തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 15, 2009

200.കൂതറ : ഡബിള്‍ സെഞ്ചുറി

നൂറോ ഇരുനൂറോ പോസ്റ്റുകള്‍ ബൂലോകത്ത് ഒരു സംഭവമല്ലെങ്കിലും കൂതറ അവലോകനം ഇരുനൂറു പോസ്റ്റുകള്‍ തികച്ചത് അംഗങ്ങള്‍ക്കും വായനക്കാര്‍ക്കും സംഭവം തന്നെ. നിന്ദ്യം അല്ലെങ്കില്‍ മോശം എന്നര്‍ത്ഥം വരുന്ന കൂതറ എന്നാ പേരില്‍ ഒരു അവലോകനോദ്ദേശത്തോടെ തുടങ്ങിയ ചെറുബ്ലോഗിന്ന് നല്ല വായനക്കാരുള്ളതും ഒപ്പം കാര്യപ്രസക്തമായ വിമര്‍ശകരുള്ളതുമായ ഒരു ബ്ലോഗാണ്. ബ്ലോഗില്‍ പ്രതികരണങ്ങള്‍ ഉടനെതന്നെ കിട്ടുമെന്നുള്ളതും രാഷ്ട്രീയ പൊതുകാര്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലപ്പോഴൊക്കെ കൂതറയായി എഴുതേണ്ടിവരുംമെന്നുള്ളതും കൂടാതെ പേരിലെന്തിരിക്കുന്നു എന്നാ വിഖ്യാതമായ ചോദ്യത്തെ അന്വാര്‍ത്ഥമാക്കാന്‍ കൂടി സ്വീകരിച്ച പേരാണ് കൂതറ അവലോകനം. ഉള്ളടക്കവും അവതരണവും നല്ലതെങ്കില്‍ വായനക്കാര്‍ എന്നുമുണ്ടാവും എന്നവിശ്വാസമാണ് ഇതിന്റെ ആധാരം.തീരുമാനം തെറ്റല്ലെന്ന് മനസ്സിലായതില്‍ വളരെ സന്തോഷം തോന്നുന്നു. ഒരു വായനക്കാരന്‍ ഒരിക്കല്‍ എഴുതിയ മെയിലില്‍ ഡിയര്‍ കൂതറ ഐ ലവ് ടൂ ഹേറ്റ് യൂ.. എന്ന് വായിച്ചപ്പോള്‍ സത്യത്തില്‍ എന്റെ തീരുമാനം ശരിയായിരുന്നു എന്ന് മനസ്സിലായി.

പേരിലെ അര്‍ഥം പോലെ ഉള്ളടക്കവും മോശമെന്ന് അലമുറയിട്ട ചിലരാകട്ടെ കാലയവനയ്ക്കുള്ളില്‍ മറഞ്ഞുപോവുകയോ കുത്തൊഴുക്കില്‍ നിന്ന് ഒലിച്ചുമാറി തീരത്തു ആരോരും പരിഗണിക്കാതെ ആത്മപ്രശംസകള്‍ നടത്തി അപഹാസ്യര്‍ ആവുകയോ ചെയ്യുന്നു. ചരിത്രം പഠിപ്പിക്കുന്നതും അതുതന്നെ. മികച്ചപെരും മികച്ച തുടക്കവും കൊണ്ടുമാത്രം പിടിച്ചുനില്‍ക്കുവാന്‍ കഴിയില്ല. സ്ഥിരമായ എഴുത്തും സ്ഥിരതയാര്‍ന്ന രീതികളും കൊണ്ടുമാത്രമേ വായനക്കാരുടെ ഇടയില്‍ സ്വന്തം നില കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിലവാരം കുറഞ്ഞ വിവാദങ്ങളും അനാവശ്യമായ ഇടപെടലുകളും നടത്തി താല്‍ക്കാലിക ലാഭം കൊയ്യാമെങ്കിലും ദൂരവ്യാപകമായ നേട്ടങ്ങള്‍ ഉണ്ടാവുകയില്ലെന്നു ഉറപ്പിച്ചുപറയാന്‍ കഴിയും..

കൂതറ അവലോകനത്തിന് ഇന്നുവരെ നല്‍കിയ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ. കൂതറ തിരുമേനിയും അംഗങ്ങളും തുടര്‍ന്നും നല്ല പോസ്റ്റുകളുമായി നിങ്ങളുടെ മുമ്പിലേക്ക് എത്തികൊള്ളാന്‍ ശ്രമിക്കാം എന്ന് പറഞ്ഞുകൊണ്ട്

നന്ദി..........

കൂതറ തിരുമേനി....കൂതറ തിരുമേനിയുടെ വിമര്‍ശന നയോപായം ഇവിടെ വായിക്കാം.

7 comments:

ഞാനും എന്‍റെ ലോകവും said...

ആശംസകൾ ,വ്യക്തിപരമായ പോസ്റ്റുകൾ ഒഴിവാക്കി നല്ല പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു .
സജി.

കെ.പി.സുകുമാരന്‍ (K.P.S.) said...

തുടക്കത്തില്‍ പേരിനോട് യോജിപ്പുണ്ടായിരുന്നില്ല, പിന്നീട് പേരിലല്ല കാര്യമെന്ന് മനസ്സിലായി. ആശംസകള്‍!

ഭാരതീയന്‍ said...

ആശംസകള്‍..

suchand scs said...

aashamsakal :)

കനല്‍ said...

ആശംസകള്‍

അരുണ്‍ കായംകുളം said...

ആശംസകൾ

കാട്ടിപ്പരുത്തി said...

:)