തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, October 17, 2010

250.ഇതെന്തൊരു കോപ്പിലെ ന്യായമാണ്...!

പോസ്റ്റും വിഷയവും പ്രകോപനപരമെങ്കില്‍ ക്ഷമിക്കുക..

ഈ പോസ്റ്റിലൂടെ കൂതറ തിരുമേനി നിയമത്തെ വെല്ലുവിളിയ്ക്കുകയല്ല. എന്നാല്‍ പൌരാവകാശത്തെ മറ്റൊരു ദൃഷ്ടികോണിലൂടെ നോക്കുകയാണെന്ന് മാത്രം. സ്വാതന്ത്ര്യത്തോടെ മാത്രമല്ല സുരക്ഷയോടെയും ജീവിക്കാന്‍ ഭാരതത്തില്‍ ഒരു പൌരനു അവകാശമുണ്ട്‌. അതേപോലെതന്നെ പോലീസിനു ഇപ്പോഴും പൌരനു സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നതുകൊണ്ട് തന്നെ സ്വയം ആ കര്‍ത്തവ്യം ചെയ്യാന്‍ പൌരനു അവകാശവും അധികാരവുമുണ്ട്.. അതുകൊണ്ട് തന്നെ തോക്ക് കൈവശം വെക്കാനും വാങ്ങാനും ഇന്ത്യന്‍ പൌരനു കഴിയും. ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം..

ഭാരതത്തിലെ നിയമപ്രകാരം പോലീസോ പട്ടാളമോ ഉപയോഗിക്കുന്ന ബോറുള്ള തോക്കുകള്‍ ഇവിടെ പ്രോഹിബിറ്റെഡ് ബോറുകള്‍ (PB) എന്നാ ഗണത്തില്‍ പെട്ടതാണ്. സിവിലിയന്‍ ആളുകള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍(NPB) ഉള്ള തോക്കുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.. സമ്മതിച്ചു.. പക്ഷെ ഇനി ഈ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള തോക്ക് വാങ്ങാന്‍ ചെന്ന് എന്ന് കരുതുക. ഏകദേശം ഒരുലക്ഷം വരെ ബജറ്റ് ഉള്ള ആളുകളുടെ ഏക ആശ്രയം ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഉണ്ടാക്കുന്ന തോക്കുകള്‍ മാത്രമാണ്. സിവിലിയന്‍ ആളുകള്‍ക്കായി .32 ബോറിലെ ഒരു റിവോള്‍വര്‍, അതെ അളവിലെ ഒരു പിസ്റ്റള്‍ , .22 ബോറുള്ള ഒരു റിവോള്‍വര്‍ എന്നിവയാണ് ഹാന്‍ഡ്ഗണ്‍ കാറ്റഗറിയില്‍ ലഭ്യമായത്. ഇത് രണ്ടും ക്വാളിറ്റി കൊണ്ടും മികവു കൊണ്ടും വിദേശ മോഡല്‍ തോക്കുകളുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. ഇതില്‍ 22 ബോറുള്ള റിവോള്‍വര്‍ താരതമ്യേന വിലക്കുറവാണെങ്കിലും (അരലക്ഷം രൂപ..) ഈ വിലയ്ക്ക് വിദേശത്തു ഏറ്റവും മികച്ച മോഡലുകള്‍ (ബാരെറ്റ, സ്മിത്ത് ആന്‍ഡ്‌ വെസ്സന്‍ , വെബ്ലി ആന്‍ഡ്‌ സ്കോട്ട് , സീസി ഗണ്‍ , ഗ്ലോക് , തുടങ്ങിയവ..) ലഭിക്കും. എന്നാല്‍ ഈ മോഡലുകള്‍ നമുക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഈ മോഡലുകള്‍ സെക്കണ്ട് ഹാന്‍ഡ്‌ വാങ്ങാന്‍ ചെന്നാല്‍ ആ വിലയ്ക്ക് ഒരു മാരുതി സ്വിഫ്റ്റ് ലഭിക്കും. പുതിയതിന് ഒരു ടൊയോട്ട കൊറോളയുടെ വിലകൊടുക്കേണ്ടി വരും. എനിക്ക് അറിയാനുള്ളത് ചിലകാര്യങ്ങളാണ്..

1.ഇന്ത്യയില്‍ നിയമപരമായി വിദേശ നിര്‍മ്മിത തോക്കുകള്‍ വെയ്ക്കുന്നത് കുറ്റകരമല്ല.. എന്നാല്‍ ഇത് നേരിട്ട് ഇറക്കുമതി ചെയ്യുന്നത് അനുവദിക്കില്ല. (നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ പോലും).. വേണമെങ്കില്‍ ഡീലര്‍ മുഖേന വാങ്ങണം.. അപ്പോള്‍ ഒറിജിനല്‍ വിലയുടെ പത്തിരട്ടി വരെ കൊടുക്കേണ്ടി വരും. അപ്പോള്‍ അത് ചൂഷണമല്ലേ.?

2. വിദേശത്തു താമസമാക്കിയിരുന്ന ഭാരതീയന്‍ തിരികെവരുമ്പോള്‍ നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ ഉള്ള ഒരു തോക്ക് കൊണ്ടുവരാന്‍ വ്യവസ്ഥയുണ്ട്.. (എന്നാല്‍ ഇത് അയാളുടെ ജീവിതകാലം വില്‍ക്കാനോ ആര്‍ക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാനോ കഴിയില്ല..) എങ്കില്‍ ഒരു ഇന്ത്യന്‍ പൌരനു വിദേശത്തു പോയി സ്വന്തം ആവശ്യത്തിനു തോക്ക് വാങ്ങി കൊണ്ടുവരാന്‍ കഴിയില്ല. എന്തുകൊണ്ട് ...? തോക്കുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടില്ലാത്ത സ്ഥിതിയ്ക്ക് അതിന്റെ നികുതി വാങ്ങിയാല്‍ പോരെ...?

എന്നാല്‍ ഭാരതത്തിലെ ഷൂട്ടര്‍മാര്‍ക്ക് തോക്കുകള്‍ കൊണ്ടുവരാം... വേണമങ്കില്‍ അവരുടെകൈയില്‍ നിന്ന് നമുക്ക് പഴയ തോക്കുകള്‍ വാങ്ങുകയുമാവാം.. അപ്പോള്‍ പഴയ വെറ്റില തിന്നോണം എന്നാണോ നിയമം...

ഈ വിഷയത്തിലേക്ക് വീണ്ടും വരുന്നതിനു മുമ്പേ ചിലകാര്യങ്ങള്‍ ഒന്ന് നോക്കാം. ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ /നോണ്‍ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നുള്ള ആശയം എങ്ങനെ വന്നു നോക്കാം. നേരത്തെ ബ്രിട്ടീഷ്കാര്‍ ഭരിച്ചപ്പോള്‍ പ്രജകള്‍ (അന്നത്തെ പൌരന്മാര്‍ എന്നെങ്കിലും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കലാപം ഉണ്ടാക്കിയേക്കും എന്ന് അവര്‍ക്ക് നന്നായി അറിയാമായിരുന്നു..) പട്ടാളത്തെക്കാളും പോലീസിനെക്കാളും ശക്തികുറഞ്ഞ തോക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിച്ചിരുന്നു. കാരണം ഒരു മുന്‍കരുതല്‍ തന്നെ.. എന്നാല്‍ സായിപ്പന്മാര്‍ പോയിട്ടും സായിപ്പന്മാരുടെ പരിഷ്കാരം പോയില്ല.. ഇന്നും കോരന് കുമ്പിളില്‍ തന്നെ..

പക്ഷെ ഒരു ചോദ്യം ചോദിച്ചോട്ടെ...? തീവ്രവാദികളും മാവോ വാദികളും ഉപയോഗിക്കുന്നത് ലൈസന്‍സ് ഉള്ള തോക്കുകള്‍ ആണോ..? മിക്കപ്പോഴും പോലീസിനെക്കാളും പട്ടാളത്തിനെക്കാളും മികച്ചയിനം തോക്കുകള്‍ ആണവര്‍ ഉപയോഗിക്കുന്നത്.. അതിനെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുന്നു. ലൈസന്‍സ് ഉള്ളവര്‍ നിയമത്തെ വെല്ലുവിളിക്കുന്ന സാഹചര്യങ്ങള്‍ എത്രയുണ്ടയിട്ടുണ്ട്..?? അപ്പോള്‍ പിന്നെ ഈ പ്രോഹിബിറ്റെഡ് ബോറുകള്‍ എന്നാ ആശയത്തിന്റെ പ്രസക്തിയെന്ത്...?

മുമ്പ് ഇന്ത്യയില്‍ കാറുകള്‍ (വിദേശനിര്‍മ്മിത) ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു പ്രത്യേക ശതമാനം നികുതി അടയ്ക്കേണ്ട നിയമം ഉണ്ടായിരുന്നു. ഇന്നും ആ നിയമം ഉണ്ടെങ്കിലും ഇറക്കുമതി ചെയ്യാതെതന്നെ മിക്ക കാറുകളും ഇവിടെ ലഭ്യമാണ്. അന്നൊക്കെ ആര് ഇറക്കുമതി ചെയ്യുന്നോ ആ വെക്തി നികുതി അടച്ചു കാറുകള്‍ ഇറക്കുമതി ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതെനിയമം തോക്കുകളുടെ കാര്യത്തില്‍ എന്തെ പ്രവര്‍ത്തികമാക്കികൂടാ..

സത്യത്തില്‍ ഈ നിയമം കൊണ്ടാര്‍ക്കാണ് ലാഭം..... തോക്കുകള്‍ വില്‍ക്കുന്നവര്‍ക്ക് മാത്രം. പുതിയ വിദേശനിര്‍മ്മിത തോക്കുകള്‍ വങ്ങേണ്ട ആളുകള്‍ കള്ളപ്പണം മുടക്കി തോക്കുകള്‍ വാങ്ങുമ്പോള്‍ ഡീലര്‍മാര് കോടികള്‍ ഉണ്ടാക്കുന്നു.. അത്രതന്നെ...

ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..

ഇതുവായിച്ചപ്പോള്‍ ഒരു ഗണ്‍ വാങ്ങിയാലോ എന്നുകരുതുമ്പോള്‍ കൂടെ ലക്ഷങ്ങളും കരുതുക. ഇനി എയര്‍ ഗണ്‍ ആണ് ഇമ്പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ .177 ബോറുള്ള എയര്‍ ഗണ്‍ നിയമപരമായി ഇറക്കുമതി ചെയ്യാം..(ഇന്ത്യയില്‍ ഉണ്ടാക്കുന്ന എയര്‍ ഗണ്‍ - ഇന്ത്യന്‍ ഹ്യൂം പൈപ്പ് പോലെയുള്ള - കാശിനും കൊള്ളില്ല) ഇപ്പോള്‍ അതിന്റെ പെല്ലറ്റ് ഇറക്കുമതി ചെയ്യുന്നതിനും അനുവാദം കിട്ടും.. ആര്‍ക്കെങ്കിലും ആ നിയമത്തിന്റെ പകര്‍പ്പ് വേണമങ്കില്‍ ആവശ്യപ്പെടുക.. അയച്ചുതരാം.

.22 ബോറിന്റെ എയര്‍ ഗണ്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഒരുപക്ഷെ ചില നിയമ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ ഈ തോക്കുകള്‍ വുഡ് ടെസ്റ്റ്‌ പാസായില്ലെങ്കില്‍ ഗണ്‍ ലൈസന്‍സ് എടുക്കേണ്ടി വരും എന്നുമാത്രം.. കാരണം ഒരു പട്ടിയേയോ പന്നിയെയോ വെടിവെച്ചു കൊള്ളാന്‍ കഴിയുന്ന എയര്‍ ഗണ്‍ വിപണിയില്‍ ലഭ്യമാണ്.. (മുക്കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെ കൊടുക്കേണ്ടി വരും..)



6 comments:

Pony Boy said...

ന്യായമോ അതും ഈ രാജ്യത്തോ..?..ഒരു ഹോണ്ടാ അക്കോർഡിന് വില 10 ലക്ഷം യുഎഇയിൽ.ഇന്ത്യയിൽ രൂപ 25 ലക്ഷം എണ്ണിക്കൊടുക്കണം..
എസ്-ക്ലാസ് ബെൻസിന് യതാർത്ത വില നാല്പത്തഞ്ച് ലക്ഷത്തോളം..ഇന്ത്യയിൽ അതേസാധനത്തിനു വില ഒരു കോടീ!!!..

എന്നാലും ഇന്ത്യൻ പെട്രോളിന്റെ കൊണനിലവാരം മൂലം ഇവിടെ ഇറക്കുന്ന വണ്ടികളുടെ എഞ്ചിനിൽ ചില അരിപ്പകളോക്കെ ഫിറ്റ് ചെയ്യാറുണ്ട്..ഫുൾ പെർഫോമെൻസ് ലഭിക്കില്ല എന്നു സാരം..

ഷൈജൻ കാക്കര said...

പ്രജകൾക്ക്‌ ശക്തികുറഞ്ഞ തോക്കുകൾ തന്നെ നൽകിയാൽ മതി... അതാണ്‌ നാടിന്‌ നല്ലത്‌...

പോണിയുടെ അഭിപ്രായത്തോട്‌ പൂർണ്ണമായി വിയോജിക്കുന്നു... വിദേശനിർമിത കാറുകളാണെങ്ങിൽ വളരെ ഉയർന്ന നികുതി തന്നെ ഈടാക്കണം...

കൂതറ തിരുമേനി said...

എന്റെ അന്വേഷണത്തില്‍ ഒരു കാരണം കൂടി ബ്രിട്ടീഷ് കാര്‍ക്ക് ഉണ്ടായിരുന്നത്രേ... മിലിട്ടറി/പോലീസ് വെടിയുണ്ടകള്‍ മോഷ്ടിച്ചാലും/കൊള്ളയടിച്ചാലും ജനങ്ങളുടെ തോക്കില്‍ ഉപയോഗം വരരുത് എന്നൊരു ഉദ്ദേശം കൂടി അവര്‍ക്ക് ഉണ്ടായിരുന്നു.. എന്താ ബുദ്ധി... എന്നാല്‍ ഇപ്പോള്‍ തീവ്രവാദികള്‍ അതെ ബോറിലുള്ള തോക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യാന്‍ കഴിയും..

Pony Boy said...

പ്രൈമറി വിദ്യാഭ്യാസം മുതൽ കോമൺവെൽത്ത് ഗെയിംസ് വരെ ഇംഗ്ലണ്ടുകാരുടെ എച്ചിൽ ഇന്നും തിന്നുന്ന ഒരു നാട്ടിൽ ഇതൊക്കെ നടന്നില്ലേലേ അത്ഭുതമുള്ളൂ...

@കാക്കര :
.പക്ഷേ എത്രത്തോളം നികുതി ഉയർത്തുന്നോ അത്രയും പോകുന്നത് നമ്മുടെ പോക്കറ്റിൽ നിന്നാണ് എന്നോർക്കണം...

110% ടാക്സ് എന്നൊക്കെപ്പറഞ്ഞാൽ അല്പം കടുപ്പമല്ലേ കാക്ക്..അന്താരാഷ്ട്ര മാർക്കറ്റിൽ 50 രൂപ വിലയുള്ള സാധനത്തിന് 60 രൂപയൊക്കെ കൊടുത്തു വാങ്ങീയാലും നഷ്ടമില്ല..ഇതങ്ങനല്ലല്ലോ..നമ്മൾ കഷ്ടപെട്ട് സമ്പാദിച്ച പണം ടാക്സ് എന്നെ പേരിൽ പകൽകൊള്ള നടത്തുന്നത് അഗീകരിക്കാനാവുന്ന കാര്യമല്ല..എന്നാൽ ഈ പിരിച്ച ടാക്സ് ഒക്കെ എങ്ങോട്ടാ പോയത് എന്ന് ചിന്തിച്ചിട്ടുണ്ടോ..കോമ്മൺ ഫെയിം കൽമാഡിയുടെ ബിനാമികൾക്കും പിന്നെ അതുപോലെ ഒരു നൂറു ഗോസായിമാരുടെ തട്ടിൻപുറങ്ങളിലും..ചില്ലറ വല്ലതുമുണ്ടേൽ കേരളത്തിലെ രാഷ്ട്രീയക്കാർക്കും..ഇങ്ക്രഡിബിൾ ഇന്ത്യ..

കൂതറ തിരുമേനി said...

@പോണി ബോയി.

ഇതുതന്നെയാണ് പ്രശ്നം. അന്യായ നികുതി കൊടുക്കുന്നത് ദേശത്തിന്റെ വികസനത്തിന് പൂര്‍ണ്ണമായി ചിലവാക്കിയിരുന്നെങ്കില്‍ വിഷമം വരില്ലായിരുന്നു. വൃത്തികെട്ട രാഷ്ട്രീയ ദല്ലാളന്മാരുടെ കീശവീര്‍പ്പിക്കാന്‍ അന്യായ നികുതി പിരിക്കുക്കുന്നത് നിന്ദ്യമായതും അംഗീകരിക്കാന്‍ വിഷമമുള്ളതുമാണ്. വീരപ്പന്‍ കൊള്ളയടിച്ചത് പാവങ്ങള്‍ക്ക് ചിലര്‍ക്കെങ്കിലും കിട്ടുമായിരുന്നു. ഈ രാഷ്ട്രീയക്കാരേക്കാള്‍ എത്രയോ ഭേദമായിരുന്നു പാവം വീരപ്പന്‍....

ഷൈജൻ കാക്കര said...

വിദേശനിർമ്മിത വസ്തുക്കൾക്ക്‌ ഉയർന്ന നികുതി ഇടാക്കണമെന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം...

കൂടുതൽ പണം മുടക്കി വാങ്ങുന്ന കാറിന്‌ കൂടുതൽ ശതമാനം നികുതി... അത്‌ ന്യായമല്ലേ? കൂടുതൽ നികുതി ഈടാക്കുമ്പോൾ വിദേശനിർമിത കാറുകളുടെ ഇറക്കുമതി കുറയും, അതുമൂലം സ്വദേശി കമ്പനികളുടെ കാറുകൾ കൂടുതൽ പേർ വാങ്ങും...

നികുതി പണം അടിച്ചുമാറ്റുന്നത്‌... അത്‌ നിയന്ത്രിക്കണം... അടിച്ചുമാറ്റുന്നവർ ജീവൻ രക്ഷാമരുന്നിന്റെ നികുതിയാണോ ബൻസിന്റെ നികുതിയാണോ എന്നൊന്നും നോക്കുന്നില്ല... ആരും നോക്കാനില്ലെങ്ങിൽ അടിച്ചുമാറ്റും... കോമൺവെൽത്ത്‌ ഗെയിംസ്‌ പോലെ...

എന്തായാലും 45 ലക്ഷം രൂപ വിലയുള്ള ബൻസിന്റെ നികുതിയെ പറ്റി കാക്കരക്ക്‌ വ്യാകുലതയില്ല...