തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Sunday, August 9, 2009

165. ഒരു വിലാപം.....

നമ്മുടെ നാട് നശിച്ചു നാറാണകല്ലായി!

ഇവിടെ നിന്നും നാട്ടില്‍ പോയി വന്ന സുഹൃത്തുക്കള്‍ കുറെ വിഡിയൊ ക്ലിപ്സ് മൊബിലില്‍ കൊണ്ടു വന്നു.



ഈശ്വരാ!!... നമ്മുടെ നാട്ടിലെ മൂത്രപുരയില്‍ വരെ ക്യാമറ വെച്ചു ഷൂട്ട് ചെയ്തിരിക്കുന്നു. നമ്മുടെ കോളേജില്‍ പഠികുന്ന പെണ്‍പിള്ളാര്‍ ഒക്കെ ഒരു വഴി ആയി.
നാണവും മാനവും ഒന്നും ഇല്ലാതെ എന്തു കൂള്‍ ആയിട്ടാണെന്നൊ വൃത്തികേടുകള്‍ ഷൂട്ട് ചെയ്യന്‍ പോസ് ചെയ്യുന്നതെന്നൊ..


ഞാന്‍ എല്ലാം കണ്ടു ഞെട്ടിപ്പോയി. ഭാര്യ ഭര്‍ത്താക്കന്മാര്‍ പോലും ഷൂട്ടിങ് തുടങ്ങിയിരിക്കുന്നു. ചുരുക്കം പറഞ്ഞാല്‍ നാട്ടില്‍ പോയല്‍ തന്നെ പര്‍ദ ഇട്ട് നടക്കുന്നതണു നല്ലത്. ഒപ്പം ട്രയല്‍ റൂമില്‍ പോയി വസ്‌ത്രം മാറുകയും അരുത്..... എല്ലാം പ്രശ്നം ആണ്... നാട്ടില്‍ പെണ്‍പിള്ളാരെ പഠിപ്പിക്കാന്‍ വയ്യാത്ത അവസ്ഥ.


ശരിക്കും അച്ഛന്‍ ഉറങ്ങാത്ത വീടു പോലെ ആയി ഓരൊ വീടും.

നമ്മുടെ നാടു ദൈവത്തിന്റെ സ്വന്തം നാടു തന്നെ.....

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

അന്യ നാട്ടില്‍ കഴിയുമ്പോള്‍ മറുനാടന്‍ മലയാളിയുടെ മനസ്സില്‍ ഒരു സുന്ദര സ്വപ്നം ഉണ്ട്...
അതും താലോലിച്ചു ചെല്ലുമ്പോള്‍ ആണ് അറിയുന്നത്

സ്വപ്നത്തിലെ നാട് ഉള്ളു !!....


കേരളം എന്നേ മാറിപ്പോയി .. അത് വളരെ മെല്ലെ ആയിരുന്നു ..
ഓര്‍ക്കുന്നില്ലേ എഷ്യാഡിനു ശേഷം റ്റി വി വിപ്ലവം ..
അന്ന് എല്ലാ പരീക്ഷക്കുമൊരു ചോദ്യമായിരുന്നു
"ഇനിയുള്ള കാലത്ത്‌ ജനജീവിതത്തെ റ്റി വി എങ്ങനെ ബാധിക്കും?"

അതേ ലോകം ചുരുങ്ങുകയായിരുന്നു .. സയിപ്പിന്‍ കുഞ്ഞുങ്ങള്‍ ചെയ്യും പോലെ ഇഷ്ടമുള്ളത് മാത്രം ചെയ്ത് അതിനെ ആരും മാതാപിതാക്കളോ അദ്ധ്യാപകരോ പോലും ചോദ്യം ചെയ്യാതെ .... അതിലെ നന്മയോ തിന്മയോ നോക്കാതെ അനുകരിച്ച് ...... ഒരു ചൊല്ലുണ്ട് ......

"ഒരു ഗ്രാമം മൊത്തം വേണം ഒരു കുട്ടിയെ വളര്‍ത്തി നല്ലൊരു പൌരനാക്കാന്‍."എന്ന്‍.......

പണ്ട് ഒരു വഴിക്ക്‌ പോയാല്‍ "നീ എവിടെ പോണു കൊച്ചെ?"
സ്കൂളില് നിന്ന് വരുംവഴി ഒരു കാഴ്ച നോക്കിനിന്നാല്‍ "കൊച്ചെ വേഗം വീട്ടില് പോ"" എന്ന്‍ കാണുന്നവര്‍ പറയും. കുട്ടികളെ നേര്‍വഴിക്ക്‌ നയിക്കുക മുതിര്‍ന്നവര്‍ എല്ലാവരും അവരവരുടെ ചുമതല ആയി കരുതി .

ഇന്ന്‍ ഒരു തലമുറ നമുക്ക്‌ അന്യമായി എല്ലാവരും തന്നിലേക്ക്‌ ഒതുങ്ങിക്കൂടി.ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉള്ള ശീത സമരങ്ങള്‍ മക്കളെ ശിക്ഷിക്കുന്നതിലും ശാസിക്കുന്നതിലും നിന്ന് പിന്നോട്ട് പോയി മക്കളുടെ പ്രീതി മാത്രം ആയി അവരുടെ താല്‍പ്പര്യം .. അനന്തരഫലമോ കയറുപൊട്ടിയ പട്ടം പോലെ ഒരു കൂട്ടം....


മൃഗങ്ങള്‍ പോലെ...!!!

'തോന്നുന്നത് തോന്നുന്നിടത്ത്‌ വച്ച് ചെയ്യുക.' ..

പുരോഗമനം വേണം പക്ഷെ അത് എത്രത്തോളം? അതാണ് ഇന്ന്‍ അറിയാത്തത്‌ ...
ബര്‍ഗര്‍ പീസ്സ സംസ്കാരം, അല്‍പ വസ്ത്രം, പൊതുസ്ഥലത്ത് പരസ്യ ചുംബനം, ഇത്തിരി വെട്ടം കുറഞ്ഞാല്‍ പിന്നെ എന്തും ..
അത് പിന്നെ ഷുട്ട് ചെയ്ത് കാണുക കാണിക്കുക..!!

ഇതിന് പുരോഗമനം എന്നോ അഥപതനം എന്നോ പേര്‍ ??

ജീവിത മു‌ല്യം എന്ന്‍ ഒന്ന് മനസ്സില്‍ സൂക്ഷിക്കുന്നവര്ക്ക് ദഹിക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെ .. പിന്നെ പേരന്റിങ്ങിന്റെ ചുമതലയും തലവലിയും വേണ്ടാന്ന്‍ വയ്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല.
  • പെണ്മക്കള്‍ മാത്രം സൂക്ഷിച്ചാല് മതിയോ?
  • ഒരു മകനെ അതിലും വലിയ പ്രതീക്ഷയോടെ അല്ലെ വളര്‍ത്തുന്നത് ?
  • അവന്‍ കോപ്രായം കാട്ടിയാല്‍ അത് അതിലും വലിയ വേദന അല്ലെ?
  • ഇരുപത്‌ വര്‍ഷമെടുക്കും ഒരു ആണ്കുഞ്ഞിനെ പുരുഷനാക്കി എടുക്കാന്‍, 20 മിനിട്ടിനുള്ളില്‍ അവനൊരു 'വിഢി' ആയാല്‍ അതില്‍പരം ഒരു ജീവിതപരാജയം മാതാപിതാക്കള്‍ക്ക് വരാനുണ്ടോ?
ചിന്തിക്കാം.............

7 comments:

Unknown said...

കഷ്ടം

ബഷീർ said...

എന്ത് പറയുമെന്ന സംശയം ബാക്കിയാവുന്നു. അനൂപിനെ കോപ്പിയടിക്കട്ടെ ‘ കഷ്ടം’ !! :(

Dr.jishnu chandran said...

sathyam.........

ഷൈജു കോട്ടാത്തല said...

സത്യം
നമ്മുടെ നാട് ഒരുപാടു മാറുന്നു.
സങ്കല്‍പ്പങ്ങളില്‍ ജീവിയ്ക്കുന്നതിനു അതിനെ ഇടവരുത്തരുതേ
എന്ന് പ്രാര്‍ത്ഥിക്കുക മാത്രം.

വിന്‍സ് said...

എന്താണിത്ര കഷ്ടം?? ഡാന്‍സ് ചെയ്യുന്നതും, ബോയ്ഫ്രണ്ട്/ഹസ്ബന്‍ഡ് എന്നിവരുടെ മടിയില്‍ കയറി ഇരിക്കുന്നതും, അവരെ ചുമ്പിക്കുന്നതും ആണൊ കഷ്ടം??? ഓ മഹത്തായ പാരത സംസ്കാരത്തില്‍ ഇതൊക്കെ ലൈറ്റിടാതെ കിടപ്പറയില്‍ മാത്രം ആണല്ലോ കാണിക്കാവൂ അല്ലേ? ഇതൊക്കെ കണ്ടു കമ്പി ആയി തനിക്കിതു പറ്റുന്നില്ലല്ലോ എന്നു വിഷമിക്കുന്നവര്‍ പര്‍ദ്ദ ഇട്ടേ നടക്കാവൂ എന്നു ഉപദേശിക്കും.

അല്ല ഒരു ആണും പെണ്ണും ഡാന്‍സ് ചെയ്തതിന്റെ വിഷമങ്ങളേ...ഭയങ്കരം

Kvartha Test said...

അതെ, വിന്‍സ് ചോദിച്ചതാ ചോദ്യം, എന്താ ഇത്ര കഷ്ടം?

നമ്മുടെ പുതിയ തലമുറ, പഴയ ആളുകളെ പോലെ തന്നെ ചിന്തിക്കണം എന്നു കരുതുന്നതല്ലേ ബുദ്ധിശൂന്യത?

നാം ഇപ്പോള്‍ ചിന്തിക്കുന്നതോ പ്രവര്‍ത്തിക്കുന്നതോ നമ്മുടെ പിതാമഹന്മാരെ പോലെയാണോ? അവര്‍ അനുഷ്ടിച്ച എല്ലാ ആചാരങ്ങളും നാം ചെയ്യാറുണ്ടോ? പലതും കാലഹരണപ്പെട്ടു, ഇല്ലേ? പലതും നാം പിന്തിരിപ്പന്‍ എന്ന് കരുതി പിന്തള്ളി. എന്നിട്ട് നമുക്ക് ശരി എന്ന് തോന്നുന്നത് മാത്രം അഡോപ്റ്റ് ചെയ്തു. അന്ന് നമ്മുടെ മുത്തശ്ശിമുത്തശ്ശന്‍മാര്‍ "കലികാലം, ശിവ ശിവ" എന്ന് പറഞ്ഞു കണ്ണുതള്ളി.

എന്നിട്ട് നമ്മുടെ ഇളം തലമുറ ഓരോരോ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുമ്പോള്‍ നാം അവരെ കുറ്റപ്പെടുത്തുന്നു, ശിവ ശിവ! അത് നമ്മുടെ ഒരു പരിധിവരെ കൊതിക്കെറുവല്ലേ കാണിക്കുന്നത്?

ഇളം തലമുറയെ അനാചാരങ്ങളുടെ വേലിക്കെട്ടില്‍ തളച്ചിടാന്‍ നോക്കിയാല്‍ അവര്‍ കൂടുതല്‍ തെന്നിമാറും. ഒരു ഡാന്‍സ് ക്ലബില്‍ പോകുന്നത് കൊണ്ട് ഇടിഞ്ഞു വീഴുന്നതാണോ ഭാരത സംസ്കാരം? എന്താ ഭാരത സംസ്കാരത്തില്‍ പണ്ട് തന്നെ ഡാന്‍സ്ക്ല ബ്ബുകള്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ അത്തരം അവസരങ്ങള്‍ കുറഞ്ഞതല്ലേ അവര്‍ മറ്റുസ്ഥലങ്ങളില്‍ പോയി ഡാന്‍സ് ചെയ്യാനും ഒരു കുഞ്ഞുമ്മ കൈമാറാനും ഒക്കെ ശ്രമിക്കുന്നത്? അവരുടെ വികാരങ്ങള്‍ പ്രകടിപ്പിച്ചു തന്നെ തീരണം, വീട്ടില്‍ കൂടുതല്‍ സ്ട്രിക്റ്റ് ആയാല്‍ അവര്‍ ഇങ്ങനെ പല വഴികളും തേടും, വെറുതെ കുറ്റപ്പെടുത്തേണ്ട.

പിന്നെ, ഇത്തരം പടങ്ങളും വാര്‍ത്തകളും വായിക്കാന്‍ ഈ പഴം തലമുറ കൂടുതല്‍ താല്പര്യം കാണിക്കാറുണ്ട് - കാരമെന്താ? അത് വായിക്കുമ്പോഴും ഫോട്ടോ കാണുമ്പോഴും വീഡിയോ ക്ലിപ്പുകള്‍ കാണുമ്പോഴും എന്തോ ഗോപ്യമായ ഒരു സുഖം അവരും നേരിട്ടല്ലാതെ അനുഭവിക്കുന്നുണ്ട് എന്നതുതന്നെ!

വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുതേ.

Kvartha Test said...

ഒരു കാര്യം കൂടി:

"ഇവിടെ നിന്നും നാട്ടില്‍ പോയി വന്ന സുഹൃത്തുക്കള്‍ കുറെ വിഡിയൊ ക്ലിപ്സ് മൊബിലില്‍ കൊണ്ടു വന്നു."

അവര്‍ ഈ ക്ലിപ്പുകള്‍ മൊബൈലില്‍ കയറ്റിയത് എന്തിനാണ്? സംസ്കാരം അധപതിക്കുന്നു എന്നു വിലപിക്കാനാണോ? സത്യത്തില്‍, മറ്റുള്ളവരെ കാണിക്കാനും, അത് ചര്‍ച്ച ചെയ്തു ഒരു 'സുഖം' കണ്ടെത്താനും, ഇടയ്ക്കിടയ്ക്ക് അത് നോക്കി മനസാ വ്യഭിചരിക്കാനും അല്ലേ? എന്നിട്ട് "നല്ല പ്രായത്തില്‍ എനിക്ക് ഇതിനൊന്നും ആയില്ലല്ലോ" എന്നു സങ്കടപ്പെടാനും! അങ്ങനെയാണെങ്കില്‍ ആ കുട്ടികളെക്കാള്‍ ചെയ്തതിനേക്കാള്‍ ചെറ്റത്തരമല്ലേ ഇവര്‍ ചെയ്യുന്നത്?

നാട്ടില്‍ നന്മയുടെ എന്തെല്ലാം ചിത്രങ്ങളും വീഡിയോകളും കിട്ടുമായിരുന്നു, അതൊന്നും നമ്മുടെ കണ്ണുകള്‍ കാണില്ല, അതൊന്നും ഇത്രത്തോളം ഗോപ്യമായ സന്തോഷം തരില്ല എന്നതുതന്നെ കാരണം.