തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, January 9, 2009

18.അങ്ങനെ ഷക്കീലയും ബ്ലോഗുന്നു..

കിന്നാരതുമ്പികളിലൂടെ മലയാളയുവതലമുറയെ കീഴടക്കിയ ഷക്കീല 1999 മുതല്‍ മലയാള സിനിമാരംഗത്ത്‌ നിറഞ്ഞു നിന്നൂ.മോഹന്‍ലാലിന്‍റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവും തീയെറ്ററുകളില്‍ വന്‍ജനക്കൂട്ടം നിറച്ചപ്പോള്‍ രാക്ഷസരാജ്ഞിയായി വന്ന ഷക്കീല ജനങ്ങളെയും ബി-സി.ക്ലാസ് തീയേറ്റര്‍ ഉടമകളെയും നിരാശരാക്കിയില്ല..ഒരു സമയത്ത് അടച്ചുപൂട്ടല്‍ ഭീഷണിയില്‍നിന്നും ആത്മഹത്യയില്‍ നിന്നും സി ക്ലാസ് തീയേറ്റര്‍ ഉടമകളെ രക്ഷിച്ചതില്‍ ഷക്കീല ചിത്രങ്ങള്‍ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല..

കേരളത്തില്‍ ഒരിക്കലും ഒരു നടിയും തന്‍റെ പ്രഭാവം കൊണ്ടു പടം ഹിറ്റാക്കിയിട്ടില്ല എന്ന ചരിത്രം തിരുത്തിയ നടിയാണ് ഷക്കീല..ഷക്കീലയ്ക്ക് ശേഷം അതാവര്‍ത്തികാനും ആര്‍ക്കും കഴിഞ്ഞിട്ടില്ല..

മോഹന്‍ലാലിനോടൊപ്പം ചോട്ടാമുംബായില്‍ ഇവര്‍ ഒരു ചെറിയ വേഷമണിഞ്ഞു..ഇന്നു തമിഴ്‌നാട്ടിലെ കോടമ്പാക്കത്ത് സ്ഥിരതാമാസ്സമാക്കിയ ഷക്കീല ഒരു ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള തിരക്കിലാണ്. ആന്ധ്രക്കാരിയായ ഇവരുടെ തിരിച്ചു വരവോര്‍ത്ത് ആരാധകര്‍ ഇരിക്കുമ്പോഴാണ് ഇവര്‍ ബ്ലോഗിതുടങ്ങിയ സന്തോഷവാര്‍ത്തപുറത്തുവന്നത്..

ഏതായാലും നിരവധി പുലികളും എലികളും മേയുന്ന മലയാളം ബൂലോകത്ത് ഷക്കീലയ്ക്കും കൂടിയിടം ഉണ്ടാകും എന്ന് കരുതാം..ഏതായാലും ഷക്കീല ഇതിന് വേണ്ടി പ്രത്യേകം ലാപ്ടോപ്പ് വാങ്ങിയോ എന്നറിയില്ല.

പക്ഷെ ഇവരുടെ വരവ് മലയാളം ബ്ലോഗിന് ഒരു രോമാഞ്ചവും ഉണര്‍വും നല്കും എന്നതില്‍ ഒരു സംശയവും ഇല്ല..
ഞങ്ങളുടെ പ്രിയങ്കരിയും കണ്ണിലുണ്ണിയുമായ ഷക്കീലയ്ക്ക് എല്ലാ ഭാവുങ്ങളും നേരുന്നു..

ആരാധകര്‍ കാത്തിരിക്കുന്ന ബ്ലോഗിന്‍റെ വിലാസം

http://i-am-shakeela.blogspot.com/

5 comments:

കൂതറ അവലോകനം said...

അനില്‍@ബ്ലോഗ് said...

അണ്ണാ ,
അണ്ണന്റെ പുതിയ അവതാരപ്പിറവിയില്‍ ഒരു ആശംസകള്‍ അറിയിക്കട്ടെ.

::: VM ::: said...

/ഷക്കീല ഇതിന് വേണ്ടി പ്രത്യേകം ലാപ്ടോപ്പ് വാങ്ങിയോ എന്നറിയില്ല/

ഷക്കിലക്ക് ഇനീം ലാപ് ടോപ്പോ? ഒള്ളതു തന്നേ ഏക്കറു കണക്കിനല്ലേ ;)

ദേ ചേട്ടന്‍ രണ്ടാമത്തെ പോസ്റ്റിറക്കി.. (ബ്ലോഗിലേ) ചേച്ചി ഇറക്കുന്നില്ലേ..?

കൂതറ അവലോകനം said...

അനിലേ അപ്പോള്‍ അതെന്‍റെ തലയില്‍ കെട്ടി വെച്ചോ... ഷക്കീലയെ താങ്ങാനുള്ള ആരോഗ്യം ഇല്ലണ്ണാ
ഇടിവാളേ അവള്‍ അവിടെ വീണ്ടും വീണ്ടും പോസ്റ്റട്ടെ

karempvt said...

മറ്റെ വിഷം ഇല്ലാത്തത് കൊണ്ട് വായിക്കാൻ എന്തു സുഖം