എന്തിനും ഏതിനും കുറ്റം പറയുകയും സമരം ചെയ്യുകയുമാണല്ലോ നമ്മുടെ ശീലം. എന്നാല്‍ ഭാരതം സ്വാതന്ത്ര്യം കിട്ടിയശേഷം ഉണ്ടായ വളര്‍ച്ച ഏവരെയും ഞെട്ടിക്കുന്നതാണ്. അമേരിക്കയും ചൈനയും ജപ്പാനുമെല്ലാം നമ്മെനോക്കി നെടുവീര്പ്പിടെണം... കുറെകാര്യങ്ങള്‍ മാത്രമേ എഴുതുന്നുള്ളൂ.. എല്ലാം എഴുതിയാല്‍ പിന്നെ അഹങ്കരിക്കില്ലേ..
1. ഒരുകിലോ അരിയ്ക്ക് നാല്‍പ്പതു രൂപകൊടുക്കണമെങ്കിലും ഫ്രീയായി സിം കാര്‍ഡ് കിട്ടുന്ന രാജ്യമാണ് നമ്മുടേത്.
2.പോലീസും ആംബുലന്‍സും വരുന്നതിനുമുമ്പേ പിസ്സയും ബര്‍ഗറും വീട്ടിലെത്തും..
3.വിദ്യാഭാസ ലോണിനെക്കാള് കുറഞ്ഞപലിശയില്‍ കാര്‍ ലോണുകള്‍ കിട്ടും..
4.നാല്പതു ശതമാനം മാര്‍ക്കുള്ളവര്‍ നല്ല കോഴ്സുകളില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ അഡ്മിഷന് വാങ്ങുമ്പോള്‍ തൊണ്ണൂറ്റി അഞ്ചു ശതമാനം മാര്‍ക്കുള്ളവര്‍ അഡ്മിഷന് കിട്ടാതെ പുറത്തിരിക്കും..
5. വിശക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ മടിക്കുന്നവര്‍ ഐ.പി.എല്‍ ടീം വാങ്ങും... മൂവായിരത്തി മുന്നൂറു കോടി മുടക്കിയാണ് രണ്ടു ഐ.പി.എല്‍ ടീമുകള്‍ കഴിഞ്ഞതവണ വാങ്ങിയത്. എന്നാല്‍ ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്തവരെ കൊഞ്ഞാനം കുത്തി കാണിക്കാന്‍ മാത്രമേ ഇവര്‍ക്കാവൂ..
6. റോഡിലൂടെ നടക്കാന്‍ വേണ്ടി വാങ്ങുന്ന പാദരക്ഷകള്‍ വില്‍ക്കുന്നത് ശീതീകരിച്ച മുറിയില്‍ ആണെകില്‍ കഴിക്കുന്ന പച്ചക്കറികള്‍ വില്‍ക്കുന്നത് പാതയോരങ്ങളിലും..
7. എല്ലാവര്ക്കും പണക്കാരനും പ്രശസ്തനും ആകണം. എന്നാല്‍ അവര്‍ സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കാന്‍ ആര്‍ക്കും വയ്യ..
8.ആയിരക്കണക്കിന് കോടി മുടക്കിയ നിയമസഭ മന്ദിരങ്ങള്‍ ഒരുവര്‍ഷത്തിനകം പണികഴിപ്പിക്കുമെങ്കിലും ഒരു പാലം പണിയാനും റോഡു പണിയാനും യുഗങ്ങള്‍ വേണം..
9.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്രിതൃമ ഫ്ലേവര്‍ കൊണ്ടും പത്രം കഴുകുന്ന സോപ്പ് ഒറിജിനല്‍ നാരങ്ങ നീരും കൊണ്ടും ഉണ്ടാക്കുന്ന നാടാണ് നമ്മുടേത്..
10. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരും പണക്കാരും നിയമത്തെ വെല്ലുവിളിച്ചും കാശുമുടക്കി നിയമത്തെ മാറ്റിയെഴുതിയും നമ്മെ പരിഹസിച്ചു നടക്കുന്ന നാടാണ് നമുക്കുള്ളത്.
11. പോലീസുകാരെയും ജനങ്ങളെയും താജ് ഹോട്ടലിനെയും പാര്‍ലമെന്റ് മന്ദിരത്തെയും ആക്രമിച്ച സുപ്രീം കോടതി മരണ ശിക്ഷയ്ക്ക് വിധിച്ചവര് അടിപൊളിയായി ശീതീകരിച്ച മുറിയില്‍ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിക്കുന്നു...
12.നാലാം ക്ലാസും ഗുസ്തിയും പഠിച്ചവര്‍ മരിക്കുന്നതുവരെ ഐ.എ.എസ്സുകാരന്റെ മേല്‍ കുതിരകയറി നാട് ഭരിക്കുന്നു.ഭരിച്ചുമുടിക്കുന്നു..
ഇത്രയും കണ്ടിട്ടും നമ്മള് വളര്‍ന്നെന്നു മനസ്സിലാക്കാത്ത പ്രതിപക്ഷത്തെ മണ്ടന്‍ എന്നല്ലേ വിളിക്കണ്ടത്..
( എന്റെ പ്രിയ സുഹൃത്ത് ശ്യാം സുധാകറിനു നന്ദി..)
Saturday, June 25, 2011
Subscribe to:
Post Comments (Atom)
7 comments:
എന്തൂട്ടാ അവലോകനം...പൊളിച്ചൂട്ടാ
ആളൊരു കൂതറയാണെങ്കിലും വിവരമുള്ള കൂട്ടത്തിലാ. ബെസ്റ്റ് അണ്ണാ ബെസ്റ്റ്. കുറച്ചുകൂടി ആവാമായിരുന്നു.
പത്തിരുപത്തെട്ട് സ്റ്റേറ്റുകളും നാനത്വാത്തിൽ ഏകത്വവും...ഐക്യത്തിന്റെ മകിടോദാഹരണമാണെന്നാണ് വയ്പെങ്കിലും സ്വന്തം മകളെയോ പെങ്ങളേയോ ഒരന്യസംസ്ഥാനക്കാരനെക്കൊണ്ട് കെട്ടിക്കാൻ എല്ലാവർക്കും വല്യ വിമുഖതയാണ്..തമിഴന്മാരെ മലയാളികൾ പാണ്ടികളെന്ന് വിളിക്കുന്നു..ഇതേ മലയാളികളേയും തമിഴന്മാരെയും ചേർത്ത് സാലാ മദ്രാസിയെന്ന് നോർത്തിന്ത്യാകാർ വിളിക്കുന്നു....മഹാരാഷ്ട്രയിൽ കുടിയേറിപ്പാർത്തവർ സ്വന്തം മണ്ണിലേക്ക് തിരിച്ച് പോകുക എന്ന് പറഞ്ഞ് മറാത്താവാദികൾ സമരം നടത്തുന്നു.
ഈ ബഹളത്തിൽ നിന്ന് ചോരയൂറ്റിക്കുടിച്ച് കോർപറേറ്റുകൾ തഴച്ചുവളരുന്നു.അത് അറിഞ്ഞിട്ടും ചെറ്റക്കുടിലിൽ കിടന്ന് അവനൊക്കെ വേണ്ടി കുത്തിയും ചത്തും ജീവിച്ചു മരിക്കുന്ന 80% വരുന്ന ദരിദ്രപരിഷകളും കൂടിച്ചേരുമ്പോൾ ഇന്നും കോളനിവ്യവസ്ഥയിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഒരു രാജ്യത്തിന്റെ ചിത്രം പൂർത്തിയാകുന്നു..
എഴുതിയത് മുഴുവന്‍ സത്യമാണ്.
ഒന്നും ബാധകമാകാത്ത ചിലര്‍ക്ക് വേണ്ടി മാത്രം എല്ലാം....
<<<.നാരങ്ങ മുട്ടായിയും നാരങ്ങ വെള്ളവും ക്രിതൃമ ഫ്ലേവര്‍ കൊണ്ടും പത്രം കഴുകുന്ന സോപ്പ് ഒറിജിനല്‍ നാരങ്ങ നീരും കൊണ്ടും ഉണ്ടാക്കുന്ന നാടാണ് നമ്മുടേത്.>>>.
ബാക്കി നാരങ്ങ കൊണ്ട് നാരങ്ങാവിളക്കും
പൊളിച്ചൂട്ടോ .....തകര്‍പ്പന്‍ തിരിച്ചുവരവ് ...കുറെ നാളായി 'തിരുമേനിയുടെ' പോസ്റ്റ് ഒന്നും കാണുന്നേ ഇല്ലായിരുന്നു ....'സത്യമേവജയതേ ' ചാര്‍ത്തുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളൂ..... 'സത്യമേവജയതേ' രാഷ്ട്രീയം മാത്രമേ എഴുതുകയുള്ളു ....സത്യമായും പറഞ്ഞാല്‍ അത് തന്നെ ആണേല്‍ ബോറിംഗ് ആണ് ..... തിരുമേനി വന്നു തകര്പ്പും തുടങ്ങി .....കീപ്പ് ഇറ്റ് അപ്പേ .....
Post a Comment