തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, August 24, 2009

176.ആള്‍"തറ"യുടെ ആല്‍ത്തറ...!!!മൂട്ടില്‍ കിളിര്‍ത്ത ആലിനു തറകെട്ടിയ പുതിയ ആല്‍ത്തറ

ബൂലോഗ കൂട്ടായ്മകള്‍ പലപ്പോഴും പലകാരണങ്ങളാല്‍ കാലഹരണപ്പെട്ടു പോകുന്നത് പതിവ്കാഴ്ച്ചയാണല്ലോ. ചില ബ്ലോഗ്‌ കൂട്ടായ്മകള്‍ വളരെ നല്ലനിലവാരം നിലനിര്‍ത്തിക്കൊണ്ട് പോകുന്നവയും. എന്തായാലും ആല്‍ത്തറ എന്ന ഗ്രൂപ്പ്ബ്ലോഗ്‌ അംഗങ്ങളുടെ എണ്ണത്തിലും പോസ്റ്റുകളുടെ മികവിലും നല്ല നിലവാരം പുലര്‍ത്തുന്നു. ആല്‍ത്തറയ്ക്ക് ആശംസകള്‍.

എവിടുന്നോ വന്ന പാന്ഥന്‍ ഭ്രാന്ത്‌ കാണിച്ചു ആല്‍ത്തറയില്‍ നിന്ന് പുറത്താക്കപ്പെട്ടതും ആല്‍ത്തറവാസികള്‍ കടമാന്‍ ചാണകം കുടഞ്ഞു ശുദ്ധികലശം നടത്തി ഇരിക്കപ്പിണ്ഡം വെച്ചതും ബൂലോഗത്ത് ഏവര്‍ക്കും അറിവുള്ള വിവരം. എന്നാല്‍ നാണമില്ലാത്തവന്റെ ആസനത്തില്‍ ആലുകിളിര്‍ത്തു ആ ആലിനു ചുറ്റും ആല്‍ത്തറയും കെട്ടി ഈ മഹാന്‍. അതും പോരാഞ്ഞു ആല്‍ത്തറ കെട്ടിയ വിവരം വിളിച്ചുകൂവി മാളോരെയും അറിയിച്ചിരിക്കുന്നു. എന്തൊരു തൊലിക്കട്ടി.
സത്യത്തില്‍ സമ്മതിച്ചു കൊടുക്കണം. ദുഷ്ടനെ പനപോലെ വളര്‍ത്തുന്നത് പുല്‍ക്കൊടിപോലെ കരിച്ചുകളയാനാണെന്നു സമകാലീന സംഭവങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ആസനത്തില്‍ വളര്‍ന്ന ആലിനെ ചുറ്റും തറ കെട്ടി സംരക്ഷിക്കുന്നതിലൂടെ ബൂലോഗത്ത് നാണമില്ലായ്മയുടെ അനിതരസാധാരണമായ ഉദാഹരണം കൂടി കാഴ്ചവെച്ചു ഈ പുംഗവന്‍.

ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തതുകൊണ്ടു മാത്രം സ്വീകാര്യത കിട്ടികൊള്ളണം എന്നില്ലയെന്നത് ബൂലോഗം ഓണ്‍ലൈന്‍ ബ്ലോഗ്‌ തെളിയിച്ചുകഴിഞ്ഞു.. ബൂലോഗം മുഴുവന്‍ ഭര്‍ത്സനം കലയാക്കി ഭ്രാന്തനെ പോലെ അലഞ്ഞുതിരിയുന്നവന്റെ കാപ്പിത്തറയില്‍ ഇതു കോപ്പന്‍ വരുമെന്ന് കണ്ടറിയണം. ഏറാന്‍ മൂളികള്‍ ഇനിയുമുണ്ടാവാം. എലനക്കി പട്ടിയ്ക്കു കിറി നക്കി പട്ടികള്‍ ഉള്ളനാടല്ലേ നമ്മുടേത്. സ്വാഭാവികമായും മുഴുവട്ടന് അരവട്ടന്മാര്‍ ചുറ്റും കൂടി നടക്കും. എന്തായാലും ഭ്രാന്ത്‌ പറയാനും തെറി വിളിക്കാനും ഒരു ആള്‍ "തറയായ" കാപ്പിത്തറയില്‍ മാത്രം ഒതുങ്ങുന്നത് വളരെ നല്ലതാണു..ആ ഒരു തറയില്‍ മാത്രം പോകാതിരുന്നാല്‍ മതിയല്ലോ..

ലോകത്ത് ചിലപ്പോഴൊക്കെ തലയ്ക്കു സുഖമില്ലാത്തവര്‍ മറ്റുള്ളവരെ തെറിവിളിച്ചും ആക്ഷേപിച്ചും സായൂജ്യമടയാറുണ്ട്. എന്തായാലും ബൂലോഗത്ത് നല്ലൊരു പേരും ആളുകളോട് മാന്യമായി പെരുമാറുകയും ചെയ്യുന്ന ആല്‍ത്തറ അഡ്മിനെ തെറി വിളിച്ചു ഇപ്പോള്‍ ശൂരത്തം കാണിക്കുന്ന മാന്യദേഹത്തിനു സാരമായ മാനസികാസുഖം ഉണ്ടെന്നു വേണം അനുമാനിക്കാന്‍. ഒട്ടകത്തിനു തലവെയ്ക്കാന്‍ ഇടനല്‍കിയ അറബിയെപ്പോലെ ആല്‍ത്തറയില്‍ അഡ്മിന്‍ പദവി കൊടുത്തപ്പോള്‍ ആല്‍ത്തറയില്‍ കുടികെടപ്പ് സ്ഥാപിച്ച മഹാനെ പിന്നീട് പുഴുത്ത മൃഗത്തെയെന്നവണ്ണം ഓടിച്ചു വിട്ടു ആല്‍ത്തറ വൃത്തിയാക്കിയെങ്കിലും അമേദ്യ വര്‍ഷം നടത്താന്‍ കഴിയുന്ന അവസരണങ്ങള്‍ ഒന്നും തന്നെ ഇയാള്‍ കളയുന്നില്ല.

എന്തായാലും ആല്‍ത്തറയിലെ ഓണ ചോദ്യങ്ങള്‍ക്ക് പാരഡിയെന്ന ഇദ്ദേഹത്തിന്റെ ഉദ്യമങ്ങള്‍ക്ക്‌ ഉദ്ദേശിച്ച ഫലം കണ്ടില്ല. ബ്ലോഗടിയും ദയനീയമായി പരാജയപ്പെട്ടു. പരാജയെപ്പെട്ട മനസ്സിന്റെ വിഹ്വലതകള്‍ ഓരോ അടവുകളായി പുറത്തുവരുമ്പോള്‍ ദയനീയമായി വീണ്ടും വീണ്ടും തകരുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ബെന്‍സില്‍ യാത്ര ചെയ്തവര്‍ ബസ്കൂലിയ്ക്ക് കൈനീട്ടി നില്‍ക്കുന്ന പരിതാപകരമായ അവസ്ഥയ്ക്ക് ആരാണ് കാരണം.സ്വയം തന്നെ. നന്മ വിതച്ചാല്‍ നന്മയും തിന്മ വിതച്ചാല്‍ തിന്മയും കിട്ടും. പണ്ടൊക്കെ അടുത്ത ജന്മത്തില്‍ കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ കൊടുത്താല്‍ അടുത്ത നിമിഷം തന്നെ തിരികെ കിട്ടും..

ഒന്ന് നന്നവെടോ....കഷ്ടം...

9 comments:

ബൂലോകം ഓണ്‍ലൈന്‍ said...

കാപ്പിലാന്‍ തുടങ്ങിയത് ആല്ത്തറയോ , അതോ കാപ്പിത്തറയോ ?.....ബൂലോകരില്‍ സംശയം ഉടലെടുക്കുന്നു..... മറ്റൊരാല്‍ത്തറ വേണ്ടെന്നു ബൂലോകര്‍ ഒന്നടങ്കം ......ഏറെ വിശ്വാസ മാര്‍ജ്ജിച്ച ആല്‍ത്തറ ഉപേക്ഷിക്കാന്‍ ആരും മനസ്സ് കാണിക്കുന്നില്ല.... കാപ്പിലാന്റെ കളികളുടെ വമ്പന്‍ പരാജയം .....

കൂതറ തിരുമേനി said...

വീണ്ടും വീണ്ടും പരാജയങ്ങള്‍ ഏറ്റുവാങ്ങാനായി ഒരു ജന്മം..

റസാകൃഷ്ണ said...

10ഓണാഘോഷം ചോദ്യം 4
9ആല്‍ത്തറ ഉല്‍ഘാടനം
8ഓണാഘോഷം ചോദ്യം -3
7ഒബാമയും കാപ്പിലാനും
6ഓണാഘോഷം ചോദ്യം 2
5ബൂലോക സമാധാനം
4ഞങ്ങളുടെ ഓണ സ്മരണകള്‍ - (ഈച്ചക്കോപ്പി )
3മാപ്പ് തരൂ ! മാപ്പ് തരൂ !! മാപ്പ് തരൂ !!!
2ആനപ്പാറയില്‍ അച്ചാമ്മയുടെ ഓണാ കോശം
1ആല്‍ത്തറയില്‍ ................

കഷ്ടം! ഓണമായിട്ട് ഇത്രയും പോസ്റ്റുകള്‍ കാപ്പിലാന്‍ തനിയെ എഴുതി
കപ്പിലനു വിഷയ ദാരിദ്ര്യം ആരെ എങ്കിലും എപ്പോഴും കീച്ചി കൊണ്ടിരിക്കണം : കഴിഞ്ഞ രണ്ടാഴച മുന്നെ "പ്രിയ സുഹൃത്തേ അനിലേ , നമ്മള്‍ തമ്മില്‍ എങ്ങനെയാണ് പരിചയപ്പെട്ടത്‌ എന്നും ആ സാഹചര്യവും അനിലിന് നന്നായി അറിയാമല്ലോ . അതിനെക്കുറിച്ചൊന്നും ഞാന്‍ എഴുതുന്നില്ല . അതിനെക്കുറിച്ച് ഒരിക്കല്‍ എഴുതിയപ്പോഴാണ് ,‍ കാപ്പിലാന്‍ മാന്യന്‍ എന്ന് വിചാരിച്ചത് [http://kaappilan.blogspot.com/2009/08/blog-post_15.html]അപ്പോള്‍ അനില്‍ അതു പറഞ്ഞു ഹ ഹ ഹ

എന്തേ മറ്റാരും അവിടെ തോന്ന്യാശ്രമത്തില്‍ പോസ്റ്റിടുന്നില്ലാ എല്ലാപൊസ്റ്റും കാപ്പിലാന്‍ ഇത്ര ഉദാര മതിയായ കാപ്പിലാന്‍ എന്താ പൊസ്റ്റുകള്‍ ഇടാന്‍ മറ്റുള്ളവരെ അനുവദിക്കത്തത് ?
കാപ്പിലന്റെ- ഓണം എന്നു പറഞ്ഞാല്‍ ഈ ചീത്ത വിളിയാണൊ

അനീഷ്‌ ഭാസ്കര്‍ said...

മൂട്ടിലെ ആല് അയാള്‍ക്ക് തണലാണ്‌ തിരുമേനി..

കോലാപ്പി said...

കളഞ്ഞേക്ക് തിരുമേനി ആ ഡാഷിന്റെ കാര്യം.

മാണിക്യം said...

കൂതറ തിരുമേനി,
എല്ലാ വിവരങ്ങളും അറിഞ്ഞിട്ടാണൊ ഈ പോസ്റ്റ് ഇട്ടത് അതോ ഊഹാപോഹങ്ങളുടെ പേരിലോ?..
ലോകത്തിന്റെ ഏതെല്ലാമോ കോണില്‍ നിന്നും സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും ഒരു പിന്‍വിളി ഉയരുന്ന ആല്‍ത്തറ. സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ ഇവിടെ ഒത്തു ചേരുന്നു. എല്ലാവരേയും കൂട്ടിയിണക്കുന്നത് ഒന്നു മാത്രം
- മലയാളം

ആല്‍ത്തറ ഇന്ന് 53 അംഗങ്ങളുള്ള ഒരു കൂട്ടം ആണു
"ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .." എന്ന ആശയം എല്ലവരും സന്തോഷത്തോടെ സ്വീകരിച്ചു ഇന്ന് ആഗസ്റ്റ് 24 " വരെ ആയപ്പോള്‍ 34 പേരുടെ പോസ്റ്റുകള്‍ ആല്‍തറയില്‍ ഓണാഘോഷത്തിന്റെതായി വന്നു കഴിഞ്ഞു എന്ന വിവരം സസന്തോഷം അറിയിക്കുന്നു.
ആല്‍ത്തറ ഒരാളുടെതല്ല അതിലെ 53 അംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഇതു സ്നേഹിതരുടെകൂട്ടായ്മയാണ്. ഇവിടെ എല്ലാവര്‍ക്കും വേണ്ടിയും എല്ലാവരും നിലകൊള്ളുന്നു.


♫ കര്‍മ്മണ്യേ വാധികാരസ്ഥേ
മാഫലേഷുകഥാചനഃ ♫,
ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍ .
http://aaltharablogs.blogspot.com/

കൂതറ തിരുമേനി said...

എല്ലാം പകല്‍ പോലെ സത്യമല്ലേ. എന്ത് ഊഹാപോഹം....

premanandan | പ്രേമാനന്ദന്‍ ... said...

ആള്ത്തറയുടെ ഓണാഘോഷം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മൂന്നു തൃശൂര്‍പൂരം വെടിക്കെട്ട് ഒന്നിച്ചു കണ്ടപോലെ ആയിപ്പോയി എനിക്ക്. എന്തുചെയ്യാം ഓരോലീലാവിലസങ്ങള്‍ നമ്മുടെ മാണിക്യേട്ടന്‍ ഭയങ്കര റെന്ശനിലാനെന്നു തോന്നുന്നു. എന്തായാലും ഒരു സത്യം പറയാലോ അത്തം മുതല്‍ എഴുതി തുടങ്ങി ഓണത്തിന് നിര്‍ത്താം എന്നുവിചാരിചായിരിക്കും പെട്ടെന്ന് തീര്‍ന്നത് അയാളുടെ കുറ്റമല്ലല്ലോ ഏതായാലും ആ ആഘോഷങ്ങളെല്ലാം തീര്‍ത്തേ വീട്ടിലേക്കു ചെല്ലാവൂ നമ്മളൊക്കെ ആ പരിസരത്തോക്കെ ഉണ്ടാകും,

premanandan | പ്രേമാനന്ദന്‍ ... said...

ആള്ത്തറയുടെ ഓണാഘോഷം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മൂന്നു തൃശൂര്‍പൂരം വെടിക്കെട്ട് ഒന്നിച്ചു കണ്ടപോലെ ആയിപ്പോയി എനിക്ക്. എന്തുചെയ്യാം ഓരോലീലാവിലസങ്ങള്‍ നമ്മുടെ മാണിക്യേട്ടന്‍ ഭയങ്കര റെന്ശനിലാനെന്നു തോന്നുന്നു. എന്തായാലും ഒരു സത്യം പറയാലോ അത്തം മുതല്‍ എഴുതി തുടങ്ങി ഓണത്തിന് നിര്‍ത്താം എന്നുവിചാരിചായിരിക്കും പെട്ടെന്ന് തീര്‍ന്നത് അയാളുടെ കുറ്റമല്ലല്ലോ ഏതായാലും ആ ആഘോഷങ്ങളെല്ലാം തീര്‍ത്തേ വീട്ടിലേക്കു ചെല്ലാവൂ നമ്മളൊക്കെ ആ പരിസരത്തോക്കെ ഉണ്ടാകും,