തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, August 12, 2009

166.ഓണം..മിത്ത്!!

ഓണം കേരളത്തിന്‍റെ ദേശീയാഘോഷമാണ്.. ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്‌ തുടങ്ങിയ പത്തു വാചകങ്ങള്‍ ഇഷ്ടത്തോടെയും അനിഷ്ടത്തോടെയും സ്കൂള്‍ കാലഘട്ടത്തില്‍ പണ്ട് പഠിച്ചിരുന്നു. ചിലരെങ്കിലും ഈ മുടിഞ്ഞ കാലമാടന്‍ വാമനനും മഹാബലിയും എന്തിനു ജീവിച്ചിരുന്നു, അതുകൊണ്ടല്ലേ ഇതെല്ലം വായിച്ചു പഠിക്കാന്‍ ഇടയായത് എന്നൊക്കെ ചിന്തിച്ചിരുന്നു. ഇതെല്ലാം മിത്താവം അല്ലായിരിക്കാം പക്ഷെ ഓണം എന്താണ്...??

എന്താണ് ഓണം. കാണം വിറ്റും ഓണം ഉണ്ണണം. സമ്മതിച്ചു. ആര്‍ക്കാണ് കാണം വില്‍ക്കേണ്ടി വരുന്നത്. പാവം തൊഴിലാളികള്‍ക്ക്‌. ജന്മിമാര്‍ക്ക് പത്തായം നിറയെ നെല്ലും ഓണക്കാഴ്ചകളും കാത്തിരിക്കുമ്പോള്‍ നട്ടു തളിര്‍പ്പിച്ചു വിളവെടുത്ത കുടിയാളന്മാര്‍ക്ക് കാണവും ചിലപ്പോള്‍ മാനവും വില്‍ക്കേണ്ടി വന്നില്ലെങ്കിലെ അതിശയമുള്ളൂ. ഓണത്തിന്റെ പിന്നിലെ കഥ കേവലം സമ്പത്തിന്റെ മാത്രമാണോ. ഐശ്വര്യത്തിന്റെ മാത്രമാണോ.. അതോ എള്ളോളം പൊളിവചനവും കള്ളവും ചതിയുമില്ലാത്ത ഒരു കാലഘട്ടത്തിന്റെ അനുസ്മരണം മാത്രമാണോ.

ഓണത്തിനെ പറ്റി പറയുമ്പോള്‍ ഭാരത ചരിത്രം വിളമ്പേണ്ട കാര്യമില്ല.കേരള ചരിത്രം തന്നെ ധാരാളം.

കേരളത്തില്‍ പണ്ട് മുതല്‍ക്കേ മാടമ്പിത്തരവും നാടുവാഴിത്തരവും നിലനിന്നിരുന്നു. ബ്ലോഗിലും ഇതന്ന്യമല്ല. സ്ഥിരം വായനക്കാര്‍ക്ക് പറയാതെ തന്നെ അറിയാം. കേരള ഭൂമി ഭരിച്ചിരുന്ന അസുര ചക്രവര്‍ത്തി മഹാബലി തിരുമനസ്സ്‌ പാതാളത്തില്‍ നിന്നും പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വരുന്നതാണത്രേ ഓണം. അപ്പോള്‍ കേരളം പണ്ട് ഭരിച്ചിരുന്നത് അസുര ചക്രവര്‍ത്തി ആയിരുന്നോ. അദ്ദേഹത്തിന്‍റെ പ്രജകളായിരുന്ന നാമെല്ലാം അസുരന്മാരായിരുന്നോ. അമ്പോ.. അപ്പോള്‍ കൂതറതിരുമേനി മുതല്‍ വിശാലമനസ്കന്‍ വരെ എല്ലാവരും അസുരന്മാരായിരുന്നോ. അല്ല.. ഈ മനുഷ്യരെ എല്ലാം കീഴടക്കി അസുരന്മാര്‍ ഭരിച്ചിരുന്നുവെന്നെ ഉള്ളായിരുന്നോ? അപ്പോള്‍ നമ്മുടെ മനുഷ്യ രാജാക്കന്മാരെല്ലാം എവിടെപോയിരുന്നു. അല്ല. ഈ അസുരന്‍ കേറി ഭരിക്കാന്‍ വന്നപ്പോള്‍ മിണ്ടാതെ തോറ്റു എന്നുമ്പറഞ്ഞ് കപ്പം കൊടുത്ത് സാമന്തന്മാരായി ഇരുന്നതയിരുന്നോ എന്നറിയാന്‍ പറഞ്ഞുപോയതാ.. ചരിത്രം അറിയാവുന്നവര്‍ പറഞ്ഞു തരണേ..

അപ്പോള്‍ ഇദ്ദേഹത്തെ ചവിട്ടിത്താഴ്ത്താന്‍ മഹാവിഷ്ണു വാമനനായി അവതരിച്ചു എന്നതാണ് ചരിത്രം.അല്ലെങ്കില്‍ പുരാണം. മാനം മര്യാദയ്ക്ക് പ്രജാക്ഷേമത്തില്‍ തല്പരനായ മഹാബലിയെ ചവിട്ടി താഴ്ത്തി എന്നുപറഞ്ഞാല്‍ കുശുമ്പ് മൂത്ത് അധര്‍മ്മം പ്രവര്‍ത്തിച്ചു എന്നുവേണം പറയാന്‍. എന്നിട്ട് തോന്ന്യവാസം കാണിച്ച വാമനനെ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒറിജിനല്‍ രൂപമായ മഹാവിഷ്ണുവിനെ എന്തിനു പൂജിക്കുന്നു. ഇനി അധര്‍മ്മത്തെ ക്ഷയിപ്പിച്ചു നാശം വരുത്തി ധര്‍മ്മം പുനസ്ഥാപിക്കല്‍ ആയിരുന്നു ലക്ഷ്യമെങ്കില്‍ മഹാബലി എന്ത് അധര്‍മ്മം കാട്ടി. അങ്ങനെ മഹാബലി ധര്‍മ്മിഷ്ടന്‍ അല്ലായിരുന്നെങ്കില്‍ എന്തിനു മഹാബലിയെ നമ്മള്‍ വരവേല്‍ക്കണം..

ഓ... ആകെ കണ്‍ഫ്യൂഷന്‍. കറമ്പന്‍മാരും അധ്വാനശീലന്മാരുമയിരുന്ന അസുരന്മാര്‍ ലങ്കയില്‍ ആണത്രേ ഉണ്ടായിരുന്നത്. ലങ്ക ഭരിച്ചത് ശ്രീ.രാവണന്‍ ആയിരുന്നല്ലോ. അങ്ങനെയെങ്കില്‍ ഇന്ന് ലങ്കഭരിക്കുന്നവരെല്ലാം അല്ലെങ്കില്‍ ലങ്കയില്‍ താമസിക്കുന്നവരെല്ലാം അസുരന്മാരായിരുന്നോ. ലങ്കയായിരുന്നോ പാതാളം.അപ്പോള്‍ മഹാബലി വരുന്നത് ശ്രീലങ്കയില്‍ നിന്നാണോ. അപ്പോള്‍ ശ്രീലങ്കന്‍ എയര്‍വേസ്‌ വിമാനത്തില്‍ ഗള്‍ഫില്‍ പോകുന്നവര്‍ പാതാളത്തിലൂടെ ആണല്ലോ ദൈവമേ ഗള്‍ഫില്‍ പോകുന്നത്. അപ്പോള്‍ കേരളത്തില്‍ പണ്ട് ഉണ്ടായിരുന്നത് അസുരന്മാര്‍ ആയിരുന്നു അല്ലെ. ദൈവമേ.. ചിലരെ കണ്ടാല്‍ അസുരന്മാരുടെ ലക്ഷണം ഉണ്ടെങ്കിലും എല്ലാവരെയും അസുരന്മാരായി കാണാന്‍ തിരുമെനിയ്ക്ക് കഴിയുന്നില്ല.

കീഴാളരെ അടിച്ചമര്‍ത്തി അവരുടെ മുതല്‍ കൈക്കലാക്കുന്നത് സവര്‍ണ്ണ ജന്മികള്‍ ആയിരുന്നു. അപ്പോള്‍ നമ്മുടെ വാമനന്‍ജിയും ദേവഗണങ്ങളും സവര്‍ണര്‍ ആയിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അന്നേ തുടങ്ങി ഈ അവര്‍ണ്ണ ചൂഷണം. പ്രതികരിക്കാന്‍ ചിത്രകാരനില്ലാതെ പോയത് അവരുടെ ഭാഗ്യം. ദൈവങ്ങള്‍ സവര്‍ണര്‍ ആയിരുന്നെങ്കില്‍ പണ്ടേ ഈ സവര്‍ണ്ണ പൂജയും അവരുടെ ആശ്രിതര്‍ ആയി നടത്തലും ഉണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.
അങ്ങനെയെങ്കില്‍ ദേവനും അസുരനും അല്ലാതെ മനുഷ്യനായി കേരളത്തില്‍ ആരുമില്ലയിരുന്നോ.

അസുരന്മാര്‍ക്ക് വേണ്ടി അഥവാ അവര്‍ണരും തൊഴിലാളി വര്‍ഗ്ഗത്തിനും വേണ്ടി വാദിക്കാന്‍ കമ്മ്യൂണിസ്റ്റ്കാര്‍ അന്നില്ലായിരുന്നല്ലോ.. ശെടാ.. ആകെ കണ്‍ഫ്യൂഷന്‍. എന്തായാലും ഇതിനൊന്നും ശാസ്ത്രീയ അടിത്തറയോ കാലഘട്ടത്തിനോ കഥയ്ക്കോ ചരിത്രകാരന്‍മാരുടെ സപ്പോര്‍ട്ടോ ഇല്ല. എന്നിട്ടും ഇതിനുവേണ്ടി സ്കൂളില്‍ പത്തു ദിവസത്തെ അവധിയും മറ്റും നല്കുന്നല്ലോ ദൈവമേ.. എന്തായാലും ഗ്രൂപ്പ്‌ ബ്ലോഗുകളില്‍ ആഘോഷത്തിന് ഒരു കാരണമായത് നല്ലത് തന്നെ. കള്ളക്കഥ ആയാലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒരു അവസരമുള്ളത് നല്ലത് തന്നെ. ഒപ്പം കേരളബീവറേജസ് കോര്‍പ്പറേഷനും കോടികള്‍ വാരാന്‍ ഒരവസരം. കള്ളിനും ആഘോഷത്തിനും ആയിരങ്ങള്‍ മുടക്കുന്നവര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്ക് പണമില്ലാതെ നട്ടം തിരിയുന്ന ആര്‍ക്കെങ്കിലും ഒരിത്തിരിപണമോ അല്ലെങ്കില്‍ പട്ടിണി കിടക്കുന്ന ഒരാള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണമോ നല്‍കിയാല്‍ കള്ളകഥയുടെ പേരിലായാലും നടക്കുന്ന പുണ്യപ്രവര്‍ത്തിയുടെ നന്മ ജീവിതത്തില്‍ കിട്ടിയേക്കും..

എല്ലാവര്‍ക്കും കൂതറ തിരുമേനിയുടെ ഓണാശംസകള്‍..

23 comments:

ചക്കിയും ചങ്കരനും said...

തിരുമേനി. നമ്മളെല്ലാം അസുരന്‍മാരാണോ

ജോ l JOE said...

കേരളബീവറേജസ് കോര്‍പ്പറേഷനും കോടികള്‍ വാരാന്‍ ഒരവസരം

ജിപ്പൂസ് said...

തന്നെത്തന്നെ.മാനം മര്യാദയ്ക്ക് പ്രജാക്ഷേമത്തില്‍ തല്പരനായ മഹാബലിയെ ചവിട്ടി താഴ്ത്തിയെന്നോ എന്തിനു?എന്താ അദ്ധേഹം ചെയ്ത തെറ്റ്?

തിരുമേനീ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നേയും വല്ലാതെ അലട്ടിയിരുന്ന ഒരു ചോദ്യം തന്നെ ഇത്.സംശയം ടീച്ചറോടു ചോദിക്കാന്‍ എന്തോ ഒരു വല്ലായ്മ.അനാവശ്യമായ സംശയങ്ങളും ചോദ്യങ്ങളും ഇനി ചോദിച്ചാല്‍ വിവരം അറിയുമെന്നുള്ള അധ്യാപികയുടെ താക്കീത് കുറച്ച് മുമ്പാണു കിട്ടിയത്.അവസാനം സംശയം അടക്കിവെക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ദിവസം ധൈര്യം സംഭരിച്ച് അങ്ങു കയറി ചോദിച്ചു.മലയാളം ടീച്ചറുടെ തുറിച്ചു നോട്ടത്തിനു മുന്നില്‍ സംശയങ്ങളെല്ലാം ആവിയായിപ്പോയെന്നു പറഞ്ഞാ മതിയല്ലോ...

എന്നാലും മഹാബലി എന്ന നല്ലവനായ ആ രാജാവിനെ എന്തിനായിരുന്നു വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് ?

Kvartha Test said...

പണ്ടാരോ പറഞ്ഞു കേട്ടു, പാതാളം അമേരിക്കയില്‍ ആണെന്ന്. അവിടെ ഏതോ ഒരു സ്ഥലത്ത് നമ്മുടെ ചില ശില്പങ്ങളും മറ്റും ഉണ്ടത്രേ! (എന്തായാലും വൈറ്റ്ഹൗസ്‌ ഇരിക്കുന്നിടം അല്ല എന്ന് പറഞ്ഞു!)

ഒന്നാലോചിച്ചാല്‍ തോന്നും, ആസുരിക ഭാവവും ദേവ ഭാവവും ഒക്കെ തോന്നുന്നത് നമ്മുടെ ഓരോരുത്തരുടെ മനസ്സില്‍ ആണല്ലോ, അപ്പോള്‍ എല്ലാം മനസ്സ് സൃഷ്ടിക്കുന്നത് തന്നെ, മഹാബലിയും വാമനനും എന്തിനു മുപ്പത്തി മുക്കോടി ദേവതകളും എല്ലാം മനോസൃഷ്ടി തന്നെ ആയിരിക്കാം... ആര്‍ കറിയ... സോറി ആര്‍ക്കറിയാം... അറിവുള്ളവര്‍ യുക്തിപരമായി പറഞ്ഞു തരട്ടെ.

എന്തായാലും കര്‍ക്കിട പഞ്ഞം കഴിഞ്ഞു വിളവെടുക്കുമ്പോള്‍ സന്തോഷിക്കാന്‍ ഒരാഘോഷം വേണ്ടേ, അതാകട്ടെ ഓണം. കോണാന്‍ വിറ്റാലും ഓണം ഉണ്ണാമല്ലോ, ഒരു ദിവസമെങ്കിലും.

ആ ഒരു ദിവസമെങ്കിലും നമ്മുടെ മനസ്സിലെ ആസുരിക ഭാവത്തെ സാത്വിക ഭാവത്താല്‍ പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തപ്പെടട്ടെ എന്നാശിക്കാം.

ജിപ്പൂസ് said...

തന്നെത്തന്നെ.മാനം മര്യാദയ്ക്ക് പ്രജാക്ഷേമത്തില്‍ തല്പരനായ മഹാബലിയെ ചവിട്ടി താഴ്ത്തിയെന്നോ എന്തിനു?എന്താ അദ്ധേഹം ചെയ്ത തെറ്റ്?

തിരുമേനീ ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നേയും വല്ലാതെ അലട്ടിയിരുന്ന ഒരു ചോദ്യം തന്നെ ഇത്.സംശയം ടീച്ചറോടു ചോദിക്കാന്‍ എന്തോ ഒരു വല്ലായ്മ.അനാവശ്യമായ സംശയങ്ങളും ചോദ്യങ്ങളും ഇനി ചോദിച്ചാല്‍ വിവരം അറിയുമെന്നുള്ള അധ്യാപികയുടെ താക്കീത് കുറച്ച് മുമ്പാണു കിട്ടിയത്.അവസാനം സംശയം അടക്കിവെക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരു ദിവസം ധൈര്യം സംഭരിച്ച് അങ്ങു കയറി ചോദിച്ചു.മലയാളം ടീച്ചറുടെ തുറിച്ചു നോട്ടത്തിനു മുന്നില്‍ സംശയങ്ങളെല്ലാം ആവിയായിപ്പോയെന്നു പറഞ്ഞാ മതിയല്ലോ...

എന്നാലും മഹാബലി എന്ന നല്ലവനായ ആ രാജാവിനെ എന്തിനായിരുന്നു വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയത് ?

Unknown said...

തിരുമേനി, സ്കൂളിനു പത്ത്‌ ദിവസം അവധി കൊടുക്കുന്നത് ഓണത്തിന് വേണ്ടി അല്ല... പരീക്ഷ കഴിഞ്ഞുള്ള അവധി ആണ്..!

എന്തായാലും കൊള്ളാം..!

Naughtybutnice said...

എന്റെ ഒരു സംശയം ചോദിച്ചോട്ടെ? അഞ്ചാം അവതാരം ആയ വാമനന്‍ എങ്ങിനെയാ ആറാം അവതാരം ആയ പരശുരാമന്‍ ഉണ്ടാക്കിയ കേരളത്തില്‍ ഭരിച്ച മഹാബലിയെ ചവിട്ടി താഴ്ത്തിയത്?

കൂതറ തിരുമേനി said...

@ജിപ്പൂസ്‌

അപ്പോള്‍ വാമനന്‍ നല്ലവനായിരുന്നെങ്കില്‍ മഹാബലിയെ എന്തിനു ചവിട്ടി താഴ്ത്തി. ഉത്തരം അന്നും മേല്‍ത്തട്ടുക്കാര്‍ താഴെത്തട്ടിലുള്ളവര്‍ നന്നാവുന്നത് സഹിക്കത്തവര്‍ ആയിരുന്നിരിക്കണം.
ഈ അവതാരങ്ങളെല്ലാം ഇത്തരം ചതികളല്ലേ ചെയ്തിട്ടുള്ളൂ.

@ശ്രീ@ശ്രേയസ്
ആ ഒരു ദിവസമെങ്കിലും നമ്മുടെ മനസ്സിലെ ആസുരിക ഭാവത്തെ സാത്വിക ഭാവത്താല്‍ പാതാളത്തിലേയ്ക്ക് ചവിട്ടിതാഴ്ത്തപ്പെടട്ടെ എന്നാശിക്കാം. അത്രയേ ഉള്ളൂ ഇതിന്റെ അര്‍ഥം.
@പൊന്നമ്പലം സന്തോഷ്‌
അതെ.പക്ഷെ ഈ ഓണം ഇങ്ങനെഒരു കഥയുടെ ബാക്കിപത്രമല്ലേ.

@നോട്ടി ബട്ട് നൈസ്‌
ഇതാണ് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിച്ചതും. ഈ വരികള്‍ പിന്നീട് അനാവശ്യ വിവാദങ്ങള്‍ ആവും എന്നറിയാവുന്നതിനാല്‍ വിട്ടു കളഞ്ഞു എന്നുമാത്രം. ഒരു അവതാരം പിന്നീട് ഉണ്ടായ അവതാരത്തിന്റെ ശൃഷ്ടിയായിരുന്ന കേരളത്തില്‍ ഭരിച്ചിരുന്ന മഹാബലിയെ എങ്ങനെ ചവിട്ടി താഴ്ത്തി. അതല്ല ആ ഭൂമിയല്ലായിരുന്നു മഹാബലിയുടെ എങ്കില്‍ കേരളത്തിന്റെ ദേശീയോത്സവം ആവുമോ ഓണം. എല്ലാം കണ്‍ഫ്യൂഷന്‍

Anonymous said...

തിരുമേനീ,

അന്ന് അവര്‍ണ്ണ ചൂഷണം തടയാന്‍ അന്നത്തെ കമ്യൂണിസ്റ്റുകാര്‍ സവര്‍ണ്ണ ജന്മികളുടെയും ദേവഗണങ്ങളുടെയും 'കേന്ദ്ര മുന്നണിയെ', 'പുറത്തു' നിന്ന് പിന്തുണക്കുകയല്ലായിരുന്നോ??

'ആഗോള ശക്തിയായ' വാമനനെ 'കേന്ദ്രത്തില്‍' ഉള്ളവര്‍ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞു വിട്ടു മാറിയെങ്കിലും പിന്നീട് വന്ന ഇലെക്ഷനില്‍ 'ജനം' കമ്യൂണിസ്റ്റ്‌കാരെ ഓടിച്ചിട്ട് തല്ലിയ 'പുരാണം' ഒന്നും വായിച്ചിട്ടില്ലേ?? കഷ്ടം.. :)

കൂതറ തിരുമേനി said...

@സത
അതുമാത്രമല്ല അന്നല്ലേ അവര്‍ണ്ണ ചൂഷണ വിഭാഗം പിന്നീട് സവര്‍ണ്ണ മുതലാളി വര്‍ഗ്ഗമായി മാറിയതല്ലേ പ്രശ്നകാരണം. ചൂഷണം ചെയ്യപ്പെട്ടവര്‍ ചൂഷണം ചെയ്യുന്നവരായി എന്നുമാത്രം. അതല്ലേ ജനം പ്രതികരിച്ചത്... :)

കനല്‍ said...

ഈ കഥ കേട്ടപ്പോള്‍ ഞാനും മറ്റെല്ലാ കഥകളെ പോലെ ഒരു ഗുണപാഠം പഠിച്ചിരുന്നു.


“നല്ലവരെ ദൈവം പോലും വെച്ചു വാഴിക്കില്ല”

ധര്‍മ്മിഷ്ട്രരായവര്‍ പാതാളം ഭരിക്കട്ടെ

അധര്‍മ്മികള്‍ക്ക് ഭരിക്കാനുള്ളതാണ് ഈ ഭൂമി.

വിളവെടുപ്പിന്റെ ഒരു കാലഘട്ടം,
അല്ലെങ്കില്‍ പണ്ട് കാര്‍ഷികവിളകള്‍ വിളവെടുപ്പിനായി ഒരുങ്ങി നിന്നിരുന്ന ഒരു കാലം നമുക്ക്
പണ്ട് ഉണ്ടായിരുന്നതിന്റെ ഒരു ഓര്‍മ്മ ഈ ആഘോഷത്തിലൂടെ ഇന്ന് നമുക്ക് പങ്കുവെയ്ക്കുവാനുള്ളതാണ് ഈ ഓണക്കാലം.

ആന്ധ്രക്കാരന്റെ പാടത്തെ അരി കൊണ്ട് സദ്യ വിളമ്പി നമുക്കൊരു ഓണക്കാലം

തിരുമേനിക്ക് ഓണാശംസകള്‍!

കൂതറ തിരുമേനി said...

@കനല്‍

അധര്‍മ്മികള്‍ക്ക് ഭരിക്കാനുള്ളതാണ് ഈ ഭൂമി.

തികച്ചും സത്യം. ഇപ്പോഴത്തെ രാഷ്ട്രീയക്കാരല്ലേ ഭരിക്കുന്നത്‌. എല്ലാവരും ഒരുപോലെ തന്നെ.
ഓണാശംസകള്‍

Anonymous said...

ഹ ഹ..

അപ്പോള്‍ 'പുരാണങ്ങള്‍' ഒക്കെ അരച്ച് കലക്കി കുടിച്ചു 'കുംഭ' നിറച്ചു വച്ചിരിക്കുകയാ അല്ലെ??

:)

Anonymous said...

മഹാബലിയെ സ്വീകരിക്കാൻ വാമനനെ വച്ചാൽ മഹാബലി വരുമോ അതോ പേടിച്ചു വരാതിരിക്കുമോ? വീടുകളിൽ ഓണത്തപ്പനെ സ്വീകരിക്കാനായി വയ്ക്കുന്ന തൃക്കാക്കരപ്പൻ സാക്ഷാൽ വാമനൻ ആണ്. ഓണം സവർണരുടെ ആഘോഷമായിരുന്നു എന്നതിന്റെ ഒന്നാന്തരം തെളിവല്ലേ അത്?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതേ പോലെ അതിയായ ദാനശീലം, തന്റെ ഗുരുവായ ശുക്രാചാര്യരുടെ ഉപദേശം പോലും മറികടന്ന്‌ ചെയ്യാനുള്ള വിഡ്ഢിത്തം, അത്‌ ബലിയുടെ നാശത്തില്‍ കലാശിക്കുന്ന കഥ വാമനന്റെ ചരിത്രത്തില്‍ കൂടി പറയുന്നു.

ഇതില്‍ കൂടൂതലായി എന്തെങ്കിലും ഇതില്‍ ഉണ്ടെന്നെനിക്കു തോന്നുന്നില്ല

മാണിക്യം said...

"എന്റെ ഒരു സംശയം ചോദിച്ചോട്ടെ? അഞ്ചാം അവതാരം ആയ വാമനന്‍ എങ്ങിനെയാ ആറാം അവതാരം ആയ പരശുരാമന്‍ ഉണ്ടാക്കിയ കേരളത്തില്‍ ഭരിച്ച മഹാബലിയെ ചവിട്ടി താഴ്ത്തിയത്... "

ആദിയുഗങ്ങളില്‍ മനുഷ്യായുസ്സ് വളരെ വളരെ ദൈര്‍ഘ്യം ഉള്ളതും യുഗങ്ങള്‍ അവസാനിക്കുന്നതോടു കൂടി ആയുസ്സും ക്രമേണ കുറഞ്ഞു വന്നു കൊണ്ടിരുന്നും എന്നും സത്യവും ധര്‍‌മ്മവും ആയിരുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം എന്നും മഹാഭാരതം പഠിപ്പിക്കുന്നു

മത്സ്യഃ കൂര്‍മ്മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
:രാമോ രാമശ്ച രാമശ്ച
:കൃഷ്ണഃ കല്‍ക്കിര്‍ ജനാര്‍ദ്ദനഃ

ഒരു അവതാരം ഉണ്ടായാല്‍ അതു പത്തോ നൂറൊ വര്‍ഷമല്ലാ ശതാബ്ദങ്ങള്‍ നിലനിന്നിരുന്നു.
ഈ കാലയളവില്‍ തന്നെ അടുത്ത അവതാരം വരുകയും, രണ്ടും ഓവര്‍ ലാപ്പ് ചെയ്യുകയും പതിവായിരുന്നു .. വാമനനും പരശുരാമനും ശ്രീരാമനും ബലരാമനും കൃഷ്ണനും ..

സംഭവപര്‍‌വ്വം പരശുരാമ ചരിതം നോക്കുക ദശരഥപുത്രനായി ജനിച്ച ശ്രീരാമനില്‍ വൈഷ്ണവ ശക്തി സംക്രമിപ്പിച്ചിട്ടാണ് മഹേന്ദ്ര പര്‍‌വ്വതത്തിലേക്ക് തപസ്സിന്നായി പരശുരാമന്‍ പോകുന്നത്

ജോണ്‍ ചാക്കോ, പൂങ്കാവ് said...

മത്സ്യഃ കൂര്‍മ്മോ വരാഹശ്ച
നാരസിംഹശ്ച വാമനഃ
:രാമോ രാമശ്ച രാമശ്ച
:കൃഷ്ണഃ കല്‍ക്കിര്‍ ജനാര്‍ദ്ദനഃ

മാണിക്ക്യം.: ഈ "ജനാര്‍ദ്ദനഃ" അവസാനം ഉള്ളതാണോ? വെറുതെ ദൈവമേ എന്ന് വിളിക്കുനതോ അതോ പതിനൊന്നാം അവതാരമോ? ഇത് വരെ കേട്ടിട്ടില്ല.

പാര്‍ത്ഥന്‍ said...

മിത്തുകൾ എന്ന കഥകളോട് ചരിത്രത്തിലെ ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി ഒന്നും കിട്ടില്ല.
ഓണത്തിന് സാംസ്കാരികമോ സാമൂഹികമോ ഭൌതികമോ ആയ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ അതിനെക്കുറിച്ച് മനസ്സിലാക്കാനുള്ള ഭാഷയിൽ ചോദ്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മാത്രമെ ഒരു മറുപടി അർഹിക്കുന്നുള്ളൂ.

പരശുരാമൻ തന്നെ വേണമെന്നില്ല 21 പ്രാ‍വശ്യം ക്ഷത്രിയ (ഭരിക്കുന്നവർ - ദുഷ്ടമനുഷ്യർ - അസുരന്മാർ) നിഗ്രഹം നടത്താൻ. ഇന്ന് ഭരിക്കപ്പെടുന്നവർ (ശൂദ്രർ) തന്നെ മതിയാകും ഒരുവട്ടമെങ്കിലും ആസുരികഭരണം നടത്തുന്നവർക്കെതിരെ പരശു എറിയാൻ.

കൂതറ തിരുമേനി said...

@സത
:)

@സത്യാന്വേഷി
പൂര്‍ണമായും യോജിക്കുന്നു.

@പാര്‍ത്ഥന്‍
പുരാണങ്ങളില്‍ നിന്നും മൂല്യങ്ങള്‍ മനസിലാക്കുക മാത്രം ചെയ്യുക. അത്രമാത്രം.

@ ഇന്‍ഡ്യാഹെറിറ്റേജ്‌:
അതെ. അമിതമായാലും അമൃതും വിഷം തന്നെ. ഒപ്പം അസൂയാലുക്കളുടെ
ഭീഷണിയും.

@ജോണ്‍ ചാക്കോ പൂങ്കാവ്
ആകെ അവതാരങ്ങള്‍ പത്തുമാത്രമല്ലായിരുന്നു. വേറെ ചെറിയ അവതാരങ്ങള്‍ ഉള്‍പ്പടെ ചിലയിടത്ത് ഇരുപത്തി നാലെന്നും ചിലയിടത്ത് ഇരുപത്തി എഴെന്നും പറഞ്ഞിരുന്നു. (കടപ്പാട്‌: മനുഷ്യ വിദൂഷകന്‍)

@മാണിക്യം.
ഇത് വളരെ വിശദമായ ഒരു ഉത്തരം അര്‍ഹിക്കുന്ന ചോദ്യമാണ്. ഉത്തരം മനുഷ്യ വിദൂഷകന്‍ വളരെ നന്നായി തരുമെന്നു വിശ്വസിക്കുന്നു.

Kvartha Test said...

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും എന്നൊരു പുതിയ ലേഖനം ശ്രേയസ്സില്‍ ചേര്‍ത്തിട്ടുണ്ട്, താല്പര്യം ഉണ്ടെങ്കില്‍ വായിക്കുക.

ഭാഗവതം അനുസരിച്ച് മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയിട്ടില്ല. ഭഗവാന്‍ സ്വന്തം കാല്‍പ്പാദം മഹാബലിയുടെ ശരസ്സില്‍ വച്ച് അനുഗ്രഹിച്ചിട്ട്‌ മഹാബലിയെ പിതാമഹനായ ഭക്ത പ്രഹ്ലാദനോടും അനുയായികളോടും കൂടി സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമായ സുതലത്തിലേക്ക് പോകാന്‍ അനുവദിച്ചു. ഭഗവാന്‍ അവിടെ സുതലദ്വാരത്തില്‍ മറ്റു പ്രശ്നങ്ങളില്‍ നിന്നും അവരെ രക്ഷിച്ചു കാവല്‍ക്കാരനായി നിലകൊണ്ടു എന്ന് ഭാഗവതം പറയുന്നു.

അഭിമാനം ത്യജിക്കുന്നവന്‍റെ ഭൃത്യനാണ് ഭഗവാന്‍. അങ്ങനെ ഭഗവാനെ ദാസനാക്കിയവനാണ് ധര്‍മ്മിഷ്ഠനായ മഹാബലി.

മറ്റൊരു കോണില്‍ കൂടി നോക്കിയാല്‍, ഈ ഭാഗവതകഥയെ ഇപ്പോള്‍ നടക്കുന്ന മാനേജ്മെന്റ്റ് തത്ത്വമായും കാണാം! സീനിയര്‍ മാനേജ്മെന്റിന് ഇഷ്ടമില്ലാത്തവരെ സ്ഥലം മാറുക, അവര്‍ കഴിവുള്ളവരാണെങ്കില്‍ 'transfer with promotion' എങ്കിലും കൊടുത്തു ദൂരേയ്ക്ക് മാറ്റുക എന്നതുപോലെ തോന്നും! തല്‍ക്കാല ആശ്വാസം ആവുമല്ലോ! :-)

സുതലദ്വാരത്തില്‍ ഭഗവാന്‍ കാവല്‍ നില്‍ക്കുന്നത്, മഹാബലിയും കൂട്ടരും വീണ്ടും പുറത്തിറങ്ങി വന്നു ശല്യം ചെയ്യാതിരിക്കാനും ആവാം - വീട്ടു തടങ്കല്‍! :-)

അങ്ങനെ നമ്മുടെ മനോനിലയും കാല്പനികതയും ഒക്കെയനുസരിച്ചു ഏതുരീതിയിലും പുരാണങ്ങളെ വ്യാഖ്യാനിക്കാം. എന്തു തന്നെ ചെയ്താലും കഥയോടൊപ്പം പറയുന്ന തത്ത്വചിന്തകള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്, അതാണ്‌ പുരാങ്ങളുടെയൊക്കെ സദുദ്ദേശ്യവും എന്നുതോന്നുന്നു.

കൂതറ തിരുമേനി said...

@ശ്രീ @ശ്രേയസ്
ഇതാണ് ഞാന്‍ പറഞ്ഞ വേറെ കാഴ്ച്ചപ്പാട്‌. മനോഹരമായി ഇത് പറഞ്ഞിരിക്കുന്നു. ഒരുചോദ്യം .. അപ്പോള്‍ വാമനന്റെ വക്കീലാണ് അല്ലെ. ചുമ്മാതെ ചോദിച്ചതാ പിണങ്ങണ്ട..

Kvartha Test said...

പ്രഹ്ലാദനും അദ്ദേഹത്തിന്‍റെ പൌത്രന്‍ മഹാബലിയും, മഹാബലിയുടെ പൌത്രന്‍ രാവണനും, വാമനനും രാമനും എല്ലാവരും എന്തൊക്കെയായിരുന്നാലും ഈയുള്ളവന്‍ ഈയുള്ളവനാണല്ലോ! ഈയുള്ളവനെക്കുറിച്ച് പോലും ചിന്തിയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഈയുള്ളവന് മഹാബലി ആരായാലെന്ത്, രാമന്‍ ആരായാലെന്ത്, നബി ആരായാലെന്ത്, ക്രിസ്തു ആരായാലെന്ത്! അതിനാല്‍ വക്കാലത്തുമില്ല! :-)

ഈശ്വരന് വക്കാലത്ത് പിടിക്കാനൊന്നും ഈയുള്ളവനില്ലേ! :-) ഈശ്വരന്‍ ഈയുള്ളവനെ രക്ഷിക്കുന്നോ, അതോ ഈയുള്ളവന്‍ ഈശ്വരനെ രക്ഷിക്കുന്നോ എന്നും ആലോചിക്കേണ്ടിവരുന്നു!

"സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു യുക്തിചിന്തകന്‍ മാത്രം" - ഈ മഹാവാക്യത്തിന് കടപ്പാട് ശ്രീ ജബ്ബാര്‍ :-)

കൂതറ തിരുമേനി said...

@ശ്രീ@ശ്രേയസ്

ജോക്ക്‌ ആയിരുന്നു കേട്ടോ.