തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, November 15, 2009

201-പിണറായിയുടെ വീട് കഥ പറയുന്നുഞാന്‍ മുമ്പ് ഇവിടെ കോലാഹലമുണ്ടാക്കിയ ഒരു പോസ്റ്റ് ഇട്ടിരുന്നു. സ. പിണറായിയുടെ വീടാണെന്ന് പ്രചരിപ്പിച്ച ഒരു വീടിനെ കുറിച്ച്, അത് സത്യമല്ലെന്ന് 90% ആളുകളും വിശ്വസിക്കുന്നുമുണ്ടാവും. അതിന്ന് എനിക്ക് കിട്ടിയ ചില വിശ്വസിനീയമായ ചിത്രങ്ങള്‍ കൊണ്ട് ആ വീട് സ. പിണറായിയുടെതല്ലെന്ന് സമര്‍ത്ഥിക്കാം.ആ വീട് സൌദി അറേബ്യയില്‍ ഉള്ള ഒരു പ്രവാസിയുടെ വീടാണെന്നാണ് വിശ്വസിനീയമായ വിവരം. മാത്രമല്ല ഈ വീട് രമണന്‍ എന്ന സീരിയലില്‍ നിങ്ങള്‍ക്ക് കാണാം.

എനിക്ക് കിട്ടിയ ഈ വിവരം, എന്റെ മാന്യതയ്ക്ക് ഞാനിവിടെ പറയേണ്ടതാണെന്ന് എനിക്ക് തോന്നുന്നു.

അപ്പോള്‍, ഉടനെ തന്നെ സ.പിണറായിയുടെ വീടും ഈ ബ്ലോഗിലൂടെ കാണാം

8 comments:

നട്ടപിരാന്തന്‍ said...

അല്ല നട്ടപിരാന്തനെന്തിനാ മാന്യത......

suchand scs said...

ഈ ചെയ്തത്‌ മാന്യത..

അല്ലാ പറഞ്ഞ പോലെ നട്ട്സിനെന്തിനാ മാന്യത?? അയ്യോ ഞാനോട്യേ...

കറുത്തേടം said...

നട്ട്സിനു മാന്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ വീട് ഫേമസ് ആയി.. ഇതും ഒരു മാര്‍ക്കറ്റിംഗ് തന്ത്രം ആണോ............

ഭൂതത്താന്‍ said...

അപ്പൊ ..എന്തായി ..ഗദ....ലപ്പോ ലത് ...വേറെ ആണ് ല്ല്യോ...ന്തായാലും നന്നായെ ഉള്ളു ....കാര്യം അറിയണമല്ലോ ...അറിഞ്ഞത് പങ്കു വച്ചതില്‍ സന്തോഷം ...ഞാന്‍ വല്ലാണ്ട് തെട്ടിധരിച്ചുട്ടോ ..പിണരായിനെ...

മാന്യശ്രീ മാനവന്‍ said...

വീടെവിടെ?????????????????

പ്രേം said...

പിണറായി പ്രവാസിയെയും പറ്റിച്ചോ ... ഇതാണ് നല്ല മാന്യത ഇക്കാലത്ത്...

പോങ്ങുമ്മൂടന്‍ said...

ഈ വീടിന്റെ ‘വലിപ്പക്കുറവ് ‘കണ്ടപ്പോഴേ ഞാന്‍ വിചാരിച്ചതാ ഇത് സഖാവിന്റെ ആയിരിക്കില്ലെന്ന് !!! :)

പരസ്യാമായുള്ള ഈ മാന്യതാ പ്രദര്‍ശനം ക്ഷ പിടിച്ചു മൊട്ടേട്ടാ... :)

തൃശൂര്‍കാരന്‍..... said...

ഇതൊക്കെ സത്യം തെന്നെ?!!