Monday, August 24, 2009
175.ബെര്‍ളി കൂതറയില്‍
ബൂലോഗവാസികളുടെ സ്വന്തം ബൂലോഗംഓണ്‍ലൈന്‍ കൂതറതിരുമേനിയെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ തുടങ്ങിയതാ ആരുടെയെങ്കിലും ഒരു ഇന്റര്‍വ്യൂ എടുത്താലോ എന്നൊരു പൂതി. ആരുടെ വേണം എന്നാ ചോദ്യത്തിന് ഒട്ടും ആലോചിക്കാതെ തന്നെ മറുപടിയും കിട്ടി. കൂതറ എന്ന് സ്വയം പറയുന്ന സാക്ഷാല്‍ ബെര്‍ളി തോമസ്. ദശലക്ഷം ഹിറ്റ് കിട്ടി അതുപുതുഴുങ്ങി പത്തായത്തില് സൂക്ഷിച്ചിരിക്കുന്ന ജനകീയനായ വിവാദനായകന്‍. ചിലരൊക്കെ ബ്ലോഗിംഗ് യന്ത്രമെന്നൊക്കെ വിളിക്കുന്ന പാലാക്കാരന് അച്ചായന്.
ചില സത്യങ്ങള്‍.
* സ്വയം കൂതറ എന്ന് പറയുന്ന ഒരു ജാടയുമില്ലാത്ത ബ്ലോഗര്‍.
* മനസ്സില്‍ ഒന്നും പ്രവര്‍ത്തിയില്‍ മറ്റൊന്നുമില്ലാത്ത പ്രകൃതം. നേരെ വാ നേരെ പോ
അത്ര തന്നെ. ദേഷ്യം വന്നാല്‍ ഉടനെ പ്രതികരിക്കും.
* എപ്പോഴും ഓണ്‍ലൈന്‍ വായനക്കാര്‍ ഉള്ള ഏക ബ്ലോഗ്ഗര്‍.
* വിവാദങ്ങള്‍ കണ്ടാല്‍ വിവാദവും ബെര്‍ളിയും ഒന്നിച്ചു ജനിച്ചതാണോ എന്ന് തോന്നിപ്പോവും.
* ചാര്‍ളി എന്നാ ബ്ലോഗ് ഹീറോ യുടെ കര്‍ത്താവ്. (ജയിംസ് ബോണ്ട്, പുഷ്പരാജ് ... ഒക്കെ പ്രിന്റ് മീഡിയയിലെ ഓരോ സൂപ്പര്‍ കഥാപാത്രം)
* ഒരു മേഖലയില്‍ മാത്രം ഒതുങ്ങാത്ത പ്രകൃതം. എന്തിനേയും കുറിച്ച് എഴുത്തും എന്നുള്ളത് മാത്രമല്ല എഴുതുന്നത് മുഴുവന്‍ സൂപ്പര്‍ ഹിറ്റ് എന്നുള്ളതാണു പ്രത്യേകത.
* ഏറ്റവും കൂടുതല്‍ മെയില്‍ ഫോര്‍വേര്‍ഡ് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഇദ്ദേഹത്തിന്റെതാണ്.
*ബ്ലോഗിലെ ഒറ്റയാനായ ഇദ്ദേഹത്തിനു മറുമൊഴിയുടെ ആവശ്യം പോലുമില്ല.
* ബ്ലോഗ്സ്പോട്ടിലും , വേര്‍ഡ്പ്രസ്സിലും ഇത്രയും വലിയൊരു മലയാളം ബ്ലോഗര്‍ ഇല്ല. സ്വന്തമായി ഡൊമൈനും ഇപ്പോഴുണ്ട്.
* ഇന്ത്യയിലെ നൂറു സൂപ്പര്‍ ബ്ലോഗ് എഴുത്തുകാരില്‍ ഉള്ള ഏക മലയാളം ബ്ലോഗര്‍.
*ട്വിറ്റര്‍, ഡിസ്കസ് തുടങ്ങിയ എല്ലാ ടെക്നോളജികളും ബ്ലോഗില്‍ ആദ്യം ഉപയോഗിക്കുന്ന ബ്ലോഗര്‍.
എഴുതിയാല്‍ പത്തു പോസ്റ്റ് അതിനുവേണ്ടി എഴുതേണ്ടി വരും. ബൂലോഗത്തിലെ മിക്ക താരങ്ങള്‍ക്കും പകരക്കാര്‍ എത്തിയെങ്കിലും ബെര്‍ളിയ്ക്ക് പകരം ബെര്‍ളി മാത്രം എന്നതാണ് അവസ്ഥ. എന്തായാലും തറ (പൊങ്ങുംമൂടന്‍) കൂതറ തിരുമേനി തുടങ്ങിയവരെക്കാള്‍ വമ്പന്‍ കൂതറയായ ബെര്‍ളി തോമസിന്റെ ഇന്റര്‍വ്യൂ ആണ് ചുവടെ...
1.ഇപ്പോള്‍ ഹിറ്റുകള്‍ പത്തുലക്ഷം കഴിഞ്ഞല്ലോ.. എന്ത് തോന്നുന്നു.?
നല്ല വിശപ്പു തോന്നുന്നു.
2. . ഇങ്ങനെ ഒറ്റയാനായി നടന്നാല്‍ മതിയോ.. ഒരു കൂട്ടായ്മ ഒക്കെ വേണ്ടേ .?
വേണം, വേണം. നല്ല തടിമിടുക്കുള്ള അത്യാവശ്യം കാര്യങ്ങളൊക്കെ പരിചയമുള്ള നാലു പേരെ കൂടി (ഒള്ളി ഗേള്‍സ്) കൂടി കൂട്ടിക്കോ. നമുക്കൊരു കൂട്ടായ്മ നടത്താം.
3.. വിദേശ മലയാളികളോട് ഒരു പുച്ഛം ആണെന്ന് തോന്നുന്നല്ലോ. ഒള്ളതാണോ.?
വിദേശമലയാളികളോട് എനിക്കു ഭയങ്കര ബഹുമാനമാണ്. സത്യത്തില്‍ ഒരു വിദേശ മലയാളി ആവാനുള്ള എന്റെ ശ്രമങ്ങള്‍ പൊളിഞ്ഞതു മുതലാണ് ഞാനിങ്ങനെ ആയത്. നാട്ടിലെവിടെയെങ്കിലും ഒരു വിദേശ മലയാളി വന്നൂന്നറിഞ്ഞാല്‍ ഞാനാരും കാണാതെ ജനലിലൂടെ നിര്‍നിമേഷനായി നോക്കി നില്ക്കും.
4.ശുദ്ധ നുണയന് ആണെന്ന് പറയുന്നു.. ഒപ്പം തോന്ന്യാസിയും.. കൂതറയും ആണെന്ന് പറയുന്നു. അപ്പോള്‍ ബെര്‍ളി സത്യത്തില്‍ ആരാ..?
ശുദ്ധനുണയനും മഹാതോന്ന്യാസിയുമായ കൂതറ.
5.വധ ഭീഷണി യൊക്കെയുണ്ടോ.. ആരെങ്കിലും തെറി വിളിച്ചാല്‍ എങ്ങനെ പ്രതികരിക്കും?
വധഭീഷണി ഉണ്ടായിരുന്നു, പിന്നെ അത് വേണ്ടെന്നു വച്ചു. ഇപ്പോള്‍ കണ്ട അണ്ടനും അടകോടനുമൊക്കെ വധഭീഷണിയാണെന്നു കേള്‍ക്കുന്നു. അല്ലെങ്കിലും നിങ്ങള്‍ക്കില്ലാത്ത വധഭീഷണി എനിക്കെന്തിന് ?
6. ബ്ലോഗ്സ്പോട്ടില് നിന്നും ഡിവോഴ്സ് വാങ്ങി വേര്‍ഡ് പ്രസ്സിനെ താലികെട്ടിയിട്ടു എന്ത് തോന്നുന്നു?
എന്നെപ്പോലെ മഹാനായ ഒരു ബ്ലോഗറെ ഉള്‍ക്കൊള്ളാനുള്ള ഒരു പക്വത വേഡ്പ്രസ്സിനായിട്ടില്ല.അങ്ങനെയൊരു പ്ലാറ്റ്ഫോം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
7. ഈ ആരാധകരുടെ ശല്യം സ്വകാര്യ ജീവിതത്തെ ബാധിക്കാറുണ്ടോ?
എന്റെ ശല്യം ആരാധകരുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്നു എന്നായിരുന്നു പരാതി.
8..മുത്തുചിപ്പി, ഫയര്‍ ഒക്കെ വച്ച് പൂജിച്ചു എഴുത്തു നടത്തുന്ന ബെര്‍ളി തുണ്ടെഴുതുന്നവന് ആണെന്ന് പരാതി ഉണ്ടല്ലോ.. എന്ത് പറയുന്നു?
മുത്തുച്ചിപ്പിയിലും ഫയറിലും വരുന്നതാണോ തുണ്ട്. തുണ്ട് കംപ്ലീറ്റും എന്റെ ബ്ലോഗിലല്ലേ, മുത്തുച്ചിപ്പിയിലും ഫയറിലും വരുന്ന ട്രെയിനികള്‍ക്ക് എന്റെ ബ്ലോഗ് ഒരു പാഠപുസ്തകമാണ്
9.. ട്രീസയുമായുള്ള ഇടപാടൊക്കെ കഴിഞ്ഞോ.. അവളിപ്പോള്‍ എവിടെ.. ?
കര്ക്കിടകമായതുകൊണ്ട് അവളെയൊരു തിരുമ്മുചികില്സയ്ക്കു വിട്ടതാ. നല്ല ആത്മാര്‍ത്ഥതയുണ്ടെങ്കിലും കാലത്തിനനുസരിച്ചുള്ള മെയ്വഴക്കമില്ല.
10. ആത്മ പ്രശംസ ഒത്തിരി ബ്ലോഗില്‍ നടത്തുന്നല്ലോ.. അപ്പോള്‍ ആളൊരു പൊങ്ങച്ചക്കാരന്‍ ആണ് അല്ലെ ?
പലരും ചോദിക്കുന്നു. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലല്ലോ എന്നാണല്ലോ
11.. ഹിറ്റ് വഴി കിട്ടുന്ന ധാന്യങ്ങള്‍ പുഴുങ്ങി പൂഴ്ത്തി വെച്ചിരിക്കുന്നുവെന്ന ആരോപണം ഉണ്ടല്ലോ. എങ്ങനെ പ്രതികരിക്കുന്നു. ?
സത്യമാണ്. സര്‍ക്കാരിന്റെ ഗോഡൗണില്‍ നിന്നു മുതല്‍ മാറ്റണമെന്നും പറഞ്ഞ് കോര്‍പറേഷന്റെ നോട്ടീസ് എന്റെ കയ്യിലിരിക്കുന്നു.
12. പ്രതിപക്ഷ ബഹുമാനമില്ലാതെ ആളുകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയോട് എങ്ങനെ പ്രതികരിക്കുന്നു.. പുതിയ ബ്ലോഗര്‍മാര്‍ക്ക് എന്ത് നിര്‍ദ്ദേശം ആണ് കൊടുക്കാനുള്ളത്.?
പ്രതിപക്ഷവും ഭരണപക്ഷവും എനിക്ക് ഒരുപോലെയാണ്. എനിക്ക് എന്നോടു തന്നെ ഒരു ബഹുമാനമില്ല, പിന്നെയാ. പുതിയ ബ്ലോഗര്‍മാരോട് ഒന്നേ പറയാനുള്ളൂ- എത്രയും വേഗം ബ്ലോഗ് ഡിലീറ്റ് ചെയ്യുക. എല്ലാവരും എഴുത്തുകാരായാല്‍ എന്റെ ബ്ലോഗ് ആരു വായിക്കും ?
ഇതാണ് സാക്ഷാല്‍ ബെര്‍ളി.. ഒരു ജാടയുമില്ല.. മുഖം മൂടിയുമില്ല..
നന്ദി ബെര്‍ളി..
Subscribe to:
Post Comments (Atom)
11 comments:
പതിനൊന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം മാറിയോന്ന് ഒരു സംശയം.ഒന്ന് നോക്കണേ
കൊള്ളാം , ബെര്‍ളിയെ ഇങ്ങനെ പരിചയപ്പെടുത്തിയ കൂതറ യ്ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ !!!
@അരുണ്‍ കായംകുളം..
തെറ്റുപ്പറ്റിയതില്‍ ഖേദിക്കുന്നു... തിരുത്തിയിട്ടുണ്ട്.
thanks thirumeni
ഹി ഹീ...കക്ഷിയെ ഒന്ന് കണ്ടു കിട്ടാന്‍ വല്ല വഴിയുമുണ്ടോ തിരുമേനീ ?
ഉത്തരങ്ങള്‍ക്ക് ഒരു ബെര്‍ളി ടച്ച് ഉണ്ട് ട്ടോ.സത്യത്തില്‍ ഇത് ലവന് തന്നെയാണോ ?
കുറേ ചോദ്യങ്ങൾ കൂടി ആവാമായിരുന്നു.
@ജിപ്പൂസ്
ബെര്‍ളി ടച്ച് അല്ല സാക്ഷാല്‍ ബെര്‍ളി തന്നെയാണ് ഇന്റര്‍വ്യൂ തന്നത്..
ചോദ്യങ്ങളും ബർളി തന്നെയാണോ?
@സുനില്‍ കൃഷ്ണന്
അല്ല. ചോദ്യങ്ങള്‍ ബെര്‍ളിയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഉത്തരങ്ങള്‍ അയച്ചു തരികയും ചെയ്തു.. :)
ബെര്‍ളീ കൂതറ കൂതറ ബെര്‍ളി
കൂതറ ബെര്‍ളി ബെര്‍ളി കൂതറ
തലകറങ്ങുന്നൂ
ആര് ആരൊക്കെയാണെന്നും ഹു ഈസ് ഹൂ ആ??
എനിക്ക് വയ്യ, ചിരിക്കാന്‍
Post a Comment