തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, August 20, 2009

173.തിരുമേനിയുടെ ഇന്റര്‍വ്യൂ

ബ്ലോഗില്‍ സ്വതന്ത്രമായി പ്രതികരിക്കുന്നവര്‍ കുറവാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ പല പോസ്റ്റുകളും എഴുതിയ ബൂലോഗം ഓണ്‍ലൈനില്‍ ഒരു ഇന്റര്‍വ്യൂ വേണം എന്ന് പറഞ്ഞു സമീപിച്ചപ്പോള്‍ നിരസിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ പ്രധാനകാരണം മിക്ക പത്രങ്ങളും പറയുന്നതിന്റെ പകുതിയും എഡിറ്റ്‌ ചെയ്തു അവസാനം തങ്ങളുടെ പോളിസിയ്ക്ക് യോജിച്ചവ മാത്രമേ പ്രസിദ്ധീകരിക്കൂ. ഇതുവരെ ആരുടേയും ഭീഷണിയ്ക്കു വഴങ്ങാതെ സത്യങ്ങള്‍ വിളിച്ചുപറയാനുള്ള ധൈര്യമുള്ള ബൂലോഗം ഓണ്‍ലൈന്‍ തീര്‍ച്ചയായും ഒന്നും എഡിറ്റ്‌ ചെയ്യാതെ എഴുതും എന്ന് വിശ്വാസമുണ്ട്.

എന്തായാലും ബൂലോഗം ഓണ്‍ലൈനിന്റെ ബ്ലോഗേഴ്സിനോടുള്ള അഭിമുഖം എന്നാ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പങ്കെടുക്കാനായതില്‍ വളരെ സന്തോഷമുണ്ട്. പ്രസ്തുത പത്രത്തിന്റെ പത്രാധിപര്‍ ഇനിയും പല പ്രശസ്തരായ ബ്ലോഗര്‍മാരുമായിയുള്ള അഭിമുഖം നടത്തുന്നു എന്നറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. എന്തായാലും പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തില്‍ ഒരു തരത്തിലുള്ള എഡിറ്റും നടത്തിയിട്ടില്ല. ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു..

ബൂലോഗം ഓണ്‍ലൈന്‍ പോസ്റ്റ്‌ ഇവിടെ കാണാം.

7 comments:

ബൂലോകം ഓണ്‍ലൈന്‍ said...

"പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തില്‍ ഒരു തരത്തിലുള്ള എഡിറ്റും നടത്തിയിട്ടില്ല. ഈ ധൈര്യത്തെ അഭിനന്ദിക്കുന്നു."

ഇക്കാര്യം എടുത്തു പറഞ്ഞതിനും ലിങ്കിനും നന്ദി

ഭാര്‍ഗ്ഗവ ലോകം said...

തിരുമേനി,
വിഷയം ഒന്നും ഇല്ലാതെ, കഥയില്ലാതെ, താങ്കള്‍ കുറേ നാളുകളായി ആത്മരതിയില്‍ അഭിരമിക്കുന്നതുപോലെ തോന്നുന്നു. സ്വയം ഭോഗത്തിന്റെ
ഈ ആലസ്യം ഒരു ആഘോഷമാക്കി മാറ്റരുതേ !

കൂതറ തിരുമേനി said...

കുഞ്ഞേ ഭാര്‍ഗ്ഗവാ
ജൂണിലല്ലേ ബൂലോഗത്ത് വന്നത്. പാണന്‍ പാടിയതും പാടി പഴകിയതും വീണ്ടും പാടുന്നതുമായ നിരവധി കഥകള്‍ ബൂലോഗത്തുണ്ട്. സ്വയം ഭോഗമോ ആത്മരതിയോ അല്ല. സംഭോഗമെന്നോ ബാലാല്‍ക്കാരമെന്നോ പറയാം. എന്നിരിക്കിലും കൂതറ തിരുമേനിയെ മാത്രമേ താങ്കള്‍ കാണുന്നുള്ളൂ. അപരനെ കാണാന്‍ അല്പം ബുദ്ധിമുട്ടാണ്. ചാത്തനായും, ആനനോണിയായും ഇങ്ങനെ മായാവിയായി കഴിയുന്ന അയാളെ കഴിയാന്‍ തുറന്നിരിക്കുന്ന ദൃഷ്ടികള്‍ വേണം. ബൂലോഗത്ത് മിക്കവരും കണ്ടുകഴിഞ്ഞു. താങ്കള്‍ കണ്ണ് തുറക്കൂ. കാണൂ. സ്വയം ബോധ്യമാവും. എന്നിട്ടും കണ്ടില്ലെങ്കില്‍ ഈശ്വരോ രക്ഷതു

കൂതറ തിരുമേനി said...

ഒരുകാര്യം മാത്രം മനസ്സില്‍ ഓര്‍ക്കുക. കൊടികെട്ടിയ ചാത്തന്മാരെയും തളയ്ക്കുന്ന തിരുമേനിമാര്‍ ഈ ബൂലോഗത്തുണ്ട്.

ശ്രീ @ ശ്രേയസ് said...

ഇപ്പോള്‍ ശകുനിയെക്കുറിച്ച് എല്ലാം മനസ്സിലായി!

പക്ഷെ ഇപ്പറഞ്ഞ ശകുനിയെ തിരുമേനി തളച്ചു എന്ന് പറയുന്നത് ശരിയല്ല. കാലാന്തരത്തില്‍ ശകുനി സ്വയം മഹാബാരതത്തില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെടും എന്നത് ബൂലോകപ്രകൃതിയുടെ ഓരോ വികൃതികള്‍ മാത്രം; അതിനു കൂതറ തിരുമേനി കര്‍തൃത്ത്വവും ഭോക്തൃത്ത്വവും ഏറ്റെടുക്കേണ്ടതില്ല എന്ന് ശാസ്ത്രം!

കൂതറ തിരുമേനി said...

ശ്രീ @ശ്രേയസ്
വാക്യാര്‍ത്ഥം അല്ല. ഒരു നിമിത്തമായെന്നെ ഞാന്‍ കരുതുന്നുള്ളൂ. ധര്‍മ്മത്തിന് ക്ഷയം സംഭവിച്ചാല്‍ അത് പുനസ്ഥാപിക്കാന്‍ അവതാരങ്ങള്‍ ഉണ്ടായല്ലെ പറ്റൂ. അതല്ലേ നമ്മുടെ പുരാണത്തിന്റെ ഒരു പ്രത്യേകത... ഇതെല്ലാം കാണുമ്പോള്‍ പ്രകൃതിയുടെ ഒരു കരുതല്‍ കാണേണ്ടിയിരിക്കുന്നു..

കനല്‍ said...

:)