തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Monday, August 3, 2009

161.ബൂലോഗ ഓഡിറ്റര്‍ ഓണ്‍ലൈന്‍....!!!

ചെറ്റത്തരത്തിനെ എങ്ങനെ പറയാം. ബ്ലെറ്റത്തരമെന്നോ അതോ ബ്ലോറ്റത്തരമെന്നോ. ബൂലോഗംഓണ്‍ലൈന്‍ എന്നാ ബ്ലോഗിനെ (ഇനി ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തത് കൊണ്ട് എന്നേ ബ്ലോഗ്‌ എന്ന് വിലിക്കാതെടെ...സൈറ്റ്‌ എന്ന് വിളിച്ചോളൂ എന്നാണെങ്കില്‍ അങ്ങനെ...!! എന്തായാലും രണ്ടും സ്വഭാവം ഒന്ന് തന്നെ..) അടുത്തിടെയായി രൂപം കൊണ്ട ഈ സംഭവം ചറ പറ പോസ്റ്റുകള്‍ ഇടുന്നത് കണ്ടപ്പോള്‍ കൌതുകത്തെക്കാള്‍ കൂടുതല്‍ സഹതാപം ആണ് തോന്നിയത്.

ആദ്യം മുതലേ താന്‍ പെരുമയും, അത് പ്രത്യക്ഷത്തിലോ പരോക്ഷമായോ കാണിക്കുന്നത് കാണുമ്പോള്‍ ആരുടെയാണ് എന്നുള്ള ചോദ്യത്തിന്റെ പ്രസക്തി നഷ്ട്ടപെടുന്നു. വിവാദ വിഷയങ്ങള്‍ ഉണ്ടാക്കാന്‍ എന്ത് തറ (അതോ കൂതറയോ) വേണമെങ്കിലും ഉണ്ടാക്കുകയും വളച്ചൊടിക്കുകയും ഒപ്പം ആക്ഷേപ ഹാസ്യമെന്ന ഓമനപ്പേരില്‍ ചവറുകള്‍ ചുട്ടെടുക്കുകയും ഇതിനെ സാഹിത്യ മലവിസര്‍ജ്ജനം എന്ന് പറയുന്നത് തെറ്റാണ്.. സാഹിത്യം ഒന്നുമില്ലാതെ ബ്ലോഗ്‌ സംസ്കാരത്തിന്റെ സാംസ്കാരിക മലവിസര്‍ജ്ജനം തന്നെയാണ് നടത്തുന്നത്.

കിരീടം എന്നാ മോഹന്‍ലാല്‍ സിനിമയും ചെങ്കോല്‍ എന്നാ അതിന്റെ തുടര്‍ ചിത്രവും കണ്ടവര്‍ കൊച്ചിന്‍ ഹനീഫ എന്നാ നടന്‍ ചെയ്ത കോമാളി വില്ലനെ മറന്നു കാണാന്‍ വഴിയില്ല. സ്വയം സേതുരാമന്‍ എന്നാ നായകനോട് ഉപമിച്ചു താദാത്മ്യം പ്രാപിക്കാന്‍ ശ്രമിക്കുകയും ഒപ്പം തനിക്കു നായകനോളം പ്രാധ്യാന്യം മറ്റുള്ളവര്‍ തരുന്നുവെന്നു കരുതുകയും ചെയ്യുന്ന പമ്പര വിഡ്ഢി. എല്ലാവരും വെറും വൃത്തികെട്ട കോമാളിയായി കരുതുന്ന അയാളെ ഒരു വില്ലനായി പോലും കരുതുന്നവര്‍ കേവലം മൂളയില്ലാത്തവര്‍ മാത്രം. സ്വയം വില്ലന്‍ വേഷം ചാര്‍ത്തിവരുന്ന ഹനീഫയെ കണ്ടു ചിരിക്കാത്തവര്‍ ആരെങ്കിലുമുണ്ടോ എന്നുമാത്രം ചോദിച്ചാല്‍ മതി. ഈ ബൂലോഗം ഓണ്‍ലൈനില്‍ സേതുരാമന്‍ ആവുന്നത് ബെര്‍ളി തോമസ്‌ ആവുമ്പോള്‍ ഹനീഫ ആരെന്ന ചോദ്യത്തിന് ഉത്തരം തിരയേണ്ട കാര്യമില്ല.

ചെറായി മീറ്റ്‌ കുബുദ്ധികള്‍ എത്ര കിണഞ്ഞു ശ്രമിച്ചിട്ടും ഒന്നും സംഭവിക്കാതെ മനോഹരമായി സമാപിച്ചു. ഇന്ന് ഓരോ ബ്ലോഗ്‌ പോസ്റ്റുകള്‍ ആയും ഫോട്ടോ പോസ്റ്റുകള്‍ ആയും ഓരോരുത്തര്‍ പങ്കെടുത്ത മീറ്റിന്റെ ദൃശ്യങ്ങള്‍ , വിവരങ്ങള്‍ പുറത്തുവിടുമ്പോള്‍ അതിനെതിരെ തന്ത്രങ്ങള്‍ മേനഞ്ഞവര്‍ക്ക് മുഖത്ത്‌ അടിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളം ബ്ലോഗിന്റെ ആരാധകര്‍ അംഗങ്ങള്‍ ബ്ലോഗിന്റെ ഊഷ്മളതയിലൂടെ സൌഹാര്‍ദ്ദം പങ്കുവെച്ചപ്പോള്‍ ഉള്ളു നീറിയവര്‍ നിരവധി. പരമാവധി മീറ്റിനെ നാറ്റിക്കാന്‍ ശ്രമിച്ചവരുടെ ഉറക്കം കേട്ടുപോയപ്പോള്‍ തുടങ്ങി മീറ്റിനെതിരെ അല്ലെങ്കില്‍ ഭംഗിയായി സമീപിച്ച ഒരു കൂട്ടയ്മക്കെതിരെ ചെളിവാരിയേറിയല്‍. ചെളിയില്‍ കിടന്നു പന്നികളെ പോലെ ജീവിക്കുന്ന വൃത്തികെട്ടവര്‍ക്ക് സ്നേഹത്തിന്റെ ഭാഷ മനസ്സിലാവില്ല എന്ന് തോന്നുന്നു.

ഏറ്റവും അവസാനം മീറ്റില്‍ സമാഹരിക്കപ്പെട്ട പണം ദുരുപയോഗം ചെയ്തു എന്നതായിരുന്നു ആരോപണം. ബ്ലോഗ്‌ മീറ്റ് നടന്ന ചെറായിയില്‍ പങ്കെടുത്തവര്‍ ആരും മീറ്റിനെതിരെയോ അതിന്റെ നടത്തിപ്പിനെതിരെയോ അല്ലെങ്കില്‍ പിരിഞ്ഞുകിട്ടിയ പണത്തിന്റെ കാര്യത്തിലോ ഒരു കശപിശയും ഉണ്ടാക്കിയില്ല.

ഒരു മീറ്റ് നടന്നിയടത്തു അതിന്റെ സാമ്പത്തിക ഓഡിറ്റിംഗ് ആരും ചോദ്യം ചെയ്തില്ലെങ്കില്‍ അതിന്റെയര്‍ത്ഥം എല്ലാവര്‍ക്കും അതില്‍ പരാതി ഇല്ലെന്നു തന്നെയാണ്. പ്രസ്തുതമീറ്റില്‍ പലയിടത്തുനിന്നും പങ്കെടുത്തവരെ കൊണ്ടുവന്നത് മിക്ക സംഘാടകരും തങ്ങളുടെ പണം മുടക്കി തന്നെയാണ്. ഇതിനോടകം മിക്ക സംഘാടകരും എത്ര രൂപ ഇതിന്റെ ആവശ്യത്തിനുവേണ്ടി ഫോണ്‍ വിളിച്ചു ചിലവാക്കി, എത്രരൂപ ഇതിന്റെ നടത്തിപ്പിനുവേണ്ടി യാത്രകള്‍ക്ക് ചിലവാക്കി, ചില സംഘാടകര്‍ ചില നക്കികള്‍ രൂപയെ കുറിച്ച് നടത്തിയ ആശങ്കകളില്‍ പെടാത്ത രീതിയില്‍ കൈയില്‍ നിന്ന് ചിലവാക്കി എന്നുള്ളത് ഇവരെന്തേ മറക്കുന്നു. ഈ മീറ്റിന്റെ നടത്തിപ്പ് ചിലവുകളില്‍ പെടാത്തവയായിരുന്നു ഇവയെല്ലാം. ഫ്ലെക്സ്‌ ബോര്‍ഡുകളും മറ്റും കൈയില്‍ നിന്ന് പണം മുടക്കി പ്രിന്റ്‌ ചെയ്തവര്‍ ചങ്ങാത്തത്തെ പണത്തിന്റെ കണ്ണിലൂടെ കാണാത്തവര്‍ ആയിരുന്നു. എന്തിനേയും പണത്തിന്റെ കണ്ണിലൂടെ കാണുന്നവര്‍ക്ക് "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം" എന്നാ മാനാസികാവസ്ഥ ഉള്ളവര്‍ തന്നെ.

മീറ്റിന്റെ കേവലം സ്ഥല സൌകര്യത്തിനുമാത്രമായിരുന്നു ബൂലോഗം ഓണ്‍ലൈന്‍ പറഞ്ഞ തുക. അനില്‍@ബ്ലോഗ്‌ ചോദിച്ച ഒരു ചോദ്യം വളരെ പ്രസക്തമാണ്. അന്ന് അവിടെ നല്‍കിയ (ഫോട്ടോ കണ്ട പലര്‍ക്കും ഏറ്റവും നഷ്ടബോധം തോന്നാന്‍ പോലും കാരണമായിരുന്നു സദ്യയിലെ വിഭവങ്ങള്‍) സദ്യയുടെയും മറ്റും ചിലവുകള്‍ പിന്നെ ബൂലോഗം ഓണ്‍ലൈന്‍ എഡിറ്ററുടെ അപ്പന്‍ കൊടുക്കുമോ.? മൈക്ക്‌ സെറ്റും, പ്രിന്റിങ്ങുകളും , യാത്ര സൌകര്യവും മറ്റു മീറ്റിനു വേണ്ടിയിരുന്ന സൌകര്യങ്ങളും (ഫസ്റ്റ് എയിഡ് മുതല്‍ കുട്ടികള്‍ക്ക് വിനോദത്തിനു വരെ മുടക്കിയത്) എല്ലാം ആകാശത്തില്‍ നിന്ന് പൊട്ടിമുളച്ചതാണോ. രണ്ടുപേര്‍ കൂടി ഒരു പാര്‍ട്ടി നടത്തിയാല്‍ ഇന്ന് കേരളത്തില്‍ നല്ല ചിലവ് വരും. ചെറായിയിലെ ഒരു മനോഹരമായ റിസോര്‍ട്ടില്‍ ആരും കുറ്റം പറയാത്ത രീതിയില്‍ ഒരു മീറ്റ് നടത്തി അതില്‍ പങ്കെടുത്തവര്‍ക്കോ നടത്തിപ്പുകാര്‍ക്കോ ഒരു പരാതിയുമില്ലെങ്കില്‍ പിന്നെ പരാതിയുള്ളവര്‍ വെറും കുളം കലക്കികള്‍ മാത്രം.

അവിടെ വന്ന സമൂഹത്തിനെ നാനാ തുറയിലും ഉള്ളവരേക്കാള്‍ മിടുക്കരാണോ ഈ ബൂലോഗം ഓണ്‍ലൈന്‍ സൈറ്റ്. ആട്ടെ. ഈ മഹത്തരമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയ ഈ സൈറ്റ് എന്ത് ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുടക്കിയ പണത്തിന്റെ പകുതിപോലും നല്ലകാര്യത്തിനായി മുടക്കാതെ മനുഷ്യരുടെ സന്തോഷത്തില്‍ കൊതിക്കെറു കാണിക്കുന്നവരുടെ ഉള്ളിലിരുപ്പ് ആര്‍ക്കും ഊഹിക്കാം. ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്താലും ബ്ലോഗ്സ്പോട്ടിലോ വേര്‍ഡ്‌ പ്രസ്സിലോ ഫ്രീ ആയി എഴുതിയാലും തോന്ന്യാസം എഴുതിയാല്‍ തോന്ന്യാസമായി മാത്രമേ കാണൂ..

ഒന്ന് നന്നായി കൂടെ ചങ്ങാതീ.. ഒരു കാര്യം സമ്മതിച്ച തന്നിരിക്കുന്നു. സാമൂഹ്യദ്രോഹി എന്നത് ബ്ലോമൂഹ്യദ്രോഹി ആയാലും ആള് ഒരാള്‍ തന്നെ.. കഷ്ടം...ചെറായി സൌഹൃദ കൂട്ടായ്മ ഒരു ബൂലോഗ സൌഹാര്‍ദ്ധത്തിനു കാരണമായെങ്കില്‍ അതങ്ങനെ തന്നെ നിലനിന്നു പോകുന്നതല്ലേ നല്ലത്, അല്ലാതെ അതിന്റെ തകര്‍ക്കണം എന്നുള്ള വാശിയെന്തിനു ബൂലോഗം ഓണ്‍ലൈന്‍ എഡിറ്റര്‍ക്ക്.

21 comments:

ചാര്‍ളി (ഓ..ചുമ്മാ ) said...

മീറ്റു കൊണ്ട് ധാന്യം വിളയിക്കുന്ന നാറികള്‍ !!
ഹവ്വെവര്‍ മറ്റേ മൊതലിനെ സേതുരാമനോട് ഉപമിച്ചതിലെ ലോജിക്ക് മനസ്സിലായില്ല..
മഹാതെമ്മാടികളായ ഒരു കൂട്ടം ബ്ലൊഗര്‍ന്മാര്‍ക്കെതിരെ ഒറ്റക്കു നിന്നു പൊരുതുന്നു എന്ന അര്‍ത്ഥത്തില് അവും അല്ലേ..ഹാ കഷ്ടം..!!
ഞാന്‍ നിറുത്തി...

ചാര്‍ളി (ഓ..ചുമ്മാ ) said...
This comment has been removed by the author.
അനില്‍@ബ്ലോഗ് // anil said...

ശോ !!
എന്റെ ഇമേജെല്ലാം പോയി.
:)

എന്തും പറയാമെന്ന ധാരണ ഒരു കൂട്ടരുടെ മാത്രം സ്വന്തമല്ല. തന്തക്കു പിറക്കാഴിക കാണിച്ചാല്‍ ചിലപ്പോള്‍ പലതും വിളിച്ചു എന്നിരിക്കും. താങ്കള്‍ പറഞ്ഞത് ശരിയാണ്, അവിടെ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം കയ്യില്‍ നിന്നും കാശ് ചിലവായിട്ടുണ്ടാവു, പക്ഷെ അതൊന്നും ആരും കാര്യമായിട്ടെടുത്തില്ല.തലേന്നെ ചെറായിയില്‍ വന്ന് താമസിക്കണമെന്ന് കരുതിയ പലരും അതു ചെയ്യാഞ്ഞത് അവസാനം ഓസിന്നു തിന്നുകുടിച്ചു കിടന്നു എന്ന പഴികേള്‍ക്കാതിരിക്കാനാ. വന്ന അതിഥികളെല്ലാം തന്നെ സ്വന്തം ചിലവിലാണ് അവിടെ കഴിഞ്ഞിട്ടുള്ളത്. എന്നിട്ടും തോന്യാസം വിളിച്ച് പറഞ്ഞാല്‍ മൌനിയായി ഇരിക്കാനാവില്ല.

Junaiths said...

എത്ര പറഞ്ഞാലും കണ്ടാലും ചിലര്‍ക്ക് മനസ്സിലാവത്തില്ല,മനസ്സിലായാലും മനസ്സിലായില്ലെന്ന് നടിക്കുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്ന് ഞെളിയുകയും ചെയ്യും...ആര്‍ക്കുവേണ്ടി..ഈ കയ്യിട്ടു മണപ്പിക്കല്‍...

സജി said...

സ്നേഹിതരേ,
വെറും 3 ദിവത്തെ അവധിക്കു ബഹറിനില്‍ നിന്നും നാട്ടില്‍ പോയതിന് രണ്ടു കാരണങ്ങള്‍ മാത്രമേ ഉണ്ടായിരൂള്ളൂ. അതില്‍ ഒന്ന് മീറ്റിനു പങ്കെടുക്കുക എന്നത് തന്നെയായിരുന്നു.

മീറ്റില്‍ പങ്കെടുക്കാന്‍ തക്ക ബുലോക പരിചയമോ, പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗോ ഉള്ള ആളല്ല ഞാന്‍.

എന്നെ അല്‍ഭുതപ്പെടുത്തിയ കാര്യം അവിടെ വന്നവര്‍ ബഹു ഭൂരിപക്ഷവും എന്നേപ്പോലുള്ളവര്‍ ആയിരുന്നു എന്നതാണ്.

ഒരൊറ്റ ആഗ്രഹമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ- എല്ലാവരേയും കാണുക! ദാറ്റ്സ് ഇറ്റ്!

വളരെ സിസ്റ്റമാറ്റിക് ആയി, വെല്‍ ഓര്‍ഗനൈസ്ഡ് ആയി മീറ്റ് ക്രമീകരിച്ചു എന്നു തികച്ചും നിഷ്പക്ഷ്നായ എനിക്കു പറയാന്‍ കഴിയും!
ഏതൊരു പ്രവര്‍ത്തിക്കും ഒരു ടാര്‍ജെറ്റ് ഉണ്ടായിരിക്കുകയും,അതു മീറ്റു ചെയ്യുകയും ചെയ്യുമ്പോള്‍ വിജയച്ചതായി കരുതാം, അല്ലേ? ആ നിലയില്‍ ആ കൂടിച്ചേരല്‍ വന്‍വിജയം തന്നെയായിരുന്നു.

ഇനി, ആ മീറ്റിനേപ്പറ്റിയുള്ള അവസാന പോസ്റ്റ് ഇത് ആയിരിക്കട്ടേ, എന്നു ആശിക്കുന്നു.

എല്ലാവരും ധാരാളം എഴുതൂ.. ഞങ്ങള്‍ വായിക്കാം. കമെന്റാം...

ഇന്നലെകണ്ട യൂ റ്റൂബിലെ കുട്ടികളുടെ പാട്ടിന്റെ ഒരു വരി ഇതാ എല്ലാവര്‍ക്കുമായി..

“മധുവിന്‍ മത്താല്‍പരി മൂളുന്നു മധുപങ്ങള്‍
മധുരമിജ്ജീവിതം ചെറുതാണെന്നാകിലും“


ആ പാട്ടു ഇവിടെ കേള്‍ക്കാം.

എന്നിട്ട് എല്ലാ ഓന്‍ലൈനുകളും, ഓഫ് ലൈനുകളും ശാന്തരാകൂ..

അനീഷ്‌ ഭാസ്കര്‍ said...

തിരുമേനി, എന്നും ബ്ലോഗില്‍ തന്റെ പേര് കാണിക്കാന്‍ നടത്തുന്ന കൊപ്രായാങ്ങളല്ലേ ആ ഡാഷ് മോന്‍ "കൊള്ളി"ലാന്റെ

ചക്കിയും ചങ്കരനും said...

ഭൂമിയുടെ ഭാരമായി ചിലര്‍

ജോ l JOE said...

തിരുമേനി,
മീറ്റിന്റെ അവസാനം നടത്തിപ്പുകാരില്‍ പ്രധാനിയായ നിരക്ഷരന്‍ പ്രത്യേകമായി പ്രസംഗിച്ചിരുന്നു. ബാക്കി തുക ഉണ്ടാവുമെന്നും അത് എന്ത് ചെയ്യണമെന്നും എല്ലാവരോടും ചോദിച്ചിരുന്നു. ബൂലോക കാരുണ്യത്തിനു വേണ്ടി ചിലവഴിക്കാന്‍ അവിടെ വച്ച് തീരുമാനമാകുകയും ചെയ്തു. ബൂലോകം ഓണ്‍ ലൈന്‍ നല്‍കിയ കണക്കുകള്‍ തീര്‍ത്തും തെറ്റിധരിപ്പിക്കുന്നതായിരുന്നു. വേണ്ട പോലെ കൊടുത്തിട്ടുണ്ട്‌. ഞങ്ങളെയെല്ലാം ഏറെ സംയമനത്തോടെ നയിച്ചത് ശ്രീ അനില്‍ ആയിരുന്നു. അദ്ധേഹത്തിനു പോലും രൂക്ഷമായി പ്രതികരിക്കേണ്ടി വന്നപ്പോള്‍ മനസ്സിലായിക്കാണുമല്ലോ......

കൂതറ തിരുമേനി said...

@ജോ, അനില്‍,സജി

നാളെയുടെ നാവാണ് ബ്ലോഗ്‌. ബ്ലോഗ്‌ കൂട്ടായ്മയോ സൌഹൃദ കൂട്ടായ്മയോ (ഏതും ഉപയോഗിക്കാം. ഇതിനൊന്നും ആരും പേറ്റന്റ്‌ എടുത്തിട്ടില്ല. ആര്‍ക്കും കപ്പം കൊടുക്കേണ്ട കാര്യവുമില്ല) ഏതു പേരിലായാലും അത്രയും പേര്‍ക്ക് ആ ചടങ്ങിനോട് തോന്നിയ അടുപ്പം, തങ്ങളെല്ലാം ഈ കുടുംബത്തിലെ അംഗങ്ങള്‍ ആണെന്ന തോന്നല്‍, അത് ഒരു പോസ്റ്റ്‌ ഇട്ട ആളായാലും നൂറു പോസ്റ്റ്‌ ഇട്ട ആളായാലും തുല്യര്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ ഉളവാക്കിയത് മീറ്റ്‌ പരിപൂര്‍ണ്ണ വിജയമാണെന്നതിനു തെളിവാണ്.

ആര്‍ക്കെങ്കിലും പ്രസ്തുത മീറ്റിനോട് സഹകരിക്കാന്‍ താല്പര്യം ഇല്ലായിരുന്നെങ്കില്‍ വിട്ടു നില്‍ക്കുന്നതാണ് നല്ലത്, അല്ലാതെ നിരന്തരം അപവാദ പ്രചാരണങ്ങള്‍ നടത്തി ആത്മസംപ്തൃപ്തി നേടുക എന്നതല്ല. ഇന്ന് നിരന്തരം ബ്ലോഗര്‍മാര്‍ ചെറായി മീറ്റിന്റെ പോസ്റ്റുകള്‍ വായിക്കുന്നതും അതില്‍ തങ്ങളുടെ കമന്റ് ഇടുന്നതും ആ മീറ്റിന്റെ വിജയമാണ് കാണിക്കുന്നത്. സൗഹൃദാന്തരീക്ഷം ഇന്ന് ബൂലോഗത്തുണ്ട്. ഇത്തരത്തില്‍ ചിലര്‍ക്ക് അത് തകര്‍ന്നു കാണാനാണ് താല്പര്യം. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചു ശീലിച്ചതിന്റെ കുഴപ്പമാണ്.

ആദ്യം തൊടുപുഴയില്‍ മീറ്റ്‌ നടന്നു. ഇപ്പോള്‍ ചെറായിയിലും. ഇനിയും വരും കാലങ്ങളില്‍ പലയിടത്തും നടക്കപ്പെടും. ഈ മീറ്റുകളിലൂടെ മലയാളം ബ്ലോഗ്‌ തെളിയിക്കുന്നതും അതാണ്‌. കേവലം അക്ഷരങ്ങളില്‍ ഒതുങ്ങുന്ന സൗഹൃദം എന്നതില്‍ കവിഞ്ഞു യഥാര്‍ത്ഥ ചെങ്ങാതികള്‍ ആയിരിക്കുകയാണ് എല്ലാവരും. ഇത്തരം മീറ്റുകളുടെ പ്രാധാന്യവും അതുതന്നെ. കൂടുതല്‍ ക്രിയേറ്റിവ്‌ ആയ കൂടുതല്‍ നന്മയുള്ള പോസ്റ്റുകള്‍ അതാണ് ആവശ്യം. പക്ഷെ ഇത് സഹിക്കാതെ വിഷം വമിപ്പിക്കുന്ന വാക്കുകള്‍ കൊണ്ട് പോസ്റ്റുകള്‍ ഇടുന്നത് കാണുമ്പോള്‍ ദേഷ്യം വരുന്നത് സ്വാഭാവികം. ആര്‍ക്കും പ്രത്യേകിച്ച് പങ്കെടുത്ത ഒരാള്‍ക്കും ദേഷ്യമോ, സംശയമോ, വിരോധമോ, പരാതിയോ ഇല്ലാതെ ഒരു മീറ്റ് നടത്തപ്പെട്ടു കഴിഞ്ഞു അതില്‍ പങ്കെടുക്കാത്ത ഒരാള്‍ക്ക്‌ മീറ്റില്‍ അഴിമതി ഉണ്ട് , മീറ്റ്‌ പരാജയമായിരുന്നു എന്ന് പറഞ്ഞു പോസ്റ്റുകള്‍ ഇട്ടാല്‍ അതിനെ എങ്ങനെ കാണണം. ലഘുവായി പറഞ്ഞാല്‍ മീറ്റ്‌ പരാജയമായി കാണണം എന്നാഗ്രഹിച്ചവര്‍ മാത്രമേ ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കൂ.

ഇന്ന് നിക്ഷപക്ഷമായി ചിന്തിക്കുന്നവര്‍ക്ക് ഒരു കാര്യം മനസ്സിലാവും. ഇനിയും ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവും. സൌഹൃദവും നിലനില്‍ക്കും. പക്ഷെ അത് തകര്‍ക്കാന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ക്ക് നിലനില്‍പ്പുണ്ടാവില്ല. ബൂലോഗ കാരുണ്യത്തിന്‌ സഹായമായി പണം ചിലവഴിക്കുന്നത് തീര്‍ത്തും നല്ല കാര്യമാണ്. (ഒപ്പം ഹാന്‍ലാല്ലാത്തിനെയും വിസ്മരിക്കുന്നില്ല) ഇത്തരം നല്ല പ്രവര്‍ത്തികള്‍ മറ്റു മീഡിയയിലും വരേണ്ടിയിരുന്നു. ബ്ലോഗ്‌ പാര്‍ശ്വവല്‍ക്കരിക്കേണ്ടതല്ല മുഖ്യധാരയുടെ ഭാഗമാണെന്നു മറ്റുള്ളവരും മനസ്സിലാക്കട്ടെ.

കൂട്ടായ്മയുടെ ശത്രുക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, പ്രസ്തുത മീറ്റില്‍ സാമ്പത്തികമായും തൊഴില്‍പരമായും കാല, ദേശ, ജാതി ,മത ഭേദമായും എല്ലാവരെയും കൂട്ടിയിണക്കിയ കണ്ണി മലയാളം ബ്ലോഗ്‌ മാത്രമാണ്. ആ കണ്ണിയുടെ ഭാഗമാണ് ഓരോരുത്തരും. അവിടെ താരങ്ങളോ നേതാക്കളോ ഗുരുക്കന്മാരോ ആരുമില്ല. എല്ലാം ആ കൂട്ടായ്മയുടെ ഭാഗം മാത്രം.
നന്ദി.

കൂതറ തിരുമേനി said...

ഒരു കാര്യം വിട്ടുപോയി..

ചെറായി മീറ്റില്‍ , പാര്‍ട്ടി യോഗമായിരുന്നു പാര്‍ട്ടി രൂപീകരണം ആയിരുന്നു എന്നൊക്കെയുള്ള ബൂലോഗം ഓണ്‍ലൈനിന്റെ പോസ്റ്റ്‌ കണ്ടു. സത്യത്തില്‍ ഭ്രാന്തിന്റെ പ്രതിഫലനമായിരുന്നു ആ പോസ്റ്റില്‍. പല രാഷ്ട്രീയ ചായ്‌വുകള്‍ ഉള്ളവര്‍ അവിടെയെത്തി. ആരെങ്കിലും രാഷ്ട്രീയം പറഞ്ഞാതായി അറിഞ്ഞില്ല. എന്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണം നടത്തുന്നതെന്ന് പറയാതെ വെള്ളമടിച്ചു കലുങ്കില്‍ കയറി ആഭാസത്തരം വിളിച്ചുപറയുന്ന രീതിയിലുള്ള പോസ്റ്റുകള്‍ കാണുമ്പൊള്‍ പ്രതികരിച്ചു പോവും.

ഈ എഡിറ്റര്‍ സത്യത്തില്‍ പ്രതികരണം അര്‍ഹിക്കുന്ന ആളല്ല. സഹതാപം മാത്രം അര്‍ഹിക്കുന്ന ജന്മം. വിധിപോലെ ചികിത്സ നല്‍കിയെങ്കില്‍ ആമത്തില്‍ പൂട്ടാതെ രക്ഷിക്കാം. ഇപ്പോള്‍ ഗുളിക, തളം ഒക്കെ ധാരാളം. അല്ലെങ്കില്‍ എവിടെ ചെന്ന് അവസാനിക്കും എന്ന് ദൈവം മാത്രമേ പറയൂ.

ഗുപ്തന്‍ said...

O appol cherayi meet kazhinjo :)

റസാകൃഷ്ണ said...

ഏകദെശം 75ഓളം ബ്ലോഗര്‍മാര്‍ പങ്കെടുക്കുകയും ഒരു ദിവസം സ്നേഹത്തിന്റെ, കരുതലിന്റെ, സന്തോഷത്തിന്റെ, പൊട്ടിചിരിയുടെ, തണലില്‍ ചിലവഴിച്ചിട്ട് .. ഒരേ സ്വരത്തില്‍ "ഇനി എന്നു കാണും നമ്മള്‍?‍" എന്നു ചോദിച്ചു പിരിഞ്ഞ ദൃശ്യമാണ് ചിറായിയില്‍ കണ്ടത് . ഇന്ന് ഒരു ദിവസം അമരാവതി റിസോര്ട്ടില്‍ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യണമെങ്കില്‍ എത്ര രൂപചിലവാകും? പങ്കെടുത്തവര്‍ക്ക് എല്ലം അതു വ്യക്തമായി അറിയാം... ഈ 250 രൂപ കൂടൂതല്‍ ആണെന്നു പറഞ്ഞ് ഒരു ഇളക്ക് ഇളക്കന്‍ നോക്കി.. ഇന്ത്യയിലെ ബ്ലോഗര്മാര്‍ തന്നെ അതിനു വായടച്ചു.. മീറ്റില്‍ വിള്ളല്‍ ഉണ്ടാക്കണം എന്നു കരുതി തന്നെയാണ്‍ 250 രൂപ എടുത്തിട്ടത് പക്ഷെ അമേരിക്കക്കാരെക്കാള്‍ ഇന്ന് മലയാളി വളരെ മുന്നില്‍ ആണു.
അമരാവതി പോലെ ഒരു റിസോര്ട്ടില്‍ ഒരു ദിവസം ചിലവിടാന്‍ 250 ഏറ്റവും നല്ല ഓഫര്‍ ആയി..

അവിടത്തെ ചിലവിനു ശേഷമുള്ളത് സത്കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആ പണം നല്‍കിയവര്‍ ആണു സമ്മതിച്ചതും അവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത വേദന ഈ ആളിനു എന്തിന്?

ഇതുവരെ ചെയ്തതു പോലെ ഇത്തരം
പോസ്റ്റ്കളെ തികച്ചും അവഗണിക്കുക അതാണു ഏറ്റവും വലിയ ശിക്ഷ ഒരു മറുപടിയും ബൂലോകം ഓണ്‍ലൈന്‍ അര്‍ഹിക്കുന്നില്ലാ
ആരാണിതിനു പിന്നില്‍ എന്നു എല്ലവര്‍ക്കുമറിയാം ഒരിക്കലും നന്നാവാത്ത ഇത്തരം വികലമായ മനസ്സുകളുടെ ഉടമകളെ ഒരു ക്യന്സര്‍ കോശമായി കണ്ടു കരിച്ചു കളയണം
അതാണു ബൂലോകം ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്

Faizal Kondotty said...

THIRUMENI,
U SAID IT..!

പാവത്താൻ said...

നന്നായി.പട്ടികള്‍ കുരയ്ക്കട്ടെ. സാര്‍ഥവാഹകസംഘം കടന്നുപോകട്ടെ...

ശ്രീക്കുട്ടന്‍ said...

ചിലര്‍ക്ക് നല്ല കാര്യങള്‍ ഇഷ്ടപ്പെടില്ല.അത് അവരുടെ കുറ്റമല്ല.എന്തായാലും മീറ്റ് നല്ല രീതിയില്‍ നടന്നല്ലൊ.ഇനിയെങ്കിലും ഈ വിവാദം അവസാനിപ്പിച്ചുകൂടെ

Kvartha Test said...

നല്ല രീതിയില്‍ കൂതറ പ്രതികരിച്ചിരിക്കുന്നു, പോസ്റ്റിലും കമന്‍റിലും. നല്ല ഭാഷയില്‍ എങ്ങനെ പ്രതികരിക്കാം എന്നതിന് ഒരു നല്ല ഉദാഹരണം.
നന്മയെ പിന്തുണയ്ക്കുന്നതിന് അഭിനന്ദനങ്ങള്‍.

വികടശിരോമണി said...

നല്ല പ്രതികരണം...

കണ്ണനുണ്ണി said...

സത്യത്തില്‍ ബൂലോകം ഓണ്‍ലൈന്‍ പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്ന് തോന്നുന്നു...
അതൊരു ബൂലോക പത്രം ആണ് എന്ന് ഇതൊക്കെ കാണുമ്പൊള്‍ തോന്നുന്നില്ല...
കേവലം ഒരു വ്യക്തിയുടെ മനസ്സില്‍ വരുന്ന പകയും, ദേഷ്യവും ഒക്കെ പ്രതിഫലിക്കുന്ന വെറും ഒരു വെബ്‌ പേജ്, എന്ന് കണ്ടാല്‍ മതി എന്ന് തോനുന്നു...
ആരും പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ആവര്‍ത്തിച്ചു വീണ്ടും ഇതേ വിഷയത്തില്‍ പ്രസ്തുത ബ്ലോഗ്ഗില്‍ വരുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ ശരിക്കും ദയനീയം ആ വ്യക്തിയുടെ മാനസിക നില എന്ന് പറയേണ്ടി വരുന്നു... കഷ്ടം താങ്കള്‍ അവസാനം എഴുചിയത് ഞാനും quote ചെയ്യുന്നു....
"എഡിറ്റര്‍ മാഷേ നന്നായിക്കൂടെ "

ഈ ലോകത്ത് വേറെയും നല്ല വിഷയങ്ങളുണ്ട് ഒരു പത്രത്തിന് (അങ്ങനെ കരുതുന്നുണ്ടെങ്കില്‍) റിപ്പോര്‍ട്ട്‌ ചെയ്യാന്‍

Pongummoodan said...

നന്നായി. സന്തോഷം

Pongummoodan said...

നന്നായി. നന്ദി. സന്തോഷം.

ചാർ‌വാകൻ‌ said...

ചെറായിയില്‍ പങ്കെടുത്തവനാണു ഞാന്‍.സത്യത്തിലിതെന്തിന്റെ സൂക്കേടാണന്നുമാത്രം മനസ്സിലായില്ല.കൊതികെറുവെന്ന് നാടന്‍ഭാഷ.തല്ലു കൊള്ളാത്തെതുമായിരിക്കും .