തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, August 7, 2009

162.സര്‍ പൊങ്ങുംമൂടന്‍

....................................................................സര്‍ പൊങ്ങുംമൂടന്‍..............................................................


ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ത്രിത്വം അഥവാ ട്രിനിറ്റിയെ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്‍ (ശിവന്‍) എന്നീ ത്രിമൂര്‍ത്തികളില്‍ വിശ്വസിക്കുമ്പോള്‍ ക്രൈസ്തവരാകട്ടെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവിലാണ് വിശ്വാസം. സ്വാഭാവികമായും ഭൂലോകത്തിന്റെ പരിശ്ചേദം എന്ന് വിശ്വസിക്കുന്ന ബൂലോഗത്തുമില്ലേ ത്രിമൂര്‍ത്തികള്‍ എന്ന ചോദ്യം വരുമ്പോഴാണ് ആരെന്നറിയാന്‍ കൌതുകം തോന്നുന്നത്.

വിശാലമനസ്ക്കനെയും ബെര്‍ളി തോമസിനെയും ഇതിനകം തന്നെ വായനക്കാര്‍ മനസ്സില്‍ വരുത്തിക്കഴിഞ്ഞിട്ടുണ്ടാവും. ആരാണ് ഈ മൂന്നാമന്‍ എന്നചോദ്യം സ്വയം ചോദിച്ചുകൊണ്ടാവാം ഇനി അടുത്ത വരി വായിക്കുന്നത് തന്നെ. അതെ. ആരാണ് ഈ മൂന്നാമന്‍. കഥകളുടെ രാജാവ്‌ കുറുമാന്‍, അശ്ലീല ചക്രവര്‍ത്തി നട്ടപിരാന്തന്‍ നര്‍മ്മത്തിന് ക്ലാസിക്‌ ടച്ച് നലികിയ മനു (ബ്രിജ്‌വിഹാരം) ശാസ്ത്രീയ കാര്‍ഷിക അവലോകനം ചെയ്യുന്ന കേരള ഫാര്‍മര്‍, തുടങ്ങി നിരവധി മുഖങ്ങളും പേരുകളും ഇതിനകം തന്നെ മനസ്സിലൂടെ ഊളിയിട്ടിട്ടുണ്ടാവും. എന്നാല്‍ കറുത്ത കുതിരയായ് ആ ത്രിമൂര്‍ത്തി പട്ടത്തില്‍ പേര് പതിപ്പിച്ചത് സാക്ഷാല്‍ പൊങ്ങുംമൂടന്‍ ആണ്. ഹരിപാല എന്ന പേരില്‍ ലഹരിയുള്ള അടുത്തറിയുന്നവര്‍ക്കു ഹരിക്കുട്ടനായ മഹാവിഷ്ണുവിന്റെ (പേരില്‍ തന്നെയുണ്ട്‌ ) അവതാരം ലഹരി "പൊങ്ങും മൂടന്‍"

ഇതിനോടകം തന്നെ "സര്‍" പട്ടം കിട്ടിയ പൊങ്ങുംമൂടനെ പൊങ്ങും"മൂഢന്‍" എന്നും വിളിക്കാറുണ്ട്. പക്ഷെ കൂതറതിരുമേനിയെ പോലെത്തന്നെ സ്വയം "തറ"യെന്ന് എഴുതി വെച്ചിട്ട് ബ്ലോഗാന്‍ ചങ്കൂറ്റം കാണിച്ച എഴുത്തുകാരനാണ്‌ ശ്രീ പൊങ്ങ്സ്. വിമര്‍ശനത്തെ മോഹന്‍ലാല്‍ ശൈലിയില്‍ "പോ മോനെ ദിനേശാ .." എന്നുപറഞ്ഞ്‌ നേരിടുന്ന പൊങ്ങുംമൂടന്‍ ചെറിയ വിമര്‍ശനത്തിനു പോലും വാളെടുക്കുന്ന ആത്മീയാചാര്യന്മാരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. വിമര്‍ശനത്തെ വസ്തുതാപരമായി നേരിട്ട് അതിന്റെ മറുപടി സംയമനത്തോടെ നല്‍കാന്‍ എന്നും പോങ്ങുമൂടന്‍ ശ്രമിച്ചിട്ടുണ്ട്. തെറിവിളിയല്ല പ്രതികരണം എന്ന് തെളിയിക്കുന്ന വെക്തിത്വത്തിനു ഉടമയാണ് പൊങ്ങുംമൂടന്‍.

ആരംഭശൂരന്മാരായ ഒട്ടനവധി പേര്‍ പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗ്‌ തുടങ്ങി അവസാനം പ്രേതബ്ലോഗുകളായി നിലകൊള്ളുമ്പോള്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഇടുന്ന ഹരിയുടെ ബ്ലോഗ്‌ ഇന്ന് ബൂലോഗത്തില്‍ വേറിട്ട്‌ നില്‍ക്കുന്നു. ആശയങ്ങളിലെ വൈവിധ്യം തന്നെ ബ്ലോഗിന്റെ നിലവാരം വിളിച്ചോതുന്നു. വളരയധികം എഴുത്തുക്കാര്‍ ഓരോ ട്രെന്റിന്റെ വക്താക്കളായി (കഥയോ, കവിതയോ, നര്‍മ്മമോ, ഒക്കെയായി) അവസാനം ആശയദാരിദ്രത്തില്‍ മുന്‍‌കാലപ്രതാപം പറഞ്ഞു നാളുകള്‍ കഴിച്ചുകൂട്ടുന്നു. എന്നും പുതുമയുള്ള പോസ്റ്റുകള്‍ ഇടാനുള്ള കഴിവ്‌ (അനില്‍@ ബ്ലോഗിന്റെ പതിവ്‌ കാഴ്ചകളും ഇതേപോലെ സ്ഥിരം വൈവിധ്യം ഉള്ള പോസ്റ്റുകള്‍ ഇടുന്ന ബ്ലോഗാണ്) പൊങ്ങുംമൂടനെ മറ്റുബ്ലോഗ് എഴുത്തുകാരില്‍ നിന്നും ഒരു പടി ഉയരത്തില്‍ നിര്‍ത്തുന്നു..

നാല് ചവറെഴുതി എനിക്കുശേഷം പ്രളയം, മലയാളം ബ്ലോഗിന്റെ അച്ചുതണ്ട് ഞാന്‍ എന്നമട്ടില്‍ വിടുവായത്തം പറഞ്ഞു നടക്കുന്നവര്‍ ഇതുകണ്ട് പഠിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. സമ്മര്‍ദ്ദത്തില്‍ വഴങ്ങിയോ നിക്ഷ്പക്ഷമല്ലാതെയോ എഴുതാന്‍ കഴിയുന്നവര്‍ ഇന്ന് കുറവാണ്. നായരുടെ കുര, എന്നാ പോസ്റ്റില്‍ എന്‍.എസ്.എസിന്റെ നേതാവിനെതിരെ സധൈര്യം പ്രതികരിച്ച പോങ്ങുമൂടന്‍ സായിബാബയുടെ പൊള്ളത്തരങ്ങള്‍ വിളിച്ചോതിയ പോസ്റ്റും എഴുതി. ചെറായി മീറ്റിനെതിരെ നടന്ന കുപ്രച്ചരണങ്ങളെയും തന്റേതായ രീതിയില്‍ നേരിട്ട പൊങ്ങുംമൂടന്റെ ബ്ലോഗില്‍ ഏതു പോസ്റ്റാണ് മികച്ചത് എന്ന് പറയാന്‍ കഴിയില്ല. എല്ലാം ഒന്നിനൊന്നു മെച്ചം.

നര്‍മ്മം, സാമൂഹിക പ്രസക്തിയുള്ള വിഷയം, രാഷ്ട്രീയം, മതം തുടങ്ങി എന്തിനേയും കുറിച്ച് എഴുതാനുള്ള കഴിവാണ് ഹരിയെന്ന പോങ്ങുമൂടനെ മറ്റു ബ്ലോഗര്‍മാരില്‍ നിന്നും വെത്യസ്ഥനാക്കുന്നത്. ഹരിയുടെ മറ്റൊരു പ്രത്യേകത വായനക്കാരെ ലഭിക്കാനായി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുയോ അനാവശ്യ പ്രസ്താവനകള്‍ നടത്തി ഹിറ്റ് റേറ്റ്‌ കൂട്ടി ധാന്യം പുഴുങ്ങി കഴിക്കാറുമില്ല. ബ്ലോഗില്‍ ഫെയര്‍ റൈറ്റിംഗ് അവാര്‍ഡിന് ഏറ്റവും അര്‍ഹനും പൊങ്ങുംമൂടന്‍ തന്നെ.

കഴിഞ്ഞ ആഴ്ച തന്റെ ജന്മദിനം ആഘോഷിച്ച ഈ ഒന്നേകാല്‍ ക്വിന്റല്‍ ഉള്ള ഭീമകാരന് ജന്മദിനആശംസകള്‍. ഇനിയും ഇത്തരം വേറിട്ട, വൈവിധ്യം നിറഞ്ഞ വായനാസുഖം തരുന്ന പോസ്റ്റുകളുമായി വീണ്ടും വരിക.

23 comments:

വിന്‍സ് said...

ഇതില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മഹാരധന്മാരുടെ ബ്ലോഗിലെ ലിങ്കുകള്‍ കൂടി ഒന്നു പോസ്റ്റ് ചെയ്യാമോ സാര്‍. പ്രത്യേകിച്ചും ആ നട്ടപിരാന്തന്റെ??

ബഷീർ said...

ഒന്നേകാൽ ക്വിന്റൽ പൊങ്ങുമ്മൂടന് ഒന്നേകാൽ ക്വിന്റൽ ആശംസകൾ

ചാര്‍ളി (ഓ..ചുമ്മാ ) said...

സര്‍ പോങ്ങുവിന്‌ അഭിവാദനങ്ങള്‍ !!

Junaiths said...

Hats off to Sir.Pongs

saju john said...

ഹരിക്കുട്ടനുള്ള നല്ല പിറന്നാൾ സമ്മാനം

Pongummoodan said...

‘ചാര്‍ത്തിയത് കൂതറ തിരുമേനി‘

എന്റെ തിരുമേനി,ഇത് ഒന്നൊന്നര ചാര്‍ത്തായിപ്പോയി. :)

ഇതുവായിച്ച് അക്ഷരാര്‍ത്ഥത്തില്‍ പോങ്ങന്‍ എന്ന ഞാന്‍ വെറും‘പൊങ്ങന്‍’ ആയിപ്പോയാല്‍ കുറ്റം എന്റേതായിരിക്കില്ലെന്നും ഞാന്‍ ബൂലോഗത്തെ അറിയിക്കുന്നു.

വളരെ സന്തോഷം സ്നേഹിതരേ, ബൂലോഗത്തെ എല്ലാവരോടും സ്നേഹപൂര്‍വ്വം എന്റെ നന്ദി ഞാന്‍ അറിയിക്കുന്നു.

Pongummoodan said...

‘കൂതറ അവലോകനം‘ എന്ന പേരിനോട് നീതി കാണിച്ചത് ഈ പോസ്റ്റാണെന്നും അറിയിച്ചുകൊള്ളട്ടെ!! :)

സന്തോഷ്‌ കോറോത്ത് said...

oro post kazhiyumbozhum super aayi varunnund pongu vinte blog...innale ithavide ezhuthanam ennu vicharichatharunnu..ini ivide kitakkatte :)

കൂതറ തിരുമേനി said...

വിന്‍സ്

ലിങ്ക് കൊടുക്കാന്‍ വിട്ടുപോയതില്‍ ക്ഷമിക്കണം. എല്ലാവരുടെയും ബ്ലോഗിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്..

നരിക്കുന്നൻ said...

പൊങ്ങുംസിന് അഭിവാദ്യങ്ങൾ

കോലാപ്പി said...

പൊങ്ങാന്‍മൂടെന്‍ പുലിയല്ല പുപ്പുലിയാണേ..

ചക്കിയും ചങ്കരനും said...

congrats pongs

മാണിക്യം said...

തിരുമേനി നന്നായി..
പോങ്ങുമ്മൂടനു ഇതു തന്നെ വരണം

ബൂലോകത്ത് നിറഞ്ഞു നില്‍ക്കുന്ന
പോങ്ങുമ്മൂടാ ജന്‍മദിനാശംസകള്‍!!!

അനോണി ആന്‍റെണി (Jr.) said...

"തറ" പൊങ്ങുംമൂടന്‍ നീണാള്‍ വാഴവേക്കട്ടെ... വാള് വെക്കട്ടെ.. വാളെടുക്കട്ടെ.. സ്വാറി.. വാഴട്ടെ...

ബ്ലോത്രം said...

ആശംസകള്‍

Faizal Kondotty said...

പൊങ്ങുവിന്റെ ബ്ലോഗ്‌ ഞാന്‍ സ്ഥിരം ആയി വായിക്കുന്ന ഒന്നാണ് .. വിഷയ വൈവിധ്യവും, കാര്യങ്ങള്‍ സ്പഷ്ടമായി പറയുന്ന രീതിയും എന്നെ ആകര്‍ഷിച്ചിട്ടുണ്ട് ..

രണ്ടു "തറ"കളായ തിരുമേനിക്കും പൊങ്ങുവിനും ആശംസകള്‍ :)

പകല്‍കിനാവന്‍ | daYdreaMer said...

സ്വാറി ,
ഈ സര്‍..! ഏതാ.. എവിടെയോ കണ്ടിട്ടുണ്ടല്ലോ...
:)
ആശംസകൾ

|santhosh|സന്തോഷ്| said...

മരിക്കാത്ത മനസാക്ഷിയാണ് പോങ്ങുമ്മൂടന്‍.

മുന്‍പ് തമാശക്കഥകള്‍ എഴുതിയിരുന്നെങ്കിലും ഇപ്പോള്‍ അത്തരം തമാശകള്‍ എഴുതി ആളെക്കൂട്ടാതെ വിമര്‍ശനത്തിന്റെ അമ്പുകള്‍ ഒന്നൊഴിയാതെ എയ്തു കൊണ്ടിരിക്കുന്നു. ബ്ലോഗിലെ പലരും കാണാതെ പോകുന്ന വിഷയങ്ങള്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഒട്ടും ബോറടിപ്പിക്കാതെ എഴുതുമ്പോള്‍ വായനക്കാരന്‍ പോങ്ങുമ്മൂടനോപ്പം നില്‍ക്കുന്നു.
ഈ കുറീപ്പ് തികച്ചും ഉചിതമായി. പോങ്ങുമ്മൂടന്‍ അത് അര്‍ഹിക്കുന്നു.

ജിപ്പൂസ് said...

ഹൊ ന്‍റെ പൊങ്സേ അന്‍റെ ഒരു പാഗ്യം.

Kiranz..!! said...

പോങ്ങു വാളെടുത്ത് വീശാത്ത ഒരു മേഖല പോഡ്കാസ്റ്റിംഗ് മാത്രമേയുള്ളെന്നു തോന്നുന്നു.

സ/സ്വത്വത്തെത്തിരിച്ചറിഞ്ഞെഴുതിത്തകർക്കുന്നവൻപോങ്ങു:).കാ‍ണാൻ ഫീകരനാണേലും സത്യമെഴുതിക്കളയും,അതോണ്ട് തന്നെ കൂട്ടുകൂടാൻ പേടി :)

വിൻസിന്റെ നിഷ്ക്കളങ്കമായ ആ നട്ടപ്പിരാന്ത ലിങ്ക് ചോദ്യം കണ്ട് ചിരിച്ചടപ്പൂരി :)

Unknown said...

ബെര്‍ളി തോമസിനെയും വിശാലമനസ്ക്കനെയും ഇതിനകം തന്നെ വായനക്കാര്‍ മനസ്സില്‍ വരുത്തിക്കഴിഞ്ഞിട്ടുണ്ടാവും. ആരാണ് ഈ മൂന്നാമന്‍? അതെ... ആരാണ് ഈ മൂന്നാമന്‍...?

അതെ.. ത്രിമൂര്‍ത്തികളില്‍ മൂന്നാമന്‍ പോങ്ങുമൂടന്‍ തന്നെ !!! ("കറുത്ത കുതിരയായ് ആ ത്രിമൂര്‍ത്തി പട്ടത്തില്‍ പേര് പതിപ്പിച്ചത് സാക്ഷാല്‍ പൊങ്ങുംമൂടന്‍ ആണ്.")

സര്‍.പോങ്ങുവിന്‌ ആശംസകൾ !!

Rakesh R (വേദവ്യാസൻ) said...

പോങ്ങേട്ടാ ആശംസകള്‍ :)

vijesh porayik said...

ആശംസകൾ !!