തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Friday, August 14, 2009

167.മൃതി : ഒരു ബ്ലോഗ്‌

ഒരു എഴുത്തുകാരനാകാന്‍ എന്തുവേണം. ആശയപരമായ ദാരിദ്യം ഇല്ലാതിരുന്നാല്‍ മതിയാകും. എന്നാല്‍ അസാമാന്യ സര്‍ഗ്ഗശേഷിയും ഭാവനയും പ്രതിഭയും കൂടി ഉണ്ടായാലോ. അത്തരമൊരുവന്‍ നല്ല സാഹിത്യകാരനായില്ലെങ്കിലെ അതിശയിക്കാനുള്ളൂ. എഴുതുന്ന മിക്കവര്‍ക്കും തങ്ങള്‍ എഴുതുന്നത്‌ ജനങ്ങളില്‍ എത്തിക്കണമെന്നും കൂടുതല്‍ ആളുകള്‍ വായിച്ചു തങ്ങളെ അംഗീകരിക്കണം എന്നും ആഗ്രഹമുള്ളവരാകും. സമ്മതിച്ചാലും ഇല്ലെങ്കിലും അതൊരു വസ്തുതയാണ്. എന്നാല്‍ ചിലരാകട്ടെ തങ്ങളുടെ മേല്‍പ്പറഞ്ഞ എല്ലാ കഴിവുകളും ഉണ്ടായിട്ടും തങ്ങളുടെ എഴുത്തിനെ കേവലം ആത്മ സംതൃപ്തിയുടെ മാര്‍ഗ്ഗമായി കരുതുന്നു. ഇതിന്റെ മറുവശവും കൂടി പറയാം.

കോഴി ചെറിയമുട്ടയിട്ടിട്ടു താന്‍ മുട്ടയിട്ടേ എന്ന് മാളോരെ അറിയുക്കുന്നപോലെ താറാവ്‌ വലിയ മുട്ടയിട്ടിട്ടും ചെയ്യാറില്ല. അതാണ് കോഴിയുടെ അല്‍പ്പത്തരവും താറാവിന്റെ മേന്മയും. ഇതിനെ കേവല ഉദാഹരണമായി കണ്ടാല്‍ മതി. ബൂലോഗത്ത് കേമന്‍കളിക്കുന്ന സര്‍ഗ്ഗശേഷിയില്‍ ദാരിദ്ര്യവും വാചാടോപങ്ങളില്‍ കുബേരത്തവും കൈമുതലായവര്‍ ഇതുകണ്ട് പഠിച്ചിരുന്നുവെങ്കില്‍ എന്നാശിച്ചുപോവുന്നു.

കൂതറ തിരുമേനി ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു ബ്ലോഗറെ ആണ്. കൂതറ അവലോകനം എന്ന ബ്ലോഗിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ ഒന്നായ അവലോകനത്തില്‍ പെട്ട ഒരു കര്‍ത്തവ്യം നിറവേറ്റുന്നു എന്നുമാത്രം. രാമകൃഷ്ണന്‍ എന്നീ ബ്ലോഗറെ ഒരുപക്ഷെ അധികമാരും അറിയാന്‍ വഴിയില്ല. ആരെയും അറിയിക്കാന്‍ വേണ്ടി ബ്ലോഗ്‌ എഴുതാത്ത ഇദ്ധേഹത്തെ പക്ഷെ അറിയാതെ പോവുന്നത് കഴിവുള്ളവരെ അംഗീകരിക്കുന്നവര്‍ക്ക് ഒരിക്കലും ആലോചിക്കാന്‍ കഴിയാത്ത ഒന്നാണ്. എഞ്ചിനീയാറായ ഇദ്ദേഹത്തിന്റെ മലയാളത്തിലുള്ള ബ്ലോഗിന്റെ പേര് മൃതി. മരണമെന്നര്‍ത്ഥം വരുന്ന വാക്കാണ്‌ മൃതി. നന്ദിതയോടും ജോണ്‍ അബ്രാഹിമിനോടും കൂതറ തിരുമെനിയ്ക്ക് തോന്നിയ അതെ ഒരു വികാരമാണ് ഈ ബ്ലോഗറോടും.

ഇയാളുടെ ബ്ലോഗില്‍ ചെന്നാല്‍ ഒരു പ്രത്യേക അനുഭവമാണ് ഉണ്ടാകുന്നതു. വാക്കുകള്‍ കൈകാര്യം ചെയ്യുന്നതും വിന്യസിക്കുന്നതും വളരെ മനോഹരമായ രീതിയില്‍. പക്ഷെ എങ്ങും ഒരു മരണത്തിന്റെ അദൃശ്യസാമീപ്യം ആ ബ്ലോഗില്‍ അനുഭവപ്പെടും. കൂതറ തിരുമേനി ആ ബ്ലോഗില്‍ ചെലവഴിച്ച സമയത്ത് മരണത്തിന്റെ തണുത്ത കാറ്റ് ആ ബ്ലോഗില്‍ വീശുന്നതായി അനുഭവപ്പെട്ടു. മരണത്തിന്റെ രാഗമായ ബുഹാരിരാഗത്തില്‍ ഏതോ ഗീതം എങ്ങുനിന്നോ ഒഴുകിവരുന്നതായി ചില നിമിഷങ്ങളില്‍ തോന്നിയെന്നത് തികച്ചും സത്യമാണ്.

കൂതറ തിരുമേനി പലരുടെയും ബ്ലോഗുകള്‍ വായിക്കാറുണ്ട്. നല്ല ബ്ലോഗുകളെ ഇഷ്ടപ്പെടുകയും എഴുതുന്നവരുടെ കഴിവിനെ അംഗീകരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഒരു പോസ്റ്റ്‌ വായിച്ചിട്ട് വീണ്ടും വീണ്ടും അത് വായിക്കുകയും ബ്ലോഗറുടെ കഴിവിനുമുമ്പില്‍ ഇതുപോലെ സാഷ്ടാംഗ നമസ്കാരം ചെയ്യേണ്ട ഒരവസരവും ഇതുവരെ ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ ഒരിക്കലും സ്വയം മറന്നുപോയ ഒരവസ്ഥ പ്രദാനം ചെയ്യാന്‍ തക്ക ഒരു പോസ്റ്റും വായിച്ചിട്ടില്ലെന്നു ചുരുക്കും. കഴിവുള്ളവരുടെയും പ്രതിഭാധനരുടെയും പോസ്റ്റുകള്‍ക്ക് ബഹുകാലം ബഹുദൂരം മുമ്പെയാണ് ഈ ബ്ലോഗറുടെ മികവ്. ഒറ്റപോസ്റ്റ് മതി ഇയാളുടെ കഴിവ്‌ അളക്കാന്‍. അത്രമാത്രം മിടുക്കന്‍. പുകഴ്ത്തലുകള്‍ അധികം ആയെന്നുതോന്നുമ്പോള്‍ ഒന്നുവായിച്ചിട്ടുവരുന്നവര്‍ക്കും ഇതുതന്നെയാവും അഭിപ്രായമുണ്ടാവുക എന്നതും കൂതറ തിരുമേനിയ്ക്കറിയാം.

ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് ബ്ലോഗിന്റെ പേര് വിയേര്‍ഡ് തോട്ട്സ് എന്നാണ്. മലയാളത്തിന്റെ പോസ്റ്റിന്റെ പരിഭാഷ ഇവിടെ കാണാം. ഒരുപക്ഷെ മലയാളം അറിയാത്തവര്‍ക്ക് ആ ബ്ലോഗ്‌ വായിക്കാം. മരണോപാസകനായ ഇദ്ദേഹം ശോകസാന്ദ്രമായ കഥകളി സംഗീതം ഇഷ്ടപ്പെടുന്നവന്‍ ആണ്. സ്വന്തം പ്രൊഫൈലിലെ ഒരു വാചകം മതി - നിശബ്ദസുന്ദരമായ മരണം… ആരുമറിയാതെ എന്നിലെക്കു ഒഴുകിയെത്തി ഒരു മേഘത്തിന്റെ മറവിരിച്ചു എന്നെ മൂടുവാനോരുങ്ങുന്ന . എന്റെ പ്രിയപ്പെട്ട മരണം………. " ഇദ്ദേഹത്തിന്റെ മരണോത്തിഷ്ടം മനസ്സിലാക്കാന്‍. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ഏതാണ്ട് അതുപോലെ തന്നെ. പക്ഷെ ഈ ആസക്തി കൂതറ തിരുമേനിയെ അല്പം ഭയപ്പെടുത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ ദര്‍ശിച്ച ആഴത്തിലുള്ള അറിവും വായനയുടെ ഗുണവും പോസ്റ്റുകളില്‍ മനസ്സിലാക്കാം.

പുരാണങ്ങളിലുള്ള അസാമാന്യ അറിവ്‌ പോസ്റ്റിലെ ചോദ്യങ്ങളിലൂടെ മനസിലാക്കാം.ഒരുപക്ഷെ ഇന്നുവരെ ആരും സഞ്ചരിക്കാത്ത ആരും ഉത്തരം തേടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുവാനുള്ള ശ്രമം പോസ്റ്റില്‍ കാണാം. ഇന്നുവരെ ആരും കടന്നുചെല്ലാത്ത മേഖലകളിലൂടെ അയാള്‍ സഞ്ചരിക്കുന്നുണ്ട്. അപൂര്‍വമായി മാത്രം പോസ്റ്റുകള്‍ ഇടുന്ന ഇയാളുടെ പോസ്റ്റുകള്‍ ഏറെ വിലപ്പെട്ടതാണ്‌. ഈ ബ്ലോഗറെ പരിചയപ്പെടുത്തിയത് തന്നെ കൂതറ തിരുമേനി ഏറ്റവും സന്തോഷകരമായ അനുഭവമായി കരുതുന്നു.

അദ്ദേഹത്തിന്‍റെ പ്രൊഫൈലിലെ ചില വരികള്‍ ഇവിടെ കുറിക്കുകയാണ്. "കാല്‍ചുവട്ടില്‍ വീഴ്ന്നമരുന്നതു എന്റെ കണ്ണുനീരാണ് ..ഞാന്‍ അതില്‍ ചവിട്ടി നടക്കുന്നു...ആരും കാണാതെ അതു എന്റെ കാലടികളില്‍ ഞെരിഞ്ഞമരുന്നു."

അദ്ദേഹത്തിന്‍റെ കൃഷ്ണായനം എന്ന പോസ്റ്റിലെ അവസാന ഖണ്ഡിക ഇതാണ്..
"ഒരു വാക്കു കൂടി
ഈ എഴുതിയതെല്ലാം എന്റെ ഒരു ഭ്രാന്തു മാത്രമാകാം.പക്ഷെ ഒരിക്കലും ഈശ്വര നിന്ദ കൊണ്ടല്ല. മറിച്ച് ഈശ്വരനെ ശരിക്ക് മനസിലാക്കിയതു കൊണ്ടാണ്..

ഭഗവാന്‍ ശ്രീകൃഷ്ണന്റെ അറിവിന്റെ അവസ്ഥ അങ്ങനെ ഒന്നായിരുന്നു.
കൃഷ്ണായനം ഇവിടെ പൂര്‍ണമാകുനില്ല.എങ്കിലും തത്കാലാം ഇത്ര മാത്ര..
ഓം ശ്രീ കൃഷ്ണ പരമാത്മനേ നമ:
സ്വന്തം രാമകൃഷ്ണന്‍"

തികച്ചും വേറിട്ട ഒരു ആഖ്യാന രീതി.. രാമകൃഷ്ണാ കൃഷ്ണായനം എന്ന ഒറ്റ പോസ്റ്റ് കൂതറ തിരുമേനിയെ താങ്കളുടെ കടുത്ത ആരാധകനാക്കി.

കൂതറ തിരുമേനി.

7 comments:

കണ്ണനുണ്ണി said...

താങ്കളുടെ വിവരണങ്ങള്‍ കണ്ടു ഞാനും പോയി..
പോയപ്പോള്‍ മനസ്സിലായി പോയിരുന്നില്ലെന്കില്‍ അതൊരു നഷ്ടം ആയേനെ എന്ന്...
ആ പോസ്റ്റും ബ്ലോഗ്ഗും പരിചയപെടുത്തി തന്നതിന് നന്ദി

saju john said...

തിരുമേനി..ഞാനും പോയി കണ്ടു. വളരെ ഗഗനമായ രീതിയിൽ എഴുതുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാൾ. പരിചയപ്പെടുത്തിയതിനു നന്ദി. ഇനിയും ഇത്തരം മാണിക്യങ്ങളെ കണ്ടെടുത്ത് അറിയിക്കൂ.

ചക്കിയും ചങ്കരനും said...

Good post thirumeni

അരുണ്‍ കരിമുട്ടം said...

ശരിയാണ്..
കൃഷ്ണായനം വായിച്ചു, എനിക്കുള്ള സംശയം കമന്‍റായി ചോദിക്കുകയും ചെയ്തു.വളരെ കഴിവുള്ള ഒരു വ്യക്തിയാണ്.ഈ പരിചയപ്പെടുത്തലിനു നന്ദി

Junaiths said...

തിരുമേനി...ഇങ്ങനൊരു സംഭവത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി..

ചാര്‍ളി (ഓ..ചുമ്മാ ) said...

അതെ തീര്‍ച്ചയായും ഒത്തിരി നന്ദി...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:)...:)...