തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, September 28, 2011

307.മലയാള സിനിമയുടെ അന്തകര്‍ ആരാണ്..

മലയാള സിനിമാ നശിക്കുന്നു.. നശിപ്പിക്കുന്നു.. എന്നൊക്കെയുള്ള പരാതികള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഒറ്റയ്ക്ക് ഇതിനെ ഒന്നുനന്നാക്കാന്‍ രായപ്പണ്ണന്‍ ശ്രമിച്ചിട്ട് ആരും അങ്ങട്ട് സഹായിക്കുന്നുമില്ല. അമ്മ , മാക്ട , തീയേറ്റര്‍ /എക്സിബിറ്റെഴ്സ് യൂണിയന്‍ , ഫെഫ്ക , പ്രൊഡ്യൂസ്ഴ്സേസ് യൂണിയന്‍ എന്നുവേണ്ട എല്ലാ കുണാപ്പന്‍മാരും നോക്കിയിട്ട് മലയാളം സിനിമ നന്നായില്ല. പകരം കിട്ടിയതോ.. പാവം തിലകന്‍ , സ്ഫടികം ജോര്‍ജ് , മാള തുടങ്ങി ഒരു കൂട്ടം നടന്മാരെ ഒരു പരുവത്തിലാക്കി. വിനയമില്ലെന്ന കാരണത്താല്‍ ഒരു സംവിധായകന്റെ അന്നം മുടക്കി.. ആദ്യമൊക്കെ സൂപ്പര്‍ താരങ്ങള്‍ ആണ് കുഴപ്പക്കാര്‍ എന്നായിരുന്നു പ്രചാരണം. പിന്നീട് സംവിധായകരെ തെറി വിളി തുടങ്ങി. പിന്നീട് ചാനലുകാരെ .. ഒരു മാടമ്പിത്തരം എല്ലായിടത്തുമുണ്ടെന്നു ഇപ്പോള്‍ നിര്‍മ്മാതാക്കളും തെളിയിച്ചിരിക്കുന്നു.

അടുത്തിടെ ഒരു നടിയും കൂതറത്തിരുമെനിയ്ക്ക് കേമിയെന്നു തോന്നിയിട്ടില്ല. മഞ്ജു വാരിയര്‍ പോയതില്‍ പിന്നെ കഴിവുള്ള ഒന്നും അധികം വന്നിട്ടുമില്ല. വയറും തുടയും കാണിച്ചു കുണ്ടിയും കുലുക്കി ഒന്നോ രണ്ടോ പടത്തില്‍ മുഖവും ശരീരവും കാണിച്ചു "അല്‍പ്പം കാശുണ്ടാക്കി " താരമെന്ന് പേര് കേള്‍പ്പിക്കുമെന്നല്ലാതെ കഴിവുള്ള അധികം കുട്ടികളെ കണ്ടിട്ടില്ല. എന്നാല്‍ അതിനു അപവാദമാണ് നിത്യാമേനോന്‍. വളരെ കുറച്ചു പടങ്ങളില്‍ കൂടി കഴിവും സൗന്ദര്യവും അഭിനയശേഷിയും കൊണ്ട് നിത്യ മലയാളിയുടെ മനം കവര്‍ന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ നിത്യക്കു ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. കാരണം ഒന്ന് പരിശോധിച്ച് നോക്കാം.

ഒരു ഷൂട്ടിംഗ് സൈറ്റില്‍ കുറെ നിര്‍മ്മാതാക്കള്‍ ( മൊതലാളികള്‍ ) ചെന്നു. നിത്യയുടെ അഭിനയം ഒന്ന് കണ്ടേക്കാം ഒപ്പം നിത്യക്കു ഒരു പടവും അങ്ങ് കൊടുത്തേക്കാം എന്നാണു തീരുമാനം. തങ്ങളെപ്പോലെയുള്ള മൊതലാളികള്‍ വരുമ്പോള്‍ അത്ര സീനിയര്‍ അല്ലാത്ത കൊച്ചു പഞ്ചപുച്ചം അടക്കി നിന്ന് താണു വണങ്ങും എന്ന് കരുതിയ കുണാപ്പന്‍മാര്‍ക്ക് തെറ്റി. പണ്ട് കോടമ്പാക്കത്ത് നിര്‍മ്മാതാക്കള്‍ വരുന്നെന്നു കേള്‍ക്കുമ്പോള്‍ ഉടുതുണി പറിച്ചു മാറിന്റെ വലിപ്പം കാണിച്ചു കുണുങ്ങി കുണുങ്ങി ഉരുമ്മി ഉരുമ്മി ചെന്നിരുന്ന നടിമാരുടെ കാലമല്ല ഇത്. വിവരവും വിദ്യാഭാസവും ഉള്ള പിള്ളേര്‍ നല്ല കുടുംബത്തില്‍ നിന്നുതന്നെ വരുന്നവരാണ്. കാര്യം സംസാരിക്കാന്‍ മാനേജര്‍ ഉണ്ട്. തീര്‍ത്തും പ്രൊഫെഷണല്‍ ആയ സമീപനം. എന്താ ഉത്തരെണ്ട്യന്‍ നടിയായാല്‍ ഇതുതന്നെയല്ലേ ചെയ്യുക. നടി വരാത്തപ്പോള്‍ അണ്ണന്‍മാര്‍ക്ക് നൊന്തു. മാനേജര്‍ വന്നപ്പോള്‍ " ചെല്ലെടെ നുമ്മ വന്നിരിക്കണ കണ്ടില്ലേ. വന്നു ഇത്രേടം വരാന്‍ പറ.. അല്ലെങ്കില്‍ പെണ്ണിന് പണി കൊടുക്കുമെന്ന് " പറഞ്ഞപ്പോള്‍ നിത്യ ഞെട്ടിയില്ല.. അതാണ്‌ കുടുംബത്തില്‍ പിറന്നതിന്റെ ഗുണം. ഇതിന്റെ കുന്നുകുനിപ്പാണ് നിത്യയുടെ ഊരുവിലക്കിനു പിന്നില്‍ .

പണ്ടൊരു കാലം ഉണ്ടായിരുന്നു. കുഞ്ചാക്കോ , സുബ്രമണ്യം മുതലാളിമാരുടെ കാലം. നടന്‍മാര്‍ കേവലം അഭിനയ കൂലി തൊഴിലാളി ആയിരുന്ന കാലം. ഇപ്പോള്‍ ആ പണി ഒരുപക്ഷെ ചിലവാകില്ല. കശുകണ്ട് വളര്‍ന്ന പിള്ളാരെ കെയറി ഒസ്താന്‍ നോക്കല്ലേ. കാരണം അവര്‍ മൈ ... പോലും വക വയ്ക്കില്ല..

മലയാളം സിനിമ നശിപ്പിക്കുന്നത് സിനിമ താരങ്ങള്‍ മാത്രമല്ല. ഇത്തരം മാടമ്പിമാര്‍ കൂടിയാണ്. ഇവര്‍ക്കെതിരെ പ്രേക്ഷകര്‍ പ്രതികരിക്കേണ്ട കാലം കഴിഞ്ഞിരിക്കേണ്ടിയിരിക്കുന്നു. ഒരു സംശയം ചോദിച്ചോട്ടെ. ഒരു നടിയെ ഊരുവിലക്കാന്‍ നിങ്ങള്ക്ക് കഴിയും. നിങ്ങളുടെ സിനിമ കൂവിത്തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലേ. ഞങ്ങള്‍ നിങ്ങളുടെ പടം കാണാതിരുന്നാല്‍ ഏതു മൈ.... ഈ പടം കാണും.. അതിനും ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും ആളെ ഇറക്കി കാണിക്കുമോ.. സിനിമയുടെ ലോകത്ത് ഏറ്റവും വലിയ ശക്തി കാണികള്‍ ആണെന്ന കാര്യം മാത്രം ഈ ഡാഷ് ... മക്കള്‍ മറക്കാതിരിക്കട്ടെ..

മലയാള സിനിമയെ സ്നേഹിക്കുന്ന നശിക്കരുതെന്ന് ആഗ്രഹിക്കുന്ന ഒരു മലയാളി.

6 comments:

Manoraj said...

ഈ അഭിപ്രായത്തോട് യോജിക്കുന്നു. നിത്യ മേനോന്‍ എന്ന നടിയില്‍ എന്തൊക്കെയോ ടാലന്റ് ഉള്ളത് കൊണ്ടാണല്ലോ അല്ലെങ്കില്‍ ജനപ്രീതി ഉള്ളതുകൊണ്ടാണല്ലോ അവരെ തന്നെ വേണമെന്ന് ഈ അങ്കിള്‍മാര്‍ക്ക് തോന്നിയത്. അപ്പോള്‍ ചിലപ്പോള്‍ നടി പറയുന്നത് കേള്‍ക്കേണ്ടി വരും. അത്ര മാത്രം മോശപ്പെട്ട ഒരു കാര്യവും അവര്‍ പറഞ്ഞതായി തോന്നുന്നുമില്ല. തന്റെ അഭിനയപരമയകാര്യങ്ങള്‍ മാനേജറോട് സംസാരിച്ചാല്‍ മതിയെന്ന് പറയുന്നത് അത്ര എത്തിക്സില്ലാത്ത ഏര്‍പ്പാടായി തോന്നിയുമില്ല.

മണ്ടൂസന്‍ said...
This comment has been removed by the author.
മണ്ടൂസന്‍ said...

ഞാൻ ബ്ലോഗുകൾ വഴിയാണ് ഈ നിത്യാമേനോൻ വാർത്തകൾ അറിഞ്ഞതു തന്നെ,ക്ഷമിക്കണം. പക്ഷെ ഒരുപാട് ബ്ലോഗ്ഗുകൾ വായിച്ചിട്ടും ഈ സുന്ദരിക്കണ്ണി ചെയ്ത കുറ്റം എന്തെന്ന് മനസ്സിലായിട്ടില്ല, ക്ഷമിക്കുക. എന്തു പണ്ടാരമായാലും ഇത്രയൊക്കെ വായിച്ചിട്ടും നിത്യാമേനോൻ ഒരു കുറ്റവും ചെയ്തു ന്ന് ഇനിക്ക് തോന്നിയിട്ടില്ല, അവൾക്ക് ടാലന്റ് മാത്രമല്ല കുറച്ച് ബ്യൂട്ടിയും കൂടി ഉള്ളതു കൊണ്ടാണല്ലോ ഇവരൊക്കെ തുണിയും പൊക്കി പിടിച്ച് അവളെ തെറി വിളിക്കുന്നത്.
നിത്യാമേനോൻ കീ ജയ്.

കൂതറ തിരുമേനി said...

നിത്യമേനോന്‍ റോളിന്റെയോ കാള്‍ഷീറ്റിന്റെയോ കാര്യം മാനേജറുമായി സംസാരിച്ചാല്‍ മതിയെന്ന് പറയുന്നത് തീര്‍ത്തും പ്രൊഫെഷണല്‍ നിലപാടായി കണ്ടാല്‍ മതി. മറ്റുള്ളവരുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നു മൊതലാളി കളിച്ചു നില്‍ക്കുമ്പോള്‍ പിന്നാലെ വാലും ചുരുട്ടി വെള്ളമോലിപ്പിച്ചു നടക്കുന്ന നടിമാരും കാണും. നടിയുടെ വീട്ടിലോ ഓഫീസിലോ അല്ല ഈ ഏമാന്മാര്‍ ചെന്നത്. മറ്റുള്ളവരുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ എങ്ങനെ സംസാരിക്കണം , എന്നൊക്കെയുള്ള പെരുമാറ്റ ചട്ടങ്ങള്‍ പഠിപ്പിക്കാന്‍ സുരേഷ് കുമാറിനെ പോലെയുള്ളവരും ഉണ്ടെന്നറിയുംപോഴാണ് മലയാള സിനിമയുടെ അധപതനത്തിന്റെ വ്യാപ്തി മനസ്സിലാവുന്നത്. ആധുനിക കാലത്തെ കുറെയെങ്കിലും നടിമാര്‍ ഇങ്ങനെ വ്യക്തിത്തം ഉള്ളവരെന്നു മനസ്സിലാവുമ്പോള്‍ അഭിമാനം തോന്നുന്നു.. ശരിക്കും കൂതറ നിര്‍മ്മാതാക്കള്‍ . ഗോകുലം ഗോപാലനെ പോലെയോ , അറ്റ്ലസ് രാമചന്ദ്രനെ പോലെയോ , ഉള്ള കലയോടുള്ള സ്നേഹം കൊണ്ട് പടം എടുക്കുന്നവര്‍ ഇങ്ങനെ പ്രതികരിക്കുമോ.. അങ്കവും കാണാം താളിയും ഓടിക്കാം എന്ന് കരുതുന്ന വങ്കന്മാര്‍ ഇങ്ങനെ കരുതിയില്ലെങ്കിലെ അതിശയിക്കേണ്ടി വരൂ.

ഹരിതം said...

fine

paarppidam said...

ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കണ നടിമാരുടെ സ്മരണ ഈ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മവരുന്നു.
നിത്യയെ വിലക്കിയതിലൂടെ മാറ്റാവുന്ന ജ്യാ‌ ല്യതയാണൊ പ്രോഡ്യൂസര്‍ സിംഗങ്ങള്‍ക്ക് ഉണ്ടായതെന്ന് വേറെ കാര്യം.നിത്യയ്ക്ക് ശക്തമായ പിന്തുണ ലഭിക്കുന്നതും ആശാവഹമാണ്. “സുരാജ്” പ്രോഡ്യൂസേഴ്സിന്റെ വിലക്കിനു സിനിമേലെ അമ്മേടെ ഭാരവാഹികള്‍ (വലിയ അര്‍ഥമുള്‍ല വാക്കായ അമ്മ എന്നത് മലയാള നടന്മാരുടേയും നടിമാരുടെയ്ം സംഘടനക്ക് പേരായി ഇട്ടത് കഷ്ടായിപ്പോയി) നടിക്കൊപ്പം നില്‍ക്കുമോ അതോ പ്രോഡ്യൂസേഴ്സിനൊപ്പം നില്‍ക്കുമോ എന്ന് കണ്ടറിയാം.