തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Saturday, November 14, 2009

199. സ. പിണറായിയുടെ വീട് (ട്രഷര്‍ ഹണ്ട് മത്സരം)ഈ വീട് സ. പിണറായിയുടെ വീടാണെന്ന് പറഞ്ഞ് ഈമെയില്‍ ഫോര്‍വേഡായി പ്രചരിക്കുന്ന ഒരു ചിത്രമാണ്.

ഇത്രയും പ്രശ്നമുണ്ടായിട്ടും, എന്തുകൊണ്ട് പിണറായിയുടെ വീട് ഒരു പത്രവും പ്രസിദ്ധികരിച്ചില്ല, അല്ലെങ്കില്‍ അത് ഒരു ടീവി ചാനലും കാണിച്ചില്ല. പോട്ടെ നമ്മുടെ ദേശാഭിമാനിപോലും ഇതാണ് പാര്‍ട്ടി സെക്രട്ടറിയുടെ വീടെന്ന് പറഞ്ഞു ശരിക്കുമുള്ള വീട് കാണിക്കുന്നില്ല.

മുമ്പ്, സ. സുധാകരന്‍ പറഞ്ഞു “സ. പിണറായി ഒരു പ്രഫഷണല്‍ പൊളിറ്റിഷന്‍ ആണെന്ന്”. (അതോരു പിഞ്ചുമനസ്സ്. പിഞ്ചുമനസ്സില്‍ കളങ്കമില്ലല്ലോ)

ത്രിമൂര്‍ത്തി ജയരാജന്മാരിലൊരാള്‍ പറഞ്ഞു “സ.പിണറായിയെന്നാല്‍ പാര്‍ട്ടിയാണ്”

സഖാവിന്റെ വീട് കാണാന്‍ പണ്ട് ടൂര്‍ പോയതിനാലാണ് മൂന്ന് ഒഞ്ചിയം സഖാക്കളെ പണ്ട് “വിസ്മയ പാര്‍ക്കിലേക്ക്” നാട്കടത്തിയത്.

എന്തായിരുന്നാലും എനിക്കോരു ആഗ്രഹമുണ്ട്, ഈ വീട് പിണറായിയുടെതാണെങ്കില്‍ കൈരളി ടീവിയിലെ “വാസ്തു” എന്ന പരിപാടിയിലൂടെ ഈ വീടിന്റെ ഉള്‍തടങ്ങളും, ഗൃഹനിര്‍മ്മാണരംഗത്ത് വന്ന പുതുമകളും ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു.

എന്തായാലും ഞാനിത് വിശ്വസിക്കുന്നില്ല. പിന്നെ ആ ചുവന്ന സ്കോര്‍പ്പിയോ കിടക്കുന്നത് മാത്രമാണ് എന്റെ സംശയത്തിന് ആധാരം. എന്നിരുന്നാലും ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് ഗൂഗിള്‍ മാപ്പ് നോക്കി മനസ്സിലാക്കികൊള്ളാം.

ഗൂഗിള്‍ മാപ്പില്‍ പിണറായിയുടെ വീട് കണ്ടെത്തുന്ന മത്സരത്തില്‍ (ട്രഷര്‍ ഹണ്ട്) പങ്കെടുക്കാന്‍ പങ്കെടുക്കാന്‍ സര്‍വ്വബൂലോകരേയും ക്ഷണിക്കുന്നു.

-----

133 comments:

നട്ടപിരാന്തന്‍ said...

മുന്നറിയിപ്പ്.

ഈ മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള ബ്ലോഗര്‍മാരെ പരിഗണിക്കുന്നതല്ല. മറിച്ച് ഇതില്‍ പങ്കെടുത്ത് ശരീരത്തില്‍ വല്ല പാടുകളോ, ചതവുകളോ വന്നാല്‍ നട്ടപിരാന്തനോ, കൂതറ അവലോകനമോ അതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

അനില്‍ സോപാനം said...

മത്സരത്തിനു ഞാന്‍ ഒണ്ടേയ് :)

ഈ “വിവാദവില്ല“ കാണാന്‍ പോയപ്പോള്‍ ഒഞ്ചിയത്ത് പുതിയ പാര്‍ട്ടി ഉണ്ടായി,വെറുതെയല്ല അധികം ആരേയും കാണാന്‍ സമ്മതിക്കാത്തത്.

Vinod Raj said...

മത്സരത്തിനു ഞാന്‍ ഇല്ല.
വേറൊന്നും കൊണ്ടല്ല.
എന്റെ ഗ്രാമം ആയ പൂതക്കുളത് ഒരു പുതിയ " കമ്മൂനിസ്റ്റ്‌ പാര്‍ടി" ഉണ്ടാക്കാന്‍ ആഗ്രഹം ഇല്ലാത്തത് കൊണ്ടാ. :)

സി.എ. സ്വ:ലേ said...

ഇതു പിണറായുടെ തന്നെ.. ചൈനീസ് പഗോഡ സ്റ്റൈല്‍ മേല്‍ക്കൂര കണ്ടില്ലെ!!!

:)

കിനാവ് said...
This comment has been removed by the author.
ഡോക്ടര്‍ said...

ഇനിയിപ്പോ ഇത് തന്ന്യാ വീട് ന്നങ്ങട് കരുതുക.... എന്താപ്പോ ഇത്ര പുകില്.... (ഞാനൊന്നും പറഞ്ഞില്ലേ!!!!!!!!)

ഡോക്ടര്‍ said...
This comment has been removed by the author.
ജിക്കൂസ് ! said...

ഞാനും ഉണ്ട് മത്സരത്തിനു...സഖാവിന്റെ പുരയിടം നമ്മുക്ക് കണ്ടെതാമെന്നെ...എന്തായാലും യഥാര്‍ത്ഥ ബൂര്‍ഷ്വാ ആരാണോ സഖാക്കളെ?

കിനാവ് said...

ഇവിടെ തന്നെ.... ഇവിടെ തന്നെ

News@Kerala said...

പ്രിയ സുഹ്രുത്തേ...
ഗീബല്സിയന്‍ തന്ത്രം എന്നാല്‍ എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കൊള്ളാവുന്ന ഏതെങ്കിലും ഒരു വീടിന്റെ പടം എടുത്ത് പിണറായിയുടെയാണെന്ന് പ്രചരിപ്പിക്കുക, പിന്നതിന്റെ മേലെ ചര്‍ച്ച കമന്റുകള്‍ അങ്ങിനെ ആ കാര്യം ജന മനസ്സുകളിലങ്ങ് പ്രതിഷ്ഠിക്കുക.ഇത്തരം തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ഒന്നന്വേഷിക്കുന്നത് നന്നായിരുന്നു. ഇതല്ല ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള വീടെങ്കിലും പിണറായിക്കുണ്ടായിരുന്നെങ്കില്‍ കൊല്ലാനുപയോഗിച്ച കത്തിയും തൂറാനുപയോഗിച്ച കുണ്ടിയും അന്വേഷിച്ചു നടക്കുന്ന കേരളത്തിലെ മാധ്യമ പിമ്പുകള്‍ അത് എന്നേ ഒന്നാം പേജ് വാര്ത്തയാക്കിയേനേ. പോളിറ്റ്ബ്യൂറോ രേഖ ചോര്ന്നു കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കാണോ ഒരു വീടിന്റെ പടം കിട്ടാന്‍ പ്രയാസം.എന്തേ അവരാരും അത് പ്രസിദ്ധീകരിക്കാത്തത്. ദേശാഭിമാനിക്കും കൈരളിക്കും അതിനു പുറകെ പോകെണ്ട കാര്യമില്ല.

അതിരിക്കട്ടെ.. ഇത്ര കഷ്ടപ്പെട്ടൂ പിണറായിയുടെ വീടിന്റെ പടം സംഘടിപ്പിച്ചില്ലേ. ഇനി ഉമ്മന്‍ ചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടേയും കുടിലുകളുടേയും കെ കരുണാകരന്റെയും കെ സുധാകരന്റെയും ചാളകളുടെയും കൂടി ചിത്രം പ്രസിധീകരിക്ക്. പിന്നെയും ഉണ്ടല്ലോ അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഊണിനു വകയില്ലാത്ത യു ഡി എഫ് നേതാക്കള്‍. ഇവരൊക്കെ രാഷ്ട്രീയത്തില്‍ വരുമ്പോള്‍ ആരായിരുന്നുവെന്നും ഇപ്പോള്‍ എങ്ങിനെയാണെന്നും അറിയണമെങ്കില്‍ ആ കൊടിക്കുന്നല്‍ സുരേഷിന്റെ ഒരു ഫോട്ടോ എടുത്ത് ഒന്നു നോക്കിയാല്‍ മതി. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്ത്തനവുമായി നടക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് രണ്ട് വീടാ. ഒന്ന് പുതുപ്പള്ളിയിലും പിന്നെ തിരുവനന്തപുരത്തും. ഒരു കോളെജ് മാഷായ കെ വി തോമസിന്റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ പ്രാവശ്യം തിരഞ്ഞെടുപ്പിന് മല്സരിച്ചപ്പോള്‍ സമര്‍പ്പിച്ചു,നേരായ മാര്‍ഗത്തില്‍ വെളിയിലുള്ളത് മാത്രം.. ആ കണക്ക് ഒന്നു വായിച്ചു നോക്കണം. കൂതറയും പിരാന്തനും.

കൂതറ അവലോകനം എന്നബ്ലോഗ് ആ പേര് മാറ്റി നിര്ത്തിയാല്‍ ഇടയ്ക്കെങ്കിലും ഗൌരവമുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ഒരു വേദിയായിരുന്നു. നട്ടപ്പിരാന്തന്‍ എന്ന ബ്ലോഗറേയും അല്പം ഉയര്ന്നനിലവാരമുള്ളയാള്‍ എന്ന നിലയിലാണ് സമീപിച്ചിരുന്നത്. നിങ്ങളില്‍ നിന്നും ഇത്തരത്തില്‍ ഏകപക്ഷീയവും തരം താണതുമായ ഒരു ആക്ഷേപം പ്രതീക്ഷിച്ചില്ല എന്നു കൂടി അറിയിക്കട്ടേ.
പിണറായി അല്ല പ്രശ്നം.. ആര്‍ക്കും കൊട്ടാവുന്ന ഒരു ചെണ്ടയാണ് സി പി ഐ (എം) ഉം അതിന്റെ നേതാക്കളും എന്ന് ധരിക്കരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.

Vinod Nair said...

i like this last comment, they are klooting the country , and as good leaders our leaders also should loot , he he good logic, pothu janam kazutha alle

അനില്‍ സോപാനം said...

തൊഴിലാളി വര്‍ഗവും മുതലാളി വര്‍ഗവും മാത്രമുണ്ടായിരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച അസൂയാവഹം ആയിരുന്നു,അന്നു മുതലാളി വര്‍ഗത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നു പാവം സഖാക്കള്‍ക്ക്,ഇന്നോ മൂന്നാമതൊരു വര്‍ഗം കൂടി...വര്‍ഷങ്ങളായി പാര്‍ട്ടി സ്ഥാനങ്ങളില്‍ ഇരുന്ന് സ്ഥാനമോഹികളും ധനമോഹികളും ആയ കമ്യൂണീസ്റ്റ് മുതലാളീകളും ആ വര്‍ഗത്തിന്‍റേ മൂടുതാങ്ങികളും ആയ ചിലരാണ് ഇന്നത്തെ പാര്‍ട്ടിയുടേ അപചയം.
--------------------------------
ആരോപണം: ഹൊ നാട്ടിലെങ്ങും കൊലപാതകങ്ങള്‍ മറുപടി : കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഉണ്ടല്ലൊ?
ആരോപണം : പാര്‍ട്ടിക്കാര്‍ക്ക് വലിയ വീട്
മറുപടി : വര്‍ക്കിച്ചായനും ഉണ്ടല്ലൊ വലിയ വീട്?
------------------
ആരോപണം ഉന്നയിക്കുന്നവരെ എല്ലാം കോണ്‍ഗ്രസുകാരാക്കി കളയും ബെസ്റ്റ് പൊളിറ്റിക്സ്.
പിന്നെ തെറ്റുതിരുത്തല്‍ രേഖ വരെ തെറ്റാണേന്ന് ഒരു വിദ്വാന്‍......കലികാലം, നന്നാവാന്‍ സമ്മതിക്കൂല

News@Kerala said...

@ വിനോദ് നായര്‍
നാലു വര്ഷം പൂര്ത്തിയാക്കുവാന്‍ പോകുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെയും ഇതു വരെ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കപ്പെട്ടിട്ടില്ല എന്നത് താങ്കളും ശ്രദ്ധിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.
കൊട്ടിഘോഷിക്കപ്പെടുന്ന ലാവ്ലിന്‍ കേസില്പോലും ധനലാഭം ഉണ്ടാകിയെന്നൊരു വാദം സി ബി ഐ പോലും ഉന്നയിച്ചിട്ടില്ല എന്നും താങ്ങകള്‍ക്കറിയാമെന്ന് കരുതുന്നു.

പിണറായിയുടെയും സി പി ഐ (എം)ന്റെയും പുറകെനടക്കുന്നവര്‍ എതിര്‍പക്ഷത്തിന്റെ സ്ഥിതിയെന്താണ് എന്നു കൂടി ജനങ്ങളെ കാണിച്ചു കൊടുക്കാന്‍ ബാധ്യതപ്പെട്ടവരാണ്. ജനാധിപത്യം എന്നാല്‍ താരതമ്യമാണല്ലോ.. ഇടതുപക്ഷത്തിനെ പുച്ഛിച്ചും പുലഭ്യം പറഞ്ഞും ഏത് പുണ്യവാളന്മാരെയാണ് ഇവരൊക്കെകൂടി അധികാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടേ..

suchand scs said...

ഇടയ്ക്കൊക്കെ നാട്ടിൽ പോകുന്നതിനാൽ ഞാനില്ല, ഈ മത്സരത്തിന്‌..പിന്നെ "ലാവ്ലിനെ പറ്റി പറയുന്നതിലും മുന്നേ പിണറായിടെ വീട്‌ കാണൂ" എന്ന് ചിലരു പറഞ്ഞപ്പോൾ, നിജസ്ഥിതി അറിയാൻ പോയ സഖാക്കളെ പിറ്റേന്നു തന്നെ സസ്പെന്റ്‌ ചെയ്തു എന്നത്‌ വാസ്തവം;എന്നാൽ അതല്ല ഒഞ്ചിയത്ത്‌ പാർട്ടി പിളരാൻ കാരണം എന്നു കൂടി പറഞ്ഞു ഞാൻ സ്കൂട്ടാവുന്നു.. :)

News@Kerala said...

@ അനില്‍ സോപാനം
കൊലപാതകം കോണ്‍ഗ്രസ് ഭരിച്ചപ്പോഴും ഉണ്ടല്ലോ എന്നല്ല. കോങ്ങ്രസ്സ് ഭരിച്ചിരുന്ന കാലത്തേര്തിനേക്കാള്‍ കുറഞ്ഞു എന്നാണ് പറഞ്ഞത്. അല്ലാതെ സംസ്ഥാനത്ത് നടക്കുന്ന മുഴുവന്‍ കൊലപാതകങ്ങളും ഇല്ലാതാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.അതിന്റെ കണക്കുകള്‍ വിവരാവകാശ് കമ്മീഷനില്‍ ഒരു അപേക്ഷ കൊടുത്താല്‍ കിട്ടും പരിശോധിച്ച് നോക്കിയാല്‍ മനസ്സിലാകും. രാജ്യത്തേറ്റവും കുറവ് കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞതും നാഷണല്‍ ക്രൈം റിക്കോഡ്സ് ബ്യൂറോ ആണ്.
മികച്ച പ്രവര്ത്തനങ്ങള്‍ക്ക് കേരള ആഭ്യന്തര വകുപ്പിന്‍ കഴിഞ്ഞ് വര്ഷം നാല് അവാര്‍ഡുകളാണ് ലഭിച്ചത്. അതൊന്നും സി പി (എം) നിയന്ത്രിക്കുന്ന ഏജന്സികളില്‍ നിന്നുമല്ല. പലതും അന്താരാഷ്ട്ര അംഗീകാരങ്ങളാണ് താനും. ഇതൊക്കെ വസ്തുതയാണ്.

തെറ്റു പറ്റിയെന്നും തിരുത്തുമെന്നുമെങ്കിലും പറയുന്ന അതിനൊരു മാര്‍ഗരേഖയുണ്ടാക്കി നടപ്പില്‍ വരുത്തുന്ന വേറെ ഏതെങ്കിലും പാര്‍ട്ടി ഭാരതത്തിലുണ്ടോ..
വെറുതെ മനോരമയുടെയും ഏഷ്യാനെറ്റിന്റെയും നാവാകാതെ സുഹ്രുത്തേ

ചേട്ടായി said...

i'm 100% sure it is not pinarayi's house, if it was his house, the bird won't flying on the top of his house or compound darely

ABCD said...

അഴിമതിയുടെയും കൊലപാതകങ്ങളുടെയും കൈക്കൂലിയുടെയും ഒക്കെ കണക്ക് പിന്നെ എടുക്കാം.(സമയമുണ്ടല്ലോ) ഇതിപ്പോള്‍ പിണറായിടെ വീടാണോ അല്ലയോ എന്നു പെട്ടെന്ന് തീരുമാനിക്ക്. എന്നിട്ടു വേണം ഇന്‍ബോക്സിലെ മെയില്‍ ഫോര്‍‌വേഡണോ അതോ ഡെലിറ്റണോ ന്ന് തീരുമാനിക്കാന്‍.

നട്ടപിരാന്തന്‍ said...
This comment has been removed by the author.
നട്ടപിരാന്തന്‍ said...

പ്രിയ സുഹൃത്ത് കേരള,

ഞാനിത് പിണറായിയുടെ വീട് ആണെന്ന് ഒരു സ്ഥലത്തും ആണയിട്ട് പറഞ്ഞിട്ടില്ല. ഇത് ഈമെയില്‍ ഫോര്‍വാഡായി എനിക്കിന്ന് ലഭിച്ച ഒരു മെയില്‍ ആണ്. അതിന്റെ സത്യാവസ്ഥ അറിയണമായിരുന്നു. അതാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇന്നത്തെ കേരളത്തിലെ മാധ്യമസംസ്കാരത്തെ പറ്റി താങ്കള്‍ എഴുതിയത് ഞാനും അംഗികരിക്കുന്നു. പിന്നെ ആരോപണവിധേയമായ സ.പിണറായിയുടെ വീടും, അത് പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ചര്‍ച്ചയായതും നമുക്കെല്ലാം അറിയാവുന്നതാണ്. ശ്രീ. ഫാരിസിനെ, സ. അച്ചുതാനന്ദന്‍ “വെറുക്കപ്പെട്ടവന്‍” എന്നു പറഞ്ഞപ്പോള്‍ ശ്രീ. ഫാരിസിന്റെ എക്സ്ക്ലൂസിവ് അഭിമുഖം കൈരളിയില്‍ വന്നത് ഇതുമായി നമ്മുക്ക് കൂട്ടിവായിക്കാം. വേറിട്ട ചാനല്‍ എന്നു പറയുന്ന കൈരളിഗ്രുപ്പില്‍ നിന്നും ജനങ്ങള്‍ക്ക് എന്തു പുതിയ ദൃശ്യ സംസ്കാരമാണ്, അല്ലെങ്കില്‍ പുതുമയാണ് അവര്‍ നല്‍കുന്നത്. കൈരളിയില്‍ എനിക്ക് ഓഹരിഉള്ളതിനാല്‍ എനിക്കത് ചോദിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രവാസലോകവും, വേറിട്ട കാഴ്ചകളും, ഇപ്പോള്‍ അടുത്ത് തുടങ്ങിയ “കഥ പറയുമ്പോള്‍” എന്ന സംരംഭവും മറക്കുന്നുമില്ല.

പാര്‍ട്ടിയ്ക്ക് എതിരെ വരുന്ന ഏത് ആക്രമണത്തേയും എതിര്‍ക്കാന്‍ പാര്‍ട്ടിയ്ക്കും, പാര്‍ട്ടി മാധ്യമങ്ങള്‍ക്കും അധികാരമുണ്ട്. അത്തരത്തില്‍ തന്നെ ആരോപണവിധേയമായ ആ വീട് ഏതെന്ന് കാണിക്കാന്‍ പാര്‍ട്ടിമാധ്യമങ്ങള്‍ക്ക് ധൈര്യം കാണിക്കേണ്ടതുണ്ട്. മനോരമയും, ഏഷ്യാനെറ്റും കാണിക്കുന്ന വാര്‍ത്തകളെ പത്രം കൊണ്ടും ചാനലുകൊണ്ടും എതിര്‍ക്കുന്നത് കണ്ടവരാണ് നമ്മള്‍. അതെല്ലാം നമ്മുക്ക് മറക്കാന്‍ കഴിയുമോ. ഈ ഒരു വിഷയത്തില്‍ എന്തിനു പാര്‍ട്ടി പത്രവും ചാനലും മുഖം തിരിച്ച് നില്‍ക്കുന്നു.

താങ്കളുടെ എഴുത്തില്‍ അറിയാം താങ്കള്‍ എത്രത്തോളം പാര്‍ട്ടിയെ സ്നേഹിക്കുന്നുവെന്നും. അതിനെ അംഗികരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. പക്ഷെ അവിടെയും നിങ്ങള്‍ സ്വന്തം വാദങ്ങളെ ന്യായികരിക്കാന്‍, കോണ്‍ഗ്രസ്സ് നേതാക്കളെ ഉദ്ദ്ധരിക്കുന്നു. പാര്‍ട്ടിയെന്ന നിലയിലും, ഒരു ആശയസംഹിതയെന്ന നിലയിലും എന്ത് ന്യായവാദങ്ങള്‍ ആണ് കോണ്‍ഗ്ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും, ആ പാര്‍ട്ടി നേതാക്കളില്‍ നിന്നും കേരളസമൂഹത്തിനുണ്ടാവുന്നത്. ആ മ്ലേശ്ചതയുമായിട്ടാണോ കമ്മ്യൂണിസ്റ്റ് ആശയത്തെ താങ്കള്‍ തുലനം ചെയ്യുന്നത്. എങ്കില്‍ ആ കഷ്ടം എന്നേ പറയേണ്ട്. പാര്‍ട്ടി നശിച്ചാല്‍ കേരളത്തിന്റെ സാമൂഹികാവസ്ഥയാണ് നശിക്കുന്നത്. കേരളത്തിനെ ആത്മാവ് ആണ് നഷ്ടപ്പെടുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടി നേതാക്കളുടെ അവമതിയെക്കാള്‍ കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വേദനിക്കുന്നത് പാര്‍ട്ടി ജനമനസ്സില്‍ നിന്നും അകന്ന് പോവുന്നതാണ്. പാര്‍ട്ടിയെ ഇന്നും നയിക്കുന്നത് കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമാണ്. അല്ലാതെ ബിഷപ്പുമാരോ, ഇടയലേഖനങ്ങള്‍ക്കനുസരിച്ച് റബ്ബര്‍ പോലെ വലിയുന്ന ജനസമൂഹമോ; മര്‍ക്കസ്സില്‍ ഇരിക്കുന്ന മോല്യാരോ, മോല്യാരുടെ കുത്തബ്ബ കേട്ട് ആമീന്‍ ചോല്ലുന്ന സമൂഹമോ, അല്ലെങ്കില്‍ പണിക്കരോ, നടേശനോ അവരുടെ വാലാട്ടികളോ അല്ല. സ്വന്തം ജീവിതത്തില്‍ ഒരു വെള്ളിവെളിച്ചം കാണിക്കാനെങ്കിലും പാര്‍ട്ടിയുണ്ടാവണമെന്ന് പ്രതീക്ഷിച്ച് ജീവിക്കുന്ന ജനലക്ഷങ്ങളെ മറന്ന് കൊണ്ട് പാര്‍ട്ടിയെ നേതാക്കള്‍ നയിച്ചാല്‍, ശ്രീ. എം. എന്‍. വിജയന്‍ പറഞ്ഞ പോലെ “നേതാക്കള്‍ ഉണ്ടാവും, അല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവും, കൂടെ ജനങ്ങള്‍ ഉണ്ടാവില്ല”

ഏത് അണ്ടനും അടകോടനും നശിപ്പിക്കാന്‍ കഴിയുന്ന ഒരു പാര്‍ട്ടിയാവരുത് മാര്‍ക്സിറ്റ് പാര്‍ട്ടി, അത്രയേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളു.

വിഷയത്തിന് തിരെഞ്ഞെടുത്ത വിഷയവും, അതിന്റെ രചനാരീതിയും താങ്കളെ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പുപറയുന്നു. വാ വിട്ട വാക്ക് നമ്മുക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലല്ലോ.

നോക്കട്ടെ നമ്മുക്ക് ഈ വാര്‍ത്ത ശരിയാണോ, തെറ്റാണോ എന്ന്.

പോങ്ങുമ്മൂടന്‍ said...
This comment has been removed by the author.
പോങ്ങുമ്മൂടന്‍ said...

മൊട്ടേട്ടാ,

താങ്കളുടെ കമന്റ് കണ്ടതിനാല്‍ മേപ്പടി കമന്റ് ഞാന്‍ ഡിലീറ്റുന്നു. :)

അനില്‍ സോപാനം said...

ആതെ നമുക്ക് കാത്തിരിക്കാം,ശരിയായ ഫോട്ടം ആണോന്നറിയാന്‍........
----------------------------------
തിരുത്താന്‍ തെറ്റുകളോന്നും ബാക്കിയില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിലേയും നിയമസഭാഉപതിരഞ്ഞെടുപ്പിലേയും പോലെ മഹത്തായ പാര്‍ട്ടി വിജയങ്ങള്‍ നമുക്ക് കാണാം.

കുമാരന്‍ | kumaran said...

അപ്പോ പിന്നെ ഇതാരുടെ വീട്!

കെ.പി.സുകുമാരന്‍ (K.P.S.) said...
This comment has been removed by the author.
ബീഫ് ഫ്രൈ||b33f fry said...

അബ്ദുള്ളക്കുട്ടിയുടെ കുടി (ആ സൈഡില്‍ കാണുന്നതാണ് സുധാകരന്റെ വീട്)

ഏ.കെ .ആന്റണിയുടെ ചാള

ഉമ്മന്‍ ചാണ്ടിയുടെ കുടില്

കെ. കരുണാകരന്റെ വീട്

വി.എം .സുധീരന്റെ കൂര

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ഇത് പിണറായി വിജയന്‍റെ വീട് ആണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ച് സത്യം ആക്കുന്ന കമ്മ്യൂണിസ്റ്റ്‌ തന്ത്രം പോലെ ഇതാരോ വെറുതെ തട്ടി കൂട്ടിയത് തന്നെ. കുറെ പേരെങ്കിലും വിശ്വസിക്കുമല്ലോ.
കുറെ നാളായി പിണറായി വിജയന്‍റെ വീടിനെ പറ്റി വാര്‍ത്തകള്‍ കാണുന്നു.പക്ഷെ യഥാര്‍ത്ഥ വീട് ഇതുവരെ കണ്ടിട്ടില്ല. ആരെങ്കിലും അതെ പറ്റി ഒരു പോസ്റ്റ്‌ ഇട്ടാല്‍ നന്നായിരുന്നു.

nalan::നളന്‍ said...

ഇതല്ലേ പിണറായിയുടെ വീട്

suchand scs said...

വലതു പക്ഷം അങ്ങനെ ചെയ്തു, അതിനാൽ ഇടതിനും ആകാം എന്നൊരു ന്യായം ഉയർത്തുന്നത്‌ തന്നെ ഇടത്‌ പക്ഷത്തിന്റെ അധപ്പതനത്തെ ആണു കാണിക്കുന്നത്‌..ആരോപണങ്ങളെ തെറ്റാണെന്ന് തെളിയിക്കേണ്ടത്‌ പ്രത്യാരോപണങ്ങൾ കൊണ്ടാണോ..എല്ലാം മടുത്തിട്ടകന്നു പോകുന്ന അണികാളാലല്ലേ ഇടത്‌ ചിന്താഗതിയിലൂന്നിയ പുതിയ പാർട്ടികൾ ഉണ്ടാകുന്നത്‌??
പണ്ട്‌ പട്ടിണിസമരജാഥ നയിച്ച എ കെ ജി പൊലുള്ളവരെയും, ചെങ്ങറ സമരത്തെ എതിർത്ത ഇപ്പൊഴത്തെവരെയും ഒന്നു കൂട്ടി വായിച്ചാൽ അറിയാതെ പറഞ്ഞു പോകുമല്ലോ "എന്തൊരു ചെയിഞ്ച്‌" എന്ന് !! കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ജനങ്ങളുടെ പ്രസ്ഥാനം അല്ലാതാവുകയാണ്‌ എന്നത്‌, അതിനോട്‌ താൽപ്പര്യമുള്ള എതൊരാൾക്കും വേദയുണ്ടാക്കുന്നുണ്ടെങ്കിലും, ആ സത്യത്തെ അംഗീകരിക്കാതിരിക്കാൻ വയ്യ..

ഇതിവിടെ കമന്റിയത്‌ ആരുമായും തല്ലു കൂടാനല്ല....ആശയം പങ്കു വയ്ക്കുന്നു അത്ര മാത്രം.. :)

സുചാന്ദ്‌

റോബി said...

അത് വീടല്ല നളാ, ഔട്ട് ഹൌസാ.

വീട് ഒരു ഫോട്ടോയിൽ കൊള്ളില്ല...:)

ജോണ്‍ ചാക്കോ, പൂങ്കാവ്,
ഒരു കള്ളം പല പ്രാവശ്യം ആവര്‍ത്തിച്ച് സത്യം ആക്കുന്ന കമ്മ്യൂണിസ്റ്റ്‌ തന്ത്രത്തിനു ഒരു ഉദാഹരണം കൂടി പറഞ്ഞിട്ടു പോ മാഷെ.

nalan::നളന്‍ said...

പിണറായിയുടെ കാറു ആരും കണ്ടിട്ടില്ലേ, ദാ ഇവിടുണ്ട്, ഇത് വന്നു ഗുരുവായൂരമ്പലത്തില്‍ പോകാന്‍ മാത്രം ഉപയോഗിക്കുന്നതാണെന്നാണു തോന്നുന്നത്

Radheyan said...

മമ്പറം തലശ്ശേരി റോഡില്‍ ബസില്‍ പോകുന്ന ആര്‍ക്കും കാണാവുന്ന പുതുക്കി പണിത ഒരു 3 ബെഡ്ര്‌റൂം വീടാണ് പിണറായിയുടേതെന്ന് കണ്ണൂരുള്ള ചിലര്‍ക്കെങ്കിലും അറിയാമായിരിക്കും.

എങ്കിലും ഇത്തരം തന്തയില്ലാ പടപ്പുകളായ ഈ- മെയിലുകള്‍ ഇങ്ങനെ പാറി കളിക്കും. അത് ചിലര്‍ അറിഞ്ഞു കൊണ്ടും ചിലര്‍ അറിയാതെയും ചിലര്‍ നിഷ്കളങ്കമായും ഫോര്‍വേര്‍ഡ് ചെയ്ത് രസിക്കും.ഇങ്ങനെ ഫോര്‍വേറ്ഡ് ചെയ്യുന്നവരെല്ലാം ആദര്‍ശശുദ്ധരാണോ എന്നൊന്നും ചോദിക്കരുത്.ആദര്‍ശം മറ്റുള്ളവര്‍ക്കുള്ളതാണ്.തനിക്ക് എന്ത് ചെറ്റത്തരവും ആകാം.എന്തു കൊണ്ട് സത്യം അന്വേഷിക്കാതെ ഫോര്‍വേര്‍ഡ് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ മറ്റൊന്നുമല്ല അത് പരദൂഷണത്തിനു സമാനമായ ഒരു ആത്മസുഖം നല്‍കുന്നു.

പിപഠിഷു | harikrishnan said...

ഇവിടെ അവസാനം കമന്റിട്ട പലരും തമാശ ആക്കുന്നു!!ഉദാഹരണം നളൻ ചേട്ടൻ, ബീഫ് ഫ്രൈ... വെറേ പടങ്ങൾ എന്തിനാനു നിങ്ങൾ ഇവിടെ ഇട്ടതു...?? ഒട്ടും ശരിയായില്ല!

എന്റെ കയ്യിൽ ഉണ്ട് ചിത്രം. ഇതാണു പിണറായിയുടെ വീട്

ചർച്ച ഇവിടെ അവസാനിചു എന്നു കരുതുന്നു!

:)

മാരാര്‍ said...

പത്രക്കാരൊക്കെ എഴുതിയതു വച്ചുനോക്കുമ്പോള്‍ പിരാന്തന്‍ കൊടുത്ത ചിത്രം പിണറായിയുടെ വീടിന്റേതാകാന്‍ ഒരു വഴിയുമില്ല. എവിടേ സ്വിമ്മിംഗ് പൂള്‍? എവിടേ ഹെലിപാഡ്? ഇതൊരു തറ വീടിന്റെ ചിത്രം കൊടുത്ത് പിണറായിയെ അപമാനിക്കുന്നോ?
ഇതാണ് യഥാര്‍ത്ഥ വീട്

News@Kerala said...

ഇത്തരത്തിലുള്ള പല പ്രചരണങ്ങളുടേയും സ്ഥിതി ഇതാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുക. പിന്നെ അത് പലതരത്തില്‍ ചര്‍ച്ചയാക്കി ആരോപണം സത്യമാണെന്നു ജനഗളെ വിശ്വസിപ്പിക്കുക.

സിംഗപ്പൂരില്‍ പിണറായിക്കു കമ്പനി ഉണ്ടെന്നായിരുന്നു പ്രചാരണം. ഭാര്യയുടെ പേരിലാണ് കമ്പനിയെന്നും കണ്ടുപിടിച്ചു. അവസാനം സിംഗപ്പൂര്‍ ഗവണ്മെന്റ് തന്നെ പറഞ്ഞു. അങ്ങിനെ ഒരു കമ്പനിയേ സിംഗപ്പൂരില്‍ ഇല്ലെന്ന്. പിണറായിയുടെ സിംഗപ്പൂര്‍ കണക്ഷനെക്കുറിച്ച് പറഞ്ഞവരും ചര്‍ച്ച ചെയ്തവരും ഒന്നും ഇത് വലിയ വാര്ത്തയാക്കിയില്ല. ഫലമോ ശ്രീ പോങ്ങുമ്മൂടനെപ്പോലെയുള്ള ആളുകള്‍ ഇപ്പോഴും വിചാരിക്കുന്നു പിണറായിക്ക് സിംഗപ്പൂരില്‍ കമ്പനിയുണ്ടെന്ന്.
ലാവ്ലിന്‍ കരാറില്‍ ഒപ്പു വെയ്ക്കരുതെന്നു ഉപ്ദേശം നല്കിയ വരദാചാരിയുടെ തല പരിശോധിക്കണം എന്ന് പിണറായി അത് സംബന്ധിച്ച ഫയലില്‍ കുറിപ്പെഴുതി എന്നായിരുന്നു അടുത്ത ഒരാരോപണം. പഴയ ലക്കം മാധ്യമം മലയാളം വാരികകള്‍ പരിശോധിച്ചാല്‍ കാണാം ലേഖന കര്ത്താക്കള്‍ ഇതിനെക്കുറിച്ച് എഴുതി തകര്ത്തത്.

അവസാനമെന്തായി.. സഹകരണ മന്ത്രി കൂടിയായ പിണറായി വിജയനു മുമ്പില്‍ സഹകരണ ബാങ്കുകളെ തകര്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ഫയല്‍ വരദാചാരി സമര്‍പ്പിക്കുകയും അത് പഠിച്ച ശേഷം ആ നിര്‍ദ്ദേശങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കും എന്നും ഇത്തരം ഉപദേശം നല്കുന്ന വരദാചാരിയുടെ തല പരിശോധിക്കണം എന്നും ആ ഫയലിലാണ് പിണറായി എഴുതിയതെന്നും അതിന് ലാവ്ലിനുമായി യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞില്ലേ. എത്ര മുഖ്യധാരാ പത്രങ്ങള്‍ അത് വാര്ത്തയാക്കി. നിങ്ങളില്‍ പലരും ഇപ്പോഴും അത് ലാവ്ലിനുമായി ബന്ധപ്പെട്ട് എഴുതിയതാണെന്നല്ലേ ഇപ്പോഴും ധരിച്ചിരിക്കുന്നത്.
ഇങ്ങനെയാണ് വാര്ത്തകള്‍ സ്രുഷ്ടിക്കപ്പെടുന്നതും ആള്‍ക്കാര്‍ തേജോവധം ചെയ്യപ്പെടുന്നതും.

ബീഫ് ഫ്രൈ||b33f fry said...

@ജോണ്‍ ചാക്കോ, പൂങ്കാവ്

ഒരു കള്ളം ഒരായിരം തവണയാവര്‍ത്തിച്ച് സത്യം പോലെയൊക്കെ ആക്കിയെടുക്കാറുണ്ട് എന്ന കാര്യമൊക്കെ നിങ്ങള്‍ക്കറിയാം എന്നറിഞ്ഞതില്‍ സന്തോഷം. പക്ഷെ, ആ കുറ്റവും കമ്മ്യൂണിസ്റ്റുകാരുടെ തലയില്‍ (ബിനിഷ് കൊടിയേരിയെ വെറുതെ വിട്ടല്ലോ. ചെക്കന്റെ ഭാഗ്യം) കെട്ടിവെച്ചതിന്റെ പൊരുള്‍ മനസ്സിലായില്ല. ഈ പണി കണ്ടുപിടിച്ച ഒരു ആശാനെക്കുറിച്ച് ഒരിക്കല്‍ വിക്കിപ്പീഡിയയില്‍ വായിച്ചിരുന്നു.അതില്‍ പക്ഷെ കമ്മ്യൂണിസ്റ്റുകാരെ ഒരു ഇരയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രം വക്രീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മിടുക്കരാണല്ലോ. അല്ലേ?

@suchand scs

പത്രങ്ങളും സിനിമ, ടിവി മുതലായ മാദ്ധ്യമങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ - മലയാളിക്കമ്മ്യൂണിസ്റ്റുകാരന്‍ സ്റ്റീരീയോടൈപ്പിനെ നിര്‍വ്വചിച്ചു വെച്ചിട്ടുണ്ട്. അതിലെ കപടത (നിര്‍ദോഷമായ തമാശ എന്നും ചില നിര്‍ഗുണര്‍ അതിനെ വിളിക്കാറുണ്ട്) മനസ്സിലാക്കി പ്രതികരിക്കുവാന്‍ തക്ക കെല്പുള്ള മലയാളി ബുദ്ധിജീവികളൊന്നുമില്ലേയിവിടെ?

കമ്മ്യൂണിസ്റ്റുകാരായാല്‍ പരിപ്പുവട മാത്രമേ കഴിക്കാവൂ, കട്ടന്‍ ചായയേ കുടിക്കാവൂ, പാര്‍ട്ടി ഓഫീസിലെ ബെഞ്ചില്‍ കിടന്നേ ഉറങ്ങാവൂ, തുടങ്ങിയ പഴയ നിബന്ധനകളും ഇടക്കാലത്ത് വന്ന നിബന്ധനയായ ഗള്‍ഫില്‍ പോയി പണിയെടുത്തുകൂടാ, ഏറ്റവും പുതിയതായി പ്രചാരത്തിലുള്ള അമേരിക്കയില്‍ ഉപരിപഠനത്തിന് പൊയ്ക്കൂടാ തുടങ്ങിയ നിബന്ധനകളൊക്കെ പറയുമ്പോഴും, ഇതേ കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ മറ്റൊരവസരത്തില്‍ പറയുന്നത് കമ്മ്യൂണിസ്റ്റുകാര്‍ പഴഞ്ചന്മാരാണ്, അന്ധമായ അമേരിക്കന്‍ വിരോധം വെച്ചു പുലര്‍ത്തുന്നവരാണ് എന്നൊക്കെയാണ്.

കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. ഇനിയിപ്പോള്‍ മുകളില്‍ പറഞ്ഞ വീട് സഖാവ്. പിണറായി വിജയന്റെ ആണെങ്കില്‍ കൂടി എന്താണ് പ്രശ്നം? നേരായ മാര്‍ഗ്ഗത്തില്‍ കൂടി ഉണ്ടാക്കിയ കാശ്, എനിക്കിഷ്ടമുള്ള രീതിയിലുപയോഗിക്കുവാന്‍ ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ എനിക്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്. പണ്ടൊരിക്കല്‍ മലയാളികള്‍ക്ക് ഏറ്റവും വിശ്വസ്തനായ ക്രൈം നന്ദകുമാര്‍(മോഹന്‍ലാല്‍ നയന്‍താരയെ ഗര്‍ഭിണിയാക്കി, ഗണേഷ്കുമാറിന് എയ്ഡ്സുണ്ട് തുടങ്ങിയ വാര്‍ത്തകള്‍ എന്ത് കൊണ്ടോ ലാവലിന്റെ അത്രയും ഹിറ്റായില്ല) നല്‍കിയ ഒരു പൊതുതാല്പര്യ ഹര്‍ജിയില്‍ ആദായ നികുതി വകുപ്പ് നല്‍കിയ വാര്‍ത്ത ഇവിടെ നിന്നും വായിക്കാം. [ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ മാതൃഭൂമി ആര്‍ക്കൈവ്സില്‍ നിന്നും 2008 ജനുവരി രണ്ടിലെ പത്രത്തില്‍ നോക്കിയാല്‍ മതി] സത്യവാങ്ങ്‌മൂലത്തില്‍ പിണറായി വിജയന്‍ തന്റെ വീട് പണിയുവാന്‍ തെറ്റായ മാര്‍ഗ്ഗത്തില്‍ കൂടെ സഞ്ചരിച്ചിട്ടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ബിജു കെ. ബി. said...

ഈ വീട് പിണറായിയുടേതാണെന്നു തോന്നുന്നില്ല.
ബൂലോകത്തെ ജാസൂസി പുലികളൊക്കെ എവിടെപ്പോയി?
മാരീചര് നാളുകള്ക്കു മുന്പേ നടത്തിയ വെല്ലുവിളി ഇപ്പോഴെങ്കിലും ഏറ്റെടുക്കാന് ആരുമില്ലേ??
ഇതിനൊരു തീറ്പ്പ് ബൂലോകത്തു തന്നെയാവട്ടെ.

സജി said...

ഞാന്‍ രാധേയന്‍ പറഞ്ഞതു വിശ്വസിക്കുന്നു. ഇത്തരം ഫോര്‍വേറ്ഡുകളെ വെറുക്കുന്നു. അതേ സമയം പോസ്റ്റ് ഉപകാരവുമായി!


(എങ്കിലും ഒന്നു ചോദിക്കട്ടെ: ബീഫ് ഫ്രൈ, കരുണാകരന്റെ വീടിനു മുന്‍പില്‍ നില്‍ക്കുന്നതാരാ? പദ്മജയാ? പാവം!! )

ജോണ്‍ ചാക്കോ, പൂങ്കാവ് said...

റോബി, ബീഫ് ഫ്രൈ||b33f fry,
നൂറു തവണ പറഞ്ഞ് ഒരു കള്ളം സത്യം ആക്കുന്ന വിദ്യക്ക് ഒരു ഉദാഹരണം പറയാം.
അടൂര്‍ ലോക്സ്ഭ മണ്ഡലത്തില്‍ ആദ്യമായി കൊടിക്കുന്നില്‍ സുരേഷ് (യു.ഡി.എഫ്‌) തോല്‍ക്കുന്നു.
അന്ന് ബി.ജെ.പി. അല്‍പ്പം ഗ്ലാമറോടെ നില്‍ക്കുന്നു. അന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി കുടുംബ യോഗങ്ങളിലൂടെ പ്രചരിപ്പിച്ചു, ജയിച്ചാല്‍ സുരേഷ് ബി.ജെ.പി. യില്‍ ചേരും എന്ന്. ജനത്തിനെല്ലാം അറിയില്ലല്ലോ കൂറ് മാറ്റ നിയമങ്ങള്‍. കൊടുക്കുന്നില്‍ സുരേഷ് അതുകൊണ്ട് മാത്രം തോറ്റു എന്ന് ഞാന്‍ പറയില്ല.എങ്കിലും കുറച്ചു പേര്‍ എങ്കിലും അതില്‍ വീണിട്ടുണ്ടാവും.

ഞാന്‍ കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ യു.ഡി.എഫ്‌ പ്രചാരകന്‍ ആണെന്നൊന്നും കരുതി എന്നെ അക്രമ്മിക്കരുതെ

suchand scs said...

പ്രിയ ബീഫ്‌ ഫ്രൈ,

താങ്കൾ എനിക്കുദ്ദേശിച്ചെഴുതിയ റിപ്ല്യക്ക്‌ എന്റെ കമന്റുമായുള്ള ബന്ധം വ്യക്തമായില്ല..

വലതു പക്ഷം അങ്ങനെ ചെയ്തു, എന്നാൽ തങ്ങൾക്കും ആയിക്കൂടെ എന്ന ഒരു പോക്കു കണ്ടപ്പോൾ പറഞ്ഞു പോയെന്നെയുള്ളൂ...മൊട്ടേട്ടൻ പറഞ്ഞത്‌ കൂടി ഒന്നു വായിച്ച്‌ നോക്കൂ..
മുകളിലെ ചിത്രം പിണറായി വിജയന്റേതാണെന്നൊരു വിശ്വസവും എനിക്കില്ല..അതെക്കുറിച്ചൊന്നും ഞാൻ പറഞ്ഞിട്ടുമില്ലലോ??കമ്മ്യൂണിസം ശാസ്ത്രതോട്‌ അടുത്ത്‌ കിടക്കുന്നു, അതു കൊണ്ട്‌ തന്നെ അതു മാറ്റത്തെ(ജന നന്മ ഉദ്ദേശമുള്ള)സ്വാഗതവും ചെയ്യുന്നുണ്ട്‌..

പത്രങ്ങളും ടിവിയുമൊന്നും കണ്ട്‌ കമ്മ്യൂണിസ്റ്റാശയത്തിലേക്ക്‌ വന്നൊരാളല്ല ഞാൻ..അതു കൊണ്ട്‌ തന്നെ അവരുടെ ഡെഫനിഷൻ എനിക്ക്‌ ബാധകാമണെന്നു ഇന്നു വരെ തോന്നിയിട്ടില്ല..

പിണറായിയുടെ വീട്‌ എതു വഴിയിൽ വന്നു എന്നൊക്കെ അദ്ദേഹം തെളിയിച്ച്‌ കഴിഞ്ഞാൽ തീരുന്ന ഒരു വിവാദമാണിത്‌..അല്ലാതെ ഉമ്മഞ്ചാണ്ടിക്കതുണ്ട്‌ എന്ന് പറഞ്ഞല്ല അതിനെ നേരിടേണ്ടത്‌ എന്നെ ഞാൻ പറഞ്ഞുള്ളൂ..വലത്‌ പക്ഷം വലത്‌ പക്ഷവും, ഇടത്‌ ഇടതുമാണെന്നു ഓർക്കുക..അതേ പോലെ ആ വീടു കാണാൻ പൊയവരെ സസ്പെന്റ്‌ ചെയ്യുന്ന രീതി ഒക്കെ സംശയത്തിനാക്കം കൂട്ടാനേ ഉപകരിക്കൂ..ഇതൊക്കെയാണൊ പുത്തൻ കമ്മ്യൂണിസം??പിന്നെ ഞാൻ പറഞ്ഞ ആ ചെയിഞ്ചിനെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല..അല്ല ഇനി അതെനിക്കു മാത്രം തോന്നിയതാണാവോ.. :)

റോബി said...

കോണ്‍ഗ്രസ്‌ അല്ലെങ്കില്‍ യു.ഡി.എഫ്‌ പ്രചാരകന്‍ ആയതിന്റെ പേരിൽ എത്രപേർ ആക്രമിക്കപ്പെട്ടിട്ടുണ്ട് മി.ജോൺ ചാക്കോ?

ഏതായാലും താങ്കൾ പറഞ്ഞ ഉദാഹരണം വല്ലാത്ത ഉദാഹരണമായിപ്പോയി. യു.ഡി.എഫിനു ഒരു കാരണവശാലും വോട്ടുചെയ്യാൻ സാധ്യതയില്ലാത്ത, പാർട്ടി കുടുംബയോഗങ്ങൾക്കു പോലും പങ്കെടുക്കുന്ന എൽ.ഡി.എഫ് അനുഭാവികളോട് ഈ നുണ പറയേണ്ടത് ആവശ്യം തന്നെ...!

ഇനി താങ്കൾ പറഞ്ഞതിൽ സത്യമുണ്ട് എന്നിരിക്കട്ടെ, ഈ ഒറ്റക്കാര്യം വെച്ചാണോ നാസി തലവൻ ഗോബിൾസ് പണ്ട് ആവിഷ്കരിച്ച നുണയുടെ തന്ത്രം ക‌മ്യൂണിസ്റ്റുകാരുടെ തലയിൽ വെക്കുന്നത്.

കേരളത്തിൽ എന്നും നുണകളാൽ ആക്രമിക്കപ്പെട്ടിട്ടുള്ളത് ഇടതുപക്ഷം തന്നെയാണ്. നാസികളിൽ തുടങ്ങിയ നുണയുടെ തന്ത്രത്തെ നൂറു തവണ ‘ക‌മ്യൂണിസ്റ്റ് തന്ത്രം’ എന്നു വിളിച്ചതുകൊണ്ട് അതു ക‌മ്യൂണിസ്റ്റ്തന്ത്രമാകില്ലല്ലോ.

Mickle said...

ഈ വീട് പിണറായിയുടേതാണെന്നു 100% ഉറപ്പല്ലെ !!!

മകനെ ഇംഗ്ലണ്ടിലെ ബര്‍മ്മിംഗ് ഹാം സര്‍വകലാശാലയില്‍ ബിസിനസ് മാനേജ്മെന്റ് പഠിക്കാന്‍,അല്ലെങ്കില്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചവര്‍ക്കാണൊ ഈ വീടൊരു പ്രശനം?. ഏകദേശം 50 ലക്ഷം കോഴ്സ് കഴിയുമ്പോള്‍ ആകെ ചെലവ് പ്രതീക്ഷ്ഷിക്കുന്നവര്‍ക്കെന്താ ഈ ഈ വീട് പറ്റില്ലെ? ഒന്നു പോട ഊവ്വെ.....
എന്റെ കാശു എന്റെ വീട്... എന്തൊ ചെയ്യും?

മൂക്കുചീറ്റല്‍ വന്നലൊ, വയറിളക്കം വന്നാലൊ "ചെന്നൈ അപ്പൊളയില്‍"ലേക്ക് കുടുംബസമേതം പറന്ന് ചികില്‍സ നടത്തുന്ന ഞങ്ങള്‍ക്കെന്താ ഈ വീട് പറ്റില്ലെ?

"കമ്മ്യൂണിസത്തിന്റെ സത്തയായ സാധാരണക്കാരന്റെ ഉയിര്‍ത്തെഴുന്നേല്‌പിന്‌ നിരക്കുന്നതാണ്‌ വിദ്യാഭ്യാസത്തിനായുള്ള പിണറായിയുടെ മകന്റെ വിദേശവാസം. കാലം വരുത്തിയ ഈ മാറ്റം കാണാതെ വിദേശവിദ്യാഭ്യാസം പ്രഭുകുടുംബാംഗങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന സാമ്പ്രദായിക അടിമത്തം പുലര്‍ത്തുന്ന മനസ്സുകള്‍ക്കുമാത്രമേ പിണറായിയുടെ വീടിനെകുറിച്ചും വിമര്‍ശിക്കാന്‍ തോന്നൂ.വസ്‌തുനിഷ്‌ഠമായ അന്വേഷണം നടത്താതെയുള്ള ഇത്തരം അടുക്കള വിമര്‍ശനങ്ങളാണ്‌ യഥാര്‍ത്ഥത്തില്‍ കേരളത്തെ പിറകോട്ടു നയിക്കുന്നത്‌'' ഇതു എന്റെ വാക്കല്ലാ ഒരു പിണറായി ഭക്തന്റെ ആണു.

എന്തെ പറ്റില്ലെ?

ജോണ്‍ ചാക്കോ, പൂങ്കാവ് said...

റോബി,

കുടുംബ യോഗങ്ങളില്‍ ഇടതുപക്ഷ അനുഭാവികള്‍ മാത്രമേ ഉണ്ടാവു എന്നത് ശരിയാണ്.പക്ഷെ അത് അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ അല്ല പാര്‍ട്ടി മുകളില്‍ നിന്ന് വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ആശയങ്ങളും, ആരോപണങ്ങളും പ്രച്ചരിപ്പിക്കുനത്. അത് മറ്റു പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തവരിലെക്കും കുടുംബ യോഗങ്ങള്‍ക്ക് ശേഷം പ്രചരിപ്പിക്കാന്‍ വേണ്ടി തന്നെ ആണ്..

കമ്മ്യൂണിസ്റ്റ്‌ ഇതര പാര്‍ടികള്‍ കള്ളം പ്രച്ചരിപ്പിക്കുനില്ല എന്നല്ല അര്‍ഥം. പക്ഷെ ഇങ്ങനെ ഉള്ള പ്രചാരങ്ങള്‍ വളരെ ചിട്ടയായി താഴെ തട്ടില്‍ എത്തിക്കാന്‍ ഉള്ള ഒരു സംവിധാനം( മെഷിനറി ) കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികല്ക്കെ ഉള്ളു.എന്റെ അഭിപ്രായം വായിക്കുമ്പോള്‍ ഞാന്‍ മറുപക്ഷക്കാരന്‍ ആണെന്നൊരു മുന്‍‌വിധി വേണ്ട എന്നെ ഉദ്ദേശിച്ചുള്ളൂ

നട്ടപിരാന്തന്‍ said...

ഏതാണ്ട് പത്ത് നാല്‍പ്പത് കമന്റുകളും, 700ല്‍ പരം ഹിറ്റുകളും ഈ പോസ്റ്റില്‍ ഈ സമയത്തിനുള്ളില്‍ ഉണ്ടായി.

ഈ സമയം വരെ ഇതില്‍ പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട് പ്രസക്തമായ കമന്റുകള്‍ ഇട്ടത് ശ്രീ. കേരളവും, ശ്രീ. രാധേയന്‍ എന്ന ബ്ലോഗറുമാണ്. അതില്‍ തന്നെ ഏറ്റവും വിശ്വസിനിയമായത് ശ്രീ.രാധേയന്റെ കമന്റാണ്.പക്ഷെ അതും 100% ഉറപ്പില്ലാത്ത വിധത്തിലാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ആ വീട് സ.പിണറായിയുടെത് ആണെന്ന് പ്രചരിപ്പിക്കുന്നതിനോടോപ്പം, അത് സ.പിണറായിയുടെ വീട് അല്ല എന്ന് വിശ്വസിനിയമായ രീതിയില്‍ ആരും തെളിവുകളോടെ എതിര്‍ക്കുന്നുമില്ല. അതാണ് ഇതിലെ ഏറ്റവും വലിയ പ്രഹേളിക.

പിണറായി വിരുദ്ധരുടെ മുഖമടിച്ച് തകര്‍ക്കാന്‍ ഇതിലും നല്ലോരു അവസരമില്ല.

എന്റെ ഈ പോസ്റ്റ് ഏതെങ്കിലും തരത്തില്‍ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, ഈ പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറയാനും തയ്യാറാണ്.

ഞാനിന്ന് വരെ തന്തയും തള്ളയുമില്ലാത്ത ഒരു ഈമെയിലും ഫോര്‍വേര്‍ഡ് ചെയ്തിട്ടില്ല. ഈ കുഞ്ഞ് ചാപ്പിള്ളയാണോ എന്നറിയണമായിരുന്നു.

വ്യക്തിപരമായി സ.പിണറായി ഇത്തരം ഒരു വീട് നിര്‍മ്മിക്കുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലയില്‍ മാത്രമേ അദ്ദേഹത്തിന് മറുപടി പറയാനുന്നതിനുള്ള ആവിശ്യമുള്ളു.

വാക്കും പ്രവര്‍ത്തിയും ഒന്നാവുന്ന ഒരു നേതാവിനു മാത്രമേ ഇനി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ കഴിയൂ.

News@Kerala said...

വലതു പക്ഷം അങ്ങിനെ ചെയ്തു അതു കൊണ്ട് നമുക്കും ചെയ്യാം എന്ന വാദഗതിയല്ല. മറിച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഇടതുപക്ഷത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നവര്‍ സൌകര്യപൂര്വ്വം മറക്കുന്ന ചില മുതലാളിമാരുടെ കാര്യം ഓര്മ്മിപ്പിച്ചുവെന്നേ ഉള്ളൂ.
നട്ടപ്പിരാന്തന്‍ താങ്കള്‍ പറഞ്ഞത് ശരിയാണ്. വലതുപക്ഷവുമായോ അവരുടെ നേതാക്കളുമായോ അല്ല സി പി ഐ (എം)നേയോ അവരുടെ നേതാക്കളെയോ താരതമ്യം ചെയ്യേണ്ടത്. പക്ഷേ വിലയിരുത്തുമ്പോള്‍ നിക്ഷ്പക്ഷമായി വിലയിരുത്തേണ്ടേ. ഇടതുപക്ഷ നേതാക്കളെ വിമര്‍ശിക്കുമ്പോള്‍ തന്നെ അവര്‍ ഇപ്പോഴുള്ള വലതു പക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എത്ര ഭേദം എന്നു കൂടി പറയണം. എന്നാലേ വിമര്‍ശനം അതിന്റെ സമൂഹികമായുള്ള കടമ നിര്‍വഹിക്കുകയുള്ളൂ. ഇതിപ്പോള്‍ കൂട്ടം കൂടി നിന്നുള്ള ആക്രമണമല്ലേ.. അതും പലതും യാഥാര്ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തത്. ആസൂത്രിതമായി ഇല്ലാതാക്കാനുള്ള ശ്രമം. അതിനിടയിലൂടെ ഇവരൊക്കെ മാന്യന്മാരാക്കുന്നത് ആരെയാണ്. അവിടെയാണ് മാധ്യമങ്ങളുടെ ഹിഡണ്‍ അജണ്ട വെളിയില്‍ വരുന്നത്.

ബീഫ് ഫ്രൈ||b33f fry said...

@ജോണ്‍ ചാക്കോ, പൂങ്കാവ്

മുഖ്യവിഷയത്തില്‍ നിന്നും വ്യതിചലിച്ചുവെങ്കിലും പറഞ്ഞുകൊള്ളട്ടെ. കൊടിക്കുന്നില്‍ സുരേഷ് തോറ്റ സമയത്ത് കേരള കോണ്‍ഗ്രസ്സ് (ബി)-യുടെയും ബാലകൃഷ്ണപ്പിള്ളയുടെയും നിലപാടുകള്‍ എന്തായിരുന്നു എന്നും, അവര്‍ തമ്മില്‍ (ബാലകൃഷ്ണപ്പിള്ളയും കൊടിക്കുന്നില്ല സുരേഷും) എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നോ എന്നും, അത് എന്തായിരുന്നുവെന്നും അന്വേഷിച്ചു തന്നെ മനസ്സിലാക്കുക. എന്തായാലും, റോബി പറഞ്ഞ പോലെ, കൊടിക്കുന്നില്‍ സുരേഷിന് ഒരു കാരണവശാലും വോട്ട് കിട്ടുവാനിടയില്ലാത്ത ഒരു വേദിയില്‍ ചെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കള്ളം പറയേണ്ട മാത്രം ഗതികേട് കഴിഞ്ഞ ലോകസഭ തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉണ്ടായിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്. :)

@ suchand scs

കമ്മ്യൂണിസ്റ്റുകാര്‍ ഇങ്ങനയേ ആകാവൂ എന്ന രീതിയിലുള്ള നിങ്ങളുടെ അഭിപ്രായത്തിനാണ് ഞാന്‍ മറുപടി പറഞ്ഞത്. ടിവി-യും സിനിമയും കണ്ടിട്ടല്ല നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരനായത് എന്നത് തീര്‍ച്ചയായും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.

പിണറായിക്കെതിരെ ആദ്യമായി വരുന്ന ആരോപണമല്ലയിത്. ലാവലിന്‍, കമലാ ഇന്റര്‍നാഷണല്‍, വരദാചാരിയുടെ തല, പത്രക്കാരോടുള്ള വിരോധം, മകന്റെ വിദേശ പഠനം, തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പലതിലും കോടതി പോലുള്ള institutions വരെ അദ്ദേഹത്തിന് clean chit കൊടുത്തിട്ടുമുണ്ട്. എന്നിട്ടുമിന്നുമദ്ദേഹത്തിനെതിരെ എതിരാളികള്‍ അതേ ആരോപണങ്ങള്‍ തന്നെ ഉന്നയിക്കുന്നു. എന്റെ മുമ്പത്തെ കമന്റില്‍ പിണറായിയുടെ വീടിനെക്കുറിച്ചും, അദ്ദേഹത്തിന്റെ മകന്റെ വിദേശ പഠനത്തെക്കുറിച്ചുമുള്ള വാര്‍ത്തയുണ്ട്. അത് 2008 ജനുവരിയില്‍ കേരളത്തില്‍ രണ്ടാമത് പ്രചാരമുണ്ട് എന്നവകാശപ്പെടുന്ന പത്രത്തില്‍ വന്ന വാര്‍ത്തയാണ്. എന്നിട്ടും ഇന്നും അതേ കാര്യം വെച്ച് തന്നെ പിണറായിയെ ഇപ്പോഴും കുരിശില്‍ തറയ്ക്കുവാനുള്ള ശ്രമമല്ലേ നടക്കുന്നത്? അതായത്, ഞങ്ങള്‍ ഇവിടെ ചാരുകസേരയിലിരുന്ന് ഇങ്ങനെ സമയാസമയത്ത് (അഭയാ കേസ് കത്തി നിക്കുമ്പോള്‍ ലാവലിന്‍, ആസിയാന്‍ കരാറിന്റെ സമയത്ത് പോള്‍ വധക്കേസും പാര്‍ട്ടിയുമായുള്ള ബന്ധം) ആരോപണങ്ങള്‍ അഴിച്ചു വിടും. നിങ്ങള്‍ നിരപരാധിയാണെങ്കില്‍ അങ്ങനെ അല്ലായെന്ന് തെളിയിച്ചു കാണിക്കണം. സി.പി.എമ്മും എസ്.എഫ്.ഐ-യും പ്രവര്‍ത്തിക്കുവാനനുവദിക്കുന്നില്ലായെന്ന് വിലപിക്കുന്ന കുറെ "ജനാധിപത്യ വാദികളെ" ഈയിടെ കാണുവാനിടയായി. അത്തരക്കാരൊന്നും ഈ പല തന്തയ്ക്ക് പിറന്ന പ്രവൃത്തി കണ്ടില്ലേ?

Mickle said...

"സഹകരണ മന്ത്രി കൂടിയായ പിണറായി വിജയനു മുമ്പില്‍ സഹകരണ ബാങ്കുകളെ തകര്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു ഫയല്‍ വരദാചാരി സമര്‍പ്പിക്കുകയും അത് പഠിച്ച ശേഷം ആ നിര്‍ദ്ദേശങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കും എന്നും ഇത്തരം ഉപദേശം നല്കുന്ന വരദാചാരിയുടെ തല പരിശോധിക്കണം എന്നും ആ ഫയലിലാണ് പിണറായി എഴുതിയതെന്നും അതിന് ലാവ്ലിനുമായി യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞില്ലേ"

എപ്പൊ തെളിഞ്ഞു? ആരു തെളിയിച്ചു? ദേശാഭൈമാനിയൊ? കൈരളിയൊ? പണ്ടു "ഹോട്ട് ഡോഗ്ഗ്" തീറ്റമല്‍സരത്തില്‍ തെളിയച്ച പോലെ ആണൊ? അതൊ കണ്ണൂരിലെ കള്ള വൊട്ട് തെളിയിച്ച പോലെയൊ?
പിണറായി വൈദ്യത മന്ത്രിയായിരിക്കേ നടന്ന കാര്യങ്ങളുടെ പേരിലാണ്‌ ഇപ്പോള്‍ Lavlin കേസ്.പൊതുജനമധ്യത്തില്‍ പെരും കള്ളനായി മാറിയ സഖാവിനെ വിശുദ്ധനാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നാണ്‌ പാര്‍ട്ടിതന്നെ പ്രഖ്യാപിച്ചിരിക്കുന്നത്‌. അതിന്റെ ഒരു ചിന്ന ഭാഗമല്ലെ ഇതും?
"ഒരു കള്ളം ഒരായിരം തവണയാവര്‍ത്തിച്ച് സത്യം പോലെയൊക്കെ ആക്കിയെടുക്കാറുണ്ട്" എന്നുള്ളത് തെളിയിക്കാന്‍ നോക്കാണൊ?
പഴയ ലക്കം മാധ്യമം മലയാളം വാരികകള്‍ പരിശോധിച്ചാല്‍ കാണാം ലേഖന കര്ത്താക്കള്‍ ഇതിനെക്കുറിച്ച് എഴുതി തകര്ത്ത്തെല്ലം അവിടെയിരിക്കട്ടെ, ഈപ്പറയുന്ന കുറിപ്പെഴുതിയ "ഫയല്‍" എവിടെ? ഈ ഫയല്‍ എങ്ങനെ പാര്‍ട്ടി ഭരിക്കുംബൊള്‍ കാണാതായി? എന്തൊ, മറ്റവര്‍ എടുത്തു മുക്കിയതാണെന്നൊ? - ദേ വീണ്ടും ഒരു കള്ളം ഒരായിരം തവണയാവര്‍ത്തിച്ച് സത്യം പോലെയൊക്കെ ആക്കുന്നു.
കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ സീ ബി ഐക്കു മുന്നില്‍ സത്യമല്ലാ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത്, എന്തെന്നറിയാത്തവരാണൊ വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍?

വരും മക്കളെ എല്ലാം പുറത്തു വരും... ഈ വീടെല്ലം എങ്ങെനെ ഉണ്ടായെന്നും പുറത്തു വരും.

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ബീഫ് ഫ്രൈ||b33f fry ,

ബാലകൃഷ്ണ പിള്ളയുടെ ഇഷ്ട്ടകേട്‌ പരസ്യമായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിനെ പറ്റി ഇടതു പക്ഷം നടത്തിയ പ്രചരണം വര്‍ഷങ്ങള്‍ക്കു ശേഷം ചില സഖാകളില്‍ നിന്ന് തന്നെ കേട്ടത് കൊണ്ട് എനിക്ക് അവിശ്വസിക്കേണ്ട കാര്യം ഇല്ല.

"ഒരു കള്ളം നൂറു തവണ പറഞ്ഞ് സത്യം ആക്കാന്‍ ശ്രമിക്കുനത് കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം തന്നെ ആണ്"
വേറൊരു രീതിയില്‍ പറഞ്ഞാല്‍ "ആടിനെ പട്ടി ആക്കുന്ന പരിപാടി"


ഇന്ത്യയില്‍ എവിടെ എങ്കിലും 'അഴിമതി' എന്ന് തികച്ചു കേള്‍ക്കും മുമ്പ് രാജി ആവശ്യപെട്ടു മുറവിളി കൂട്ടുന്ന ഇടതു പക്ഷം ഇപ്പോള്‍, കോണ്‍ഗ്രസുകാര്‍ ചെയ്തതൊക്കെ തങ്ങള്‍ക്കു ആവാം എന്ന് പറഞ്ഞ് ന്യായീകരിക്കുനതിലാണ് പാര്‍ട്ടിയുടെ അധപതനം.

പ്രധാന വിഷയത്തില്‍ നിന്നും മാറിപ്പോയതില്‍ ക്ഷമിക്കുക...

കാവലാന്‍ said...

"കമ്മ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് വേദനിക്കുന്നത് പാര്‍ട്ടി ജനമനസ്സില്‍ നിന്നും അകന്ന് പോവുന്നതാണ്. പാര്‍ട്ടിയെ ഇന്നും നയിക്കുന്നത് കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമാണ്. അല്ലാതെ ബിഷപ്പുമാരോ, ഇടയലേഖനങ്ങള്‍ക്കനുസരിച്ച് റബ്ബര്‍ പോലെ വലിയുന്ന ജനസമൂഹമോ; മര്‍ക്കസ്സില്‍ ഇരിക്കുന്ന മോല്യാരോ, മോല്യാരുടെ കുത്തബ്ബ കേട്ട് ആമീന്‍ ചോല്ലുന്ന സമൂഹമോ, അല്ലെങ്കില്‍ പണിക്കരോ, നടേശനോ അവരുടെ വാലാട്ടികളോ അല്ല"മൊട്ടണ്ണാ,നട്ടണ്ണാ,പ്രാന്തനണ്ണാ... പോസ്റ്റു ഡിലിറ്റിയാലും മോളിലെ ഈ കമന്റു ഡിലിറ്റല്ലെ. വേലേം കഴിഞ്ഞ് ഭക്തീം കലിയുമൊക്കെ എറങ്ങുമ്പോ ചെലപ്പോ സകാക്കന്മാര് ഈ ഉപദേശം തേടി വരും.

കൂതറ തിരുമേനി said...

ഈ വീടിന്റെ മുമ്പില്‍ കിടക്കുന്ന കാറിന്റെ നിറം കണ്ടിട്ട് പിണറായിയുടെ വീടാണെന്നു തീരുമാനിക്കാന്‍ ചിന്തിക്കുന്നതിന്റെ പൊരുള്‍ അറിയില്ല. നേരായ മാര്‍ഗ്ഗത്തില്‍ ആണോ ധനം സമ്പാദിച്ചതെന്നു കണ്ടുപിടിക്കാനുള്ള ഭരണ സംവിധാനം നമുക്കുണ്ടല്ലോ. അവര്‍ക്കുമുമ്പില്‍ പിണറായി വാതില്‍ കൊട്ടിയടയ്ക്കുമെന്നും കരുതുകവയ്യ. ഈ ഫോട്ടോ കണ്ടിട്ട് കോടികള്‍ ചിലവഴിച്ച വീടാണെന്നു വ്യക്തം. എന്തായാലും ഏതു പ്രശ്നം വന്നാലും ആദ്യം ബിനീഷും അല്ലെങ്കില്‍ കോടിയേരി, പിണറായി ജയരാജ്മാര്‍ ഉണ്ടോയെന്നു നോക്കുന്നവരില്‍ ഇപ്പോള്‍ ബ്ലോഗ്‌ സിണ്ടിക്കേറ്റും ഉണ്ടെന്നു മനസ്സിലായി.
ആരോപണങ്ങള്‍ നിറയെ ഉണ്ടായല്ലോ. എന്തായാലും കോണ്‍ഗ്രസ് പ്രധാനമന്ത്രി ഭരിക്കുന്ന ഭാരതത്തില്‍ ഇതുവരെ എന്തെ പിണറായി വിജയനെ ലാവ്ലിന്‍ വിഷയത്തില്‍ തൂക്കാന്‍ വിധിക്കാഞ്ഞത്. അതോ ഇനി പിണറായി കുറ്റക്കാരന്‍ ആണെന്ന് തെളിയിക്കാന്‍ കഴിയില്ലാ എന്നുള്ളതിന്റെ വിഷമമോ. അഴിമതി എന്താണെന്ന് പഠിച്ചത് നമ്മള്‍ ഇന്ത്യക്കാര്‍ വലതു പക്ഷത്തിന്റെ അടുത്തുനിന്നെന്നു ഏവര്‍ക്കും അറിയാം. നേരായ മാര്‍ഗ്ഗത്തില്‍ പണം ഉണ്ടാക്കിയാലും കമ്മ്യൂണിസ്റ്റ് ആയാല്‍ കുടിലില്‍ കിടക്കണം എന്ന് നിര്‍ബ്ബന്ധം ഉള്ളവരുടെ കാര്യം കഷ്ടമാണ്.
അടൂരിലെ വിഷയം ഒന്നുകൂടി പറയട്ടെ, എന്നും സി.പി.ഐ. സീറ്റായ അവിടെ മാര്‍ക്സിസ്റ്റ്‌ ആത്മാര്‍ത്ഥ പ്രചരണം നടത്തുന്നില്ല എന്നൊരു സത്യവും ഉണ്ട്. അത് കഥ വേറെ. അല്ലാതെ അവിടെ തരം താണ സുവിശേഷ വേല സി.പി.ഐ.(എം) ചെയ്യും എന്നുകരുതുന്നവരുടെ കാര്യം പറയാന്‍ പോലും താല്പര്യം ഇല്ല.

നട്ട പിരാന്തന്‍ പോസ്റ്റ്‌ ഡിലീറ്റ്‌ ചെയ്യേണ്ട കാര്യമില്ല. ഇത്തരം ആയിരം അപവാദ പ്രചരണം കണ്ടാലും തളരുന്നതല്ല മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. തിരിച്ചടികള്‍ കണ്ടും തിരിച്ചടിച്ചും വളര്‍ന്ന പാര്‍ട്ടിയാണ്. ഇനിയും വളരും. അല്ല വലതുപക്ഷം എന്തെ ഒരിക്കലും തെരഞ്ഞെടുപ്പുകളില്‍ പരാജയിച്ചിട്ടില്ലേ..?
ഇലക്ഷന് മാത്രം പാര്‍ട്ടി എന്തെന്ന് നോക്കുന്നവര്‍ക്ക് കേഡര്‍ പാര്‍ട്ടിയുടെ അടിത്തറ എന്തെന്ന് മനസ്സിലാക്കാന്‍ ഏഴു ജന്മം ജനിക്കണം.

News@Kerala said...

@മൈക്കിള്‍
ദേശാഭിമാനിയല്ല മൈക്കിളേ ആ വാര്ത്ത കൊടുത്തത്. 1997 സെപ്റ്റംബര്‍ 11 ലെ കേരള കൌമുദിയും 12 ലെ മനോരമയും 13 ലെ മാത്രുഭൂമിയും ഒന്നു വായിച്ചു നോക്ക്. ആരാ കൊടുത്തത് എന്താ കൊടുത്തത് എന്ന് നന്നായിട്ട് മനസ്സിലാകും. പഞ്ചായത്തുകള്‍ക്കനുവദിച്ച പണം നിക്ഷേപിക്കുന്നതിനെ പറ്റിയുള്ള ഫയലില്‍ വരദാചാരി സഹകരണ ബാങ്കുകളെ വിശ്വസിക്കാന്‍ പറ്റില്ല എന്ന പരാമര്‍ശം നടത്തിയപ്പോഴാണ് അയാളുടെ തല പരിശോധിപ്പിക്കണം എന്ന് പിണറായി ഫയലില്‍ എഴുതിയത്. അതിനെക്കുറിച്ചും ഉദ്യോഗസ്ഥനെ അപമാനിച്ചു എന്നു നിലവിളിച്ചും അന്നെഴുതിയ വാര്ത്തകള്‍ എല്ലാം അവിടെ തന്നെയുണ്ട്.
ഇത് പാഞ്ഞിരപ്പാടത്ത് തപ്പിയാല്‍ കിട്ടില്ല. നാട്ടിലെ ലൈബ്രറിയില്‍ പോയി തന്നെ നോക്കണം. ഓണ് ലൈനില്‍ 97 ലെ പേപ്പര്‍ ഉണ്ടോ എന്നും നോക്കാം.

സത്യം പുറത്തു വരും മക്കളേ.. ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ.

News@Kerala said...
This comment has been removed by the author.
Surendran said...

1997 സെപ്റ്റംബര്‍ 14ലെ മാധ്യമവും,15ലെ ചന്ദ്രികയും,16ലെ ജനയുഗവും, 17ലെ ഇന്ത്യന്‍ എക്സ്പ്രസ്സും 18ലെ ദ ഹിന്ദുവും കൂടി വേണോങ്കി വായിച്ച് നോക്ക്..അല്ല പിന്നെ

സത്യസന്ധന്‍ said...

പിണറായി തിരുവനന്തപുരത്ത് പണികഴിപ്പിച്ച വീട് ആണിത് എന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. എന്നാലും ഒന്ന് ഉറപ്പിക്കുന്നത് നല്ലതാ

Mickle said...

വരദാചാരിയുടെ അല്ലാ പിണറായിയുടെ തലയാ പരിശോധിപ്പിക്കേണ്ടത്.
എന്തെ പിണറായിക്ക് പല ഫയലുകളില്‍ ഒരേ കമന്റെഴുതിക്കൂടെ? പിന്നെ പ്രസക്ത്മായ് ചോദ്യത്തിനുത്തരം കണ്ടില്ല.
കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ വരദാചാരി അടക്കം,സീ ബി ഐക്കു മുന്നില്‍ സത്യമല്ലാ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്നറിയാത്തവരണൊ ? പ്രത്യകിച്ചു വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍? ഇത് റിപ്പൊര്‍ട്ട് ചെയ്യുന്ന മനൊരമയും മാത്രുഭൂമിയും മറ്റ് പത്രങ്ങളും ഇതൊന്നും കാണില്ലെ?
ഇനി പിണറായിയുടെ കാര്യം എടുക്കാം.അഴിമതിക്കേസ്സില്‍ പ്രതിയായ സഖാവിനെ നിയമത്തിന്‌ വിട്ടു കൊടുക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയതു ആരാ ? അവിടെയും തോറ്റ് ,അഴിമതിക്കാരനായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കുന്നതിന്‌ വേണ്ടി ബക്കറ്റുമായി തെരുവിലിറങ്ങുന്നത്‌ എതു പാര്‍ട്ടിയാ? എ.കെ.ജി സെന്ററും പാര്‍ട്ടി ചാനലും, പത്രവും, അമ്യൂസ്മെന്റ്‌ പാര്‍ക്കുമെല്ലാം ബക്കറ്റ്‌ പിരിവിലൂടെ പടുത്തുയര്‍ത്തിയതാണെന്ന്‌ വിശ്വസിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ വെറും മണ്ടന്‍മാരുമല്ല. പാര്‍ട്ടിപ്പത്രത്തിന്‌ വേണ്ടി പിടികിട്ടാപ്പുള്ളികളായ സാന്റിയാഗോ മാര്‍ട്ടിന്റേയും ലിസ്‌ ചാക്കോയുടെയും കോടികള്‍ കൈപ്പറ്റിയ കഥയും മലയാളികള്‍ മറന്നിട്ടില്ല. എന്നിട്ടാ ഒരു വരദാചരിയുടെ തല എന്നെഴുതിയ ഫയല്‍. ആ ഫയല്‍ ഇപ്പൊ എവിടെ?

"ഒരു വരദാചരിയുടെ തല" തെളിയിച്ചു പോലും.ആരാണവൊ?

തെരെഞ്ഞെടുപ്പുകളില്‍ അവജ്ഞയുടെ കുപ്പത്തൊട്ടിയിലേക്ക്‌ വോട്ടര്‍മാര്‍ വലിച്ചെറിഞ്ഞത്‌ തിരിച്ചറിയാനാകാതെ അവിടെ കിടന്ന്‌ വരട്ട്‌ തത്വവാദങ്ങള്‍ നിരത്തുന്ന ഈ സഖാവു അതാവും രഷ്ട്രീയമായും,നിയമപരമായും, ബക്കറ്റ് പിരിവായും ഇപ്പൊ ആരൊഗ്യപരമായും ലാവ്ലിന്‍ കേസിനെ നേരിടുന്നത്.
ഇവിടെയൊക്കെ തന്നെ കാണും. കാണണം.

absolute_void(); said...

പിണറായിയുടെ വീടു് എന്ന വ്യാജേന ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ലളിതമാണു്. അതിനു് മറുപടി യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിക്കുകയാണെന്ന് തോന്നുന്നില്ല. അതു് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണു്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിക്കു് മൂന്നുബെഡ്റൂമുള്ള വീടു് ഉണ്ടാവാന്‍ പാടില്ല എന്നുപറയുന്നവര്‍ കാലിത്തൊഴുത്തിലല്ല, കഴിയുന്നതെന്നോര്‍ക്കുക.

ഞാന്‍ കൈക്കൂലി വാങ്ങും, കൊടുക്കും, ഗര്‍ഭം കലക്കും, കുന്നിടിച്ച് വില്‍ക്കും, അങ്ങനെയെല്ലാം ചെയ്യും. പക്ഷെ നീ നല്ല വീട്ടില്‍ കിടന്നുറങ്ങാന്‍ പാടില്ല, നല്ല ഭക്ഷണം കഴിക്കാന്‍ പാടില്ല, നല്ല വസ്ത്രം ധരിക്കാന്‍ പാടില്ല എന്നു പറയുന്നതിനെ മാനസികമായി അംഗീകരിച്ചുകൊടുക്കുന്നതിനു തുല്യമാണു് ഈ പ്രചാരണത്തിനു മറുപടിയായി പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിക്കണമെന്നു പറയുന്നതു്. അതു് നമ്മുടെ ഉള്ളില്‍ കിടക്കുന്ന സംശയരോഗിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണു്. കെ. മുരളീധരനെന്നു് കേട്ടാല്‍ സിനിമാ നടി ഗീതയെ ഓര്‍ത്തെടുക്കുന്നതിനു തുല്യമായ ഒരു അശ്ലീലം.

Mickle said...

അങ്ങനെയല്ലാ വോയ്ഡെ,

ഞാന്‍ കൈക്കൂലി വാങ്ങും, കൊടുക്കും, ഗര്‍ഭം കലക്കും, കുന്നിടിച്ച് വില്‍ക്കും,വയല്‍ നിരത്തും, വെട്ടിനിരത്തും,ഇടിച്ചു നിരത്തും, കള്ളവൊട്ടും, വ്യജനെയും ഇറക്കും,പല തന്തയില്ലാ കളികളും നടത്തും അങ്ങനെയെല്ലാം ചെയ്യും. നിനക്കും അതു ചെയ്യാം,

പക്ഷെ നീ മാത്രമാണു അതു ചെയ്യുന്നത് എന്നു ഞാന്‍ മാലോകരൊട് വിളിച്ചു പറയും അതെല്ലം കേട്ട് നീയും മാലോകരും വിശ്വശിച്ച് മിണ്ടാതിരിക്കണം എന്നാണിവര്‍ പറയുന്നത്.
റഷ്യക്കാരിയെന്ന് കേട്ടാല്‍ കൊടിയേരിയെ ഓര്‍ത്തെടുക്കുന്നതിനു തുല്യമായ ഒരു അശ്ലീലം.

suchand scs said...

പ്രിയ ബീഫ്‌ ഫ്രൈ,

"കമ്മ്യൂണിസ്റ്റുകാർ ഇങ്ങനയേ ആകാവൂ എന്ന രീതിയിലുള്ള നിങ്ങളുടെ അഭിപ്രായത്തിനാണ്‌"

ഇങ്ങനെ ഞാൻ പറഞ്ഞതിൽ ധ്വനി ഉണ്ടായിരുന്നോ?? നേരത്തെ എഴുതിയതിൽ നിന്നും ഞാൻ എന്താണു ഉദ്ദേശിച്ചതെന്ന്‌ താങ്കൾക്കു മനസിലായി എന്നു കരുതട്ടെ..ആ ചെയിഞ്ചിനെ പറ്റി സൂചിപ്പിച്ചത്‌, ജനങ്ങളിൽ നിന്നകലുന്നു എന്ന് പറയാൻ വേണ്ടിയായിരുന്നു.. പിന്നെ ഒന്നു കൂടി പറഞ്ഞോട്ടെ, പാർട്ടി സെക്രട്ടറി എന്ന നിലയിൽ പിണറായി മറുപടി പറയട്ടെ..പലപ്പോഴും പുള്ളിക്കാരൻ മറുപടി പറഞ്ഞ രീതി എല്ലാവർക്കും അറിയാമല്ലോ..കൂടാതെ നേരത്തേ പറഞ്ഞ പോലെ അന്വേഷിക്കാൻ പോയവരെ സസ്പെന്റ്‌ ചെയ്ത പോലുള്ള നടപടികൾ ഇത്തരം ആരോപണങ്ങൾ ബലപ്പെടുത്താനെ ഉപകരിക്കുള്ളൂ...

സുനിൽ പണിക്കർ said...

കഷ്ടം. ഇതിനാണൊ ഇത്ര വലിയ ചർച്ച, ദാ നോക്കൂ ഇതാണാ രഹസ്യ ഹർമ്മ്യം!

suchand scs said...

പ്രിയ ബീഫ്‌ ഫ്രൈ,

ഈ വാർത്തയെപ്പറ്റി ഒന്നു വിശദീകരിച്ചു തരാമോ??പണ്ടൊരു ഡിഫി സുഹൃത്ത്‌ പറഞ്ഞത്‌ പുള്ളിക്കാരൻ സ്കോളർഷിപ്പിലാണു പൊയതെന്നാണ്‌...എന്തോ അന്നത്‌ വിട്ടു..സ്വന്തം കീശയിലുള്ള കാശാണേലും ഇങ്ങനെ ഉള്ള പഠിപ്പിനോടെനിക്കു വിയോജിപ്പുണ്ട്‌; ഇന്നും മെറിറ്റിൽ തന്നെ പഠിക്കുന്നത്‌ കൊണ്ടാണേ..ഇനിയുള്ള പഠിപ്പും അങ്ങനെയേ പഠിക്കൂ..

ഷേര്‍ഷ said...

ലാവലിന്‍ പണം എവിടെ പോയി എന്ന് ഇപ്പോള്‍ മനസ്സിലായി.ഇത് ഒരു പക്ഷെ പിണറായി സഖാവിന്റെ സ്വന്തം പേരില്‍ ആകില്ല.ബിനാമി ആകതെയുള്ളൂ. ഇനി സഖാവിന്റെ അല്ല എന്ന് പറയുന്നവരോട് ഒരു കാര്യം പറയട്ടെ.
സഖാവ് ഇ പി ജയരാജന്റെ കൊട്ടാരം കണ്ടിട്ടുണ്ടോ. കോട്ടയുടെ മതിലുകളുടെ വലുപ്പം അറിയുമോ?
സഖാവ് കോടിയേരിയുടെ വിടുകള്‍ കണ്ടിട്ടുണ്ടോ?
അങ്ങനെ ഈ സഖാക്കന്മാരുറെ കൊട്ടാരങ്ങള്‍ കാണുമ്പോള്‍ പാവപ്പെട്ട അച്ചുമാമന്റെ ചെറ്റക്കുടില്‍ കൂടി കാണണം.
അതാണ്‌ ഇവരൊക്കെ തമ്മിലുള്ള വ്യത്യാസം.എല്ലാ ഫോട്ടോയും വേണമെങ്കില്‍ ഞാന്‍ അയച്ചു തരാം
കണ്ണൂരിലെ കൂട്ടുകാര്‍ തന്ന ഒത്തിരി ഫോട്ടോ ഉണ്ട് കയ്യില്‍.
ഇത്രയും പറഞ്ഞതിന് എന്നെ വെട്ടാന്‍ വരല്ലേ..
ഞാന്‍ ഇവിടെ ജീവിച്ചോട്ടെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

നട്ടപ്പിരാന്തന്,

സാമാന്യം വിവരമുള്ള ഒരു ബ്ലോഗര്‍ എന്ന നിലയിലാണു താങ്കളെ ഞാന്‍ കണ്ടിരുന്നത്.ഇത്ര നിരുത്തരവാദിത്വപരമായ ഒരു പോസ്റ്റ് താങ്കള്‍ ഇടുമെന്ന് ഒരിക്കലും ഞാന്‍ കരുതിയില്ല.ഇ-മെയില്‍ ഫോര്‍വേര്‍ഡിന്റെ സത്യം അറിയുക എന്നതിലുപരി പിണറായി വിജയനിട്ട് ഒരു താങ്ങു കൂടി കൊടുക്കാനുള്ള താങ്കളുടെ മനസ്സിലിരിപ്പാണു ഈ പോസ്റ്റിനു പിന്നിലുള്ളതെന്ന് മനസ്സിലായി.എന്തറിഞ്ഞിട്ടാണു ഇത്തരം ഒരു പോസ്റ്റ് ഇട്ടത്? ഇതിവിടെ ഇടാന്‍ അനുവാദം കൊടുത്തതു മൂലം ഞാന്‍ ഇഷ്ടപ്പെടുന്ന ബ്ലോഗറായ കൂതറ തിരുമേനിയോടും ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.“ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്നൊരു ചൊല്ലുണ്ട്.അതാണു ഇതിനു പിന്നിലും.പിണറായിയോട് ഉള്ള വിരോധം എങ്ങനെയെങ്കിലുംതീര്‍ക്കുക അത്രേ ഉള്ളൂ.

ഇങ്ങനെയാണു വാര്‍ത്തകള്‍ ജനിക്കുന്നത്.വ്യാജ വാര്‍ത്തകള്‍ എങ്ങനെ പ്രചരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

ഈ എഴുതുന്ന ഞാന്‍ പിണറായിയുടെ വീട് കണ്ടിട്ടുണ്ട്.അതിന്റെ 3 ഫോട്ടോകളും എന്റെ കൈവശം ഉണ്ട്.ഈ വ്യാജ വാര്‍ത്തകള്‍ തട്ടി വിടുന്ന ഒരാളെങ്കിലും അദ്ദേഹത്തിന്റെ വീടു കണ്ടിട്ടാണോ തട്ടിവിടുന്നത്?

പിണറായി വിജയന്റെ വീട് മൂടിപ്പൊഠിഞ്ഞു വച്ചിട്ടില്ല.ആര്‍ക്കും കാണാം.പാലാക്കാരായ ഞാനും എന്റെ സുഹൃത്തും കൂടി KL-35 രജിസ്റ്റ്രേഷന്‍ ഉള്ള കാറില്‍ , ഒരിക്കല്‍ പോലും മുമ്പ് പോയിട്ടില്ലാത്ത പിണറായിയില്‍ പോയി.ഞങ്ങള്‍ പോയത് പിണറായിയുടെ വീട് കാണാനല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപികരിക്കപ്പെട്ട പിണറായി പാറപ്രം എന്ന സ്ഥലം കാണാനാണു.ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന”വിപ്ലവം പിറന്ന നാടുകളിലൂടെ” എന്ന പരമ്പരയുടെ ഭാഗമായാണു അവിടെ പോയത്.ആ സ്ഥലം കണ്ട ശേഷമാണു പിണറായിയുടെ വീട് കണ്ട്ത്.വീടു കാണാന്‍ പോയാല്‍ ആരെങ്കിലും തല്ലുമോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ അവര്‍ കൂട്ടച്ചിരി.നിങ്ങള്‍ക്കും കാണാം.കണ്ണൂരില്‍ നിന്നു മമ്പറം വഴി കൂത്തുപറമ്പിനു പോകുന്ന ബസില്‍ കയറുക.മമ്പറത്തു നിന്ന് പിണറായിക്കുള്ള ബസ് കിട്ടും.അവിടെ പിണറായി സിറ്റിക്ക് തൊട്ട് മുന്‍‌പ് ഉള്ള ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി ഇടത് വശത്തു കാണുന്ന വഴിയേ അല്പമൊന്ന് ഉള്ളിലേക്ക് നടന്നാല്‍ പിണറായിയുടെ വീട് കാണാം.മര്യാദക്കു ചെല്ലുന്ന ആരേയും ആരും ഒന്നും ചെയ്യില്ല.വീട് മൂടിപ്പുതച്ച് ഇട്ടിട്ടുമില്ല.ആരും കാവലും ഇല്ല.ആള്‍താമസം ഉണ്ടൊ എന്നെനിക്കറിയില്ല.മറ്റൊരു ബ്ലോഗറും എന്റെ സുഹൃത്തുമായ വിജി പിണറായിയുടെ വീടും പിണറായിയില്‍ ഉണ്ട്.

ഇതൊക്കെയാണു സുഹൃത്തുക്കളെ യാഥാര്‍ത്ഥ്യം..ചുമ്മാ എന്തെങ്കിലും ഒക്കെ തട്ടി വിടുന്നതിനു മുന്‍‌പ് സത്യം അറിയാനുള്ള പരിശ്രമമെങ്കിലും ചെയ്യണം.പിണറായി വിജയനും, സി.പി.എമ്മും ഒക്കെ ആര്‍ക്കു ം കൊട്ടാവുന്ന ചെണ്ട പോലെയാണെന്ന് കരുതരുത്...!

ചില “യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍“ വന്നിരിക്കുന്നു !!!!! ജീവിതത്തിലെ എല്ലാ സുഖ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് കമ്മ്യൂണിസം വിളമ്പുന്നവര്‍ !

ഇവിടെ news@kerala പറഞ്ഞ അഭിപ്രായങ്ങളോട് ഞാൻ 100% യോജിക്കുന്നു.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അറിയാൻ വയ്യാത്തവർ ചെന്നാൽ പിണറായിക്കാർ തട്ടിക്കളയും എന്ന മട്ടിലൊക്കെയാണല്ലോ ഇവീടെ പ്രചാരണം.അതുകൊണ്ടാണു വണ്ടി രജിസ്റ്റ്രേഷൻ നമ്പറ് ഒക്കെ പറഞ്ഞത്.തികച്ചും അപരിചിതരായ ഞങ്ങളോട് മാന്യമായാണു അവിടെ ഉള്ളവർ പെരുമാറിയത്.ഇത്തരം ഗീബത്സിയൻ നുണ പ്രചാരണങ്ങളുടെ മുന്നിൽ നിൽക്കുന്നത് “കമ്മ്യൂണിസ്റ്റുകാർ” എന്ന സ്വയം പ്രഖ്യാപിത വിഭാഗത്തിൽ പെട്ട ചിലരാണെന്നതാണു ഏറ്റവും പരിതാപകരം.

തൽ‌ക്കാലം ഫോട്ടോ ഒന്നും ഞാൻ എവിടെയും പ്രസിദ്ധികരിക്കാൻ ഉദ്ദേശിക്കുന്നില്ല.ഒരാളുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ വീടിന്റെ ഫൊട്ടോ എടുത്തതു തന്നെ തെറ്റായി എന്നാണു എന്റെ വിചാരം.ഇത്ര അപവാദങ്ങൾ ചൂഴ്ന്നു നിൽക്കുന്ന സംഭവം ആയതുകൊണ്ടാണു ഞാനതു ചെയ്തത്.അതു ആർക്കും പങ്കു വയ്ക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നുമില്ല.അതിനുമാത്രം തക്കതായി ഒന്നുമില്ല താനും!പിണറായി വിജയന്റെ വീടിനെക്കുറിച്ച് ഇൻ‌കം ടാക്സ് ഡിപ്പാർട്ട്മെന്റ് തന്നെ തെറ്റായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.

പിപഠിഷു | harikrishnan said...

സുനിലേട്ടോ...

ആ ചിത്രം അദ്ദെഹത്തിന്റെ വീടിന്റെ അല്ലായിരിക്കാം...

പക്ഷേ, എനിക്കു ചില സംശയങ്ങൾ...

1. ഈ ഇന്ത്യാ മഹാരാജ്യത്ത് ഒന്നിലധികം വീടുള്ളവർ ഇല്ലേ...?

2. ഒരാൾക്കു ഒരു വീടേ വയ്ക്ക്യാൻ പാടുള്ളൂ എന്നുണ്ടോ...?

3. ആദ്ദേഹം പിണറായിയിൽ ആണൊ സ്ഥിരതാമസം...?


അറിയാൻ വേണ്ടി ചോദിച്ചതാണു... തർക്കിയ്ക്കാൻ വേണ്ടി അല്ല!

പിപഠിഷു | harikrishnan said...

ഉദാഹരണം... ഉദാഹരണം മാത്രം...

മോഹൻലാലിനു കൊചിയിലും മദ്രാസിലും വീടുണ്ടെന്നു കേട്ടു.മമ്മൂട്ടി കൊച്ചിയിൽ ഈയിടെ ഒരു വീടു വച്ചു. പുള്ളീക്കാരനു മദ്രാസിൽ പണ്ടേ വീടുണ്ടു.

വൈക്കത്ത് മമ്മൂട്ടിക്കും തിരുവനന്തപുരത്ത് മോഹൻലാലിനും ഒരോ ചെറിയ വീടുണ്ട‌ല്ലോ... അവിടെ പോയി ആർക്കു വേണമെങ്കിലും ഫോട്ടോ എടുക്കാം...!
സുനിലേട്ടൻ പിണറായിയിൽ പോയി എടുത്തതു പോലെ...!!

kaalidaasan said...

ഇത്തരം ഉപദേശം നല്കുന്ന വരദാചാരിയുടെ തല പരിശോധിക്കണം എന്നും ആ ഫയലിലാണ് പിണറായി എഴുതിയതെന്നും അതിന് ലാവ്ലിനുമായി യാതൊരു ബന്ധമില്ലെന്നും തെളിഞ്ഞില്ലേ.

ഏതു കോടതിയിലാണത് തെളിഞ്ഞത്? ഇതൊക്കെ പറഞ്ഞ സി ബി ഐയുടെ കുറ്റപത്രം അനുസരിച്ച് കേസു വിചാരണ തുടങ്ങിയതായി ആരും അറിഞ്ഞിട്ടില്ല. താങ്കളുടെ കോടതിയില്‍ അതിന്റെ വിചാരണയും മറ്റും കഴിഞ്ഞോ?

എന്തായാലും തല പരിശോധിക്കണം എന്ന് ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതി എന്നത് വാസ്തമാണല്ലോ. ഇനി താങ്കളുടെ തലയില്‍ ആള്‍ത്താമസമുണ്ടെങ്കില്‍ ആലോചിക്ക്, ഒരു മന്ത്രി സര്‍ക്കാര്‍ ഫയലില്‍ എഴുതേണ്ട വാക്കുകളാണൊ ഇതൊക്കെ.

സി പി എമ്മിലെ ചില നേതാക്കള്‍ അധപ്പതിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമാണി വൃത്തികേട് ഫയലി എഴുതി വച്ചത്. അതിനു കുട പിടിക്കുന്ന താങ്കളൊക്കെ പിണറായി വിജയനു പറ്റിയ അനുയായിയാണ്. കഷ്ടം എന്നേ പറയാന്‍ പറ്റൂ.

മനോരമയിലൊക്കെ വരുന്ന ഏത് വാ ര്‍ത്തയെയും അനുബന്ധിച്ച് ദേശാഭിമാനിയില്‍ ലേഖനമെഴുതലാണു പി എം മനോജിന്റെ പ്രധാന വിനോദം.

എന്നാല്‍ പിണറായി വിജയന്റെ വീടിനേക്കുറിച്ചുള്ള വാര്‍ത്തകളെ സംബന്ധിച്ച് ഇന്നു വരെ ഒരു ലേഖനം കണ്ടിട്ടില്ല. പിണറായി വിജയന്റെ അനുവാദത്തോടെ ഒരു ചിത്രം സഹിതം ഒരു ലേഖനം എഴുതിയാല്‍ ഈ വിവാദം അപ്പോള്‍ അവസാനിക്കില്ലേ. വിവാദം ഉണ്ടാക്കുന്നവരെ തെറി പറയാതെ അതൊക്കെ അല്ലെ ഇതിനെ നേരിടാനുള്ള ഏറ്റവം ഫലപ്രദമായ നടപടി. അതോ ഈ വിവാദ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് പിണറായിയോടടുത്ത ആളുകള്‍ തന്നെയാണോ? മറ്റു വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ?

റം ഗോപാല്‍ വര്‍മ്മ said...

ക്ഷമിക്കണം കമന്റുകള്‍ ഒന്നും വായിച്ചില്ല.

ഈ പിണറായി ആരാ? എനിക്ക് തോന്നുന്നത് നല്ല പണക്കാരന്‍ ഒരാള്‍ ആണെന്നാണ്‌. അല്ലെങ്കില്‍ ഇത്രയും നല്ല വീട് പണിയുമോ.

ബിജു കോട്ടപ്പുറം said...

പിണറായിയുടെ യഥാര്‍ത്ഥ ഭാര്യയുടെ ചിത്രം എന്നൊരു ഫോര്‍വേഡും കിട്ടിയിട്ടുണ്ട്. പോസ്റ്റ് നമ്പ്ര 200നു സ്ക്വാപ്പുണ്ടെങ്കില്‍ അയച്ചു തരാം. എനിക്കു മനസ്സിലാകാത്തത് അദ്ദേഹത്തിന്റെ ശരിക്കും ഭാര്യയുടെ ചിത്രം എന്തുകൊണ്ട് ദേശാഭിമാനി ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്നാണ്.

off: ഇത്രബോറന്‍ വീടുവെച്ച ചങ്ങാതി ആരെന്ന് കണ്ടുപിടിച്ചാല്‍ ഒന്നറിയിക്കണേ!

kaalidaasan said...

സെബിന്‍,

അതു് സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണു്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനസെക്രട്ടറിക്കു് മൂന്നുബെഡ്റൂമുള്ള വീടു് ഉണ്ടാവാന്‍ പാടില്ല എന്നുപറയുന്നവര്‍ കാലിത്തൊഴുത്തിലല്ല, കഴിയുന്നതെന്നോര്‍ക്കുക.

പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. എന്നു വച്ചാല്‍ പ്രധാനപ്പെട്ട ഒരു പൊതു പ്രവര്‍ത്തകന്‍. പൊതു പ്രവര്‍ത്തകന്റെ വീടിന്റെ ചിത്രം പ്രസിദ്ധീകരിക്കുന്നത്, പുതിയ കാലത്തെ കമ്യൂണിസ്റ്റിന്റെ സ്വകര്യതയിലേക്ക് ഒളിഞ്ഞു നോക്കുന്നതാണെന്ന അഭിപ്രായത്തോടൂ പൂര്‍ണ്ണമായും യോജിക്കുന്നു.

എന്നാല്‍ കമ്യൂണിസ്റ്റുകാരുടെ ചരിത്രം അതല്ല സെബിന്‍. അവര്‍ക്ക് സ്വകാര്യത ഇല്ലായിരുന്നു. അവര്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും ജനങ്ങളുടെ ഇടയിലായിരുന്നു. അവരുടെ ജീവിതം തുറന്ന പുസ്തകവും ആയിരുന്നു. അവരേക്കുറിച്ചുള്ള ആദ്യവസാന വിവരങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അവരുടെ മുന്നില്‍ കാണുവാന്‍ കഴിഞ്ഞിരുന്നു. അത് പണ്ട് ജനങ്ങള്‍ കമ്യൂണിസ്റ്റുകാരെ നെഞ്ചോടു ചേര്‍ത്തു വച്ചിരുന്ന കാലത്ത്. ഇന്നത്തേപ്പോലെ തെരുവിലും മാദ്ധ്യമങ്ങളിലും ബ്ളോഗുകളിലും തെറി പറഞ്ഞു നടക്കുന്ന കാലത്ത് എല്ലാം അവര്‍ക്ക് സ്വകാര്യതയാണ്. സെബിന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പിണറായി വിജയനൊക്കെ നേതാവായ ശേഷമാണ്, അവര്‍ക്ക് സ്വകാര്യതയും ദുരൂഹതയും ഒക്കെ ഉണ്ടായി വന്നത്.

ഇക്കഴിഞ്ഞ ഓണക്കാലത്ത് മറ്റൊരു കമ്യൂണിസ്റ്റ് സ്വന്തം വീട്ടില്‍ ഓണമുണ്ണുന്ന ചിത്രങ്ങള്‍ കേരളത്തിലെ എല്ലാ മദ്ധ്യമങ്ങളും പ്രസിദ്ധികരിച്ചിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ ചിത്രങ്ങള്‍ അതിലുണ്ട്. ഊണുമേശയും കസേരയും വിഭവങ്ങളും വീടിന്റെ ഉള്‍ഭാഗങ്ങളും ഒക്കെ മലയാളികള്‍ കണ്ടിട്ട് അദ്ദേഹത്തിന്റെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്ന് അദ്ദേഹമോ മറ്റാരെങ്കിലുമോ വിലപിച്ചു കണ്ടില്ല.ആ കമ്യൂണിസ്റ്റിനു ഒളിക്കാനൊന്നുമില്ല. സെബിനൊക്കെ ആ കമ്യൂണിസ്റ്റിനെ കമ്യൂണിസ്റ്റായി കരുതുന്നുണ്ടോ ആവോ.


മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിക്ക് മൂന്നല്ല മുപ്പതു ബെഡ് റൂം ഉള്ള വീടുണ്ടാകുന്നതിലും തെറ്റില്ല. പക്ഷെ അതിന്റെ ചിത്രം മറ്റുള്ളവര്‍ കണ്ടാല്‍ കുഴപ്പമാണെന്ന ചിന്തയാണു തെറ്റ്. എന്താണ്, ഒരു കമ്യൂണിസ്റ്റിനു ജനങ്ങളില്‍ നിന്നും ഒളിക്കാനുള്ളത്.

പിണറായി വിജയന്റെ വീട് പുറത്തു നിന്നും കാണുന്നത് സ്വകാര്യതയിലേക്കുള്ള എത്തി നോട്ടമാനെനു കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിയാണു വരുന്നത്. വഴിയെ പോകുന്നവര്‍ കാണരുതാത്ത തരത്തില്‍ എന്തെങ്കിലും ശീല കൊണ്ടു മറച്ചാണോ അത് വച്ചിരിക്കുന്നത്. സുനില്‍ അതിന്റെ ഫോട്ടോ ഒക്കെ എടുത്തു സൂക്ഷിക്കുന്നുണ്ടെന്നു പറഞ്ഞു. വഴിയെ പോകുന്നവര്‍ക്ക് ഫോട്ടോ എടുക്കാന്‍ പാകത്തില്‍ വച്ചിരിക്കുന്നതാണോ സ്വകാര്യത എന്നു സെബിന്‍ പറയുന്നത്.

വീടിന്റെ തറ ചാണകം മെഴുകിയതാണൊ, സിമന്റിട്ടതാണോ, മര്‍ബിള്‍ വിരിച്ചതാണോ, ഉപയോഗിക്കുന്ന പത്രങ്ങള്‍ സ്വര്‍ണ്ണം കൊണ്ടാണോ വെള്ളികൊണ്ടാണോ എന്നതൊക്കെയല്ലെ സ്വകര്യത?.

kaalidaasan said...

സെബിന്‍,

നല്ല വീട്ടില്‍ കിടന്നുറങ്ങാന്‍ പാടില്ല, നല്ല ഭക്ഷണം കഴിക്കാന്‍ പാടില്ല, നല്ല വസ്ത്രം ധരിക്കാന്‍ പാടില്ല എന്നു പറയുന്നതിനെ മാനസികമായി അംഗീകരിച്ചുകൊടുക്കുന്നതിനു തുല്യമാണു് ഈ പ്രചാരണത്തിനു മറുപടിയായി പിണറായിയുടെ വീടിന്റെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിക്കണമെന്നു പറയുന്നതു്. അതു് നമ്മുടെ ഉള്ളില്‍ കിടക്കുന്ന സംശയരോഗിയെ തൃപ്തിപ്പെടുത്താന്‍ മാത്രമാണു്.

ചില പാര്‍ട്ടി നേതാക്കള്‍ നല്ല ഭക്ഷണം കഴിക്കുന്നതിനെയും നല്ലവീട്ടില്‍ കിടന്നുറങ്ങുന്നതിനെയും ന്യായീകരിക്കാന്‍ ഇത്ര ബദ്ധപ്പെടണോ സെബിന്‍.

കമ്യൂണിസ്റ്റുകാര്‍ എന്നും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും കഥകളാണു മറ്റുള്ളവരോടു പറയുന്നത്. ജീവിത്തതില്‍ എല്ലാം ഉപേക്ഷിച്ചവര്‍ ഒന്നും നേടാത്തവര്‍ ജന ലക്ഷങ്ങളുടെ ഇടയില്‍ ജീവിച്ചവര്‍. അങ്ങനെ ഒക്കെ ആയിരുന്നു ഇ എം എസ്, കൃഷ്ണപിള്ള, എ കെ ജി , നയനാര്‍, വി എസ് തുടങ്ങിയവര്‍. പിണറായി വിജയനും പാര്‍ട്ടി പ്രവര്‍ത്തനം ​തുടങ്ങിയത് ഒരു സാധാരണ ചെത്തുകാരന്റെ മകന്‍ എന്ന നിലയിലാണ്. ആ ചെത്തു കാരന്റെ വീടും മറ്റുള്ളവര്‍ കാണാന്‍ പാടില്ലത്ത സ്വകാര്യതയാണെന്ന് സെബിന്‍ പറഞ്ഞാലും ഞാന്‍ വിശ്വസിക്കില്ല. ഇന്ന് പര്‍ട്ടിയുടെ അനുയായികള്‍ 90 ശതമാനവും സമാന സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്തുകൊണ്ടാണ്, പിണറായി വിജയനൊക്കെ സ്വകാര്യത ഉണ്ടായി വന്നത്?

പറയുന്ന ഒരു വരിയില്‍ നാലു പ്രവശ്യമെങ്കിലും സോഷ്യലിസം പ്രസംഗിക്കുനവര്‍ക്ക് കുറഞ്ഞ പക്ഷം സ്വന്തം സംഘടനയിലും ജീവിതത്തി ലെങ്കിലും സോഷ്യലിസം നടപ്പാക്കാനുള്ള ബാധ്യതയില്ലേ?

ലാവലിന്‍ കേസിലെ പിണറായി വിജയന്റെ പങ്കിനേക്കുറിച്ച് നടന്ന പ്രചാരണങ്ങള്‍ക്ക് മറുപടി പറയാന്‍ ദേശാഭിമാനിയുടെ എത്ര താളുകള്‍ ചെലവഴിച്ചു? കൈരളി ചാനലിന്റെ എത്ര മണിക്കൂറുകള്‍ ചലവഴിച്ചു? പാര്‍ട്ടി നേതാക്കളുടെ എത്ര ദിവസങ്ങള്‍ ചെലവഴിച്ചു? അതുമിതു പോലെ സംശയ രോഗികളെ തൃപ്തിപ്പെടുത്താനല്ലായിരുന്നോ? ബ്ളോഗില്‍ തന്നെ എത്ര പേര്‍ എത്ര പോസ്റ്റുകള്‍ അതിനായി എഴുതി. ബ്ളോഗ് രംഗത്ത് സജീവമായ 90 % ആളുകളുമതില്‍ പങ്കെടുത്തു. പിണറായി വിജയന്‍ തെറ്റു കാരനല്ല എന്നു സ്ഥാപിക്കാന്‍ എത്ര പേര്‍ പരിശ്രമിച്ചു? സെബിന്റെ ബ്ളോഗിലും അതിനുള്ള ശ്രമം നടന്നു. അതു സമര്‍ദ്ധിക്കാന്‍ എത്ര രേഖകള്‍, സര്‍ക്കാര്‍ ഫയല്‍ ഉള്‍പ്പടെ ബ്ളോഗുകളില്‍ പകര്‍ത്തി എഴുതി? അതൊക്കെ സെബിന്‍ പറഞ്ഞതു കടമെടുത്താല്‍ പിണറായി വിജയന്‍ അഴിമതിക്കാരനാണെന്ന് അംഗീകരിച്ചു കൊടുക്കുന്നതിനു തുല്യമല്ലേ?

nalan::നളന്‍ said...

പിണറായിയുടെ ജട്ടിയുടെ പടം ഇന്നലെ വൈകിട്ടു കിട്ടി, രാവിലെ കിട്ടിയത് അതില്ലാതെയുള്ള പടവും.. എന്താ കണ്‍ഫ്യൂഷന്‍

ഈ ദേശാഭിമാനിക്ക് ഇതിന്റെയൊക്കെ യഥാര്‍ഥ പടങ്ങള്‍ പ്രസിദ്ധീകരിച്ചുകൂടെ, വെറുതെ നമ്മളെയൊക്കെ ഇങ്ങിനെ കണ്‍ഫ്യൂഷന്‍ തീറ്റിക്കണോ ?

മൂര്‍ത്തി said...

അഴീക്കോടന്‍ രാഘവനു മണിമാളിക ഉണ്ടെന്നൊക്കെ പ്രചരിപ്പിക്കാനും അന്തകാലത്ത് ആളുണ്ടായിരുന്നു. അല്ലെന്ന് തെളിഞ്ഞിട്ടും തിരുത്താന്‍ പ്രചാരകര്‍ തയ്യാറായുമില്ല.

കമ്യൂണിസ്റ്റ് വിരുദ്ധരുടെ കടുത്ത ആക്രമണത്തിന് അഴീക്കോടന്‍ ഇരയായി. ഒട്ടനവധി ദുരാരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ രാഷ്ട്രീയശത്രുക്കള്‍ക്ക് മടിയുണ്ടായില്ല. അഴീക്കോടന്റെ തിളക്കമേറിയ പൊതുജീവിതത്തില്‍ മങ്ങലേല്‍പ്പിക്കാനായിരുന്നു ബോധപൂര്‍വം നടത്തിയ കുപ്രചാരണങ്ങള്‍. പാര്‍ടി ശത്രുക്കള്‍ ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചപ്പോഴും രക്തസാക്ഷിത്വം വരിച്ച അഴീക്കോടന്റെ കുടുംബത്തിന് സ്വന്തമായൊരു വീടുപോലും ഇല്ലെന്ന യാഥാര്‍ഥ്യം വെളിയില്‍ വന്നിട്ടും നേരത്തെ ഉയര്‍ത്തിയ ദുരാരോപണങ്ങള്‍ തെറ്റായിപ്പോയെന്ന് തുറന്നുപറയാന്‍ പ്രചാരണം നടത്തിയ മാധ്യമങ്ങളോ രാഷ്ട്രീയ എതിരാളികളോ തയ്യാറായില്ല.

നവകേരള മാര്‍ച്ചില്‍ പങ്കെടുക്കവെ അഴീക്കോടന്‍ രാഘവന്റെ പത്നി മീനാക്ഷി ടീച്ചര്‍ പറഞ്ഞത് എടുത്തെഴുതുന്നു.

....... "അഴീക്കോടന്‍ പാര്‍ടി സെക്രട്ടറിയായിരുന്നപ്പോള്‍ എന്തൊക്കെയായിരുന്നു പ്രചരിപ്പിച്ചത്. എന്തൊക്കെ പ്രശ്നങ്ങളാണ് നേരിട്ടത്.'പൊലീസ് മൈതാനിയിലെ കലക്ടറുടെ ബംഗ്ളാവും ആനന്ദകൃഷ്ണ ബസും എന്റേതാണെന്ന് തമാശയായി എന്നോട് പറയുമായിരുന്നു'. അങ്ങനെയൊക്കെയായിരുന്നല്ലോ എതിരാളികള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സത്യമെന്തായിരുന്നു. വീടും പറമ്പുംപോലുമുണ്ടായിരുന്നില്ല. കൂലത്താംകണ്ടി കൌസു എന്നവരാണ് സഖാവിന് വീടു വെക്കാനുള്ള സ്ഥലത്തിന് പൊന്ന് ഊരിത്തന്നത്. ഒരു തുണിയില്‍ പൊതിഞ്ഞാണ് അവര്‍ മാലയും വളയുമൊക്കെ ഏല്‍പിച്ചത്്. അത് ബാങ്കില്‍ പണയം വച്ചാണ് പള്ളിക്കുന്നിലെ സ്ഥലമെടുത്തത്.

"തറ കെട്ടിയ ശേഷം മുകളിലോട്ടുയര്‍ത്താനായില്ല. ഹൌസിങ് ലോണിന് അപേക്ഷിച്ചിട്ട് കിട്ടിയതുമില്ല. സഖാവ് മരിച്ചശേഷമാണ് ലോണ്‍ പാസായത്. അപ്പോഴേക്ക് പാര്‍ടി വീടു വച്ചുതരാനുള്ള നടപടി സ്വീകരിച്ചിരുന്നു.....

വിജി പിണറായി said...

എന്റെ സുഹൃത്ത് സുനിലേട്ടന്‍ (സുനില്‍ കൃഷ്ണന്‍) ഇവിടെ എന്റെ പേര് പരാമര്‍ശിച്ചിട്ടുള്ളതു കൊണ്ട് മാത്രം ഇടപെടുന്നു. വിജയന്റെ വീടിന്റെ ‘ചരിത്രം’ - എന്നുവെച്ചാല്‍ വിജയന്റെ ചെറുപ്പകാലത്തെ തറവാട്ടുവീട്, എം എല്‍ എ ആയിരുന്നപ്പോഴും പിന്നീട് മന്ത്രിയായപ്പോഴും ഉണ്ടായ മാറ്റങ്ങള്‍, അതിനു ശേഷം - അതായത്, പാര്‍ട്ടി സെക്രട്ടറിയായ ശേഷം എട്ടൊന്‍‌പതു വര്‍ഷത്തിനു ശേഷം പുതുക്കിപ്പണിഞ്ഞത് - ഒക്കെ വിശദമായി പറയാന്‍ കഴിവും അര്‍ഹതയുമുള്ളവര്‍ ‘ബൂലോക’ത്ത് എന്നെപ്പോലെ അധികം പേര്‍ കാണില്ല. (അഹങ്കാരമല്ല, എന്റെ വീട്ടില്‍ നിന്ന് ഉറക്കെയൊന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര അടുത്താണ് വിജയന്റെ വീട് എന്നതു കൊണ്ട് പറഞ്ഞതാണ്.) മന്ത്രിയാകുന്നതിന് മുന്‍പും പിന്നീട് മന്ത്രിയായിരുന്നപ്പോഴും ഈ കഴിഞ്ഞ വര്‍ഷവും വിജയേട്ടന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ ബാല്യകാലസുഹൃത്തിന്റെ മകനും ടീച്ചറായ ഭാര്യയുടെ ശിഷ്യനും എന്ന നിലയില്‍ പല തവണ പോയിട്ടുണ്ട് ഞാന്‍. (അടുത്തയാഴ്ച നാട്ടില്‍ പോകുമ്പോഴും പുള്ളി നാട്ടില്‍ ഉണ്ടെങ്കില്‍ സമയം കിട്ടിയാല്‍ ചെന്നു കാണും.) ഏതായാലും ഇത്രയും കാലത്തിനിടയ്ക്ക് വിജയന്റെ വീട് കാണാന്‍ പോയവര്‍ക്കൊന്നും - പിണറായിക്കാരായാ‍ലും പുറത്തുനിന്നുള്ളവരായാലും - ‘പരിക്കു പറ്റി’യതായി അറിവില്ല! വരുന്നവരെ ‘നിരീക്ഷി’ക്കാന്‍ അവിടെ ഒരു ഈച്ച പോലും കാവലുമില്ല!

സുനിലേട്ടന്‍ പിണറായി കാണാന്‍ എത്തിയ സമയത്ത് എന്റെ വീട്ടിലും വന്നിരുന്നു - ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നെങ്കിലും. എന്റെ വീട്ടില്‍ നിന്നാണ് വിജയന്റെ വീട് പറഞ്ഞുകൊടുത്തത്. ഇനിയും ആ ‘കൊട്ടാരം’(!) കാണാന്‍ താല്പര്യമുള്ളവര്‍ക്ക് പിണറായിയിലേക്ക് സ്വാഗതം. 22 മുതല്‍ ഒരാഴ്ച ഞാന്‍ നാട്ടിലുണ്ടാവും. വരുന്നവര്‍ ആദ്യം എന്റെ വീട്ടിലേക്ക് വരിക. വീട് കണ്ട് അതിന് എത്ര ലക്ഷമോ കോടിയോ വില വരും എന്നു കൂടി പറയുക. അതേ ‘സ്കെയില്‍’ വെച്ച് വിജയന്റെ വീടിന് എന്തു വില വരും എന്നു കൂടി ഗണിക്കാമല്ലോ.. അതിനാണ്!

ഓഫ്: കൂട്ടത്തില്‍ പറയട്ടെ, അഞ്ചു പൈസയുടെ ‘അഴിമതി’ക്ക് ‘സ്കോപ്പില്ലാ’ത്ത സ്കൂള്‍ അദ്ധ്യാപകരായിരുന്ന അച്ഛനും അമ്മയ്ക്കും വീടുവെക്കാന്‍ വെണ്ടി ലക്ഷങ്ങള്‍ എവിടെ നിന്ന് കിട്ടി എന്നതിനെ കുറിച്ച് ഒരു ‘സി ബി ഐ അന്വേഷണ’ത്തിന് സ്കോപ്പുണ്ട്! ‘ലാവലിന്‍ കോടികള്‍’...?)

വിജി പിണറായി said...

'കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ വരദാചാരി അടക്കം,സീ ബി ഐക്കു മുന്നില്‍ സത്യമല്ലാ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്നറിയാത്തവരണൊ ? പ്രത്യകിച്ചു വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍?'
-----------------------------
ഇതേ ചോദ്യം തിരിച്ചും ചോദിക്കാമല്ലോ...? സി ബി ഐ-ക്ക് കളവായ മൊഴിയാണ് നല്‍കിയതെങ്കില്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും എന്ന് അറിയാത്തയാളാണോ കുറേക്കാലം എം എല്‍ എയും കുറച്ചു കൊല്ലം മന്ത്രിയുമായിരുന്ന - അതേ, വരദാചരിയുടെ ‘തല’യ്ക്കു മുകളില്‍ വകുപ്പുമന്ത്രിയായിരുന്ന - വിജയന്‍?

News@Kerala said...

ഇതാണ് യഥാര്ത്ഥ അന്വേഷണാത്മക ത്വര. വരദാചാരിയുടെ തല പരിശോധിക്കണം എന്ന് എഴുതിയത് ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ടല്ലെന്നും. സഹകരണ വകുപ്പിലെ ഒരു ഫലയിലാണെന്നും, അത് സഹകരണ മേഖലയെ തകര്‍ക്കുന്ന ഒരു നിര്‍ദ്ദേശം അടങ്ങിയ ഫയലിലാണെന്നും പറഞ്ഞപ്പോള്‍ ചിലരുടെ അന്വേഷണ ത്വര ഉണരുന്നത് കണ്ടോ. ഒരേ വാചകം രണ്ട് ഫയലില്‍ എഴുതാമല്ലോ എന്നൊരാള്‍ . അത് ആര് തെളിയിച്ചുവെന്ന് മറ്റൊരാള്‍ .
വരദാചാരി എന്ന തങ്കപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥന്‍ എന്തായാലും കള്ളം പറയില്ല. അപ്പോള്‍ കള്ളം പറഞ്ഞത് പിണറായി തന്നെ.
എന്തിനാ സുഹ്രുത്തുക്കളെ ഇങ്ങനെ ഉരുണ്ടു കളിക്കുന്നത്. തല പരിശോധന പൊക്കിക്കൊണ്ടു വന്ന "യഥാര്ഥ മുന്‍ കമ്യൂണിസ്റ്റുകള്‍" പോലും അതിലെ അബദ്ധം മനസ്സിലാക്കി അതിനെ വിട്ടു.
പിണറായി അങ്ങിനെ ഒരു ഭാഷ ഉപയോഗിക്കാമോ എന്നാണ് അടുത്തചോദ്യം. ഇനിയിപ്പോള്‍ അടുത്ത വിവാദം അതിലെ വ്യാകരണപ്പിശകിനെപ്പറ്റിയായിരിക്കും.എന്തായാലും വിടരുത്.

സജി said...

ആര്‍ക്കെങ്കിലും, ഇതു പിണറായിയുടെ വീട് അല്ല എന്ന് ഒന്നു പറയാമോ?

അനില്‍ സോപാനം said...

അല്ല എന്നു പറയുന്നതിനോടൊപ്പം യഥാര്‍ത്ഥ കൂര കൂടി പ്രതിഷ്ഠിക്കാന്‍ അഭ്യര്‍ഥിക്കുന്നു,

suraj::സൂരജ് said...

ഇതിനി വിജയന്റെ വീടല്ല, ഇതാ ഒറിജിനല്‍ എന്ന് വല്ലവനും പടം പ്രസിദ്ധീകരിച്ച് പോസ്റ്റിട്ടിട്ടും കാര്യമൊന്നുമില്ല സുനില്‍ കൃഷ്ണന്‍ മാഷേ... അതിനുള്ള ഡിഫന്‍സിനുപറ്റിയ 'നിഷ്കളങ്ക' സംശയവിത്ത് ലോണ്ട ,മുകളില്‍ പിപഠിഷു ഇട്ടിട്ടുണ്ട് - " ഒന്നില്‍ക്കൂടുതല്‍ വീടുണ്ടായിക്കൂടേ" എന്ന്. കാളിദാസന്റെ കാവ്യവും സമാന ലൈനില്‍ തന്നെ - "വരദാചാരിയുടെ തലപരിശോധിക്കണമെന്ന് വിജയന്‍ രണ്ട് ഫയലില്‍ എഴുതിയിട്ടുണ്ടാകില്ലേ?" എന്ന് (ഒന്നൊന്നര വര്‍ഷക്കാലം വരദാചാരിയെഴുതിയ ഫയലില്‍ നോട്ടെഴുതിയെഴുതി മടുത്ത വിജയന്‍ ഒടുക്കം ഒരു റബ്ബര്‍ സീലുണ്ടാക്കി എല്ലാടത്തും കൊണ്ടുനടന്ന് സ്റ്റാമ്പടിക്കുകയായിരുന്നല്ലോ - 'ലവന്റെ തല പരിസോധിക്കണം' പരിശോധിക്കണം എന്ന്..! ഹല്ല പിന്നെ !)

നട്ടപിരാന്തന്‍ said...

പ്രിയപ്പെട്ട സുനിലിനു,

എന്നോട് എപ്പോഴെങ്കിലും ആ മനസ്സില്‍ സ്നേഹം തോന്നിയിരുന്നുവെന്നറിഞ്ഞ് വായിച്ചറിഞ്ഞതില്‍ സന്തോഷം. ഈ പോസ്റ്റ് ഇടുന്നത് വരെ ഇതോരു നിരുത്തരവാദപരമായ പോസ്റ്റ് ആയി തന്നെയാണ് ഞാന്‍ കണ്ടിരുന്നത്, പക്ഷെ ഓരോ കമന്റ് വരുമ്പോഴും എനിക്ക് മനസ്സിലാവുന്നു ഇത് നിരുത്തരവാദപരമായ പോസ്റ്റ് അല്ലെന്ന്. കാരണം താങ്കളെ പോലുള്ളവര്‍ സ. പിണറായിയുടെ വീടിന്റെ ചിത്രം കയ്യിലുണ്ടായിട്ട് അത് പ്രസിദ്ധികരിക്കാന്‍ തയ്യാറല്ലായിരിക്കുന്നത് തന്നെയാണ് ഈ പോസ്റ്റിനെ പ്രസക്തി. പക്ഷെ അതേ സമയം ശ്രീ. സുനില്‍ ഈ വിഷയത്തില്‍ പുലര്‍ത്താന്‍ ഉദ്ദേശിക്കുന്ന സ്വകാര്യതയെ ഞാന്‍ വളരെ ബഹുമാനിക്കുന്നു.

“ഇ-മെയില്‍ ഫോര്‍വേര്‍ഡിന്റെ സത്യം അറിയുക എന്നതിലുപരി പിണറായി വിജയനിട്ട് ഒരു താങ്ങു കൂടി കൊടുക്കാനുള്ള താങ്കളുടെ മനസ്സിലിരിപ്പാണു ഈ പോസ്റ്റിനു പിന്നിലുള്ളതെന്ന് മനസ്സിലായി”
ശ്രീ. സുനില്‍ പറയുന്ന ഈ കാര്യം ശരിയാണ്, ഞാന്‍ ഈ വാദമുഖത്തെ നിഷേധിക്കുന്നില്ല. സ്വഭാവികമായി അതായിരിക്കും ഇതിന്റെ പരിണാമം എന്നും എനിക്കറിയാം. സ. പിണറായിയോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവുമില്ല, അദ്ദേഹത്തിന്റെ ചില നയസമീപനങ്ങളോട് എനിക്ക് എതിര്‍പ്പുണ്ട്, അത് എന്റെ എഴുത്തിലൂടെ എനിക്ക് കഴിയാവുന്ന വിധത്തില്‍ ഞാന്‍ പ്രകടിപ്പിക്കുന്നു. അതിന് ശ്രീ. സുനിലിനും, എന്റെ സമീപനത്തോടെ എതിര്‍പ്പുള്ളവര്‍ക്കും അതിനെ ഖണ്ഡിക്കാനും, നിരുത്സാഹപ്പെടുത്താനും അവകാശമുണ്ട്. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ക്കുപ്പരി അത് നയപരമായ വിശ്വാസസംഹിതയില്‍ വരുന്ന അപചയങ്ങളെ കുറിച്ചാവുന്നതായിരിക്കും കൂടുതല്‍ ഉത്തമമെന്ന് മാത്രമേ എനിക്ക് ഈ സമയത്ത് പറയാനുള്ളു.

ചില “യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍“ വന്നിരിക്കുന്നു !!!!! ജീവിതത്തിലെ എല്ലാ സുഖ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് കമ്മ്യൂണിസം വിളമ്പുന്നവര്‍.

ഈ ചോദ്യത്തിനുത്തരം പറയാന്‍ കെല്‍പ്പുള്ളവന്‍ ലണ്ടന്‍ നഗരത്തിനടുത്തുള്ള ഹൈഗേറ്റ് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുകയാണ്.

ശ്രി. സുനില്‍, ശ്രീ. രാധേയന്‍, ശ്രീ. വിജി എന്നിവര്‍ മാത്രമാണ് നിങ്ങളുടെ കമന്റിലൂടെ പ്രസ്തുത പോസ്റ്റിന് ആധാരമായ വീടിനെ കുറിച്ച് അറിയുന്നവരായി ഞങ്ങള്‍ വായനക്കാര്‍ക്ക് മനസ്സിലായത്. നിങ്ങള്‍ തെളിവുകളോടെ ഈ പോസ്റ്റിനെ എതിര്‍ത്താല്‍, ഞാന്‍ നിരുപാധികം മാപ്പ് പറഞ്ഞ് ഒരു വിശദികരണം ഇടാന്‍ തയ്യാറാണ്.

തെറ്റുകള്‍ പറ്റുന്നവനും, തെറ്റെന്ന് മനസ്സിലായാല്‍ തിരുത്തുന്നവനുമാണ് നട്ടപിരാന്തന്‍.

പക്ഷെ.......സത്യം നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അസത്യത്തെ തിരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. മറിച്ച് മൌനം പാലിച്ച് നില്‍ക്കലല്ല ശരിയായ സമീപനം

യൂസുഫ്പ said...

വിശ്വസിക്കാന്‍ പറ്റുന്നില്ല.
സ:പന്ന്യം രവീന്ദ്രനെ കണ്ട് പഠിക്കട്ടെ സഖാക്കള്‍ .

kaalidaasan said...

കാളിദാസന്റെ കാവ്യവും സമാന ലൈനില്‍ തന്നെ - "വരദാചാരിയുടെ തലപരിശോധിക്കണമെന്ന് വിജയന്‍ രണ്ട് ഫയലില്‍ എഴുതിയിട്ടുണ്ടാകില്ലേ?" എന്ന്

സി പി എമ്മുമായി ഒരു ബന്ധവുമില്ലാത്ത സൂരജിനെന്താണാവോ പിണറായി വിജയ്ന്റെ വീടിന്റെ കാര്യത്തില്‍ ഇത്ര വിഷമം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ അപ്പോള്‍ ചാടി വീഴുന്നവരുടെ കൂടെ സൂരജുണ്ടല്ലോ. സമാധാനമായി.

വരദചാരിയുടേതെന്നല്ല ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെയും തല പരിശോധിക്കലല്ല ഒരു മന്ത്രിയുടെ ജോലി എന്നു മനസിലാക്കാനുള്ള സാമാന്യ വിവരം എനിക്കുണ്ട്. അങ്ങനെ തല പരിശോധിക്കണം എന്നെഴുതുന്നവരെ ന്യയീകരിക്കേണ്ട ബാധ്യത സൂരജിനുണ്ടാകാം. എനിക്കില്ല. മനസില്‍ തോന്നുന്ന മതി വിഭ്രമങ്ങള്‍ പകര്‍ത്തി വച്ച് നിര്‍വൃതിയടയാനുള്ള എഴുത്തു കടലാസല്ല സര്‍ക്കാര്‍ ഫയല്‍. സംസ്കാരമുള്ള ഒരു വ്യക്തിയും തല പരിശോധിക്കണം എന്നു ഫയലില്‍ എഴുതില്ല. എതിരഭിപ്രയം ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിക്കണം. അതല്ല മനസിലാക്കുന്നില്ലെങ്കില്‍ ആ അഭിപ്രായം സ്വീകരിക്കേണ്ടതില്ല. ഉത്തരവാദപ്പെട്ട ഒരു മന്ത്രിക്ക് ഭരണപരമായ കാര്യത്തില്‍ തീരുമാനമെടുക്കാം.

വരദാചാരി സി ബി ഐ ക്ക് മൊഴിനല്‍കിയതാണ്. അത് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്. അതിന്റെ ന്യായാന്യായത കോടതി തീരുമാനിക്കും. അപ്പോള്‍ എനിക്കും സൂരജിനുമതറിയം. അതു വരെ ഏതായാലും പിണറായി വിജയനെ ന്യായീകരിക്കുക.

ഞാന്‍ പിണറായി വിജയന്റെ വീടു കണ്ടിട്ടില്ല. മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോ അദ്ദേഹത്തിന്റെ വീടിന്റെയാണ്, എന്നും തോന്നുന്നില്ല. പക്ഷെ അത് അദ്ദേഹത്ത്ന്റെ വീടാണെന്നു വിശ്വസിക്കുന്ന കുറെപ്പേരെങ്കിലു ഉണ്ട്, നിങ്ങളൊക്കെക്കൂടി ആവരുടെ എണ്ണം കൂട്ടിക്കൊണ്ടിരിക്കുന്നു. അതേതായാലും പാര്‍ട്ടിക്കോ പിണറായി വിജയനോ നല്ലതല്ല. തെറ്റു തിരുത്തലിന്റെ സമയത്ത് പ്രത്യേകിച്ചും.

സാജന്‍| SAJAN said...

പിണറായി വിജയന്റെ വീട് എന്ന് പറഞ്ഞ് മൂന്നുപ്രാവശ്യമാണ്, ഈ പോട്ടം എന്റെ മെയിൽ ബോക്സിലേക്ക് ചാടി വീണത്!

എനിക്ക് യാതൊരു താല്പര്യവും തോന്നാത്ത ക‌മ്യൂണിസ്റ്റ് നേതാവാണ് ശ്രീ പിണറായി വിജയനെങ്കിലും ഈ മെയിൽ വാസ്തവ വിരുദ്ധമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിയിരുന്നു.

ഇതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ കേൾക്കാൻ നല്ല രസം തോന്നുന്നുണ്ട്, കമന്റുകൾ വായിക്കാൻ എപ്പോഴും ഇങ്ങോട്ട് വരുന്നത് ഒഴിവാക്കി ബാക്കിയുള്ള കമന്റുകൾ എങ്കിലും എന്റെ മെയിലിലേക്ക് പോരട്ടെ എന്ന് സ്വാർത്ഥതയോടെ ഒരു കൊളുത്ത് ഇവിടെ തൂക്കിയേമിച്ചും പോകുന്നു, പോസ്റ്റിട്ട സാജുവിനും ഇത്രയും സമയം ചെലവഴിച്ച് ഈ പോസ്റ്റ് സജീവമായി നിർത്തുന്ന മറ്റുള്ളവർക്കും നന്ദി!

ഒരു മൂന്നാലു സ്റ്റെപ്പ് മുമ്പിൽ വരാവുന്ന അടി ഇപ്പോഴേ ബ്ലോക്ക് ചെയ്തു നിർത്തിയ സൂരജിന്റെ കമന്റ് കൂടുതൽ ഇഷ്ടമായി എന്ന് പറയാതെ പോകാൻ കൂട്ടത്തിൽ തോന്നുന്നില്ല:)

News@Kerala said...

http://skydrive.live.com/play.aspx?path=/photomail/{fcb3e033-8b97-48c5-ae17-e5708100eeac}&image=D5A0DBC26CE50B38!617&imagehi=D5A0DBC26CE50B38!615&CID=-3053198919260107976

മികളിലെ വീടിന്റെ സത്യാവസ്ഥ അറിയേണ്ടവര്‍ ഈ ലിങ്ക്‍ കോപ്പി പേസ്റ്റ് ചെയ്ത് നോക്കി സാജ്യൂജ്യമടഞ്ഞാലും. ഇനി ഇത് കണ്ടിട്ട് പിണറായി വിജയന്‍ വേഷം മാറി വന്നതാണെന്ന് പറയരുത്. സൌദി അറേബ്യയിലെ ദമാമില്‍ ഉള്ള ഒരു ആലപ്പുഴക്കാരന്‍ വ്യവസായിയുടേതാണ് ആ സൌധം. അങ്ങേര്‍ അത് സീരിയലുകാര്‍ക്ക് ഷൂട്ട് ചെയ്യാന്‍ കൊടുത്തു . അങ്ങിനെ ഏതോ അതിബുദ്ധിമാന്റെ കൈയ്യില്‍ ഇത് കിട്ടി. എന്നാല്‍ ഇരിക്കട്ടെ പിണറായിക്കൊരു പണി.

അദ്യം പറഞ്ഞത് ഒന്നു കൂടി ആവര്ത്തിക്കട്ടേ. ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല കി പി ഐ (എം) ഉം അതിന്റെ നേതാക്കളും.

കുഞ്ഞന്‍ said...

"ചില “യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍“ വന്നിരിക്കുന്നു !!!!! ജീവിതത്തിലെ എല്ലാ സുഖ സൌകര്യങ്ങളും അനുഭവിച്ചു കൊണ്ട് കമ്മ്യൂണിസം വിളമ്പുന്നവര്‍." ഈയൊരു സ്റ്റേറ്റുമെന്റ് മതിയല്ലൊ കമ്മ്യൂണിസ്റ്റുകാരെ നാണം കെടുത്താൻ..!

പിണറായി,കോടിയേരി എന്നിവരുടെ സുഖ സൌകര്യങ്ങൾ നോക്കൂ.. ഇങ്ങനെയുള്ളവർ അപ്പൊ കമ്മ്യൂണിസ്റ്റ് കാരല്ലാല്ലെ..!! പിണറായി ആഡംബരകാറിൽ സഞ്ചരിക്കുന്നു ലാപ് ടോപ്, അത്യാധുനിക വീട്, മകൻ പഠിക്കുന്നത് സമ്പന്നവർഗ്ഗത്തിനുപോലും സ്വപ്നം കാണാൻ സാധിക്കാത്ത സൌകര്യത്തിൽ, അപ്പോൾ മേൽ‌പ്പറഞ്ഞ പ്രസ്താവനപ്രകാരം സഖാവ് പിണറായി ഒരു കമ്മ്യൂണിസ്റ്റ്കാരനല്ലെന്ന് സാരം..! ഇത് ശരിയാണെങ്കിൽ ഏത് കൂറ്റൻ വീട് വയ്ക്കുന്നതിനും പിണറായിക്കെന്താണ് കുഴപ്പം.

കെ.പി.സുകുമാരന്‍ (K.P.S.) said...
This comment has been removed by the author.
ബീഫ് ഫ്രൈ||b33f fry said...

@suchand scs

പണ്ടൊരു ഡിഫി സുഹൃത്ത്‌ പറഞ്ഞത്‌ പുള്ളിക്കാരൻ സ്കോളർഷിപ്പിലാണു പൊയതെന്നാണ്‌...എന്തോ അന്നത്‌ വിട്ടു..സ്വന്തം കീശയിലുള്ള കാശാണേലും ഇങ്ങനെ ഉള്ള പഠിപ്പിനോടെനിക്കു വിയോജിപ്പുണ്ട്‌; ഇന്നും മെറിറ്റിൽ തന്നെ പഠിക്കുന്നത്‌ കൊണ്ടാണേ..ഇനിയുള്ള പഠിപ്പും അങ്ങനെയേ പഠിക്കൂ..

നവമ്പര്‍ 29, 2007-ല്‍ പ്രസിദ്ധീകരിച്ച ആ വാര്‍ത്തയ്ക്കുള്ള മറുപടി 2008 ജനുവരി രണ്ടിലെ മാതൃഭൂമിയിലുണ്ട്. ആ ലിങ്കും ഇതിനകം ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിട്ട് പോലും, പിണറായിയുടെ വീടിനെക്കുറിച്ചും, വിവേക് വിജയന്റെ പഠിപ്പിനെക്കുറിച്ചുമുള്ള സംശയങ്ങള്‍ പല തവണ ആവര്‍ത്തിക്കുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല.

പിണറായി വിജയന്റെ വീടിന്റെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചാല്‍ ഇതു തന്നെയായിരിക്കും അപ്പോഴും സംഭവിക്കുക. അപവാദ പ്രചാരകര്‍ക്ക് ഉത്തരമല്ല വേണ്ടത്. അവര്‍ക്ക് വേണ്ട കാര്യം സുചന്ദിനെ പോലെയുള്ളവര്‍ ദാ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നു.

off topic: മെറിറ്റില്‍ മാത്രമേ പഠിച്ചിട്ടുള്ളൂ എന്നത് പറയുമ്പോള്‍, മൂന്ന്-നാല് നേരം മുട്ടില്ലാതെ ഭക്ഷണം കഴിക്കുവാനും, മികച്ച വിദ്യാഭ്യാസം നല്‍കുവാനുമൊക്കെ വീട്ടില്‍ പ്രാപ്തിയുണ്ടായിരുന്നില്ല എന്നൊക്കെയാണെങ്കില്‍ മാത്രമല്ലേ അഭിമാനത്തോടെ പറയുവാന്‍ കഴിയൂ? പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് കോവര്‍ കഴുതയ്ക്കും പ്രധാനമന്ത്രിയാകാം എന്നൊക്കെ ഒരു "കമ്മ്യൂണിസ്റ്റുകാരന്" ഞാന്‍ പറഞ്ഞു തരണോ?

അങ്കിള്‍ said...

എനിക്കും വിശ്വാസയോഗ്യമായ ഒരു സ്ഥലത്തുനിന്നും പിണറായി വിജയന്റേത് എന്നു പറയുന്ന ഒരു വീടിന്റെ ഫോട്ടോ കിട്ടി. കമന്റിൽ കൂടി ഫോട്ടോ പ്രസിദ്ധീകരിക്കാനാകില്ലല്ലോ. അതുകൊണ്ട് നട്ടപ്രാന്തനു ഈമെയിൽ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനു തോന്നുന്നുവെങ്കിൽ അതിനെ ഈ പോസ്റ്റിൽ update ചെയ്ത് പ്രസിദ്ധീകരിക്കട്ടെ. പിണറായിയുടെ വീട് കണ്ടിട്ടുള്ളവർ അത് സ്ഥിരികരിക്കട്ടെ.

എങ്ങനെയായാലും ഏതെങ്കിലും ഒരു വീടിന്റെ ഉടമസ്ഥനാണു സ.വിജയനെന്നു വിശ്വസിക്കാതിരിക്കാനാണു എനിക്കിഷ്ടം. കാരണം അദ്ദേഹം ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവല്ലെ. മാർക്സിന്റെ തത്വമനുസരിച്ച് ഒരു തൊഴിലാളിയെ നിർവചിച്ചിരിക്കുന്നത് ജോലിചെയ്ത് കൂലിവാങ്ങുന്ന ഒരു ശരീരത്തിനു മാത്രം ഉടമയെന്നല്ലേ. മറ്റുള്ള സ്ഥാവരജംഗമ വസ്തുക്കൾക്ക് ഉടമയായാൽ അദ്ദേഹത്തിനു തൊഴിലാളിയായി തുടരാൻ കഴിയുമോ. മാത്രവുമല്ല തൊഴിലാളിവർഗ്ഗ് സർവ്വാധിപത്യമെന്ന ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ തലവനു നഷ്ടപ്പെടാൻ സ്വന്തം ശരീരമല്ലാതെ മറ്റൊന്നും കാണാൻ വഴിയില്ലല്ലോ.

പിണറായിക്ക് എതിരായി നല്കിയ ഹര്‍ജിയിന്മേല്‍ ആദായ നികുതി
വകുപ്പ് അന്വേഷണം നടത്തി കോടതിയില്‍ സത്യവാങ്ങ്മൂലം നല്കിയതുമായി ബന്ധപ്പെട്ട
വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

02-01-2008

കൊച്ചി: ബ്രിട്ടനിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ മകന്‍ പഠിച്ചതിന്റെ ചെലവ്
സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ വഹിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്
ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചു.

പിണറായിയുടെ മകനായ വിവേക് കിരണ്‍ സ്വയം സ്വരൂപിച്ചെടുത്ത ഫണ്ടാണ് പഠനത്തിന്
ഉപയോഗിച്ചത്. അല്ലാതെ പിണറായിയുടെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയോ
വരുമാനത്തില്‍ നിന്ന് പഠനത്തിനായി തുക ചെലവഴിച്ചിട്ടില്ലെന്നും ആദായ നികുതി
അഡീഷണല്‍ ഡയറക്ടര്‍ ആര്‍ . മോഹന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

പഠനത്തിനായി ഫീസ് ഇനത്തിലും മറ്റുമായി 20 ലക്ഷം രൂപ ചെലവ് വരുന്നതായി
യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റില്‍ കാണുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കളമശ്ശേരിയിലെ എസ്.സി.എം.എസ്. കോളേജില്‍ വിവേക് 2001_03ല്‍ പഠിച്ചതിന് ചെലവ് 2.73 ലക്ഷം രൂപയാണ്. അതിനായി എസ്.ബി.ടി.യില്‍ നിന്ന് വിദ്യാഭ്യാസ വായ്പ
എടുത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കുന്നത് പിണറായിയുടെയും ഭാര്യയുടെയും
വരുമാനത്തില്‍ നിന്നാണ്. 61,000 രൂപ ഇതുവരെ തിരിച്ചടച്ചു. ഇക്കാര്യത്തില്‍
പിണറായി നല്‍കിയിട്ടുള്ള മറുപടി ശരിയാണെന്ന് തോന്നുന്നു. എസ്.സി.എം.എസിലെ
പഠനത്തിനുശേഷം രണ്ട് വര്‍ഷം വിവേക് അബുദാബിയില്‍ ജോലി നോക്കി. അതിനു ശേഷമാണ് ബര്‍മിങ്ഹാമില്‍ പഠിക്കാന്‍ പോയത്. പിണറായിയുടെ മകള്‍ 2001_04 വരെ കോയമ്പത്തൂര്‍ അമൃത സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിച്ചതിനും രണ്ട് ലക്ഷം
രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്.

1977ല്‍ പണിത വീട് 11 ലക്ഷം രൂപ ചെലവില്‍ പിണറായി പുതുക്കിയിട്ടുണ്ടെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ വെങ്ങോട് പഞ്ചായത്തിലാണ് വീട്. 2000 ഏപ്രിലിനു ശേഷം വീട് പണിതിട്ടില്ലെന്ന് വകുപ്പിനെ പിണറായി അറിയിച്ചിട്ടുണ്ട്.

വീട് പുതുക്കാന്‍ 11 ലക്ഷത്തിന്റെ കണക്ക് പിണറായി വിശദീകരിച്ചിട്ടുണ്ടെന്ന്
സത്യവാങ്മൂലത്തില്‍ പറഞ്ഞു. 5.6 ലക്ഷം രൂപ എസ്.ബി.ഐയില്‍ നിന്ന് പിണറായി വായ്പ എടുത്തു. 1.98 ലക്ഷം രൂപ ഭാര്യയുടെ പി.എഫില്‍ നിന്ന് എടുത്തു. 2 ലക്ഷം രൂപ മകള്‍ വായ്പ എടുത്തു. 1.42 ലക്ഷവും ഇത് കൂടാതെ മകള്‍ നല്‍കി. പുതിയ വീട് പിണറായി പണിതിട്ടില്ലെന്നും നിലവിലുള്ള വീടിന്റെ ഒന്നാം നില പുതുക്കിയത്
മാത്രമാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞതായി ആദായനികുതി വകുപ്പ് അസി.
സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍ നായര്‍ മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍
വിശദീകരിച്ചു.

Radheyan said...

തിരുവനന്തപുരത്ത് ഒരു ബംഗ്ലാവ് നിര്‍മ്മിച്ചതായി എപ്പോഴോ പത്രത്തില്‍ വായിച്ചിരുന്നു......


ഹഹഹ. ഇത്ര നല്ല ഒരു അപനിര്‍മ്മിതി വാചകം ഈ അടുത്തെങ്ങും വായിച്ചിട്ടില്ല.ഈ വാചകത്തില്‍ പോസിറ്റീവ് എനര്‍ജി വഴിഞ്ഞൊഴുകുന്നു.

കിടക്കട്ടെ ഒന്നു ചേട്ടന്റെ വകയും.

ഏതായാലും ഈ വീട് പിണറായിയുടെ അല്ല എന്ന് അറിഞ്ഞ സ്ഥിതിക്ക് താജ മഹലിന്റെ കാര്യത്തില്‍ കൂടി ഒരു തീരുമാനമാക്കണം.

ഇനി ഞാനോ മറ്റാരെങ്കിലുമോ വിജയന്റെ വീടിന്റെ പടമിട്ടാല്‍, നാളെ നിങ്ങള്‍ ഒരു കാറിന്റെയോ വിമാനത്തിന്റെയോ പടമിട്ടിട്ട് വിജയന്റെ ആണെന്ന് പറഞ്ഞാല്‍ അപ്പോഴും മറുപടിയും കൊണ്ടു വരേണ്ടി വരില്ലേ.

മുണ്ടയില്‍ കോരന്റെ മകന്‍ ചെറ്റകുടിലില്‍ കിടക്കട്ടെ എന്നൊരു അധമവികാരം പോലും ഈ ഫോരവേര്‍ഡ് അയച്ച് രസിക്കുന്നവര്‍ക്കില്ലേ. ആര്‍ക്കും രമേശ് ചെന്നിത്തലയുടെയോ ഉമ്മന്‍ ചാണ്ടിയുടേയോ മാണിയുടെയോ കാര്യത്തില്‍ ഒരു താല്‍പ്പര്യവുമില്ലാത്തത് കഷ്ടം തന്നെ.

suchand scs said...

dear beef fry
i cant find the article..some problem..can you pls send that to suchandsangeethcs@gmail..

i have asked to explain the news only..my view about studying such a way is mentioned there and i explained why...

then about the other things, i have studied in govt school,govt college then moved to iitm, now doing research in iisc..i mean thats all.. ezhuthaapuram vaayikkaalle chetto...

btw about this house i didnt say any word..check the comments..in first comment i mentioned that the onchiyam party splitting is not exactly related to the suspension, since someone commented its..

appol njan enthu apavadam anu cheythathu?? vikaraparamaayi samsarikkathirikkoo suhruthe..

കെ.പി.സുകുമാരന്‍ (K.P.S.) said...
This comment has been removed by the author.
News@Kerala said...

വിജയന് തിരുവനന്തപുരത്ത് ഒരു ബംഗ്ലാവ് നിര്‍മ്മിച്ചതായി എപ്പോഴോ പത്രത്തില്‍ വായിച്ചിരുന്നു സത്യാവസ്ഥ അറിയില്ല, മറ്റാര്‍ക്കും ഇത് ഫോര്‍വേഡ് ചെയ്യണ്ട എന്ന് ഞാന്‍ മറുപടിയും കൊടുത്തു.

കെ പി സുകുമാരന്റെ ഈ നല്ല മനസ്സ്. നിര്‍ദ്ദോഷകരമായിട്ടൊരു കേറ്റ്. പണ്ടെങ്ങോ വായിച്ചതോര്‍ക്കുന്നു പോലും.
നിങ്ങളെയൊക്കെ എന്തുപറയണം ചേട്ടായീ.. ഭയങ്കരം തന്നെ.

suchand scs said...
This comment has been removed by the author.
suchand scs said...

പ്രിയ ബീഫ്‌ ഫ്രൈ

അങ്കിളിന്റെ കമന്റ്‌ കണ്ടു..മെയിൽ ചെയ്യണമെന്നില്ല...കാര്യം അരിഞ്ഞാൽ മതി..ഞാനുദ്ദേശിച്ചത്‌ അത്തരം പണം മുടക്കിയുള്ള പഠിപ്പിനോടുള്ള എതിർപ്പായിരുന്നു..തെറ്റിദ്ധരിക്കരുത്‌..അല്ലാതെ പിണറയിക്കെതിരെ ഉള്ള ഒരു സ്റ്റേറ്റ്‌മന്റ്‌ ആയി വ്യാഖാനിക്കണ്ട..ആ ലിങ്ക്‌ കാണാൻ പറ്റിയില്ല സേർച്ച്‌ തന്നത്‌ ആകെ ഞാൻ തന്ന ലിങ്കും..അപ്പോൾ അതിന്റെ കാര്യമെന്തെന്നു ചൊതിച്ചേയുള്ളൂ..
ഇപ്പോളും പറയാത്ത ആ ചെങ്ങറ വിഷയം ഞാൻ വിട്ടു..കാരണം, ഞാൻ എഴുതുന്ന രീതിയില്ലല്ല വ്യാഖ്യാനം വരുന്നത്‌.. :)

off topic:പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് കോവര്‍ കഴുതയ്ക്കും പ്രധാനമന്ത്രിയാകാം എന്നൊക്കെ ഒരു "കമ്മ്യൂണിസ്റ്റുകാരന്" ഞാന്‍ പറഞ്ഞു തരണോ?
ഇതിന്റെ അർത്ഥം അങ്കിളിന്റെ കമന്റും കൂടി വായിച്ചപ്പോൾ പൂർണ്ണമായി മനസില്ലായി.. :)

suchand scs said...

news kerala thanks for the link..നട്ടേട്ടൻ അതു പോസ്റ്റിയിട്ടുണ്ട്‌.. :)

ബീഫ് ഫ്രൈ||b33f fry said...

@suchand scs

(1) ...അങ്കിളിന്റെ കമന്റ്‌ കണ്ടു..മെയില്‍ ചെയ്യണമെന്നില്ല...കാര്യം അരിഞ്ഞാല്‍ മതി..ഞാനുദ്ദേശിച്ചത്‌ അത്തരം പണം മുടക്കിയുള്ള പഠിപ്പിനോടുള്ള എതിര്‍പ്പായിരുന്നു. തെറ്റിദ്ധരിക്കരുത്‌..അല്ലാതെ പിണറയിക്കെതിരെ ഉള്ള ഒരു സ്റ്റേറ്റ്‌മന്റ്‌ ആയി വ്യാഖാനിക്കണ്ട..

(2) ...പണമുണ്ടെങ്കില്‍ ഈ സമൂഹത്തില്‍ ഏത് കോവര്‍ കഴുതയ്ക്കും പ്രധാനമന്ത്രിയാകാം എന്നൊക്കെ ഒരു "കമ്മ്യൂണിസ്റ്റുകാരന്" ഞാന്‍ പറഞ്ഞു തരണോ?
ഇതിന്റെ അര്‍ത്ഥം അങ്കിളിന്റെ കമന്റും കൂടി വായിച്ചപ്പോള്‍ പൂര്‍ണ്ണമായി മനസില്ലായി..


(1)-ഉം (2)-ഉം വായിച്ചപ്പോള്‍ മനസ്സിലായി യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരാ, നിങ്ങള്‍ ഉദ്ദേശിച്ചതെന്തെന്ന്. മുമ്പൊരു കമന്റില്‍ സൂചിപ്പിച്ച സ്റ്റീരിയോടൈപ്പുകളില്‍ നിന്നും നിങ്ങളുടെ മനസ്സും ചിന്തകളും മുക്തമല്ല എന്നതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത് ടിവിയും സിനിമയും കാണാതെ കമ്മ്യൂണിസ്റ്റായ സഹോദരാ?

suchand scs said...

പ്രിയ ബീഫ്‌ ഫ്രൈ

അവസാനത്തെത്‌ പിണറായിയെ ഉദ്ദേശിച്ചു പറഞ്ഞതല്ലാലോ സ്നെഹിതാ..(ആ പ്രശ്നത്തിൽ പിണറായിയെയും സി പി എമ്മിനെയും എവിടെയെങ്കിലും പറഞ്ഞോ??), ആ രിപ്പൊർടിൽ കണ്ടായിരുന്നു പുല്ലിക്കാരന്റെ പഠന സാമർത്ഥ്യം..നല്ലവണ്ണം പഠിക്കുന്നവർക്ക്‌ ഇത്തരം യൂനീവെഴ്സിറ്റികളിൽ പഠനത്തിനു സ്കോളർഷിപ്പ്‌ കിട്ടും..സൊ എല്ലാ ചിലവും അതിലൂടെ കഴിയും..അല്ലാതെ കാശുള്ളവർക്ക്‌ സ്വന്തം നിലയിൽ ചെയ്യാം..എന്തും ആകാം..താങ്കൾ ഉദ്ദേശിച്ചതും അതു തന്നെ..ഞാൻ വ്യക്തമാക്കിയതും അതു തന്നെ..ഇതു ആരായാലും ഒരെ അഭിപ്രായം ആണു(ടി വി, സിനിമ കമ്മ്യൂണിസവും ഇതും തമ്മിലൊരു ബന്ധവുമില്ല..ഞാൻ മെറിറ്റിലെ/govt institutile പഠിച്ചിട്ടുള്ളൂ എന്നു പറഞ്ഞത്‌ അതിനാണ്‌)..എത്രയോ മികവുള്ളവർ സാംബത്തികമായി പിന്നോക്കമായത്‌ കൊണ്ട്‌ മാത്രം ഇതൊന്നും കിട്ടാതെ പഠിത്തം മുടങ്ങിപ്പോകുന്നു!!!ഇതിനൊടുള്ള എത്തിർപ്പ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം..എനിക്കങ്ങനെയേ പറയാൻ പറ്റൂ..സർക്കാർ സ്കൂളിലും,കോളെജിലും പഠിച്ച്‌ ബേസിക്‌ സയൻസിൽ റിസർച്ച്‌ ചെയ്യുന്ന എന്റെ ബുദ്ധിമൊശം എന്നു വിളിച്ചു കൊൾക...കമ്മ്യൂണിസ്റ്റ്‌ ആശയത്തിൽ വിശ്വശിക്കുന്ന ഒരാൾക്ക്‌ അതു പാടില്ലെന്നുണ്ടോ??

ഒ.ടൊ. ഡിസ്കഷൻ വഴിമാറിപ്പൊയെന്നു തോന്നുന്നു...സദുദ്ദേശത്തോടെയെ കമന്റിയിട്ടുള്ളൂ..എല്ലാ കമന്റും നോക്കിയാൽ അതു താങ്കൾക്ക്‌ മനസിലാകും..അല്ലാതെ കമന്റുന്നവരെ ഇവിടെ തന്നെ താങ്കളും കണ്ട്‌ കാണുമല്ലോ..

ഭൂതത്താന്‍ said...

തെറ്റ് ചെയ്തവന്‍ തീര്ച്ചയായും ശിക്ഷിക്കപ്പെടണ(തള്ളെ....അങ്ങനെ ശിക്ഷിക്കപ്പെട്ടെങ്കില്‍ തമിഴ്‌ നാട് ,ആന്ത്ര തുടങ്ങിയ സ്റ്റേറ്റ് കളില്‍ നിന്നു സ്ഥലം വാടകക്ക്‌ എടുത്ത് ജയില്‍ പണിഞ്ഞാല്‍ പോലും അത് മതിയവൂല്ല ..ഹി ഹി ) പിന്നെ പിണറായിയുടെ വീടാണോ അല്ലയോ എന്നുള്ളതിനെ പറ്റിതര്‍ക്കിക്കാന്‍ ഞാനില്ല ... അത് തെളിയിക്കാന്‍ ഒന്നുകില്‍ ഈ വീടിന്റെ ഉടമ ഒരു ബ്ലോഗ്ഗര്‍ ആയി വന്നു ..ഇതെന്റെ വീടാണേ എന്ന് പറയണം ..അല്ലെങ്കില്‍ സാക്ഷാല്‍ പിണറായി ഒരു ബ്ലോഗ്ഗ് തുടങ്ങി ..സ്വന്തം വീട് പോസ്ടണം ...അതെന്തെങ്കിലും ആയിക്കോട്ടെ ...ല്ലേ ...പിന്നെ Vinod Raj പറഞ്ഞപോലെ ഭൂതകുളത് ഇനി ഒരെണ്ണം കൂടി ഉണ്ടാകാന്‍ നമ്മളില്ലേ .....പിന്നെ സഖാക്കളുടെ ഇടയില്‍ അല്പസോല്പം ആക്രാന്തം കടന്നു കൂടിയിട്ടുണ്ട് എന്നത് സത്യം ...കോണ്ഗ്രസ് കാരെ പറ്റി പറയാന്‍ ഇല്ല ..ആക്രതം ഇല്ലെങ്കില്‍ പിന്നെന്തു കോണ്‍ഗ്രെസ്സാ ...ല്ലേ (കോണ്ഗ്രസ് കാരായ ബ്ലോഗ്ഗര്‍ മാര്‍ എന്നെ തല്ലികൊല്ലല്ലും ...പാവം ഈ ഭൂതം ജീവിച്ചു പൊക്കോട്ടെ )

absolute_void(); said...

http://surajcomments.blogspot.com/2009/11/blog-post.html

kaalidaasan said...

കമ്മ്യൂണിസ്റ്റുകാരും മനുഷ്യരാണ്. ഇനിയിപ്പോള്‍ മുകളില്‍ പറഞ്ഞ വീട് സഖാവ്. പിണറായി വിജയന്റെ ആണെങ്കില്‍ കൂടി എന്താണ് പ്രശ്നം? നേരായ മാര്‍ഗ്ഗത്തില്‍ കൂടി ഉണ്ടാക്കിയ കാശ്, എനിക്കിഷ്ടമുള്ള രീതിയിലുപയോഗിക്കുവാന്‍ ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങള്‍ എനിക്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട്.അപ്പോള്‍ ഇതാണു കാര്യം. താങ്കളുടെ കമ്യൂണിസ്റ്റുകാരും മനുഷ്യരാണ്, കോണ്‍ഗ്രസുകരേപ്പോലെ, കേരള കോണ്‍ ഗ്രസുകാരേപ്പോലെ, മധു കോഡയേപ്പോലെ, ജഗന്‍ റെഡ്ഡിയേപ്പോലെ, ബെല്ലാരി സഹോദരന്മാരേപ്പോലെ.


കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം വിശകലനം ചെയ്ത് സെബിന്‍ ഒരു പോസ്റ്റിട്ടിരുന്നു. അതില്‍ ചില പാര്‍ട്ടി അണികള്‍ പറഞ്ഞ കാര്യം എഴുതിയിട്ടുണ്ട്. ലാവലിന്‍ കേസു സംബന്ധിച്ചാണത്. ലാവ്‌ലിനെ കുറിച്ചു ചോദിച്ചാല്‍, ചേട്ടാ, ഇതു് പഴയ കാലമൊന്നുമല്ല, പാര്‍ട്ടി പ്രവര്‍ത്തനത്തിനൊക്കെ പണം വേണ്ടേ എന്ന മണ്ടന്‍ ന്യായീകരണം തൊടുക്കുന്ന കൂട്ടരും കേഡര്‍മാരില്‍ കുറവല്ല. താങ്കളെ ഉദ്ദേശിച്ചാണു സെബിന്‍ അത് പറഞ്ഞതെന്ന് എനിക്ക് ഇപ്പോള്‍ ബോദ്ധ്യമായി.

ഇവിടെ നട്ടപ്പിരാന്തന്‍ പ്രസിദ്ധീകരിച്ച വീട് പിണറായി വിജയന്റെ ആയാലും കുഴപ്പമില്ല എന്ന നിലപാടിലേക്ക് പാര്‍ട്ടി കേഡര്‍മാര്‍ വരുന്നതിന്റെ കാര്യമാണു സെബിന്‍ അന്ന് പറഞ്ഞത്. അപ്പോള്‍ ഇനിയും തിരുത്താനായി തെറ്റുകള്‍ ചെയ്യുക.

ഇനി നേരായ മാര്‍ഗ്ഗത്തിലൂടെ ഉള്ള കാശിന്റെ കാര്യം. ഇതു പോലെ ഒരു വീടു വക്കാന്‍ എത്ര പണം വേണ്ടി വരും എന്ന് താങ്കള്‍ക്ക് അറിവുണ്ടോ. ഞാനൊക്കെ അറിഞ്ഞിടത്തോളം പിണറായി വിജയനു പാര്‍ട്ടി പ്രവര്‍ത്തനം അല്ലാതെ വേറെ എന്തെങ്കിലും ജോലിയില്ല എന്നതാണ്. എം എല്‍ എ യും മന്ത്രിയുമായിരുന്ന സമയത്തെ ശമ്പളം പാര്‍ട്ടി ലെവി കഴിഞ്ഞു പിന്നീടു കാര്യമായിട്ടൊന്നും ബാക്കിയില്ല എന്നാണു കേട്ടിട്ടുള്ളത്. ഇതല്ലാതെ ഏതു നേരായ മാര്‍ഗത്തിലൂടെയാണു പിണറായി വിജയന്‍ പണം സമ്പാദിച്ചിട്ടുള്ളത്? ഇനി മറ്റുള്ളവര്‍ അറിയതെ ഏതെങ്കിലും പാര്‍ട്ട് റ്റൈം ജോലി ചെയ്തിട്ടുണ്ടോ?

കോടിയേരിയുടെ മകന്റെ വിവഹാവും അതിലെ ധാരാളിത്തവും മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അത് മകന്‍ സമ്പാദിച്ച പണമായിരിക്കാം. പക്ഷെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സമുന്നത നേതവ് അതിനു കൂട്ടു നില്‍ക്കുമ്പോള്‍ അതില്‍ ചെറിയ ഒരു കല്ലുകടിയുണ്ട്.

കമ്യൂണിസ്റ്റുകാരായതുകൊണ്ട് ഇംഗ്ളണ്ടില്‍ പോയി പഠിക്കാന്‍ പാടില്ല എന്നാര്‍ക്കും പറയാനാകില്ല. ഇംഗ്ളണ്ടിലും ഓസ്റ്റ്രേലിയയിലും ലക്ഷക്കണക്കിന്, ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. അവിടെ പഠിക്കുന്നതിനുള്ള ചെലവ് സാധാരണ ജോലി ചെയ്താണവര്‍ ഉണ്ടാക്കുന്നതും. അവിടങ്ങളിലൊക്കെ പര്‍ട്ട് റ്റൈം ജോലിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കണം എന്ന നിയമവും ഉണ്ട്. ഫീസൊക്കെ ഗഡുക്കളായി അടച്ചാല്‍ മതി. ആദ്യം കുറച്ചു പണം ചെലവാകും വിസക്കും മറ്റുമായി. കേരളത്തിലുള്ള ഏജന്‍സികള്‍ മിക്കവരും ബാങ്കില്‍ നിന്നുള്ള വായ്പ്പയെടുക്കാന്‍ സഹായവും നല്‍കുന്നുണ്ട്. അത് ഏതു സാധാരണക്കാരനും താങ്ങാവുന്നതേ ഉള്ളു. കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങള്‍ പോലെയാണു അവിടത്തെ ഒട്ടുമുക്കാലും സ്ഥാപനങ്ങളും. അതു കൊണ്ട് മെറിറ്റൊന്നും ആര്‍ക്കും പ്രശ്നമാകാറില്ല.

മകന്‍ ബര്‍മിംഗ്ഹാമില്‍ പഠിച്ചതും മകള്‍ അമൃതാനന്ദമയിയുടെ കോളേജില്‍ പഠിച്ചതും വിവാദമായത് പിണറായിയുടെ കേരളത്തിലെ നിലപാടുകളെ സംബന്ധിച്ചാണ്. കേരളത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിച്ചതിനെതിരെ സമരം ചെയ്തിട്ട് മക്കളെ കേരളത്തിനു പുറത്തുള്ള സ്വശ്രയ സ്ഥാപനങ്ങളില്‍ പഠിക്കാനയച്ച ഇരട്ടത്താപ്പിനേക്കുറിച്ചാണു വിമര്‍ശനം നടന്നത്. സിന്ധു ജോയിയൊക്കെ ഞൊണ്ടി നടക്കുന്നത് ആ സമരത്തില്‍ പോലിസിന്റെ അടി കൊണ്ടാണ്. ചാവേറുകളെ തല്ലുകൊള്ളന്‍ വിട്ട് സ്വന്തം മക്കളെ കേരളത്തിനു പുറത്ത് പഠിക്കാന്‍ അയച്ചത് കാപട്യമായേ എനിക്ക് മനസിലാക്കാന്‍ ആകൂ.

ബീഫ് ഫ്രൈ||b33f fry said...

@kaalidaasan

അപ്പോള്‍ ഇതാണു കാര്യം. താങ്കളുടെ കമ്യൂണിസ്റ്റുകാരും മനുഷ്യരാണ്, കോണ്‍ഗ്രസുകരേപ്പോലെ, കേരള കോണ്‍ ഗ്രസുകാരേപ്പോലെ, മധു കോഡയേപ്പോലെ, ജഗന്‍ റെഡ്ഡിയേപ്പോലെ, ബെല്ലാരി സഹോദരന്മാരേപ്പോലെ, എന്നെപ്പോലെ, കാളിദാസനെപ്പോലെ, നമ്മളെയെല്ലാവരെയും പോലെ. ഇന്ത്യയിലെ ഭരണകൂടം സ്വകാര്യ സ്വത്തവകാശം അനുവദിച്ചു തരുന്നിടത്തോളം കാലം, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഇന്ത്യന്‍ ഭരണഘടനയോട് വിധേയപ്പെട്ടിരിക്കുന്നിടത്തോളം കാലം, ഇന്ത്യാക്കാരനായ ഒരു കമ്മ്യൂണിസ്റ്റുകാരന്, അത് പിണറായി വിജയനോ, ഇ.എം.എസ്സോ, വി.എസ്.അച്യുതാനന്ദനോ ആരായാലും നിങ്ങളെപ്പോലെയും എന്നെപ്പോലെയും കോണ്‍ഗ്രസ്സുകാരെപ്പോലെയും, മധു കോഡയെപ്പോലെയും ജഗന്‍ റെഡ്ഡിയെപ്പോലെയും ബെല്ലാരി സഹോദരന്മാരെപ്പോലെയും ഒക്കെ അവകാശമുണ്ട് എന്ന് ഞാന്‍ പറഞ്ഞാല്‍, അല്ല എന്നോ ഉണ്ടോ എന്നതില്‍ ഏതെങ്കിലും ഒരുത്തരം മാത്രം നല്‍കുവാന്‍ നിങ്ങള്‍ക്കു സാധിക്കുമോ? [മറ്റെല്ലാവരെപ്പോലെയും ഉണ്ട് എന്നാണ് എന്റെ എളിയ മനസ്സ് പറയുന്നത്]

എന്റെ അച്ചനും അമ്മയും ഹിന്ദുക്കളാണ്, അവരെന്നെ കുറെ കാലം ഹിന്ദുവായി വളര്‍ത്തി. മതത്തിന് മനുഷ്യജീവിതത്തില്‍ ഒരു വിലയുമില്ലായെന്ന് മനസ്സിലായപ്പോളത് ഉപേക്ഷിച്ചു. എന്റെ അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല (അവര്‍ പരമ്പരാഗതമായി വലതുപക്ഷത്ത് നില്‍ക്കുന്നവരാണ്). ജനിതകപരമായി സാമ്യമുണ്ടെങ്കിലും, രാഷ്ട്രീയപരമായി വിരുദ്ധചേരിയിലാകാം അല്ലെങ്കില്‍ രാഷ്ട്രീയം ജനിതകപരമായി ലഭിക്കുന്നതല്ല എന്നും അതില്‍ നിന്ന് മനസ്സിലാക്കാം. ഒരു വ്യക്തിയുടെ മാതാപിതാക്കളുടെ മതം/രാഷ്ട്രീയം/തൊഴില്‍ മാത്രമേ ആ വ്യക്തിക്കു പിന്തുടരാവൂ എന്ന് വിശ്വസിക്കുന്നത് മനസ്സിലുള്ള ആ പഴയ ഫ്യൂഡലിസത്തിന്റെ ദുഷിപ്പ് കൊണ്ടാണ് (അതിനുള്ള മരുന്ന് പ്രത്യേകം വാങ്ങേണ്ടതാകുന്നു). പറഞ്ഞ് വന്നത്, അച്ഛന്‍ കമ്മ്യൂണിസ്റ്റായത് കൊണ്ട് മകനും കമ്മ്യൂണിസ്റ്റാകണം എന്ന് നിര്‍ബന്ധമില്ലാത്തിടത്തോളം കാലം, വിവേക് വിജയന്റെ പ്രവൃത്തികളോ, ബിനീഷ് കൊടിയേരി ദിവസേന എന്ന രീതിയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളോ (ചാല മാര്‍ക്കറ്റില്‍ ചീഞ്ഞ മീന്‍ വില്‍ക്കല്‍, പഞ്ചറൊട്ടിച്ച ടയറില്‍ കുത്തിട്ട് വിടല്‍ തുടങ്ങി ഇന്നലെ കാസര്‍കോട് നടന്ന വെടിവെപ്പ് വരെ) ഒന്നും അവര്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തിടത്തോളം കാലം ഒരു "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെയും" ഉറക്കം കെടുത്തുവാന്‍ പോന്ന കാര്യങ്ങളല്ല.

ഓഫ്: ഒരിക്കല്‍ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ കണ്ട തമാശയാണ്. പൊളിറ്റ് ബ്യൂറോ മീറ്റിങ്ങില്‍ വൃന്ദാ കാരാട്ടിനെപ്പോലും തന്റെ കൂടെ നിര്‍ത്തുവാന്‍ പ്രകാശ് കാരാട്ടിന് കഴിഞ്ഞില്ല എന്നൊരു പുങ്കന്‍. രാഷ്ട്രീയം, കുടുംബ സ്വത്ത് കൈകാര്യം ചെയ്യുന്നത് പോലെ നിയന്ത്രിക്കുന്ന ചില പാര്‍ട്ടികള്‍ അമ്മയും മകനം മകളുമൊക്കെ ഐകകണ്ഠേന തീരുമാനമെടുത്തെന്നിരിക്കും. എന്നാല്‍, ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കുടുംബ ബന്ധം വേറേ, പാര്‍ട്ടി വേറെ. കാളിദാസനെന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന് ഞാന്‍ ഇതൊക്കെ പറഞ്ഞു തരേണ്ട കാര്യമുണ്ടോ?

ലാല്‍ സലാം! :)

ബീഫ് ഫ്രൈ||b33f fry said...

@kaalidaasan

ഇനി നേരായ മാര്‍ഗ്ഗത്തിലൂടെ ഉള്ള കാശിന്റെ കാര്യം. ഇതു പോലെ ഒരു വീടു വക്കാന്‍ എത്ര പണം വേണ്ടി വരും എന്ന് താങ്കള്‍ക്ക് അറിവുണ്ടോ. ഞാനൊക്കെ അറിഞ്ഞിടത്തോളം പിണറായി വിജയനു പാര്‍ട്ടി പ്രവര്‍ത്തനം അല്ലാതെ വേറെ എന്തെങ്കിലും ജോലിയില്ല എന്നതാണ്. എം എല്‍ എ യും മന്ത്രിയുമായിരുന്ന സമയത്തെ ശമ്പളം പാര്‍ട്ടി ലെവി കഴിഞ്ഞു പിന്നീടു കാര്യമായിട്ടൊന്നും ബാക്കിയില്ല എന്നാണു കേട്ടിട്ടുള്ളത്. ഇതല്ലാതെ ഏതു നേരായ മാര്‍ഗത്തിലൂടെയാണു പിണറായി വിജയന്‍ പണം സമ്പാദിച്ചിട്ടുള്ളത്? ഇനി മറ്റുള്ളവര്‍ അറിയതെ ഏതെങ്കിലും പാര്‍ട്ട് റ്റൈം ജോലി ചെയ്തിട്ടുണ്ടോ?

ഇതു പോലൊരു വീടല്ല പിണറായിയുടേത് എന്ന് ഇതിനകം ഇവിടെ തെളിഞ്ഞു കഴിഞ്ഞു. അപ്പോള്‍ നമ്മുക്ക് ആ വാദം അങ്ങ് തിരുത്താം. അത് കൊണ്ടു തന്നെ, അതിനു ശേഷം പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നു.

പിണറായി വിജയന്റെ ഇപ്പോഴുള്ള, ശരിക്കുമുള്ള വീടിന്റെ സാമ്പത്തികമെങ്ങനെ എന്ന് മാതൃഭൂമി ലിങ്കും തന്നു കഴിഞ്ഞു, അത് വന്ന ഡേറ്റും പറഞ്ഞു കഴിഞ്ഞു (ജാനുവരി 2, 2008), അത് അങ്കിള്‍ ഇവിടെ പോസ്റ്റ് ചെയ്തും കഴിഞ്ഞു. ഇനി അതിന്മേലൊരു ചര്‍ച്ചയുടെ ആവശ്യമില്ലായെന്നാണ് എനിക്ക് തോന്നുന്നത്.

അങ്കിള്‍ said...

പ്രതീഷിന്റെ മറുപടി കൊള്ളാമല്ലോ. ഇൻഡ്യൻ ഭരണഘടനക്ക് വിധേയമായി ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) അവരുടേ അണികൾക്ക് വേണ്ടി ഒരു ഭരണഘടനയുണ്ടാക്കിയിട്ടുള്ള കാര്യം മറന്നോ.

ഇൻഡ്യൻ ഭരനഘടനയോ, പാർട്ടി ഭരണഘടനയോ ഏതാണു കൂടുതൽ പ്രയോജനം അതനുസരിച്ചാണു ജീവിക്കേണ്ടത് എന്നാണോ അണികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Surendran said...

ഇന്ത്യയിലെ ഭരണകൂടം സ്വകാര്യ സ്വത്തവകാശം അനുവദിച്ചു തരാത്ത കാലത്ത് നമുക്കിവിടെ സോഷ്യലിസം സ്ഥാപിക്കാം. അത് വരെ ആര്‍മ്മാദിക്കാം. ഹ ഹ ഹ പുത്തന്‍ സഗാക്കളുടെ ബിനീഷ് കോടിയേരി കമ്മ്യൂണിസം!

അങ്കിള്‍ said...

നട്ടപിരാന്താ,

ഇന്നലെ ഞാൻ ഈ മെയിൽ വഴി അയച്ചു തന്ന വീടിന്റെ പടം പിണറായി വിജയന്റേതു തന്നെയെന്നു ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇനി വേണേൾ പ്രസിദ്ധീകരിച്ചോളൂ.

kaalidaasan said...

[മറ്റെല്ലാവരെപ്പോലെയും ഉണ്ട് എന്നാണ് എന്റെ എളിയ മനസ്സ് പറയുന്നത്]

താങ്കളുടെ എളിയ മനസിനൊരു നല്ല നമസ്കാരം.

പക്ഷെ ഇപ്പോള്‍ സി പി എം ഒരു തെറ്റു തിരുത്തല്‍ പ്രക്രീയയിലൂടെ കടന്നു പോകുകയാണ്. അത് ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചുള്ള തെറ്റു തിരുത്തലാകാന്‍ വഴിയില്ല. ആ ഭരണഘടന അനുസരിച്ചു ചെയ്യുന തെറ്റുകള്‍ കോടതിയാണല്ലോ തീരുമാനിക്കേണ്ടത്. എങ്കില്‍ ഒരു പക്ഷെ പഴയ സോവിയറ്റ് ഭരണ ഘടന അനുസരിച്ചോ അല്ലെങ്കില്‍ ഇപ്പോഴത്തെ ചൈനീസ് ഭരണഘടന അനുസരിച്ചോ ഉള്ള തെറ്റുകളായിരിക്കാം.

താങ്കള്‍ ഒരു പാര്‍ട്ടി അംഗമാണെങ്കില്‍ ആ തെറ്റു തിരുത്തല്‍ രേഖ താങ്കളുടെ ഘടകത്തില്‍ ചര്‍ച്ചക്കു വരും. അല്ലെങ്കില്‍ ഏതെങ്കിലും അംഗത്തോടു ചോദിച്ചാല്‍ പറഞ്ഞു തരും. അതല്ല വെറുതെ എരിവും പുളിയും കൂട്ടാന്‍ എഴുതിക്കൂട്ടിയതാണെങ്കില്‍ എളിയ മനസും കൊണ്ട് കൂടുതല്‍ എഴുതി മറ്റുള്ളവരെ രസിപ്പിക്കുക.

എന്തായാലും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സി പി എം കേന്ദ്ര കമ്മിറ്റി ചില വിലയിരുത്തലുകള്‍ നടത്തി അതിവിടെ വായിക്കാം..

OUR PERFORMANCE

West Bengal

Alien trends exist in the
organisation at different levels. There is continuing lack of firmness in dealing
with those elements who have degenerated.

The state committee has decided to take up two separate discussions on
governance and Party organisation to undertake corrective measures. Some
immediate future tasks have already been identified for immediate
implementation. This include the launching of a struggle with the slogan:
`save democracy' and `reinforce links with the poor'.

Kerala

There are instances of alien trends among some Party members which violate
Communist norms. All such and other shortcomings and weaknesses should be
critically and self-critically examined and rectified. A rectification campaign
should be organised within the Party against all the shortcomings, mistakes
and deviations. The disunity and wrong trends should be firmly put down


ആ വിലയിരുത്തലിന്റെ വെളിച്ചത്തില്‍ കേന്ദ്ര കമിറ്റി ചില തീരുമാനങ്ങള്‍ എടുത്തു അതിന്റെ റിപ്പോര്‍ട്ടില്‍ നിന്നു ചിലതാണു ചുവടെ.

Rectification Campaign.

The Central Committee discussed and adopted a document for initiating a rectification campaign in the Party. The process of the rectification campaign at the political, ideological and organisational level is to remove the wrong trends.ആ റിപ്പോര്‍ട്ട് പ്രകാരം എടുക്കേണ്ട തെറ്റു തിരുത്തല്‍ നടപടികളാണിപ്പോള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

kaalidaasan said...

അച്ഛന്‍ കമ്മ്യൂണിസ്റ്റായത് കൊണ്ട് മകനും കമ്മ്യൂണിസ്റ്റാകണം എന്ന് നിര്‍ബന്ധമില്ലാത്തിടത്തോളം കാലം, വിവേക് വിജയന്റെ പ്രവൃത്തികളോ, ബിനീഷ് കൊടിയേരി ദിവസേന എന്ന രീതിയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളോ (ചാല മാര്‍ക്കറ്റില്‍ ചീഞ്ഞ മീന്‍ വില്‍ക്കല്‍, പഞ്ചറൊട്ടിച്ച ടയറില്‍ കുത്തിട്ട് വിടല്‍ തുടങ്ങി ഇന്നലെ കാസര്‍കോട് നടന്ന വെടിവെപ്പ് വരെ) ഒന്നും അവര്‍ പാര്‍ട്ടി അംഗങ്ങള്‍ അല്ലാത്തിടത്തോളം കാലം ഒരു "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്റെയും" ഉറക്കം കെടുത്തുവാന്‍ പോന്ന കാര്യങ്ങളല്ല.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ ഉറങ്ങുന്നുണ്ടോ ഇല്ലയോ എന്നതൊന്നും കമ്യൂണിസ്റ്റുകാരനല്ലാത്ത ഒരു മലയാളിയുടെയും പ്രശ്നമാണെന്നു ഞാന്‍ കരുതുന്നില്ല. പക്ഷെ, സിന്ധു ജോയി കന്യാമറിയമേ തായേ എന്ന പാട്ടു പാടി വോട്ടു ചോദിച്ചു ചെന്ന പോലെ, വോട്ടു ചെയ്യൂ എന്ന് കേണപേക്ഷിച്ച്, ചെന്നാല്‍ കമ്യൂണിസ്റ്റുകാരല്ലാത്ത ആളുകളും ചില കമ്യൂണിസ്റ്റുകാരും ‍ വോട്ടു ചെയ്തു എന്നു വരില്ല. അത്രയേ സംഭവിക്കൂ. ആ വോട്ടൊന്നും വേണ്ടെങ്കില്‍ എല്ലാ കമ്യൂണിസ്റ്റുകാരും മക്കളെ മീന് വില്‍ക്കാനോ, ടയറു കുത്തിക്കിറാനോ, മോസ്കോയില്‍ നിന്നും വരുന്ന സുന്ദരിമാരുടെ ഫോട്ടോ എടുക്കാന്‍ വിടുകയോ, പെണ്‍ വാണിഭ സംഘത്തോടും ക്വട്ടേഷന്‍ സംഘങ്ങളോടും കൂട്ടു കൂടി നടക്കുകയും, ആഭരണക്കടകളും സാരിക്കടകളും ശരീരത്തില്‍ വാരിച്ചുറ്റി പഞ്ചനക്ഷത്ര വിവാഹങ്ങളും ഒക്കെ നടത്തി സുഖമായി ജീവിക്കാം. ആരും ചോദിക്കില്ല. ഇന്‍ഡ്യന്‍ ഭരണ ഘടന അനുവദിക്കുന്നതും അനുവദിക്കാത്തതുമായ എല്ലാ കലാപരിപാടികളും നടത്തി സസുഖം വാഴുക.

Surendran said...

ആര്‍ക്കും വേണ്ടേല്‍ പോട്ട് മാഷേ ഇപ്പോഴത്തെ പിള്ളേര്‍ക്ക് കമ്മ്യൂണിസം എന്നാല്‍ ഞാനറിയും മഞ്ഞള് പോലെ വെളുത്തിട്ട് എന്ന കണക്കാ...

chithrakaran:ചിത്രകാരന്‍ said...

ഇത് വലിയൊരു തൊന്തരവായല്ലോ ഭഗവാനേ...!!!
ഇനി പിണറായിവരെ പോയി സത്യം അറിഞ്ഞിട്ടുതന്നെ ബാക്കി കാര്യം :)
സത്യം കൊണ്ട് തകര്‍ക്കാന്‍ പറ്റാത്ത കെട്ടുകഥകളില്ലല്ലോ !

kaalidaasan said...

ഇതു പോലൊരു വീടല്ല പിണറായിയുടേത് എന്ന് ഇതിനകം ഇവിടെ തെളിഞ്ഞു കഴിഞ്ഞു. അപ്പോള്‍ നമ്മുക്ക് ആ വാദം അങ്ങ് തിരുത്താം. അത് കൊണ്ടു തന്നെ, അതിനു ശേഷം പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നു.

ഇത് പിണറായി വിജയന്റെ വീടല്ല എന്നറിഞ്ഞു കൊണ്ടു തനെയാണിവിടെ ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്തത്. ഈ പോസ്റ്റിന്റെ വിഷയം തന്നെ എന്തു കൊണ്ട് വര്‍ഷങ്ങളായി പിണറായി വിജയന്റെ വീട് താജ് മഹല്‍ പോലെ എന്തോ കൊട്ടരമാണെന്ന് മാദ്ധ്യമങ്ങളും മറ്റാളുകളും പറഞ്ഞു നടക്കുന്നു എന്നതാണ്. എന്തുകൊണ്ട് പാര്‍ട്ടിയോ പാര്‍ട്ടി മാദ്ധ്യമങ്ങളോ പിണറായി വിജയന്റെ യധാര്‍ത്ഥ വീടിന്റെ ചിത്രം ജനങ്ങളെ കാണിച്ച് ഈ ദുരാരോപണങ്ങള്‍ക്ക് ഒരന്ത്യം കുറിക്കുന്നില്ല, എന്നതാണ്

ആ ചര്‍ച്ചക്കിടയില്‍ തങ്കളാണു പറഞ്ഞത്, ഇതു പോലെ ഒരു വീടുവക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന പിണറായി വിജയനുവാദം കൊടുക്കുന്നുണ്ടെന്ന്. അതു ഞാന്‍ സമ്മതിച്ചു തരുന്നു.

പക്ഷെ എന്റെ അറിവില്‍ ഇതുപോലെ ഒരു വീടുവക്കാന്‍ സി പി എം ഭരണഘടന അതിന്റെ ഒരംഗത്തിനും അനുവാദം കൊടുക്കുന്നില്ല. അക്കതേക്കുറിച്ചല്ലേ ചര്‍ച്ച ചെയ്യേണ്ടത്? അതും കൂടിയല്ലെ തെറ്റു തിരുത്തലുകൊണ്ട് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. അതോ വി എസ് ചെയ്ത തെറ്റുകളാണോ ഇപ്പോഴത്തെ രേഖയിലും ചര്‍ച്ച ചെയ്യുന്നത്?

സഹൃദയന്‍ ... said...
This comment has been removed by the author.
സഹൃദയന്‍ ... said...

ആ മഹാസംഭവം ദേ ഇവിടെ ആണെന്നു തോന്നുന്നു..

പാർട്ടിയും നിങ്ങളുടെ ജീവനും ഇപ്പോഴത്തെ അവസ്ഥയിൽ വേണം എന്നുണ്ടെങ്കിൽ അവിടെ ചെന്നു വേരിഫൈ ചെയ്യേണ്ട..

ഡാക്കിട്ടര് മൈരന്‍ said...
This comment has been removed by a blog administrator.
ബഷീര്‍ Vallikkunnu said...

പിണറായിയുടെ വീട് എന്ന് പറഞ്ഞു ഇതേ ചിത്രം അയച്ചു തന്നിട്ട് ഇതിനെക്കുറിച്ച് ബ്ലോഗെഴുതാന്‍ ഒരു വിദ്വാന്‍ കുറച്ചു ദിവസം മുമ്പ് എന്നോട് ആവശ്യപ്പെട്ടിരുന്നു. താജ് മഹലിന്റെ ചിത്രം കിട്ടുമെങ്കില്‍ അതയച്ചു തരൂ എന്ന് ഞാനവനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിട്ടിയാല്‍ ബ്ലോഗണം.

News@Kerala said...

പിണറായിയുടെ വീടിന്റെ പടമെന്താ ഇടാത്തതെന്നല്ലേ.. സൌകര്യമില്ല... നീയൊക്കെ മുകേഷ അംബാനി പണിയുന്ന വീടിന്റെ പടമെടുത്ത് ലോകം മുഴുവന്‍ ഫോര് വെഡ് ചെയ്യ് പിണറായിയുടെതാണെന്ന് പറഞ്ഞ്.

കമലാ ഇന്റര്‍ നാഷണലിന്റെ കഥ കഴിഞ്ഞു. വരദാചാരിയുടെ തല പരിശോധനയുടേയും കഥ കഴിഞ്ഞു. അപ്പോള്‍ അടുത്ത നമ്പര്‍ . പിണറായിയുടെതാണെന്ന് പറഞ്ഞ് ഒരു കൊട്റ്റാരത്തിന്റെ പടം ഇട്ടപ്പോള്‍ എന്തായിരുന്നു ചിലരുടെ ആഹ്ലാദം. ഇപ്പോള്‍ അല്ല എന്നു തെളിഞ്ഞപ്പോള്‍ അത് എനിക്കും അറിയാമായിരുന്നു എന്നൊരു ജാമ്യം.
പിണറായി ആഡംബര കാറുകളിലാണ് സഞ്കരിക്കുന്നതെന്നു വേറൊരു ബ്ലോഗര്‍ . എ കെ ജി സെന്ററിലെ അംബാസഡര്‍ കാറിലല്ലാതെ താങ്കള്‍ മറ്റൊരു കാറില്‍ പിണറായിയെ കണ്ടിട്ടുണ്ടോ.. എപ്പോഴെങ്കിലും ?
തിരുവനന്തപുരത്ത് അദ്ദേഹം താമസിക്കുന്നയിടത്ത് ചെന്നു നോക്ക്.. ആഡംബര ജീവിതത്തിന്റെ യാഥാര്ത്ഥ്യം കാണാം.
ഒരാളെ തകര്‍ക്കാന്‍ അസ്സൊത്രിതമായുള്ള ശ്രമം നടക്കുകയാണ്. അഴിമതിക്കാരും കൈയ്യിട്ട് വാരല്കാരും ആരെയും പിണക്കില്ല എന്നൊരു യുക്തിയെങ്കിലും വേണ്ടെ. ആരോപണങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പിമ്പുകളുടെ ആവേശത്തിനു പിന്നിലെ യഥര്ത്ഥ കാരണം എന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ.. പിണറായി അവരെ കാണുമ്പോള്‍ ഒലിപ്പിക്കുന്നില്ല.. അവര്‍ക്കു കള്ളും മറ്റ് ആടയാഭരണങ്ങളും വാങ്ങി കൊടുക്കുന്നില്ല. അവര്‍ക്കും അവരുടെ കുടുംബത്തിനും ആവശ്യമായതൊന്നും വീട്ടില്‍ എത്തിച്ചു നല്കുന്നില്ല. അങ്ങേരുടെ അടുത്തയാള്‍ ചമഞ്ഞ് ആളാകാന്‍ ഒരു മാധ്യമ വിശാരദനനേയും അനുവദിക്കുന്നില്ല. എന്നാല്‍ ഇവനെ തകര്ത്തിട്ടു തന്നെ..

മാന്യശ്രീ മാനവന്‍ said...

പറഞ്ഞ് കൊടുക്ക് News@Kerala

അനോണി അച്ചായന്‍ said...

പിണറായി തൂറിയത് വാരിത്തിന്നുന്ന ഒരു ഭക്തന്‍ ഇതാ

Nodichil said...

കാളീദാസന്‍ പറയുന്നു

"ഇത് പിണറായി വിജയന്റെ വീടല്ല എന്നറിഞ്ഞു കൊണ്ടു തനെയാണിവിടെ ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്തത്".കാളീദാസനും ആ ഗണത്തില്‍പ്പെടുമോ? കാളീദാസന്റെ മറ്റു ചര്‍ച്ചകളും ഇപ്രകാരമായിരിക്കും. ആണോ?അപ്പോള്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നുണ്ടെന്ന് കാളീദാസനും ബോദ്ദ്യമുണ്ട്. അത്രയും നന്ന്.

ബീഫ് ഫ്രൈ||b33f fry said...

@kaalidaasan

പൊളിറ്റ് ബ്യൂറോ കമ്മ്യൂണിക്കും തെറ്റുതിരുത്തല്‍ നയരേഖയുമൊക്കെ കാട്ടിത്തന്നതില്‍ അതിയായ സന്തോഷവും നന്ദിയുമാദ്യം (ഇതു വരെ കണ്ടില്ലായിരുന്നേ...) രേഖപ്പെടുത്തട്ടെ. [ഓഫ്: തെറ്റ് തിരുത്തല്‍ എന്നതിനേക്കാള്‍ ശരിയായ വാക്ക് ആത്മവിമര്‍ശനം എന്നല്ലേ? ജീവിതത്തിലിതേവരെ തെറ്റ് ചെയ്യാത്ത വലതുപക്ഷ പാര്‍ട്ടികളേക്കാള്‍ മെച്ചം, തെറ്റ് തിരുത്തലെങ്കിലുമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തന്നെയല്ലേ?]. പാര്‍ട്ടി ഭരണഘടന എന്നതിലെ "ഭരണഘടന" എന്ന പദം ഇങ്ങനെ വളച്ചൊടിക്കണേമോ പ്രിയ കാളിദാസാ? "നിക്ഷ്പക്ഷനെന്ന്" അവകാശപ്പെടുന്ന വിരുദ്ധന്മാരെ അവഗണിക്കാം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റെന്ന് അവകാശപ്പെടുന്ന താങ്കള്‍ക്കെങ്കിലും പാര്‍ട്ടി ഭരണഘടന എന്ന് പറയുന്നതിനെ ശരിയായ അര്‍ത്ഥത്തിലെടുത്തു കൂടേ? സോവിയറ്റ് ഭരണഘടനയും ചൈനീസ് ഭരണഘടനയുമൊക്കെ ഇവിടേക്ക് വലിച്ചിഴയ്ക്കപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. സെബിന്‍ ഒരിക്കല്‍ പറഞ്ഞ പോലെ, ഞാന്‍ ഇരുനില വീട് വയ്ക്കും, ഗള്‍ഫില്‍ പോകും, യു.എസില്‍ പഠിക്കും, പക്ഷെ നീ ഒരു കമ്മ്യൂണിസ്റ്റുകാരനായിപ്പോയി എന്നത് കൊണ്ട് മാത്രം, ചെറ്റക്കുടിലില്‍ മാത്രമേ താമസിക്കാവൂ, നിന്റെ മകനെ കയറ് കെട്ടി വളര്‍ത്തണം എന്നൊക്കെ പറയുമ്പോള്‍ അത്തരം വാദങ്ങള്‍ എത്ര മാത്രം പൊള്ളയാണെന്ന് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതിന് മുമ്പ് സ്വയമൊന്ന് ആലോചിക്കുകയാണെങ്കില്‍ നന്ന്.

ഇന്ത്യയിലെ ഒരു മുഖ്യധാരാ ഇടതുപാര്‍ട്ടിയിലും എനിക്ക് അംഗത്വമില്ല. എന്നിട്ടും എന്റെ ഈ ഇടപെടല്‍ ഞാന്‍ ശരിയെന്ന് കരുതുന്ന ചില കാര്യങ്ങള്‍ക്ക് വേണ്ടിയും, വിരുദ്ധരുടെ വില കുറഞ്ഞ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുവാനും വേണ്ടിയുള്ളതാണ്.

കേരളത്തിലെ തെരെഞ്ഞെടുപ്പ് കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ തികച്ചും വ്യത്യസ്തമായ പരസ്പരം ബാധിക്കാത്ത കാര്യങ്ങളായ പശ്ചിമ ബംഗാളിലെ ഇടതു ഭരണവും, ചൈനയിലെ "ഇടതുവ്യതിചലനവും", സോവിയറ്റ് യൂണിയന്റെ പതനവുമൊക്കെ ചര്‍ച്ചയിലേക്ക് തന്ത്രപൂര്‍വ്വം കൊണ്ടുവരുന്നത് കാളിദാസന്‍ തന്നെ നേരിട്ട് കണ്ടിട്ടുള്ളതും, വിമര്‍ശിച്ചിട്ടുള്ളതുമായ കാര്യമാണ്. അത് പോലെ തന്നെ, ഇവിടെ പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യങ്ങളാണ്, സിന്ധു ജോയിയുടെ സ്ഥാനാര്‍ത്ഥിത്വവും മറ്റും. കമന്റിലെ ബാക്കിയുള്ള ആരോപണങ്ങള്‍ തെറ്റാണ് എന്ന് നിങ്ങള്‍ക്ക് തന്നെ അറിയാവുന്നത് കൊണ്ടും, സത്യമെന്തെന്ന് അറിഞ്ഞുകൊണ്ടു തന്നെ നിങ്ങള്‍ അല്ലായെന്ന് വാദിക്കുമെന്ന് നിങ്ങള്‍ സമ്മതിച്ചത് കൊണ്ടും, എനിക്ക് ചര്‍ച്ചകളില്‍ ഇടപെടുവാന്‍ നിങ്ങള്‍ക്കുള്ളത്ര സമയമില്ലാത്തത് കൊണ്ടും അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു.

ബീഫ് ഫ്രൈ||b33f fry said...

@അങ്കിള്‍

ഭരണഘടന എന്ന പദത്തെ ദുര്‍വ്യാഖ്യാനം ചെയ്യരുതേ അങ്കിള്‍. രണ്ടിനും അതിന്റേതായ ഉദ്ദേശങ്ങളുണ്ട്. പരസ്പരം contradicting-ഉമല്ല. ഇന്ത്യന്‍ ഗവണ്‍മെന്റിനെ മറിച്ചിടണമെന്നൊന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നില്ല. തൊഴിലാളി വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂടത്തെ ജനാധിപത്യരീതിയില്‍, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ കൊണ്ടു വരണമെന്നതാണ് അതില്‍ പറയുന്നത്. അതില്‍ ജനാധിപത്യവിരുദ്ധമോ, ഭരണഘടനാ വിരുദ്ധമോ ആയിട്ടുള്ള എന്താണുള്ളത്?ഇതൊന്നും മനസ്സിലാകാഞ്ഞിട്ടല്ല അങ്കിളിന്റെ മുറുമുറുപ്പെന്ന് നന്നായിട്ടറിയാം. അതിന് ഈ നിക്ഷപക്ഷതയുടെ പുറങ്കുപ്പായമിണ്ടുന്ന കാര്യമില്ല.

ഓഫ്: ഞങ്ങളുടേത് ഒരു അനോണിമസ് പ്രൊഫൈലാണ്. ഇതുണ്ടാക്കിയിരിക്കുന്നത് ചില ഉദ്ദേശങ്ങള്‍ക്കാണ്. [ഈ പ്രൊഫൈലില്‍ നിന്നും എവിടെയെങ്കിലും തെറി വിളി കണ്ടിട്ടുണ്ടെങ്കില്‍ അതൊന്ന് കാണിച്ചു തരണം]. മറഞ്ഞിരിക്കുന്നതിന് അതിന്റേതായ കാരണങ്ങളുണ്ട്. ഞങ്ങളുടെ യഥാര്‍ത്ഥ പ്രൊഫൈലുകള്‍ ഇവിടെയൊക്കെ തന്നെ ഉണ്ട്. :)
ഇതില്‍ നിങ്ങളീ പറഞ്ഞ പ്രതീഷുണ്ടെന്നോ ഇല്ലെന്നോ, ഇതൊക്കെ എഴുതുന്നത് പ്രതീഷാണെന്നോ ഒന്നും പറയുവാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല. ഇത്രയും പറയുവാന്‍ കാരണം, ഒരു ബ്ലോഗ്ഗ് ചര്‍ച്ചയില്‍, മറ്റൊരു ബ്ലോഗ്ഗറുടെ ബ്ലോഗ്ഗര്‍ നാമം വെച്ച് അഭിസംബോധന ചെയ്യുന്നതാണ് നല്ലത്, അദ്ദേഹം നിങ്ങളുടെ മകനോ മകളോ ആണെങ്കില്‍ കൂടി. (ഈ പ്രതീഷ് ആരെന്ന് ആരെങ്കിലും പറഞ്ഞ് തരൂ. എന്റെ ബ്ലോഗ്ഗില്‍ വന്ന ഒരു കമന്റിലെ ലിങ്ക് വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നില്ല)

KKN said...

കാളിദാസനാരാ, ഷാജഹാനാണോ ?

KKN said...

കാളിദാസനാരാ, ഷാജഹാനാണോ ?

റം ഗോപാല്‍ വര്‍മ്മ said...

പിണറായിയുടെ ഇല്ലാ ബംഗ്ലാവ് - പോലീസ് കേസ്

kaalidaasan said...

അപ്പോള്‍ വാര്‍ത്തകള്‍ സ്രിഷ്ടിക്കപ്പെടുന്നുണ്ടെന്ന് കാളീദാസനും ബോദ്ദ്യമുണ്ട്. അത്രയും നന്ന്.

ഇ മെയിലിലൂടെ ആരോ പ്രചരിപ്പിക്കുന്ന താമശകളൊക്കെ വാര്‍ത്തകളാണെന്നു വിശ്വസിക്കുന്നത് ബുദ്ധിഭ്രമമുള്ളവരാണ്. ഇ മെയിലും ബ്ലോഗിലും വരുന്നതൊക്കെ വാര്‍ത്തകളാണെന്നു കരുതുന്നവരുടെ തല പരിശോധിക്കുക തന്നെ വേണം.

സാജന്‍| SAJAN said...

പ്രീയ സുനിൽ കൃഷ്ണൻ,

ഇത്രയും ആയ സ്ഥിതിക്ക് രണ്ട് വീഡിയോ കൂടെ ഇവിടെ ലിങ്കട്ടെ,

ഒന്നിവിടെ,

രണ്ടാമത്തത് ഇവിടെ ( ഈ വീഡിയോയുടെ 3.20 മുതൽ 3.43 വരെ കാണാൻ മറക്കരുത്)

സാജന്‍| SAJAN said...

രണ്ടാമത്തെ വീഡിയോയിൽ
കോടികൾ ചെലവഴിച്ച് പണിയുന്ന വീടിനെപ്പറ്റിയുള്ള പരാമർശം കണ്ടത്കൊണ്ടാണു സുനിൽകൃഷ്ണന്റെ ശ്രദ്ധയിൽ ഇത് കൊണ്ടു വന്നത്, എന്താവും താങ്കൾക്കിതിൽ പറയാനുണ്ടാവുക എന്നൊരു ജിഞ്ജാസ!!

മുക്കുവന്‍ said...

still we did not see the original house photo... is that really not available?

I am not going to pinarayi for taking a snap :)

കുഞ്ഞന്‍ said...

വാർത്തയിൽ കേട്ടത്..സ.പിണറായി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നു അദ്ദേഹത്തിനെതിരായി ഇന്റെർനെറ്റിൽ അദ്ദേഹത്തിന്റെ വീടാണെന്നും പറഞ്ഞ് നുണപ്രചരണം നടക്കുന്നുവെന്ന്. നട്ടാപ്പി..അപ്പോൾ തീർച്ചയായും അദ്ദേഹത്തിനു വേദനയുണ്ട് അപമാനകരമായ വാർത്തകൾ വരുമ്പോൾ, പ്രത്യക്ഷമ്മായൊ പരോക്ഷമായൊ ഒരാൾക്ക് വേദനയുണ്ടാക്കുമെങ്കിൽ,അദ്ദേഹത്തിന്റെ വീടല്ലാന്ന് അദ്ദേഹം തന്നെ പറഞ്ഞ സ്ഥിതിക്ക് ഈ പോസ്റ്റ് നീക്കം ചെയ്യൂ..നുണപ്രചരണം ഇതോടെ അവസാനിക്കട്ടെ....

Nodichil said...

കാളീദസന്‌,
"ഇ മെയിലിലൂടെ ആരോ പ്രചരിപ്പിക്കുന്ന താമശകളൊക്കെ വാര്‍ത്തകളാണെന്നു വിശ്വസിക്കുന്നത് ബുദ്ധിഭ്രമമുള്ളവരാണ്" . ശരിയായിരിക്കാം. പക്ഷെ മുഖ്യധാര മാധ്യമങ്ങളിലും ഇവയോക്കെ വരാറുണ്ടെന്നതും അതൊക്കെ വിശ്വസിക്കുന്നവരേറെയുണ്ടെന്നതും സത്യമല്ലേ കാളീദസാ?
"ഇ മെയിലും ബ്ലോഗിലും വരുന്നതൊക്കെ വാര്‍ത്തകളാണെന്നു കരുതുന്നവരുടെ തല പരിശോധിക്കുക തന്നെ വേണം". അത്‌ കലക്കി. അപ്പോള്‍ ഇ മെയിലില്‍ വരുന്നത് കണ്ട് ബ്ലോഗ് എഴുതിയവരുടെ തലയോ? അത്‌ ശരിയാണെന്ന് അറ്റസ്റ്റ്‌ ചെയ്യാന്‍ പാടുപെട്ടവരുടെ തലയോ?...

kaalidaasan said...

ബീഫ് ഫ്രൈ,

പാര്‍ട്ടി ഭരണഘടന പറയുന്നതിനെ ശരിയായ അര്‍ത്ഥത്തില്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. പാര്‍ട്ടി അംഗങ്ങളെല്ലാം ഈ ഭരണഘടന അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. വി എസിനെ പി ബി യില്‍ നിന്നും തരം താഴ്തിയതും ഈ ഭരണഘടനയിലെ ചില വ്യവസ്ഥകള്‍ ലംഘിച്ചതുകൊണ്ടാണ്. വി എസിനു ബാധകമാകുന്ന ഭരണഘടന പിണറായിക്കും ജയരാജനും മറ്റും ബാധകമല്ലാത്തതിന്റെ പരിഹാസ്യത ബീഫ് ഫ്രൈക്കു മനസിലാകാത്തതല്ല. അതാണു സി പി എമ്മി ല്‍ ഉണ്ടെന്നു പറയുന്ന തെറ്റായ പ്രവണത. സി പി എം അംഗങ്ങള്‍ക്ക് ഭരണഘടന പ്രകാരം ജയരാജനുള്ളതുപോലെ ഒരു വീട് അനുവദിക്കുന്നില്ല.

സി പി എം അംഗങ്ങള്‍ എങ്ങനെ പൊതു രംഗത്തു പെരുമാറണം എന്നതൊക്കെ വളരെ വ്യക്തമായി ആ ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. അതിനു വിരുദ്ധമായി പല നേതാക്കളും പെരുമാറിയപ്പോള്‍ അത് പൊതു വേദികളില്‍ ചര്‍ച്ചയായി. അന്നൊക്കെ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അതിനെ പരിഹസിക്കുകയും മാദ്ധ്യമ സൃഷ്ടി എന്ന ലേബല്‍ നല്‍കുകയും ചെയ്തു. അന്ന് മദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തതില്‍ പലതും വാസ്തവമാണെന്നതിനു തെളിവല്ലേ ഇപ്പോഴത്തെ തെറ്റു തിരുത്തല്‍ എന്ന പ്രക്രീയ.

മറ്റുള്ള പാര്‍ട്ടികളില്‍ തെറ്റു തിരുത്തലോ ആത്മപരിശോധനകളോ ഇല്ല എന്നത് വളരെ ശരിയാണ്. അതിന്റെ കാരണം കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടിയില്‍ അംഗങ്ങള്‍ എങ്ങനെ പേരുമാറണമെന്നതിനു ഒരു മാര്‍ഗ്ഗരേഖയോ നിയമമോ ഇല്ല എന്നതാണ്. മുതലാളിത്ത വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന അവരൊക്കെ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന തത്വം പിന്തുടരുന്നവരാണ്.


അതുകൊണ്ടാണ്, ആ പാര്‍ട്ടികളൊക്കെ ഒരാള്‍ ക്കൂട്ടം എന്നു പറയപ്പെടുന്നത്. കരുണാകരനൊക്കെ തോന്നുമ്പോള്‍ ഇറങ്ങിപ്പോകാനും കയറി വരാനും സാധിക്കുന്നതതു കൊണ്ടാണ്. അബ്ദുള്ളകുട്ടി പെട്ടെന്നൊരു ദിവസം കോണ്‍ഗ്രസ് അംഗമയതും പിട്ടേന്ന് സ്ഥാനാര്‍ ത്തിയായി എം എല്‍ എ ആയതും അതു കൊണ്ടാണ്. സി പി എം എന്ന പര്‍ട്ടി അതു പോലെയല്ല. ലോനപ്പന്‍ നമ്പാടനും റ്റി കെ ഹം സയുമൊക്കെ സ്വതന്ത്രാരായി പാര്‍ട്ടി സഹയത്രികരായി വളരെ കാലം ​നടന്ന ശേഷമാണ്, പാര്‍ട്ടി അംഗങ്ങളായത്. ഈ വ്യത്യാസം ഉള്ളതു കൊണ്ടാണ്, സി പി എം സാധാരണ മനുഷ്യരുടെ കൂലം കഷ ചിന്തകള്‍ക്ക് വിധേയമാകുനത്. നിശിധമായി വിമര്‍ശിക്കുമ്പോഴും മറ്റു പാര്‍ട്ടിക്കാര്‍ എന്നും സി പി എമ്മിന്റെ ധാര്‍മ്മികതയെ ആദരിച്ചിരുനു. പക്ഷെ ഇന്നത്തെ പാര്‍ട്ടി നേതാക്കളില്‍ നിന്നും ആ ധാര്‍മ്മികത എങ്ങോ കളഞ്ഞു പോയി. അതിനാക്കം കൂടിയത് പിണറായി വിജയന്‍ പാര്‍ട്ടി നേതവായ ശേഷമാണ്. ആ ധാര്‍മ്മികതയുടെ ക്കുന്ന നാമ്പുകളാണു ജനങ്ങള്‍ വി എസിലൊക്കെ കാണുന്നത്. അതുകൊണ്ടാണ്, അതൊക്കെ മാദ്ധ്യമ സൃഷ്ടി എന്നു വിളിച്ചു പറയുന്നവര്‍ ജനങ്ങളുടെ മുമ്പില്‍ അപഹാസ്യരാകുന്നത്.

kaalidaasan said...

ബീഫ് ഫ്രൈ,


സെബിന്‍ പറഞ്ഞതിനു യാതൊരു പ്രസക്തിയുമില്ല. എത്രയോ കമ്യൂണിസ്റ്റുകാരുടെ മക്കള്‍ പുറത്തു പഠിക്കുന്നുണ്ട്, ജോലി ചെയ്യുന്നുണ്ട്. സ്ഥിരതാമസവും ആക്കിയിട്ടുണ്ട്. അവരില്‍ ആരെക്കുറിച്ചാണു മാധ്യമങ്ങളില്‍ വിമര്‍ശനം വന്നിട്ടുള്ളത്? ഞാന്‍ ഇതു വരെ പിണറായി വിജയ്ന്റെ മകനും മകളും കേരളത്തിനു പുറത്തുള്ള സ്വാശ്രയ സ്ഥാപങ്ങളില്‍ പഠിക്കുന്നതിനെയേ വിമര്‍ശിച്ചു കണ്ടുള്ളു. വേറെ ഏതു നേതാവിന്റെ മക്കളേക്കുറിച്ചാണു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ബീഫ് ഫ്രൈ കണ്ടിട്ടുള്ളത്? പിണറായി വിജയന്റെ മക്കളെ എന്തു കൊണ്ടു വിമര്‍ശിച്ചു എന്നു ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

താങ്കളുടെയൊക്കെ പ്രശ്നം മറ്റൊന്നാണ്. പിണറായി വിജയനും മറ്റുമെതിരെ വരുന്ന വിമര്‍ശനം, കാരണമുണ്ടായാലും ഇല്ലെങ്കിലും, പാര്‍ട്ടിക്കെതിരെ എന്നാക്കി മാറ്റുന്നു.

ബീഫ് ഫ്രൈ അത്മാര്‍ത്ഥമായി അലോചിക്കാന്‍ ഒരു കാര്യം പറയാം. കേരളത്തിലെ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്യുകയും അടിച്ചു തകര്‍ക്കുകയും ചെയ്തിട്ട് മകളെ കോയംബത്തൂരുള്ള അമൃതാനന്ദമയിയുടെ സ്ഥാപനത്തില്‍ പഠിക്കാനയച്ച പിണറായി വിജയന്റെ നടപടി ശരിയായിരുന്നോ?

ആദ്യകാല കമ്യൂണിസ്റ്റു നേതാക്കളില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന സാമ്പത്തിക നിലയുള്ള വീടുകളില്‍ നിന്നും വന്നവരായിരുന്നു. അവരൊക്കെ ചെറ്റക്കുടിലില്‍ താമസിച്ചിട്ടുമില്ല. ചെറ്റക്കുടിലില്‍ മാത്രമേ താമസിക്കാവൂ എന്നാരും നിഷ്കര്‍ഷിച്ചിട്ടും ഇല്ല. ചില സി പി എം നേതാക്കളുടെ പണത്തോടും സുഖസൌകര്യങ്ങളോടുമുള്ള ആര്‍ത്തിയൊക്കെ പൊതു ജനം വിമര്‍ശിക്കുന്നുണ്ട്. ലളിത ജീവിതം നയിക്കുന്ന നേതാക്കളുടെയും ആര്‍ഭാട ജീവിതം നയിക്കുന്ന നേതാക്കളെയും താരതമ്യം ചെയ്യുന്നതിന്റെ കാരണം സി പി എം നേതാക്കള്‍ എങ്ങനെ ജീവിക്കണം എന്ന് സി പി എം ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതു കൊണ്ടുമാണ്. ജനങ്ങള്‍ അതേക്കുറിച്ചു പറയാന്‍ കാരണം വി എസിനെപ്പോലുള്ളവരുടെ ലളിത ജീവിതവും ജയരാജനേപ്പോലുള്ളവരുടെ ആര്‍ഭാട ജീവിതവും ​അവരുടെ കണ്‍മുന്നില്‍ കാണുന്നതു കൊണ്ടാണ്. അതൊനും പരമര്‍ശിക്കാന്‍ പാടില്ലെങ്കില്‍ പെരുമാറ്റച്ചറ്റം ഭരണഘടനയില്‍ നിന്നും എടുത്തു മാറ്റണം.

കമ്യൂണിസ്റ്റുകാര്‍ക്ക് ചേരാ
ത്ത ജീവിത രീതി ചില നേതാക്കള്‍ ക്കുണ്ടെന്നാണു കേന്ദ്ര കമ്മിറ്റി രേഖ പറയുന്നത്, അങ്ങനെയുള്ള ജീവിത രീതി ചിലര്‍ക്കെങ്കിലുമുള്ളതു കൊണ്ടുതന്നെയാണ്.

kaalidaasan said...

ബീഫ് ഫ്രൈ,

ഇന്‍ഡ്യയുടെ കാര്യം പറയുമ്പോള്‍ ചൈനയേയും സോവിയറ്റ് യൂണിയനേയും വലിച്ചിഴച്ചു കൊണ്ടു വരുന്നതുപോലെയല്ല സിന്ധു ജോയിയെ പരാമര്‍ശിച്ചത്. പിണറായിയുടെ വീടിനേപ്പറ്റി പരാമര്‍ശിച്ചപ്പൊള്‍ ഇവിടെ കുറെപ്പേര്‍ ലാവലിന്‍ കേസും, വരദചാരിയേയുമൊക്കെ പരാമര്‍ശിച്ചു. അതൊക്കെ ഇവിടെ പ്രസക്തമാണ്. സി പ് എമ്മിനെ ബാധിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ പ്രത്യേകിച്ചും.

കത്തോലിക്കാ സഭയുടെ സ്വശ്രയ സ്ഥാപങ്ങള്‍ തല്ലിത്തകര്‍ക്കാന്‍ പോയി പോലീസിന്റെ അടികൊണ്ടാണ്, സിന്ധു ജോയി മുടന്തി നടക്കുന്നതെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. അതേ കത്തോലിക്കാ സഭയുടെ അരമനയില്‍ വോട്ടു തേടിപ്പോകുന്നതും പരസ്യമായി ഭക്തി ഗാനം പടി വോട്ടു ചോദിക്കുന്നതും വൃത്തികേടു തന്നെയാണ്. അവരുടെ നയങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ അവരുടെ വോട്ടു തേടി പോകരുത്. അതാണു ഞാന്‍ പഠിച്ചിട്ടുള്ള അന്തസ്. എന്തിനാണു കത്തോലിക്കാ സഭ നേതക്കളുടെ പിന്നാലെ വോട്ടു യാചിച്ചു പോകുന്നത്.

എനിക്ക് സത്യമല്ല എന്നറിയാവുന്ന ഒരു കാര്യവും സത്യമാണെന്നു പറഞ്ഞു ഞാന്‍ വാദിക്കാറില്ല. നട്ടപിരാന്തന്‍ പ്രസിദ്ധീകരിച്ച ഫോട്ടോ പിണറായി വിജയ്ന്റെ ആണോ അല്ലയോ എന്ന് എനിക്കറിയില്ല. ഇതുപോലുള്ള വിവാദങ്ങള്‍ ഉള്ളതു കൊണ്ട് ആ വീടിന്റെ യധാര്‍ത്ഥ ഫോട്ടോ പ്രസിദ്ധീകരിച്ച് വിവാദമവസാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞത് അതുകൊണ്ടാണ്.

kaalidaasan said...

നൊഡിച്ചില്‍

പക്ഷെ മുഖ്യധാര മാധ്യമങ്ങളിലും ഇവയോക്കെ വരാറുണ്ടെന്നതും അതൊക്കെ വിശ്വസിക്കുന്നവരേറെയുണ്ടെന്നതും സത്യമല്ലേ കാളീദസാ?

മുഖ്യധാരാ മാദ്ധ്യമങ്ങളില്‍ ഇന്നു വരെ പിണറായി വിജയന്റെ വീടിന്റെ ഫോട്ടൊ വന്നിട്ടില്ല. കൂടുതല്‍ ആളുകള്‍ വായിക്കുന്നത് മുഖ്യധാരാ മാദ്ധ്യമങ്ങളാണ്. അവയില്‍ ഈ വീടിന്റെ ഫോട്ടോ വന്നിരുന്നെങ്കില്‍ ഇ മെയിലിലൂടെ ആരും ഇതു പോലെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കില്ലായിരുന്നു.

അത്‌ കലക്കി. അപ്പോള്‍ ഇ മെയിലില്‍ വരുന്നത് കണ്ട് ബ്ലോഗ് എഴുതിയവരുടെ തലയോ? അത്‌ ശരിയാണെന്ന് അറ്റസ്റ്റ്‌ ചെയ്യാന്‍ പാടുപെട്ടവരുടെ തലയോ?..

ഈ ബ്ളോഗ് എഴുതിയ ആള്‍ വ്യക്തമായി പറഞ്ഞു, ഇത് ഇ മെയിലില്‍ കിട്ടിയ ഒരു ഫോട്ടോ ആണെന്ന്. അത് വാര്‍ത്ത എഴുതുന്നതാണെന്നു മനസിലാക്കുന്ന നൊഡിച്ചിയേപ്പോലുള്ളവരുടെ തലയല്ലേ പരിശോധിക്കേണ്ടത്.?

ബ്ളോഗെഴുതിയ ആള്‍, ഇത് പ്രസിദ്ധീകരിച്ചിട്ട്, പിണറായിയുടെ പിന്തുണക്കാരോട്, അദ്ദേഹത്തിന്റെ വീടിന്റെ യധാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ച് ഇതില്‍ വ്യക്തത വരുത്താനാണപേക്ഷിച്ചത്. പക്ഷെ അവര്‍ മുടന്തന്‍ ന്യായം പറഞ്ഞ് അതില്‍ നിന്നും ഒഴിഞ്ഞു മാറി. സെബിനേപ്പോലുളവര്‍ അത് സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതാണെനൊക്കെ വിലപിച്ചു. അങ്കിള്‍ അയച്ചു കൊടുത്ത ഫോട്ടോ നട്ടപ്പിരാന്തന്‍ മറ്റൊരു പോസ്റ്റില്‍ പ്രസിദ്ധീകരിക്കുകയും സുനില്‍ അത് അറ്റസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോള്‍ അതിനു വ്യക്തത വന്നു. നട്ടപ്പിരാന്തന്‍ ഉദ്ദേശിച്ചതും അതു തന്നെ. എല്ലാവരും പിണറായി വിജയന്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുകയും ചെയ്തു.

Nodichil said...

കാളീദാസന്‍ ചോദിക്കുന്നു, വ്യാജ ഇ മെയില്‍ പ്രചരിച്ചാലുട്നെ മുഖ്യധാരാ മാദ്ധ്യമത്തില്‍ യഥാര്‍ത്ഥ പോട്ടോ കൊടുത്താല്‍ പോരായിരുന്നൊ എന്ന്‌. കാളീദാസന്‍ തന്നെ പറയുന്നു ഇത് പിണറായി വിജയന്റെ വീടല്ല എന്നറിഞ്ഞു കൊണ്ടു തനെയാണിവിടെ ഭൂരിഭാഗം ആളുകളും ചര്‍ച്ച ചെയ്തത് എന്നും. അപ്പോള്‍ പിന്നെ യഥാര്‍ത്ഥ പോട്ടോ കിട്ടിയിട്ടും കാര്യമുണ്ടോ? ഉണ്ടായിരിക്കാം. ഒരു പിണറായി ഭവനം സീസണ്‍ -2 ന്‌ ഒരു വകുപ്പാകും. ഇല്ല്യൊ? പിന്നെ ബ്ലോഗര്‍ തന്നെ

"...ഇ-മെയില്‍ ഫോര്‍വേര്‍ഡിന്റെ സത്യം അറിയുക എന്നതിലുപരി പിണറായി വിജയനിട്ട് ഒരു താങ്ങു കൂടി കൊടുക്കാനുള്ള താങ്കളുടെ മനസ്സിലിരിപ്പാണു ഈ പോസ്റ്റിനു പിന്നിലുള്ളതെന്ന് മനസ്സിലായി- ശ്രീ. സുനില്‍ പറയുന്ന ഈ കാര്യം ശരിയാണ്, ഞാന്‍ ഈ വാദമുഖത്തെ നിഷേധിക്കുന്നില്ല. സ്വഭാവികമായി അതായിരിക്കും ഇതിന്റെ പരിണാമം എന്നും എനിക്കറിയാം...." എന്നു പറഞ്ഞതിനാല്‍ കാളീദാസന്റെ വ്യാഖ്യാനത്തിനു പ്രസക്തിയുണ്ടോ?

പിന്നെ പരദൂഷണം കാണുമ്പോഴേ ആക്രാന്തം കൂടുന്ന കാളീദാസന്റെ അവസ്ഥയിലെത്തുമ്പോള്‍ ഞാന്‍ എന്റെ തല പരിശോധിക്കാം.കട്ടായം...

kaalidaasan said...

നൊഡിച്ചിലേ,

പരദൂഷണം കണുമ്പോള്‍ കാളിദാസനൊരു അക്രാന്തവുമില്ല. ഇത് ഒരു പരദൂഷണമാണെന്നും കാളിദാസനഭിപ്രായമില്ല. ആരോ ഒരാള്‍ തമാശക്കു വേണ്ടി ഒരു ഫോട്ടോ പിണറായി വിജയ്ന്റെ വീടാണെന്നും പറഞ്ഞ് ഇ മെയില്‍ അയച്ചു. അതു കിട്ടിയ ഒരാള്‍ ഒരു ചോദ്യം പോലെ അതുപയോഗിച്ച് ഒരു ബ്ളോഗെഴുതി. ഉദ്ദേശിച്ച പോലെ പിണറായി ഭക്തര്‍ അതിന്റെ മേല്‍ ചാടിവീണു. അത് മറ്റുള്ളവരെല്ലാം അതാസ്വദിച്ചു.

ഇത്രയധികം ന്യായീകരണമുണ്ടായപ്പോള്‍ പലരിലും പിണറായി വിജയന്റെ വീട് എന്തോ മഹാ സംഭവമാണെന്ന ചിന്തയുണ്ടാക്കി എന്നതൊഴിച്ചാല്‍ മറ്റൊന്നും നടന്നില്ല.

എന്തൊരാക്രാന്തമായിരുന്നു അത് പിണറായിയുടെ വീടല്ല എന്നു സ്ഥാപിക്കാന്‍. ബ്ളോഗ് എഴുതിയ ആള്‍ ഉദ്ദേശിച്ചതും അതായിരിക്കാം. വഴിയെ പോകുന്നവര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല പിണറായി എന്നു പറഞ്ഞതാണിതിലെ തമാശ. ഇപ്പോള്‍ വഴിയെ പോകുന്നവര്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തുള്ളവരും ചുമ്മാ ഒന്നു കൊട്ടിപ്പോയി. അതൊക്കെ ചിലരുടെ തലേ വിധി. കേരളത്തില്‍ എത്രയോ രാഷ്ട്രീയ നേതാക്കളുണ്ട്. അവരേക്കുറിച്ചൊന്നും ഇതു പോലെ ആരും ഇ മെയിലയച്ച് തമാശ കളിക്കുന്നില്ല.

പിന്നെ പോലീസില്‍ പരാതി കൊടുത്തിട്ട് എന്തെങ്കിലും കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇതാദ്യം എഴുതിയ ആളെ പിടികൂടിയാലും അയാള്‍ ഒരു തമാശക്കെഴുതിയതാണെന്നു പറയും. കൂടി വന്നാല്‍ ഒരു മാപ്പു പറച്ചിലിനപ്പുറം ഇതില്‍ നിന്നും ഒന്നുമുണ്ടാകാനും പോകുന്നില്ല.