തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, August 20, 2011

295. ബ്ലോഗ്‌മീറ്റുകളെ ഹൈജാക്ക് ചെയ്യുന്നവര്‍

മലയാള ബൂലോകത്തെ തമ്മിലടുപ്പിക്കാന്‍ ( ചിലരെ തമ്മിലടിപ്പിക്കാന്‍ ) ഏറ്റവും കാരണമായിരുന്നത് ബ്ലോഗ്‌ മീറ്റുകളാണ്. ആദ്യ കാലങ്ങളില്‍ പ്രശസ്ത മലയാളം ബ്ലോഗ്ഗര്‍ ചിത്രകാരന്റെ നേതൃത്തത്തില്‍ ബ്ലോഗ്‌ അക്കാദമി മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇന്ന് കാണുന്ന സമ്പൂര്‍ണ്ണ ബ്ലോഗ്‌മീറ്റിന്റെ പിതാവെന്നറിയപ്പെടുന്നത് അവശബ്ലോഗ്ഗറും എന്നാല്‍ മികച്ച ഫോട്ടോഗ്രാഫറുമായ സര്‍വ്വ ശ്രീ ഹരീഷ് തൊടുപുഴയാണ്. മീറ്റിനോടൊപ്പം പലതരം "മീറ്റു"കള്‍ ഫിഷുകള്‍ ഉള്‍പ്പെട്ട സദ്യയും , സൗഹൃദവും, കൂട്ടായ്മയും , കലാപരിപാടികളും ഒക്കെയായി മലയാളം ബ്ലോഗ്‌ മീറ്റുകള്‍ ഒരു സംഭവം തന്നെയായി. പത്രങ്ങളും ഇതിനെ അംഗീകരിച്ചുവെന്നുവേണം പറയാന്‍. നേരില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് സദ്യകണ്ട് വെള്ളമോടിക്കാന്‍ നെറ്റിലൂടെ ലൈവും തരമാക്കി കൊടുക്കുന്നു.. ഇതിനെയെല്ലാം അംഗീകരിച്ചും ആശീര്‍വദിച്ചും കൂടെനില്‍ക്കുന്നതിനോടൊപ്പം ചില നഗ്ന സത്യങ്ങളും വിളിച്ചുപറയാന്‍ കൂതറ തിരുമേനി നിബ്ബന്ധമായിരിക്കുന്നു. ബൂലോകവസിയെന്ന നിലയില്‍ നേരിട്ടും അതല്ലാതെ പരസ്യമായി പറഞ്ഞാല്‍ തലവെട്ടുമല്ലോ എന്നാ ഭയമുള്ള ( കമന്റ് പേടി ...!!) ചില സഹ ബ്ലോഗ്‌ സഹോദരങ്ങള്‍ക്കും വേണ്ടി കൂതറ തിരുമേനി ഈ പ്രശ്നത്തെ വായനക്കാര്‍ക്കും ബ്ലോഗര്‍മാര്‍ക്കുമിടയില്‍ അവതരിപ്പിക്കുകയാണ്.

ബ്ലോഗില്‍ ഗുണ്ടായിസം , മാടമ്പിത്തരം മാത്രമല്ല കോര്‍പ്പറേറ്റ് കുത്തക വരെയുണ്ട്. ഇത്തരം കുത്തകകള്‍ ബ്ലോഗ്‌ മീറ്റുകളെ ഹൈജാക്ക് ചെയ്യുകയാണ് എന്നാണു എന്നാണു അറിയാന്‍ കഴിഞ്ഞത്. ബ്ലോഗിലെ പ്രാദേശിക ശക്തികളായ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാരും , തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാരും , സമ്പന്നന്മാരായ മലബാര്‍ ബ്ലോഗര്‍മാരും തമ്മില്‍ കിടമത്സരം നിലനില്‍ക്കുന്നത് പണ്ടേ നമുക്കറിവുള്ളതാണ്. കേരളത്തിന്റെ സാംസ്‌കാരിക നഗരിയിലെ അതായതു പൂരത്തിന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ തങ്ങളുടെ അകമഴിഞ്ഞ പിന്തുണ മലബാറിന്റെ മക്കള്‍ക്ക്‌ കൊടുക്കുന്നത് കൊണ്ടുതന്നെ ഈ പ്രബലന്മാരെ ആര്‍ക്കും നേരിടാന്‍ കഴിയില്ല. താരതമ്യേന ദുര്‍ബ്ബലരായ തിരുവിതാംകൂര്‍ ബ്ലോഗരുടെ ശക്തമായ നാവായിരുന്ന പരേതനായ അങ്കിളിന്റെ നിര്യാണത്തോടെ തിരുവിതാംകൂര്‍ ബ്ലോഗ്ഗര്‍മാര്‍ നിശ്ശബ്ദരായി. കൃഷിക്കാരും പാവങ്ങളും മാത്രമുള്ള തിരുവിതാംകൂര്‍ ബ്ലോഗ്‌നാട്ടില്‍ കുടിയേറിയിട്ടുള്ള പൊങ്ങമ്മൂടന്‍പോലെയുള്ളവരാകട്ടെ തന്റെ പാലകണക്ഷനും തിരുക്കൊച്ചിക്കാര്‍ക്കുള്ള കൂറും പണ്ടേ പരസ്യമാക്കിയിട്ടുണ്ട്. എപ്പോഴെങ്കിലും ഒരു മീറ്റ് നടത്താന്‍ പാവം തിരുവിതാംകൂറുകാരന്‍ ശ്രമിച്ചാല്‍ ഉടനെ അതിനെ ഹൈജാക്ക് ചെയ്യാന്‍ തിരുക്കൊച്ചി ബ്ലോഗ്ഗര്‍മാര്‍ ശ്രമം നടത്തും.. എന്നാല്‍ ഇതിനിടയില്‍ രാഷ്ട്രീയ വടംവലികള്‍ നടന്നാല്‍ തന്റെ കൈക്കരുത്ത് കാട്ടി തോടുപുഴയിലേക്കും മീറ്റിനെ കൊണ്ടുപോകാന്‍ നമ്മുടെ മീറ്റിന്റെ പിതാവ് ശ്രമം നടത്തും. ഒടുവില്‍ പദ്മനാഭന്‍ മാത്രം ശരണമെന്നു നിലവിളിച്ചു പാവം തിരുവിതാംകൂര്‍ പ്രജകള്‍ നാടുവിടും. ഇപ്പോള്‍ പദ്മനാഭന്റെ മനം കാക്കാന്‍ സുപ്രീം കോടതിവേണമെന്ന സാഹചര്യത്തില്‍ പദ്മനാഭന്‍ എന്തുചെയ്യാനാണ്.. ലോകം ചുറ്റിനടന്നു പലട്രിക്കുകളും പഠിച്ച അക്ഷരമറിയാത്തവനും ഈ തിരുക്കൊച്ചികൂട്ടയ്മക്കുണ്ട്. കൂടാതെ കൊച്ചിയുടെ അച്ചടി കുത്തക ബൂര്‍ഷയുടെ ( ഇയാളുടെ പേര് ജയ് ഹോയിലുണ്ട് ) അകമഴിഞ്ഞ പിന്തുണ ഉണ്ടാവുമ്പോള്‍ കൊച്ചി ബ്ലോഗര്‍മാര്‍ ഇപ്പോഴും ജയിക്കുന്നു.

മലബാറിന്റെ ശക്തി അവരുടെ എണ്ണത്തില്‍ തന്നെ.. ഗള്‍ഫില്‍ നിന്നുള്ള പിന്തുണ , പൂരത്തിന്റെ നാട്ടുകാരുടെ പിന്‍ബലം , പഴയ അക്കാദമിയില്‍ പഠിച്ചവരും പഠിപ്പിച്ചവരും സഹായിക്കുന്നത് , ഒപ്പം ഇന്ദ്രധനുസ്സിന്റെ കുശാഗ്ര ബുദ്ധിയും സാങ്കേതിക കുടിലതകളും. ഇവിടെ പാവം തിരുവിതാംകൂറൂകാരന്‍ ആരോട് കൂറ് കാട്ടണം ആരോടൊക്കെ തോല്‍ക്കണം എന്നറിയാതെ വിലപിക്കുന്നു. വെള്ളക്കാര്‍ , ഇപ്പോള്‍ മറ്റുള്ള ബൂലോക മാടമ്പികള്‍ , പത്രങ്ങള്‍ എന്നുവേണ്ട എല്ലാവര്‍ക്കും കുതിരകേറാന്‍ പാവം തിരുവിതാംകൂറുകാരന്‍ തന്നെവേണം. ഇടയ്ക്ക് ഏതെങ്കിലും തിരുക്കൊച്ചി , മലബാര്‍ ബ്ലോഗര്‍മാര്‍ നിയമസഭ കാണാന്‍ വരുമ്പോള്‍ നേരിടാമെന്ന് കരുതിയിരുന്ന തിരുവിതാംകൂറുകാരനെ ഇത്തവണ പറ്റിച്ചത് ഉമ്മന്‍ചാണ്ടി നേരിട്ടാണ്. തന്റെ മുറി നെറ്റില്‍ കാണിക്കുമ്പോള്‍ എന്തിനു മറ്റുള്ളവര്‍ തിരുവനന്തപുരത്തു വരണം..

പുതിയ തിരുവിതാംകൂര്‍ കൂട്ടായ്മ ഉണ്ടാവണമെന്നും അതിന്റെ പിന്‍ബലത്തില്‍ പദ്മനാഭ സാമിയുടെ ശക്തിയും ഉപയോഗിച്ച് ബ്ലോഗ്‌ മീറ്റ്‌ മാടമ്പികളെ എതിര്‍ത്തു കോവളം കൊട്ടരത്തിലോ
( അല്ല ബോള്‍ഗാട്ടി പാലസിലെ മീറ്റാവൂ എന്നുണ്ടോ..?) ശംഖു മുഖത്തോ ( സാഗര കന്യകയെ കാണാമല്ലോ.) ഒരു വമ്പന്‍ ബ്ലോഗ്‌ മീറ്റും ഈറ്റും നടത്തി അനന്തപുരിയുടെ മാനം കാത്തു അനന്തപുരിയിലെയും തിരുവിതാംകൂറിലെയും ഭക്ഷ്യ സംസ്കാരവും മറ്റുള്ളവരെ കാണിച്ചു ട്രാവന്‍കൂറുകാരുടെ മാനം രക്ഷിക്കാന്‍ ഇതിനാല്‍ ഓരോ തിരുവിതാംകൂര്‍ പ്രജകളും പ്രതിജ്ഞ എടുക്കണം.

തിരുവിതാംകൂറുകാര്‍ ബൂലോകത്ത് ഒരു ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് തോന്നേണ്ട. തിരുവിതാംകൂറുകാരന്‍ തന്റെ ഹൃദയവിശാലത ലോകത്തിന്റെ മുമ്പില്‍ തുറന്നു കാട്ടുകയാണെന്ന് ചിന്തിച്ചാല്‍ മതി..

19 comments:

ponmalakkaran | പൊന്മളക്കാരന്‍ said...

ഉവ്വ... ഉവ്വ...

അനില്‍ഫില്‍ (തോമാ) said...

അപ്പൊ ഉടനെ തന്നെ തിരുവന്തോരത്ത് ഒരു ശാപ്പട് സംഗമം കം ബ്ലോഗ് കൂട്ടായ്മ പ്രതീക്ഷിക്കാം അല്ലേ തിരുമേനീ.........

നൗഷാദ് അകമ്പാടം said...

ഇങ്ങനെ ഒരു ചേരിതിരിവ് ഉള്ളതായ് എനിക്കിത് വരെ അനുഭവപ്പെട്ടിട്ടില്ല..
എന്തായാലും മിക്കവാറും കണ്ണൂര്‍ മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.
അവിടെ അങ്ങനെയൊരനുഭവമോ സാധ്യതയോ മറ്റുള്ളവര്‍ കൂടി പങ്കുവെച്ചാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് ഞാന്‍ വിശ്വസിക്കും.അല്ലാത്ത പക്ഷം ഇത്രനാളും ഞാന്‍ ആരേയുമോ ആരെങ്കിലും എന്നേയോ ഒരു ഗ്രൂപ്പടിസ്ഥാനത്തില്‍ പ്രോല്‍സാഹിപ്പിച്ചൂ എന്നോ നിരുല്‍സാഹപ്പെടുത്തി എന്നോ കരുതാന്‍ തരമില്ല...

പിന്നെ ഗ്രൂപ്പ് കളിക്കും പിടലപ്പിണക്കങ്ങള്‍ക്കുമപ്പുറത്താണ്‍ ബൂലോകം എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എഴുതാന്‍ കഴിവുള്ളവന്‍ എഴുതാം നല്ല അഭിപ്രായവും നേടാം..
അല്ലാതെ ജാതീയതയും ദേശ വിഭാഗീയതയും ബൂലോകത്തില്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത് അത് നട്ടുവളര്‍ത്തുന്നതിനു തുല്യം തന്നെ..
അവസാന വരിയിലെ മുന്‍‌കൂര്‍ ജാമ്യമൊന്നും അതിന്റെ പാപ കറകളെ ശുദ്ധീകരിക്കില്ല.
ഒപ്പം ദയവായി കുറച്ചാളുകളുടെ കൈപ്പിടിയിലാണ്‍ ഈ ബൂലോകവും ഭൂഗോളവും എന്നൊന്നും എഴുതിപ്പിടിപ്പിക്കാതിരിക്കുക.

നന്മ വരട്ടെ എല്ലാവര്‍ക്കും!

നൗഷാദ് അകമ്പാടം said...

.

Pony Boy said...

ചരിത്രാതീത കാലം മുതൽ മദ്ധ്യതിരിവിതാംകൂർകാർ ബ്ലോഗിലെ ആരെയും വകവയ്ക്കാത്ത ഒറ്റയാന്മാരായാണ് അറിയപ്പെടുന്നത്..പഴയ ബെർളി...ഇടയ്ക്കൊക്കെ ഈ ഞാ...അങ്ങിനെ അങ്ങിനെ റെയർ സ്പെസിമെൻസ്...:)

ഹരീഷ് തൊടുപുഴ said...

തിരുമേനി എന്നാ തെരോന്തോരത്ത് എത്തുന്നത്..
ഇത്തവണ നമുക്കവിടെ കൂടാംന്നേ..

കൂതറ തിരുമേനി said...

@ പോണി

അപ്പൊ ഒരു തിരുവിതാംകൂറുകാരനെ കിട്ടി..

@ ഹരീഷേ ...

കൂടാം.. ഒടുവില്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ട് തൊടുപുഴ പോരെ എന്ന് ചോദിക്കരുത്..

@ നൌഷാദെ..

ചിരിപ്പിക്കാതെ.. ദാ ഇതില്‍ പറഞ്ഞിരിക്കുന്ന ഹരീഷാ ദേ ഈ മോളില്‍ കമന്റ് ഇട്ടിരിക്കുന്നത്. എഴുതിയത് പുള്ളിയ്ക്ക് കത്തി.. പിന്നെ എവിടെയോ വെച്ച് ചിത്രകാരന്റെ തല്ലു കൊണ്ടെന്നു തോന്നുന്നല്ലോ. പിന്നെ ഭൂഗോളം എന്തെന്ന് അറിയില്ല.. അത് കൊണ്ട് ഗപ്പും കിട്ടിയില്ല. പിന്നെ ബൂലോകം ... അത് നൌഷാദിന് മനസ്സിലാവണമെങ്കില്‍ ബൂലോകത്തിന്റെ സെന്‍സും , സെന്‍സിറ്റിവിറ്റിയും, സെന്‍സിബിലിറ്റിയും പോരാ.. സെന്‍സെക്സും , സെന്‍"സെക്സും" ഒക്കെ അറിയണം.. ഇവിടെ ഇതെല്ലാമുണ്ട്. ഇല്ലെന്നു പറയുന്നത് പൂച്ച കണ്ണടച്ച് പാലുകുടിക്കുന്നത് പോലെയോ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയോ ആണ്. ചേരി തിരിവുകല്‍ക്കെതിരെ പടനയിച്ച ചരിത്രമേ തിരുമെനിയ്ക്കുള്ളൂ. പാണന്‍ പാടി നടക്കാത്ത ഓലയില്‍ കുറിച്ചിട്ട ചരിത്രങ്ങള്‍ ഏറെയുണ്ട് കുട്ടാ.. ആട്ടെ.. എന്തിനു പറയുന്നു..

സൈന്ധവം said...

onnum manassilavunnilla..thalakkoru peruppu....oooooooooooooo

നൗഷാദ് അകമ്പാടം said...

തിരുമേനി അങ്ങട് പൊറുക്ക്വാ..
അങ്ങ്പറഞ്ഞ ആ സെന്‍സെക്സിന്റെ കണക്കൊന്നും നൊമ്മക്ക് വല്യ പിടിയില്ല്യാ..സത്യം..
അതോണ്ടാവും ഈ കത്തിയത് തിരിഞ്ഞ് കുത്തിയത്..
നോം കണ്‍ടതും അനുഭവിച്ചതും..അതാണല്ലോ നൊമ്മുടെ പരിചയം..
പിന്നെ ചിത്രകാരന്റേത് തല്ലെങ്കില്‍ അതിനേക്കാള്‍ നല്ല മറു തല്ലും ക്ഷ യായി നോംകൊടുത്തത് അറിഞ്ഞില്ല്യാന്നുണ്ടോ തിരുമേനി?
(ആയുധങ്ങള്‍ പലതാണ് തിരുമേനി കൈവശം!..അങ്ങനങ്ങട് തല്ലുകൊള്ള്വാന്നു വെച്ചാ..ഹെയ്..ഹെന്താണീ പറേണേ..!)

എന്തായാലും നോം നിര്‍ത്തീ..
ഇത് നൊമ്മുക്ക് പിടികിട്ടാത്ത എന്തൊരൊക്കെയോ ആണ്..
ഹെന്തിനാ നുമ്മ വെറുതേ...
പോസ്റ്റിടാത്ത ബ്ലോഗ്ഗീ ഫോളോ ചെയ്യാന്‍ നടക്ക്ണേ..

അല്ലേ തിരുമേനീ?

കൂതറ തിരുമേനി said...

@ നൌഷാദെ ,

ലതാണ്.. ലത് തന്നെയാണ്.. ലതല്ലാതെ മറ്റൊന്നുമല്ല.. ഇതില്‍ പറഞ്ഞിട്ടുള്ളവരെല്ലാം കൂതറ തിരുമേനിയുടെ സുഹൃത്തുക്കളും അടുത്ത സൗഹൃദം പങ്കുവേയ്ക്കുന്നവരുമാണ്.. അതേപോലെ പോസ്റ്റും ആരെയും അക്രമിക്കാനുള്ളതല്ല. പിന്നെ ആശംസകള്‍ .

എം.എസ്. രാജ്‌ | M S Raj said...

ആപല്‍ബാന്ധവ ഞാനുഴറുന്നു
ആരോടടരാടും എന്നറിയാതെ...

ഒടുക്കം ഉത്തരമായി - പപ്പനാവന്‍ ശരണം

മാണിക്യം said...

തിരുമേന്യേ!!അസ്സലായി ..
അറിഞ്ഞോ ആവ്വോ സാക്ഷാല്‍ മദ്ധ്യതിരുവിതാംകൂര്‍ക്കാരിയായ ഞാനും ഒടുക്കം മീറ്റി,
അതും ലക്ഷണമൊത്ത തൊടുപുഴമീറ്റ് തന്നെ തരപ്പെട്ടു.
തിരുമേനീ മീറ്റില്‍ പങ്കെടുത്തില്ലായിരുന്നങ്കില്‍ ഇപ്പോള്‍ ഞാനും പറഞ്ഞേനെ
'ഊവ്വ് ഊവ്വേ തിരുമേനി പറഞ്ഞത് നേരാന്നേ'എന്ന്,
ഇതിപ്പോള്‍ അതിനു നിവര്‍ത്തിയില്ലല്ലോ തിരുമേനി ഞാന്‍ പങ്കെടുത്ത മീറ്റില്‍ വന്നുകൂടിയവരൊക്കെ വെറും "ബ്ലോഗര്‍മാര്‍" മാത്രമായിരുന്നു.

തിരുമേനി അടുത്ത വെക്കേഷന്‍ ദുബായ് വഴിയാക്കണം, തിരുമേനി പറഞ്ഞ"ഗള്‍ഫില്‍ നിന്നുള്ള ബ്ലോഗേഴസിനെ" ഒന്നു നേരില്‍ കാണണം സൗഹൃദമെന്നും സ്നേഹമെന്നും ഒക്കെയുള്ള വാക്കുകളുടെ അര്‍ത്ഥം അന്ന് മുന്നില്‍ വന്നു നില്ക്കും. ഗുണ്ടായിസവും,മാടമ്പിത്തരവും ഞാനെങ്ങും കണ്ടില്ല.

പിന്നെ എനിക്കറിയാം തിരുമേനിയുടെ 'ഫേവറിറ്റ് ബ്ലോഗേഴ്സിനെ' ഒക്കെ തൊട്ടുതലോടിയുള്ള ഒരു പോസ്റ്റ് തന്നെയിത്.

തിരുമേന്യേ, ഓണം വരവായി പഴേ പോലെ ഒന്ന് ഫോമില്‍ ആയിക്കേ...

ഓണാശംസകള്‍....

ജോ l JOE said...

തിരുമേനിയോയ്.... തിരോന്തരം സര്‍ക്കിളില്‍ ആണല്ലേ മ്മടെ ജില്ല . ഈ "ഓസ്കാര്‍ " ബ്ലോഗര്‍ ആരാണാവോ ?
ഹേയ് , ഈ തിരുമേനീടെ പരിഭവം തീര്‍ക്കാന്‍ ചങ്കുറപ്പും ഹൃദയ വിശാലതയും ഉള്ളവര്‍ ഇല്ലേ ഇവിടെ ? ഇല്ലെങ്കീ, കണ്ണൂര്‍ മീറ്റ്‌ നമുക്കങ്ങട്
തിരോന്തരത്തേക്കു മാറ്റിയാലോ ?
എന്ന്
ഒരു കോര്‍പ്പറേറ്റ് - മാധ്യമ - കുത്തക - മാടമ്പി -തിരുക്കൊച്ചി ഗുണ്ട

:)

Sabu Kottotty said...

കണ്ണൂർ മീറ്റ് തിരുവോന്തരത്തീരുന്നേൽ നുമ്മക്കും ഒന്നു മീറ്റാമായിരുന്നു.....

Manoraj said...

കണ്ണൂര്‍ മീറ്റിനെ തിരോന്തോരത്തോടാക്കുമ്പോള്‍.. ബൈ..ബൈ ദ ബൈ.. സാങ്കേതീക തടസ്സങ്ങള്‍ കാണുന്നുണ്ടല്ലോ അല്ലേ ഹരീഷേ, ജോ? അങ്ങിനെയെങ്കില്‍ നമുക്കങ്ങട് കൊച്ചിയിലോ തൊടുപുഴയിലോ കൂടിയാലോ :):)

തിരുമേനീ മീറ്റുകളില്‍ പലതിലും പങ്കെടുത്തിട്ടുണ്ടെന്നും ആരുമറിയാതെ മീറ്റും ഫിഷും സദ്യയും കഴിച്ച് ഏമ്പക്കം വിട്ട് സ്വന്തം പേരില്‍ പോസ്റ്റുമിട്ടിട്ടുണ്ടെന്ന് നോമിന്റെ ദിവ്യദൃഷ്ടിയില്‍ കാണുന്നു.. (ചുമ്മാ)

കൂതറ തിരുമേനി said...

@മനോരാജ്

അതൊരു മനോരാജ്യമല്ലേ മനോരാജെ ... ഇനി മീറ്റിനും പപ്പനാവന്‍ തന്നെ തുണ.. തിരുവനന്തപുരത്തിന്റെ അഭിമാനമായിരുന്ന ഒരു ചാണക്യ സൂത്രക്കാരന്‍ ഉണ്ടായിരുന്നു.. ഇപ്പോള്‍ എവിടെ ആവോ.. ഒരു കാളിദാസനെയും ഇപ്പോള്‍ കാണുന്നില്ലല്ലോ...

Pheonix said...

തിരുമേനി പറഞ്ഞതില്‍ കാര്യമില്ലാതില്ല. പരസ്പരം പുകഴ്ത്തി നല്ല ശാപാടൊക്കെ അകത്താക്കി പിരിയുന്ന ബൂലോഗരിലും നല്ല ഒന്നാന്തരം പാരകള്‍ ഉണ്ട്. ഒരു ബൂലോഗവാസി ഈയുള്ളവനോട് പറഞ്ഞതാ. ഇനി ബൂലോഗരെല്ലാം ചേര്‍ന്ന് യൂണിയനുണ്ടാക്കുന്ന കാലം അതിവിദൂരമൊന്നുമല്ല.

ജയരാജ്‌മുരുക്കുംപുഴ said...

nammaleyum kshanikkane, onnumallenkilum oru thirivanthoramkaranalle........

മേഘമല്‍ഹാര്‍(സുധീര്‍) said...

സദ്യ നിറപറ യുടെ വേണം .അത് നിര്‍ബന്ധാ...