തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, November 4, 2009

197.പണിക്കരെ എന്നെ വിട്...

പണിക്കരുടെ കഴിഞ്ഞ പോസ്റ്റില്‍ ബ്ലോഗ്‌ കവി കാപ്പിലാനുമായുള്ള ഇന്റര്‍വ്യൂ കൊടുത്തിരുന്നു. ഇന്റര്‍വ്യൂന്റെ വിഷയം ഇഞ്ചിയും ജട്ടിയും ഉള്‍പ്പെടുന്ന സമീപകാലത്തെ വിവാദ വിഷയം തന്നെ. പ്രസ്തുതവിഷയത്തില്‍ സുനില്‍ പണിക്കര്‍ കാപ്പിലാനോട് ചോദിച്ച ചോദ്യമാണ് കൂതറ തിരുമേനിയുടെ പോസ്റ്റിനാധാരം.

നമത് പണ്ടൊരിക്കല്‍ എഴുതിയ പോസ്റ്റാണ് ഇന്ന് ഇഞ്ചി പെണ്ണിനെക്കൊണ്ട് ഒരു ജട്ടി സംഭാവന ചെയ്യാന്‍ കാരണമാക്കിയത്. പ്രസ്തുത പോസ്റ്റിന്റെ കാരണം എന്തായിരുന്നുവെന്ന് സാക്ഷാല്‍ നമതിനു മാത്രമേ പറയാന്‍ സാധിക്കൂ. അതുപോലെതന്നെ പോസ്റ്റിന്റെ മറുപടിയായ ഇഞ്ചിയുടെയും പിന്നീട് വന്ന ചിത്രകാരന്‍, കാപ്പിലാന്‍ തുടങ്ങിയവരുടെയും പോസ്റ്റിന്റെ കാരണങ്ങള്‍ അതെഴുതിയവര്‍ മാത്രമേ പറയാന്‍ കഴിയൂ. കാരണം അതെല്ലാം തന്നെ അവരവരുടെ തീരുമാനങ്ങളും അഭിപ്രായങ്ങളുമാണ്. അതിലൊന്നും തന്നെ കൂതറ തിരുമേനി ഇടപെടാന്‍ ആഗ്രഹിക്കുന്നുമില്ല. ഇട്ടു മുഷിഞ്ഞ ഷഡ്ഢിയോ പുതിയ ഷഡ്ഢിയോ ഇഞ്ചി കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ആവാം. അതിനും കൂതറ തിരുമേനിയുടെ മറുപടിയുടെയോ അഭിപ്രായത്തിന്റെയോ ആവശ്യമില്ല.

എന്നാല്‍ കാപ്പിലാനുമായുള്ള അഭിമുഖത്തില്‍ കൂതറതിരുമേനി "കാപ്പിലാന്റെ ജന്മനാലുള്ള തറ സ്വഭാവമാണ്‌ ഈ ഷഡ്ഡിപുരാണമെന്ന്‌ കൂതറ തിരുമേനി" എന്നുള്ള അത്യന്തം മോശമായതും നിരുത്തരവാദപരവും വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ മനപ്പൂര്‍വം ഇട്ടുകൊടുത്തതുമായ ചോദ്യം ചോദിക്കുകയുണ്ടായി. ഇത്തരം വാസ്തവ വിരുദ്ധമായ ചോദ്യങ്ങള്‍ ഒട്ടും മനസാക്ഷിയില്ലാതെ ഉള്‍പ്പെടുത്തുവാന്‍ എങ്ങനെ ശ്രീ.പണിക്കര്‍ തീരുമാനിച്ചു.. പണിക്കര്‍ കുറഞ്ഞപക്ഷം അത്തരം ഒരു പ്രസ്താവന കൂതറ തിരുമേനി നടത്തിയോ എന്നെങ്കിലും ആലോചിക്കാതെ ചോദ്യം എങ്ങനെ ക്വോട്ട് ചെയ്തു..

വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിമാത്രം യാതൊരു ബ്ലോമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ ഇത്തരം അഭിമുഖങ്ങള്‍ നടത്തുന്നത് തെറ്റാണ്. കുറഞ്ഞപക്ഷം അത്തരം തെറ്റായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പണിക്കര്‍ മനസ്സുകാട്ടണം. യാതൊരു അവസരത്തിലും കാപ്പിലാനോട് അത്തരം ഒരു ആരോപണം നടത്തിയതായി ഓര്‍ക്കുന്നില്ല. തന്നെയുമല്ല ജട്ടി പുരാണത്തില്‍ യാതൊരു വിധ താല്‍പ്പര്യങ്ങളും കൂതറതിരുമെനിയ്ക്കില്ല. ജട്ടി മുഷിഞ്ഞതായാലും ചിത്രപണി നടത്തി പുതുതായി കൊടുക്കുന്നതായാലും ഗോപനീയമായിരിക്കേണ്ട കാരണം അങ്ങനെ തന്നെ വേണം എന്നപക്ഷക്കാരന്‍ ആണ് കൂതറ തിരുമേനി...

പണിക്കര്‍ ബൂലോഗത്ത് സമാധാനം കൊണ്ടുവരാന്‍ ശ്രമിക്കണം എന്നുപറയില്ല. തകര്‍ക്കാന്‍ ശ്രമിക്കരുത്.. താങ്ക്സ്.

4 comments:

നീര്‍വിളാകന്‍ said...

ഈ നനക്കാത്ത പിങ്കു ജട്ടി ബൂലോകത്തെ നാറ്റിക്കും എന്നു തോന്നുന്നു.....

ജോണ്‍ ചാക്കോ, പൂങ്കാവ് said...

നാണം ഇല്ലാത്തവനൊക്കെ ഒരു പണി വേണ്ടേ.
ആരും ശ്രദ്ധിക്കാതെ എല്ലാ വേലയും കാണിച്ച ബ്ലോഗ്‌ 'മുരളീധരന്‍' ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുക്കുന്നു.

പള്ളിക്കുളം.. said...

ദയവുചെയ്ത് ഈ ജട്ടിയുടെ കളറെങ്കിലും ഒന്നു മാറ്റൂ .. പ്ലീസ്..

ഭൂതത്താന്‍ said...

പള്ളിക്കുളമേ...കളര്‍ മാത്രമല്ല അതിന്റെ ഇലസ്റിക് കൂടി ഊരി മാറ്റണം ...പിന്നെ ആരും എടുത്തു ഇടില്ലല്ലോ ..എന്റെ ഭൂത മുത്തപ്പാ ...ഒരു ജെട്ടി ഇങ്ങനെ പ്രേതമായ്‌ ബൂലോകത്ത് കറങ്ങി നടക്കുവാണല്ലോ ....അതിന്റെ ആത്മാവിന് ശാന്തി കൊടുക്കേണമേ .....