തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, April 30, 2011

266.ഈ കോണ്‍ഗ്രസ്കാരുടെ ഓരോ തമാശകളെ..

എന്‍ഡോസള്‍ഫാന് നിരോധനം വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം കണ്ടപ്പോള്‍ ചിരിക്കണോ സഹതപിക്കണോ എന്നുപോലും സംശയം തോന്നുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിജയമായിട്ടാണ് അച്ചായന് അതും തോന്നിയത്. ലോകത്തിനു മുമ്പില്‍ നാണം കേട്ട് അവസാനം മുഖം രക്ഷിക്കുകയായിരുന്നു എന്നത് ഏതു യൂത്ത് കോണ്‍ഗ്രസ്സ് കാരന് പോലും അറിയാം. അടികിടിയതല്ല മുഖം കൊണ്ട് തടുത്തതാണെന്ന് പറയുന്നതിന്റെ ആധുനിക രൂപമാണ്‌ കോട്ടയം പത്രത്തിലൂടെ അച്ചായന്‍ എഴുന്നള്ളിച്ചത്. ഏതായാലും വോട്ടു കഴിഞ്ഞിട്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ പുതുപ്പള്ളിയിലെ സ്വന്തം ഇടവകപള്ളിയിലെ വികാരിയുടെ വോട്ടുപോലും ചിലപ്പോള്‍ കിട്ടില്ലായിരുന്നു. കേന്ദ്രത്തിലെ ഒറ്റ മലയാളി മന്ത്രിമാരും സള്‍ഫാനെതിരെ സംസാരിച്ചില്ലെന്നത് കേരളത്തിലെ ജനത ഒരിക്കലും മറക്കില്ല.

വിഷനിര്‍മ്മാണ കമ്പനി മുതലാളിമാരുടെ ഉച്ചിഷ്ടവും അമേധ്യവും (അല്ലാ.. സുരേഷ്ഗോപി ചിലപ്പോള്‍ ഇങ്ങനെ പ്രതികരിച്ചുവെന്നുവരും..) അളിച്ചുവിഴുങ്ങി ജീവിക്കുന്ന കേന്ദ്ര നേതാക്കന്മാര്‍ക്കെതിരെ വാപൂട്ടി വാലാട്ടി നില്‍ക്കാതെ പ്രതികരിക്കണമെങ്കില്‍ ഒരുത്തന്റെയും ഓസിനു നക്കാത്തവന്‍ ആയിരിക്കണം. എമ്മെല്ലെയോ മന്ത്രിയോ ആക്കിയില്ലെങ്കിലും ഒരുപക്ഷെ വല്ല സ്ഥാപനങ്ങളുടെ എം.ഡി.യോ വല്ലതും ആക്കുമെന്ന മോഹത്തില്‍ ഹസനിക്ക മുഖ്യമന്ത്രിയ്ക്കെതിരെയും എല്‍ എഡി എഫിനെതിരെയും ചിലയ്ക്കുന്നതും കണ്ടു. ഇടയ്ക്കിടെ കിട്ടുന്ന എല്ലിന്റെ നന്ദി കാട്ടുന്ന ഇറച്ചികടയുടെ മുന്നിലെ നായുടെ കുരയെപ്പോലെ മാത്രമേ മലയാളികള്‍ക്ക് അത് തോന്നിയുള്ളൂ. ചെങ്കല്‍ റെഡി മലയാളികളെയും കേരളത്തെയും തെറിവിളിച്ചപ്പോള്‍ നട്ടെല്ലില്ലാത്ത ഈ പുങ്കന്മാരോന്നും മിണ്ടിയില്ല.

പണ്ടുമുതലേ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിലെ മുതലാളിമാരെ കാണുമ്പൊള്‍ മുണ്ടിന്റെ കുത്തഴിച്ചു ഒശ്ചാനിച്ചു നില്‍ക്കാറുള്ള കേരളത്തിന്റെ കാലണ, അരയണ നേതാക്കന്മാര്‍ ആരും അവര്‍ക്കെതിരെ മിണ്ടില്ലെന്നത് ചരിത്ര സത്യം ആണ്. ഇനി കാസര്‍കോട്ടല്ല കേരളം മൊത്തം വിഷത്തിന്റെ ഇരകള്‍ ഉണ്ടായാലും ഇവര്‍ക്കൊക്കെ ഹിന്ദിക്കാരായ ഗോസായിമാരുടെ കോണകം കഴുകാനെ കഴിയൂ. നമ്പൂരിമാര്‍ വന്നു ഭാര്യമാരെ രഹസ്യവേഴ്ച്ച നടത്തുമ്പോള്‍ ചൂട്ടു പിടിക്കുന്നവരും ഇവരും തമ്മില്‍ പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരു വെത്യാസവും ഇല്ല. ഏതായാലും കേരളത്തില്‍ ഒരു സീറ്റ് പോലും പിടിക്കാന്‍ കഴിയില്ലെങ്കിലും സാമൂഹ്യവിപത്തിനെതിരെ ബി.ജെ.പിയും അണിനിരന്നു. വോട്ടു പിടിക്കാന്‍ കേരളത്തില്‍ ഓടിനടന്നു വി.എസിനെയും പിണറായിയെയും തെറി വിളിച്ച അന്തോണിച്ചന്‍ ഇപ്പോള്‍ എവിടുന്ന് ആര്‍ക്കും അറിയില്ല.. അല്ലെങ്കിലും മദാമ്മയെ താങ്ങിനടത്തുന്നവര്‍ക്ക് എന്ത് കേരളം. എന്ത് മലയാളി. എന്ത് വിഷം..

പാവങ്ങളുടെ അരിമുടക്കുന്ന അരിമുടക്കി ചാണ്ടിച്ചായന്‍ വിഷം മുടക്കാന്‍ എന്തെ വരാഞ്ഞത് എന്ന് ഒരു മലയാളികള്‍ക്കും മനസ്സിലായില്ല. ഇവിടുത്തെ കാര്യം പറയുമ്പോള്‍ ക്യൂബയും ചൈനയും ചെയ്യുന്നില്ലെന്ന് പരത്തി പറയുന്ന രാജ്മോഹന്‍ ഉണ്ണിത്താനും ടി,വി.യില്‍ തന്നെ ഭാഗം നന്നാക്കി. ഇതുകണ്ടെങ്കിലും ചാണ്ടിച്ചായന്‍ കനിഞ്ഞെങ്കില്‍..

കേരളത്തില്‍ ഒരു പ്രശ്നം വരുമ്പോള്‍ ഒറ്റകെട്ടായി നില്‍ക്കാതെ കേന്ദ്രത്തിന്റെ വാലും തങ്ങി നടക്കുന്ന ഇവനൊക്കെ വോട്ടു കൊടുത്തവന്‍ ഏതു ഗംഗയില്‍ ചെന്നുകുളിച്ചാണ് തന്റെ പാപം കളയുകയെന്നറിയില്ല.

9 comments:

വിചാരം said...

ഏറ്റവും നന്നായി പ്രതികരിച്ചു … ഏറ്റവും നന്നായി എഴുതി , കോണകം കഴുകികളെ ഇങ്ങനെ പോരാ എഴുതി തോൽപ്പിയ്ക്കാൻ എന്നാണെന്റെ അഭിപ്രായം, സദാചാരം എന്ന ഇല്ലാ വാളാണ് ഈ ചെറ്റകളെ രക്ഷപ്പെടുത്തുന്നത് …. താങ്കളുടെ ഓരോ വാക്കും വാചകവും അതെന്റെ കൂടി സ്വന്തമാണ്

അനില്‍ഫില്‍ (തോമാ) said...

കൊട് കൈ,

ഞാന്‍ പറയാനിരുന്നത് തിരുമേനി പറഞ്ഞു, അതുകൊണ്ട് ഇനി വേറേ പോസ്റ്റ് ഇടുന്നില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുറച്ചു കൂടി പറയാമായിരുന്ന്നു
ആ ഇത്രയെങ്കിലും പറഞ്ഞല്ലൊ സമാധാനം.

ഇനി ഒരു ചൂലെടുത്ത്‌ ചാണകത്തില്‍ മുക്കി രണ്ടു വീക്കും കൂടി കൊടൂത്താല്‍ ഒരു സന്തോഷമായേനെ

chithrakaran:ചിത്രകാരന്‍ said...

ഇന്ത്യയിലെ കൂട്ടിക്കൊടുപ്പുകാരുടെ സംഘടനയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്നേറുന്ന കാഴ്ച്ച ഗംഭീരം തന്നെ !!!

അനൂപ്‌ കിളിമാനൂര്‍ said...

ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

http://anoopesar.blogspot.com/2011/04/blog-post_30.html

കൂതറ തിരുമേനി said...

കെ.പി.സി.സി.സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കാര്യത്തിലെ നിലപാട് തെറ്റെന്നു തീരുമാനം. നാറികള്‍. ഭാരതത്തിലെ പൌരന്മാരെക്കാള്‍ വിഷനിര്‍മ്മാണ കമ്പനിയുടെ എച്ചിലിനു വിലനല്കുന്ന ഇവര്‍ വരുമ്പോള്‍ സലാം ചെയ്യുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കാന്‍ മാരെ എറിഞ്ഞു ഓടിക്കേണ്ട കാലം കടന്നുപോയി. കാസര്‍കോട്ടെ പാവം മനുഷ്യരെ കണ്ടിട്ടും തെളിവ് വേണമെന്ന ആവശ്യം നാളെ അമ്മമാരോട് അപ്പന്‍ സ്വന്തം ആണെന്ന് തെളിയിക്കാന്‍ പറയില്ലെന്ന് ആര് കണ്ടു. കഷ്ടം. ഓടി നടന്നു റോഡിലൂടെ ചായകുടിച്ചു നാടകം കളിക്കുന്ന രാഹുല്‍ അമൂല്‍ പയ്യനെയും ഇവിടൊന്നും കണ്ടില്ല.. വോട്ടും അടിച്ചുപോളിക്കലും ആണല്ലോ അയാള്‍ക്കും പ്രിയം. ആളുകള്‍ മരിച്ചാലെന്താ.. പണം തന്നെ പ്രധാനം..

Pony Boy said...

ഒരു പ്രത്യേക കുടുംബത്തിന്റെ തറവാട്ട് സ്വത്തായ ഒരു ഉപദ്വീപിന്റെ തെക്കേമുനമ്പിൽ വന്ന് പെട്ട് പോയതാണ് കേരളത്തിൻ പരാജയം,,,,

മേല്‍പ്പത്തൂരാന്‍ said...
This comment has been removed by the author.
മേല്‍പ്പത്തൂരാന്‍ said...

എനിക്കു സമാധാനമായി ....തിരുമേനി പ്രതികരണം നായി ,പത്തു തെറികൂടി വിളിക്കാമായിരുന്നു ,ഈ ചെറ്റകളെ