തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Thursday, October 8, 2009

183.കാസ്റ്റിംഗ് നടത്താനും ഇനി കോഴ്സോ ...?

(ഒരരസികന്‍ വിഷയത്തിന് ക്ഷമചോദിക്കുന്നു.)

ഒരു പത്രത്തില്‍ കാസ്റ്റിംഗ് കോഴ്സ് പഠിപ്പിക്കാന്‍ ആളെയെടുക്കുന്നുവെന്നു കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. എഞ്ചിനീയറിംഗ് പഠിച്ചവര്‍ ഒരുപക്ഷെ സാന്‍ഡ്‌ കാസ്റ്റിംഗ് , പ്രെഷര്‍ ൈഡകാസ്റ്റിംഗ് എന്നൊക്കെ കരുതുമെങ്കിലും സാധനം അതൊന്നുമല്ല. സിനിമയില്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള കൊഴ്സിനാണ് ആളെ എടുക്കുന്നത്. ചില പിന്നാമ്പുറ കഥകള്‍ ഒന്നുനോക്കാം..

ഇന്ത്യയില്‍ ഇതുവരെ കാസ്റ്റിംഗ് ഒരു പ്രത്യേക ആള്‍ മാത്രം ചെയ്യുന്ന ജോലിയല്ല. അല്ലെങ്കില്‍ അതിനായി ഒരു വിഭാഗത്തിന്റെ ആവശ്യം ഇതുവരെ ആരും അംഗീകരിച്ചിട്ടില്ല. എന്താവും അതിന്റെ കാരണമെന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവാം, ഒരുപക്ഷെ ലോകത്തില്‍ തന്നെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സിനിമ നിര്‍മ്മിക്കുന്ന ഭാരതത്തില്‍ ആവും ഏറ്റവും കാസ്റ്റിംഗ് ഡയറക്ടറും വേണ്ടത്. എന്നാല്‍ ഇവിടെ സംവിധായകനും നിര്‍മ്മാതാവും (ചിലപ്പോള്‍ ഇവരുടെ ഭാര്യമാര്‍ വരെ) വിതരണക്കാരോട് ആലോചിച്ചും ഒക്കയാണ് വേണ്ട നടീനടന്മാരെ കണ്ടെത്തുന്നത്. അതായതു വിപണിയില്‍ മൂല്യമുള്ള ആളെ കണ്ടെത്തുക എന്നത് തന്നെ ഘടകം. അതുകൊണ്ട് തന്നെ മിക്കപടത്തിലും മൂത്ത് നരച്ച നടന്മാരും, സ്ഥിരം നായികമാരും, സലിം കുമാര്‍, സൂരജ് വെഞ്ഞാറമ്മൂട് തുടങ്ങിയവരെ കാണേണ്ടി വരുന്നു. ഇവരുടെ കഴിവിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുകയല്ല, മറിച്ച് പുതുമുഖങ്ങളുടെ ആവിര്‍ഭാവത്തിലുള്ള കുറവിനെക്കുറിച്ചുള്ള നേരിയ വിഷമം എന്ന് മാത്രം ചിന്തിച്ചാല്‍ മതി.

മലയാളം സിനിമ മാത്രം നേരിടുന്ന പ്രശ്നമല്ല ഇത്, ഇന്ത്യന്‍ സിനിമയില്‍ ആകെ ഇത് കാണാം, ഇതിന്റെയര്‍ത്ഥം ഹോളിവൂഡില്‍ മാര്‍ക്കറ്റ്‌ വാല്യൂ നോക്കി കാസ്റ്റ് ചെയ്യുന്നില്ല എന്നല്ല. ഉണ്ട്. എങ്കിലും ആ കാസ്റ്റിംഗ് നടത്തുമ്പോള്‍ വിദഗ്ദനായ ഒരു കാസ്റ്റിംഗ് ഡയറക്ടറും ഉണ്ടാവും എന്നുമാത്രം. (ഇതിനായി പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്‌ കാസ്റ്റിംഗ് സോസൈറ്റി ഓഫ് അമേരിക്ക.

എന്താണ് കാസ്റ്റിംഗ് എന്നൊരു ചെറുതായി വിശദീകരിക്കാം, ഒരു സിനിമയിലെ കഥയ്ക്കും, ഇതിവൃത്തത്തിനും സാഹചര്യങ്ങള്‍ക്കും ഏറ്റവും യോജിച്ച മുഖത്തെ കണ്ടെത്തുകയും എന്നാല്‍ നിശ്ചിത ബഡ്ജെക്റ്റ്‌ കവിയാതെയും - ഇത് വമ്പന്‍ നിര്‍മ്മാണ കമ്പനികള്‍ കാര്യമാക്കാറില്ല - അവരുടെ ബൂക്കിങ്ങില്‍ സംവിധായകനെ സഹായിക്കുകയും ചെയ്യുക. അതായത് കഥയ്ക്കും സിനിമയ്ക്കും യോജിച്ച ആളുകളെ കണ്ടെത്തുകയെന്ന വിശാലമായ ഒരു കര്‍ത്തവ്യമാണ് ഈ കാസ്റ്റിംഗ് ഗ്രൂപ്പിനുള്ളത്.
എന്തുകൊണ്ട് കാസ്റ്റിംഗ് ഇവിടെ ഫലപ്രദമായി നടക്കില്ല എന്ന് നോക്കാം. ഇന്ന് ഏറെക്കുറെ വിതരണക്കാരും തീയേറ്റര്‍ ഉടമകളും ഏറ്റവും വിപണീ മൂല്യമുള്ള താരങ്ങളുടെ സിനിമയ്ക്ക് സിനിമ തുടങ്ങുമ്പോള്‍ മുതല്‍ ചിത്രീകരണം നടക്കുമ്പോള്‍ വരെ പണം കൊടുത്ത് സിനിമാ നിര്‍മ്മാണം നടക്കുമ്പോള്‍ പലപ്പോഴും കഥയ്ക്കനുസരിച്ചല്ല മറിച്ച് താരങ്ങല്‍ക്കനുസരിച്ചു കഥയെഴുതുകയും ഒപ്പം ചെരിപ്പിനനുസരിച്ചു കാലു മുറിക്കുന്ന രീതിയിലേക്ക് കഥ മാറിയിരിക്കുന്നു. ഇതിനെ കച്ചവട കണ്ണില്‍ ശരിയെന്നു തോന്നിപ്പിക്കാം എങ്കിലും കലാമൂല്യത്തിന്റെ കണ്ണില്‍ വിട്ടുവീഴ്ച ചെയ്യല്‍ ആകും എന്നുമാത്രം.

എങ്കിലും കാസ്റ്റിംഗ് ചില അവസരത്തില്‍ സംവിധായകര്‍ കഥാപാത്രങ്ങള്‍ക്കനുസരിച്ച് ചെയ്തു കലമൂല്യത്തോട് നീതിപുലര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കിലും മുഖ്യധാരാ സിനിമ എന്നറിയുന്ന കച്ചവട സിനിമയില്‍ അല്ല മറിച്ച് അവാര്‍ഡ്‌ സിനിമ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന ചിത്രങ്ങളില്‍ ആണ് ശ്രമം നടത്തുന്നത്. ഇത്തരം സിനിമയില്‍ താരമൂല്യം വല്യ ഘടകമല്ലെങ്കിലും ഒരളവ്‌ വരെ കാസ്റ്റിംഗ് ഫലപ്രദമായി നടത്തപ്പെടുന്നു. എങ്കില്‍ പോലും കാസ്റ്റിംഗ് നടത്തുന്നത് ഏറെക്കുറെ സംവിധായകന്‍ മാത്രമായിരിക്കും. അതുകൊണ്ട് തന്നെ കാസ്റ്റിംഗ് ഒരു കോഴ്സ് ആയി നടത്തപ്പെടാന്‍ സാധ്യതയുണ്ടോ എന്നോ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം ഇത്തരം കോഴ്സുകള്‍ നടത്തിയാലും വിദ്യാര്‍ഥികളെ കിട്ടിയെന്നിരിക്കമെങ്കിലും അവര്‍ക്ക് ഭാവിയില്‍ തൊഴില്‍ ലഭ്യമാകുമോ എന്നും കൂടി ആലോചിക്കണം.

കുട്ടികള്‍ക്ക് കരീയര്‍ ഗൈഡന്‍സ്, കൌണ്‍സലിംഗ് എന്നിവയുടെ അഭാവം ഇത്തരം കപട കോഴ്സ് നടത്തുന്നവര്‍ക്ക് ചാകര കൊയ്യാന്‍ അവസരം ലഭ്യമാക്കുന്നു. ഉന്നത ശമ്പളത്തില്‍ തൊഴില്‍ ഉറപ്പ്, ഇത്തരം കോഴ്സ് ഞങ്ങള്‍ മാത്രം കൊടുക്കുന്നു എന്നാ പ്രലോഭനപരമായ പരസ്യങ്ങള്‍ പലപ്പോഴും കുട്ടികളെ ചതിക്കുഴിയില്‍ എത്തിക്കുന്നു. അഞ്ചു പേരെ വധശിക്ഷയ്ക്കു വിധിച്ചാല്‍ ആരാച്ചാരുടെ ദുര്‍ലഭ്യം മൂലം വധശിക്ഷ വൈകുന്നു, ആരാച്ചാരുടെ കോഴ്സ് ചെയ്യൂ ആയിരങ്ങള്‍ ശമ്പളമായി ആയിരങ്ങള്‍ വാങ്ങൂ എന്നാ പരസ്യം വരുന്ന കാലം വിദൂരമല്ല. നിങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്ന പഠനം നടത്തുന്നതിനുമുമ്പേ രണ്ടുവട്ടം ആലോച്ചിട്ട് ഇത്തരം കൂതറ കോഴ്സുകളില്‍ ചേരുക..

6 comments:

അമ്മേടെ നായര് said...

പണ്ടത്തെ കാളൊന്നുമല്ലാ തിരുമേനീ, എല്ലാം മാറിയില്ലേ. എല്ലാം മാറട്ടെ! ന്നാലും ചിലതൊന്നും മാറണ്ടായിരുന്നു!ഏത്?

സേതുലക്ഷ്മി said...

ആരാച്ചാരുടെ കോഴ്സ് തുടങ്ങുമ്പോള്‍ ഒന്നുപറയണേ കൂതറേ! എനിക്കാ കോഴ്സ് പഠിക്കണം, എന്നിട്ട് വേണം...

കൂതറ തിരുമേനി said...

@നായരച്ചോ

ബുദ്ധിയുള്ളവന് ആംഗ്യം മതി.. യേത്... ലതുതന്നെ...

പള്ളിക്കുളം.. said...

ചുമ്മാ ബായക്കോടന്റെ കൈയ്ക്ക് ജോലിയുണ്ടാക്കി വെക്കുമോ ഈ “കാസ്റ്റിംഗ് ടെക്നോളജി” ?!

പിന്നെ ഇവിടുത്തെ സിനിമയിൽ കിളവന്മാരേ മാറാതുള്ളൂ..
കിളികൾ മാറിക്കൊണ്ടിരിക്കും. മാറിയേ പറ്റൂ. നാലോ അഞ്ചോ സിനിമയിൽ മാത്രേ ഇതുങ്ങളെയൊക്കെ കാണാനൊരു സുഖള്ളൂന്നേ..
പള്ളിക്കുളം പലപ്പോഴും വിചാരിച്ചിട്ടുണ്ട്, സിനിമ ജീവിതമാണ് ജീവൻ‌ടോണാണ്, എന്നൊക്കെ പറയുന്ന നമ്മുടേ സിനി ബുജികൾ ഉൾപ്പടെ ഉള്ളവർ എന്തുകൊണ്ടാണൊരു സുന്ദരിയല്ലാത്ത ചെറുപ്പക്കാരിയുടെ കഥ പറയാത്തതെന്ന്.
കൂതറക്കറിയുമോ അതെന്തായിരിക്കുമെന്ന്?
ആണിന്റെ നയനസുഖം.. അതാണു കാര്യം.. നയൻ താരയാണെങ്കിലും കുറേ കഴിയുമ്പോൾ മടുക്കും. അടുത്തത് വന്നേ പറ്റൂ. അതുകൊണ്ട് കാസ്റ്റ് ടെക്നീഷ്യന്മാർക്ക് സുഖായി. നടിമാരെ മാത്രം കണ്ടെത്തിയാ മതി. നടന്മാര് വിടന്മാര് അവിടെത്തന്നെ കാണും .. ഒരു നൂറു വർഷത്തേക്ക്.

ഉറുമ്പ്‌ /ANT said...

എവിടാ ഈ കോഴ്സ്‌ നറ്റത്തുനത് ?
നല്ല ഭാവിയുള്ള കോഴ്സാണല്ലോ.

ഭൂതത്താന്‍ said...

"തൂമ്പ "എങ്ങനെ ശരിയായി പിടിച്ച് കിളക്കാം...എന്നതിനെ പറ്റി ഒരു കോഴ്സ് തുടങ്ങിയ ബെസ്റ്റ് ആയിരുന്നു ....സകലവിധ കോഴ്സും കഴിഞ്ഞു വന്നാല്‍ ഇരുന്നു തിന്നണമല്ലോ......നല്ല കോഴ്സ്