തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 2, 2009

159. തങ്ങള്‍ സാഹിബിനു വിട.

പാണക്കാട് സയ്യിദ്‌ ‌ മുഹമ്മദ്‌ അലി ശിഹാബ്‌ തങ്ങള്‍ അങ്ങനെ കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു. കൂതറതിരുമേനി എന്നും ബഹുമാനിച്ചിരുന്ന ഒരു വെക്ത്വിതം. ഒരു മുസല്‍മാന്‍ എങ്ങനെ ആകണമെന്ന് മറ്റു മതസ്ഥരെ കാണിച്ചുകൊടുത്ത മഹാനുഭാവന്‍. ഇന്നത്തെ ലോകം മുസല്‍മാന്‍ എന്നാല്‍ പേടിയോടെ നോക്കുകയും അതുപോലെ എല്ലാവരെയും സംശയത്തിന്റെ നിഴലില്‍ മാത്രം കാണുകയും ചെയ്യുമ്പോള്‍ എങ്ങനെ ഒരു മുസല്‍മാന്‍ ജീവിക്കണമെന്നും മറ്റുള്ളവരെ നയിക്കണം എന്നും എങ്ങനെ സഹജീവികളോട് പെരുമാറണം എന്നും പഠിപ്പിച്ച വെക്തിയായിരുന്നു തങ്ങള്‍ സാഹിബ്‌.

ഇന്നത്തെ അധികാര കൊതിക്കാരായ രാഷ്ട്രീയക്കാരുടെ ജീവിതത്തില്‍ ഒരിക്കലും ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യന്‍. മുസ്ലീം ലീഗ് എന്നാ ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണെങ്കിലും രാഷ്ട്രീയക്കാരനല്ലാത്തവന്‍. എന്തുകൊണ്ട് ഒരു മനുഷ്യന് ഇങ്ങനെ കഴിയുന്നതിനു ഏക ഉത്തരം. അദ്ദേഹത്തിന്‍റെ വംശാവലിയുടെ പരിശുദ്ധി തന്നെ. മുഹമ്മദ്‌ നബിയുടെ (സ) നാല്‍പ്പതാം തലമുറക്കാരന് ആ പാരമ്പര്യം കിട്ടിയില്ലെങ്കില്‍ അതിശയിക്കേണ്ട. കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ത് എന്നചോദ്യത്തിനു ഉത്തരം പാണക്കാട് തറവാട്ടില്‍ അവസാനിക്കുമ്പോള്‍ ആ പൂമുഖത്ത്‌ ശിഹാബ്‌ തങ്ങള്‍ മാത്രം ഇല്ലല്ലോ എന്നുള്ള വിഷമം മാത്രം അവശേഷിക്കും.

കേരളത്തിലെ കൂതറ രാഷ്ട്രീയക്കാര്‍ ശിഹാബ്‌ തങ്ങളുടെ നന്മയുടെ ഒരു ശതമാനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി മാറിയേനെ.. ഇന്ന് ശിഹാബ്‌ തങ്ങള്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കാന്‍ മത്സരിക്കുന്ന നേതാക്കന്മാര്‍ തങ്ങളെ മാതൃകയാക്കിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.തങ്ങള്‍ക്കു ആദരാഞ്ജലികള്‍. കേരളത്തിന്‍റെ മുഖ്യധാരാ സമൂഹത്തിലെ ഏറ്റവും നന്മയുള്ള ഒരു മനുഷ്യനെ നഷ്ടപ്പെട്ടതിന്റെ നഷ്ടം കേവലം ലീഗിന് മാത്രമല്ല. മലയാളികള്‍ക്ക് ആകെയാണ്.

2 comments:

saju john said...

Rest in Peace

Junaiths said...

ആദരാഞ്ജലികള്‍