തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, October 17, 2009

189.ആചാരങ്ങളെ ദത്തെടുക്കുമ്പോള്‍

കേരളം പോലെയൊരു സംസ്ഥാനം ഏറെക്കുറെ മതസൌഹാര്‍ദ്ധത്തിനു മാതൃകയാക്കാവുന്ന രീതിയിലൊരു ജീവിതക്രമം പാലിക്കപ്പെടുന്ന സ്ഥലമാണ്. ക്രിസ്ത്യാനികളും ഇസ്ലാം മത വിശ്വാസികളും കേരളസമൂഹത്തിന്റെ മുഖ്യധാരജീവിതത്തില്‍ ഭൂരിപക്ഷമായ ഹൈന്ദവരെ പോലെത്തന്നെ ജീവിക്കുകയും തങ്ങളുടെ സമൂഹ നന്മയ്ക്കുള്ള പങ്കു വഹിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ ക്രൈസ്തവ, ഇസ്ലാം വിശ്വാസികളൊക്കെ തന്നെ ഹൈന്ദവരില്‍ നിന്നോ പ്രാചീന ഗോത്ര, പിന്നോക്ക മതക്കാരില്‍ നിന്നോ മതം മാറി വന്നവരാണ്.

ഈ ഒരു വസ്തുതയുള്ളതുകൊണ്ട് തന്നെ മിക്കവരും തങ്ങളുടെ മുന്‍ മതത്തിന്റെ ചില ചിട്ടവട്ടങ്ങളും വിശ്വാസങ്ങളും ആചാര രീതികളും ഇന്നും നിലനിര്‍ത്തിപോരുന്നു. ഒരുപക്ഷെ നിലവിളക്ക് പോലെയുള്ളവയുടെ ഉപയോഗം അക്കാരണത്താല്‍ ആവാം. ഇതിനെ തെറ്റെന്നു കരുതാന്‍ കഴിയില്ല. ഭൌതീകമായ മാറ്റങ്ങള്‍ വന്നെങ്കിലും ആത്മീയതയില്‍ ചില പഴമകള്‍ അടിയുറച്ചത്തിന്റെ പ്രതിഫലങ്ങള്‍ ആവാം അത്.

ഭാരതത്തിലെ ഭൂരിഭാഗം ഹിന്ദുക്കളും വിശ്വസിക്കുന്നതും അനുവര്‍ത്തിച്ചുപോരുന്നതുമായ മഹാശിവരാത്രിയും ഇതെപോലെയോന്നാണ്. ഇത്തരത്തിലുള്ള പല ആചാരങ്ങളും മറ്റു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ ആചരിച്ചു പോന്നതുകണ്ടാപ്പോള്‍ പ്രസ്തുത മതത്തിലെ നേതാക്കള്‍/ആത്മീയാചാര്യന്മാര്‍ ഇതിനെ തങ്ങളുടെ മതത്തില്‍ നിന്ന് ഹൈന്ദവ മതം കൈക്കൊണ്ടാതാണെന്ന അവകാശവാദങ്ങളുമായി എത്തി. ഭാരതത്തിന്റെ ഭാഗമായ ഇത്തരം ആചാരങ്ങളെ മധ്യപൂര്‍വ്വേഷ്യന്‍ മതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള അവകാശവാദങ്ങളുമായി കൈക്കൊര്‍ക്കുമ്പോള്‍ ഇത്തരക്കാരുടെ വിവരക്കേടോര്‍ത്തു ചിരിക്കേണ്ടി വരുന്നുണ്ട്..

ഇത്തരം ഒരു അവാകാശവാദത്തിന്റെ ഇമെയില്‍ വാര്‍ത്തയെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് അതെ മതത്തിലും സഭയിലും പെട്ട ഒരു ബ്ലോഗ്ഗര്‍ എഴുതിയിരിക്കുന്നത് വളരെ ചിന്തനീയമാണ്. ഇത്തരം മത നേതാക്കളുടെ അനുയായികള്‍ കുറഞ്ഞപക്ഷം ഇവരെ അന്ധമായി അനുകൂലിക്കുന്നില്ലയെന്നത് ആശ്വാസജനകമാണ്. മുമ്പ് കന്യാകുമാരിയെന്ന സ്ഥലത്തെ കന്യകാമേരിയായും ഇപ്പോള്‍ മഹാശിവരാത്രിയെ മിശിഹാ രാത്രിയായും പരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാരുടെ സമനിലയില്‍ മനുഷ്യവിദൂഷകന് സംശയമുണ്ട്‌. കേരളം പോലെ ഒരു സംസ്ഥാനത്ത് നിലനിന്നുപോരുന്ന മതസൌഹര്‍ദ്ധം തകര്‍ക്കാനേ ഇത്തരക്കാരുടെ ആഹ്വാനങ്ങള്‍ക്ക്‌ കഴിയൂ. ഇതര മതക്കാരുടെ ആചാരങ്ങളില്‍ പങ്കെടുക്കുകയും അതിനെ ബഹുമാനിക്കുയും ചെയ്യുന്ന ഒരു സമൂഹത്തെ അതില്‍ നിന്നുമടര്‍ത്തി മാറ്റി മറ്റുള്ളവരുടെ ആചാരത്തെ സ്വന്തമാക്കുകുയും ചെയ്യുമ്പോള്‍ വളരുന്ന സ്പര്‍ദ്ധ പിന്നീട് വലിയ കലാപങ്ങല്‍ക്കെ ഇടതെളിക്കൂ..

ആളുപുളിയുടെ പോസ്റ്റ്‌. ഇത്തരമൊരു പോസ്റ്റ്‌ ഇടാന്‍ കാട്ടിയ ചങ്കൂറ്റത്തിനു ആളുപുളിയ്ക്ക് ആശംസകള്‍.

17 comments:

perooran said...

koothara thanne

നാട്ടുകാരന്‍ said...

എന്തായാലും അതില്‍ എഴുതി വെച്ചിരിക്കുന്നതു ശുദ്ധ വിവരക്കേടാണെന്നു തോന്നുന്നില്ല....

കാരണം ഇതല്ല ഇതിലപ്പുറവും നമ്മുടെ സഭകൾ ചെയ്യും!
ഇപ്പോൾ മതസൌഹാർധം ഒരു ഫാഷൻ ആണല്ലോ! എന്നാൽ ഈ സൌഹാർദം സ്റ്റേജിലും പ്രസങത്തിലും മാത്രം!

ദസറപ്പെരുന്നാൾ ആഘോഷിക്കുന്ന അനെകം ക്രിസ്ത്യാനികൾ ഉള്ളതിനാൽ ആ പണം മറ്റിടങ്ങളിൽ പോകാതിരിക്കാൻ നമ്മളും തുടങ്ങി ഈ ഏർപ്പാടുകൾ! ഓർത്തഡോക്സ് സഭ മനോരമക്കൊപ്പം ഈ പരിപാടി നന്നായി നടത്തുന്നുണ്ട്!

ഈശോയെ പീലാത്തോസും കയ്യപ്പാസും കൂടി കുരിശിൽകേറ്റിയ്യിട്ട് വർഷത്തിലൊന്നു വരാൻ അനുവാദം കൊടുത്തു! അങ്ങനെ എല്ലാവർഷവും ഈശോ വരുന്ന ദിവസമാണ് ഈസ്റ്റർ! അതായതു ക്രിസ്ത്യാനികളുടെ ഓണം യഥാർത്തത്തിൽ ഈസ്റ്ററാണ് . ഇപ്പോൾ പിടികിട്ടിയോ?

Anonymous said...

സംസ്കാരങ്ങള്‍ യോജിക്കുന്നതും ബഹുമാനിക്കുന്നതിനും ആഘോഷങ്ങളെയും ആചാരങ്ങളെയും ഉപയോഗിക്കുന്നത് നല്ലതാണ്.. എന്നാല്‍ അത് വെറും അവഹേളിക്കുന്ന രീതിയില്‍ ആകുന്നതു ഒട്ടും ആശാസ്യമല്ല എന്ന് ഇത്തരം വാര്‍ത്തകള്‍ കാട്ടിത്തരുന്നു..

Kerala said...

@ദീപക് രാജ്,
ഒരു R.S.S, VHP, Bajrangdal പ്രവര്‍ത്തകന്റെ റോളിലേക്ക് താങ്കളുടെ വിമര്‍ശനം അധംപധിക്കുന്നുണ്ട്. സ്വയം തന്റെ ബ്ലോഗുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മതി. സ്വന്തം മതത്തിലെ നരബലിയും, അയിത്തവും, സതി ആചാരവും, ജാതിവ്യവസ്ഥയും ഒന്നും ഇതുവരെ വിമര്‍ശിച്ചു കണ്ടില്ല. ലോകത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ആദ്യം നേരെ ആക്കിയിട്ടു പിന്നീട് അതൊക്കെ ആവാം എന്നാണോ? അല്ലെങ്കില്‍ അതൊക്കെ ഹിന്ദു മതത്തിലെ നല്ല ആചാരങ്ങള്‍ ആയി സ്വീകരിച്ചോ?
ധര്‍മ്മപരിപാലനത്തിന് സ്വയം രാമ വേഷം കെട്ടുന്നതാണോ? അതോ, കൂതറ ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിച്ചു അവരെ നേരെ ആക്കാനുള്ള പുറപ്പാടോ?
എന്തായാലും താഴെ കാണുന്ന കമന്റ്‌ താങ്കളുടെതാണ്.
"വിശ്വസിക്കുന്നവരെ അവരുടെ സ്വാതന്ത്ര്യമായി കണ്ടു അവരോടു ദേഷ്യം വരാതെയിരിക്കാനും പൂര്‍ണ്ണവിശ്വാസിയെ അയാള്‍ വിശ്വസിക്കുന്ന മതത്തെ ബഹുമാനിച്ചു അയാളെയും അംഗീകരിക്കാനും എനിക്കിന്ന് കഴിയുന്നുണ്ട്. എന്റെ കഴിവാണ് എന്നവകാശമില്ല പക്ഷെ ഈ മുപ്പത്തി രണ്ടു വര്‍ഷത്തെ ഊര്തെണ്ടലിലൂടെയും പല മനുഷ്യരെയും അവരുടെ ജീവിതത്തെയും ഭാഷയെയും സംസ്കാരത്തെയും അറിയാന്‍ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് എന്ന് വിശ്വസിക്കുന്നു. ഒപ്പം ഈ ചെറിയ ജീവിതത്തില്‍ വിദ്വേഷം പേറി ജീവിക്കുമ്പോള്‍ കിട്ടുന്ന സംഘര്‍ഷങ്ങള്‍ ആത്യന്തികമായി നശിപ്പിക്കുന്നത് സ്വന്തം മനസിനെയും ശരീരത്തിനെയും ആണെന്ന തിരിച്ചറിവും."

ഇത് ഇപ്പോഴും താങ്കളുടെ അഭിപ്രായം തന്നെ എന്ന് കരുതിക്കോട്ടെ?

സസ്നേഹം
ബിജു

Kerala said...

എന്റെ കമന്റ്‌ പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു!
സ്നേഹത്തോടെ
ബിജു

ദീപക് രാജ്|Deepak Raj said...

പ്രിയ ബിജു കേരള

ഒരു R.S.S, VHP, Bajrangdal പ്രവര്‍ത്തകന്റെ റോളിലേക്ക് താങ്കളുടെ വിമര്‍ശനം അധംപധിക്കുന്നുണ്ട്.

ഒരു R.S.S, VHP, Bajrangdal പ്രവര്‍ത്തകന്റെ റോളിലേക്ക് തരം താഴുന്നുണ്ട്‌. ഇത് താങ്കളുടെ ആരോപണമാണ്. അതെന്താ ചങ്ങാതി, ഇപ്പറഞ്ഞവ അത്ര നിന്ദ്യമായതും വെറുക്കപ്പെട്ടതുമാണോ? ഇടതുപക്ഷ അനുഭാവിയാണ് ഞാന്‍ എന്നുപറഞ്ഞത്‌ എന്റെ രാഷ്ട്രീയപരമായ നിലപാടുകളോട് ഇടതുപക്ഷ നയങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ്. ഞാന്‍ എന്ന വ്യക്തിയ്ക്ക് രാഷ്ട്രീയപരവും മതപരവുമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവരുതെന്ന് പറയാന്‍ കഴിയില്ലല്ലോ. താങ്കള്‍ പറഞ്ഞ ഈ തരം താണ പാര്‍ട്ടികള്‍ അല്ലാതെ ഹിന്ദു മതത്തിന് വേണ്ടി (അതെന്തു കാരണം കൊണ്ടുവേണമെങ്കിലും ആവട്ടെ) ശബ്ദിക്കുന്നവരുണ്ടോ.. ബ്ലോഗില്‍ ഏറ്റവും കുറച്ചു എഴുതപ്പെടുന്നതും ഹിന്ദു മതത്തിനു വേണ്ടിയാണ്. അതോ ഒരു ഹിന്ദുവായ ഒരാള്‍ ഹൈന്ദവതയുടെ ശബ്ദം ഉയര്‍ത്തരുതെന്ന് ഉണ്ടോ?

സ്വയം തന്റെ ബ്ലോഗുകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മതി. സ്വന്തം മതത്തിലെ നരബലിയും, അയിത്തവും, സതി ആചാരവും, ജാതിവ്യവസ്ഥയും ഒന്നും ഇതുവരെ വിമര്‍ശിച്ചു കണ്ടില്ല. ലോകത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ ആദ്യം നേരെ ആക്കിയിട്ടു പിന്നീട് അതൊക്കെ ആവാം എന്നാണോ? അല്ലെങ്കില്‍ അതൊക്കെ ഹിന്ദു മതത്തിലെ നല്ല ആചാരങ്ങള്‍ ആയി സ്വീകരിച്ചോ?

താങ്കള്‍ ഈ പറഞ്ഞ അയിത്തം, നരബലി, സതി ആചാരം ഇവയെ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഭീഷണിയായി കാണാന്‍ കഴിയുമോ. രൂപ കണ്‍വര്‍ സതി അനുഷ്ടിച്ചതിനു ശേഷം ആരെങ്കിലും അനുഷ്ടിച്ചതായി അറിയാമോ. താങ്കള്‍ ഈ നരബലിയും മറ്റും നേരില്‍ കണ്ടതായി ഒന്നുപറയാമോ.? സുഹൃത്തെ കഴിഞ്ഞ കാലത്തിന്റെയും തീര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന ആചാരങ്ങളുടെയും (ദുരാ..) പേരില്‍ ഇന്നിന്റെ തലമുറയെ ആക്ഷേപിക്കാമോ.. ഇന്ന് താങ്കള്‍ പറഞ്ഞ സംഭവങ്ങള്‍ എല്ലാം ഏറെക്കുറെ ഇല്ലായ്മ ചെയ്യപ്പെട്ട കാര്യങ്ങള്‍ ആണ്. നേരെ മറിച്ച് ഹിന്ദു മതത്തിന്‍ മേലുള്ള കടന്നാക്രമങ്ങള്‍ (പ്രത്യേകിച്ചും മത പരിവര്‍ത്തനം) കൂടിക്കൊണ്ടിരിക്കുന്ന കാര്യമാണ്.. വളരുന്ന കാര്യത്തിനെതിരെ പ്രതികരിക്കണമോ.. അതോ നാമാവശേഷമായി കൊണ്ടിരിക്കുന്ന കാര്യങ്ങളേ ഗ്ലോറിഫൈ ചെയ്തു ഇതിഹാസരചന നടത്തണോ..
ഇതിനെയൊക്കെ ആചാരങ്ങള്‍ ആയി സ്വീകരിച്ചു എന്ന് തോന്നുന്നെങ്കില്‍ അത് മറുപടി അര്‍ഹിക്കുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ എന്തിനു രാമന്‍ ആകണം. നിന്നിലെ രാമനെ കണ്ടെത്തുക തന്നെ ഏറ്റവും വലിയ പുണ്യം എന്ന് ഞാന്‍ കരുതുന്നു.
കൂതറ ക്രിസ്ത്യാനികള്‍ എന്ന് ഞാന്‍ എവിടെ പറഞ്ഞു.. അതും സംഭാവന ആണോ..
ആ കമന്റ് അന്നും ഇന്നും എന്റെ തന്നെ, പക്ഷെ ഞാന്‍ ഇരിക്കുന്ന ഇരിപ്പടത്തിലോ, ഞാന്‍ കഴിക്കുന്ന പാത്രത്തിലോ ഞാന്‍ ഉറങ്ങുന്ന വീട്ടിലോ ഞാന്‍ ജീവിക്കുന്ന നാട്ടിലോ എന്റെ മേല്‍ ഒരു കടന്നാക്രമണം ഉണ്ടായാല്‍ പ്രതികരിക്കുന്നതും പ്രതികരിക്കേണ്ടതും എന്റെ കടമയാണ്. ഒരാളെ ബഹുമാനിക്കുന്നതിന്റെ അര്‍ഥം അയാള്‍ എന്റെ ചെകിടത്തു അടിച്ചാല്‍ നിന്നുകൊടുക്കുക എന്നതല്ല.
താങ്കളുടെ കമന്റ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ താങ്കള്‍ തെറി വിളിച്ചില്ലല്ലോ. സമനിലയുള്ള ഒരാളോട് സംസാരിക്കാന്‍ പേടിക്കേണ്ട കാര്യമില്ലല്ലോ. നേരത്തെ നമ്മള്‍ കമന്റ് ഇട്ടതു വേറെ ഒരു ബ്ലോഗറുടെ പേജില്‍ ആയിരുന്നു. മറ്റുള്ള ഒരാളുടെ ബ്ലോഗില്‍ അധികം സ്വാതന്ത്ര്യം എടുക്കുന്നത് നന്നല്ല എന്നതുകൊണ്ട്‌ അധികം പറഞ്ഞില്ല എന്ന് മാത്രം..

സ്നേഹത്തോടെ
ദീപക് രാജ്

ധര്‍മ്മപരിപാലനത്തിന് സ്വയം രാമ വേഷം കെട്ടുന്നതാണോ?

ഞാന്‍ എന്തിനു രാമന്‍ ആകണം.നിന്നിലെ രാമനെ കണ്ടെത്തുക തന്നെ ഏറ്റവും വലിയ പുണ്യം എന്ന് ഞാന്‍ കരുതുന്നു.

അതോ, കൂതറ ക്രിസ്ത്യാനികളെ ഒരു പാഠം പഠിപ്പിച്ചു അവരെ നേരെ ആക്കാനുള്ള പുറപ്പാടോ?

കൂതറ ക്രിസ്ത്യാനികള്‍ എന്ന് ഞാന്‍ എവിടെ പറഞ്ഞു.. അതും സംഭാവന ആണോ..

എന്തായാലും താഴെ കാണുന്ന കമന്റ്‌ താങ്കളുടെതാണ്............

ആ കമന്റ് അന്നും ഇന്നും എന്റെ തന്നെ, പക്ഷെ ഞാന്‍ ഇരിക്കുന്ന ഇരിപ്പടത്തിലോ, ഞാന്‍ കഴിക്കുന്ന പാത്രത്തിലോ ഞാന്‍ ഉറങ്ങുന്ന വീട്ടിലോ ഞാന്‍ ജീവിക്കുന്ന നാട്ടിലോ എന്റെ മേല്‍ ഒരു കടന്നാക്രമണം ഉണ്ടായാല്‍ പ്രതികരിക്കുന്നതും പ്രതികരിക്കേണ്ടതും എന്റെ കടമയാണ്. ഒരാളെ ബഹുമാനിക്കുന്നതിന്റെ അര്‍ഥം അയാള്‍ എന്റെ ചെകിടത്തു അടിച്ചാല്‍ നിന്നുകൊടുക്കുക എന്നതല്ല.

എന്റെ കമന്റ്‌ പ്രസിദ്ധീകരിക്കാനുള്ള ചങ്കൂറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു!

താങ്കളുടെ കമന്റ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ താങ്കള്‍ തെറി വിളിച്ചില്ലല്ലോ. സമനിലയുള്ള ഒരാളോട് സംസാരിക്കാന്‍ പേടിക്കേണ്ട കാര്യമില്ലല്ലോ. നേരത്തെ നമ്മള്‍ കമന്റ് ഇട്ടതു വേറെ ഒരു ബ്ലോഗറുടെ പേജില്‍ ആയിരുന്നു. മറ്റുള്ള ഒരാളുടെ ബ്ലോഗില്‍ അധികം സ്വാതന്ത്ര്യം എടുക്കുന്നത് നന്നല്ല എന്നതുകൊണ്ട്‌ അധികം പറഞ്ഞില്ല എന്ന് മാത്രം..

സ്നേഹത്തോടെ
ദീപക് രാജ്

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

നാട്ടുകാരന്‍ പറയുന്നു....
ദസറപ്പെരുന്നാൾ ആഘോഷിക്കുന്ന അനെകം ക്രിസ്ത്യാനികൾ ഉള്ളതിനാൽ ആ പണം മറ്റിടങ്ങളിൽ പോകാതിരിക്കാൻ നമ്മളും തുടങ്ങി ഈ ഏർപ്പാടുകൾ! ഓർത്തഡോക്സ് സഭ മനോരമക്കൊപ്പം ഈ പരിപാടി നന്നായി നടത്തുന്നുണ്ട്!

-----------------------------------
താങ്കള്‍ പറയുന്നതുപോലെ ഓര്‍ത്തഡോക്സ് സഭ മനോരമയോടൊപ്പം ‘ദസറ’പ്പെരുന്നള്‍ ആഘൊഷിക്കുന്നില്ല... ഇങ്ങനെ ഒരു ആഘോഷമോ പെരുന്നാളോ ഓര്‍ത്തഡോക്സ് സഭയില്‍ ഇല്ല. എവിടെ വെച്ചെങ്കിലും ‘ഓർത്തഡോക്സ് സഭ മനോരമക്കൊപ്പം ഈ പരിപാടി‘ നടത്തിയതായി താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ??
--------------
ഓര്‍ത്തഡോക്സ് സഭയില്‍ എന്നല്ല ഒരു ക്രൈസ്തവ സഭയിലും ഇങ്ങനെയൊന്ന് നടക്കന്നും ഇല്ല.
-------------------------------
ഈ ചര്‍ച്ചകള്‍ക്ക് ആധാരമായ ഈ മെയില്‍ ശുദ്ധ അസംബന്ധമാണന്ന് Sebin Abraham Jacob എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റിലൂടെ ( http://absolutevoid.blogspot.com/2009/10/blog-post_17.html) കാര്യകാരണങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
-----------------------------------
ആരുടയോ (കു)ബുദ്ധിയില്‍ രൂപം കൊണ്ട ഈമെയിലിന്റെ ചുവടുപിടിച്ച് നമ്മള്‍ കുറേപ്പേരെ അവഹേളിച്ചത് മാത്രം മിച്ചം. Sebin Abraham Jacob പോസ്റ്റ് ഇട്ടിരുന്നില്ലങ്കില്‍ നമ്മളില്‍ പലരും ഫോര്‍വേഡ് മെയില്‍ സത്യം ആണന്ന് തന്നെ വിശ്വസിക്കുമായിരുന്നു.. ഫോര്‍വേഡ് മെയിലുകളെ വിശ്വസിക്കരുതന്ന് വീണ്ടും നമ്മളെ ഓര്‍മ്മപ്പെടുത്തുകയാണ് ‘ദസറപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി എഴുത്തുകൂദാശ’ !!!
------------------------------
‘അക്ഷരപിശാചുക്കള്‍‘(സ്രോതസ്,കൃസ്ത്യന്‍,സംവദിച്ചിരുന്ന...) നിറഞ്ഞ ‘ദസറപ്പെരുന്നാള്‍ ഭക്തിനിര്‍ഭരമായി എഴുത്തുകൂദാശ’ വായിക്കുമ്പോഴേ അക്ഷരം അറിയാത്ത ആരോ പടച്ചുവിട്ടതാണ് അതന്ന്
നമ്മള്‍ മനസിലാക്കേണ്ടിയിരുന്നു.
------------------------------

നാട്ടുകാരന്‍ said...

തെക്കേടൻ,
"ഓര്‍ത്തഡോക്സ് സഭ മനോരമയോടൊപ്പം ‘ദസറ’പ്പെരുന്നള്‍ ആഘൊഷിക്കുന്നില്ല"

അതെനിക്കും അറിയാം. അതിനുള്ളിലെ വിമർശനം മാത്രം കണ്ടാൽ മതി. മനോരമയാണ് കെരളത്തിൽ എഴുത്തിനിരുത്തു വാണിജ്യവൽക്കരിച്ചത് എന്നറിയാമോ?

കൃസ്ത്യൻ സമൂഹത്തിൽ ഓര്‍ത്തഡോക്സ് സഭയാണ് എഴുത്തിനിരുത്ത് ഒരു പ്രത്യേക ആചാരമായി തുടങ്ങിവെച്ചത് എന്നറിയാമോ?

ഇത്രയുമേ ഞാൻ ഉധെഷിച്ചിട്ടുള്ളൂ!‘ദസറ’പ്പെരുന്നള്‍ എന്നൊന്നില്ല എന്നെനിക്കും നന്നായി അറിയാം. അതൊരു കുഞ്ചൻ നമ്പിയാർ സ്റ്റൈൽ അല്ലേ ഈശോ..:) അതിനൊക്കെ ഇങ്ങനെ കോർക്കാൻ വരല്ലേ....പ്ലീസ്..:):)

Kerala said...

ദീപക്,
പ്രതികരിച്ചതിന് നന്ദി, ദീപക് നിങ്ങള്‍ ചിന്തിയ്ക്കാന്‍ കഴിവും പ്രപ്തിയുമുള്ള വ്യക്തിയാണെന്ന് അംഗീകരിക്കുന്നത് പരിഹസിക്കപെടുകയില്ലെന്നു കരുതുന്നു. ഹിന്ദു ആണെങ്കിലും ഹൈന്ദവ സത്യങ്ങള്‍ അപരിചിതമാണ് എന്ന് പറഞ്ഞാല്‍ എന്നോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല. അതാണ്‌ വാസ്തവം. ഹൈന്ദവ വേദ സത്യങ്ങള്‍ ഓരോരുത്തരും അന്വേഷിച്ചു കണ്ടെതെണ്ടാതാണ്. അത് സത്യത്തെയാണ്‌ ഉത്ഘോഷിക്കുന്നത്. അതാണ്‌ ബ്രഹ്മസത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറെ കടമ്പകള്‍ കടന്നാല്‍ ക്രിസ്തുവിന്റെ സന്ദേശം ഇതില്‍ നിന്നും മറ്റൊന്നായിരുനില്ല എന്ന് കാണാം. അതുകൊണ്ടാണ് നമ്മുടെ ശങ്കരാചാര്യര്‍ അദ്വൈത സിദ്ധാന്തം പ്രചരിപ്പിച്ചതും.
ശിവപുരാണം വായിച്ചാല്‍ ദീപകിനു മറ്റൊരു സത്യം അറിയാം, " നീ ആരെ ആരാധിച്ചാലും ആ ആരാധന എന്നില്‍ എത്തിച്ചേരുന്നു" എന്ന്.
"അസതോ മ സത്ഗമയ
തമസോ മ ജ്യോതിര്‍ഗമയ
മൃത്യോര്‍മ അമൃതം ഗമയ" എന്നത് ഹിന്ദുവായ ഒരുവന്റെ മാത്രം ലക്‌ഷ്യം അല്ല. മനുഷ്യര്‍ ആയ എല്ലാവര്ക്കും അവകാശപെട്ടതാണ്.
എനിക്ക് ആത്മ മോക്ഷം കിട്ടാന്‍ ഏതു മാര്‍ഗം സ്വീകരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യം ആണ്. അത് ഒരു മതത്തിനും തടയാന്‍ അവകാശം ഇല്ല. നിയമം വഴി അതിനുള്ള അവകാശവും ഇന്ത്യയില്‍ ഉണ്ട്.
ഹിന്ദു മതത്തില്‍ ഇപ്പോള്‍ ഒരു തെറ്റുകള്‍ നാമവശേഷം ആയി എന്നത് താങ്കളുടെ മാത്രം കണ്ടെത്തലാണ്. ഇതാ നോക്കൂ
Two senior scientists of the Defence Research and Development Establishment (DRDE) in Gwalior, who allegedly tried to kill their junior colleague in a human sacrifice bid.
http://timesofindia.indiatimes.com/india/DRDE-scientists-accused-of-human-sacrifice-bid/articleshow/5114636.cms
Sati practices in India
http://webjcli.ncl.ac.uk/2009/issue2/ahmad2.html
ആള്‍ ദൈവങ്ങളുടെയും ദുരാചാരങ്ങളുടെയും ഈറ്റില്ലമായ ഇന്ത്യയില്‍ അതൊന്നും ഇല്ല എന്ന് താങ്കള്‍ വിശ്വസിച്ചാല്‍ ഒരു തെളിവും തരാം ഞാന്‍ ആഗ്രഹിക്കുന്നില്ല.
See paravakavadi
http://www.templefests.blogspot.com/
See the malpractices related with «navaratri«
http://www.hindujagruti.org/hinduism/festivals/navaratri/
See the result of immersing Ganesh idols in rivers
http://www.ias.ac.in/currsci/dec102001/1412.pdf
and many more you can find if you are not deliberately blind…………………

“പക്ഷെ ഞാന്‍ ഇരിക്കുന്ന ഇരിപ്പടത്തിലോ, ഞാന്‍ കഴിക്കുന്ന പാത്രത്തിലോ ഞാന്‍ ഉറങ്ങുന്ന വീട്ടിലോ ഞാന്‍ ജീവിക്കുന്ന നാട്ടിലോ എന്റെ മേല്‍ ഒരു കടന്നാക്രമണം ഉണ്ടായാല്‍ പ്രതികരിക്കുന്നതും പ്രതികരിക്കേണ്ടതും എന്റെ കടമയാണ്”. മതത്തിന്റെ പേരില്‍ ആക്രമണം അഴിച്ചുവിടുന്നത് ആരാണെന്നു നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും. എന്താണ് ഹൈന്ദവ മതത്തിന്റെ സന്ദേശം എന്ന് ചോദിച്ചാല്‍ ആര്‍ക്കും ഒരു ഉത്തരം ഇല്ല. ഏകത്വം ഇല്ലാത്ത സമുദായങ്ങള്‍. പരസ്പരം ചെളി വരി എറിഞ്ഞും കീഴ്പെടുതിയും മറ്റുള്ള സമുധായങ്ങളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സമുദായ നേതാക്കള്‍.
അന്ധമായ ഹൈന്ദവ വിശ്വാസവും പക്ഷപാതവും ആണ് താങ്കളുടെ ക്രൈസ്തവ വിശ്വസതോടുള്ള വെല്ലുവിളി എന്നറിയാം. ഇന്ത്യന്‍ ജനതയുടെ വെറും 2.5 ശതമാനം മാത്രമായ ക്രൈസ്തവര്‍ എങ്ങിനെ ഹൈന്ദവര്‍ക്ക് ഒരു വെല്ലുവിളി ആവും എന്ന് മനസ്സിലാവുനില്ല. അതിലും കൂടുതല്‍ നിരീശ്വരവാദികള്‍ ഇന്ത്യയില്‍ ഉണ്ട്, അത് കൂടി വരുന്നു. അത് ദീപക്കിന് പ്രശ്നം അല്ല.
വിലകുറഞ്ഞ വെല്ലുവിളി നിര്‍ത്തി ആ സമയം ഹൈന്ദവരെ എങ്കിലും ഉദ്ധരിക്കാന്‍ ശ്രമിക്കൂ ദീപക്. ഹിന്ദുക്കളുടെ യഥാര്‍ത്ഥ പ്രശ്നം സാമൂഹിക അസമത്വം ആണ്. വിശ്വാസ ദാരിദ്ര്യവും സാമ്പത്തീക ദാരിദ്ര്യവും ആണ്. അതുകൊണ്ടാണ് അവര്‍ മറ്റു മതങ്ങളെ അഭയം പ്രാപിക്കുന്നത്. അതിനെതിരെ ദീപക് പ്രതികരിക്കൂ. അല്ലാതെ സമൂഹത്തില്‍ അവഗണിക്കപെട്ടവരെ മറ്റു മതങ്ങളില്‍ പെട്ടവര്‍ ഏതെങ്കിലും തരത്തില്‍ അവരെ സഹായിക്കുന്നതിനെ എതിര്‍ക്കുന്നതില്‍ എന്ത് ന്യായം ദീപക്?
രാജ്യഭാരം ഏല്പിക്കാന്‍ രാമനെ അന്വേഷിച്ചു സൈന്യവും ആയി വന്ന ഭരതനെതിരെ യുദ്ധത്തിന് പുറപെട്ട ലക്ഷ്മണനെ പോലെ കാര്യങ്ങള്‍ കാണാതെ ദീപക്, രാമനെ പോലെ ചിന്തിക്കൂ. ആത്മവിശ്വാസത്തോടെ നില്‍ക്കൂ. മറ്റു മതസ്ഥരെ വെല്ലുവിളിക്കാതെ സ്വന്തം ശക്തിയില്‍ വിശ്വസിക്കൂ.
എത്ര സുന്ദരവും അഭിമാനപരവും ആത്മനിര്‍വൃതിപരവും ആണ് ഹൈന്ദവ വിശ്വാസം! അത് പക്ഷെ ഹിന്ദുക്കള്‍ തിരിച്ചറിയുന്നില്ലല്ലോ എന്റെ കര്‍ത്താവേ!!

Kerala said...

ഒരു R.S.S, VHP, Bajrangdal പ്രവര്‍ത്തകന്റെ റോളിലേക്ക് തരം താഴുന്നുണ്ട്‌. ഇത് താങ്കളുടെ ആരോപണമാണ്. അതെന്താ ചങ്ങാതി, ഇപ്പറഞ്ഞവ അത്ര നിന്ദ്യമായതും വെറുക്കപ്പെട്ടതുമാണോ?
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി അവര്‍ ചെയ്യുന്ന അക്രമങ്ങള്‍ ബഹുമാനിക്കപ്പെടെണ്ട കാര്യമായി ഞാന്‍ ചിന്തിച്ചില്ല.
""താങ്കള്‍ പറഞ്ഞ ഈ തരം താണ പാര്‍ട്ടികള്‍ അല്ലാതെ ഹിന്ദു മതത്തിന് വേണ്ടി (അതെന്തു കാരണം കൊണ്ടുവേണമെങ്കിലും ആവട്ടെ) ശബ്ദിക്കുന്നവരുണ്ടോ.. ബ്ലോഗില്‍ ഏറ്റവും കുറച്ചു എഴുതപ്പെടുന്നതും ഹിന്ദു മതത്തിനു വേണ്ടിയാണ്. അതോ ഒരു ഹിന്ദുവായ ഒരാള്‍ ഹൈന്ദവതയുടെ ശബ്ദം ഉയര്‍ത്തരുതെന്ന് ഉണ്ടോ?""
ഈ പാര്‍ട്ടികള്‍ ഉണ്ടായതിനു ശേഷമാണോ ഇനി ഹിന്ദു സംസ്കാരം ഉടലെടുത്തത്???? R.S.S, VHP, Bajrangdal പ്രവര്‍ത്തകരാണ് ഹിന്ദു മതത്തെ നില നിര്‍ത്തുന്നത്‌ എന്നും എനിക്കറിവില്ല! ഇവരുടെ തീവ്രവാദം ഹിന്ദു മതത്തെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് എനിക്ക് പുതിയ അറിവുമാണ്.
ഏതായാലും ക്രൈസ്തവനായ ഞാന്‍ ഹിന്ദുമതത്തിന്റെ അധ്യത്മീക മൂല്യങ്ങളെ മാനിക്കുന്നത് ഇവര്‍ വഴിയല്ല.
""ഇടതുപക്ഷ അനുഭാവിയാണ് ഞാന്‍ എന്നുപറഞ്ഞത്‌ എന്റെ രാഷ്ട്രീയപരമായ നിലപാടുകളോട് ഇടതുപക്ഷ നയങ്ങള്‍ ചേര്‍ന്ന് നില്‍ക്കുന്നു എന്നുള്ളതുകൊണ്ടാണ്"""
ഇന്ത്യയെ ദുര്‍ബലപെടുത്താന്‍ ചിനയോടൊപ്പം അവര്‍ പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും താങ്കളുടെയും രാഷ്ട്രീയ നിലപാടുകളാണ് എന്നറിയുന്നത് വിഷമം ഉള്ള കാര്യം തന്നെ!! (ഹിന്ദ്വുതം കൂടി ഉള്‍പ്പെടുന്ന ഇന്ത്യയുടെ സംസ്കാരീക മൂല്യങ്ങള്‍ക്ക് പുല്ലുവില).

ഒരു ചെറിയ അപേക്ഷ മാത്രമേ ദീപക്കിനോടുള്ളൂ ആരുടെയെങ്കിലും പ്രവര്‍ത്തിയെ വച്ച് ഒരു ആത്മീയദര്‍ശനത്തെ കരിതേച്ചു കാണിക്കരുത്‌, പ്രത്യേകിച്ചും തന്റെ കയ്യില്‍ യാതൊരു തെളിവും ഇല്ലാത്തപ്പോള്‍. ചര്‍ച്ച നിര്ത്തുന്നു!
സസ്നേഹം
ബിജു

ദീപക് രാജ്|Deepak Raj said...

പ്രിയ ബിജു/കേരള

ആദ്യം തന്നെ താങ്കളെ ഖണ്ഡിച്ചു പറയട്ടെ, അനാചാരങ്ങളും മതത്തിലെ ദുഷ് പ്രവണതകളും പൂര്‍ണ്ണമായി അന്യം നിന്നുവെന്നു ഞാന്‍ അവകാശപ്പെട്ടിക്കല്ലോ! നാമാവ ശേഷമായി കൊണ്ടിരിക്കുകായണന്നല്ലേ പറഞ്ഞുള്ളൂ. നൂറ്റിപത്തു കോടി ജനസംഖ്യയില്‍ ഏകദേശം എണ്‍പതു കൊടിയോളമുള്ള ഒരു സമൂഹത്തില്‍ നിന്നാണ് താങ്കള്‍ക്ക് ഓരോ സംഭവങ്ങള്‍ തപ്പിയെടുക്കേണ്ടി വരുന്നത്. അതിനെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്ന് സാരം. ഉദാഹരണം പറയട്ടെ ഒരു കൊട്ടൂരാന്‍ അച്ചനെ പിടിച്ചതിനു എല്ലാ ക്നാനായ കത്തോലിക്കന്‍ അച്ചനും അതേപോലെ ആണെന്ന് പറയാന്‍ കഴിയുമോ.. എന്നാല്‍ നിര്‍ബ്ബന്ധിത/പ്രേരിത മത പരിവര്‍ത്തനം അത്തരം ന്യൂനപക്ഷ സംഭവമാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നോ...?

കൂതറ അവലോകനം ബ്ലോഗില്‍ മനുഷ്യ വിദൂഷകന്‍ എന്നാ പേരില്‍ ഞാന്‍ സുവിശേഷകര്‍ വേട്ടയാടപ്പെടുന്നു എന്നാ ലേഖനം എഴുതിയപ്പോള്‍ ഏറ്റവും കൂടുതല്‍ എന്നോട് അനുകൂലിച്ചു സംസാരിച്ചവര്‍ എന്റെ ക്രിസ്ത്യന്‍ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു. നൂറിനു മേല്‍ കമന്റ് കിട്ടിയ ആ പോസ്റ്റ്‌ വായിച്ചാല്‍ മനസ്സിലാവും ക്രിസ്ത്യാനികള്‍ പോലും അത്തരം മത പരിവര്‍ത്തന പ്രക്രിയകളെ അനുകൂലിക്കുന്നില്ലായെന്നു.. പ്രേരിത മത പരിവര്‍ത്തനത്തിനെ, അതിനി എന്തിന്റെ പേരിലായാലും ഞാന്‍ അനുകൂലിക്കുന്നില്ല.

താങ്കള്‍ ഒരു കാര്യം മനസ്സിലാക്കുക. ക്രിസ്ത്യന്‍ മാനജ്മെന്റ് സ്കൂളില്‍ പഠിച്ചു ഒരു കത്തോലിക്കാ രാജ്യത്ത്‌ ജീവിക്കുന്ന ഞാന്‍ ഒരു ക്രിസ്ത്യന്‍ വിരോധിയല്ല. താങ്കള്‍ ചോദിച്ചിരുന്നല്ലോ ഒരു ഹിന്ദുവായ ഞാന്‍ ഇവിടെ അയര്‍ലണ്ടില്‍ ആണ് താമസം എന്ന്. താങ്കള്‍ക്ക് അതൊരു വിരോധാഭാസമായി തോന്നുന്നു. എന്നാല്‍ താങ്കള്‍ ഉള്‍പ്പടെയുള്ളവര്‍ എന്തുകൊണ്ട് ഇന്ത്യയില്‍ താമസിക്കുന്നു എന്ന് എനിക്കോ അല്ലെങ്കില്‍ മറ്റുള്ള ഹിന്ദു സമുദായത്തില്‍ ഉള്ളവര്‍ക്കോ തോന്നാത്തത് ഇന്ത്യ എന്നത് ഹിന്ദുവിന്റെ മാത്രം ആണെന്ന് കരുതാതത്തു കൊണ്ട് മാത്രമാണ്. അതെ അര്‍ത്ഥത്തില്‍ ഒന്നുകൂടി പറയട്ടെ ഞാന്‍ ഗള്‍ഫിലും കുറെനാള്‍ ഉണ്ടായിരുന്നു. പക്ഷെ ഇതേ ചോദ്യം ഒരു മുസ്ലീം ചോദിച്ചിട്ടില്ല. താങ്കള്‍ ഹിന്ദു ആയിട്ട് എന്തിനു ഗള്‍ഫില്‍ ജോലി ചെയ്യുന്നു എന്ന്.. ഇത്തരം ഒരു ചോദ്യം തന്നെ ബിജുവിന്റെ ചിന്താ ഗതി ഇവിടെ വ്യക്തമാക്കുന്നു..

ആളുപുളി എന്നാ ബ്ലോഗിനോട് എന്റെ സൗഹൃദം ആ പോസ്റ്റ്‌ മൂലമാണ് എന്ന് താങ്കള്‍ക്ക് തോന്നിയല്ലോ. എന്റെ ഏറ്റവും അടുത്ത സുഹൃത്തും എന്റെ നാട്ടുകാരനും എന്റെ ബ്രഹ്മാസ്ത്രം എന്നാ ഗ്രൂപ്‌ ബ്ലോഗില്‍ മെമ്പറും ആണ് ആളുപുളി ബ്ലോഗ്‌ എഴുതുന്ന ശ്രീ ജോണ്‍. അതുകൊണ്ട് തന്നെ എന്റെ അടുപ്പം ആളുപുളിയ്ക്ക് എന്താണെന്ന് നന്നായി അറിയാം.

നാട്ടുകാരന്‍ പറഞ്ഞ ഒരു കാര്യം ഒന്ന് മനസിലാക്കുക, മനോരമ പോലെയുള്ള സ്ഥാപനങ്ങളുടെ ലക്‌ഷ്യം ഒരിക്കലും മത വിപുലീകരണമോ ഉദ്ധാരണമോ അല്ല വെറും സാമ്പത്തിക നേട്ടം മാത്രം. അമിതാഭിന് ആശംസ അയച്ചാലും എസ്.എം.എസ്. അയച്ചാലും എഴുത്തിനിരുത്ത് നടത്തിയാലും കൂടുതല്‍ കാശു ഉണ്ടാക്കുക അത്ര തന്നെ..

ബിജു ഒരു കാര്യം പക്ഷപാതമായി ചിന്തിക്കുക. താങ്കള്‍ പറഞ്ഞപോലെ സാമ്പത്തിക ദാരിദ്ര്യം കൊണ്ടോ മറ്റോ ഒരു കൂട്ടര്‍ തങ്ങളെ സഹായിക്കുന്നവരുടെ മതം സ്വീകരിച്ചാല്‍ അതിനെ തടയപ്പെടാണോ.. നല്ല ചിന്തയാണ്.. കഷ്ടം. പ്രത്യുപകാരം പ്രതീക്ഷിച്ചാവരുത് സഹായം ചെയ്യല്‍ നടത്തേണ്ടത്.. ഈ കാര്യത്തില്‍ സുവിശേഷകന്മാര്‍ ഇനിയും ഇസ്ലാം മതവിശ്വാസികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. നിര്‍ബന്ധിതമോ/പ്രേരിതമോ അയ ഒരു മത പരിവര്‍ത്തനമോ അവര്‍ ഇന്ത്യയില്‍ നടത്തുന്നില്ല.

ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, ഇവിടെ ക്രിസ്ത്യന്‍ സഭകളോ ക്രിസ്ത്യന്‍ പുരോഹിതരോ മത പരിവര്‍ത്തനം നടത്തുന്നുണ്ട് എന്ന് ഞാന്‍ ഒരിക്കലും ആരോപിച്ചിട്ടില്ല. മറിച്ച്‌ സുവിശേശക്കാര്‍ നടത്തുന്ന പരിവര്‍ത്തനത്തെയാണ് ഞാന്‍ എതിര്‍ക്കാന്‍ ശ്രമിച്ചത്. എനിക്ക് അറിയാവുന്ന ഒരു ക്രിസ്ത്യാനി പോലും അവരെ ക്രിസ്ത്യാനി എന്ന് അംഗീകരിക്കുന്നുമില്ല. താങ്കള്‍ ആ കൂട്ടത്തില്‍ ആണോ എന്നറിയില്ല.

സമുദായ നേതാക്കളെ കുറ്റം പറയുന്ന താങ്കള്‍ ഹിന്ദുമതത്തിന്റെ ഐക്യമില്ലായ്മയെ വിമര്‍ശിക്കുന്നല്ലോ. അതെ പക്ഷെ ആ നിലയ്ക്കൊരു മാറ്റം വരുത്തലാണ് നടന്നുകൊണ്ടിരിക്കുന്നത്. സമുദായങ്ങള്‍ തമ്മില്‍ ഐക്യത ഇല്ലായ്മ ഹിന്ദുമതത്തില്‍ മാത്രമേ ഉള്ളൂ അല്ലെ. പിന്നെ സഹോദരാ ഓര്‍ത്തഡോക്സ് പാര്‍ത്ത്രിയാര്‍ക്കിസ്‌ സഭകള്‍ പാകിസ്താനില്‍ ആണോ.. ഷിയാ സുന്നി പ്രശ്നങ്ങള്‍ കേട്ടിട്ടുണ്ടോ.. എല്ലാ സമുദായത്തിലും പ്രശ്നങ്ങള്‍ ഏറെയുണ്ട്. അതിനെ ഇല്ലായ്മ ചെയ്യാനോ കുറയ്ക്കാനോ ആണ് ശ്രമിക്കേണ്ടത്..

സ്നേഹത്തോടെ
ദീപക് രാജ്

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഭാരതത്തിന്റെ ഹൈന്ദവ സംസ്കാരം 'ഹിന്ദു' എന്ന് മതത്തിന്റെ കോളത്തില്‍ എഴുതുന്നവര്‍ക്ക് മാത്രമല്ല അവകാശപ്പെട്ടത്. ഇവിടെ ഉള്ള മറ്റെല്ലാ ജനങ്ങളും ഹൈന്ദവര്‍ ആണ്. അവരെ ചന്ദ്രനിലോ മറ്റോ ഉല്‍പാദിപ്പിച്ചു ഇവിടെ കൊണ്ട് വിട്ടതല്ല. ഇവിടെ ജനിച്ചു, അതില്‍ അഭിമാനം കൊള്ളുന്ന എല്ലാവര്ക്കും അവകാശപ്പെട്ടതാണ് സനാതന ധര്‍മ്മം.

Kerala said...

Deepak,

Still I did not find your justification on your blog on a fabricated report.

Regards
Biju

ദീപക് രാജ്|Deepak Raj said...

പ്രിയ ജോണ്‍
സത്യം

പ്രിയ കേരളം
ആ റിപ്പോര്‍ട്ട് കെട്ടി ചമച്ചതാണെന്ന് സെബിന്റെ ബ്ലോഗ്‌ കണ്ടപ്പോഴാണ് മനസ്സിലായത്. തന്നെയുമല്ല ഈ പോസ്റ്റില്‍ ഞാന്‍ ആരുടെയും പേരെടുത്തു പറഞ്ഞിട്ടുമില്ല. കൂടുതല്‍ വിശദീകരണം ജോണിന്റെയും സെബിന്റെയും പോസ്റ്റില്‍ ഉണ്ടല്ലോ..

ശ്രീ (sreyas.in) said...

ശ്രീ ജോണ്‍ ചാക്കോ yude ഈ അഭിപ്രായത്തിന് ഒരു അടിവര.
"ഭാരതത്തിന്‍റെ ഹൈന്ദവ സംസ്കാരം 'ഹിന്ദു' എന്ന് മതത്തിന്‍റെ കോളത്തില്‍ എഴുതുന്നവര്‍ക്ക് മാത്രമല്ല അവകാശപ്പെട്ടത്. ഇവിടെ ഉള്ള മറ്റെല്ലാ ജനങ്ങളും ഹൈന്ദവര്‍ ആണ്. അവരെ ചന്ദ്രനിലോ മറ്റോ ഉല്‍പാദിപ്പിച്ചു ഇവിടെ കൊണ്ട് വിട്ടതല്ല. ഇവിടെ ജനിച്ചു, അതില്‍ അഭിമാനം കൊള്ളുന്ന എല്ലാവര്ക്കും അവകാശപ്പെട്ടതാണ് സനാതന ധര്‍മ്മം."

ഏതു മതത്തില്‍ ജനിച്ചു പോയാലും സനാതനധര്‍മ്മം എന്ന ആ മൂല്യം നഷ്ടപ്പെടുമ്പോഴാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്.