തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, October 10, 2009

184.വെടി നിര്‍ത്തലോ... എന്തിന്റെ വെടിനിര്‍ത്തല്‍..?

പരേതനായ ജ്യോനവന്റെ മരണം നല്‍കിയ വേദനകള്‍ക്കിടയില്‍ മിക്കവരും ഉയര്‍ത്തിയ ആവശ്യമാണ് ബൂലോഗത്തൊരു വെടിനിര്‍ത്തല്‍. ഈ പദവുമായോ ആശയവുമായോ എന്തോ കൂതറ തിരുമെനിയ്ക്ക് ഒട്ടും യോജിക്കാനാവില്ല. എന്താണ് വെടിനിര്‍ത്തല്‍. അഥവാ അത്തരം ഒരു ശീതസമരം നിലനില്‍ക്കുന്നുവെങ്കില്‍ അതിനെ ജ്യോനവന്റെ മരണവുമായി ബന്ധപ്പെടുത്തി ആ നല്ല മനുഷ്യന്റെ ആത്മാവിനെ വീണ്ടും ചിന്താ കുഴപ്പത്തിലാക്കണമോ..

കൂതറ തിരുമേനി ഒരു ഗാന്ധി ശിഷ്യനാണ്. അതുകൊണ്ട് തന്നെ രക്ത ചൊരിച്ചിലുകള്‍ എന്നും ഒഴിവാകണം എന്നെ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ ഒരു പോസ്റ്റില്‍ ജിജോ സൂചിപ്പിച്ചതുപോലെ ഇനിയും പ്രശ്നങ്ങള്‍ ഒഴിവാക്കിക്കൂടെ എന്നാ ആവശ്യത്തിനു ഒന്നേ പറയാനുള്ളൂ. ഒരിക്കലും ബൂലോഗത്ത് ആശാന്തിയുടെ കരിനിഴല്‍ വീഴരുതെന്ന് ആഗ്രഹിക്കുന്നവനാണ് കൂതറ തിരുമേനി. അതിന്റെ പ്രധാന കാരണം പേടിയല്ല, അല്ലെങ്കില്‍ നിരന്തരമായ കാഹളത്തില്‍ ആകാശം തകരുമെന്നുമല്ല. മിക്കവരെയും പോലെ കൂതറ തിരുമേനിയും തന്റെ ലക്ഷ്യത്തില്‍ നിന്നും ഊര്‍ജ്ജത്തില്‍ നിന്നും അനാവശ്യവും പ്രയൊജനരഹിതവുമായ പോസ്റ്റുകളില്‍ സമയം കളയേണ്ടി വരുമെന്നത് തന്നെയാണ് ഈ തീരുമാനത്തിന് കാരണം.

എന്തുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. ആകെ പ്രശ്ന കലുഷിതമെന്നു ചിലരൊക്കെ പറയുന്ന ബൂലോഗത്ത് എങ്ങനെ ഇത്തരം കുടിപ്പക ഉണ്ടാവുന്നു. അടുത്തിടെ ഒരു പ്രശസ്തനായ ബ്ലോഗ്ഗര്‍ ബൂലോഗത്തെ സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കുന്നത് വായിക്കാനിടയായി. എന്തുകൊണ്ട് ഇവര്‍ക്കൊക്കെ ഇങ്ങനെ ഒരു തീരുമാനത്തില്‍ ചെന്നെത്താന്‍ കഴിയുന്നു. ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്ത് സുവര്‍ണ്ണ ദിനവും കരിദിനവുമോന്നുമില്ല.. ഇതിന്റെ പ്രതാപകാലം കഴിയാനും സുവര്‍ണ്ണ ദിനം കഴിഞ്ഞെന്നു വിലപിക്കാനുമോന്നുമില്ല. കടലിന്റെ ശാന്തത കണ്ടു കടലോടുങ്ങിയെന്നും ആരവത്തോടെയുള്ള തിരമാലകണ്ട് കടലിനു ഭ്രാന്ത് പിടിച്ചേന്നുമുള്ള അഭിപ്രായങ്ങള്‍ പോലെ ഉപരിപ്ലവമായ അഭിപ്രായം മാത്രമാണിത്.

ബൂലോഗം എന്നത് മലയാളികള്‍ തന്നെയുള്ള ഒരു ലോകമാണ്. അതുകൊണ്ട് തന്നെ നമ്മളുടെ എല്ലാ ഗുണ, ദോഷങ്ങളും ഇവിടെയും പ്രകടമാവും. ഇണക്കങ്ങളും പിണക്കങ്ങളും പാരവേപ്പുകളും കൂടിച്ചേരലുകളും എല്ലാം എല്ലാം. അതുകൊണ്ട് തന്നെ ഈ സ്വഭാവ വിശേഷതകള്‍ അപ്പാടെ മാറാന്‍ നാം നാമല്ലാതെയിരിക്കണം. അത് അപ്രായോഗികമായതുകൊണ്ട് തന്നെ ബൂലോകത്ത് ഒരു മാവേലിനാട് സ്വപ്നം കാണുന്നതില്‍ അര്‍ഥം ഇല്ല. നമുക്ക് എന്തുകഴിയുമെന്നത് മാത്രം ശ്രദ്ധിക്കുക. പരസ്പരമുള്ള തെറിവിളികളും , കുത്തുവാക്ക് പറച്ചിലും പാരവെപ്പും കുറഞ്ഞപക്ഷം എന്റെ ഭാഗത്തുനിന്നുമുണ്ടാകില്ല എന്ന് തീരുമാനിക്കാം. ഓരോരുത്തരും ഈ തീരുമാനം എടുത്താല്‍ കുറഞ്ഞപക്ഷം ഒരുപരിധിവരെ പ്രശ്നങ്ങള്‍ കുറയും എന്നുതന്നെ കരുതാം..

വലിച്ചുനീട്ടി കീര്‍ത്തനം പാടേണ്ടി വരില്ലായെന്നു വിശ്വസിക്കുന്നു..... ഇഷ്ടമില്ലാത്തതിനെ തള്ളി കളയുക. അവഗണിക്കുക. പ്രതികരിച്ചാല്‍ മാത്രമേ പരിഹാരമുള്ളൂ എന്നുള്ളപ്പോള്‍ മാത്രം പ്രതികരിക്കുക. പ്രതികരണ ശേഷി നിര്‍മ്മാര്‍ജനം ചെയ്യുക എന്നതിനര്‍ത്ഥം ഇല്ല. എടുത്തുചാട്ടം കുറയ്ക്കുക എന്നുമാത്രം കരുതിയാല്‍ മതി. കുറഞ്ഞപക്ഷം സമാധാനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പഠിക്കുക..

ഇനിയെങ്കിലും ജോനവനെ വെറുതെ വിടുക എന്നോ മറ്റോ ഒരു പേരും കൊടുത്തിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ ഈ പോസ്റ്റ്‌ വായിക്കാന്‍ വന്നേനെ.. ഇനിയെങ്കിലും ധാന്യം കൂട്ടാന്‍ ആ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ആത്മാവിനോട് ചെയ്യുന്ന ക്രൂരതയാണ്.. ഏകപക്ഷീയവും പലപ്പോഴും ഒറ്റപ്പെട്ടതുമായ വിവരദോഷങ്ങള്‍ ബൂലോഗത്ത് സര്‍വ്വസാധാരണയാണെന്ന അപവാദ പ്രചാരണമാണ് ആദ്യം മാറേണ്ടത്. ഒറ്റപ്പെട്ട ക്ഷുദ്ര ജീവികളെ കണ്ടില്ലെന്നു നടിക്കുക. നമ്മളാല്‍ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാവരുതെന്ന് കരുതുക. മറ്റുള്ളവരെ നന്നാക്കുന്നതിനു മുമ്പേ സ്വയം നന്നാവുക..

ജയ് ഹിന്ദ്‌.. ജയ് ബൂലോകം... പിന്നെ ജയ് ഹോ...

13 comments:

hshshshs said...

ഹല്ലാ പിന്നെ !!!

shine അഥവാ കുട്ടേട്ടൻ said...

കൊടു കൈ...കലക്കി.. ! (ഒരിട്ടാവട്ടത്തെ ആഗോളപ്രശ്നങ്ങൾ! )

ഉറുമ്പ്‌ /ANT said...

കുണ്ടികുലുക്കി പക്ഷികൾ. :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തിരുമേനീ...

തികച്ചും സത്യം..!

സത്യ സന്ധമായ സംവാദങ്ങളെ ഭയപ്പെടുന്നവരാണു വെടി നിർത്താൻ പറയുന്നത്.സംവാദങ്ങൾ എന്നാൽ “യുദ്ധം” എന്നു കരുതുന്നവരൊട് എന്ത് പറയാൻ?

ഞാൻ ഏറ്റവും തീക്ഷ്ണമായി സംവാദങ്ങൾ നടത്തിയിട്ടുള്ളതും, വാദ പ്രതി വാദങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതു എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളൊടാണ്.

ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുകയും ചെയ്യുന്നു..

ബൂലോകത്തും അങ്ങനെ ആയിക്കൂടെ? പിന്നെന്തിനു ഒരു വെടിനിർത്തൽ?

സേതുലക്ഷ്മി said...

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, ബൂലോകത്തില്‍ യാദൃശ്ചികമായിട്ടെങ്കിലും ചര്‍ച്ചയ്ക്ക് വരുന്ന ഓഫ് ടോപ്പിക്കുകളാണ് മിക്ക പ്രശ്നങ്ങള്‍ക്കും കാരണം. കൃതികളെ കുറിച്ച് അഭിപ്രായം പറയുമ്പോള്‍ വിഷയത്തിലൂന്ന് നില്‍ക്കാനും, വിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത പരാമര്‍ശങ്ങള്‍, ഉപമകള്‍ എന്നിവ ഒഴിവാക്കാനും ശ്രമിക്കുന്നത് നല്ലതാണ്.

ramanika said...

നമ്മളാല്‍ മറ്റൊരാള്‍ക്ക് ദോഷം ഉണ്ടാവരുത്
രക്ത ചൊരിച്ചിലുകള്‍ എന്നും ഒഴിവാവണം
സമാധാനത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യണം
ഇതുമാത്രം മതി !
പോസ്റ്റ്‌ ചിന്തനിയം !

കൂതറ തിരുമേനി said...

@സുനില്‍ കൃഷ്ണന്‍
ആശയ സംവാദങ്ങള്‍ അറിവിന്‌ മാര്‍ഗ്ഗങ്ങളും ഒപ്പം സംശയ നിവാരണത്തിന് വേദിയും എന്നരീതിയില്‍ എടുത്താല്‍ ഒരു പ്രശ്നവുമില്ല. അതുതന്നെയാണ് വേണ്ടതും, ചിലരാകട്ടെ ഇത് തോല്‍വിയുടെയും ജയത്തിന്റെയും വേദിയായി കാണുന്നു. ഈഗോ അത്ര തന്നെ..

കനല്‍ said...

കൊട് കൈ....

സംവാദങ്ങള്‍, ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെയും വഴികളാവരുത്.

ഒരു പാടൊരുപാട്സംവാദങ്ങള്‍ ഉണ്ടാവട്ടെ.

സിയാബ് പ്രശനം സത്യം എന്തായാലും...

ബൂലോകത്ത് കപട തന്ത്രവുമായി ഇനിയൊരു ബ്ലോഗര്‍ പണസമ്പാദ്യത്തിനിറങ്ങാന്‍ അല്പം മടിക്കും തീര്‍ച്ച്.

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇതുവഴി വന്നു പോയി. ഇനിയും ഇടയ്ക്കൊക്കെ വരും.മറ്റൊന്നും ഇപ്പോൾ പറയാനില്ല.

ഭൂതത്താന്‍ said...

ആരോഗ്യ പരമായ സംവാദങ്ങള്‍ എന്നും നല്ലതാണ് .വിമര്‍ശനങ്ങള്‍ എന്നും നല്ലത് മാത്രമെ വരുത്തൂ ,ശരിയായി പരിഗണിച്ചാല്‍ .ഇവിടെ വന്നു ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഉണ്ട്. ആവിശ്യം ഇല്ലാത്ത "മസ്സിലുപിടുത്തം ",ചില ബ്ലോഗ്ഗര്‍ മാര്‍ അവരുടെതായ ഒരു സുഹൃത്ത് വലയം ഉണ്ടാക്കി എടുത്തിട്ടുണ്ട് .ആ വലയത്തില്‍ പെട്ട ബ്ലോഗേഴ്സ് എന്ത് എഴുതിയാലും അഭിപ്രായങ്ങള്‍ ട്ടെ...ട്ടേ..ന്നു ഇടും .അവര്‍ പരസ്പരം മാത്രം .ഒരു പുതിയ ബ്ലോഗ്ഗര്‍ ,അല്ലെങ്കില്‍ "വലയത്തില്‍ "ഇല്ലാത്ത ബ്ലോഗ്ഗര്‍ ഇനി കാമ്പുള്ള പോസ്റ്റ് ഇട്ടാലും ...ഈ മസ്സിലുപിടുത്തം കാരണം ഒരു അഭിപ്രായം ഇടാന്‍ മടിയാണ് ... എന്‍റെ പ്രിയ സുഹൃത്തുക്കള്‍ മനസ്സില്‍ ആക്കേണ്ട ഒരു കാര്യം ...സ്വര്‍ണം ചാണകത്തില്‍ കിടന്നാലും അതിന്റെ തിളക്കം നഷ്ടപ്പെടില്ല ...മറിച്ച് ഇരുമ്പ് തേച്ചു മിനുക്കി വച്ചാലും ഒരു ദിവസം ചാണകത്തില്‍ വീണാല്‍ തീര്ന്നു അതിന്റെ മിനുസ്സം . എല്ലാവരും ഒരുപോലെ അല്ലല്ലോ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അതുകൊണ്ട് ഇങ്ങനെ ഒക്കെ അങ്ങ് കഴിഞ്ഞു കൂടാം...ന്താ...പിന്നെ വല്ലപ്പോഴും എങ്കിലും ഈ മസ്സിലുപിടുത്തം ഉപെക്ക്ഷിക്കുന്നത് നന്ന് ...അല്ലെങ്കില്‍ പിടിക്കാന്‍ പിന്നെ മസ്സില്‍ ഉണ്ടാകില്ല ....നല്ല ദിനാശംസകള്‍ .....

Jijo said...

യുദ്ധം എന്ന്‌ ഞാനുദ്ദേശിച്ചത്‌ തികച്ചും വ്യക്തിപരമായ സംഘട്ടനങ്ങളെയാണ്‌. ആശയ സംവാദങ്ങളെയല്ല. കൂതറ തിരുമേനിയും കാപ്പിലാനുമായുള്ള യുദ്ധം ഏതെങ്കിലും ഒരു ആശയത്തിനെ ചൊല്ലിയുള്ളതാണെന്ന്‌ തോന്നിയിട്ടില്ല. അങ്ങിനെയാണെങ്കില്‍ ഇവിടെ ഇതിലും കൂടുതല്‍ കമണ്റ്റുകള്‍ കണ്ടേനെ.

തികച്ചും അനാവശ്യങ്ങളായ വ്യക്തിപരമായ മത്സരങ്ങളും കുതികാല്‍ വെട്ടലുകളുമാണ്‌ മുന്നോട്ട്‌ പോയിരുന്ന ബൌദ്ധികകേരളത്തെ പുറകോട്ട്‌ വലിച്ചത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ചിലവഴിക്കേണ്ട സമയവും പ്രയത്നവും പ്രതിരോധങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പ്രത്യാക്രമണങ്ങള്‍ക്കുമായി മാറ്റി വെച്ചവര്‍ എന്തു നേടി എന്നു എല്ലാവരും ചിന്തിക്കുന്നത്‌ കൊള്ളാം. കേരളത്തിലെ സാംസ്കാരിക നായകര്‍ എന്ന്‌ അഭിമാനിക്കുന്ന ആളുകള്‍ മൂക്കും കുത്തി വീഴാന്‍ ഉണ്ടായ അതേ കാര്യങ്ങള്‍ ബൂലോകത്തിലും സംഭവിക്കുന്ന കാണുമ്പോള്‍ ഒരു വിഷമം. എണ്റ്റെ അഭ്യര്‍ത്ഥനയുടെ പുറകില്‍ അത്‌ മാത്രമേ ഉള്ളൂ.

കാപ്പിലാനേയോ കൂതറ തിരുമേനിയേയോ എനിക്ക്‌ വ്യക്തിപരമായി അറിയില്ല. ഇത്ര വലിയ വിരോധം വരാന്‍ എന്തെങ്കിലും ഒരു കാരണമുണ്ടോയെന്നും അറിയില്ല. ഉണ്ടായാലും ഇല്ലെങ്കിലും ക്രിയാത്മകമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിവുള്ള ആളുകള്‍ ആ കഴിവുകള്‍ ദുരുപയോഗം ചെയ്യുന്നത്‌ കാണുമ്പോള്‍ ഉള്ള മനോവിഷമം മാത്രം. എന്തു ചെയ്യാം, യുദ്ധങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരു ദുര്‍ബല മാനസനായി പോയി. ചില യുദ്ധങ്ങള്‍ അനിവാര്യമാണെന്ന് അറിയാതെയല്ല. പക്ഷെ ഇതില്‍ ഞാനിപ്പോള്‍ അനിവാര്യതയൊന്നും കാണുന്നില്ല.

പിന്നെ ജ്യോനവണ്റ്റെ മരണവും ഇതുമായുള്ള ബന്ധം. ചെറിയ തോതിലുള്ള ഒരു 'ഇമോഷണല്‍ ബ്ളാക്ക്മയിലിംഗ്‌" ഞാന്‍ ശ്രമിച്ചിട്ടുണ്ടാവാം. ഞാനും ഇമോഷണലി ഒരു വള്‍നറബിള്‍ അവസ്ഥയിലായിരുന്നു. എണ്റ്റെ മൃദുഹൃദയവും ഉദ്ദേശശുദ്ധിയും കണക്കിലെടുത്ത്‌ ജ്യോനവന്‍ മാപ്പാക്കുമെന്ന് വിശ്വസിക്കുന്നു.

Jijo said...

സുനില്‍, സത്യസന്ധമായ സംവാദങ്ങളെ എതിറ്‍ക്കുന്നവര്‍ മാത്രമല്ല വെടിനിര്‍ത്താന്‍ പറയുന്നത്‌. ആശയപരമായ എന്തു സംവാദമാണ്‌ കാപ്പിലാനും കൂതറ തിരുമേനിയും തമ്മില്‍ നടക്കുന്നത്‌ എന്നറിയാന്‍ ആഗ്രഹമുണ്ട്‌. വെടി നിര്‍ത്താന്‍ പറയുന്നവരെ അടച്ചാക്ഷേപിക്കരുത്‌. പ്ളീസ്‌.

വിജിത... said...

ലോകാ സമസ്താ സുഖിനോ ഭവന്തു...