സാങ്കേതിക പരാജയം എന്നുപോലും പറയാന്‍ കഴിയാത്ത ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി സി.പി.എം മാറിയതിനു നിങ്ങളോട് ഏവര്‍ക്കും നന്ദി.. നൂറില്‍ കൂടുതല്‍ സീറ്റുകള്‍ വാരികൂട്ടിയ യൂ ഡി.എഫിന്റെ (ഹ ഹ ഹ ചിരിക്കാന്‍ വയ്യ) സര്‍ക്കസ് ഇനി കാണാന്‍ കിടക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ വീണ്ടും നിങ്ങളെ
പോളിംഗ് ബൂത്തില്‍ കാണേണ്ടി വരുമല്ലോ എന്നാ വിഷമം മാത്രമേ ഉള്ളൂ.
കണ്ണും പിണിയും കാണാത്ത ഗൗരിയമ്മയും ഒറ്റയാള്‍ പട്ടാളം ( അതോ ജോക്കറോ ) എം വി. ആറും ഏതായാലും വീട്ടിലിരിക്കും. പിള്ളയ്ക്ക് സമാധാനമായി. ഏതായാലും ജയിലില്‍ നിന്നുവന്നാലും
ഇടക്കാല തെരഞ്ഞെടുപ്പു നടത്തില്‍ മന്ത്രി സഭയില്‍ കയറേണ്ടി വരില്ലല്ലോ.. ഐഷാ പോറ്റി.. ലാല്‍ സലാം.. നിങ്ങളുടെ മുമ്പില്‍ കള്ളനും കൊള്ളക്കാരനും രക്ഷപ്പെടില്ല.. ഇനിയാണ് ഊച്ചാളി പാര്‍ട്ടികളുടെ കളി. വീരനും മാണിച്ചനും ഉമ്മച്ചന്റെയും ചെന്നിത്തലയുടെയും ഉറക്കം കെടുത്തും. ലീഗ് തങ്ങളുടെ മാന്യത കാട്ടുന്നവരെന്നു ബോധ്യമായി. ആ ബോധ്യം പക്ഷെ റബ്ബര്‍ മണമുള്ള അച്ചായന് പാര്‍ട്ടികളില്‍ നിന്ന് പ്രതീക്ഷിക്കരുത്.. വടി കൊടുത്ത് അടിവാങ്ങിയ തിരുവല്ലയുടെ കാര്യമോര്‍ക്കുമ്പോള്‍ ചിരിവരുന്നു...
ഹരിപ്പാടും പുതുപ്പള്ളിയിലും പുതിയ നെല്‍വയലുകള്‍ കൃഷിതുടങ്ങിയെന്നു കേട്ടു.. അല്ല. ഒരണയ്ക്കും അരയണയ്ക്കും അരി തരാന്‍ പോകുകയല്ലേ.. ഉടനെ കിട്ടും.. എന്തായാലും ജനങ്ങളുടെ മനസ്സില്‍ നിന്നും അതി വേഗം ബഹുദൂരം യൂ.എഡി.എഫ്. പോയി.. അല്ല അതി വേഗം ബഹുദൂരം ഇനി പോളിംഗ് ബൂത്തില്‍ കാണാം..
Saturday, May 14, 2011
Subscribe to:
Post Comments (Atom)
5 comments:
നേമത്തെ ബിജെപിക്കാര്‍ ഈ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പറയുന്നതെന്താവും?
"നായരെ നമ്പിയാല്‍ നമ്പിയോന് ഊൂൂൂ..!!!"
കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മലപ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന് ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.
മാണിയും കോണിയും പിന്നെ മണിയും.
kazhinjileeee.....
nannayi;;;;;
http://marappura.blogspot.com/
സത്യത്തിൽ കേരളത്തിന്റെ മനസ് യു,ഡി.എഫ് എന്ന സംവിധാനത്തെ പുറത്താക്കിയിരിക്കുന്നു എന്നാണ് ഈ തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. ഇടതുപക്ഷത്തിന്റെ സ്ഥാനർത്ഥിരിണയത്തിലെ ചെറിയ ഒരു പിഴവാണ് ഇടതുപക്ഷത്തിന്റെ തുടർഭരണത്തിനു തടസമായത്.
എന്തായാലും കേരളത്തിന്റെ മനസുണർന്നു എന്നതു സന്തോഷം തരുന്ന ഒന്നാണ്.
Post a Comment