തെറിവിളി കമന്റുകളും സ്പാം കമന്റുകളും ഡിലീറ്റ്‌ ചെയ്യപ്പെടും...

Wednesday, August 19, 2009

172.ബൂലോഗ അശ്വഥാമാവ്

ഏതൊരു നീച പ്രവര്‍ത്തിയ്ക്കും അന്ത്യമുണ്ടാകും എന്നത് നിയതമായ വസ്തുത തന്നെ. നികൃഷ്ടനും നിന്ദ്യനുമായവന് വധശിക്ഷ അര്‍ഹിക്കുന്നില്ല. അശ്വഥാമാവിനെ പോലെ അലയാനാണ് അവന്റെ വിധി.

സ്വ പ്രണാന്‍ യഃ പര പ്രാണൈഃ
പ്രാപുസ്നതി അഗൃണഃ ഖാലഃ
തദ്-വദസ് തസ്യ ഹി ശ്രേയോ
യദ്-ദോഷാദ് യതി അദഃ പുമാന്‍

ഈ ശ്ലോകത്തില്‍ നികൃഷ്ടനായ ഒരുവന്‍ തന്റെ നിലനില്‍പ്പിനായി മറ്റൊരാളെ ധ്വംസിക്കാന്‍ മടിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ശ്രമിക്കുമെങ്കില്‍ അയാളെ വധിക്കുന്നതാണ് നല്ലതെന്ന് പറയുന്നു. അല്ലാത്ത പക്ഷം ഇത്തരക്കാര്‍ വീണ്ടം കുത്സിത മാര്‍ഗ്ഗത്തില്‍ മറ്റുള്ളവര്‍ക്ക് പ്രശ്നക്കാരാകുകയും തരം താണ പ്രവര്‍ത്തിയില്‍ മുഴുകുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു.

പാരതന്ത്ര്യവും ദുഷ്പേരും മാനികള്‍ക്ക് മൃതിയേക്കാള്‍ (മരണത്തെക്കാള്‍) ഭയാനകം എന്ന് പറയുന്നത്. ഇതിലെ മാനികള്‍ക്ക് എന്നുള്ളതാണു പ്രമുഖം. മാനിയെന്നാല്‍ അഭിമാനിയെന്നര്‍ത്ഥം. നാണവും മാനവുമില്ലാതവര്‍ക്ക് എന്ത് പാരതന്ത്ര്യം എന്ത് ദുഷ്പേര്. ഓടയില്‍ കിടക്കുന്നവന് ചീമുട്ടയുടെ ദുര്‍ഗ്ഗന്ധം മനസ്സിലായില്ലെങ്കില്‍ ആരെ പഴിക്കാന്‍.

മത്തം പ്രമത്തം ഉന്മത്തം
സുപ്തം ബലം സ്ത്രീയം ജാതം
പ്രാപന്നം വിരാതം ഭീതം
ന രിപും ഹന്തി ധര്‍മ്മ വിത്
!!

ഈ ശ്ലോകത്തിലാകട്ടെ പടുവിഡ്ഢിയെയും കീഴടങ്ങിയവനെയും വധിച്ചു കൂടാ എന്നും പറയുന്നു. ഉറക്കത്തിലുള്ളവരെ (അല്ലെങ്കില്‍ നടിക്കുന്നവരെയും കൂതറ തിരുമേനി ഉള്‍പ്പെടുത്തിയിരിക്കുന്നു) ജന്മനാ വങ്കന്‍മാരായവരെ, ഭ്രാന്തു ഉള്ളവരെയും വധിച്ചു കൂടാ എന്നാണ് പ്രമാണം. മുന്‍ പോസ്റ്റില്‍ പറഞ്ഞ മെന്റല്‍ ഡിസോര്‍ഡര്‍ ഉള്ളവരെയും ഈ ഗണത്തില്‍ പെടുത്താം. അല്ലെങ്കില്‍ തന്നെ ഗാന്ധി ശിഷ്യനല്ലേ കൂതറ തിരുമേനി. അഹിംസയാണ് പാത.

ഇത്തരത്തില്‍ ഉള്ള വെറുക്കപ്പെടേണ്ട ദുരാത്മാവിനെ കൊല്ലുകയല്ല അലഞ്ഞുതിരിഞ്ഞു നടക്കുവാന്‍ വിടുകയാണ് വേണ്ടത്. ദേഹമാസകലം ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ വടുക്കളുമായി (മനസ്സില്‍ പണ്ടേ കുഷ്ഠം ബാധിവനായിരുന്നു.) ഈച്ചകള്‍ വേട്ടയാടി തന്റെ മൃതിയിലെക്കുള്ള ഒരിക്കലും കണ്ടെത്താനാവാത്ത ലക്ഷ്യത്തിലേക്ക് അലഞ്ഞു തിരിയട്ടെ ഈ സത്വം.

ഭൂലോഗത്ത് ഏഴു ചിരഞ്ജീവികള്‍ ഉണ്ടെന്നാണ് പഠിച്ചിട്ടുള്ളത്.

"അശ്വഥാമാ ബലിര്വ്യാസോ ഹനൂമാംശ്ച വിഭീഷണഃ കൃപ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ "

അശ്വഥാമാവ്, മഹാബലി, വേദവ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ ,കൃപര്‍ പരശുരാമന്‍, ഇതില്‍ ‍ഹനുമാന്‍, പരശുരാമന്‍, വിഭീഷണന്‍, മഹാബലി - ഈ നാലുപേരും ത്രേതായുഗത്തിലും കൃപര്‍, വേദവ്യാസന്‍, അശ്വഥാമാവ്‌ എന്നിവര്‍ ദ്വാപരായുഗത്തില്‍ നിന്നുള്ളവരും ആയിരുന്നു. സത്യായുഗത്തിലും, കലിയുഗത്തിലും ആരും ചിരഞ്ജീവികള്‍ ആയിരുന്നില്ല എന്ന് ചുരുക്കം. (തെലുഗ് സിനിമാതാരം ചിരഞ്ജീവി കേവലം പേരില്‍ മാത്രമേ ചിരഞ്ജീവി ആയിട്ടുള്ളൂ)

ചിലര്‍ സത്ഗുണങ്ങളാല്‍ പ്രപഞ്ചത്തിനു ഗുണകരമായി ചിരഞ്ജീവി ആയിട്ടിരിക്കുമ്പോള്‍ ചിലര്‍ തങ്ങളുടെ ക്രൂരതകളും കുടിലതകളും കൊണ്ട് ചിരഞ്ജീവി ആയി ലോകത്തിനു തെറ്റിന്റെ ശിക്ഷ ഇത്ര ഭയാനകമായിരിക്കും എന്ന് മനസ്സിലാക്കാന്‍ വേണ്ടി അലഞ്ഞു തിരിയാന്‍ വിധിക്കപ്പെടുന്നു. എന്തൊരു ശിക്ഷ അല്ലെ. അതെ. അത് തന്നെ.

അങ്ങനെ കലിയുഗത്തില്‍ തുടങ്ങിയ ബൂലോഗത്തും ഈ ഇത്തരം ഒരു ജന്മത്തെ ചിരഞ്ജീവി ആയി അലയാന്‍ കിട്ടി. കുടിലതകള്‍ നിറഞ്ഞ സംഹാരരൂപിയെന്നു സ്വയം കരുതുന്ന പാഴ്ജന്മത്തിന്റെ ശിക്ഷയും അതുതന്നെ. കഴിഞ്ഞ പോസ്റ്റിലെ പോലെ മെന്റല്‍ ഡിസ്ഓര്‍ഡര്‍ ആയതുകൊണ്ട് മൃതി പൂകാന്‍ യോഗ്യനല്ലാതെ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട ജന്മം.

"മാളിക മുകളില്‍ ഏറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍"

കഷ്ടം.

13 comments:

Rejeesh Sanathanan said...

"ബൂലോഗത്ത് ഏഴു ചിരഞ്ജീവികള്‍ ഉണ്ടെന്നാണ് പഠിച്ചിട്ടുള്ളത്."

ഭൂലോകമാണോ........അതോ ബൂലോഗം എന്ന് തന്നെയാണോ തിരുമേനി ഉദ്ദേശിച്ചത്...

കൂതറ തിരുമേനി said...

ഭൂലോകം എന്നതാണ് ശരി. എഴുത്തില്‍ വന്ന പിശകാണ്. ചൂണ്ടി കാണിച്ചതില്‍ വളരെ നന്ദിയും തെറ്റ് പറ്റിയതില്‍ ഖേദവും.

ഹരീഷ് തൊടുപുഴ said...

അശ്വഥാമാവ്, മഹാബലി, വേദവ്യാസന്‍ , ഹനുമാന്‍ , വിഭീഷണന്‍ ,കൃപര്‍ പരശുരാമന്‍, ഇതില്‍ ‍ഹനുമാന്‍, പരശുരാമന്‍, വിഭീഷണന്‍, മഹാബലി - ഈ നാലുപേരും ത്രേതായുഗത്തിലും കൃപര്‍, വേദവ്യാസന്‍, അശ്വഥാമാവ്‌ എന്നിവര്‍ ദ്വാപരായുഗത്തില്‍ നിന്നുള്ളവരും ആയിരുന്നു.

പുരാണങ്ങളൊക്കെ മറന്നുതുടങ്ങിയിരിക്കുന്നു..
ബാല്യത്തിലേപോലെ ബാലരമ അമർചിത്രകഥയോ, പൂമ്പാറ്റ അമർചിത്രകഥയോ ഒക്കെ വായിച്ചു തുടങ്ങണം..
മുകളിൽ പറഞ്ഞിരിക്കുന്നചിരഞ്ജീവികളെപറ്റി പരാമർശിച്ചതു നന്നായി..
എല്ലാം മറന്നുതുടങ്ങിയിരുന്നു..

Kvartha Test said...

"അങ്ങനെ കലിയുഗത്തില്‍ തുടങ്ങിയ ബൂലോഗത്തും ഈ ഇത്തരം ഒരു ജന്മത്തെ ചിരഞ്ജീവി ആയി അലയാന്‍ കിട്ടി. കുടിലതകള്‍ നിറഞ്ഞ സംഹാരരൂപിയെന്നു സ്വയം കരുതുന്ന പാഴ്ജന്മത്തിന്റെ ശിക്ഷയും അതുതന്നെ. കഴിഞ്ഞ പോസ്റ്റിലെ പോലെ മെന്റല്‍ ഡിസ്ഓര്‍ഡര്‍ ആയതുകൊണ്ട് മൃതി പൂകാന്‍ യോഗ്യനല്ലാതെ അലഞ്ഞു തിരിയാന്‍ വിധിക്കപ്പെട്ട ജന്മം."

അതെന്താ ഇപ്പോ അങ്ങനെ? ഒന്നും മനസ്സിലാവുന്നില്ലല്ലോ കൂതറ തിരുമേനിയേ.

എല്ലാവര്‍ക്കും പെട്ടെന്ന് കലി വരും എന്നതിനാല്‍ ആയിരിക്കുമോ ഇപ്പോള്‍ കലിയുഗം എന്നുപറയുന്നത്?

അഗസ്ത്യ മഹര്‍ഷി മരിച്ചതായി കേട്ടിട്ടില്ല, ചിലപ്പോള്‍ ഈയുള്ളവന്‍ (അന്നത്തെ പത്രം) വായിക്കാത്തത് കൊണ്ടാകാനും മതി. :-)
ഒന്നാലോചിച്ചാല്‍, നമ്മളെല്ലാപേരും ചിരഞ്ജീവികള്‍ തന്നെ! ഭാരതീയ വേദാന്തപ്രകാരം, നാമോരോരുത്തരും ആത്മാവ്; ആത്മാവ് ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല എന്നാണു കേട്ടിട്ടുള്ളത്.

കൂതറ തിരുമേനി said...

ഈ സുതീഷ്ണ മഹര്‍ഷിയുടെ ഗുരുവായ അഗസ്ത്യ മഹര്‍ഷിയും മരിച്ചതായി ഞാന്‍ വായിച്ചിട്ടില്ല. ഒരുപക്ഷെ അദ്ദേഹത്തിന്‍റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് മിസ്സ്‌ ആയതാണോ എന്ന് സംശയം ഉണ്ട്. എന്നാല്‍ ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന അഗസ്ത്യ മഹര്‍ഷിയുടെ പേര് ഞാന്‍ ചിരഞ്ജീവികളുടെ പേര് പറയുന്ന ഇടങ്ങളില്‍ എങ്ങും കണ്ടിട്ടില്ല. അതുകൊണ്ട് അദ്ദേഹം മരിച്ചുവെങ്കിലും ആ മരണത്തിനു പ്രത്യേകതകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ആരും പറഞ്ഞിട്ടില്ല എന്ന് കരുതി. അങ്ങനെ തന്നെ ആവാനാ വഴിയെന്ന് കരുതട്ടെ.
ഓഫ് : കലികാലം അല്ലങ്കില്‍ കലിയുഗം എന്നത് ഞാന്‍ തീര്‍ത്തും വിശ്വസിക്കുന്നില്ല. കൂതറയുഗം എന്ന് വിശ്വസിക്കാനാ ഇഷ്ടം.

കൂതറ തിരുമേനി said...

ശരിയാണ് ശ്രീ @ശ്രേയസ്
ആത്മാവിന് മരണമില്ല. തീയില്‍ ദഹിപ്പിക്കാനും മഞ്ഞില്‍ തണുപ്പിക്കാനും കഴിയാത്ത അതിനു നാശമില്ല. ആത്മാവിനോട് മാത്രമല്ല, മേല്‍പ്പറഞ്ഞ എല്ലാ ചിരഞ്ജീവികളും ശരീരത്തോട് കൂടിയാണ് ജീവിക്കുന്നതെന്ന് വിശ്വാസം ....

കൂതറ തിരുമേനി said...

ഇനി ശ്രീയോട് ഒരു സംശയം
വേദവ്യാസന്‍ ചിരഞ്ജീവി ആണെന്ന് എഴുതി വച്ചിരിക്കുന്നു. മഹാഭാരതം എഴുതിയ വ്യാസന്‍ വെറുതെ ഒരു ജാടയ്ക്കായി താന്‍ ചിരഞ്ജീവി ആണെന്ന് എഴുതി വച്ചതല്ലേ..??


പിന്നെ ഈ ബ്ലോഗിലെ ചിരഞ്ജീവി ആര് അല്ലെ..

കൊള്ളാം ഈ ബൂലോഗത്ത് സ്വയം ബ്ലോമൂഹ്യദ്രോഹി എന്നു പറയുന്ന ഒരാളല്ലേ ഉള്ളൂ. അഭിനവ ശകുനി..

ശ്രീക്കുട്ടന്‍ said...

കൂതറ തിരുമേനി,
ഞാന്‍ ഒരു വഴിപോക്കനാണ്.ഇതെന്താ സി.പി.എമ്മിന്റെ തിര്‍ഞ്ഞെടുപ്പ് പരാജയാവലോകനം പോലെ മനസ്സിലാകാത്ത ഭാഷയില്‍.ബൂലോകത്തുള്ള ആരെയാണ് താങ്കല്‍ ഉദ്ദേശിച്ചതെന്ന്‍ മനസിലായില്ല.ദയവായി പറഞ്ഞുതരൂ.......നമ്മളും അറിയട്ടെ ആ മഹാനാരാണെന്ന്‍.

ശ്രീക്കുട്ടന്‍ said...

കൂതറ തിരുമേനി,
ഞാന്‍ ഒരു വഴിപോക്കനാണ്.ഇതെന്താ സി.പി.എമ്മിന്റെ തിര്‍ഞ്ഞെടുപ്പ് പരാജയാവലോകനം പോലെ മനസ്സിലാകാത്ത ഭാഷയില്‍.ബൂലോകത്തുള്ള ആരെയാണ് താങ്കല്‍ ഉദ്ദേശിച്ചതെന്ന്‍ മനസിലായില്ല.ദയവായി പറഞ്ഞുതരൂ.......നമ്മളും അറിയട്ടെ ആ മഹാനാരാണെന്ന്‍.

കൂതറ തിരുമേനി said...

@ശ്രീക്കുട്ടാ
അയാളെ മഹാന്‍ എന്നുവിളിച്ചാല്‍ മഹാത്മാക്കള്‍ താങ്കളോട് പൊറുക്കില്ല. ഇനിയുള്ള പോസ്റ്റുകളില്‍ എല്ലാം വ്യക്തമാക്കാം.

Kvartha Test said...

അഗസ്ത്യ മഹര്‍ഷി ചിരഞ്ജീവിയാണെന്നും, തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രം, അഗസ്ത്യാര്‍കൂടം, തമിഴ്‌നാട്ടില്‍ തിരുനെല്‍വേലി ജില്ലയിലെ പോതിഗമലൈ എന്നിവ അദ്ദേഹത്തിന്‍റെ വാസസ്ഥലമാണെന്നും തിരുവനന്തപുരത്തെ സിദ്ധവൈദ്യന്മാര്‍ പറഞ്ഞും വായിച്ചും കേട്ടിട്ടുണ്ട്. ഈയുള്ളവന്‍ മൂന്നു സ്ഥലത്തും പോയിട്ടുണ്ട്, അദ്ദേഹത്തെ നേരിട്ട് കാണാന്‍ കഴിഞ്ഞില്ല :-) പക്ഷെ, ഇവിടെയൊക്കെ തീര്‍ച്ചയായും ഒരു പ്രകൃതിസുഖം ഉണ്ട്.

വ്യാസന്‍ എന്നത് ഒരാള്‍ അല്ലെന്നും, ഒരു സ്ഥാനപ്പേര് ആണെന്നും ഉള്ള "ചിന്താധാരയെ" ഈയുള്ളവന്‍ പിന്താങ്ങുന്നു. ഓരോ കാലഘട്ടത്തിലായി നിരവധി വ്യാസന്മാര്‍ ഉണ്ടായിരുന്നിരിക്കാം. കാഞ്ചിയിലെ ശങ്കരാചാര്യര്‍ എന്ന സ്ഥാനപ്പേര് പോലെ. അങ്ങനെ നോക്കുമ്പോള്‍, ആരൊക്കെയോ വ്യാസന്മാരെ ചിരഞ്ജീവി എന്ന് വിളിച്ചതാകാനും മതി.

തിരുമേനി പറഞ്ഞ "ഇനിയുള്ള പോസ്റ്റുകള്‍ക്കായി" ബൂലോകം (ഈയുള്ളവന്‍ അല്ല!ഹി ഹി ഹി) കാത്തിരിക്കുന്നു എന്ന് തോന്നുന്നു!

കൂതറ തിരുമേനി said...

ശ്രീ@ശ്രേയസ്
അഗസ്ത്യരുടെ കാര്യം തഥൈവ.. എന്നാല്‍ വ്യാസരെപ്പറ്റി ഒരു കഥയുണ്ട്. വേദങ്ങള്‍ വായ്മൊഴിയില്‍ നിന്ന് വരമൊഴിയായി മാറ്റിയവന്‍ വ്യാസന്‍. ബ്രഹ്മജ്ഞന്‍ ആയവന്‍. അറിവുള്ളവന്‍ എന്നെടുത്താല്‍ മതി. ഉത്തര ഭാരതത്തില്‍ വ്യാസന്‍ ഒരു ഹിന്ദുമതത്തിലെ ഒരു ജാതിയുടെ പേരാണ് (നമ്മുടെ നമ്പൂതിരി പോലെ), അതുപോലെ സംസ്കൃതത്തില്‍ വ്യാസനു സമാഹര്‍ത്താവ് എന്നൊരു അര്‍ത്ഥവും ഉണ്ട്. ഒരുപക്ഷെ വായ്മോഴികളായ വേദങ്ങളെ നാലാക്കി സമാഹരിച്ചു ചിട്ടപ്പെടുത്തി വരമൊഴിയാക്കിയവാന്‍ എന്നുള്ള രീതിയിലാണോ വ്യാസന്‍ എന്ന് വന്നതെന്നും സംശയമുണ്ട്‌. അതേപോലെ ഓരോ തവണയും ഓരോകാലത്തെയും വേദാദി വിഷയങ്ങളില്‍ നൈപുണ്യമുള്ളവരെ വ്യാസനെന്നു വിളിക്കുകയും അങ്ങനെയുള്ള വ്യാസ പരമ്പരയ്ക്ക് ചിരഞ്ജീവിത്തം ഉണ്ടാകുമെന്ന് താത്വികമായി പറഞ്ഞതാണോ എന്നും ശങ്കിക്കുന്നു.

ഓഫ് : ശ്രീയുടെ ബ്ലോഗില്‍ ഇത്തരം കൃതികള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കൊടുത്തിരിക്കുന്നത് സ്വാഗതാര്‍ഹം തന്നെ. കൂടുതല്‍ മത ഗ്രന്ഥങ്ങള്‍ (പുരാണം, ഉപനിഷത്ത് തുടങ്ങിയ ) കൂടി കൊടുത്തിരുന്നെങ്കില്‍ നല്ലതായിരിക്കും.

Kvartha Test said...

നന്ദി കൂതറേ. തല്‍ക്കാലം മലയാളം ഇബുക്സ് മാത്രമാണ് പി ഡി എഫ്‌ ഡൗണ്‍ലോഡ്‌ ആയി ലഭ്യമാക്കാന്‍ ശ്രമിക്കുന്നത്. മലയാളത്തില്‍ ഇബുക്സ് വളരെ കുറവാണല്ലോ. കഴിയുന്നത്ര ശേഖരിക്കാനും ലഭ്യമാക്കാനും ആണ് ശ്രമം. തല്‍ക്കാലം 'പയ്യേ തിന്നുന്നു' എന്ന് മാത്രം :-)