‍ത്ത്. ഇത്തരത്തിലുള്ള ഉട്ടോപ്യന്‍ ഗെയിംസില്‍ നിന്ന് അല്ലെങ്കില്‍ റാണിയുടെ മൂട് താങ്ങല്‍ പണ്ടേ നിര്‍ത്തിയ അയര്‍ലാന്‍ഡ്‌ പോലെയുള്ള രാജ്യങ്ങള്‍ പണ്ടേ ഈ കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി.. അതാ ഡീസന്‍സി...

ഈ ഗെയിംസിനെ തള്ളി പറയുന്നവര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍. ഇന്ന് വരെ നടന്നതില്‍ ഏറ്റവും വലിയ കോമണ്‍ വെല്‍ത്ത് ഗെയിംസാണ് ഇന്ത്യയില്‍ നടന്നത്. അല്ലെങ്കില്‍ നടക്കുന്നത്. തുടങ്ങിയ ശേഷം മിക്കവര്‍ക്കും ഇത് മനസ്സിലായി. സായിപ്പന്മാര്‍ക്ക് അല്ലെങ്കിലും ബ്രൌണ്‍ നിറമുള്ള ഇന്ത്യക്കാരുടെ വളര്‍ച്ച സഹിക്കില്ല.. പ്രത്യേകിച്ചും നമ്മെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് നാറികള്‍ക്ക്‌. ഇന്ത്യയിലെ ഗെയിംസുമായി ബന്ദപ്പെട്ട മോശപ്പെട്ട കാര്യങ്ങള്‍ ഏറ്റവും കൂടുതല്‍ വാഴ്ത്തിപ്പാടിയത് ബി.ബി.സി.യും, സ്കൈ ചാനലും ആയിരുന്നു. ഈ സ്കൈ ചാനല്‍ റൂപേര്‍ട്ട് മര്‍ഡോക് സായ്വിന്റെ ആണെങ്കിലും ആസ്ഥാനം ലണ്ടനില്‍ ആണ്.. (ന്യൂസ്‌ കോര്‍പറെഷന്റെ അല്ല - സ്കൈ ചാനലിന്റെ ).. പക്ഷെ ഈ വേന്ദ്രമാര്‍ ഏതന്‍‌സ് ഒളിമ്പിക്സില്‍ നടന്ന പിടിപ്പുകേടും ഗതികേടും അന്ന് എന്തെ വാഴ്ത്തി പാടിയില്ല. കാരണം അത് സായിപ്പിന്റെ നാട്ടില്‍ നിന്നുള്ളത് കൊണ്ടായിരുന്നോ...? രണ്ടായിരുത്തി ഇരുപതില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സില്‍ ഇന്ത്യയുടെ വേദിയാകാനുള്ള സാധ്യതയെ തളര്‍ത്താന്‍ യൂറോപ്യന്‍ സഖ്യം നടത്തിയ സംഘടിത ശ്രമങ്ങളെ സായിപ്പും അവരുടെ ആസനം തങ്ങുന്ന കുട്ടി സായിപ്പന്മാരും കൊണ്ടാടുകയായിരുന്നു..

ഇന്ത്യയുടെ വളര്‍ച്ചയും, മുന്നേറ്റവും വിദേശിയ ശക്തികള്‍ക്കു നേരത്തെതന്നെ ചൊറിച്ചില്‍ ഉണ്ടാക്കിയ വിഷയമായിരുന്നു. മുപ്പത്തി അയ്യായിരം കോടി മുടക്കിയപ്പോള്‍ ഉണ്ടായ ചില പാളിച്ചകള്‍ അംഗീകരിച്ചേ മതിയാവൂ.. കൈക്കൂലിയും പിടിപ്പുകേടും ഇന്ത്യയില്‍ മാത്രം നടക്കുന്ന ഒന്നല്ല.. എന്നാല്‍ അതുകൊണ്ട് ഇതിനെ ന്യായീകരിക്കുകയമല്ല..നൂറ്റി മുപ്പതു കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് അതും പ്രത്യേകിച്ച് ഭൂരിഭാഗവും ഇന്നും യൂറോപ്യന്‍ ക്ലോസേറ്റ് ഉപയോഗിക്കാന്‍ അറിയാത്ത ജനവിഭാഗം ആയതിനാല്‍, യൂപി, ബീഹാര്‍ , മധ്യപ്രദേശ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളികളുടെ വൃത്തിയും ലോകം മുഴുവന്‍ കൊള്ളയടിച്ചു കിട്ടിയ പണം കൊണ്ട് രാജാക്കന്മാരുടെ ജീവിതം ജീവിച്ച സായിപ്പിന്റെ വൃത്തിയും താരതമ്യം ചെയ്യരുത്..

എന്തിനു നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് താങ്ങല്‍ ഓരോ ദിവസം റോഡരുകില്‍ തള്ളുന്ന ചപ്പു ചവറിന്റെ കണക്കു നല്ലവണ്ണം അറിയാം. ഈ കുറ്റം പറയുന്ന മിക്കവരും ചെയ്യുന്നതും അതുതന്നെ.. എന്നാല്‍ അത് സാധ്യമല്ലാത്ത യൂറോപ്യന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ ചെയ്യേണ്ടിവരുന്ന വൃത്തിയുടെ ശീലം നാട്ടില്‍ വരുമ്പോള്‍ മറക്കുന്നവരാണ് ഭൂരിഭാഗവും.. കഷ്ടം..!

ഒരുകാര്യം മാത്രം മറക്കാതിരിക്കുക.. നമ്മുടെ വളര്‍ച്ച ആര് അംഗീകരിച്ചില്ലെങ്കിലും നമ്മള്‍ അംഗീകരിച്ചേ മതിയാവൂ.. കുറഞ്ഞപക്ഷം ഓഹരി വിപണിയില്‍ കശുമുടക്കിയവര്‍ക്കറിയാം എത്ര കണ്ടു വളര്‍ന്നു എന്ന്... ഇന്ത്യയുടെ ചെറിയ വളര്‍ച്ചയില്‍ പോലും ആനന്ദിക്കാന്‍ ശീലിക്കൂ.. അല്ലെങ്കില്‍ കുറ്റം പറയുന്നവര്‍ ഭാരതത്തിന്റെ വളര്‍ച്ചയില്‍ എന്ത് സംഭാവന നല്‍കി എന്ന് ഒരുനിമിഷം ഒന്ന് ആലോചിച്ചു നോക്കൂ.. എന്നിട്ട് കുറ്റപ്പെടുത്തൂ.

6 comments:

Λʗɧαƴαη said...

ഇവന്മാര്‍ക്കൊക്കെ പുച്ഛിക്കാന്‍ അവസരം കൊടുക്കാതിരുന്നു കൂടേ നമുക്ക്?

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യയുടെ കോമണ്‍ വെല്‍ത്ത് ഗെയിംസിന് തുടക്കത്തില്‍ ഉണ്ടായ അബദ്ധങ്ങളും,ലഭിച്ച മോശമായ മുന്‍വിധികളും,
കുപ്രചരണവും ഉപകാരമായിത്തീരുകയാണുണ്ടായത്.
ചിത്രകാരന്റെ പോസ്റ്റ് : ഇന്ത്യ തിളങ്ങുകതന്നെ ചെയ്തു !!!

ബാവാസ്‌ said...

പാലം പൊളിയലും മേല്ക്കൂ ര വീഴലും മറന്നോ. സന്ദര്ഭോെചിതമായി പലരുടെയും ഇട പെടലുകള്‍ മൂലമാണ് ഗെയിംസിന് ഇങ്ങിനെ ഒരു ശുഭ രംഗം ഉണ്ടായത്. തൊട്ടു മുന്നത്തെ വാര്‍ത്തകള്‍ ഇന്ത്യ യെ സ്നേഹിക്കുന്ന ഏവരെയും വിഷമിപ്പിച്ചിരുന്നു. ഏതായാലും അധികരികളും മറ്റും അവസരത്തിനൊത്ത് ഉയര്ന്നപത് രൂക്ഷമായ ഇടപെടലുകള്‍ മൂലമാണ്. എങ്ങിനെ ആയാലും ഒന്ന് തെളിയിക്കാന്‍ നമുക്ക് കഴിഞ്ഞു, ഒരുമ്പെട്ടിറങ്ങിയാല്‍ നാം എല്ലാരെക്കളും മുന്നിലെത്തും. ഈ ചെയ്യുനന്തു നാം നേരത്തെ ചെയ്താല്‍ ആര്ക്കും പറയാന്‍ അവസരം കിട്ടുമായിരുന്നില്ല. എല്ലാം നശിപ്പിക്കുന്നത് നമ്മുടെ നാറിയ രാഷ്ട്രീയ നേത്രത്വം തന്നെയാണ്.എല്ലാറ്റിന്റെയും തലപ്പത്തിരുന്ന് അവര്‍ നാടിനെ പിന്നോട്ടാണ് നയിക്കുന്നത്. ജനങ്ങളുടെ ഇച്ഛാശക്തിയാല്‍ കാര്യങ്ങള്‍ വിജയിക്കുന്നു.

ദേവാസുരം said...

തകര്‍ന്നു വീണ മേല്‍പ്പാലം വെറും ആറു ദിവസം കൊണ്ടു പുനര്‍ നിര്‍മിച്ച ഇന്‍ഡ്യന്‍ ആര്‍മിക്കും ഒരു സലാം.........

Pony Boy said...

ഓ ഡിയർ കൂതറ വളന്നത് ഇന്ത്യയല്ല ഇന്ത്യയിലുള്ള..ലോകത്തിലെ തന്നെ ഏറ്റവും വലിയ ബില്യണേഴ്സും അവരുടെ ബിസിനെസ് എമ്പയേറുമാണ്..പാവപ്പെട്ടവൻ എന്നും ദാരിദ്ര്യത്തിൽത്തന്നെ...

കേരളം മാത്രം കണ്ട് ഇന്ത്യയെ വിലയിരുത്തരുത്..ഏറ്റവും സമ്പന്നമായി ആൾക്കാർ ജീവിക്കുന്ന സ്ഥലമാണ് കേരളം.ഗോവയൊഴിച്ച്
ബാക്കിയെല്ലാ സ്റ്റേറ്റുകളിലും വികസനം നഗരങ്ങളിലും പ്രത്യേക സോണുകളിലും മാത്രമാണ്..ഇന്ത്യയിലെ ചില സ്റ്റേറ്റുകൾ നിയന്ത്രിക്കുന്നത് റൈവൽ ഗ്രൂപ്പുകളാണ്..

വികസനത്തിൽ നാമിപ്പോഴും ഇരുപത് കൊല്ലം പിന്നിലാണ് സഞ്ചരിക്കുന്നത്..എത്ര ഇരട്ടി വിലകൊടുത്താണ് നമ്മൾ ഓരോ സാധനങ്ങളും വാങ്ങുന്നതെന്ന് അറിയാമോ..സ്വിസ് ബാങ്കുകളിൽ മാത്രം കിടക്കുന്ന ഇന്ത്യൻ കള്ളപ്പണം ട്രില്യൺ ഡോളറുകളാണ്..ഗോസായിമാര് ഇവിടെത്തന്നെ പൂഴ്ത്തിവച്ച സമ്പത്ത് വേറെ..ഇതിൽ ആ ബാങ്ക് നിക്ഷേപം മാത്രം മതി ഇന്ത്യയെ സമ്പൂർണ്ണ ടാക്സ് രഹിതമാക്കാൻ.

അഴിമതി എല്ലാരാജ്യത്തുമുണ്ട്..സമ്മതിക്കുന്നു..പക്ഷേ എത്ര തിന്നാലും ആർത്തി തീരാത്ത ജനങ്ങൾ ഈവിടെ മാത്രമേ കാണൂ..രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..ഇവർ ഉണ്ടായി വരുന്നത് ജനങ്ങളിൽ നിന്നല്ലേ..\

ഇംഗ്ലീഷിൽ ഒരു സേയിംഗ് ഉണ്ട്..ദിങ്ങനെയാ അത്..
ഒരു ജനത അർഹിക്കുന്ന ഭരണാധികാരികളെയേ അവർക്ക് ലഭിക്കൂ..

ആയിരത്തിയൊന്നാംരാവ് said...

നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു