പൊട്ടക്കലം ബ്ലോഗ് ഒരുപക്ഷെ ഞാനൊരിക്കലും വായിച്ചിരുന്നില്ല. ബ്ലോഗില്‍ എന്നെക്കാള്‍ സീനിയറായ ജ്യോനവന്റെ ബ്ലോഗില്‍ ഒരുപക്ഷെ വായനക്കാരുടെയും കമന്റുകളുടെയും അതിപ്രസരം ഒരുപക്ഷെ ഇതുവരെ ഇത്രയധികം ഉണ്ടായിരുന്നില്ലയിരിക്കാം. താരതമ്യേന അംഗബലത്തില്‍ കുറവായ കുവൈറ്റ് ബ്ലോഗോസ്ഫീയറില്‍ കവിതകള്‍ എഴുതുമായിരുന്ന ജ്യോനവന് വിവാദ പുരുഷനുമായിരുന്നില്ല. ഈ ആക്സിഡന്റ് നടന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഒട്ടേറെ മനോഹരമായ കവിതകള്‍ വന്നേക്കുമായിരുന്ന പൊട്ടക്കലം ബ്ലോഗ് ഇന്ന് പ്രാര്‍ത്ഥനകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
എന്താണ് ഈ ആക്സിഡന്റ് നമ്മെ പഠിപ്പിക്കുന്നത്, മലയാളം ബ്ലോഗില്‍ പല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരുണ്ടാകാം, മിക്കവായനക്കാരും താന്താങ്ങളുടെ ഇഷ്ടമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയും അതാതു വിഷയം കൈകാര്യം ചെയ്യുന്ന ബ്ലോഗുകള്‍ തേടി പോവുകയും ചെയ്യുകയാവും പതിവ്. അതെ കാരണം കൊണ്ടുതന്നെ ഇന്ന് അഗ്രികള് ജനറല്‍ സ്വഭാവം വെടിഞ്ഞു ടാഗുകളായി പോസ്റ്റുകളെ വേര്‍തിരിച്ചു കാണിക്കുന്നുമുണ്ട്. ഇതെന്തോക്കെ ആണെങ്കിലും മലയാളം ബ്ലോഗ് അല്ലെങ്കില്‍ മലയാളം ഓണ്‍ലൈന്‍ എഴുത്ത് എന്നതിന്റെ ഒരു അദൃശ്യനൂലാല് നാമെല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇതേപോലെയുള്ള മനസ്സിനെ നോവിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ നമുക്ക് നോവാനും, മനസ്സിന്റെ പ്രതികരണത്തിന്റെ പാതയിലേക്ക് കൊണ്ടെത്തിക്കാനും സാധിക്കുന്നത് ഈ അദൃശ്യനൂലിന്റെ ബന്ധനം അതൊന്നുമാത്രം.
കഴിഞ്ഞ കുറെ പോസ്റ്റുകളില്‍ ചിലരെങ്കിലും ജ്യോനവന്റെ കവിതയിലെ മരണത്തിന്റെ അദൃശ്യ സാന്നിധ്യം കണ്ടെത്താന്‍ ശ്രമിക്കുന്നതായി കണ്ടിരുന്നു. ഒരുപക്ഷെ തന്റെ മരണം ജ്യോനവന് അറിഞ്ഞിരുന്നില്ലെങ്കിലും വാക്കുകള്‍ അതിന്റെ മാസ്മരിക ശക്തിയില്‍ അദൃശ്യമായി കുത്തികുറിച്ചിരുന്നു എന്നുവേണം കരുതാന്‍. അതെന്തെങ്കിലും ആവട്ടെ, അദ്ദേഹത്തിന്റെ മസ്തിഷ്ക മരണം സംഭവിച്ച ശരീരത്തില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിച്ചു ജീവിതത്തിലേക്ക് മടങ്ങിവന്നു വീണ്ടും കവിതകള്‍ എഴുതി ബൂലോഗത്തേക്ക് തിരിച്ചുവരെട്ടെയെന്നു ആഗ്രഹിക്കുകയാണ് ബൂലോഗം മുഴുവനും.. കൂതറ തിരുമേനിയും അതുതന്നെ ആഗ്രഹിക്കുന്നു.. ഒപ്പം പ്രാര്‍ത്ഥന നടത്തുന്നു..
ഫഹഹീല്‍ കഴിഞ്ഞുള്ള റിഫൈനറികളിലും (മിനാ അബ്ദുള്ള, ശുഐബ, മിന അല്‍ അഹ്മമ്മദി തുടങ്ങി) അവിടെ നിര്‍മ്മാണ, ജീര്‍ണോദ്ധാരണ , കേടുപാടുകള്‍ തീര്‍ക്കല്‍ തുടങ്ങിയ തൊഴിലില്‍ ഏര്‍പ്പെട്ടു നിരവധി മലയാളികള്‍ മംഗഫ്, ഫഹഹീല്‍ ഭാഗത്ത് താമസിക്കുന്നുണ്ട്. ഈ റിഫൈനറികളിലും അവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ ദിവസേന ഇതേ എക്പ്രെസ്സ് ഹൈവേയിലൂടെ ആണ് യാത്രചെയ്യുന്നത്. ഒപ്പം ഫഹഹീലില്‍ നിന്ന് ടാക്സി ഷെയര്‍ ചെയ്തു അബ്ബാസിയ, സാല്‍മിയ തുടങ്ങിയ ഭാഗങ്ങളിലേക്കും ഇതേ റോഡിലൂടെ തന്നെയാണ് പോകുന്നത്. അപകടങ്ങള്‍ സര്‍വ്വ സാധാരണമായ ഈ വഴിയിലൂടെ ഷെയര്‍ ചെയ്ത ടാക്സിയിലായിരുന്നു ജ്യോനവനും യാത്ര ചെയ്തത്.. ഒരുപക്ഷെ ജ്യോനവന് മിക്കപ്പോഴും യാത്രചെയ്ത ആ വഴിയില്‍ അദ്ദേഹത്തെ ഒരു നിത്യസത്യം കാത്തിരിന്നുവെന്നു വേണം കരുതാന്‍..
ജ്യോനവന്റെ സുഹൃത്തുകളും സഹബ്ലോഗര്മാരും നിരന്തരം ആശുപത്രിയില്‍ ചെല്ലുന്നതായി അറിയാന്‍ കഴിഞ്ഞു. അദ്ധേഹത്തിന്റെ കേരളത്തിലുള്ള വീട്ടില്‍ ഫോണ്‍ ചെയ്തു ദുഖത്തില്‍ ആഴ്ന്ന കുടുംബത്തിനു കൂടുതല്‍ മനോവിഷമം ഉണ്ടാരുതെന്നു അപേക്ഷിക്കുന്നു. ഈ തീരാദുഖവും നിയന്ത്രണാധീനമായ സാഹചര്യവുമുള്ളതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനകളും, അന്വേഷണങളും ബ്ലോഗിലൂടെയും കുവൈറ്റില്‍ ഉള്ള മറ്റു ബ്ലോഗര്മാരിലൂടെയും ആയിരുന്നാല്‍ നന്നായിരിക്കും. എന്തായാലും ഇപ്പോള്‍ ജ്യോനവന്റെ സഹോദരനും മറ്റു ബ്ലോഗര്‍മാരും ഉള്ളതുകൊണ്ട് തന്നെ അതാതു വാര്‍ത്തകള്‍ അപ്പോള്‍ തന്നെ അറിയാന്‍ നമുക്ക് കഴിയുന്നുണ്ട്..
ഈ സംഭവം നമ്മെ ഒരിക്കല്‍ കൂടി ബ്ലോഗിന്റെ ശക്തി മനസ്സിലാക്കി തരുന്നു. ബ്ലോഗ് കൂട്ടായ്മകളെയും ഒന്നിച്ചുചേരലിനെയും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണ് ഇത്. ഓരോ നാട്ടിലും താന്താങ്ങളുടെ വീടും കൂടുമുപേക്ഷിച്ചു ജീവിതമാര്‍ഗം തേടിപോയവര്‍ മലയാളത്തോടും നാടിനോടുമുള്ള സ്നേഹം അക്ഷരത്തിലൂടെ പിന്നീട് ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്തിലെ ബ്ലോഗിലൂടെ കണ്ടെത്തുമ്പോള്‍ മലയാളം ബ്ലോഗെന്ന അദൃശ്യ സ്നേഹപാശത്തിലൂടെ ബന്ധിക്കപ്പെടുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇത്തരം സന്ദര്‍ഭത്തില്‍ മാറിനില്ക്കുന്നു, ആവശ്യങ്ങളില്‍ സ്വന്തം കൂടപ്പിറപ്പിനെയെന്നവണ്ണം നോക്കിക്കാണാന്‍ സാധിപ്പിക്കുന്നു..
അഭിമാനിക്കൂ. നാമെല്ലാം മലയാളം ബ്ലോഗിങ്ങിന്റെ ഭാഗങ്ങളാണ്, ആ അദൃശ്യ നൂലാല്‍ നാമെല്ലാം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്കെങ്കിലും ഒരു ദുര്‍ദശ വന്നാല്‍ നമുക്കും അതനുഭവപ്പെടുമെന്ന ഈ അവസ്ഥ ഒരുപക്ഷെ ഭാരത ബൂലോഗത്ത് മലയാളത്തിനു മാത്രം അവകാശപ്പെടാനുള്ളത് മാത്രം..
ജ്യോനവന് ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം
Saturday, October 3, 2009
Subscribe to:
Post Comments (Atom)
27 comments:
ജ്യോനവന് ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം
ജ്യോനവന് ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം
ഉചിതമായത് വിധിക്കുന്നവന് ദൈവം... പ്രാര്‍ഥനകള്‍ വീണ്ടും വീണ്ടും...
എന്താണ് ഈ ആക്സിഡന്റ് നമ്മെ പഠിപ്പിക്കുന്നത്,
ബ്ലോഗ് കൂട്ടായ്മകളെയും ഒന്നിച്ചുചേരലിനെയും സംശയ ദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാണ് ഇത്. ഓരോ നാട്ടിലും താന്താങ്ങളുടെ വീടും കൂടുമുപേക്ഷിച്ചു ജീവിതമാര്‍ഗം തേടിപോയവര്‍ മലയാളത്തോടും നാടിനോടുമുള്ള സ്നേഹം അക്ഷരത്തിലൂടെ പിന്നീട് ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്തിലെ ബ്ലോഗിലൂടെ കണ്ടെത്തുമ്പോള്‍ മലയാളം ബ്ലോഗെന്ന അദൃശ്യ സ്നേഹപാശത്തിലൂടെ ബന്ധിക്കപ്പെടുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഇത്തരം സന്ദര്‍ഭത്തില്‍ മാറിനില്ക്കുന്നു, ആവശ്യങ്ങളില്‍ സ്വന്തം കൂടപ്പിറപ്പിനെയെന്നവണ്ണം നോക്കിക്കാണാന്‍ സാധിപ്പിക്കുന്നു..
പ്രാർത്ഥനകൾ...
ജ്യോനവന് ഇനിയും എല്ലാവരെയും അമ്പരപ്പെടുത്തി തിരികെവരുമെന്നു പ്രാര്‍ഥിക്കാം
പ്രാർത്ഥിക്കുന്നു പ്രിയ സുഹൃത്തിനു വേണ്ടി..
പ്രാര്‍ത്ഥന അല്ഭുതഫലം വരുത്തുമാറാകട്ടെ..
യെസ്...
ജ്യോനവനെ എനിക്കറിയില്ല, അദ്ദേഹത്തിന്റെ ബ്ലോഗ് ഇതുവരെ സന്ദര്‍ശിച്ചിട്ടുമില്ല. എങ്കിലും, എന്റെ മനസ് പറയുന്നു... അയാള്‍ സുകൃതം ചെയ്ത പുണ്യാത്മാവാണ്. അല്ലായിരുന്നെങ്കില്‍, ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഈ ഘട്ടത്തിലും ഹൃദയം തുറന്ന് വേദനിക്കാന്‍, പ്രാര്‍ത്ഥനകള്‍ നേരാന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത നൂറുകണക്കിന് ബ്ലോഗ് സുഹൃത്തുകള്‍ ഉണ്ടാവുമായിരുന്നില്ല. സാന്ത്വനിപ്പിക്കാനും കണ്ണീരൊഴുക്കാനും നിരവധിപേര്‍ ഉള്ളപ്പോള്‍ മരണം സുഖമുള്ള അനുഭവമായിത്തീരാറുണ്ട്...
ജ്യോനവന് ബൂലോകത്തില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ പണ്ടെന്നോ ഞാനെഴുതിയ “മരണം വിളിക്കുന്നു“ എന്ന കവിതയെ ഓര്‍മ്മിക്കാനും പൊടിതട്ടിയെടുക്കാനും ഇടയാക്കി. “ജീവിതം എനിക്കൊന്നും നേടിത്തന്നില്ല“ എന്ന മൃത്യുസമാനമായ ചിന്തകള്‍ ആത്മഹത്യയുടെ വക്കില്‍ വരെ എത്തിച്ചപ്പോള്‍ ഞാന്‍ കുറിച്ച ഈ കവിത ജ്യോനവന് വേണ്ടിയുള്ള പ്രാര്‍ത്ഥനയായി ഇവിടെ കുറിക്കുന്നു.
മരണം വിളിക്കുന്നു
എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയെടുത്തുകൊള്‍ക.
സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍
ചില്ലറകള്‍ തെല്ലും ശേഷിപ്പതില്ല,
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെയെടുത്തുകൊള്‍ക.
നിനക്കുള്ളതെല്ലാം നല്കുന്നു നിന്റെയീ
വാടക വീടും തിരികെയെടുത്തുകൊള്‍ക
ഈ വഴിയൊരുനാളും വരാനില്ല, ഇനിയെന്റെ
കണക്കുകളൊന്നും ബാക്കിയില്ല.
യാത്ര ചൊല്ലാനിനിയാരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാന്‍ ആരുമില്ല
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക.
മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിന് മുമ്പില്‍
നീ നിന്റെ പങ്കുമെടുത്തുകൊള്‍ക.
നോട്ടുബുക്കിന്റെ ഉള്ളിലൊളിപ്പിച്ച
ചിന്തിയ ചിന്തകള്‍ ചുരുട്ടിയെറിയരുതേ!
ഈ മകനെത്രയോ ക്രൂരനാണെന്നോര്‍ക്കില്‍
അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.
ചിന്തകള്‍ വാരി വലിച്ചിട്ട കവിതകള്‍,
ഇടനെഞ്ച് കൊത്തിനുറുക്കിയ വചസുകള്‍,
നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍,
എല്ലാം പെറുക്കിയടുക്കി നോക്കുക.
ഞെക്കിയമര്‍ത്തിപ്പിടിച്ചയെന്‍ ഭാവങ്ങള്‍,
മുഖംമൂടിയാലെ മുറിവേറ്റ പാടുകള്‍,
അതിലാണ്ട ചലവും മൌനനൊമ്പരങ്ങളും
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊള്‍ക.
പോറ്റിവളര്‍ത്തിയ കണ്മണിയിങ്ങനെ
വീണുകിടക്കുന്നതോര്‍ത്താല്‍ സഖിക്കുമോ നീ-
യെങ്കിലുമമ്മേ നീയെനിക്കേകണം
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!
ഇനിയൊരു ജന്മം ഉടനേയെടുക്കുവാന്‍
നിന്റെ ഗര്‍ഭപാത്രം എന്നെ കാട്ടാതിരിക്കുക,
ഛായപ്പൊലിമകള്‍ തേച്ചു മിനുക്കിയ
ഈ വേഷപ്പകര്‍ച്ചകള്‍ നല്‍കാതിരിക്കുക.
മൌനത്തിലുടനീളം ഗര്‍ജിക്കും ശ്വാസങ്ങള്‍
ഇല്ലെന്നു വരികിലും, അമ്മേ നീയോര്‍ക്കുക
അനര്‍ത്ഥ സത്യങ്ങളില്‍ മുമ്പേ മരിച്ചു ഈ മകന്
ഈ സത്യമിനിയെങ്കിലുമറിഞ്ഞുകൊള്‍ക.
ഒപ്പ് !
ജ്യോനവനു വേണ്ടി പ്രാർത്ഥിക്കുന്നു .നമ്മുടെയെല്ലാം പ്രാർഥന ദൈവം കേൾക്കട്ടെ.
ഇവിടെ സെന്റ് ലോറന്‍സ് പള്ളിയില്‍ ഇന്നു കാലത്ത് നടന്ന പ്രാര്‍ത്ഥനയില്‍ നവീന്‍ ജോര്‍ജിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു...
ഈശ്വരന് കനിയട്ടെ ...
പ്രശാന്ത് എഴുതിയ ഈ പോസ്റ്റ് വായിക്കാം http://prrasanth.blogspot.com/2009/10/blog-post_03.html#links
ഞാന്‍ ഇപ്പോള്‍ ആന്റണിയെ വിളിച്ചു ഉറുമ്പ് ..
ജ്യോനവന് ഇപ്പൊഴും വെന്റിലേറ്ററില്‍ തന്നെയാണു ഇന്ന് നൈറ്റ് ഡ്യൂട്ടിയില്‍ പോകുന്ന ഒരു സ്റ്റാഫ് ഉണ്ട് അവര്‍ ചെന്നിട്ട് കൂടുതല്‍ വിവരം അറിയാം.
ഇതു വരെ ജ്യോനവന് വിത്യാസം ഒന്നും ഇല്ലാ...
പ്രാര്‍ത്ഥനകള്‍ തുടരാം
പ്രാര്‍ഥിക്കാം..... ഒരു അദ്ഭുതത്തിനായി....
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്തെങ്കിലും കാപ്പിലാനുമായുള്ള ഈ യുദ്ധം അങ്ങവസാനിപ്പിക്കരുതോ? ജ്യോനവന് കൂതറ അവലോകനത്തിന്റ്റെ വക ഒരു സമര്‍പ്പണമാകട്ടെ അത്.
പ്രാര്‍ത്ഥിക്കാം നമുക്ക് ദൈവത്തോട് വീണ്ടും വീണ്ടും.. മനുഷ്യന് അസാധ്യമായത് ഒരു പക്ഷേ ദൈവം സാധ്യമാക്കിയേക്കാം...
പ്രിയ ജ്യനവാ.. തിരിച്ച് വരാന്‍ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@ജിജോ
കാപ്പിലാനുമായി ഒരുയുദ്ധത്തിനുമില്ല. വൃത്തികേടുകള്‍ കാണുമ്പൊള്‍ പ്രതികരിക്കുന്നു എന്ന് മാത്രമേയുള്ളൂ.
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രിയപ്പെട്ട ജ്യോവിന്
പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട.
ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത ലോകത്തേക്ക് ജ്യോനവന് യാത്രയായി..
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
ചിന്തകന്‍ വിളിച്ചിരുന്നു.. ഹോസ്പിറ്റലില്‍ ചെന്ന് ജ്യോനവനെ അവസാനമായി ഒന്നു കാണണം.. നിത്യ ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം..
നവീന്‍ ജോര്‍ജ് എന്നതില്‍ നിന്ന് ജോ (രണ്ടാം പേരിന്റെ ആദ്യക്ഷരവും) നവീന്‍ - ജോനവീന്- (ആദ്യ പേരും) എന്നെഴുതുകയും അതിന്റെ അഭംഗി മാറ്റി ജോനവന് എന്നാക്കുകയും ആണ് ചെയ്തത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേപോലെ തന്റെ എഴുത്ത് സമയത്ത് കവി എന്നതില്‍ മാത്രം ബ്ലോഗിങ്ങിന്റെ സാധ്യതകളെ ഒതുക്കി നിര്‍ത്തിയ ജോനവന് മരണത്തില്‍ ഏവര്‍ക്കും നൊമ്പരം തന്നു അകന്നുപോയപ്പോള്‍ ഒരു മിനുക്കുപണിയും പിന്നീട് ഉണ്ടായില്ല. എന്നും ഓര്‍മ്മയില്‍ ദുഃഖം തന്നു ഒട്ടേറെ കവിതകളെ സമ്മാനിച്ചു ആ യുവകവി നമ്മോടു വിടചൊല്ലി.
ജ്യോനവന് ഒരുപക്ഷെ അനന്തതയില്‍ നമ്മോടു പറയുന്നുണ്ടാവാം. ഇതാണ് ബ്ലോഗിങ്ങിലെ ശക്തി... വാക്കിലൂടെ ഉണ്ടാക്കിയ അടുപ്പം എന്നെന്നേക്കും നിലനില്‍ക്കുമെന്ന്.. ഒരുപക്ഷെ അദ്ദേഹത്തിന്റെ വീട്ടാകാര്ക്കൊപ്പം നമ്മളും ജോനവന്റെ ആത്മാവിന്റെ ശാന്തിയ്ക്കായി പ്രാര്‍ത്ഥന നടത്താം..
ആദരാഞ്ജലികള്‍
http://varthapradakshinam.blogspot.com/2009/10/blog-post_04.html
“ഓരോ നാട്ടിലും താന്താങ്ങളുടെ വീടും കൂടുമുപേക്ഷിച്ചു ജീവിതമാര്‍ഗം തേടിപോയവര്‍ മലയാളത്തോടും നാടിനോടുമുള്ള സ്നേഹം അക്ഷരത്തിലൂടെ പിന്നീട് ബൂലോഗമെന്ന വിര്‍ച്ച്വല്‍ ലോകത്തിലെ ബ്ലോഗിലൂടെ കണ്ടെത്തുമ്പോള്‍ മലയാളം ബ്ലോഗെന്ന അദൃശ്യ സ്നേഹപാശത്തിലൂടെ ബന്ധിക്കപ്പെടുന്നു“
ഓർക്കുട്ടിലോ ട്വിറ്ററിലോ, ഫെയ്സ്ബുക്കിലോ ഇങ്ങനെയൊരു സ്നേഹപാശം കാണുന്നില്ല, അല്ലേ തിരുമേനീ, അതും ബ്ലോഗിന്റെ പ്രത്യേകത.
പൊട്ടാക്കലം, ബ്ലോഗിലെ കവിതവായിച്ചിരുന്നു ലളിതമായരീതിയും ഭംഗിയും
നിന്റെ കവിതകള്‍ ഇവിടെ ഉള്ളിടത്തോളം കാലം നീ നമ്മോടൊപ്പം തന്നെയുണ്ട് ... എപ്പോഴും
മിഴിനീര് തുള്ളികള്‍..
Post a Comment